28.8.13

-:സ്വരഭേദങ്ങൾ -ഭാഗ്യലക്ഷ്മി:-


                 
ലക്ഷ്മി ചേച്ചിയുടെ കൂടെ  
            
സ്വരഭേദങ്ങൾ എന്ന ഭാഗ്യ ലക്ഷ്മിയുടെ ആത്മകഥ ഹൃദയം ഹൃദയത്തോട് പറയുന്ന ഒരപൂർവ്വ കൃതിയായിട്ടാണ് എനിക്ക് തോന്നിയത് .അവർ തന്നെ അവരുടെ ശബ്ദത്തിൽ ആത്മകഥ നമ്മോടു പറയുന്നു എന്ന ഒരപൂർവ്വ ഭാഗ്യത്തിനുടമയുമാണവർ [ബു ക്കിൻ കൂടെലഭിക്കുന്ന ഓഡിയോസീഡിയിലൂടെ]

ജീവിക്കണം അഭിമാനത്തോടെ ആത്മാഭിമാനം ആരുടെ മുൻപിലും പണയപ്പെടുത്തില്ലന്നുള്ള അദമ്യമായ വാശി ഭാഗ്യ ലക്ഷ്മി എന്ന നമ്മൾ അറിയുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റിനെ ജീവിക്കാൻ  പ്രേരിപ്പിച്ചു.എല്ലാം വിധിഎന്ന് വിശ്വസിച്ച് കണ്ണുനീർ തുള്ളികളുടെ എണ്ണം കൂട്ടി അവരും ലോകത്തിൽ ഏതെങ്കിലും ഒരു കോണിൽ ഒതുങ്ങി ക്കൂടിയിരുന്നെങ്കിൽ നമ്മുടെ  മുൻപിൽ തുറന്ന പുസ്തകമായി ഒരു ഭാഗ്യ ലക്ഷ്മി ഉണ്ടാവുമായിരുന്നില്ല്ല.

അമ്മയുടെ ചൂടു തട്ടി വളരേണ്ട നാലുവയസ്സ് മാത്രം പ്രായമായ ഭാഗ്യലക്ഷ്മി എന്ന കുഞ്ഞിനെ അനാദാലയത്തിൽ തള്ളപ്പെടുകയും ഏകാന്തതയുടെ തടവുകരിയായ ആ കുഞ്ഞു മനസ്സിൻറെ നീറുന്ന വേദനകൾ അവർ അവരുടെ ശബ്ദത്തിൽ പറയുകയും ചെയ്യുമ്പോൾ കേൾവിക്കാരായ നമ്മുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു തുളുമ്പുന്നത് പലപ്പോഴും നമ്മുടെ കാഴ്ചകളെ മറയ്ക്കുന്നു

ജീവിതയാത്രയിൽ അതികഠിനമായ യാതനകൾ അനുഭവിക്കേണ്ടി വന്നിട്ടും ജീവിത നേട്ടത്തിൻ നെറുകയിൽ വന്നവഴികളിലെ മുള്ളുകളെയും പുഷ്പ്പത്തെയും പരുക്കേൽപ്പിക്കാതെ പറഞ്ഞുതുടങ്ങുന്ന വാക്കുകളിലെ തീവ്രത സ്വരഭേദങ്ങൾ എന്ന ആത്മകഥ മറ്റുള്ളവരുടെ ആത്മകഥയിൽ നിന്നും വ്യ ത്യസ്ഥമാക്കുന്നു.

"ഭ്രമിപ്പിക്കുന്ന സിനിമയുടെ അകത്തളങ്ങളിൽ നിലനിൽപ്പിന് അടിത്തറ പാകാൻ എന്തിനും തയ്യാറുള്ളവരുടെ ഇടയിൽ മനക്കരുത്തിന് പുതുമുഖം നൽകി കഴിവുണ്ടെങ്കിൽ മാനത്തിന് വിലപറ യാതെയും ജീവിച്ചു കാണിക്കാം എന്ന് ഭാഗ്യ ലക്ഷ്മിയുടെ ജീവിതത്തിലൂടെ ഹൃദയത്തിൽ തൊട്ട് നമ്മോട് പറയുന്നു"

വളർന്നുവരുന്ന പെണ്‍കുട്ടികൾക്കും ഡബ്ബിംഗ് എന്ന കലയുടെ സ്വരഭേദങ്ങൾ ആഴത്തിൽ ഗ്രഹിക്കാൻ ആഗ്രഹിക്കുന്നവർക്കും കരുത്തേകുന്ന അനുഭവത്തിൻ പഠന ബിന്ദു കൂടിയാണ് ഭാഗ്യ ലക്ഷ്മിയുടെ ആത്മകഥയായസ്വരഭേദങ്ങൾ

 ആത്മകഥ വായനയുടെയും അതിലുപരി കേൾവിയുടേയും ആയത്തിലുള്ള എൻറെ ഹൃദയസ്പർശനം

കണ്ണുനീർതുള്ളികൾക്ക് മഴയുടെ വേഗത അവ വാക്കുകൾ തടസ്സപ്പെടുത്തുന്നു ....

ലക്ഷ്മിചേച്ചിയുടെ മുൻപിൽ സവിനയം
ഷംസുദ്ദീൻ തോപ്പിൽ


14.8.13

-:സാരെ ജഹാൻ സെ അച്ചാ:-

                                            നമുക്ക് പ്രതിജഞയെടുക്കാം
                                             ലൈംഗികമായി ദുരുപയോഗം
                                     ചെയ്യുന്നതിൽനിന്നും
                                ബാല്യത്തെ സംരക്ഷിക്കാൻ

ദി പ്രോട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്യൽ ഒഫൻസസ്  [പോസ്‌കോ]ആക്ട് .212
പതിനെട്ടുവയസ്സിന് താഴെയുള്ള കുട്ടികളെ  ലൈംഗികചൂഷണം ചെയ്യൽ.ലൈംഗികാതിക്രമത്തിന് വിധേയരാക്കൽ.അസഭ്യചിത്രീകരണത്തിന്ഉപയോഗിക്കൽ.എന്നിവതടയാനായി-2012 നവംബർ-14-ന് പ്രാബല്യത്തിൽ വന്ന നിയമം

                                 സ്‌ത്രീ ശിശു വികസന മന്ത്രാലയം ഭാരതസർക്കാർ 

                                   കടപ്പാട് മാതൃഭൂമി ദിനപത്രം ആഗസ്റ്റ്‌ 1 5-2013

8.8.13

-:ഹാപ്പി അല്ല ബർത്ത്ഡേ:-


പ്രിയ മിത്രങ്ങളെ ഓഗസ്റ്റ്‌ എട്ട് സ്നേഹമതിയായ എന്റെ  അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്നും ഞാന്‍ ഭൂമിയിലേക്ക്‌ ജന്മമെടുത്ത ദിവസം.

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു പിന്നിട്ട വഴികളില്‍ ഞാന്‍ എന്ത് നേടി എന്ന് ഒരു പുനര്‍ വിചിന്തനം നടത്തേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു എന്ന് എനിക്ക് തോന്നായ്കയല്ല.

ലക്ഷ്യത്തിനുവേണ്ടിയുള്ള എന്റെ  കുതിപ്പില്‍ പല തവണ കാലിടറി എന്നിട്ടും ഞാന്‍ സധൈര്യം പിടിച്ചു കയറി.ഏറ്റവും വിചിത്രം മറ്റൊന്നായിരുന്നു സ്വന്തമെന്ന് കരുതി കൂടെ കൂട്ടിയവര്‍ ആപല്‍ ഘട്ടത്തില്‍ തള്ളി പറയാന്‍ വെമ്പല്‍ കൊണ്ടു അതില്‍ അവര്‍ ആനന്ദം കണ്ടെത്തി......

നിഷ്കളങ്കത മറ്റുള്ളവര്‍ക്ക് ഞാനൊരു കളിപ്പാട്ടമായി.മിത്രങ്ങളെന്ന് കരുതിയവര്‍ ഞാന്‍ പോലും അറിയാതെ ശത്രുക്കളായി. ചെറുപ്രായത്തില്‍ കുടുംബ ഭാരം തലയിലേറ്റപെട്ട ഹത ഭാഗ്യന്റെ  റോള്‍ ആയിരുന്നു ജീവിതത്തില്‍ ഉട നീളം എന്നെ വേട്ടയാടിയത്.

ജോലി എനിക്ക് നേരം പോക്കായിരുന്നില്ല. കുടുംബം പോറ്റാനുള്ള ഒരു ഉപാധിയായിരുന്നു.അത് കൊണ്ട് തന്നെ കഷ്ടതകള്‍ എന്‍റെ കൂടപ്പിറപ്പായി എന്നതാണ് സത്യം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ തുടങ്ങിയ എന്റെ  യാത്ര അറ്റ മില്ലാത്ത കടല്‍ പോലെ യാണോ എന്ന് എനിക്ക് പലപ്പോഴും തോന്നാഴ്‌കയല്ല. അപ്പോഴൊക്കെയും പ്രതീക്ഷകള്‍ എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചു നഷ്ട ഘട്ടത്തില്‍ പലപ്പൊഴും മരണം മുന്നില്‍ കണ്ടു.മരണഭയം വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിച്ചു....

ജീവിത യാത്രയില്‍ പലപ്പൊഴും എന്റെ കൂട്ട് എന്റെ  വേദനകള്‍ മാത്രമായിരുന്നു. പങ്കു വെക്കുന്നതിനു പകരം പരിഹാസങ്ങള്‍ കൊണ്ട് എന്നെ മൂടാന്‍ എനിക്ക് ചുറ്റും കഴുകന്‍ കണ്ണുകളോടെ സൗഹൃദയങ്ങള്‍ മത്സരിച്ചു അവര്‍ക്കിടയില്‍ കഴുകന്‍ കണ്ണുകളില്‍ നിന്ന് രക്ഷ നേടാന്‍ അമ്മക്കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിനടിയില്‍ ഒളിക്കും പോലെ ഞാന്‍ ഒരു ഒളി ശ്രമം നടത്തി നല്ലതിനായിരുന്നു എന്നതാണ് എന്‍റെ ന്യായം.....

എന്‍റെ ഭയം ജന്മദിനത്തെയായിരുന്നു ഭൂമിയിലെ എന്‍റെ ജീവന്റെ  തുടിപ്പ് നിലയ്ക്കുന്ന ദിനം എണ്ണപെട്ടതിന്‍റെ ഒരു ദിവസം കൂടി സമാഗതമായിരിക്കുന്നു. എനി എത്ര നാള്‍.... എനി എത്ര നാള്‍.... എനി എത്ര നാള്‍....... അറിയായ്കയല്ല നിമിഷ നേരം കൊണ്ട് തീര്‍ന്നു പോകാവുന്ന ഒന്നാണ് എന്‍റെ ജീവന്‍ എന്ന്

നമ്മള്‍ ഓരോരുത്തരും ആഘോഷമാക്കാൻ വെമ്പൽ കൊള്ളാള്ളുകയും സന്തോഷങ്ങള്‍ പങ്ക് വെക്കുകയും ചെയ്യുന്ന ആ ദിവസത്തെ നമ്മള്‍ അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ?.... ഇല്ല എന്നുള്ളതാണ്  നമ്മള്‍കണ്ടുകൊണ്ടിരിക്കുന്ന  ആഘോഷങ്ങളില്‍ നിന്നും വെക്തമാകുന്നത്.......

"ജീവന്റെ  തുടിപ്പ്  ഭൂമിവിടുന്ന സമയം  വിദൂരമല്ല എന്ന് ഓരോ ജന്മദിനവും നമ്മെ ഓര്‍ക്കാന്‍  പ്രേരിപ്പിച്ചാല്‍ അതിനപ്പുറം മറ്റെന്തുണ്ട് നമുക്ക് നല്‍കാന്‍".....

4.8.13

-:പ്രിയസഖീ:-

ർമയിൽ തെളിയുന്ന സുന്ദര നിമിഷ മതോർമ യുണ്ടോ പ്രിയ സഖീ
കളി വണ്ടിയിൽ കയറവേ പേടികൊണ്ട് കണ്ണുചിമ്മിയ തിന് കളിപറഞ്ഞപ്പൊ
വാശിപിടിച്ചെൻ ചാരെ ഇരുന്നുള്ള യാത്ര.....

വർഷം പലതു കഴിഞ്ഞു കാല ചക്രം നമ്മുടെ ഹൃദയ ബന്ധമകറ്റി ...


ഓർമ അതെന്നും സുഖമുള്ളോരോർമ തിരികെ നൽകാൻ തമ്മിലകയറ്റിയ കാലത്തിനു കഴിയുമോ സഖീ ...എൻ പ്രിയസഖീ ...