25.4.12

-:ഒരു ഭ്രാന്തന്‍റെ ജല്‍പനങ്ങള്‍:-



വിടരുത് അവനെ എറിയെടാ എറിഞ്ഞു തല പൊട്ടിക്കെടാ..... വിശപ്പ്‌ സഹിക്ക വയ്യാതെ അടുത്ത് കണ്ട സ്കൂളിന്‍റെ പിന്‍ഭാഗത്ത് കുട്ടികള്‍ കഴിച്ച അവശിഷ്ടങ്ങളില്‍ വിശപ്പടക്കാനുള്ള ധൃതിയിലായിരുന്നു ഞാന്‍... എന്‍റെ മനസ്സില്‍ അപ്പോഴൊരു ചിന്ത മാത്രമേയുണ്ടായിരുന്നുള്ളൂ . ഇന്നേക്ക് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഭക്ഷണം കഴിച്ചിട്ട്. ഇനിയും വല്ലതും കഴിച്ചില്ലങ്കില്‍ ഞാന്‍ ചത്തു പോയത് തന്നെ. ഞാന്‍ ചത്താല്‍ ആര്‍ക്കുമൊന്നും വരാനില്ല എന്നാലും.....

പാതി വിശപ്പടങ്ങിയെന്ന് തോന്നുന്നു . ഊര കഴച്ചപ്പോള്‍ ഞാന്‍ അല്‍പ്പമൊന്നു നിവര്‍ന്നു . അതെ ഓര്‍മ്മയുള്ളൂ . തലയുടെ പിന്‍ഭാഗത്ത് ശക്തമായ എന്തോ വന്നടിച്ചു . ശരീരമാകമാനമൊരു വിറയല്‍. അറിയാതെ കൈ പിന്‍ഭാഗം തടവി രക്തം കൈകളിലൂടെ ഒഴുകി. മുന്‍പിലേക്ക് ആഞ്ഞ ഞാന്‍ ഒരുവിധം നിവര്‍ന്നു തിരിഞ്ഞു . ഒരു പറ്റം കുട്ടികള്‍ കല്ലുമായി എന്നെ തന്നെ നോക്കി നില്‍ക്കുന്നു . പരീക്ഷണാര്‍ത്ഥം ആദ്യം എറിഞ്ഞവന്‍റെ കല്ലാണ് ലക്‌ഷ്യം കൊണ്ടത്‌ . എന്നില്‍ പ്രതികരണം നേര്‍ത്തതോ? ശക്തമോ? ശേഷം തയ്യാറെടുത്ത കുട്ടികള്‍ അരയും തലയും മുറുക്കി . പ്രതികരണം നേര്‍ത്തതാകയാല്‍ എറിവുകള്‍ കൂടി. ആദ്യം എറിഞ്ഞവനൊന്നു കൂടി ഉഷാറായ പോലെ എറിയെട എറിഞ്ഞു തലപോട്ടിക്കെടാ...

ജീവനും കൊണ്ട് ഓടുന്നതിനിടയിലും വാക്കുകള്‍ ശരം കണക്കേ എന്നിലാഴ്ന്നിറങ്ങി. കുട്ടികളില്‍ നിന്ന് ഒരുവിധം ഓടി മറയുന്നത് വരെ എന്‍റെ ചിന്തകള്‍ പരിമിതമായിരുന്നു. ഭ്രാന്തില്‍ നിന്ന് ഭ്രാന്തിലേക്ക് എന്‍റെ ദൂരം വളരെ അകലെ യായിരുന്നു. എന്നിട്ടും ഞാനെങ്ങനെയൊരു ഭ്രാന്തനായി അത് പലപ്പോഴും ഞാന്‍ ചിന്തിക്കായ്കയല്ല. അതല്ല എനിയ്ക്കിനി ഭ്രാന്തുണ്ടോ? അലസമായി താടിയും മുടിയും വളര്‍ത്തി ദിവസങ്ങള്‍ പലത് കുളിക്കാതെ നാറ്റം സഹിക്കവയ്യാതെ മറ്റുള്ളവര്‍ അകറ്റി നിര്‍ത്തിയാല്‍ അവന്‍റെ പേരാണോ ഭ്രാന്തന്‍. അങ്ങനെയെങ്കില്‍ ഞാന്‍ ഭ്രാന്തനല്ല . പിന്നെ ഞാനാരാ? മുഴു ഭ്രാന്തന്‍ അല്ല പിന്നെ. വലിച്ചെറിയുന്ന അവശിഷ്ടങ്ങളില്‍ ഒരുത്തന്‍ ജീവന്‍ നില നിര്‍ത്താന്‍ ശ്രമിച്ചാല്‍ ഇടുങ്ങിയ മനസ്സുള്ള നമ്മുടെ തലമുറ തട്ടി തെറിപ്പിക്കുന്ന ഒരു തരം സുഖം ഉള്‍കൊള്ളുന്നു. അതവരില്‍ രസച്ചരടിന്‍റെ വേലിയേറ്റമുണ്ടാക്കുന്നു എന്നതത്രേ സത്യം. ഇവരിലൊ രുവനായിരുന്നില്ല ഞാന്‍..എന്നിട്ടും എന്‍റെ ചിന്തകള്‍ പാതി വഴി റൂട്ട് തെറ്റി....

സ്നേഹിക്കപ്പെടേണ്ടവരില്‍ നിന്നും പ്രതീക്ഷിച്ചതിലും കൂടുതല്‍ നോവിന്‍റെ കൈപ്പനുഭവിച്ചു .എല്ലാം സഹിക്കാം. പക്ഷേ അവളും മറ്റുള്ളവരെ പോലെ ആയപ്പോ അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആരായിരുന്നു അവള്‍ ഒരുപാട് കാലം സ്നേഹിച്ചവള്‍ ആയിരുന്നില്ല. വീട്ടുകാരുടെ സമ്മതപ്രകാരം ആര്‍ഭാടമായി നടന്ന വിവാഹം. വന്നവര്‍ വന്നവര്‍ എന്‍റെ കാതില്‍ അടക്കം പറഞ്ഞു കൊള്ളാം നല്ല സെലക്ഷന്‍ തന്നെ. എന്‍റെ മനസ്സും പറഞ്ഞു കൊള്ളാം നല്ല സെലക്ഷന്‍ തന്നെ.ഒന്ന് ഇരുട്ടിയെങ്കില്‍ എന്തിന് അതെ ഒന്ന് ഇരുട്ടിയെങ്കില്‍ പ്രതീക്ഷകള്‍ക്ക് അവസാനമെന്നോണം പകല്‍ രാത്രിയോടടുത്തു . വാരിപുണരാനുള്ള വെമ്പല്‍ എന്നില്‍ തിരമാലകളുടെ വേഗത സൃഷ്ടിച്ചു

മണിയറയില്‍ പാല്‍ ക്ലാസ്സു മായി വന്നവള്‍ കതകു ചാരി അടുത്തേക്ക് വന്നു . അവള്‍ക്കായിരുന്നില്ല എനിക്കായിരുന്നു ആദ്യ രാത്രി എന്ന് ശേഷം കേട്ട വാക്കുകളില്‍ വ്യക്തമായി. കൂസലില്ലാത്ത അവളുടെ മട്ടും ഭാവവും. പറഞ്ഞു തുടങ്ങിയത് ഇങ്ങിനെ ഏട്ടാ അല്‍പ്പം മാന്യത. എനിക്കല്‍പ്പം സംസാരിക്കാനുണ്ട്.എന്‍റെ പൊട്ട ചോദ്യം ഇപ്പോഴോ? നീ വന്നു കിടക്കാൻ നോക്ക് അതൊക്കെ നമുക്ക് രാവിലെ പറയാം. അതല്ല ഏട്ടാ . വീണ്ടും മാന്യത ഒരു പക്ഷേ രാവിലെ അത് പറയാന്‍ പറ്റിയില്ലെങ്കിലോ? വാരിപുണരാന്‍ വെമ്പിയ കൈകളില്‍ മരവിപ്പ് . വികാരം വിചാരങ്ങള്‍ക്ക് വഴി മാറി. ശരീരത്തില്‍ എവിടെയോക്കെയോ തണുപ്പ് അനുഭവപ്പെട്ടു.അവളുടെ വാക്കുകള്‍ക്കു വേഗതയേറി.നിങ്ങള്‍ക്ക് ഈ രാത്രി എന്നെ എന്ത് വേണമെങ്കിലും ചെയ്യാം ഞാനെതിര്‍ക്കില്ല പക്ഷേ മറ്റൊരുവന്‍ കഴിച്ചതിന്‍റെ എച്ചില്‍ കഴിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുമോ ? നേരം പുലരുന്നതിനു മുന്‍പ് തന്നെ എന്‍റെ ചെക്കന്‍ എന്നെ വന്നു കൊണ്ട് പോവും . എനിക്ക് വേറൊരു മാര്‍ഗവുമില്ലായിരുന്നു. അതിനാലാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ കഴുത്ത് നീട്ടി തന്നത് .അവള്‍ വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു പക്ഷേ എവിടെയോ വച്ച് എന്‍റെ മനസെന്ന പട്ടത്തിന്‍റെ നൂലറ്റ് പോയി . ഞാന്‍ തളര്‍ന്നു കട്ടിലില്‍ വീണു ഇടയ്‌ക്കെപ്പോഴോ തിരികെ വന്ന ഓര്‍മ്മകളില്‍ ഞാന്‍ തപ്പി തടഞ്ഞു .കേട്ടതൊക്കെയും ഒരു ദു:സ്വപ്‌നമായിരിക്കണേ .....

ദിവസങ്ങളോളം മെന്‍റെല്‍ ഹോസ്പിറ്റലില്‍ കിടന്നു ഇടയ്ക്കെപ്പോഴോ വരുന്ന ഓര്‍മ്മകളില്‍ പഴയ കാര്യങ്ങള്‍ എന്നിലേക്ക്‌ തികട്ടി വരും.അപ്പോഴൊക്കെയും ഞാന്‍ മുഴു ഭ്രാന്തന്‍റെ ചേഷ്ടകള്‍ പ്രകടമാക്കും.വീര്യം കൂടിയ ഇന്‍ജക്ഷനില്‍ ശിഷ്ട സമയം തള്ളി നീക്കും.ഏക മകന്‍റെ വേദനയില്‍ മനം നൊന്ത് എന്‍റെ അമ്മ തളര്‍ന്നു വീണു.പിന്നീട് എപ്പോഴോ അറിഞ്ഞു ഹോസ്പിറ്റലില്‍ കിടന്നു അവര്‍ നീറി നീറി മരിച്ചെന്ന് ഭൂമിയിലെ എന്‍റെ ഏക കണ്ണിയും അകന്നു പോയി.... ഒരു ദിവസം ഭ്രാന്താശുപത്രിയുടെ ഗേറ്റിന്‍റെ വാതിലുകള്‍ എന്‍റെ മുന്‍പില്‍ മലര്‍ക്കെ തുറന്നു.എന്നെ പരിചരിച്ച് ഹോസ്പിറ്റല്‍കാര്‍ക്കും മടുത്തെന്നു തോന്നി. ഇന്ന് ഞാന്‍ അലയുന്നു ലക്ഷ്യമില്ലാതെ. ഏറു കൊണ്ട് കൊണ്ട് ഒരിക്കലും ഉണങ്ങാത്ത മുറിവും പേറി.....

ഷംസുദ്ദീൻതോപ്പിൽ









21.4.12

-:പ്രണയം:-



പ്രണയം പവിത്രമാണ് .അത് അതിന്റെ തീവ്രത ഉള്‍ കൊണ്ട് സ്വീകരിക്കുന്നവര്‍ പുണ്ണിയം ചെയ്തവര്‍. 
യഥാര്‍ത്ഥ പ്രണയം. നിങ്ങള്‍ തിരിച്ചു കൊടുക്കൂ.....
താല്‍കാലിക പ്രണയം. നിങ്ങള്‍ അവഗണിക്കൂ..... 
ചിലര്‍ക്ക് പ്രണയം. നഷ്ടങ്ങള്‍ .ചിലര്‍ക്ക് പ്രണയം ലക്ഷ്യങ്ങളിലെക്കുള്ള എളുപ്പ വഴി 
മറ്റുചിലര്‍ക്കോ? ഓര്‍ത്തു ചിരിക്കാന്‍ ചില ചില  നിമിഷങ്ങള്‍..... 

ചിലര്‍ക്ക് പ്രണയം സ്വയം സമര്‍പ്പണം .ചിലര്‍ക്ക് പ്രണയം കൂട്ട് കാര്‍ക്കിടയില്‍ പോങ്ങച്ചത്തി നൊരു വിഷയം...എനിക്ക് പ്രണയം. സ്നേഹം, സൌഹൃദം,അതിലെല്ലാം ഉപരി പരസ്പര വിശ്വാസം... 
പ്രിയ കൂട്ട് കാരെ....കൂട്ട് കാരികളെ...നിങ്ങള്‍ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പ്രണയത്തെ  ഉള്‍ കൊല്ലാരുണ്ടോ ? അതോ പ്രണയം നിങ്ങള്‍ക്ക് വെറും വെറും വെറുതെ യാണോ ?........
ചിന്തിക്കൂ.... നമുക്ക് ജീവിതം കുറച്ചേ ഒള്ളൂ നല്ല പ്രായത്തില്‍ നമ്മള്‍  മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന നന്മയുടെ അളവിന് അപ്പുറമായിരിക്കും തളര്‍ പ്രായത്തില്‍ നമുക്ക് തിരിച്ച് കിട്ടുക അതില്‍ പ്രണയത്തിന്റെ സ്ഥാനം വാക്കുകള്‍ക്ക്‌ അതീതമെത്രേ............. 

16.4.12

-:ബലി മൃഗം:-


പ്രവാചകന്‍ ഇബ്രാഹീം  ഇസ്മായീല്‍ എന്ന തന്റെ മകനെ ദൈവത്തിനു മുന്‍പില്‍ ബലി കൊടുക്കാന്‍ തയ്യാരായ കഥ കുഞ്ഞു നാളില്‍ അത്ഭുതത്തോടെ വായിച്ചത് ഇന്നും ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു. അത് പോലെ ഒരു ബലി കഥ പ്രിയ വായനക്കാരെ ഞാന്‍ നിങ്ങളുമായി പങ്കു വെക്കാം. മനസ്സില്‍ ഭയം മിന്നി മറയുംപോയും അതിന്റെ പൊരുള്‍ അറിയാനുള്ള ജിജ്ഞാസഎന്റെ ഹൃദയത്തെ വല്ലാതെ മിടിപ്പിക്കുന്നു.  പതിനാര്‍ ഏപ്രില്‍ രണ്ടായിരത്തി പന്ത്രണ്ടു  രാത്രി പതിവ് പോലെ ഉറങ്ങാന്‍ കിടന്നു ഉറക്കം അതിന്റെ സുഖമുള്ളൊരു യാത്രയിലേക്ക് എന്നെ ക്ഷണിച്ചു. യാത്രയുടെ സുഖം മനം നിറയെ ഉള്‍ കൊണ്ട് കൊണ്ട് തന്നെ ഞാനും മുന്നേറി എന്നതാണ് സത്യം.....

ഉറക്കിന്റെ ഒഴുക്കിനെന്തോ തടസ്സം വന്ന പോലെ എന്റെ കാതുകളില്‍ കുറച്ചു പേരുടെ ശബ്ദം ഒഴുകി എത്തി അതെ പരിചിത ശബ്ദം തന്നെ ഒന്ന് കൂടെ കാത് ശബ്ദ ഭാഗത്തേക്ക് ശ്രദ്ദ കൊടുത്തു സംസാരത്തില്‍ എന്റെ വീട്ടു കാര്‍ .അവരുടെ മുന്‍പില്‍ കൂടി നില്‍ക്കുന്നവരോട് സംസാരിക്കുകയാണ്. ഒരു ഷോട്ട് ഫലിം പോലെ എന്റെ കണ്ണുകള്‍ക്ക്‌അവിടം കൂടി നില്‍ക്കുന്നവരെ കാണാം. അവരുടെ ശബ്ദം കേള്‍ക്കാം എന്റെ വീട്ടുകാരുടെ മുന്‍പില്‍ നില്‍ക്കുന്നവരെ ഞാന്‍ ഒന്നേ നോക്കിയുള്ളൂ കൊമ്പന്‍ മീശയും കയ്യില്‍ കത്തിയുമായി ഇറച്ചി വെട്ടുകാരെ പോലെ തോന്നിച്ചു അതെ അതവര്‍ തന്നെ ഇറച്ചി വെട്ടുകാര്‍. എനിക്ക് ഒന്നുകൂടെ ജിജ്ഞാസ കൂടി അവര്‍ വന്നത്  എന്തിനായിരിക്കാം  വീട്ടിലാണെങ്കില്‍ ഇറച്ചി വെട്ടു കാര്‍ക്ക് കൊടുക്കാന്‍ മാടുകള്‍ ഒന്നും തന്നെ ഇല്ല താനും....

വീട്ടു കാരുടെ അടുത്ത വാചകം എന്നെ ഞെട്ടിക്കുക തന്നെ ചെയ്തു. എന്നെ ബലി കൊടുക്കുന്ന കാര്യമാണ് വീട്ടുകാര്‍ ഇറച്ചി വെട്ടുകരോട് സംസാരിക്കുന്നത്. നിങ്ങള്‍ കാശൊന്നും തരണ്ട നിങ്ങള്ക്ക് എത്രയാണെന്ന് വെച്ചാല്‍ ഞങ്ങള്‍ തരാം. വേദന ഒട്ടും ഉണ്ടാവാതെ യായിരിക്കണം കഴുത്തില്‍ കത്തി വെക്കേണ്ടത്. അതിനു ആദുനിക രീതിയില്ലുള്ള കത്തി തന്നെ എടുത്തോളൂ....
അത് ഞങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട് .കഴുത്തില്‍ കത്തി വെക്കുന്നത്തെ അറിയില്ല പിന്നെ അല്ലെ വേദന. അവര്‍ പരസ്പരം ഒരു ദാരണയില്‍ എത്തി എന്ന് തോന്നുന്നു. മരവിച്ചിരുന്ന എന്നെ പിടിച്ചു വീട്ടുകാര്‍ഇറച്ചി വെട്ടുകാര്‍ക്ക്  കൊടുത്തു.  ഒന്ന് കുതറാന്‍ പോലും കഴിഞ്ഞില്ല എന്നതാണ് സത്യം വീട്ടു കാര്‍ നോക്കി നില്‍ക്കെ അവര്‍ മാട് കളെ അറുക്കാന്‍ കിടത്തുംപോലെ എന്നെ കിടത്തി കുതരാതിരിക്കാന്‍ രണ്ടു മൂന്നു മല്ലന്മാര്‍ എന്റെ കൈ കാലുകളില്‍ പിടി മുരുക്കിയിരുന്നു എനിക്കവരോട് പറയണമെന്ന് തോന്നി നിങ്ങള്‍ എന്തിനെന്നെ പിടിക്കുന്നു ഞാന്‍ കുതറില്ല നിങ്ങളുമായി ഞാന്‍ പൊരുത്ത പെടാന്‍ തീരുമാനിച്ചതല്ലേ പക്ഷെ വാക്കുകള്‍ പുറത്തേക്കു വന്നില്ല അവര്‍ വീണ്ടും പിടി മുറുക്കി അഥവാ ഞാന്‍ കുതറിയാലോ?.....

ആദുനിക രീതിയിലുള്ള കത്തിയുമായി നില്‍ക്കുന്ന ആള്‍ എന്റെ കഴുത്തിന്‌ നേരെ കത്തി യുമായി കുനിയുന്നു അടുത്ത് നിന്ന ആള്‍ എന്റെ കഴുത്തില്‍ ഞെരമ്പ് ശരിയാക്കി പിടിക്കുന്നു .വയ്യ എനിക്കത് കാണാന്‍ വയ്യ അവസാനമായി വീട്ടു കാരുടെ മുഖത്തേക്ക് ഒന്ന് ഓടിച്ചു നോക്കി അവര്‍ എന്തോ പുണ്യ പ്രവര്‍ത്തി ചെയ്യുന്ന സന്തോഷം അവരുടെ മുഖങ്ങളില്‍ കണ്ടു. എനിക്കുറപ്പായി ഞാന്‍  ഒരു ബലി മൃഖം തന്നെ. കണ്ണുകള്‍ ഞാന്‍ ഇറുക്കി അടച്ചു കഴുത്തില്‍ നിന്നും ഒഴുകുന്ന രക്തം കാണാന്‍ ഉള്ള കരുത്തെനിക്കില്ല.ചെറു പ്രായത്തില്‍ വീടുകളില്‍ മാടുകളെ അറുക്കുന്നത് കാണാന്‍ അമ്മയുടെ സാരി തുമ്പ് പിടിച്ചു പോവാരുള്ളതും മാടിന്റെ കഴുത്തില്‍ കത്തി വെച്ച് രക്തം ചീറ്റി ഒഴുകുമ്പോള്‍ പേടിയോടെ അമ്മയുടെ സാരി തുമ്പില്‍ ഒളിക്കുന്നതും അത് കണ്ടു ഇറച്ചി വെട്ടുകാരും അമ്മയും കളി പറയുന്നതും ഒരു ഫ്ലാഷ് ബാക്ക് പോലെ ഹൃദയത്തില്‍ മിന്നി മറഞ്ഞു... .

 കഴുത്തില്‍ തണുപ്പ് അനുഭവപെട്ടു  എന്തോ ആഴ്നിറങ്ങുന്ന പോലെ ശരിയാണല്ലോ ഇറച്ചി വെട്ടുകാര്‍ വാക്ക് പാലിച്ചിരിക്കുന്നു .വേദന ഒട്ടും തോന്നിയില്ല .മുമ്പ് അനുഭവപെട്ട തണുപ്പ് കഴുത്തിന്‌ ചുറ്റു വട്ടവും വ്യാപിക്കും പോലെ . കഴുത്തിന്‌ ചുറ്റു വട്ടവും അവരുടെ കത്തി ആഴുന്നിരങ്ങുകയാണ് . എന്റെ ഭൂമിയിലെ ജീവന്റെ തുടിപ്പുകള്‍ നിമിഷ നേരം കൊണ്ട്  തീരും എന്ന് കരുതി കണ്ണുകള്‍ ഒരിക്കല്‍ കൂടെ ഇറുക്കി അടച്ചു .എന്റെ ആത്മാവ്  ഭൂമി വിട്ടു പോകുമെന്ന് കരുതി. പക്ഷെ ഒന്നെനിക്ക് മനസ്സിലായി അതിനു ശേഷം എന്താണ് നടന്നെതെന്നു സത്യമായും എനിക്കറിയില്ല നേരം വെളുത്തപ്പോ ഞാന്‍ ആദ്യം എന്റെ കഴുത്തില്‍ ഒന്ന് പരതി പക്ഷെ അവിടെ മുറിവോ മുറിവിന്റെ പാടോ കണ്ടില്ല. എനിക്കാണെങ്കില്‍ ജീവനുണ്ട് താനും. അതെ ഇതൊരു ഡ്രീം ആയിരുന്നു പഴമക്കാര്‍ പറയും പോലെ ചില ഡ്രീം നടക്കും എന്ന് പറയാറുണ്ട്‌ അത് പോലെ ഇതും പക്ഷെ എങ്ങിനെ അതല്ല ഇതില്‍ മറ്റു വല്ല പൊരുളും........

പ്രിയ വായനക്കാരെ എന്തായിരിക്കാം ഞാന്‍ കണ്ട ഇ ഡ്രീം ന്റെ പൊരുള്‍ അറിയുമെങ്കില്‍ നിങ്ങള്‍ ഞാനുമായി പങ്കു വെക്കൂ പ്രതീക്ഷയോടെ കാത്തിരിക്കുന്നൂ................


5.4.12

-: ഭീരു :- COWARD





ത്മഹത്യ ചെയ്യുന്നവന്‍ ഭീരുവാണോ?ആത്മഹത്യക്ക് ശ്രമിക്കുന്നവനെയും ഭീരുവിന്റെ പട്ടികയില്‍ പെടുത്തുമോ? ആത്മഹത്യ ജീവിതത്തില്‍ നിന്നും ഒളിചോട്ടമാണോ?ഇങ്ങനെ എത്ര എത്ര ചോദ്യങ്ങള്‍ ഞാന്‍ എന്നോട് തന്നെ പലപ്പോഴും ചോദിക്കാറുണ്ട് .ഉത്തരം ഒന്ന് മാത്രം ആത്മഹത്യയുടെ വക്കില്‍ എത്തുക എന്ന് മാത്രം...എന്തായിരിക്കാം എന്നെ ഇങ്ങനെ ഒക്കെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് .ഞാന്‍ ജീവിച്ചു പോരുന്ന ചുറ്റുപാടോ? എന്റെ കഷ്ടതകലോ?ഇതിലും കഷ്ടതകള്‍ അനുഭവിക്കുന്ന എത്ര പേരുണ്ട് ഈ ഭൂലോകത്ത് അവരൊക്കെ ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞാല്‍  ശവ പറമ്പുകള്‍ നിറഞ്ഞു കവിഞ്ഞത് തന്നെ ...

പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട് ആരാണെന്ന് മാത്രം ചോദിക്കരുത് എനിക്കറിയില്ല അത് തന്നെ അല്ല പിന്നെ  . ജീവിക്കുന്നെങ്കില്‍ ഒരു മണിക്കൂറെങ്കിലും രാജാവായി ജീവിക്കുക അല്ലങ്കില്‍ അന്തസായി മരിക്കുക അല്ലാതെ ഭൂമിക്കൊരു ഭാരമായി ജീവിക്കുന്നതിലും നല്ലത് മരണമല്ലേ....ആണോ ?മരണമാണോ?.....ആരോടാ ചോദിക്കുന്നത് എന്നോട് തന്നെ അല്ലാതെ ആരോടാ... നിങ്ങളോട് ചോദിച്ചാല്‍ നിങ്ങള്‍ പറയും അവന്‍ വട്ടനാണെന്ന് മരിക്കാന്‍ നടക്കുന്നു അവനു പോയി ചത്തൂടെ എന്ന്.എന്തൊരു തമാശ അല്ലെ ചിരിക്കരുത് ഗവുരവ മുല്ലൊരു കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ആരെങ്കിലും ചിരിക്കുമോ......

ഏങ്ങനെ മരിക്കണം അതായിരുന്നു അടുത്ത ചിന്ത. മരണം ഒരു വേദനയാനെന്നാ എല്ലാവരും പറയാറ്. മരിക്കുന്നവനും അവനെ ആശ്രയിച്ചു ജീവിക്കുന്നവനും സുഖമുള്ളൊരു മരണം ആരും കണ്ടു പിടിചിട്ടില്ലേ.അങ്ങിനെ ആരെങ്കിലും ഉണ്ടെങ്കില്‍ അവരോടു ഉപദേശം തെടാമായിരുന്നു അങ്ങിനെ ആരെങ്കിലും ഉണ്ടായിട്ടു വേണ്ടേ.നല്ല കാര്യത്തിനു ആര്കെങ്കിലും സമയം ഉണ്ടായിട്ടു വേണ്ടേ.ദയവു ചെയ്തു  ഒന്ന് കണ്ടു പിടിക്കൂ...കണ്ടു പിടിച്ചോളൂ പക്ഷെ പരീക്ഷിക്കരുതേ പ്ളീസ്‌ കണ്ടു പിടിക്കല്‍ നിങ്ങളുടെ കടമ അത് പരീക്ഷിക്കല്‍ എന്റെ കടമ അത് വിട്ടു കളിക്കരുതെ വെറുതെ അടി മേടിക്കും.ചുമ്മാ പറഞ്ഞതാനുട്ടോ അത് വെച്ച് ആരും പിനങ്ങണ്ടാട്ടോ........

ജീവിതം ഇങ്ങനെ ഒക്കെ ആണോ ?എങ്ങനെ?അത് നിങ്ങള്ക്ക് വിട്ടു തരുന്നു എങ്ങനെ ആയാലും കുഴപ്പമില്ല. അല്ല പിന്നെ ക്ഷമക്ക് ഒരതിരില്ലേ....വേദനകള്‍  ദുക്കങ്ങള്‍  സന്തോഷങ്ങള്‍  ഒടുവില്‍  സമാദാനം പിന്നെ എന്തിനു മരിക്കണം.ജനിച്ചാല്‍ ഒരിക്കെ നമ്മളൊക്കെ മരിക്കും എന്നാ പിന്നെ അത് ഇപ്പോഴായാലോ?എപ്പോ? ഇപ്പൊ തന്നെ. വേണ്ട എനിക്ക് പേടിയാ....

 ഭയം എന്നും എന്റെ നിശാ വസ്ത്രമായിരുന്നു രണ്ടും കൂടി നടക്കുമോ എന്ന് വേണമെങ്കില്‍ നിങ്ങള്‍ ചിന്തിക്കാം ചിന്തിചോളൂ പക്ഷെ ചിന്തകനാവരുത്. അത് പിന്നെ അവസാനം ബുദ്ദി ജീവിയില്‍ അവസാനിക്കും. താടിയും മുടിയൊക്കെ നീട്ടി വളര്‍ത്തി കാണാന്‍ ഒരു ബംഗിയും ഉണ്ടാവില്ലട്ടോ. ആളുകള്‍ ഒരു പേരും ഇടും ഭ്രാന്തന്‍ എന്ന്. അതാ പറഞ്ഞത്  അത് എനിക്ക് ഒട്ടും ഇഷ്ടമില്ലന്നു .എന്റെ ഇഷ്ടം ആര് നോക്കുന്നു അല്ലെ......

അനാദന്‍ നക്കുപ്പിനു ഗതി ഇല്ലാത്തവന്‍ ഇതായിരുന്നു ചെറുപ്പത്തില്‍ എന്റെ വിശേഷണം ഒരു ഭാഗത്ത്‌ എല്ലാം ഉണ്ട്. മറു ഭാഗത്ത്‌ ഒന്നു മില്ല എനിക്ക് ഏഴു വയസുള്ളപ്പോള്‍ അച്ഛന്റെ ചോരത്തിളപ്പില്‍ അച്ഛന്‍ വേറെ ഒന്ന് കെട്ടി. മറ്റൊന്നുമില്ല  പെണ്ണ് തന്നെ. ചോദിച്ചവരോട് അച്ഛന്‍  പറഞ്ഞു എന്റെ അമ്മ പറഞ്ഞിട്ടാണെന്ന് ഒരാള് കൂടെ ഉണ്ടെങ്കില്‍ അമ്മക്ക് ഒരു സഹായമാവുമെന്നു ഏത് കാര്യത്തില്‍ ബെഡ് റൂമിലോ അതോ പുറത്തോ?.

ഏതെങ്കിലും ഒരു കെട്ടിയവള്‍ ഭര്‍ത്താവിനെ വേറെ കേട്ടിക്കുമോ ഇല്ലാ എന്ന് എനിക്കും നിങ്ങല്‍ക്കുമരിയാം പിന്നെ നാട്ടു കാരുടെ കണ്ണില്‍ പൊടി ഇടാന്‍ വല്ല കല്ല്‌ വെച്ച നൊണ പറയുക എന്ന് മാത്രം. അതെ അവിടെയാണ് അതല്ല അവിടം മുതലാണ്‌ എന്റെ കഷ്ടതകള്‍ക്ക് കഷ്ടപ്പാടുകള്‍ക്കു വേഗത ഏറിയത് ...അമ്മക്ക് മാര്‍ഗം ഒന്നേ ഉള്ളൂ അച്ഛനെ വിട്ടു പോവുക മനസമാദാനം എന്റെ അമ്മ ആഗ്രഹിച്ചതില്‍ തെറ്റ് പറയാന്‍ നിങ്ങള്‍ക്കോ എനിക്കോ കഴിയുമോ ?

വളര്‍ന്നു വരുന്ന എന്നെ നോക്കണം പഠിപ്പിക്കണം അല്ലലില്ലാതെ ജീവിക്കണം ഇനി എന്ത് എന്ന് എന്റെ അമ്മയെ വല്ലാതെ അലട്ടി അച്ഛന്റെ അടുത്ത് നിന്ന് ഞങ്ങള്‍ വന്നത് അമ്മയുടെ വീട്ടിലെക്കാനെങ്കിലും ഞങ്ങളെ കൂടെ പോറ്റാനുള്ള സ്ഥിതി ആയിരുന്നില്ല അമ്മ വീട്ടുകാര്‍ക്ക് തല്‍ക്കാലം ഒന്ന് തല ചായ്ക്കാന്‍ ഒരിടം അത് മാത്രമേ അമ്മ കരുതിയുള്ളു പിന്നെ അമ്മ ജോലിക്ക് പോകുമ്പോള്‍ എന്റെ സംരക്ഷണം...അവസാനം ഒന്ന് മറിയാത്ത അമ്മ വളര്‍ന്നു വരുന്ന മകനെ ഓര്‍ത്തു വയറ്റാട്ടിയുടെ ജോലിക്ക് കയറി

നാട്ടിലായിരുന്നില്ല നാട്ടില്‍ നിന്ന് ഒരു പാട് അകലെ നാട്ടു കാര്‍ അറിഞ്ഞാല്‍ അമ്മ വീട്ടു കാര്‍ക്ക് കുറച്ചിലാനെത്രേ...നാട്ടിന്‍ പുറങ്ങളില്‍ വയറ്റാട്ടി എന്ന കുറച്ചാളുകള്‍ തന്നെ ഉണ്ട് അവര്‍ പാരമ്പര്യ മായി ചെയ്തു വരുന്ന ജോലിയാണ് .അവരുടെ കുടുംബങ്ങളില്‍ നിന്ന് മറ്റു കുടുംബങ്ങള്‍ കല്ലിയാനം പോലും കഴിക്കാറില്ല അത്രയ്ക്ക് കുറച്ചിലായി കാണുന്ന കാലം. മകന് വേണ്ടി ഇ ജോലി അല്ലാതെ അമ്മക്ക് വേറെ ഒരു മാര്‍ഗം അത് ഓര്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല അല്ല ലില്ലാതെ  ജീവിക്കണം ജീവിച്ചേ തീരൂ.........



3.4.12

-:സമയം ഒന്‍പത് മുപ്പത്‌:-


ന്നും പേടിയോടെ മാത്രം ഓര്‍ത്തിരുന്ന സമയമായിരുന്നു ഒന്‍പത് മുപ്പത്‌.എന്നെ പോലെ നിങ്ങളും പെടിചിരുന്നില്ലേ? കമ്പനിയില്‍ ജോലിക്ക് കയറിയിട്ട് എത്ര വര്‍ഷമായിരിക്കുന്നു എന്നിട്ടും എന്നെ വിടാതെ പിന്തുടരുന്നു.രാത്രി കിടക്കുമ്പോ ഓര്‍ക്കായ്കയല്ല. പക്ഷെ കാലത്ത് എഴുന്നേല്‍ക്കുമ്പോ വൈകിയത് തന്നെ പിന്നെ ഒരു ഓട്ട മാണെന്ന് പറയുന്നതാണ് സത്യം.പാതി കഴിച്ചു പാതി വലിച്ചു വാരി ഉടുത്ത് റോഡിലേക്ക് ഒരു ഓട്ടം തന്നെ ഓടി വരുന്ന ബസ്സില്‍ ഓടി കയറുക തന്നെ വീണു വീണില്ല ദൈവാനുഗ്രഹം ഒന്നും സംഭവിക്കാറില്ല.
പക്ഷെ എന്നും അങ്ങനെ ആവണമെന്നുണ്ടോ?......