29.11.14

-:നിഴൽപാടുകൾ :-

നീണ്ട ഇരുപതു വർഷങ്ങൾ പിതൃത്വം നിശേദിക്കപ്പെട്ട ഹതഭാഗ്യന്റെ റോൾ ജീവിതത്തിൽ ആടി തീർക്കുക അത്ര എളുപ്പമായിരുന്നില്ല.ഓർമവെച്ച നാളുമുതൽ വെറും കേട്ടു കേൾവി മാത്രമുള്ള അച്ഛനെന്ന സങ്കൽപ്പം ഹൃദയത്തിന്റെ കോണിലെവിടെയോ ഒരുവിങ്ങൾ.....

കഷ്ടതയ്ക്ക്‌ നടുവിൽ അമ്മയുടെ ആത്മ ബലവും ആണ്‍കുട്ടി എന്ന സമൂഹത്തിന്റെ പരിഗണനയും എന്നിലൂടെ എന്റെ അമ്മയെ ജീവിക്കാൻ പ്രേരിപ്പിച്ചു. അമ്മയുടെ കൈപേറിയ ജീവിതത്തിനിടയിലും അമ്മ പലപ്പോഴും ആത്മഗതംപോലെ പറയുമായിരുന്നു മോനൊരു പെണ്‍കുട്ടി ആയിരുന്നേൽ അമ്മ എപ്പൊഴോ ജീവനോടുക്കിയേനെ

അച്ഛന്റെ സമ്പൽ സമൃദമായ ജീവിതത്തിൽ ബലിയാടാക്കപെട്ട എന്റെ ചെറുപ്പം വേദനാജനകമായിരുന്നു കണ്ണുനീരോടെ മാത്രം ഓർത്തെടുക്കാവുന്ന എന്റെ ബാല്യം അച്ഛനും അമ്മയും ജീവിച്ചിരിക്കെ അനാഥാലയ നാലുചു വരുകൾക്കുള്ളിൽ തളയ്‌ക്കപെട്ട ബാല്യം. കളിക്കിടയിൽ താഴെവീണ് കൈമുറിഞ്ഞു വേദനകൊണ്ട് പുളയുമ്പൊഴും സ്നേഹവാത്സല്യങ്ങൾ ക്കുപകരം പരിഹസിക്കുന്ന മുഖങ്ങൾ ഒരിക്കെ ദാഹം സഹിക്ക വയ്യാതെ വവിട്ടുകരഞ്ഞപ്പൊ ശല്യമെന്ന് പറഞ്ഞു ഹോസ്റ്റൽവാർഡൻ കയ്യിൽ കിട്ടിയ വെളിച്ചെണ്ണ കുപ്പി എന്റെ അണ്ണാക്കിലേക്ക്കമിഴ്ത്തി വഴുവഴുപ്പിനിടയിലും ഞാനത് ആർത്തിയോടെ കുടിച്ചു ഒച്ച വെച്ചാൽ കൊന്നു കളയുമെന്ന ഭീഷണിക്ക് മുൻപിൽ പേടമാൻ വേട്ടകാരന്റെ മുൻപിൽ അകപെട്ട മരണഭയവുമായി വിങ്ങിപൊട്ടിയ നാളുകൾ...

ഇടവിട്ട മാസങ്ങളിൽ എനിക്കിഷ്ടപെട്ട ഭക്ഷണവുമായി ഓടികിതച്ചെത്തുന്ന അമ്മയുടെ മുഖം അമ്മ ജോലിക്കുനിൽകുന്ന വീട്ടിലെ കുട്ടികളുടെ പഴയ ഉടുപ്പുകൾ എന്റെ നേരെ നീട്ടുമ്പോൾ അമ്മയുടെ കണ്ണുകൾ  നിറയുന്നത് എന്നിൽ നിന്നും മറയ്ക്കാൻ പാടു പെടുന്നതിനിടയിലും മോൻ നന്നായി പഠിച്ച് വലിയ ആളാകുമ്പൊ മോന് പുത്തനുടുപ്പ്‌ വാങ്ങാലോ? വേദനക്കിടയിലും സന്തോഷകരമായ നിമിഷങ്ങൾ നൽകിയനാളുകൾ.മകനുവേണ്ടി ജീവിതമർപ്പിച്ച പാവം അമ്മ

ദൈവ സൃഷ്ടിയിൽ ഭംഗിയേറിയ ആണ്‍വേശ്യയാക്കപ്പെട്ട വേദനാജനകമായ ചെറുപ്പകാലം പവിത്ര മാക്കപ്പെട്ട ഭാര്യ ഭർതൃ ബന്ധത്തിന്റെ സുഖാ നുഭൂതിയിൽ മതിവരാതെ പ്രകൃതി വിരുദ്ധ പീഡത്തിന് പിറകെ പോകുന്നവർക്ക് വെറുപ്പോട് കൂടി മാത്രം വഴങ്ങി കൊടുത്ത നാളുകൾ അവരിൽനിന്നും കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ട് ജീവിതം കരു പിടിപ്പിക്കാനുള്ള  നെട്ടോട്ടം മോഹന വാഗ്ദാനങ്ങൾക്ക് ജീവിതത്തിൽ നിമിഷ നേരെത്തെ ആയുസുള്ളൂ എന്ന് മനസ്സിലാക്കി തന്ന നാളുകൾ മറ്റുള്ളവരുടെ ആട്ടും തുപ്പുമേറ്റു വളർന്ന പിന്നിട്ട കാലങ്ങൾ അതികഠിനമായ യാത്രക്കൊടുവിൽ ഞാൻ വിജയിച്ചു കയറിയപ്പൊഴെക്കു പ്രതാപവും ചോര തിളപ്പും നഷ്ടപെട്ടവനായി തിരികെ എത്തിയ അച്ചനെ എല്ലാം മറന്ന് രണ്ടു കയ്യും നീട്ടി സ്വീകരിച്ച മനസാക്ഷിയെ ബലിയാടാക്കുന്ന പ്രവർത്തി മണ്ഡലം പണിയാൻ അമ്മയുമായി കൂട്ടുപിടിച്ച് അച്ഛൻ കാട്ടികൂട്ടുന്ന കൊള്ളരുതാഴ്മകൾ വേദനയോടെ നോക്കി
നിൽക്കാനേഎനിക്കായുള്ളൂ...
വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളത്തിട്ട അവസ്ഥ

ചെയ്തു കൂട്ടിയ പാപത്തിൻ മോചന ശ്രമം ശിഷ്ട കാലം കൊണ്ട് നേടിയെടുക്കുന്നതിനു പകരം വിഷമയമായ ജീവിത ശൈലി പിന്തുടർന്നാൽ തെരുവോരങ്ങൾ മരണമെന്ന സമസ്യക്ക് പാ വിരിച്ചേക്കാം 

ഷംസുദ്ദീൻതോപ്പിൽ






27.11.14

-:മുൻവിധി:-

പ്രാവർത്തികമാക്കേണ്ട കാര്യങ്ങൾ മുൻവിധി ഇല്ലാതെ നടപ്പിൽവരുത്തിയാൽ ശിഷ്ടകാലം അസ്വസ്ഥതകൾക്കു നടുവിൽ അകപ്പെടും

ഷംസുദ്ദീൻ തോപ്പിൽ

25.11.14

-:നിമിഷങ്ങൾ:-

ആരവങ്ങൾക്കിടയിൽ ജീവിക്കുമ്പോഴും ആരവങ്ങൾ ഒഴിയുന്ന നിമിഷങ്ങൾ അരികെയെന്നത് നമ്മൾ പലപ്പോഴും വിസ്മരിക്കുന്നു

ഷംസുദ്ദീൻ തോപ്പിൽ

-:മൊബൈൽഫ്രൈമിൽ:-

പുറത്തെ കറക്കത്തിനോടുവിൽ ക്ഷീണിതരായി ഞങ്ങൾ  ഹോട്ടൽ ലോബിയിലെത്തി ഉറക്കം കണ്ണുകളെ തഴുകി തലോടാൻ തുടങ്ങിയിട്ട് സമയം അതിക്രമിച്ചിരിക്കുന്നു ക്ഷീണത്തിനിടയിലും ഹൃദയഭാജനത്തിൻ മൊബൈൽ ഫ്രൈമിൽ



23.11.14

-:സൗഹൃദം:-


 "തിരികെ ലഭിക്കാത്ത സൗഹൃദം പ്രതീക്ഷകൾക്കപ്പുറംവേദന നൽകുന്നു"
                                                    ഷംസുദ്ദീൻ തോപ്പിൽ

18.11.14

-:യാത്രയ്ക്കിടയിലെ മധുരനൊമ്പരം:-


തിരക്കുകൾക്കിടയിലെ പുതുനിശ്വാസമാണ് യാത്രകൾ കൊഴിഞ്ഞു പോയ അക്ഷരങ്ങൾ തേടിയുള്ള യാത്ര പുതുമയാർന്ന സ്ഥലങ്ങൾ പുതിയ ആളുകൾ വ്യത്യസ്ത
ഭാഷകൾ സംസ്കാരങ്ങൾ അങ്ങിനെ അങ്ങിനെ ഇന്നലകൾ പിരിമുറുക്കങ്ങൾക്ക് വഴിമാറിയെന്ന് എനിക്ക് തോന്നി തുടങ്ങിയപ്പോഴാണ് യാത്ര പറഞ്ഞു കൊണ്ടൊരു യാത്രയ്ക്ക് പുറപ്പെട്ടത്‌.

ഭാഷയുടെയോ വേഷഭൂഷാദികളുടെയോ അതിർ വരമ്പുകൾ ക്കപ്പുറം തെളിർമയാർന്നൊരു സൗഹൃദകൂട്ടിലകപ്പെട്ട നൈർമല്യമാർന്നൊരു അനുഭൂതി സമ്മാനിച്ച എത്ര യെത്ര സൗഹൃദങ്ങൾ ദീർഘദൂര യാത്രയുടെ അവസാനം വരെ മാത്രം നീണ്ടു നിൽകുന്ന ബന്ധങ്ങൾ യാത്രയുടെ തുടക്കം അപരിചിതരായി പുറപ്പെട്ടവർ യാത്രപറഞിറങ്ങുംപോഴേക്ക് ഈറനണിയുന്ന കണ്ണുകളുമായി യാത്രപറഞ്ഞകലുന്നു ഇനി ഒരിക്കൽപോലും കണ്ടു മുട്ടാൻ സാധ്യമല്ലന്നുള്ള ബോധ്യത്തിനോടുവിലും പ്രതീക്ഷയുടെ ചെറുകണം ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് .

പല യാത്രകളും കണ്ണിന്റെ കുളിർമയെക്കാൾ ഹൃദയത്തിന്റെ കുളിർമയായിരുന്നു എന്നിൽ പുതുവസന്തം കൊണ്ടുവന്നത് യാത്രകൾപലപോഴും സന്തോഷം നൽകുമെങ്കിലുംപിറന്നമണ്ണിന്റെ ഹൃദയ വിശുദ്ധിക്കപ്പുറം സുഖകരമായ അനുഭൂതി നല്കാൻ ഒരു യാത്രയ്ക്കുമാവില്ലന്നുള്ള സത്യം പലപ്പോഴും നമ്മൾ വിസ്മരിക്കുന്നു. യാത്രയ്ക്കിടയിലെ മധുര നൊമ്പരമായിരുന്നു തിരികെ പിറന്ന മണ്ണിലേക്കുള്ള യാത്ര. യാത്ര തുടങ്ങുമ്പോഴേ ഗാർഡൻസുകളുടെ നഗരമായ ബാഗ്ലൂരിൽ അവസാനിപ്പിച്ച് തിരികെ മടങ്ങാനായിരുന്നു പ്ലാൻ അതുകൊണ്ടുതന്നെ എത്തിയ ഉടനെ ട്രെയിൻ ടിക്കറ്റ്‌ എടുക്കാനുള്ള ശ്രമമായി ഓണ്‍ലൈനിൽ എത്ര പരതിയിട്ടും പ്രതീക്ഷിച്ച ടിക്കെറ്റ് കിട്ടിയില്ല അവസാനം കിട്ടിയത് ലോക്കൽ ചെയർകാർ മണിക്കൂറുകൾ നീളുന്ന യാത്ര മൂന്നുപേർ തിങ്ങിയിരിക്കുന്ന സീറ്റിൽ തിങ്ങിയിരുന്നുള്ള യാത്ര വളരെ ദുസ്സഹമണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ട്രെയിനിൽ കയറി ടി ടി ആറിന്റെ കാലു പിടിച്ച് എസി കമ്പാർട്ടുമെന്റിൽ കയറിപറ്റാമെന്നുള്ള പ്രതീക്ഷയോടെ ടിക്കെറ്റ് എടുത്തു 

മൂന്നു ദിവസത്തെ സുഖകരമായ ബാഗ്ലൂർ വാസത്തിനോടുവിൽ യാത്ര പുറപ്പെട്ടു പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു ട്രെയിനിൽ നല്ല തിരക്കനുഭവപ്പെട്ടു മൂന്നു പേർ ഇരിക്കാവുന്ന സീറ്റിൽ ഒരു വിധം പെടാപടോടുകൂടിയുള്ളയാത്ര അതിരാവിലെ പുറപ്പെട്ടതിനാൽ ശരിയാവണ്ണം ഒന്നു ഉറങ്ങാൻ പോലും കഴിഞ്ഞില്ല ദിവസങ്ങള് നീണ്ടയാത്രകൾ അധികവും രാത്രി ആയതിനാൽ ദിവസങ്ങളുടെ ഉറക്കക്ഷീണം കണ്‍പോളകളെ തഴുകി അടയ്ക്കുന്നു കാലുകളൊന്നു നിവർത്തൻ കഴിയാത്തത്ര തിരക്ക് ബാത്ത് റൂമിന്റെ അടുത്തായതിനാൽ ദുസ്സഹമായ വാസനകൾ മൂക്കിൽ വന്നടിക്കുന്നു അങ്ങിനെ രണ്ടും കൽപിച്ച് കന്നഡ കാരനായ ടി ടി ആറിനെ ചെന്നു കണ്ടു കന്നഡ ഗൊത്തില്ലാത്തതു കൊണ്ട് ഒരുവിധം മുറി ഹിന്ദിയിൽ പറഞ്ഞൊപ്പിച്ചു ചില നേരങ്ങളിൽ ഭാഷയ്ക്ക്‌ പകരം മുഖങ്ങളിലെ ദൈന്യത ആശയ വിനിമയമായി രൂപാന്തര പെടുന്ന നിമിഷങ്ങൾ 

ട്രെയിനിൽ രണ്ട് എ സി ബോഗി മാത്രമേ ഒളളൂ അതാണെങ്കിൽ ഫുള്ളാ എന്നുടെ കേട്ടപ്പോ വല്ലാത്തൊരു തളർച്ച അനുഭവപ്പെട്ടു വീണ്ടും മുഖത്ത് ദൈന്യത അതുകണ്ടിട്ടെന്നോണം ടി ടി ആറിന്റെ സഹായ മനസ്കത ഇവിടെ വയിറ്റ് ചെയ്യൂ ഞാനൊന്നു നോക്കട്ടെ അതും പറഞ്ഞയാൾ എ സി യിലേക്ക് കയറിപോയി ഞാൻ ഗ്ലാസ്‌ ഡോറിലൂടെ ത്തെ ദയനീയമായി നോക്കി
പാസൻജ്ജെർസിന്റെ ടിക്കെറ്റ് നോക്കുന്നതിനിടയിലും ഇടം കണ്ണിട്ട്‌ നൊക്കുമ്പൊഴൊക്കെയും മുഖത്ത് ഒന്നൂടെ ദയനീയത വരുത്തി പെട്ടന്ന് അദ്ദേഹമെന്നെ വലതു കൈ കൊണ്ട് മാടിവിളിച്ചു 

ദൈവമേ രക്ഷപെട്ടു യാത്രക്കാരന്റെ ക്യാന്സലേഷനിൽ എനിക്കൊരു എസി ചെയർ കാറിൽ ഇടം കിട്ടി ടി ടി ആറിന്റെ സന്തോഷത്തിന് ചെറിയൊരു കൈമടക്കും കൊടുത്ത് അദ്ദേഹം പറഞ്ഞ നമ്പറിൽ സീറ്റ് കണ്ടെത്തി കയ്യിലുള്ള ലഗേജ് ബർത്തിൽ ഒതുക്കി വെച്ച് ആശ്വാസത്തോടെ ഉറങ്ങാനുള്ള തയ്യാറെടുപ്പുമായി സീറ്റിൽ ചാഞ്ഞിരുന്നു അപ്പോഴാണ്‌ തൊട്ടടുത്തിരിക്കുന്ന ആഢ്യത്വമുള്ലൊരു അമ്മയെ എന്റെ ശ്രദ്ധയിൽ പെട്ടത് ഏതാണ്ട് അൻപതി നോടടുത്ത പ്രായം തൊന്നിക്കുന്നൊരമ്മ എന്നെ തന്നെ നോക്കിയിരിക്കുന്നു ഞാനതത്ര ശ്രദ്ധിച്ചില്ല 

ഉറക്കം എന്റെ കണ്ണുകളെ വീണ്ടും തഴുകി തലോടി ഞാൻ പതിയെ ഉറക്കിലേക്ക് വഴുതി വീണു എ സി യുടെ തണുപ്പ് എന്റെ ശരീരത്തിൽ കുളിർമയേകി 

യാത്രക്കിടയിൽ എപ്പോഴോ വിശക്കുന്നവയറു മായി ഞാൻ ഞെട്ടി ഉണർന്നു അപ്പോഴാണ് ഞാൻ ഓർത്തത് കാലത്ത് മുതൽ ഒന്നും കഴിച്ചില്ല ഉറക്ക് ക്ഷീണം കൊണ്ട് അതത്ര കാര്യമാക്കിയില്ല ഉറക്കിനൽപ്പം ശമനം കിട്ടിയപ്പോഴാണ് ശരീരം പ്രതികരിക്കാൻ തുടങ്ങിയത് അതുഫലമാണ് ഈ ഞെട്ടി ഉണരൽ പതിയെ കണ്ണ് തുറന്ന് മൊബൈൽ സ്ക്രീനിൽ സമയം നോക്കി സമയം ഒരുമണിയോടടുക്കുന്നു ചാഞ്ഞിരുന്ന സീറ്റ് അൽപ്പം പൊക്കി നിവർന്നിരുന്നു തൊട്ടുമുൻപിലെ ചെയർ ടാബ്ലിളിൽ ഒരുപാത്രത്തിൽ കട് ലറ്റും ഒരുകുപ്പി വെള്ളവും വിശ്വസനീയതയോടെ വീണ്ടും ഞാൻ അതിലേക്ക് നോക്കി ഇനിയിപ്പോ ഉറങ്ങുന്നതിനു മുൻപ് ഞാൻ വാങ്ങിയതാണോ? എയ് അല്ല പിന്നെ എന്റെ പരുങ്ങൽ കണ്ടിട്ടെന്ന വണ്ണം അടുത്തിരിക്കുന്ന അമ്മ എന്നെ വിളിച്ചു മോനെ ഇതു ഞാൻ വാങ്ങിയതാ മോനെ ഉറക്കം ശല്യപെടുത്തെണ്ടന്നുകരുതി.

ആ അമ്മയുടെ മുൻപിലെ ചെയർ ടാബ്ലിലും ഉണ്ട് ഒരുപാത്രത്തിൽ കട് ലറ്റ് മോൻ ഉണരുമ്പോ നമുക്ക് ഒരുമിച്ചു കഴിക്കാന്നുകരുതി അത്ഭുതത്തോടെ ഞാൻ അവരുടെ മുഖത്തേക്കും കട് ല റ്റ് വെച്ച പത്രത്തിലേക്കും നോക്കി ഒരുപരിചയവും ഇല്ലാത്ത അവർ വിശപ്പിനിടയിലും എന്റെ ചിന്തകൾ കാടുകയറി ദിനംപ്രതി പത്ര മാധ്യ മങ്ങളിൽ ട്രെയിനിൽ ഭക്ഷ്യ വസ്തുക്കളിൽ മയക്ക് മരുന്ന് കലർത്തി കളവുനടത്തുന്നവരെ കേൾക്കാറുള്ളതാണ് അവരിൽ പെട്ട വല്ലവരും എയ് അതിനെന്റടുത്ത് എന്റെ ചിന്തകളെ ഭേദിച്ചു കൊണ്ട് അവർ വീണ്ടും സംസാരിച്ചു മോൻ പോയി മുഖമൊന്നു കഴുകീട്ടുവാ എനിക്കുവിശക്കുണു അവരുടെ സ്നേഹവാത്സല്യത്തിൽ ഞാൻ മുഖം കഴുകിവന്നു

ഞങ്ങൾ ഒരുമിച്ചു കഴിച്ചു ഇടം കണ്ണിട്ട് ഞാനവരുടെ മുഖത്തേക്ക് നൊക്കുമ്പൊഴൊക്കെയും വല്ലാത്തൊരു വാത്സല്യം ആ മുഖത്ത് തത്തി കളിച്ചു കട് ലറ്റ് കഴിച്ച ഉടനെ ബിരിയാണി വന്നു അതുമവർവാങ്ങി അവരുടെ സ്നേഹത്തിനു മുൻപിൽ ഞാൻ തോറ്റു പോയി ഞങ്ങൾ ഭക്ഷണം കഴിച്ചു കൈകഴുകി തിരികെ സീറ്റിലെത്തി ട്രെയിൻ അപ്പോഴും അതിന്റെ ലക്ഷ്യ സ്ഥാനത്തേക്കുള്ള കുതിപ്പിലായിരുന്നു പുറത്ത് പച്ചപ്പാർന്ന കൃഷി ഇടങ്ങൾ കണ്ണിനു കുളിർമയേകി എന്റെ ഹൃദയ മിടിപ്പിനു വേഗതയേറി 

ജിജ്ഞാസയുടെ അതിർവരമ്പുകൾ ഭേദിച്ചു കൊണ്ട് ആ അമ്മ പറഞ്ഞു തുടങ്ങി ഞാൻ യൂകെയിലായിരുന്നു  മൂന്നു മാസം മോളവിടെ ചാർട്ടട് അക്കൗണ്ടന്റാ വരുന്ന വഴിക്ക് ബംഗ്ലൂരിൽ ഇറങ്ങി ഒരാഴ്ച അവിടെ ബനധുവീട്ടിലായിരുന്നു ഒരുമോൾ കോയമ്പത്തൂർ വക്കീലാ പിന്നൊരു മോൻ അതുപറഞവർ കയ്യിലുള്ള ഫോണ്‍ സ്ക്രീനിൽ കാണിച്ച ഫോട്ടോ കണ്ടുഞ്ഞാൻ ഞെട്ടി ശരീരത്തിലൂടെ ഒരുമിന്നൽ പിണര് കടന്നുപോയി തൊണ്ട വരണ്ടു ഞാനാ ഫോടോയിലേക്കും അവരുടെ മുഖത്തേക്കും മാറിമാറിനോക്കി അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു അവരെന്റെ വലതുകരംകവർന്നു ഇതാണെന്റെ മോൻ എട്ടു വയസ്സുപ്രായം ഊട്ടിയിൽ ബോർഡിങ്ങിൽ ചേർന്ന് പഠനം അവിടം വെച്ചവൻ വെള്ളത്തിൽ വീണ് ഞങ്ങളെ വിട്ടുപോയി അതുപറഞവർ കണ്ണുനീർ അടയ്ക്കാൻ പാടുപെടുന്നുണ്ടായിരുന്നു എന്റെ കയ്യിൽ കണ്ണുനീർ പടർന്നു അല്പസമയത്തിനുള്ളിൽ അവർ നോർമലായി എന്നോട് സോറി പറഞ്ഞു 

അവരുടെകയ്യിലുള്ള ഫോട്ടോ എന്റെ രൂപ സദൃശ്യ മാണ് എന്നെ അത്ഭുതപ്പെടുത്തിയത്  ഒരുവെത്യാസവുമില്ല ഒരാളെപോലെ ഏഴുപേർ ഉണ്ടാവുമെന്ന്‌ പറഞ്ഞു കേട്ടിട്ടേ ഒള്ളൂ ഇന്ന് ഞാനതിന്റെ അനുഭവസാക്ഷിയും അവരുടെ അകാലത്തിൽ പൊലിഞ്ഞു പോയ മകൻ ഇതാ തൊട്ടുമുൻപിൽ വന്നു നിൽകുന്നു ആ ഒരു സ്നേഹപ്രകടനത്തിൻ നേർ ചിത്രമാണ് എന്റെ മുൻപിൽ ഇതുവരെ നടനമാടിയത് ഒടുക്കമവർ ഇറങ്ങേണ്ട ഇടമെത്താറായി ആ അമ്മ്യ്ക്കെന്നെ സ്നേഹിച്ചു കൊതി തീരാത്ത പോലെ ഞാനാണെങ്കിൽ അവരുടെ സ്നേഹത്തിൻ ആനന്ദ സ്മൃതിയിലും 

ട്രെയിൻ അതിന്റെ കിതപ്പിൽ നിന്നും വിശ്രമത്തിലേക്ക് പതിയെപതിയെ അടുത്തു ഞനുമമ്മയും ലഗേജുമായി ഡോറിലേക്ക് നീങ്ങി അപ്പോഴേക്ക് ഹസ്ബന്റിന്റെ ഫോണ്‍ വന്നു അപ്പൊ അമ്മ ബോഗി നമ്പർ പറഞ്ഞു ട്രെയിൻ പതിയെനിന്നു ഞാൻ അമ്മയുമായി ഇറങ്ങി നല്ല തിരക്കുള്ള കംപാർട്ടുമെന്റിൽ അൽപ്പം മാറി ലഗേജ് ഒതുക്കി വെച്ചു അമ്മയെന്നെ അണച്ചു പിടിച്ചു മൂർദാവിൽ ഉമ്മവെച്ചു വിതുമ്പി മോൻ നന്നായി വരും വിധിയുണ്ടേൽ നമുക്ക് വീണ്ടും കാണാം
അപ്പോഴേക്ക് ട്രെയിൻ ഇളകി തുടങ്ങി സ്നേഹ കരവലയത്തിൽ നിന്നും ഞാൻ വേദനയോടെ അടർന്നുമാറി ട്രെയിൻ കയറി അതിന്റെ വേഗതയിലേക്ക്  കുതിക്കവേ ഹസ്സ് അവർക്കരികിലെത്തി നിറകണ്ണുകളോടെ എനിക്ക് ടാറ്റ കാണിക്കുന്ന അമ്മയെ കണ്ട് എന്നെ കണ്ട് തരിച്ചു നിന്നു പോയത് ഞാൻ കണ്ടു ട്രെയിൻ അവരുടെ കണ്ണിൽ നിന്നും മറയുന്നത് വരെ ടാറ്റയുമായി നിറകണ്ണുകളോടെ നിൽകുന്ന അമ്മയുടെ മുഖം എന്നിൽ വേദന പടർത്തി തിരികെ വന്ന് സീറ്റിൽ തളർന്നിരുന്നു യാത്രയ്ക്കിടയിലെ മധുരനൊമ്പരവുമായി ഞാൻ വീണ്ടും യാത്ര തുടർന്നു...

ഷംസുദീൻ തോപ്പിൽ 


14.11.14

-:യാത്ര:-


ഹൃദയാനന്ദത്തിന്റെ പെരുമഴയിലൂടെയാണ് ഇന്നിലൂടെയുള്ള എന്റെയാത്ര. ഇന്നലകൾ പിരിമുറുക്കങ്ങൾക്ക് വഴിമാറിയെന്ന് എനിക്ക് തോന്നി തുടങ്ങിയപ്പോഴാണ് യാത്ര പറഞ്ഞു കൊണ്ടൊരു യാത്രയ്ക്ക് പുറപ്പെട്ടത്‌.

ഷംസുദ്ദീൻ തോപ്പിൽ 

3.11.14

-:ശൂന്യത:-

സൗഹൃദ കൂട്ടിലെ കുടില തന്ത്രങ്ങൾ എന്റെ നിഷ്കളങ്ക ചിന്തകൾക്കുമപ്പുറമായതിനലാവാം പലർക്കും ഞാനൊരു കളിപ്പാട്ടമാവുന്നത് നഷ്ടത്തെ തിരികെ പിടിക്കാനുള്ള എന്റെ ശ്രമ വിജയം കഷ്ടതയിൽ അവസാനിച്ചതും ഇതിനാലവാം.

തിരിച്ചറിവുകൾക്ക്‌ അപ്രായോഗികമായതിനെ തേടിയുള്ള എന്റെ ചിന്തകളുടെ ബലഹീനത മറ്റ് ഒന്നിനെ പ്രാപ്തമാക്കാൻ എന്നിൽ കഴിയാതെ പോവുന്നു. 

നേട്ടങ്ങളിലെ എന്റെ സന്തോഷങ്ങളെക്കാൾ എത്രയോ വലുതാണ് കോട്ടങ്ങളിലെ എന്റെ വേദന.

ചില നേരങ്ങളിൽ എന്റെ ഹൃദയം ശൂന്യതയെ പ്രാപിക്കുന്നു അതിൽ വട്ടം കറങ്ങുന്നു. മറ്റുചില നേരങ്ങളിലോ ശൂന്യതയിൽ നിന്ന് ഒരിക്കൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു...


ഷംസുദ്ദീൻ തോപ്പിൽ