25.6.14

-:മഴയെപ്രണയിച്ചവൾ :-









വരുണ്‍ എടാ വരുണ്‍ എത്ര നേരമായി നിന്നെ ഞാൻ വിളിക്കുന്നു. എന്ത് ഉറക്കമാടാ ഇത്. പുറത്ത് നല്ല മഴയാ നമുക്ക് മഴ നനയണ്ടേ... എന്തുവാടി ഇത് മനുഷ്യനെ ഉറങ്ങാനും സമ്മതിക്കത്തില്ലേ.. അങ്ങനെ നീ ഇപ്പോ ഉറങ്ങണ്ടാ. നീ ഇപ്പോ എഴുന്നേല്ക്കുന്നോ അതോ ഞാൻ വെള്ളം എടുത്ത് തലയിലൂടെ ഒഴിക്കണോ അവളുടെ ശല്യം സഹിക്ക വയ്യാതെയാണ് ഞാനും അവളും കൂടെ തകർത്തു പെയ്യുന്ന മഴകൊള്ളാനിറങ്ങിയത്. പിറകിൽ നിന്നും അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു മോളെ മഴയത്തിറങ്ങണ്ട പനി പിടിക്കും. എന്റെ കുട്ടിക്ക് ഇല്ല അമ്മേ വരുണ്‍ ഉണ്ടല്ലോ കൂടെ ഈ പെണ്ണിന്റെ ഒരു കാര്യം അതും പറഞ്ഞമ്മ വീടിനുള്ളിലേയ്ക്ക് കയറി പോയി .അപ്പോള്‍ ഞാനോർത്തത്‌ എന്റെ അമ്മയുടെ കാര്യമാണ്. അമ്മയുടെ മകൻ ഞാനാണെങ്കിലും അമ്മയ്ക്ക് എന്നെക്കാൾ ഇഷ്ടം ആരതിയെയാണ് ഞാൻ അതും പറഞ്ഞമ്മയോടു പലപ്പോഴും അവളുടെ മുൻപിൽ നിന്നും തല്ലു കൂടാറുമുണ്ട് . അപ്പോളമ്മ പറയും അവളെന്റെ മകളാണെന്ന് അമ്മയ്ക്ക് അത്രകണ്ട് ഇഷ്ടമായിരുന്നു ആരതി എന്നമ്മ സ്നേഹത്തോടെ വിളിക്കുന്ന അമ്മുവിനെ .എടാ നീ എന്താ സ്വപ്നം കാണുകയാണോ ഇങ്ങോട്ടിറങ്ങടാ അതും പറഞ്ഞവൾ എന്നെ മഴയത്തേക്ക് തള്ളിയിട്ടു കൂടെ അവളും . ഞങ്ങൾ എത്ര സമയം മഴ നനഞ്ഞു എന്നറില്ല ഇടിമിന്നലിൽ പേടിയോടെ അവളെന്നെ കെട്ടി പിടിക്കും മഴയവള്‍ക്ക് ഇഷ്ടമാണേലും ഇടിമിന്നൽ അവൾക്ക് വല്യ പേടിയാണ് 

 പെട്ടെന്ന് അതി ശക്തമായ ഒരിടിവെട്ടി കൂടെ മിന്നലും വരുണ്‍.... അമ്മൂ....കിതച്ചു കൊണ്ട് ഞാൻ ബെഡിൽ എഴുന്നേറ്റിരുന്നു പരിസര ബോധം വന്നത് അമ്മയുടെ വിളിയും വാതിലിലെ മുട്ടും കേട്ടാണ് . മോനെ വരുണ്‍ കതക് തുറക്ക് എന്തു പറ്റി എന്റെ മോനൂന്. ദൈവമേ ഞാൻ ഇത്രയും നേരം കണ്ടത് സ്വപ്നമായിരുന്നോ എന്റെ അമ്മു... എഴുന്നേറ്റ് വന്ന് ഞാൻ മുറിയുടെ വാതിൽ തുറന്നു വെപ്രാള ത്തോടെ അമ്മ നിൽക്കുന്നു. അമ്മേ എന്റെ അമ്മു ഞാൻ അതും പറഞ്ഞ് അമ്മയുടെ ചുമലിലേക്ക് ചാഞ്ഞു മോനെ നമ്മുടെ അമ്മു നമ്മളെ ഒക്കെ വിട്ടുപോയ ദിവസമാണ് നാളെ . വർഷമെത്ര കഴിഞ്ഞാലും നമുക്കവളെ മറക്കാൻ കഴിയില്ലന്നറിയാം എന്നാലും മോനെ... അമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി എന്റെ മുഖത്തേക്ക് ഉറ്റി വീണു..... 

മോൻ പോയി കിടന്നോ കാലത്ത് തന്നെ നമുക്ക് അമ്പലത്തിൽ പോയി നമ്മുടെ അമ്മുവിനു വേണ്ടി പ്രാർത്ഥിക്കാം അതിനു ശേഷം നമുക്ക് അമ്മുവിന്‍റെ അമ്മയെ പോയി കാണാം അതും പറഞ്ഞമ്മ എന്നെ ആശ്വസിപ്പിച്ചു കിടക്കാൻ അയച്ചു . അമ്മ പോയി ഞാൻ മുറിയിലേക്ക് കയറി ഉറക്കം വരുന്നേയില്ല. ഞാൻ പതിയെ ജനലിനരികിലെത്തി ജനൽ പാളി തുറന്നു ഒരിളം തെന്നൽ എന്നിലേയ്ക്ക് കുളിര്‍ കോരിയിട്ട് തഴുകി തലോടി കടന്നുപോയി . പുറത്ത് തകർത്തു പെയ്യുന്ന മഴ ഇടയ്ക്ക് ഇടിമിന്നലും. നല്ല തണുപ്പുണ്ട് എന്നാലും ജനൽ പാളി അടയ്ക്കാൻ തോന്നിയില്ല എന്റെ അമ്മുവിന്‍റെ ആത്മാവ് മഴയിൽ കളിക്കുന്നുണ്ടാവും. മഴ കണ്ടാൽ അവൾക്കങ്ങനെ അടങ്ങിയിരിക്കാൻ പറ്റില്ലല്ലോ കുറച്ചു മുൻപ് എന്നെ കുളിരണിയിപ്പിച്ചു കടന്നു പോയ ഇളം തെന്നൽ എന്നെ തേടി വീണ്ടുമെത്തി .ഇപ്രാവശ്യം അവൾ വന്നത് എന്റെ പഴയ ഓർമ്മയുടെ ഭാണ്ഡ കെട്ടുമായാണ് ...

വേദനയോടെയാണെങ്കിലും ഞാനെന്റെ ഓർമ്മയുടെ ഭാണ്ഡ കെട്ടുകളോരോന്നു പതിയെ അഴിക്കാൻ തുടങ്ങി . കോളജിൽ പ്രീ -ഡിഗ്രിക്ക് പഠിക്കുന്ന കാലം [ഇന്നത്തെ +2 വരുന്നതിനു മുൻപുള്ള ഡിഗ്രിക്ക് മുൻപുള്ള രണ്ടു വർഷത്തെ പഠനം]പഠനത്തോടൊപ്പം കലയും എഴുത്തും കൊണ്ടു നടന്ന ജീവിതത്തിലെ അവിസ്മരണീയമായ അനുഭൂതികൾ സമ്മാനിച്ച ആ നല്ല കാലം.

അന്നൊരുനാൾ കാലത്ത് കോളജിൽ പോവാൻ ബസ്സ്‌ പിടിക്കാനുള്ള ഓട്ടമാണ്. ചാറ്റൽ മഴയുണ്ട്. അമ്മവരുമ്പോൾ കുട എടുക്കാൻ പറഞ്ഞതാണ്. ഞാനതൊട്ടു കേട്ടതുമില്ല. ഇപ്പോഴാണെങ്കില്‍ മഴയ്ക്ക് ശക്തി കൂടി വരികയാണ് .ഒറ്റ ബസ്സും നിര്‍ത്തുന്നുമില്ല .ആളെ ഇറക്കാനാണെങ്കില്‍ ബസ്സ്‌ സ്റ്റോപ്പ് വിട്ട് അൽപ്പം ദൂരയെ നിർത്തൂ . ബസ്സ് നിറുത്തുന്നതു കണ്ട് അങ്ങോട്ട് ഓടുമ്പോഴേക്ക് ബസ്സ് എടുത്തു കാണും. മഴ കൊണ്ടത്‌ മിച്ചം. ഇന്ന് ഫസ്റ്റ് അവർ വഹാബ് സാറിന്റെ ഇംഗ്ലീഷ് ക്ലാസ്സുമാണ് . ലേറ്റായാൽ പുറത്തു നിറുത്തിയത് തന്നെ. ഇനി എന്ത് ചെയ്യും . എന്നും വീട്ടീന്ന് നേരത്തെ ഇറങ്ങണമെന്ന് കരുതും. പക്ഷേ എണീക്കണ്ടേ . അമ്മ കാലത്ത് തൊട്ടു വിളി തുടങ്ങും ഞാനാണെങ്കില്‍ പുതച്ചു മൂടി കിടക്കും . പിന്നെ എല്ലാം ഒരു ജഗപുകയാണ് . കാലത്ത് മിക്കവാറും പട്ടിണിയാണ് . ഭക്ഷണം ആവാത്തത് കൊണ്ടല്ല കഴിക്കാൻ സമയമില്ല . അമ്മയുടെ നിർബന്ധം കൊണ്ട് മാത്രം ഒരു ക്ളാസ്സ് പാല് കുടിക്കും അത്ര തന്നെ. ഒരു കാറിന്റെ നിർത്താതെയുള്ള ഹോണ്‍ കേട്ടാണ് ഞാൻ ഞെട്ടിയത് . ചിന്തകൾ കാടുകയറിയത് കൊണ്ട് അൽപ്പസമയത്തെക്ക് ഞാൻ പരിസരം തന്നെ മറന്നിരുന്നു.മോനെ നിന്നെയാണ് വിളിക്കുന്നത്‌ അടുത്ത് നിന്ന ഒരു പ്രായം ചെന്ന സ്ത്രീ പറഞ്ഞു . 

 എന്നെയോ ഞാൻ കാറിനെയും എന്നോട് പറഞ്ഞ സ്ത്രീയേയും മാറി മാറി നോക്കി മഴയായിട്ടയിരിക്കാം കാറിലുള്ളവർ ഇറങ്ങിവരാത്തത്. എന്നാലും എന്നെ തന്നെയാണോ. വീണ്ടും കാറിന്റെ ഹോണ്‍ പാർക്കിങ്ങ് ഇല്ലാത്തത് കൊണ്ട് കാറിനു ബാക്കിലെ വണ്ടികളും ഹോണ്‍ അടിച്ചു തുടങ്ങി . ഞാൻ രണ്ടും കൽപ്പിച്ച് കാറിനടുത്തെക്ക് ചെന്നു .കാറിന്റെ മുൻപിലെ ഡോർ തുറന്നു ഒന്ന്‌ കയറെന്റെ മണ്ണുണ്ണി എന്ന കിളി ശബ്ദം ഞാനൊരു സ്വപ്ന ലോകത്തെന്നപോലെ കാറിലേക്ക് കയറി. കാറിലെ ഏസിയുടെ തണുപ്പും മഴയെ വർണ്ണിക്കുന്ന പങ്കജുദാസിന്റെ ഗസലും ഞാനേതോ സ്വപ്ന ലോകത്തെത്തിയ പ്രതീതി അൽപ്പസമയമെടുത്തു പരിസര ബോധം വരാൻ.

വരുണ്‍ തല തോർത്തൂ ആകെ നനഞ്ഞിരിക്കയല്ലേ വീണ്ടും കിളി ശബ്ദം . അപ്പോഴാണ് ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കിയത് ഒരു നിമിഷം ഞാൻ ഞെട്ടി ദൈവമേ ഇതവളല്ലേ... ഹലോ മാഷേ മനസ്സിലായില്ലേ ഞാൻ ആരതിയാടോ. നിങ്ങളൊക്കെ വായിൽ നോക്കുന്ന ആരതി വിശ്വനാഥ്‌. എന്റെ മുഖത്തെ ചമ്മൽ കണ്ടിട്ടെന്ന വണ്ണം അവൾ പറഞ്ഞു ചമ്മണ്ട മാഷേ 

വരുണ്‍ നിന്റെ എഴുത്തൊക്കെ വായിക്കാറുണ്ട് നല്ലതാട്ടോ. ഞാൻ നിന്റെ ചെറിയൊരു ആരാധകൻ കൂടിയാണെടോ ആരതി എന്തൊക്കെയോ വാതോരാതെ സംസാരിക്കുന്നുണ്ട് . ഞാൻ അപ്പോഴും വിശ്വാസം വരാതെ സ്വപ്ന ലോകത്ത് തന്നെ ഇടയ്ക്ക് ഞാൻ എന്റെ കയ്യിലൊന്നു നുള്ളി കൈ വേദനിക്കുന്നുണ്ട് അപ്പോളിത് സ്വപ്നമല്ല യാതാർത്ഥ്യം തന്നെയാണ്....

അവൾ വീണ്ടും ചിരപരിചിതയെ പോലെ എന്നോട് സംസാരിച്ചു ഞാൻ ഞെട്ടിയത് മറ്റൊന്നാണ് എടാ മണ്ണുണ്ണി നിന്റെ ക്ളാസ്സിലെ ശ്യാമിന്റെ കസിൻ സിസ്റ്ററാണ് ഞാൻ. അവൻ നിന്റെ കാര്യങ്ങൾ എല്ലാം എന്നോടു പറയാറുണ്ട് ശ്യാമിന്റെയോ?... അവനും ഞാനും എത്രയോ തവണ ആരതിയുടെ വായിൽ നോക്കി നടന്നിട്ടുണ്ട്. അപ്പോഴൊക്കെയും ആരതി ശ്യാമിനോട് ചിരിക്കുന്നത് കാണാം . അപ്പോ എനിക്കവനോട് അസൂയയാണ് ഞാൻ അവനോടു തന്നെ പല പ്രാവശ്യം പറഞ്ഞിട്ടുമുണ്ട് എടാ അവൾക്കു നിന്നോട് ഒരിതുണ്ടട്ടോ അപ്പൊ അവൻ ഒന്ന് പൊങ്ങും അതാണ്‌ മച്ചാ ഗ്ലാമർ ഉള്ള ചെക്കമ്മാരെ കണ്ടാ ആരാ നോക്കാത്തെ. വരുണ്‍ നീ ശ്യാമിനെ ഓർത്ത് വെറുതെ തലപുണ്ണാക്കണ്ട ഞാനും അവനും കൂടെ നിനക്കിട്ടൊരു പണി തന്നതാടാ 

 കാർ കോളേജ് ഗേറ്റിൽ എത്തിയത് അറിഞ്ഞില്ല പുറത്ത് മഴ അതിന്റെ നടന താണ്ഡവം കഴിഞ്ഞ് ക്ഷീണിതയായി വിശ്രമത്തിലേക്ക് കടന്നിരിക്കുന്നു. പാർക്കിംഗിൽ വണ്ടി നിറുത്തിയിട്ടും ഞാൻ കാറിൽ നിന്നും ഇറങ്ങാതെയായപ്പോ അല്ല മാഷേ ഇപ്പോഴും സ്വപ്നത്തിൽ നിന്നും ഇറങ്ങിയില്ലേ കോളേജ് എത്തി . ചമ്മിയ മുഖവുമായി ഞാൻ ആരതിയോട് നന്ദി പറഞ്ഞ് ആരതിയുടെ മറുവാക്കിന് കാക്കാതെ എന്റെ ക്ളാസ്സ് റൂമിലേക്ക് നടന്നു...ക്ളാസ് തുടങ്ങാറായതെയുള്ളൂ . വഹാബ് സർ എത്തിയിട്ടുണ്ട്. ഭാഗ്യം രക്ഷപ്പെട്ടു . സർ , ആ വരുണോ കയറിയിരിക്കൂ . ക്ളാസ് തുടങ്ങി ഷേക്സ്പിയറിന്റെ ഡ്രാമ യാണ്. അസാമാന്യ പാടവത്തോടെയാണ് വഹാബ് സർ ക്ളാസ് എടുക്കുന്നത് . അതുകൊണ്ട് തന്നെയും ഇഗ്ളീഷു് ക്ളാസ്സ് ആരും കട്ട് ചെയ്യാറുമില്ല . പക്ഷേ ഇന്ന് എനിക്ക് ക്ളാസ്സ് ശ്രദ്ധിക്കാനെ കഴിഞ്ഞില്ല . എന്റെ അടുത്തിരിക്കുന്ന ശ്യാം ഞാനൊന്നു മറിഞ്ഞില്ല രാമ നാരായണ എന്ന മട്ടിൽ ക്ളാസ് ശ്രദ്ധിച്ചു കൊണ്ടിരിക്കയാണ് .നീ അങ്ങനെയങ്ങ് ശ്രദ്ധി ക്കണ്ട എനിക്കിട്ട് പണി തന്നിട്ട് അവന്റെ ഒരിരുപ്പേ ഞാനവന്റെ തുടയിൽ നല്ലരു നുള്ള് വെച്ചു കൊടുത്തു .    

അതൽപ്പം കൂടി പോയെന്ന് അവന്റെ അലർച്ച കേട്ടപ്പോ മനസ്സിലായി ഡ്രാമയുടെ രസച്ചരട് പൊട്ടിച്ചതിലുള്ള ദേഷ്യത്തോടെ എല്ലാവരും ശ്യാമിനെ നോക്കി. എന്തു പറ്റിയെടാ ശ്യാം, സാറിന്റെ ചോദ്യം വേദന കടിച്ചമർത്തി തുട ഉഴിഞ്ഞു കൊണ്ട് ഒന്നുമില്ലന്ന് പറഞ്ഞ് എന്നെ നോക്കി . ക്ളാസ്സിൽ കൂട്ട ചിരി അവൻ വല്ല സ്വപ്നവും കണ്ടതായിരിക്കും സർ എന്ന കമന്റും കൂടെ ആയപ്പോ ചിരിക്ക് ശബ്ദം കൂടി . ഓക്കേ ഒക്കെ നമുക്ക് തുടങ്ങാം എന്ന് പറഞ്ഞു സർ ക്ളാസ് തുടങ്ങി . എല്ലാവരും വീണ്ടും ഡ്രാമയുടെ കഥാപാത്രങ്ങളുടെ കൂടെയായി. ഞാനും ശ്യാമും മറ്റൊരു ലോകത്തും . വേദന കടിച്ചമർത്തി എന്തുവാടാ വരുണ്‍ ഇത് നിനക്കിതെന്നാ പറ്റി നീ എന്തിനാ എന്നെ വേദനയാക്കിയത് . അതിനുള്ള ഉത്തരം ഞാൻ ക്ളാസ്സ് കഴിഞ്ഞു തരാം . ഞാനിന്ന് നിന്റെ അവളുടെ കൂടെയാ വന്നത് ആരുടെ കൂടെ ആരതിയുടെ കൂടെ കാറിൽ ഒന്ന് പോടാ . ശ്യാമിന് വിശ്വാ സം വരാതെ എന്റെ മുഖത്തേക്ക് നോക്കി എന്തായാലും ആ നുള്ളിന്റെ വേദന വെച്ച് നോക്കുമ്പോ കാര്യങ്ങൾ കൈ വിട്ടുപോയെന്ന് അവനു മനസ്സിലായി അവന്റെ ദൈവത്തെ വിളികണ്ടാപ്പോ...പിന്നീട് ശ്യാമിന്റെ അടുത്ത് നിന്നാണ് ആരതിയെ കൂടുതലറിയാൻ കഴിഞ്ഞത് അവൾക്കാദ്യമേ എന്നെ ഇഷ്ടമാണെന്നും എന്റെ എഴുത്തുകൾ വായിച്ച് പലപ്പോഴും അവൾ അഭിപ്രായം പറയാറുണ്ടെന്നും ആ അഭിപ്രായമാണ് ശ്യാമിന്റെ അഭിപ്രായമായി അവൻ എന്റെ മുൻപിൽ ഷൈൻ ചെയ്തെതെന്നും ഞങ്ങൾ അവളെ വായിൽ നോക്കുമ്പോൾ എന്നെ ടെൻഷൻ അടിപ്പിക്കാനാണ് അവനെ കൈ കാണിക്കുന്നതെന്നും . ഞങ്ങൾ ചിരിയുടെ മാലപ്പടക്കത്തിനു തിരി കൊളുത്തി...

ആരതി വിശ്വനാഥ്‌ ഞങ്ങൾ സമപ്രായക്കാരാണ് അച്ഛന്റെയും അമ്മയുടേയും ഏക മകൾ . അച്ഛൻ അമേരിക്കയിൽ ബിസിനസ്സ് അമ്മയുമവളുമാണ് വീട്ടിൽ. ആരതിയുടെ അച്ഛനു മമ്മയ്ക്കും വിവാഹത്തിനു ശേഷം ഒത്തിരി ചികിൽസയുടെയും പ്രാർത്ഥനയുടെയും ഫലമായിട്ടാണ് ആരതിയെ ദൈവം അവർക്കു കൊടുത്തത് . അതുകൊണ്ട് തന്നെ അവളെ അവർക്ക് ജീവനാണ് . പഠിത്ത ത്തിൽ മിടുക്കിയായതിനാലാണ് സമ്മാനം എന്ന നിലയ്ക്ക് അച്ഛൻ അവൾക്ക് കാറു മേടിച്ചു കൊടുത്ത ത് .അതിലാ ണ വ ൾ കോ ള ജിൽ വരുന്നത് .അവൾ ആരിലും അത്ഭുത മുണ ർത്തി യിരുന്നു ചിരിച്ച മുഖവുമായിട്ടല്ലാതെ അവൾ സംസാരിക്കില്ലായിരുന്നു. ആരോടും പെട്ടെന്ന് അടുക്കാത്ത അവൾ എന്റെ അടുത്ത മിത്രമായി.രാവിലെയും വൈകുന്നേരവും ഞങ്ങൾ ഒരുമിച്ചായി കോളജ് യാത്ര . എന്റെ ജീവിതത്തിലെ അടുക്കും ചിട്ടയും കണ്ട് അമ്മ അത്ഭുത ത്തോടെ ഒരിക്കെ ചോദിച്ചു വരുണേ നിനക്കെന്തു പറ്റിയെടാ നീ ഇത്ര പെട്ടന്ന് നന്നായോ ?അന്നാണ് ഞാനമ്മ യോട് അവളെ പറ്റി പറഞ്ഞത്. അത് കഴിഞ്ഞപ്പോ അമ്മയ്ക്ക് അവളെ കാണ ണ മെന്നായി അന്നുമുതൽ അമ്മയും അവളും നല്ല കൂട്ടായി . ഈ പാവം ഞാൻ പുറത്തുമായി . ആരതിയുടെ കുടുംബവും ഞങ്ങളുടെ കുടുംബവുമായി സൗഹൃദത്തിന്റെ ഭംഗിയുള്ള നൂലുകൾ നെയ്തെടുത്തു സന്തോഷകരമായ ദിനങ്ങൾ രാത്രങ്ങൾക്ക് വഴിമാറി. അപ്പോഴൊക്കെയും ചുറ്റുപാടുകൾ ഞങ്ങൾക്കൊപ്പം സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെച്ചു

 മഴ നനയൽ എന്നും ആരതിക്ക് സന്തോഷം നിറഞ്ഞ കുളിർക്കാലങ്ങൾ സമ്മാനിച്ചു . വീട്ടിൽ വരുന്ന നേരം മഴ ഉണ്ടെങ്കിൽ അവൾ എന്നെയും വലിച്ച് മഴയത്തിറ ക്കും ആദ്യമാദ്യം എനിക്ക് മഴ വിറയാർന്ന സ്വപ്ന മായിരുന്നെങ്കിൽ പിന്നീട് എനിക്ക് മനം നിറഞ്ഞ കുളിർകകാലമായി രുന്നു

ആയിടയ്ക്കു ഒന്നുരണ്ടാഴ്ച അവളെ കണ്ടില്ല ഫോണിൽ കിട്ടിയതുമില്ല . എന്നെ ക്കാൾ കൂടുതൽ അമ്മയ്ക്ക് ആധിയായി എന്റെ ദൈവമേ എന്റെ അമ്മൂനെന്തു പറ്റി. ശ്യാമിനോട് ചോദിച്ചപ്പോ അവള് പനിയായിട്ട് ഹോസ്പിറ്റലിൽ ആണെന്ന റിഞ്ഞത് ഞാനതത്ര കാര്യമാക്കിയില്ല. ഇടയ്ക്കവൾക്ക് മഴ നയുന്നത് കൊണ്ട് പനി വരാറുള്ളതും രണ്ടു ദിവസം ഹോസ്പിറ്റലിൽ അതുകഴിഞ്ഞാ അവൾ വരാരുള്ളതുമാണ് . പക്ഷേ അമ്മയോട് പറഞ്ഞപ്പോ എടാ ഇതിപ്പോ എത്ര ദിവസമായി നീ ഇന്നു കോളജ് വിട്ടുവന്ന് നമുക്കൊന്ന് പോയി നോക്കാം ശരി അമ്മേ...

ചിരിയുടെ പരിമളം വിതറി എന്നരികിലേക്ക് കാറുമായിവരുന്ന അവളെയും കൊണ്ടാണ് എന്നരികിലൂടെ പോയ ആബുലൻസ് പോയതെന്നറി ഞ്ഞപ്പോൾ നെഞ്ചൊന്നു പിടച്ചു ബ്ലഡ്കാൻസർ രൂപത്തിലായിരുന്നു മരണം അവളുടെ അരികിലെത്തിയത്

പുറത്ത് മഴ ഒട്ടും കുറവില്ല പതിവിൽ കവിഞ്ഞ ശക്തി. കൂടെ ഇടിയും മിന്നലും . വരുണ്‍ നീ വരുന്നില്ലേ എന്റെ കൂടെ ഈ മഴയിൽ കളിക്കാൻ ആതിരയുടെ വാക്കുകൾ ഒരിളം തെന്നൽ എന്റെ കാതിൽ മന്ത്രിച്ച പോലെ. ഞാൻ ഓർമ്മയുടെ ഭാണ്ഡ കെട്ടിലെ ഇതളുകൾ പതിയെ അടച്ചു വച്ച് ജനൽ പാളിയടച്ച് പതിയെ ബെഡിൽ വന്നുകിടന്നു. അമ്മ പറഞ്ഞതുപോലെ നാളെ അമ്പലത്തിൽ പോയി അമ്മുവിന് വേണ്ടി പ്രാർത്ഥിക്കണം അവളുടെ വീടുവരെ ഒന്ന് പോവുകയും വേണം . എപ്പോഴോ ഉറക്കം എന്റെ കണ്ണുകളെ തഴുകി തലോടി നാളയുടെ പ്രഭാതംഎന്റെ സ്വപ് നങ്ങളുടെ ചിറകരിയാതി രുന്നെങ്കിൽ ..      

ഷംസുദ്ദീൻ തോപ്പിൽ