15.3.16

-:നിറപകിട്ടാർന്ന പ്രതീക്ഷ:-

ഇതൊരു പ്രതീക്ഷയാണ് നിറപകിട്ടാർന്ന പ്രതീക്ഷ വാനംമുട്ടെ ഉയർന്ന ആഗ്രഹചവിട്ടുപടിയിലേക്കുള്ള കാൽവെപ്പിൻ തുടക്കം. എന്നിലൂടെയുള്ള ഈ കടന്നു പോക്ക് അത്ര രസകരമല്ല തീരാവേദനകളാൽ സമ്പുഷ്ടമാണ് മറുപുറം സാന്ത്വനത്തിൻ തെളിനീരുറവ എന്നിൽ സൃഷ്ടിയെടുക്കുമെന്ന പ്രതീക്ഷ


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

11.3.16

-:അസ്വസ്ഥതകൾ ഹൃദയത്തെ വേട്ടയാടുന്നു:-

അടിച്ചുമാറ്റിയ കൂട്ടുകാരന്റെ കണ്ണടവെച്ച് ഒരു മൊബൈൽ ക്ലിക്ക് 

അസ്വസ്ഥതകൾ ഹൃദയത്തെ വേട്ടയാടുന്നു. ഇഷ്ട ഭാജങ്ങളിൽ പറിച്ചു നടപ്പെടുന്നവ ഒരു വശത്ത്. മറഞ്ഞിരുന്നു ശത്രുതയ്ക്ക് മൂർച്ചകൂട്ടുന്നവർ മറുവശത്ത്.ഏതു നിമിഷവും അരിഞ്ഞു വീഴ്ത്തപ്പെട്ടേക്കാവുന്ന ചിറകുകളിൽ ശക്തിപകർന്ന് ഞാനൊന്നു പറന്നുയരാൻ ശ്രമിക്കയാണ്. ലക്ഷ്യമാണ്‌ പ്രധാനം മറ്റെല്ലാം എന്നിൽ നിഷ്ഫലമാണ്.തളർന്നു വീഴ്ത്തപ്പെടും മുൻപ് ശ്രമത്തിലേക്കുള്ള ഒരു കുതിപ്പ് മാത്രം വെറും ഒരു കുതിപ്പ് 


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

-:യാത്ര:-

തുടർ യാത്ര ഇവിടം വരെ പുതിയൊരു യാത്ര അവിടെ തുടങ്ങുന്നു


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

-:പറിച്ചു നടപ്പെടുന്നു എന്ന യാന്ത്രികത :-

പറിച്ചു നടപ്പെടുന്നു എന്ന യാന്ത്രികത ഹൃദയത്തെ ബോധ്യപ്പെടുത്താൻ എടുക്കുന്ന സമയം ഒച്ചിഴയൽ പോലെയും വേദനാജനഗവുമാണ്


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

-:എന്തിന് ഒരു ഡേ:-

ഇഷ്ട ഭാജനങ്ങളെ ഓർക്കാൻ എന്തിന് ഒരു ഡേ
നിങ്ങളുടെ നിഷ്കളങ്ക സ്നേഹത്തിൻ കാവൽക്കാരൻ മാത്രമാണ് ഞാൻ
എന്നും സ്നേഹവും കൂടെ പ്രാർഥനയും പ്രിയപ്പെട്ടവരേ


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

SHAMSUDEEN THOPPIL


3.3.16

-:അമ്മെ എന്നെ തല്ലണ്ട ഞാൻ നന്നാവൂല വൂല:-

സമയാ സമയം ഭക്ഷണം വിളമ്പി മേശപ്പുറത്ത് വെക്കുമ്പൊ അത് കഴിക്കുകയും വയറു നിറയുമ്പൊ കഴിച്ച ഭക്ഷണത്തെ കുറ്റം പറയുകയും ചെയ്യുക എന്ന ബാരിച്ച ഉത്തരവാദിത്വം നിർവ്വക്കുക എന്നതായിരുന്നു എന്നിൽ അർപ്പിതമായ കർത്തവ്യം എന്ന് വിശ്വസിച്ചു പോന്നിരുന്ന എന്നെ അമ്മയ്ക്ക് ഭയങ്കര മതിപ്പായിരുന്നു അതുകൊണ്ട് തന്നെയും അമ്മ പറയും ഒന്നേ ഒള്ളൂ എന്ന് കരുതി ഞാൻ തന്നെ വഷളാക്കി ഒന്നേ ഒള്ളൂ എങ്കിൽ ഒലക്ക വെച്ച് അടിച്ചു വളർത്തണ മെന്നാ പഴമക്കാർ പറയാറ് ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്റെ ദൈവമേ ഈ ചെക്കന് നല്ല ബുദ്ധി കൊടുക്കണേ അമ്മയുടെ നിരന്തര സ്നേഹപ്രകടങ്ങൾ കേട്ട് തലയും താഴ്ത്തി കൂട്ടുകരുമൊത്ത് കറങ്ങി നടക്കാറുള്ള ഞാൻ അമ്മയുടെ മുൻപിൽ കഴിവ് തെളീക്കാൻ തന്നെ തീരുമാനിച്ചു 

ആ ഇടയായി വീട്ടിൽ വിരുന്നു കാരുള്ള ഒരു പകൽ അവർക്ക് ഭക്ഷണ മുണ്ടാക്കാനുള്ള തിരക്കിലായിരുന്നു അമ്മ കടയിൽ നിന്നും സാധങ്ങൾ വാങ്ങുക എന്ന ബാരിച്ച ഉത്തരവാദിത്വം ഞാൻ അഭിമാനത്തോടെ ഏറ്റെ ടുത്തു അമ്മയ്ക്ക് എന്നെ വലിയ വിശ്വാസമായത് കൊണ്ട് അമ്മ പറഞ്ഞു സമയത്തിന് സാധനങ്ങൾ കൊണ്ടുവന്നില്ലങ്കിൽ വിരുന്നു കാരുടെ മുൻപിൽ ഞാൻ നാണം കേടുട്ടോ ഇല്ലമ്മ ഈ മോനെ അമ്മയ്ക്ക് വിശ്വാസമില്ലേ ഇല്ലാത്തത് കൊണ്ടാണല്ലോ ഇങ്ങനെ എടുത്തെടുത്ത് പറയുന്നത്.ഈ അമ്മയുടെ ഒരു കാര്യം അതും പറഞ്ഞ് അഭിമാനത്തോടെ വണ്ടിയെടുത്ത് കടയിലേക്കിറങ്ങി.പോകുന്ന വഴിക്കാണ് ഒരു കൂട്ടുകാരൻ വിളിച്ചത്‌ ശരത്ത് നീ ഇതെവിടാ എത്ര നേരമായി ഞാൻ നിന്നെ ട്രൈ ചെയ്യുന്നു നമുക്ക് അത്യാവശ്യമായി ഒരിടം വരെ പോകണം വഴിയിൽ അവൻ കയറി ഞങ്ങൾ യാത്ര തുടർന്നു സമയം ഉച്ചയോടടുത്ത് കാണും അമ്മയുടെ കാൾ നെഞ്ചിൽ അപ്പോഴാണ്‌ ഇടിവെട്ടിയത് ദൈവമേ ഉച്ച ഭക്ഷണം- അമ്മ -വിരുന്നുകാർ -ഫോൺ എടുത്ത് ചെവിയിൽ വെച്ചതേ ഓർമ്മയുള്ളൂ ഇതുവരെ കേട്ട അമ്മയായിരുന്നില്ല മറു തലക്കൽ ഫോൺ ഡിസ്കണക്റ്റ് ചെയ്യും മുൻപേ അമ്മ പറഞ്ഞത് കേട്ടു നീ വീട്ടി വാ ബാക്കി വന്നിട്ട്...


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com