31.12.15

-:പുതുവത്സരാശംസകൾ:-



എടുക്കുന്ന തീരുമങ്ങൾ അലസത ഇല്ലാതെ പ്രവർത്തിയിൽ വരുത്തുക എന്നതാണ് ഓരോ പുതുവത്സരങ്ങളും നമ്മളെ ഓർക്കാൻ പഠിപ്പിക്കുന്നത്‌.

ഇത്തരം ചിന്തകൾ വീഴ്ച വരുത്തിയാൽ ഭൂമിയിൽ കയ്യോപ്പില്ലാതെ ജീവിച്ചു മണ്ണടിയുന്നവരിൽ നമ്മളും പെട്ടുപോകാം ഈ പുതുവത്സരമെങ്കിലും നമ്മളിൽ മനനം ചെയ്യാനുള്ള അവസാരമാകട്ടെ എന്ന പ്രാർഥനയോടെ 

പ്രിയ മിത്രങ്ങൾക്ക് ഐശ്വര്യത്തിൻറേയും സമാധാനത്തിന്റെയും സമ്പൽസമൃദിയുടേയും പുതുവത്സരാശംസകൾ 

എന്നും സ്നേഹവും കൂടെ പ്രാർത്ഥനയും

സ്നേഹപൂർവ്വം

ഷംസുദ്ദീൻ തോപ്പിൽ 
http://hrdyam.blogspot.in

28.12.15

-:ഹൃദയം പിഴുതെടുത്ത്‌ കടന്നുപോയ മരണമേ :-



ഭാഗ്യ നിർഭാഗ്യങ്ങൾ ജീവിതം എന്നിലൂടെ കടന്നുപോകുമ്പൊഴും ദു:ഖങ്ങളും സന്തോഷങ്ങളും സമ്മിശ്ര പ്രതികരണം എന്നിൽ സൃഷ്ടിഎടുക്കുമ്പൊഴും പുണ്ണ്യയാത്മാക്കളുടെ സ്നേഹ വാത്സല്യങ്ങൾ എന്നിൽ തണൽ മഴയായി ഹൃദയത്തിനു കുളിരേകിയിരുന്നു .

ഉമ്മയുടെ ഉമ്മൂമ്മ സ്നേഹക്കടൽ എത്ര കുഴിച്ചാലും വറ്റാത്ത നീരുറവ 29 12 2015 ഒരു വർഷമാകുന്നു ഭൂമി വിട്ടുപോയിട്ട് ഹൃദയത്തിൽ വലിയൊരു തണൽ മരം കടപുഴകിവീണു നിർജ്ജീവമായ ഹൃദയം ചുട്ടുപൊല്ലും പോലെ എത്ര പകർന്നിട്ടും പകരം വെക്കാനില്ലാത്തൊരു വിടവ് ശൂന്യത അത് ഹൃദയത്തിന് തങ്ങാവുന്നതിലും അപ്പുറം പെരകുട്ടികളുടെ ഒരു കുത്തൊഴുക്ക് തന്നെ അവരിൽ പിറവി എടുത്തിട്ടും എന്നിൽ അവർ സ്നേഹം കൊണ്ട് വിസ്മയം സൃഷ്ടിച്ചു അളവില്ലാത്ത സ്നേഹം എന്നിലേക്കവർ പകർന്നു നല്കി എന്നിൽ എഴുത്തിൻ സൃഷ്ടി വൈഭവവിത്തു പാകാൻ ഉമ്മൂമ്മയുടെ കഥക്കൂട്ടുകൾക്ക് കഴിഞ്ഞെന്നതു ഇന്നും കൃതക്ഞ്ഞതയോടെ ഓർക്കുന്നു അവരുടെ കഥക്കൂട്ടുകൾ എത്ര കേട്ടാലും എനിക്ക് മതിവരാരില്ല ജോലിത്തിരക്കിനിടയിലും ഞാൻ അവിടം ഓടി എത്തുക പതിവാണ് അത് കൊണ്ട് തന്നെയും ഞങ്ങൾ തമ്മിൽ അഭേദ്യ മായൊരു സ്നേഹ ബന്ധം നിലനിന്നിരുന്നു.

ഓർമ്മകൾ കണ്ണുനിറയ്ക്കുമ്പൊഴുംഞാൻ എന്നെ തന്നെ വിശ്വസിക്കാൻ ശ്രമിക്കയാണ്
നൂറ് വയസ്സ് എന്നത് നമ്മുടെ തലമുറയ്ക്ക് അതിശയോക്തിയാണ് മായം കലർന്ന നമ്മുടെ ജന്മം നാൽപതിനു മുകളിൽ പോയാൽ തന്നെയും ഭാഗ്യമാണ് .കഴിഞ്ഞു പോയ തലമുറ അദ്വാന ശീലരായിരുന്നു കള്ളവുമില്ല ചതിയുമില്ല എല്ലോലമില്ല പൊളിവചനം.അത് കൊണ്ട് തന്നെയും നൂറ് നൂറ്റി പത്ത് വയസ്സുവരെയൊക്കെ അവർ ജീവിച്ചിരുന്നു എന്നത് നഗ്നമായ സത്യമാണ് .

ഏകദേശം നൂറു വയസ്സ് വരെ ജീവിച്ച ഉമ്മൂമ്മ മരിക്കുന്നതുവരെ കുഞ്ഞുങ്ങളുടെ ഹൃദയമായിരുന്നു പറയതക്ക അസുഖങ്ങൾ ഒന്നും തന്നെ ഇല്ലതാനും മരണം മുൻപേ കണ്ട അപൂർവ്വ വെക്തിത്വ ത്തിനുടമ അടുത്ത ദിവസം ഞാൻ മരിക്കും എന്ന് പറഞ്ഞ് ഒരുക്കങ്ങൾ നടത്തുകയും അതുപോലെ സംഭവിക്കയും ചെയ്തപ്പോ വേദനക്കിടയിലും ഞങ്ങളിൽ വിസ്മയം സൃഷ്ടിച്ചു കടന്നുപോയ അത്ഭുത പ്രതിഭാസം എപ്പോ കണ്ടാലും പ്രാർത്ഥനാ നിർഭയമായ മനസ്സും ശരീരവും അവരുടെതായ ശൈലിയിൽ തമാശയുടെ കേട്ടുകളഴിക്കും വാതോരാതെ സംസാരിക്കും വയ്യ വയ്യ ഓർമ്മകൾ എൻ കണ്ണുകൾ നിറയിപ്പിക്കുന്നു എത്ര വർണ്ണി ച്ചാലും തീരാത്തൊരു കവ്യമായിരുന്നു ഉമ്മൂമ്മ  

മരണമേ നീ വികൃതിയുടെ നിറകുടമാണ്  ഇഷ്ട ഭാജനങ്ങളെ നിമിഷ നേരം കൊണ്ട് ഞങ്ങളിൽ നിന്ന് തട്ടിയെടുത്ത് കടന്നു കളയുന്ന വികൃതിയിൽ മനുജനായി പിറന്ന ഞങ്ങൾ നിന്നിൽ ഇരകളാണ് എന്നാലും മരണമേ ജീവിച്ചിരിക്കുന്ന ഞങ്ങൾക്കിത്‌ നെഞ്ചു പിളർക്കുന്ന വേദനയാണ്
മറവിയെന്ന വികൃതി ദൈവം ഞങ്ങളിൽ വർഷിപ്പിചില്ലങ്കിൽ മണ്ണിൽ ശവകുന്നുകൾ പിറവിയെടുത്തേനെ.

നമ്മെ വിട്ടകന്നവർക്ക് ജീവിച്ചിരിക്കുന്നവർ ചെയ്യാവുന്നത് പ്രാർത്ഥനകൾ മാത്രം ഹൃദയം പിഴുതെടുത്ത് കടന്നുപോയ പ്രിയ ഉമ്മൂമ്മയ്ക്കു ഈ പെരക്കിടാവിൻ ഒരുനൂറു പ്രാർത്ഥനകൾ നിറ കണ്ണു കളോടെ. എന്നെ കണ്ടിരുന്നുവോ   ഞാൻ വന്നിരുന്നു പള്ളിക്കാട്ടിലെ ആ തണൽ മരച്ചുവട്ടിൽ ഉമ്മൂമ്മയോട്  ഒരുപാട് സംസാരിച്ചുട്ടോ കണ്ണു നിറഞ്ഞു തുളുംമ്പി യതിനാൽ  വാക്കുകൾ പലപ്പോഴും അവ്യക്ത മായത് കഷ്മിക്കില്ലേ 

ഓർമ്മകൾ വേട്ടയാടുന്ന വേദനകളെ നിങ്ങളിൽ തേടുന്ന കരുണയിൽ എന്നിൽ സ്നേഹമഴ വർഷിപ്പിക്കൂ


ഷംസുദ്ദീൻ തോപ്പിൽ
http://hrdyam.blogspot.in/



-:ഇത്തിരി നേരം ഒത്തിരി സന്തോഷം:-


ഗാനങ്ങൾ ഗാനമെഴുത്തുകാർ ഗായകർ നെഞ്ചിലേറ്റുന്ന കോഴിക്കോട്ടുകാർക്ക് മുൻപിൽ മുഹമ്മദ്‌ റഫി എന്ന അനശ്വര ഗായകന്റെ ഗാനങ്ങൾ  സഊദി അറേബ്യയിലെ പ്രശസ്ത ഗായകൻ അബ്ദുൽഹഖ് തേജി[ Busines Advisor Of Prince Faisal Bin Musaed.Saudia] യുടെ മനോഹര ശബ്ദത്തിൽ കോഴിക്കോട് കടപ്പുറത്ത് ഇരുപത്തി നാല് ഡിസംബർ  രാത്രി ഇരുപത്തി അയ്യായിരത്തിൽ പരം കാണികളുടെ ഹൃദയത്തിൽ    തേന്മഴയായി പെയിതിറങ്ങുകയായിരുന്നു.പ്രിയ ഗായകന്റെ കൂടെ അനുഗ്രഹീത നിമിഷം ഇത്തിരി നേരം ഒത്തിരി സന്തോഷം


ഷംസുദ്ദീൻ തോപ്പിൽ
 http://hrdyam.blogspot.in/

22.12.15

-:കവിത പൂക്കുന്ന ചില്ലകൾ:-



എന്നെ കിനാക്കണ്ടുമിന്നും ഉണര്ന്നിരിക്കുമോ സഖീ
നോവിന്റെ കടലിലും ഞാനൊന്നു പെയ്യട്ടെ...[ഒരുമഴ]

ഹൃദയത്തിൽ ദൈവത്തിൻ കയ്യൊപ്പുള്ളവർക്കെ എഴുത്തിൽ മാന്ത്രികത സൃഷ്ട്ടിക്കാനൊക്കൂ പ്രതേകിച്ച് കവിതയിൽ.വരികളൊപ്പിച്ച്  സ്വയം വരകൂടി ആയാലോ കവിതാ ആസ്വാദകന്  പുത്തൻ അനുഭൂതി സമ്മാനിക്കുന്നു.ജീവിത ഓട്ടപാച്ചിലിനിടയിൽ ജീവിക്കാൻ തന്നെ മറന്നുപോകുന്ന നമുക്കിടയിൽ ലളിതവും വാക്കുകളിൽ  മനോഹാരിത നൽകുന്ന വരികളുമായി ഡോക്ടർ അനി ഗോപിദാസ് .ജോലിത്തിരക്കിനിടയിൽ കുത്തിക്കുറിച്ച വരികൾമാലയിലെ മുത്തു മണികളെ പോലെ കൂട്ടിവെച്ചു സ്വയം വരച്ച ചിത്ര സഹിതം നമ്മളിലെത്തിച്ചിരിക്കുന്നു "ദല മർമ്മരങ്ങൾ" എന്ന കവിതാ സമാഹാരം

ഒരു എഴുത്തുകാരന്  ഏറ്റവും വലിയ സൗഭാഗ്യമാണ്   എഴുതിയ സൃഷ്ടി വെളിച്ചം കാണുകയും അതു വായനക്കാർ സ്വീകരിക്കയും ചെയ്യുക എന്നത് ഇതിൽ ഡോക്ടർ അനി ഗോപിദാസ് വിജയിച്ചിരിക്കുന്നു.ജീവിതയാത്രയിൽ  തുണയ്ക്കായി ഒപ്പം കൂട്ടുകയാണ് അനി കവിതയെ. ലാളിച്ചും സ്നേഹിച്ചും സേവിച്ചും ശാസിച്ചും കവിത അനിയോടൊപ്പം എന്നും ഉണ്ടാവട്ടെ ദലമർമ്മരങ്ങൾ കവിതയുടെ ചില്ലകളിൽ എന്നെന്നും ഉതിരട്ടെ എന്ന് നമുക്ക് ആശംസിക്കാം



ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com


16.12.15

-:വിസ്മൃതി:-

അർത്ഥ തലങ്ങളില്ലാത്ത വിസ്മൃതിയുടെ ലോകം

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com


-:നിശബ്ദത:-

നിശബ്ദതകൾ പലപ്പൊഴും അർത്ഥ തലങ്ങൾക്കുമപ്പുറമാണ്

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

-:സൗഹൃദങ്ങൾ:-

തേങ്ങുന്ന ഹൃദയത്തിൻ വേദന സംഹാരിയാണ് നല്ല സൗഹൃദങ്ങൾ

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

-:ശ്രമകരം:-

മിന്നി മറയുന്ന മുഖങ്ങളിൽ ആഴം കണ്ടെത്തുക ശ്രമകരം

ഷംസുദ്ദീൻ തോപ്പിൽ
http://hrdyam.blogspot.in/


-:പുതുമ:-

പുതുമകൾക്ക് നിമിഷ ദൈർഘ്യം മാത്രം

ഷംസുദ്ദീൻ തോപ്പിൽ
http://hrdyam.blogspot.in/


8.12.15

-:ജീവിതം ആക്ഷനും കട്ടിനുമിടയിൽ:-


സ്കൂൾ പഠനകാലത്ത് തന്നെ കലോത്സവങ്ങളിൽ തട്ടി മുട്ട് നാടകങ്ങൾക്ക് കഥ എഴുതി സംവിധാനം ചെയ്യുന്നത് കണ്ട് കൂടെ കൂടിയവർ പറയുമായിരുന്നു അൻവർ ഭാവിയിൽ നീയൊരു സംവിധായകൻ ആവുമെന്ന് പഠനം നാടക കളരിയിൽ വഴിമാറിയപ്പോ പത്തിൽ ഞാൻ എട്ടു നിലയിൽ പൊട്ടി പക്ഷെ അതൊന്നും എന്നെ ബാധിച്ചില്ല ഇന്നു കളിയാക്കിവർക്കുള്ള എന്റെ മറുപടി ഭാവിയിൽ ഞാനൊരു അവാർഡ് സിനിമ പിടിക്കും രാഷ്ട്രപതിയിൽ നിന്ന് അവാർഡ് വാങ്ങുന്നത് കണ്ട് എല്ലാവരുടെയും കണ്ണു തള്ളണം അതു മാത്രമായിരുന്നു പിന്നിട്ടവഴികളിൽ എന്റെ സ്വപ്നം

തുടക്കം ഷോർട്ട് ഫിലിം വലിയ കമ്പനിയുടെ പരസ്യങ്ങൾ ഒക്കെ ചെയ്തു കൈ നിറയെ കാശും കിട്ടി കൂട്ടുകാരുടെ ഇടയിൽ ഞെളിഞ്ഞു നടന്നു കയ്യിലും കഴുത്തിലും സ്വർണ്ണ ചെയിൻ കനം കൂടി വന്നു തടി ഇളകാതെ തിന്നുന്നത് കൊണ്ട് ശരീരം ചീർത്തു വീർത്തു വന്നു അതോടപ്പം വിശ്വാസങ്ങൾ കൂടി വന്നു പല പുണ്ണ്യ സ്ഥങ്ങളിലും പൂജിച്ച നൂലുകളുടെ എണ്ണം കഴുത്തിലും കയ്യിലും കൂടിവന്നു പുറത്തു അഹങ്കരിച്ചു നടക്കുമെങ്കിലും മനസ്സിൽ സിനിമ ചെയ്യണമെന്ന മോഹം കൂടി കൂടി വന്നു അതൊരു വേദനയായി മനസ്സിനെ നീറ്റി കൊണ്ടിരുന്നു.ഒരു നല്ല കഥ വേണം കൂടെ പടം ചെയ്യാൻ നിർമ്മാ താക്കളും വേണം മനസ്സിൽ ഉള്ളത് ബിസിനസ്സ് പടമല്ലാത്തത്  കൊണ്ട്  അതിനനുസരിച്ചുള്ള നിർമാതാവ് വേണം ഒറ്റയ്ക്ക് കൂട്ടിയാൽ കൂടില്ലതാനും . ആ ഇടയ്ക്ക്  ഒരു കഥയുമായി കൂട്ടുകാരൻ എന്നെ തേടിയെത്തി കഥ എനിക്കിഷ്ട്ടപ്പെട്ടു ഇത്രയും കാലം ഞാൻ എന്ത് തേടിയോ അതു തന്നെ എന്നിലെത്തി ഇതു വെച്ച് സിനിമാലോകത്ത് എനിക്കൊരു പേരു നേടണം ആഗ്രഹങ്ങൾ എന്നിലൂടെ കെട്ടു പോട്ടിചോഴുകി നടന്നു അധികം മെനക്കെടാതെ തന്നെ നിർമാതാക്കളെയും എനിക്കു കിട്ടി സിനിമ തുടങ്ങാൻ നടീനടന്മമാർ കേമറമാൻ നല്ലൊരു ടീം തന്നെ എനിക്ക് കിട്ടി  അഹങ്കാരം എന്നിൽ തലപൊക്കി ഞാൻ വിചാരിച്ചാൽ എന്താ നടക്കാത്തത് ദൈവം എന്റെ കൂടെയാണ് .

നൂറുകൂട്ടം പണികൾ സംവിധായകനെന്ന നിലയിൽ ഹൃദയത്തിൽ സിനിമയല്ലാതെ മറ്റൊന്നും ഇടം പിടിക്കയില്ല അതിലെ സീനുകൾ എവിടെ വെച്ചെടുക്കണം എങ്ങിനെ ചെയ്യണം ചിന്തകളെ തെന്നി വിട്ട് കൊണ്ട് മൊബൈൽ ശബ്ദിച്ചു മറുതലയ്ക്കൽ ദുബായിൽ നിന്നും നിർമാതാവ് ഹൃദയമിടിപ്പോടെ ഫോണ്‍ എടുത്തു കാശ് അക്കൌണ്ടിൽ എത്തുമെന്ന് പറഞ്ഞ് ഇതുവരെ എത്തിയില്ല ചിന്തകൾ മറുതലയ്ക്കൽ ഫോണ്‍ അൻവർ നമ്മൾ പ്രതീക്ഷിച്ച പോലെ കാശ് റെഡി യായില്ല നീ ഇന്നു തന്നെ ഇങ്ങോട്ട് കയറ് നാളെ കലത്തല്ലെ പൂജ അപ്പോഴേക്ക് നിനക്ക് കാശുമായി തിരികെയെത്താം ദൈവമേ മനസ്സിൽ വെള്ളിടിവെട്ടി കാഷ് കിട്ടാതെ വരുമോ പ്രതീക്ഷകൾ പാതി വഴിയിൽ അസ്തമിക്കുമൊ ഒരിക്കലുമില്ല നാളത്തെ കാര്യങ്ങളൊക്കെ എത്രയുംപെട്ടന്നു റെഡിയാക്കി ഞാൻ ഷൂട്ടിങ്ങ് സ്ഥലത്തേക്ക് എത്തി കൊള്ളാം അത്യാവശ്യമായി എനിക്ക് ദുബൈ വരെ ഒന്നു പോകണം അസിസ്ടന്റിനെ എല്ലാം ഏല്പിച്  വൈകുന്നേരത്തെ ഫ്ലൈറ്റിൽ ഞാൻ ദുബൈക്ക് പറന്നു 

പടം പൂജ ദിവസം എല്ലാവരും റെഡിയായി ആര്ടിസ്ടുകൾക്ക് അഡ്വൻസു കൊടുക്കണം ചെറിയൊരു ഷോട്ടെടുത്ത് പാക്കപ്പ് പറയണം അസിസ്ടന്റു  കാമറമാൻ തുടരെ തുടരെ ഉള്ള ഫോണ്‍ കോൾ വാഗമണ്‍ പ്രകൃതിരമണീയമായ സ്ഥലം പൂജ തുടങ്ങാൻ എല്ലാവരും എന്നെയും പ്രതീക്ഷിച്ച് ലൊക്കേഷനിൽ പറഞ്ഞ സമയത്തോടടുക്കുന്നു സംവിധായകാൻ എല്ലാവർക്കും ഒരു ചോദ്യചിന്നം കാലത്ത് നെടുമ്പാ ശേരിയിൽ ഫ്ലൈറ്റ് ഇറങ്ങി മരവിച്ച മനസ്സുമായി ടാക്സിയിൽ കയറി കയ്യിൽ ആകെയുള്ള കാശ് വെറും നാല് ലക്ഷം രൂപ ഇന്നൊരു ദിവസം കഴിഞ്ഞു പോകാൻ മിനിമം ഇരുപത്തഞ്ചു ലക്ഷമെങ്കിലും വേണം കയ്യിലോ ദൈവമേ എല്ലാവരും റെഡിയായി നില്ക്കുന്നു ഞാൻ അവരോടെക്കെ എന്തുപറയും ആത്മാവ് തൊണ്ട കുഴിയിൽ എത്തിനിൽക്കുമ്പോ ദൈവത്തോട് ജീവൻ തിരികെ നല്കാൻ യാചിക്കുംപോലുള്ള അവസാന ശ്വസ്വാചോസം. 

 ടാക്സി കുതിച്ചുപായുകയാണ് പറഞ്ഞ സമയത്തിന് ലൊക്കേഷൻ പിടിക്കയാണ് ലക്ഷ്യം പറഞ്ഞ സമയത്ത് തന്നെ എത്തിയ എന്നെ കണ്ടു എല്ലാവരും സന്തോഷത്തിൻ നെടുവീർപ്പിട്ടു എത്രയോ സിനിമകൾ പൂജ സമയത്ത് മുടങ്ങിപ്പോയ അനുഭവദൃസാക്ഷികൾ ഇതുമൊരു ഓർമ്മ പ്പെടുത്തലിൽ ബാക്കി പത്രമാവില്ലന്നുള്ള സന്തോഷനിമിഷങ്ങൾ. മരവിച്ച മനസ്സുമായി ടാക്സി ഇറങ്ങിയ ഞാൻ അവിചാരിതമായി മൊബൈൽ മെസേജോന്നുപരതി  വേദനയെ തെന്നിമാറ്റി സന്തോഷത്തിൻ പൊൻ കിരണം ഹൃദയത്തെ പുളകിതമാക്കി അന്നേക്കു ആവശ്യമുള്ള കാഷ് നിർമാതാവ് പറഞ്ഞപോലെ അക്കൌണ്ടിൽ എത്തിയിരിക്കുന്നു ടെൻഷൻ കാരണം മെസേജ് ടൂണ്‍ കേട്ടതുമില്ല ദൈവത്തിന് നന്നിപറഞ്ഞു അന്നത്തെ ദിവസം വളരെ ഭംഗിയായി അവസാനിച്ചു ആദ്യ സംരഭത്തിൻ പുത്തനുണർവ്വുമായി ആഗ്രഹസഫലതയുടെ നിർവൃതിയിൽ ഉറക്കിൻ കുളിർ തെന്നൽ എന്നെ തഴുകി തലോടി കടന്നുപോയി നാളയുടെ പുതു പുലരിയെ കാതോർത്തു കൊണ്ട് രാത്രിയുടെ മൂടുപടം പകലിനെ വരവേല്ക്കാൻ നേർത്ത് നേർത്ത് പോയി

തുടക്കത്തിലെ കല്ലു കടി ഒഴിച്ചാൽ പ്രതീക്ഷിച്ച പോലതന്നെ ഷൂട്ടിങ്ങ് തകൃതിയായി നടന്നു പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും എന്നിൽ ചിറകുമുളച്ചു പലരാത്രികൾ രാഷ്ട്രപതിയിൽ നിന്നും അവാർഡ് വാങ്ങുന്നത് സ്വപ്നത്തിൽ കണ്ട് കുളിരണിഞ്ഞു. സിനിമ എത്രത്തോളം ഭംഗി യാക്കി ചിത്രീകരിക്കാമൊ അത്രകണ്ട് ഭംഗിയാക്കാൻ ഒരുവിട്ടു വീഴ്ചക്കും തയ്യാറായതുമില്ല ഞാൻ അതുകൊണ്ട് തന്നെയും ഷൂട്ടിങ്ങ് തീരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ബഡ്ജറ്റ്  പിടിതരാതെ ഉഴറി നടന്നു. നിർമാതാക്കൾ കൈ ഒഴിഞ്ഞു ഇത്രയും കാലം ഉള്ള സമ്പാദ്യം എന്റെ മുൻപിൽ ചോദ്യചിന്നമായി മറിച്ചൊന്നും ചിന്തിക്കാതെ എല്ലാം വിറ്റുപെറുക്കി കിട്ടിയ കാഷ് കൊണ്ട് ഒരുവിധം ഷൂട്ടിങ്ങ് തീർത്തു പടം പെട്ടിയിൽ ആയി. ഞാൻ കുത്തു പാളയെടുത്തു കടം പെരുകിവന്നു നാട്ടിൽ നില്ക്ക കള്ളിയില്ലാതെ ഊരു ചുറ്റി മൊബൈൽ സിമ്മുകൾ കുന്നുകൂടി പല പല നിർമ്മാതാക്കളുടെ അരികിലെത്തി പക്ഷെ പണം വാരൽ പടമല്ലാത്തത് കൊണ്ട് എല്ലാവരും കൈ ഒഴിഞ്ഞു 

 സൗഹൃദങ്ങൾക്ക് ഞാനൊരു ബാദ്ധ്യതയായി മറുതലക്കൽ എന്റെ ശബ്ദം അവർക്ക് അരോജകമായി വീട്ടിൽ ഞാൻ മുടിയനായ പുത്രനായി ഞാൻ കൊടുക്കാനുള്ള കാഷ് തേടി വീട്ടിൽ വരുന്നവർക്ക് ഒരേ സ്വരത്തിൽ ഉത്തരം കിട്ടി. ഞങ്ങളോട് ചോദിച്ചിട്ടല്ലല്ലൊ നിങ്ങൾ കടം കൊടുത്തത്  അപ്പൊ നിങ്ങൾക്ക് തീർക്കാനുള്ളത് അവനുമായി തീർത്തോളൂ വന്നവർ വന്നവർ പിരാക്കുകളിൽ ആശ്വാസം കണ്ടെത്തി തിരികെപോയി.ഞാൻ അലഞ്ഞു ഒരുനേരത്തെ അന്നത്തിനു വേണ്ടി പലരോടും കൈ കാണിച്ചു പലപ്പോഴും അമ്പലങ്ങളിലെ അന്നദാനങ്ങൾ വിശപ്പടക്കി പൊറാട്ട ഒരിക്കൽ പോലും കഴിച്ചിട്ടില്ലാത്ത എനിക്ക് ഇഷ്ടഭക്ഷണമായത് മാറി കാലത്ത് ഒരു പൊറാട്ടയും അൽപ്പം കറിയും കഴിച്ചാൽ അന്നത്തെ ദിനങ്ങൾ തകൃതിയായി ഇടയ്ക്കിടയിക്ക് റോഡിലെ പൈപ്പിൽ നിന്നും വെള്ളം കുടിച്ചു കടത്തിണ്ണകളിൽ അന്തിഉറങ്ങി അപ്പോഴും മനസ്സിൽ എങ്ങിനെയെങ്കിലും പെട്ടിയിലുള്ള പടം പുറത്തിറക്കണമെന്ന ചിന്ത ഒന്ന് കൊണ്ട് മാത്രം കഷ്ടതകൾക്ക് നടുവിലും ദുർഗടമായി ജീവിതം മുൻപോട്ടുപോയി ശരീരത്തിൽ എല്ലുകൾ എണ്ണി എടുക്കത്തക്കവണ്ണം എല്ലും തോലു മായി നല്ല കാലത്തെ മധുരിക്കും ഓർമ്മകൾ എന്നിൽ വേദന പടർത്തി കഷ്ടതകൾക്കൊടുവിൽ നല്ല കാലം വരുമെന്ന പ്രതീക്ഷകൾ സ്വപ്നങ്ങൾ സങ്കൽപ്പങ്ങൾ അങ്ങിനെ അങ്ങിനെ...

പലപ്പോഴും നമ്മളിൽ സ്വപ്നങ്ങൾ ചിറകുമുളച്ചു പറക്കാൻ ശ്രമിക്കുമ്പോഴും ലക്ഷ്യം അലക്ഷ്യമായി നമ്മളിൽ അവശേഷിക്കുന്നു.ചിന്തകൾ ലക്‌ഷ്യം കവച്ചു വെച്ച് മുന്നേറിയപ്പൊ പലകാഴ്ച്ചകളും എന്നിൽ അന്ധത വരുത്തി .ആഗ്രഹങ്ങൾ പലപ്പൊഴും ലക്ഷ്യത്തോടടുക്കുമെന്ന്  നമ്മൾ കരുതുമ്പോഴൊക്കെയും നീണ്ടു കിടക്കുന്ന കടല് പോലെ മറുകര തുഴഞെത്താൻ നമ്മൾ പാടുപെടുന്നു എന്നത് വിചിത്ര സത്യമായി നമ്മിൽ അവശേഷിക്കുന്നു

ഷംസുദ്ദീൻ തോപ്പിൽ
www.hrdaym.blospot.com
     











 



1.12.15

-:വിഷ വിത്തിടും മുൻപേ :-



ഭാരത മണ്ണ് മതമൈത്രിയുടെ പ്രതീകമാണ്. വിഷം ചീറ്റുന്നവരെ ഇവിടം നിങ്ങൾക്കുള്ള വിളനിലമല്ല.മതം ഞങ്ങളിൽ വേർ തിരിവുകൾ സൃഷ്ടിക്കില്ല. ഞങ്ങൾ ഒരമ്മയുടെമക്കളാണ് മതവെറിയൻമ്മാരുടെ വിളനിലമാക്കാൻ ഭാരത മണ്ണിൽ ഇടം നല്കില്ല ഞങ്ങൾ

സ്വ: ജീവൻ കൊണ്ട് നമുക്കു മുൻപിൽ നന്മയുടെ പൊൻ കിരണം തെളീച്ചു ഉറ്റവരെയും ഉടയവരെയും തനിച്ചാക്കി തിരികെ വരാത്ത ലോകത്തേ ക്ക് കടന്നുപോയ പ്രിയ മിത്രത്തെ സ്വസ്ഥമായി ഉറങ്ങാൻ അനുവദിക്കൂ.ഇതെങ്കിലും നമ്മിൽ വന്നുചേരേണ്ട സമയം അതിക്രമിച്ച്ചില്ലേ

ഷംസുദ്ദീൻ തോപ്പിൽ
www.hrdaym.blospot.com

21.11.15

-:സൗഹൃദ തണലിൽ:-

           മുകളിൽപ്രിയസുഹൃത്തിൻ മൊബൈൽക്ലിക്ക്.താഴെ പ്രിയ സുഹൃത്തിൻ  സെൽഫി.

സൗഹൃദം സ്നേഹത്തണൽ പിറവിയെടുക്കുന്ന ചില നിമിഷങ്ങൾ സ്വപ്‌നതുല്യമായ അനുഭൂതി സമ്മാനിക്കുന്നു.പ്രിയസുഹൃത്ത് ഷാഹിദ് പ്രവാസത്തിനൊരു ഇടവേളകൊടുത്ത് കുടുംബ സമേതം നാട്ടിലെത്തിയിട്ട് ദിവസങ്ങളായി. ഇനി വെറും വിരലിലെണ്ണാവുന്ന ദിനരാത്രങ്ങൾ മാത്രമുള്ളൂ ജന്മ നാടിൻ മണം നുകരാൻ അതു കഴിഞ്ഞാൽ വീണ്ടും പ്രവാസത്തിലേക്ക്.

സ്വന്തം സ്വപ്നങ്ങൾ കുഴിച്ചുമൂടി കൂടപ്പിറപ്പുകളുടെ സ്വപ്നങ്ങൾ നെയ്തെടുക്കാൻ കടൽകടക്കുന്ന പ്രവാസി .വർഷത്തിൽ അതുമല്ലങ്കിൽ രണ്ടുവർഷങ്ങൾ കൂടുമ്പോൾകിട്ടുന്ന വളരെ കുറഞ്ഞ ലീവുകൾ അത് മാക്സിമം ആസ്വദിക്കാൻ ഉള്ള ശ്രമം അത്തരമൊരു ശ്രമ ഭാഗമായിരുന്നു പ്രിയ കൂട്ടുകാരനുമായുള്ള ഒരുയാത്രയുടെ തുടക്കം.

ഷാഹിദ് മാസങ്ങൾക്ക് മുൻപ് മരണപെട്ട സ്നേഹമതിയായ ഉപ്പയുടെ ഉമ്മയുടെ കബറിടം മലപ്പുറം ജില്ലയിലെ ചാലിയാറിൻ തീരമായ വാഴക്കാട് .യാത്ര തുടർന്ന് ജുമുഹ നമസ്ക്കാരത്തിന് വാഴക്കാട് പഴമയുടെ പ്രൗഡി വിളിച്ചോതുന്ന വലിയ ജുമുഹ മസ്ജിദിൽ. ഒരറ്റം മുതൽ അങ്ങു് ചാലിയാറിൻ ഓരം വരെ നീണ്ടുകിടക്കുന്ന ശ്മശാനവിസ്ത്രിതി മണിമാളികകളിൽ അന്തിയുറങ്ങുന്ന നമ്മുടെ ഒടുവിലെ വിശ്രമ കേന്ത്രം.
ഭൂമിയിൽ ജന്മമെടുത്ത ഏതൊരു മനുജനെയും ഒരിക്കൽ മരണം രുചി അറിയും വിശ്രമമില്ലാതെ ഇടതടവില്ലാതെ ജീവിക്കാൻ മറന്നു നമ്മൾ സമ്പാദിച്ചു കൂട്ടൂന്നത് നിമിഷം കൊണ്ട് മറ്റാരതൊക്കെയോആയിമാറുന്ന വേദനാനിർഭയമായഒന്ന് മരണം.  സ്നേഹനിധികളായ കൂടപ്പിറപ്പുകളെ വിട്ടകന്ന് ഒറ്റപെട്ടുകിടക്കുന്ന പള്ളിപറമ്പിൽ സാന്ത്വനമേകാൻ നല്ലകാലത്ത് നേരായ മാർഗത്തിൽ നട്ട തണൽ മരങ്ങൾ മാത്രം.


ജുമുഹ നമസ്ക്കാരം കഴിഞ്ഞ്  ബന്ധുവീട്ടുകാരുടെ സഹായത്താൽ  മറവുചെയ്ത സ്ഥലം കണ്ടെത്തി. നീണ്ടുകിടക്കുന്ന പള്ളിപറമ്പിൽ മരണപെട്ടവരുടെ കബറിടത്തിൽ പലരും പ്രാർത്ഥിക്കുന്നത്‌ കണ്ടു ഞങ്ങൾ വലിയുമ്മയ്‌ ക്ക് വേണ്ടി പ്രാർത്ഥിച്ചു. മടങ്ങാൻ നേരമാണ് അതിനടുത്ത് തന്നെ വേറെയൊരു മൂടപ്പെടാത്ത ഒരു കബറ് ഞാൻ ശ്രദ്ധിച്ചത്.   സംശയത്തോടെ ഞാൻ ഷാഹിദിനെ നോക്കി അപ്പോഴാണ്‌ അവൻ വളരെ വിചിത്രമായൊരു സംഭവം പറഞ്ഞത്. വലിയുമ്മയും അനിയത്തിയും ഇണപിരിയാത്ത കൂടപ്പിറപ്പുകൾ ആണ്.  ഒന്ന് രണ്ടു വയസ്സ് വ്യത്യാസം മാത്രം സ്നേഹനിധികൾ. പരസ്പ്പരബന്ധങ്ങളുടെ മൂല്യമാറിയാത്ത അതുമല്ലങ്കിൽ തിരക്കിട്ട ജീവിതത്തിൽ അതിനു സമയം കണ്ടെത്താത്ത നമ്മുടെ തലമുറയ്ക്ക്  അവർ എന്നും മാതൃക വനിതകൾ.

ജേഷ്ടത്തിയുടെ മരണം താങ്ങാവുന്നതിലും അപ്പുറമായിരുന്നു അനിയത്തിക്ക് മരണശേഷം ഒരുദിവസം ജേഷ്ടത്തി സ്വപ്നത്തിൽ വന്നെന്നും നീ എത്രയും പെട്ടന്ന് എന്നിലേക്കുവരുമെന്നും അങ്ങിനെയെങ്കിൽ എന്നരികിൽ തന്നെ കിടക്കണമെന്നും എത്രയും പെട്ടന്ന് അതിനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും പറഞ്ഞു.അപ്രകാരം അനിയത്തിക്ക് കിടക്കാൻ വലിയുമ്മയുടെ അടുത്ത് തന്നെ കബറ് റിസർവ് ചെയ്തതെന്ന്.  സ്നേഹ ദൃഡതയിൽ  അറിയാതെ കണ്ണുകൾ ഈറനണിഞ്ഞു.ഷാഹിദ് കാണാതിരിക്കാൻ കണ്ണുകൾ പതിയെ തുടച്ചു .

സ്വപ്നങ്ങൾ ബാക്കിയാക്കി യാത്രപരഞ്ഞുപോയവരോട് പ്രാർത്ഥനയോടെ ഞങ്ങൾ യാത്രപറഞ്ഞു നിങ്ങൾ ഇവിടെ തനിച്ചല്ലന്നും ദൈവം അനുഗ്രഹിക്കയാണെങ്കിൽ എത്രയും പെട്ടന്ന് ഞങ്ങൾ നിങ്ങളുടെ അരികിലെത്തുമെന്നും.വേദനയോടെ ഞങ്ങൾ അവിടംവിട്ടു

ദുഃഖസാദ്ര മായ അന്തരീക്ഷത്തിന് അഴവേന്നോണം ഷാഹിദ് ഒരു തമാശ പറഞ്ഞു ഒരിക്കൽ ട്രെയിൻ യാത്ര റെയിൽവേ സ്റ്റേഷൻ ട്രെയിൻ ഇളകി തുടങ്ങി അപ്പൊഴാണ് ടൌണ്‍ ട്രാഫിക്കിൽ നിന്ന് ഒരുവിധം രക്ഷ നേടി റെയിൽവേസ്റ്റെഷൻ എത്തിയത് ടിക്കറ്റ്‌ എടുക്കാൻ നിന്നാൽ ട്രൈൻ മിസ്സാവും ട്രെയിനിനകത്ത് ടി ടി ആർ പിടിച്ചാൽ കാശും നാണക്കേടും മറ്റൊന്നും ചിന്തിച്ചില്ല വരുന്നവിടം വെച്ച് കാണാമെന്നുകരുതി ഞാൻ ട്രൈനിൽ ഓടി കയറി ഹൃദയമിടിപ്പോടെ സീറ്റിൽ ഇരുന്നു എന്റെ വെപ്രാളം കണ്ടിട്ടെന്നവണ്ണം അടുത്തിരുന്ന ആൾ എന്നോട് ചോദിച്ചു എന്ത് പറ്റി ഒരുപരുങ്ങൾ ടിക്കറ്റ്‌ എടുത്തില്ല അല്ലെ ഞാൻ ജാള്യത മറച്ച് അരികിലിരുന്ന ആളെ നോക്കി അയാൾ ഗമയിൽ പറഞ്ഞു നിങ്ങൾക്ക് എന്നെപ്പോലെ സീസണ്‍ ടിക്കറ്റ് എടുത്തുകൂടെ ഞാൻ ബഹുമാനത്തോടെ അയാളെ നോക്കി സീസണ്‍ അതെ സീസണ്‍ അഥവാ ടി ടി ആർ പിടിച്ചാൽ ഞാൻ മുഴുവൻ കാശും കൊടുക്കും അതുപറഞയാൾ ഉച്ചത്തിൽ ചിരിച്ചു കൂടെ ഞാനും ഞാൻ കള്ളനാ അപ്പൊ അയാളോ കള്ളനു കഞ്ഞിവച്ചവനും ഷാഹിദ് പറഞ്ഞു തീരും മുൻപെ അറിയാതെ ഞങ്ങൾ ചിരിച്ചുപോയി. ആകാശനിലിമയെ മറച്ച മഴമേഘം പെയ്തൊഴിഞ്ഞപോൽ ഞങ്ങളുടെ ഹൃദയ കാർമേഘം വെളിച്ചത്തിലേക്ക് വഴിമാറി

ഉച്ച ഭക്ഷണം സുഹൃത്തിൻ ബന്ധുവായ ചന്ദ്രിക റിപ്പോർട്ടർ ബഷീർക്കയുടെവീട്ടിൽ സ്നേഹത്തിൽ പൊതിഞ്ഞ ഉച്ചഭക്ഷണം. അദ്ധേഹവും ഉമ്മയും ഞങ്ങളെ നന്നായി സൽക്കരിച്ചു .നിറവയറുമായി അൽപ്പ വിശ്രമം അതിനിടയിലാണ് ചാലിയാർപുഴയുടെ പെരുമ ചർച്ചയിൽ വന്നത് . മനോഹരമായ ചാലിയാർപുഴ അവിടം ചുറ്റിയാണ്‌ ഒഴുകുന്നതെന്ന്. ആഗ്രഹം അതിരുകൾ ഭേദിച്ചു. അതവസാനിച്ചത് കടത്തുതോണിയുള്ള മണന്തൽ കടവിൽ.

കടവിലെത്തിയപ്പോ നിരാശ നട്ടുച്ച സമയമായതിനാൽ യാത്രക്കാർ ഉണ്ടാവില്ലന്നും അതുകാരണം കടത്തുകാരൻ ഉച്ച വിശ്രമത്തിൽ ആണെന്നും എനിവൈകിട്ട് സ്കൂൾ വിടുന്ന സമയത്തെ തോണി ഇറക്കു എന്ന്‌ അടുത്ത വീട്ടുകാരിൽ നിന്നറിഞ്ഞു. മുഖത്ത് നിരാശപടർന്നു അതിൻ പ്രതിഭിംബം ബഷീർക്കയിൽ പ്രതിധ്വനിച്ചു .അത് ഫലം കണ്ടു കടത്തു കാരനെ തേടിപ്പിച്ചു ഞങ്ങൾക്ക് മുൻപിൽ. സന്തോഷം നിരാശയെ മറച്ചു ചാലിയാറിൻ ഹൃദയം തൊട്ട് അതിമാനോഹരമായോരുയാത്ര പ്രായമായ തോണിക്കാരന് സപ്പോർട്ട് ചെയ്ത് തുഴയാൻ എനിക്കൊരവസരം. മറുകടവ്  മാവൂർ  ഗോളിയോറയോണ്‍സിൻ ഓർമ്മകൾ മാത്രം ബാക്കിയായ ഓരംവരെ .

തോണിക്കാരൻ പറഞ്ഞുതുടങ്ങി കടത്തുകാരൻ വേഷം ഞാൻ അഴിച്ചു വെക്കയാണ് ഇതിനുമുൻപ് ഞാൻ പോസ്റ്റൽ സർവീസിൽ ആയിരുന്നു. മൂന്നുവർഷമായി ഇപ്പോ പെൻഷൻ കിട്ടുന്നുണ്ട്  മുൻപ് ഇക്കയായിരുന്നു പ്രായമായപ്പോ അത് ഞാൻ തുടർന്നുപോന്നു മുൻപൊക്കെ ഇവിടം ഒരുപാട് യാത്രക്കാരുണ്ടായിരുന്നു.  ഗോളിയോറയോണ്‍സിൻ ജോലിക്കാർ അത് പൂട്ടിയതോടെ ഇവിടം ശൂന്യമായി .കുറച്ചപ്പുറത്ത് പാലവും വന്നു  അതിവിടെ നിലനിന്നിരുന്നെങ്കിൽ ഈ നാടുതന്നെ മാറിയേനെ കമ്പനിയിലെ മലിനവസ്തുക്കൾ ചാലിയാറിൻ കുഴിമാടം തോണ്ടുമെന്നായപ്പോ  ഗോളിയോറയോണ്‍സ് പുതു തലമുറയ്ക്ക് ഒരു ഓർമ്മ മാത്രമായി അതുപറഞ്ഞയാൾ കഴിഞു പോയ ഓർമയിൽ തപ്പിത്തടഞ്ഞു ഹൃദയം നിറഞ്ഞ യാത്രയ്ക്കൊടുവിൽ കടത്തുകാരനോടും ചാലിയാറിനോടും യാത്രപറഞ്ഞു മധുരമൂറുന്ന ഓർമ്മകളുമായി നാട്ടിലേക്ക് യാത്രയായി കൂടെബഷീർക്കയും


തിരൂരിൽ ജോലിസ്ഥലതെത്താൻ  ഞങ്ങളുടെ കൂടെ യാത്ര ബഷീർ ഇക്കയ്ക്ക് സഹായമാകും. യാത്രയ്ക്കിടയിൽ അദ്ധേഹം വാതോരാതെ സംസാരിച്ചു അറിവിൻ നിറകുടം ത്തന്നെയായിരുന്നു വളർന്നുവരുന്ന ഞങ്ങൾക്ക് അതുവലിയ സഹായവും. വീണ്ടും കാണുമെന്ന പ്രത്യാശയോടെ ബഷീർക്ക യാത്ര പറഞ്ഞു .സമയം സന്ധ്യയോടടുക്കുന്നു പുത്തനത്താണി പട്ടർ നടക്കാവ്  നാറ മ്പ്.  ഷാഹിദിൻ കൂടെ ജോലിചെയ്യുന്ന മറ്റൊരു പ്രവാസിയായ മുജീബ്  വീട് ലക്ഷ്യമാക്കിയാണ് ഞങ്ങളുടെ അടുത്ത യാത്ര അധികം വൈകാതെ തിരികെ എത്തുകയും വേണം വഴിയിൽ അടുത്ത സുഹൃത്ത്‌ മുസ്തഫ ഇക്കയും. ഏകദേശം ആറുമണിക്ക്  ഞങ്ങൾ മുജീബ് വീടെത്തി ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത എന്നോട് വളരെ സ്നേഹമായപെരുമാറ്റം . വിഭവ സമൃദ്ധമായ വിരുന്ന് . സന്തോഷകരമായ നിമിഷങ്ങളെ തനിച്ചാക്കി ഞാനും ഷാഹിദും രാത്രി എട്ടുമണിയോടെ വീടുപിടിച്ചു ഓർമ്മയിൽ എന്നെന്നും സൂക്ഷിക്കാൻ നല്ലൊരു ദിനം തന്ന ഷഹിദിനോട്‌ ഹൃദയം നിറഞ്ഞ നന്ദി പ്രിയ മിത്രമേ


ഷംസുദ്ദീൻ തോപ്പിൽ 



14.11.15

-:ശിശുദിനാശംസകൾ:-

വീണ്ടും ഒരു നവംബര്‍ -14-ചാച്ചാജിയുടെ പിറന്ന നാള്‍ കുട്ടികളെ ഒരുപാട് ഇഷ്ടപ്പെട്ട അദ്ദേഹത്തോടുള്ള സ്നേഹപ്രകടനമായി നമ്മള്‍ ശിശുദിനം ആഘോഷിക്കുന്നു.
വര്‍ഷങ്ങളുടെ എന്‍റെ പ്രയത്നം വെളിച്ചം കണ്ടത് അന്നത്തെ രാഷ്ട്രപതി കുട്ടികളെ ഒത്തിരി ഇഷ്ടപ്പെടുന്ന APJ അബ്ദുല്‍ കലാം [വേദനയുടെ ഓർമ്മകൾ] അഭിനന്ദിച്ചു കൊണ്ട് എനിക്കയച്ച നോളെജ് കാര്‍ഡ്‌ സഹിതം ശിശുദിനത്തില്‍ മാതൃഭൂമിപത്രത്തില്‍വന്ന -:ARTICLE:- കാണാത്തവര്‍ക്കായി ഒരിക്കല്‍ കൂടി.......



ഷംസുദ്ദീൻ തോപ്പിൽ 
www.hrdyam.blogspot.com

4.11.15

-:ഞാൻ എന്റ മൗലികാവകാഷം നിർവഹിച്ചു നിങ്ങളോ ?:-



എന്റെ സ്ഥാനാർഥി അഴിമതി മുക്തനാവണമെന്ന പ്രത്യാശയ്ക്കു പ്രസക്തി ഇല്ല .കാരണം അഴിമതി രാഷ്ട്രീയക്കാരുടെ കൂടെയുണ്ട് .എങ്കിലും അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത സത്യ സന്ധനാവണം എന്റെ സ്ഥാനാർഥിയെന്ന് ഞാൻ മോഹിക്കുന്നു .
ദൈവത്തിന്റെ സ്വന്തം നാടെന്ന രീതിയിലേക്ക് കേരളത്തെ മാറ്റിയെടുക്കാൻ കഴിയുന്ന ചടുലതയും ശേഷിയുമുള്ളവർ സ്ഥാനാർഥികളായി വരണം .മത മൈത്രിക്കും പരസ്പ്പര വിശ്വാസത്തിനും മുൻ തൂക്കം നൽകുന്നവർ അധികാരത്തിലെത്തട്ടേ

ഷംസുദ്ദീൻ തോപ്പിൽ
www.hrdaym.blogspot.com

-:അമ്മാളു അമ്മ:-


ബസ്സിറങ്ങി അൽപ്പ ദൂരം നടന്നുവേണം വീടെത്താൻ ജോലി കഴിഞ്ഞ് നാട്ടിൽ വന്നിറങ്ങുംമ്പൊ ഴേക്ക്  പകലിൻ മുകളിൽ ഇരുളിൻ മൂടുപടം വീണു കാണും. വിശാലമായ പറമ്പിൻ ഓരം ചേർന്നുള്ള ഒറ്റയടിപ്പാത തെരുവുവിളക്കുകൾ സ്വപ്നം കണ്ടിരുന്ന ഞങ്ങളുടെ ഗ്രാമം ഇലക്ഷൻ സമയത്തെ സ്ഥാനാർഥി കളുടെ മോഹനവാഗ്ദാനങ്ങൾ ഞങ്ങളിൽ വെറും സ്വപ്നമായി അവശേഷിച്ചു. അതുകൊണ്ട് തന്നെയും ഇരുളിൻ മറവിൽ ഭക്ഷണ അവശിഷ്ടങ്ങൾ ഒറ്റയടിപ്പാതയിൽ സ്ഥാനം പിടിച്ചു. അതു കഴിക്കാൻ വരുന്ന തെരുവു പട്ടികൾ. ദിനം പ്രതി പത്ര മാധ്യമങ്ങളിൽ തെരുവുപട്ടികളുടെ കടിയേറ്റ ഹൃദയ വേദന നല്കുന്ന വികൃത രൂപങ്ങൾ. 

രാത്രി യാത്രകൾ ദുസ്സഹമാകുന്ന ഞങ്ങളുടെ ഗ്രാമ ഒറ്റയടിപാതയിൽ വെളിച്ചമേകുന്ന ഒരു കൊച്ചു വീട്‌  അമ്മാളു അമ്മ വരുന്നവരോടും പോകുന്നവരോടും വാ തോരാതെ സംസാരിക്കുന്ന പ്രകൃതം. എപ്പോ കണ്ടാലും കയ്യിൽ ഒരു പിടി ചുള്ളി കമ്പുകളുണ്ടാവും എന്തിനാ അമ്മാളു അമ്മെ എന്നുമിങ്ങനെ വിറകുണ്ടാക്കുന്നതെന്ന് ചോദിച്ചാ അമ്മാളു അമ്മ പറഞ്ഞു തുടങ്ങും. ചേട്ടൻ ഗൾഫിൽ നിന്നും വന്നാ എനിക്കിതിനൊന്നും സമയം കാണൂല. ഞങ്ങള്ക്കെവിടെയൊക്കെ പോകനുണ്ടാവുന്നാ പിന്നെ ഏട്ടനു വെച്ച് വിളംബെണ്ടേ അപ്പൊ വിറക് വിറക് എന്ന് പറഞ്ഞു നടന്നാ എട്ടന് വിഷമാവില്ലേ ഞാൻ എപ്പൊഴും കൂടെ വേണന്നാ ഈ ഏട്ടന്റെ ഒരുകാര്യെ അതു പറഞ്ഞവർ നാണം കൊണ്ട് തറയിൽ വിറകു കമ്പ് കൊണ്ട് ചിത്രം വരക്കും .വർഷങ്ങൾ പലത് കഴിഞ്ഞു ഒരിക്കൽ പോലും അമ്മാളു അമ്മയുടെ ഏട്ടൻ ഗൾഫിൽ നിന്ന് വരികയോ ഞങ്ങളാരും കാണുകയോ ചെയ്തില്ല 

ഒരിക്കൽ ഞാൻ ജിജ്ഞാസയോടെ അമ്മയോട് ചോദിച്ചു അമ്മ പറഞ്ഞാണ് അറിഞ്ഞത് ഒരു ദിവസം കാലത്ത് അമ്മാളു അമ്മയുടെ വീട്ടിൽ നിന്നും കരച്ചിൽ കേട്ടാണ് ആളുകൾ ഓടികൂടിയത് .ഇന്ന് പുലരും വരെ ഞങ്ങൾ ഒരുപാടു കാര്യങ്ങൾ സംസാരിച്ചു അങ്ങിനെ കിടന്നതാ അതിനിടയ്ക്ക് എപ്പോഴോ കണ്ണൊന്നു മാളി എഴുന്നേല്ക്കാൻ ഇത്തിരി ലേറ്റായി എഴുന്നേ റ്റപ്പോ ഏട്ടനെ കാണണില്ല എവിടെ പോവാണെങ്കിലും ന്നോട്  പറയാതെ പോവാത്ത ആളാ ഇപ്പോ കാണണില്ല വന്നവർ വന്നവർ ആശ്വസിപ്പിച്ചിട്ടൊന്നും അമ്മാളു അമ്മയുടെ സങ്കടം തീർന്നില്ല പിന്നീട് ആരോ പറഞ്ഞറിഞ്ഞു അമ്മളുടെ ഭർത്താവ് അടുത്ത ഗ്രാമത്തിൽ ഉള്ള ഒരു പെണ്ണിനെ കെട്ടി തമസമാക്കിയെന്ന്  പതിയെ പതിയെ അവരുടെ സമനിലതെറ്റി രാത്രിയിൽ നേരം പുലരുവോളം അമ്മാളു അമ്മയുടെ വീടിന് മുൻപിലെ ലൈറ്റ് അണയില്ല ആ വെളിച്ചമാണ് പലപ്പോഴും വീടെത്താൻ ആ ഒറ്റയടിപതയിൽ എനിക്ക് വെളിച്ചമേകാറ് അതിനെ ചോദിച്ചാൽ അമ്മാളു അമ്മ പറയും ഇനിയിപ്പോ ഏട്ടൻ എങ്ങാൻ രാത്രിയാണ് വരുന്നതെങ്കിൽ കണ്ണുകാണാതെ വിഷമിക്കരുതല്ലൊ ഇപ്പോഴും ഒരിക്കലും തിരികെ വരാത്ത ഭർത്താവിനെ വിരുന്നൊരുക്കാൻ വിറകു ശേഖരിക്കുന്ന അമ്മാളു അമ്മ നാട്ടുകാരുടെ വേദനയാണ് .


ഈ യിടെയായി അമ്മാളു അമ്മയുടെ വീടിനെ ഇരുട്ടിൻ മൂടുപടം വിഴുങ്ങി വീട്ടിലേക്കു പോകുന്ന ഒറ്റയടിപാതയിൽ ഭയാനകമായൊരു നിശബ്ദത തളംകെട്ടി ഒറ്റയ്ക്ക് താമസിക്കുന്ന അമ്മാളു അമ്മയെ കുറച്ചു ദിവസാമി പുറത്തൊന്നും കണ്ടില്ല വീടിനകത്തേക്ക് കയറാൻ അടുത്ത വീട്ടുകാർക്ക് പേടിയും ഭ്രാന്തിളകി അവർ വല്ലതും ചെയ്താലോ എന്ന പേടി നാട്ടുകാർ സംഘടിച്ച്  അകത്തു നിന്ന് പൂട്ടിയ വാതിൽ കുത്തി തുറന്നു ഒരു നിമിഷം കൂടിനിന്നവരെ തഴുകി തലോടി ഒരു  ദുർഗന്ധം പുറത്തേക്ക് ഒഴുകി വാതിലിനോടു ചേർന്ന് അമ്മാളുഅമ്മ മരിച്ചു കിടക്കുന്നു ദിവസങ്ങളുടെ ശവനാറ്റമാവാം പുറത്തേക്ക്  വന്നത്  പോലിസെത്തി ബോഡി  എടുത്തു സ്വ ഭാവിക മരണത്തിന്  ഡോക്ടർ സർട്ടിഫൈ ചെയ്തു.   കാത്തിരിപ്പുകൾ ക്കൊടുവിൽ നഷ്ടതയുടെ വേദനയും പേറി രാത്രിയുടെ യാമങ്ങളെ പ്രകാശിപ്പിച്ച അമ്മാളു അമ്മ ഞങ്ങളുടെ മനസ്സിൽ എന്നുമൊരു നീറ്റലായി എന്നന്നേക്കുമായി അണഞ്ഞു 



ഷംസുദ്ദീൻ തോപ്പിൽ 
www.hrdyam.blogspot.com







-:സഹായഹസ്തം:-

സഹായഹസ്തം ബാദ്ധ്യതയോടടുക്കും മുൻപേ പിൻതിരിയുക എന്നതാണ് നിത്യ സൗഹൃദത്തിൻ കാതൽ

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

2.11.15

-:നോവ് :-

കണ്ടുമുട്ടിയ സൗഹൃദം തിരികെലഭിക്കാത്ത ഓർമയുടെ വികൃതിയയായി എന്നിൽ നോവു പടർത്തി


ഷംസുദ്ദീൻ തോപ്പിൽ



30.10.15

-:തെളിനീരുറവ:-

അതിരുകളില്ലാത്ത ആഗ്രഹങ്ങൾ
നിശ്ഫലമാകുന്ന പ്രതീക്ഷകൾ
സങ്കൽപ്പങ്ങളിൽ പുതുമകൾ നെയ്ത്
ഇനി എത്ര ദൂരം താണ്ടണ മീ വഴിത്താര
പച്ചപ്പുള്ളോരു തെളിനീരുറവ കാണാൻ


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

27.10.15

-:തേടുന്ന മുഖങ്ങൾ:-

തേടുന്ന മുഖങ്ങൾക്കപ്പുറം തേടാത്ത മുഖങ്ങൾ നമ്മിൽ വന്നു പോകുന്നു നന്മ തിൻമ്മകൾ വേർത്തിരിവേകാൻ നമ്മൾ പലപ്പോഴും ഇരുളിൽ തപ്പുന്നു

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

26.10.15

-:സഹനം:-

കടന്നു പോകുന്ന വഴികൾ ദുർഘടമാണ്
നാളയുടെ പൊൻപുലരിക്കായി സഹനം തേടുന്ന മനസ്സ് പാകപ്പെടുത്തുകയാണ് ഇന്നിൽ ഞാൻ

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

21.10.15

-:കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം:-




"വായനയുടെ പുത്തൻ ഉണർവ്വു മായി "കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തക"ത്താളിലെ വരികളിലൂടെ "മാരിക്കോ ദ്വീപ്‌ വരെ ഒന്ന് പോയേച്ചു വരാട്ടോ"
ഷംസുദ്ദീൻ തോപ്പിൽ

എന്റെ രക്തം എന്നെഎന്നേക്കുമായി ഭയാനക ഇരുട്ടുമായി കലങ്ങിചേർന്ന് കറുകറുപ്പായി ലോകത്തിൻ അന്യായത്തിൽ അടിപ്പെട്ട്‌ വറ്റി ത്തീരുമെന്നും ഞാനുറച്ചു വിശ്വസിച്ചു .ചെറുകിളി ജനാല സമ്മാനിക്കുന്ന നക്ഷത്ര രഹിത രാത്രികളുടെ ചതുരാകാശം .കട കട ഫാനുകളുടെ വറ്റാത്ത ശബ്ദം ,സഹ രോഗികളുടെ വേദന പിറുപ്പുകൾ ,പിറവിയുടെ ആഴ നിലവിളി ,രക്തം പുരണ്ട വിരിപ്പും പുതപ്പുകളും ദയയില്ലാത്ത നഴ്‌സുമാർ ,ജീവിതം വേദനയിലും ഇരുട്ടിലും അവസാനിക്കും. ഞാൻ കണ്ണടച്ചു ജീവിതത്തിൽ ഒന്നും നേടാത്ത ഒരാൾ ,പരാജയപ്പെട്ടു മരിക്കുമ്പോൾ പരിപൂർണ്ണ മാകാതെ എന്ത് ഉപേക്ഷിച്ചാലും അത് ലജ്ജാകരമായിരിക്കും .അതുകൊണ്ട് തന്നെ ഞാൻ മരിച്ചാൽ എന്റെ എഴുത്തുമുറിയിലെ മുഴുവൻ കടലാസ്സുകളും ദിനസരികുരിപ്പുകളും കഥകളും കവിതകളും എനിക്കൊപ്പം ഉപേക്ഷിക്കാൻ ഞാൻ അമ്മയോട് ആവശ്യപ്പെട്ടു മരണ ശേഷം എനിക്കൊപ്പം അവയും കത്തി തീരട്ടെ ..
ഇന്ദു മേനോൻ 


18.10.15

-:ഓർമയിൽ ഒരു നൊമ്പരം:-

ഹോസ്സ്പിറ്റൽ ലിഫ്റ്റിൽ മൂന്നാമത്തെ നിലയിൽ ചെന്നിറങ്ങുംമ്പൊഴും ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു കൂടെ വരാൻ കൂട്ടുകാരെ പലരെയും വിളിച്ചതാ പക്ഷെ ഇങ്ങോട്ടാണെന്ന്  പറഞ്ഞപ്പോ അവരെല്ലാം ദേഷ്യത്തോടെ എന്നോട് ചോദിച്ചു നിനക്കൊന്നും വേറെ പണിയില്ലെ ആ പെണ്ണുമ്പിള്ള ക്ലാസ്സിൽ വരാത്തത് കൊണ്ട് മനസ്സമാധാനം ഉണ്ട് നീ ആയിട്ട് അതില്ലതെയാക്കല്ലേ അവർ ചത്താലെന്ത് ജീവിച്ചാലെന്ത് വെറുതെ സമയം മെനക്കെടുത്താതെ ഒന്ന് പോടാ പക്ഷെ എന്നെ അതിനനുവദിച്ചില്ല സ്റ്റാഫ്റൂമിൽ ചോദിച്ചപ്പോഴാണ് അറിഞ്ഞത് അശ്വതി ടീച്ചർ ഹോസ്പിറ്റലിൽ ആണെന്ന് അവരുടെ ചൂരൽ ചൂട് പലപ്പോഴും അറിഞ്ഞിട്ടുള്ളതാണേലും ഹാർട്ട്‌ അറ്റാക്ക് വന്ന് ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞപ്പോ പേടിയോടെയാണേലുംഒന്ന് ചെന്ന് കാണാമെന്നു കരുതി

ഓർമയുടെ മൂടുപടം ഒൻപതാം ക്ലാസ്സിൻ മുൻപിൽ പതിയെ പാറിനടന്നു ചുരുച്ചുരുക്കും തന്റെടിയുമായ അശ്വതിടീച്ചർ കുട്ടികളുടെ പേടിസ്വപ്നം എപ്പൊഴും കയ്യിൽ ഒരുചൂരലുണ്ടാവും എല്ലാവരും ഭയത്തോടെയെ ടീച്ചറുടെ അരികിലെത്തു ഒരുവിധം എല്ലാവരും ടീച്ചറുടെ ചൂരലിൻ രുചി അറിഞ്ഞവരാണ് ഹിന്ദിയാണ് വിഷയം അതുകൊണ്ട് തന്നെയും ഒട്ടുമിക്ക ക്ലാസ്സിലും എസ്സേ പഠിക്കനുണ്ടാവും ക്ലാസ്സ് കട്ടുചെയ്യാനും പറ്റില്ല ഓരോകുട്ടികളെയും ടീച്ചർക്ക് മനപ്പാടമാണ് എത്ര പഠിച്ചാലും തലയിൽ കയറത്തും ഇല്ല ക്ലാസ്സിൽ ടീച്ചർ പലപ്പൊഴും ഞങ്ങളോട് പറയും നമ്മുടെ രാഷ്ട്ര ഭാഷയാണ് ഹിന്ദി ഇപ്പോ നിങ്ങൾക്ക് ഇതിൻ  വിലയറിയില്ല വളർന്നുവരുമ്പോൾ നിങ്ങൾ എന്നെ ഓർക്കും പക്ഷെ കുട്ടികളായ ഞങ്ങള്ക്കുണ്ടോ ടീച്ചറുടെ ഉപദേശം തലയിൽ കയറുന്നു ഞങ്ങളെല്ലാം പലതവണ ടീച്ചറെ ശപിച്ചു സ്കൂൾ വിട്ട് പോകുമ്പോൾ വല്ല പാണ്ടി ലോറിയും കയറി ചത്തിരുന്നെങ്കിൽ എന്ന് പലരും പറഞ്ഞു

അടുത്തു കണ്ട സിസ്റ്റർ റൂം നമ്പർ മുന്നൂറ്റി ഇരുപത്തി ഒന്ന് നേരെ പോയി വലത്തോട്ട് തിരിഞ്ഞാൽ മൂന്നാമത്തെ റൂം താങ്ക്സ് പറഞ്ഞു ഞാൻ മുൻപോട്ടു നടന്നു കാലുകൾ ക്കെന്തോ വല്ലാത്തൊരു ഭാരം അനുഭവപ്പെടുന്ന പോലെ നടന്നിട്ടും നടന്നിട്ടും ഒടുവിൽ ടീച്ചർ കിടക്കുന്ന റൂമിനു മുൻപിലെത്തി ഹൃദയമിടിപ്പിനു വേഗത കൂടിക്കൂടിവന്നു ടീച്ചറുടെ കയ്യിൽ ഇപ്പൊഴും ചൂരലുണ്ടാവുമോ ശോ എന്തൊരു മണ്ടൻ ഹോസ്പിറ്റൽ കിടക്കയിൽ കിടക്കുമ്പോ ധൈര്യം സംഭരിച്ച് ഞാൻ പതിയെ വാതിലിൽ തട്ടി അൽപ്പം കഴിഞ്ഞ് സുന്ദരിയായ ഒരുപെണ്‍കുട്ടി വന്ന് വാതിൽ തുറന്നു ഭയം വഴി മാറി ഹൃദയത്തിൽ പുഞ്ചിരി വിടർന്നു പരിചിതനല്ലാത്ത ഭാവത്തോടെ എന്നെ ഒന്ന് നോക്കി ലയനമെന്നിൽ വാക്കുകൾ വഴിമുടക്കി ആരാ മനസ്സിലായില്ല തിരികെ എത്തിയ എന്നിൽ വാക്കുകൾ പാതിയായി പുറത്തുവന്നു അശ്വതി ടീച്ചർ ആ വരൂ ഇവിടെത്തന്നെ അമ്മ ചെറിയ മയക്കത്തിലാ ഞാൻ വിളിക്കാം ഇവിടെ ഇരിക്കൂ അതുപറഞ്ഞ് അരികിലിരുന്ന കസേര എന്നിലേക്ക്‌ നീക്കിയിട്ടു കുഴപ്പമില്ല ഞാൻ ഹ ഇരിക്കൂന്നെ അതുപറഞ്ഞവൾ അമ്മയെ വിളിച്ചു മരുന്നുകളുടെ ക്ഷീണത്തിൽ നിന്നും ടീച്ചർ പതിയെ കണ്ണുകൾ തുറന്നു എന്നെ ഒന്നു നോക്കി എഴുന്നേല്ക്കാൻ ശ്രമിച്ചു അമ്മെ എഴുന്നേൽക്കല്ലെ ഡോക്ടർ പറഞ്ഞതല്ലേ ഇളകരുതെന്നു കുഴപ്പമില്ല മോളു ഒന്ന്‌ പിടിചിരുത്തൂ തലയണ പിറകിൽ വെച്ച് ചാരി ഇരുത്തി പതിഞ്ഞ ശബ്ദത്തിൽ ടീച്ചർ പറഞ്ഞു തുടങ്ങി ഇരിക്കൂ അൻവർ ഞാൻ  ഇവിടെ അടുത്തിരിക്കടോ പേടിക്കണ്ട ഇവിടെ ചൂരലോന്നുല്ലട്ടോ അതുപറഞ്ഞവർ പതിയെചിരിച്ചു കൂടെ ഞങ്ങളും കയ്യിലുള്ള ഫ്രൂട്ട്സ് കവർ ഞാൻ പതിയെ ബെഡിൽ വെച്ചു അതുകണ്ട ടീച്ചർ ഇതെന്താടാ കൈക്കൂലി ആണോ   ഇതു കൊണ്ടൊന്നും ചൂരൽ കഷായത്തിന്  കുറവുണ്ടാവില്ലട്ടോ അതുപറഞ്ഞ് വീണ്ടും ടീച്ചർ ചിരിച്ചു
അമ്മാ ഇതിത്തിരി ഒവറാണ് ട്ടോ ഡോക്ടർ പറഞ്ഞതല്ലേ സംസാരിക്കരുതെന്ന് ഇല്ല മോളെ സന്തോഷം കൊണ്ടാ ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകി എത്ര ദിവസമായി അമ്മ ഇവിടെ കിടക്കുന്നു ഒരു കുട്ടിപോലും തിരിഞ്ഞു നോക്കിപോലുമില്ല എനിക്കറിയാം പലരും ആഗ്രഹിക്കുന്നത് ഇനി ഒരിക്കലും ഞാൻ എഴുന്നേൽക്കരുതെന്നാ എന്നിലുള്ള അറിവ് പകർന്നു നൽകുക എന്നതിലുപരി നാളെയുടെ വാഗ് ദാനങ്ങളെ നമ്മുടെ നാടിൻ അഭിമാനമാക്കുക അലസതയെ ഉണർന്നെടുക്കാൻ കണ്ടെത്തിയ വഴി നിങ്ങളിലത്  ഭയമേകി ഉള്ളിൽ സ്നേഹം വെച്ച് കൊണ്ട് തന്നെയും നാളയുടെ സ്വപു്ന  ശ്രമം സഫലമാകുമെന്ന വിഫലശ്രമം  അല്ല ഒരിക്കലുമല്ല പലകുട്ടികളും അതിൽ നേട്ടം കണ്ടെത്തി ജീവിത വിജയം നേടുമെന്നതാണ് എന്നിലെ വിജയം 
ക്ലാസ്സിൽ ഞങ്ങൾ ഭയപ്പാടോടെ കണ്ടിരുന്ന അശ്വതി ടീച്ചർ ആയിരുന്നില്ല ഒരുപാടു നേരം വാ തോരാതെ സംസാരിച്ചു പലപ്പോഴും ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകി അറിയാതെ എന്നിലും നിറഞൊഴുകൽ എന്നിലെ വാക്കുകളെ മുറിച്ചു യാത്ര പറഞ്ഞിറങ്ങുംമ്പോൾ എത്രയും പെട്ടന്ന് സുഖം പ്രാപിച്ച് തിരികെ ഞങ്ങളിലെക്കെത്താൻ പ്രാർത്ഥനാ നിർഭയമായ മനസ്സുമായാണ് ഞാൻ ഹോസ്പിറ്റൽ പടി ഇറങ്ങിയത്‌.

കാലം കരുതിവച്ച ആയുസ്സിൻ നിറവുകൾ തുളുമ്പി പോകും മുൻപേ മരണമതിൻ വികൃതി കാട്ടി തിരികെ എത്തുമെന്ന തിരിച്ചറിവുകൾ ബാക്കിയാക്കി അശ്വതി ടീച്ചർ തിരികെ യെത്താത്ത ലോകത്തേക്ക്  യാത്രയായി പ്രായത്തിൻ പക്വത ഞങ്ങളിൽ പലർക്കും അതൊരാഘോഷമായി കാലചക്രം കറങ്ങി കൊണ്ടെ ഇരുന്നു അശ്വതി ടീച്ചർ ഓർമയിൽ ഒരു നൊമ്പരമായി പിന്നിട്ടവഴികളിൽ ഹിന്ദി എന്ന നമ്മുടെ രാഷ്ട്ര ഭാഷയുടെ മുന്നിൽ കീഴടങ്ങേണ്ടി വന്ന ഞങ്ങളിൽ പലർക്കും  അശ്വതി ടീച്ചർ എന്ന അറിവിൻ പുണ്യത്തിൻ മഹത്വം തിരികെ ലഭിക്കാത്ത സൗഭാഗ്യമായി 

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com    


        

17.10.15

-:മറന്നു തുടങ്ങിയ ചില നിമിഷങ്ങൾ:-

മുംബൈ ഒരു വൈകുന്നേരം പ്രിയ കൂട്ടുകാർക്കൊപ്പം മറന്നു തുടങ്ങിയ ചില നിമിഷങ്ങൾ അറിയാതെ എന്നിലേക്ക്‌ കടന്നുവന്നപ്പോൾ സുഖമുള്ള നിമിഷങ്ങളുടെ ഓർമ്മകൾ ഹൃദയത്തിൽ കുളിർ മഴ പെയ്യിക്കുന്നു തിരികെ ലഭിക്കാത്ത ഒരപൂർവ്വ കൂടി ചെരലിൻ നിമിഷങ്ങളിലൂടെ




SHAMSUDEEN THOPPIL

10.10.15

-:ബീഫ് :-

മത വേലികെട്ടുകൾ സൃഷ്ടി എടുത്തതല്ല ഭാരതമണ്ണ് "ഭക്ഷിക്കുക" എന്നത് കൊണ്ട് പിളർക്കണോ ഈ മണ്ണ്
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് പുണ്ണ്യ മഹാത്മാക്കളുടെ പിൻമുറക്കരായ നമ്മൾ
വിഡ്ഢിത്വത്തിൻ മൂടുപടമണിയാണോ എന്ന ചിന്തകൾ നമ്മിലെത്തേണ്ട സമയം അതിക്രമിചില്ലേ എന്നത് ഇന്നിൽ പ്രസക്തമല്ലേ

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com


23.9.15

-:HAPPY BAKRID:-

എന്‍റെ എല്ലാ പ്രിയ കൂട്ടുകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എന്‍റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ




ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

14.9.15

-:സൗഹൃദം:-

കെട്ടിയാടുന്ന നാരദ വേഷം ഒരിക്കൽ മടുപ്പിൻ രുചി അറിയും
കുറ്റബോധം ബോധമുള്ളവന് ഭൂഷണമല്ല
യതാർത്ഥ സൗഹൃദം ശിക്ഷണമല്ല സംരക്ഷണമാണ് 
തിരിച്ചറിവുകൾ എത്തും മുൻപെ ഹൃദയം തുറക്കൂ സൗഹൃദം നിലനിർത്തൂ
സൗഹൃദങ്ങൾക്കിടയിലെ അതിർവരമ്പുകൾ മറ്റ്ഒന്നിനെ തേടാൻ പ്രേരണ നൽകുന്നു

ഷംസുദ്ധീൻ തോപ്പിൽ
www.hrdyam.blogspot.com

11.9.15

-:ജീവിതം ഒരു തുടർക്കഥ:-

തിരക്കിട്ട ഓട്ടം ഓടിത്തളർന്ന ദിനരാത്രങ്ങൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.അണയുംമുൻപുള്ള ആളിക്കത്തലൊഇത് ?. നിരാശയുടെ ഒടുക്കം പ്രതീക്ഷയുടെ മുന്നൊരുക്കം ഇതൊരുതുടർക്കഥ മാത്രം. അണയും മുൻപുള്ള തുടർക്കഥ 


ഷംസുദ്ധീൻ തോപ്പിൽ
www.hrdyam.blogspot.com

20.8.15

-:ജീവിതം ഒരു പ്രഹേളിക:-


നമ്മുടെ ചിന്തകൾക്കൊ തീരുമാനങ്ങൾക്കൊ അതീതമായി നമ്മിൽ വന്നു ഭവിക്കുന്നതാണ് നമ്മെ പലപ്പൊഴും മുന്നോട്ടു നഴിക്കുന്നത്.ജീവിതത്തിലെ ലാഭ നഷ്ട കണക്കുകൾ പലപ്പൊഴും നമ്മിൽ കൂട്ടി കിഴിക്കലായി അവശേഷിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
പ്ലാനിങ്ങുകളിൽ അധിഷ്ടിതമായി നമ്മൾ ജീവിതം കരുപിടിപ്പിക്കാൻ നെട്ടോട്ടമോടുംപോൾ പ്രകൃതി നമുക്ക് മറ്റൊരു സർപ്രൈസ് ഒരുക്കി നമ്മെകാത്തിരിക്കുന്നു. അതു നമുക്ക് സന്തോഷം തരുന്നതാവാം അതല്ലങ്കിൽ വേദനാജനകവുംആവാം.ഇത്തരത്തിലുള്ളതിനെ ദൃഡതയോടെ നേരിടുക എന്നതാണ് നമ്മിൽ പലർക്കും കഴിയാതെ പോവുന്നത്.
ജീവിതമെന്നപ്രഹേളിക നമ്മെ ഇട്ടുവട്ടംകറക്കുമ്പോ എത്ര വലിയ കഠിന ഹൃദയമുള്ളവരാണേലും ഒന്നു അടിപതറിയേക്കാം.അതിൽ നിന്നുള്ള മോചനം അതി കഠിനവും അപ്രായോഗികമായതിനെ പ്രായോഗികമാക്കുകഎന്നതിലുപരി സന്തോഷകരമായ നിമിഷങ്ങൾ നമ്മിലേക്ക്‌ എത്തിക്കാൻ നന്മയുടെ മാർഗം ഉൾകൊണ്ടുകൊണ്ട് നാം ഓരോരുത്തരും ഇറങ്ങി പുറപ്പെടുകയാണെങ്കിൽ സാശ്വതമായസന്തോഷങ്ങൾ നമ്മിൽ നിറഞാടുകതന്നെ ചെയ്യും.
നമുക്കോരോരുത്തർക്കും ഓരോ ലക്ഷ്യമുണ്ടാവും അതിലേകെത്താൻ നമ്മൾകണ്ടെത്തുന്ന അതല്ലങ്കിൽ നമ്മൾ തിരഞ്ഞെടുക്കുന്ന വഴി നല്ലതാവാം ചീത്തയാവാം നമ്മൾ ഒരിക്കൽ പോലും ചിന്തിക്കുന്നില്ല. നമ്മൾ ഓരോരുത്തരും എത്തികഴിഞ്ഞ ലക്ഷ്യത്തിന്റെ പൂർത്തീകരണം തിരിഞ്ഞു നോക്കലുകൾക്ക് വിധേയമാക്കുംപോൾ വേദനകൾക്കപ്പുറം സന്തോഷകരമായ നിമിഷങ്ങൾ നമ്മിൽ വന്നു ഭവിക്കാൻ വേണ്ടിയായിരുന്നു നമ്മുടെ പരിശ്രമം.അതിനു നമ്മൾ തിരഞ്ഞെടുക്കുന്ന വഴി മുള്ളുകൾ നിറഞ്ഞതാണെങ്കിലും അതിനൊടുവിൽ സന്തോഷകരമായ നിമിഷങ്ങൾ വന്നുഭവിക്ക തന്നെ ചെയ്യും.
ദൈവത്തിൻ തിരക്കഥയിലെ കഥാപാത്രങ്ങളായി അവരവരുടെ റോളുകൾ തകർത്താടി ജീവിതം മുന്നോട്ടു നഴിക്കുന്ന നമുക്ക് വന്നുഭവിക്കുന്ന വേദനാജനകമായ അനുഭവങ്ങളിൽ പലപ്പൊഴും അടിപതറുന്ന നിമിഷങ്ങളിൽ മറ്റുള്ളവരെ പഴി ചരുകയോ കഷ്ടതയ്ക്ക് നടുവിൽ മിച്ചം വെച്ച കാശു കൊണ്ട് കെട്ടിപൊക്കിയ വീടിൻ പിഴവുകൾ എണ്ണി പെറുക്കി പ്രശ്നം വെപ്പിക്കാനും പരിഹാര മാർഗങ്ങൾ തേടാനും നെട്ടോട്ടമോടുന്ന നമ്മൾ എന്ത് കൊണ്ട് ചിന്തിക്കുന്നില്ല നമ്മെ സൃഷ്ടിച്ച ദൈവത്തിൻ വികൃതികൾ മാത്രമാണിതെന്ന് അതല്ലാതെ നീ ചെയ്തു കൂട്ടിയ പാപത്തിൻ പ്രതിഫലനമാണ് നീ ഇപ്പൊ അനുഭവിക്കുന്നതെന്നു പറഞ്ഞൊഴിയാൻ മാത്രമുള്ള ശുഷ്കമായ ചിന്താധാരയാണോ നമ്മിൽ ഊൾക്കൊള്ളേണ്ടത് എന്ന് നമ്മിൽ ഓരോരുത്തരും പുനർ വിചിന്തനം ചെയ്യേണ്ട സമയം എപ്പോഴേ അതിക്രമിചില്ലേ
സൃഷ്ടി കർത്താവിൻ സൃഷ്ടികൾ മാത്രമായ നമ്മൾ എത്ര കാലം ഈ ഭൂമിയിൽ ജീവിക്കുന്നു എന്നതല്ല ജീവിക്കുന്ന കാലത്തോളം തെറ്റി ധാരണയുടെ ചടുലതയിൽ വീഴാതെ വിശാലതയിലേക്ക്‌ അതിൽ നിന്ന് ഉരുതിരിയുന്ന മുത്തുകളും പവിഴ ങ്ങളും പെറുക്കിയെടുക്കാൻ നമ്മുടെ ചിന്താ ശക്തിയെ നമുക്ക് പ്രാപ്തമാക്കാം അതു വഴി നമ്മുടെ ഹൃദയത്തിൽ നഷ്ട പെട്ടു കൊണ്ടിരിക്കുന്ന ദൈവവൈഭവത്തെ നമുക്ക് തിരികെയെത്തിക്കാം

ഷംസുദ്ദീൻ തോപ്പിൽ
http://hrdyam.blogspot.in/

8.8.15

HAPPY BIRTHDAY

സ്നേഹിക്കപ്പെടുക എന്നതാണ് ജീവിതത്തിൽ ഏറ്റവും വലിയ സൗഭാഗ്യം നിങ്ങളിലൂടെ അത് ഞാൻ അനുഭവിക്കുന്നു പ്രിയ മിത്രങ്ങളെ എന്നും സ്നേഹവും കൂടെ പ്രാർത്ഥനയും ഉണ്ടാവണേ എന്ന പ്രാർത്ഥന മാത്രം



ഷംസുദ്ദീൻ തോപ്പിൽ 
www.hrdyam.blogspot.com

27.7.15

-:യുവത്വങ്ങളുടെ പ്രാചോധന വാഹകാ:-





 ഷംസുദ്ദീൻ തോപ്പിൽ


www.hrdyam.blogspot.com

17.7.15

EID MUBARAK

ഹൃദയ സംസ്കരണവുമായി പുണ്ണ്യങ്ങളുടെപൂക്കാലം നമ്മെ വിട്ട് കടന്നുപോകുമ്പോൾ നന്മയുടെ ഒരായിരം തെളിർമയുമായി നമുക്ക് ചെറിയ പെരുന്നാളിനെ വരവേൽക്കാം പ്രിയ മിത്രങ്ങൾക്ക് സ്നേഹാഐശ്വര്യത്തിന്റെ ഒരുപിടി നല്ല നാളുകൾ വന്നെത്തട്ടെ എന്നാശംസിക്കുന്നു.എല്ലാവർക്കും ഹൃദയം നിറഞ്ഞ ചെറിയപെരുന്നാൽ ആശംസകൾ
സ്നേഹവും കൂടെ പ്രാർത്ഥനയും

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

16.7.15

-:പകച്ചുപോകുന്ന ജീവിത വഴിത്താരകൾ:-


സങ്കർഷഭരിതമാമാണ് ഇന്നിലൂടെയുള്ള ഹൃദയത്തിൻ യാത്ര 
ചെറു ഹൃദയത്തിന് താങ്ങാവുന്നതിലുമപ്പുറം 
ലക്ഷ്യത്തിലെത്തും മുൻപേ നിലച്ചുപോകുമോ എന്ന ഭയം 
എന്നെ ഓർത്തല്ല ആശ്രിതരുടെ ഈറനണിഞ്ഞ കണ്ണുകൾ 
പകച്ചുപോകുന്ന ജീവിത വഴിത്താരകൾ....


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com



13.7.15

-:നല്ലസൗഹൃദങ്ങൾ:-


മരുഭൂമിയിൽ അകപ്പെട്ടവൻ തെളിനീർ ഉറവ കണ്ടെത്തുംപോലെയാണ് അതിന്റെ നിർവചനം വാക്കുകൾക്കതീതമാണ്

ഷംസുദ്ദീൻ തോപ്പിൽ

22.6.15

-:ഒരു വടക്കൻ സെൽഫി:-


പ്രിയരേ നമ്മൾ സ്വന്തമെന്നു കരുതുന്ന പലതും നമുക്ക് സ്വന്തമല്ലന്നുള്ള അറിവ് വാക്കുകൾക്കതീതമായ വേദന സമ്മാനിക്കുന്നു

ഷംസുദ്ദീൻ തോപ്പിൽ

19.6.15

-:സൗഹൃദ തണലിൽ ഒരു നോമ്പ് കാലം:-


വീണ്ടുമൊരു നോമ്പ് കാലം എന്നിൽ കടന്നു വന്നപ്പോൾ സ്നേഹനിധിയായ ഒരു സൗഹൃദം നഷ്ടപ്പെട്ട വേദന എന്റെ ഹൃദയത്തെ വല്ലാതെ മുറിപ്പെടുത്തുന്നു.അസൂയാവഹമായിരുന്ന ഞങ്ങളുടെ സൗഹൃദം തെറ്റിധാരണയുടെ കരിനിഴലിൽ മങ്ങലേൽക്കയായിരുന്നുവോ വിധിയുടെ വിളയാട്ടം.സൗഹൃദങ്ങൾ നമുക്കെപ്പൊഴും തണൽ മരമാണ് അതിൻ ചുവട്ടിൽ തിരക്കിട്ട ജീവിത ചൂടിൻ ഭാരം നമ്മൾ അറിയാതെ ഇറക്കിവെക്കുന്നു. അതുകൊണ്ടുതന്നെയും പ്രത്യാശയുടെ പൊൻ കിരണം സൗഹൃദ തണലിൽ നമ്മിൽ അനുഭവപ്പെടുന്നു .വർഷങ്ങളുടെ സൗഹൃദം നിമിഷ നേരം കൊണ്ട് തകർന്നടിഞ്ഞപ്പോ ഹൃദയമൊന്നു പിടച്ചു  സൗഹൃദ കണ്ണി അറ്റുപോകുന്നത് നിസ്സഹനായി നോക്കി നില്ക്കാനെ നിസ്സഹാനായ എനിക്കായൊള്ളൂ.നോമ്പ് കാലങ്ങളിൽ ജോലി തിരക്കിൽ കൃത്യ സമയത്തിന് വീടണയാൻ പലപ്പൊഴും ജീവൻ പണയപ്പെടുത്തിയും ഡ്രൈവ് ചെയിത് അവൻ എന്നെ വീട്ടിലിറക്കും മനോഹരമായൊരു പുഞ്ചിരി സമ്മാനിച്ച് അവൻ അവന്റെ വീട് പിടിക്കും ഒരിക്കൽ പോലും അവൻ കൃത്യ സമയത്ത് വീട്ടിലെത്താറില്ലങ്കിലും എന്നിലെ സന്തോഷം അവന്റെ ഹൃദയത്തിൽ സൗഹൃദത്തിൻ പുതുമഴ പെയ്യിക്കുന്നു .പല യാത്രകളിലും ഞങ്ങൾ ഒരുമിച്ചായിരിക്കും റോഡുകൾ ക്രോസ്സ് ചെയ്യുന്ന സമയങ്ങളിൽ എന്റെ കരം ഗ്രഹിച്ച് ഒരു കൊച്ചു കുഞ്ഞിനോടന്നപോലെ എന്നെ മറുപുറത്തെത്തിക്കാറുള്ള അവന്റെ സൗഹൃദത്തിൻ കരുതലുകൾ ഒറ്റപെട്ട ഇന്നുകളിൽ എന്നിൽ വേദന നൽകുന്നു.ഈ നോമ്പ് കാലത്ത് ഇന്നവൻ എവിടെ എന്നറില്ല പക്ഷെ അവന്റെ നന്മകൾ എന്നിൽ മായാതെ മറയാതെ പുതുവസന്തം വിരിയിക്കുന്നു

ഷംസുദ്ദീൻ തോപ്പിൽ    

20.5.15

-:അക്കിടി:-

നമുക്കെല്ലാം പലപല അക്കിടികൾ പറ്റാറില്ലേ അതുപോലൊരു അക്കിടി കഥ പറയാം ഓഫീസിലെ പേപ്പർ വർക്കുമായി ഞാൻ അടുത്തുള്ള ഡി റ്റി പി സെന്ററിൽ പോയി വർക്ക് നടന്നുകൊണ്ടിരിക്കുന്നു അതും വീക്ഷിച്ച് ഞാൻ അരികിൽ തന്നെയുണ്ട് വർക്കിൻ വേഗത കൊണ്ട് സമയം പോയതറിഞ്ഞില്ല. അഞ്ചു മണി ആയപ്പോ വർക്ക് അടുത്ത ആളെ ഏൽപ്പിച്ച് പെണ്‍കുട്ടി പോയി അയാൾ വർക്ക് തുടർന്നു ഏകദേശം വർക്ക് കഴിയാറായിക്കാണും എനിക്ക് വയറിൽ എന്തോ ഒരസ്വസ്ത്ഥ വയറ് മൊത്തമായും വേദനപടർന്നു ഇരിക്കാനും നില്ക്കാനും വയ്യാത്ത അവസ്ഥ എന്റെ വെപ്രാളം കണ്ടിട്ടെന്നവണ്ണം അടുത്തിരുന്ന ആൾ ചോദിച്ചു എന്തു പറ്റി എന്താന്നറിയില്ല വയറു വല്ലാതെ വേദനിക്കുന്നു പതിവുചോദ്യം ഉച്ചക്ക് എന്ത് കഴിച്ചു എന്നും കഴിക്കുന്നതുതന്നെ ഗ്യാസിന്റെ വല്ലവേദനയായിരിക്കും മെഡിക്കൽ ഷോപ്പിൽ പറഞ്ഞാൽ റ്റാബ്ലറ്റ് തരും അതൊന്നു കഴിച്ചു നോക്കിയാലോ വേദനയ്ക്കിടയിലും അതൊന്നു ശ്രമിക്കാം എന്നുകരുതി

ഫ്രണ്ടിനെ വിളിച്ച് റ്റാ ബ്ലറ്റ് വാങ്ങിപ്പിച്ചു കഴി ക്കാൻ നോക്കുമ്പോൾ വെള്ളമില്ല അടുത്ത ടാബ്ലിൽ ഇരുന്ന കുപ്പി കടക്കാരൻ എടുത്തു തരികയും ചെയ്തു മറ്റൊന്നും നോക്കിയില്ല റ്റാബ്ലറ്റ് വായിലിട്ട് കുപ്പി മൂടി തുറന്ന് വായിലേക്ക് കമയ്ത്തി ഒരുകവിൾ കുടിച്ചു ഒരസഹനീയമായ മണം പുറത്തേക്ക് വന്നു കൂടെ ചർദിക്കാനുള്ള ത്വരയും ദൈവമേ ഇതെന്തുവെള്ളമാണ് ഞങ്ങൾ മൂന്നു പേരും മുഖാമുഖം നോക്കി കടക്കാരാൻ പറഞ്ഞു ആ കുട്ടി കൊണ്ടുവരുന്ന വെള്ളമായിരിക്കും അവളിരുന്ന ടേബ്ലിൽ നിന്നാണ് എനി ക്കെടുത്ത് തന്നതും എന്റെ വെപ്രാളം കണ്ടതും കൂട്ടുകാരൻ തപ്പിപിടിച്ച് കയ്യിൽ കിട്ടിയ കുപ്പിയുമായി തൊട്ടടുത്ത ഹോട്ടലിൽ നിന്നും ചൂടു വെള്ളം കൊണ്ടു തന്നു ഒരു ലിറ്റർ വെള്ളം ഒറ്റവലിക്ക് ഞാൻ കുടിച്ചു തീർത്തു അപ്പൊഴെ മുൻപ് കുടിച്ച വെള്ളത്തിൻ ചുവവായിൽ നിന്നും പോയൊള്ളൂ

ഒരുഭാഗത്ത് വയറു വേദന മറുഭാഗത്ത് കുടിച്ച വെള്ളത്തിൻ വിഷമത ഞാൻ ആകെ വിയർത്തു വിളർത്തു അത് കണ്ടിട്ട് അപ്പൊ തന്നെ കടക്കാരൻ കടയിൽ നിന്ന് പോയ പെണ്‍കുട്ടിയെ വിളിച്ചു ഫോണ്‍ റിങ്ങ് ചെയ്യുന്നുണ്ട് ബാസ്സിലായിരിക്കും എന്തായാലും അവർ തിരികെവിളിക്കും നിങ്ങൾ വിഷമിക്കണ്ട അവൾ കുടിക്കാൻ കൊണ്ടുവരുന്നവെള്ളകുപ്പിയല്ലെ
അൽപ്പം കഴിഞ്ഞപ്പോ കുടിച്ച ഗുളിക ഫലിച്ചു തുടങ്ങി  വേദനയ്ക്ക് അൽപ്പം കുറവ് തോന്നി ഡി റ്റി പി വർക്ക് തീർത്ത് അടുത്ത ദിവസം വന്ന് പെണ്‍കുട്ടിയോട് വെള്ളത്തെ ചോദിക്കാം എന്ന് കരുതി ഓഫീസിലേക്ക് വന്നു അടുത്ത ദിവസം ഡി റ്റി പി സെന്ററിൽ എത്തി പെണ്‍കുട്ടിയെ കണ്ടു സംസാരിച്ചതും ഞാൻ ശരിക്കും ഞെട്ടി നാല് ആഴ്ച്ചകളോളമായി ആ കുപ്പിവെള്ളം വാങ്ങി വെച്ചിട്ട് അടുത്ത ഹോട്ടലിൽ നിന്നും കുടിക്കാൻ കൊണ്ടുവന്നപ്പോ വെള്ളത്തിനു രുചി വ്യത്യാസം അതുകൊണ്ട് മാറ്റിവെച്ചു തിരക്കിനിടയിൽ വേള്ളമൊഴിവാക്കാൻ മറന്നു ടെബ്ലിൻ അടിയിൽ വെച്ചതാ എന്തോ പേപ്പറോമറ്റോ എടുത്തപ്പോ മുകളിൽ വെചുപൊയതാ ഒരു ക്ഷമ പറച്ചിലിൽ ഒതുങ്ങുമോ എനിക്ക് പറ്റിയ അക്കിടി

ഷംസുദ്ദീൻ തോപ്പിൽ 
http://hrdyam.blogspot.in/

12.5.15

-:ഒറ്റ നാണയം:-



യാത്രകളിൽ പലപ്പോഴും നമ്മൾ തിരികെ ലഭിക്കേണ്ട ബാലൻസ് കാശ് ഒരു രൂപയോ അമ്പതു പൈസയോ ആണെങ്കിൽ പലപ്പോഴും നമ്മൾ വാങ്ങിക്കാറില്ല. ചോദിയ്ക്കാൻ മടിയും എന്നാൽ ഒർത്തുവെച്ച് കണ്ടക്ടർ തരുകയും ഇല്ല.ഒരിക്കൽ ഒറ്റ നാണയം എനിക്ക് നല്കിയ വിഷമഘട്ടം പറയാം .മാസ ശമ്പളം വാങ്ങുന്ന അധികമാളുകൾക്കും പിണയുന്ന അല്ലങ്കിൽ വന്നുഭവിക്കുന്ന അക്കിടിയാണ് മാസാവസാന മാകുമ്പൊഴേക്കും പേർസിൽ നയാ പൈസ കാണില്ല. എങ്ങിനെയും തട്ടിമുട്ടി കടം വാങ്ങിയായിരിക്കും മാസം കടന്നുപോകുക. അടുത്ത ദിവസം ശമ്പളം കിട്ടേണ്ട ദിവസമായതിനാൽ ഒരു ഏകദേശ കണക്കുവെച്ച്‌  വീടെത്താൻ കാശ് ഉണ്ടാവുമെന്ന് കരുതി രാത്രി ആയതിനാൽ കിട്ടിയ ബസ്സിൽ പാഞ്ഞു കയറി .ബസ്സിൽ നല്ല തിരക്കുണ്ട് അടുത്ത ദിവസം അവധിയായത്‌ കൊണ്ടാണെന്ന് തോന്നുന്നു കാൽകുത്താൻ സ്ഥലമില്ല. പുറത്ത് ചാറ്റൽ മഴയുടെ ആരംഭവും തണുപ്പാർന്ന ഇളം തെന്നൽ ബസ്സിൻ ഡോർ വിൻഡോയിലൂടെ എന്നെ തഴുകി തലോടി ഉറക്കിൻ ആലസ്യം എന്നിൽ കോരി ഇട്ട്  കടന്നുപോയി.

രാവിലെ തുടങ്ങുന്ന ഓഫീസ് ജോലിക്കിടയിൽ ആ കെ കിട്ടുന്ന റസ്റ്റ്‌ വീട്ടിൽ നിന്നും ഓഫീസിലേക്കും ഒഫീസിൽ നിന്നും വീട്ടിലേക്കുമുള്ള ഈ യാത്രക്കിടയിൽ ആണ് അതും സീറ്റ് കിട്ടിയാൽ മാത്രം അല്ലങ്കിൽ ഒരു കയ്യിൽ ബാഗും മറുകയ്യിൽ ബസ്സിൻ കമ്പിയിൽ തൂങ്ങിയാടിയാണ് വീട് പിടിക്കുക.കണ്ടക്ടറുടെ ടികറ്റ് വിളി അൽപ്പം അകലെ വെച്ച് കേട്ടപ്പോ ഞാൻ ഒരുവിധം ബാലൻസ് ചെയ്ത് നിന്ന് പേർസ്‌ എടുത്ത് അതിൽ കാശിനു വേണ്ടി ഒന്ന് പരതി. രണ്ടു മൂന്ന് അഞ്ചു രൂപ നോട്ട് കിട്ടി പിന്നെ ഒന്നും കണ്ടില്ല .ദൈവമേ നെഞ്ചൊന്നു പിടച്ചു കാശ് തികയില്ലല്ലൊ ഇത്രയും ആളുകൾക്കിടയിൽ വെച്ച് കണ്ടക്ടറുടെ വായിൽ ഉള്ളത് കേൾക്കുകയും വേണം നാണംകെടുകയും ചെയ്യും വെപ്രാളത്തോടെ ബാഗിലും ഒന്ന് തപ്പി അൽപ്പാശ്വാസം ഒറ്റരൂപ രണ്ടെണ്ണം കിട്ടി എന്നാലും ഒരു നാണയത്തിൻ കുറവുണ്ട് ഒരു രക്ഷയുമില്ല ആരോടെങ്കിലും ഛെ അത് മോശമാണ് .പെട്ടന്ന് മനസ്സിൽ കടന്നുവന്നത് ബസ്സിൽ ചില്ലറ കൊടുക്കാത്തതിന് കണ്ടക്ടറുടെ കുശുകുശുപ്പ് സൂട്ടും കോട്ടുമിട്ട് ഓരോരുത്തർ ബസ്സിൽ കയറും ചില്ലറ ഒട്ട് ഇല്ല താനും ഇ വിടന്താ നോട്ടടിക്കണ ബാങ്കാ അപ്പൊ പിന്നെ ഒരുരൂപ കുറവുണ്ടെന്നറി ഞ്ഞാൽ ഇങ്ങോട്ട് ആണേൽ കിട്ടി എന്നു വരില്ല അങ്ങോട്ടാണേൽ പത്തിന്റെ പൈസ കുറയാനും കണ്ടക്ടർ സമ്മതിക്കത്തില്ല. മഴയുടെ തണുപ്പിലും ഞാൻ നിന്ന് വിയർക്കാൻ തുടങ്ങി നാവ് വരണ്ടു തൊണ്ടയിൽ വെള്ളത്തിൻ അവസാന ഉമുനീരും വറ്റിവരണ്ടു ഒരുരൂപയുടെ വിലയെന്തെന്ന് ശരിക്ക് അറിഞ്ഞ നിമിഷങ്ങൾ അവസാനം ഞാൻ ഒരു തീരുമാനത്തിൽ എത്തി കാശ് കുറവുള്ള കാര്യം പറയണ്ട ബസ്സിലാണേൽ നല്ല തിരക്കും. ഉള്ള കാശ് ചുരുട്ടി മടക്കി കൊടുക്കാം പലപ്പോഴും ഒരുരൂപയും രണ്ടുരൂപയും ഒരേ വലിപ്പമാണ് ഭാഗ്യമുണ്ടേൽ പുള്ളിക്കാരൻ കാശ് വാങ്ങി ബാഗിലിടും

കണ്ടക്ടർ കാശ് ചോദിച്ചതും ഹൃദയ മിടിപ്പോടെ വിറയാർന്ന കൈകളോടെ ഒരുവിധം ബാലൻസ് ചെയ്യ്ത് ഏന്തി വലിഞ്ഞ് കാശ് കൊടുത്തു അയാളത് വേഗം വാങ്ങി ബാഗിലിടുകയും ടിക്കറ്റ്‌ തരികയും ചെയ്തു അപ്പോഴാണ്‌ എന്റെ ശ്വാസമൊന്നു നേർക്ക് വീണത്‌ .ഒരാളെ പറ്റിക്കേണ്ടി വന്നതിൽ വിഷമമുണ്ടേലും എത്രയോ കണ്ടക്ടർമ്മാർ തരാനുള്ള ഒറ്റ നാണയത്തിൽ ബാലൻസു വെച്ച് മനസ്സിനെ ശാന്തമാക്കി വീണ്ടും യാത്ര തുടർന്നു അതിനോടൊപ്പം വലിയൊരു പാടവും പഠിച്ചു അഞ്ചു പൈസയാണങ്കിലും ചിലനേരത്ത്  അതിന് പൊന്നിൻ വിലയാണെന്ന്
ഒറ്റനാണയങ്ങൾ അമൂല്യമാണ്‌ അത് പാഴാക്കരുത് പാഴാക്കിയാൽ പണി പാലുംവെള്ളത്തിൽ പിറകെവരും


ഷംസുദ്ദീൻ തോപ്പിൽ 
hrdyam.blogspot.com 

6.5.15

-:തങ്കമ്മ ചേച്ചി:-



അടുത്ത വീട്ടിലെ തങ്കമ്മ ചേച്ചിക്ക് മിണ്ടാപ്രാണികളോടതിരറ്റ സ്നേഹവും വാല്സല്യവുമാണ് അവരവരുടെ മക്കളെ നോക്കുംപോലെയാണ് അവയോട് ഇടപഴകുക.ആ ഇടയ്ക്ക് ചന്തയിൽ നിന്ന് രണ്ടു പിടക്കോഴികളെ അവർ വാങ്ങി അവയോടു കാണിക്കുന്ന സ്നേഹം കണ്ടു ഞാൻ പലപ്പോഴും അത്ഭുതപെട്ടിട്ടുണ്ട്. എപ്പോ കണ്ടാലും അവയുടെ മഹിമ പറയാനേ തങ്കമ്മ ചേച്ചിക്ക് നേരം കാണൂ .രണ്ടു കോഴികളും ഒരുമിച്ച് തീറ്റ എടുക്കുന്നതും ഒരുമിച്ച് നടക്കുന്നതും ഒരമ്മയുടെ മക്കളെ പോലെയേ അവയെ ഞാൻ പലപ്പോഴും കണ്ടിട്ടുള്ളൂ. ഒരു ദിവസം കാലത്ത് ഞാൻ ഓഫീസിലേക്ക് ഇറങ്ങാൻ നേരത്ത് വളരെ വേദന തോന്നുന്ന മുഖവുമായി അവർ വീട്ടിലേക്കു വന്നു. രണ്ടു കോഴികളിൽ ഒരണ്ണത്തിന് കാലു രണ്ടും തളർന്നെന്നും ഇന്നലെ വരെ അതിനൊരു കുഴപ്പവുമുണ്ടായില്ല ഇന്നിതാ അതിങ്ങനെ ആയിരിക്കുന്നു. വല്ല തൈലവും ഇരിപ്പുണ്ടോ ഒന്നു ഉഴിഞ്ഞ് ആവി പിടിച്ചാ ശരിയാവും. പിന്നെ കുട്ടി ബുദ്ധി മുട്ടില്ലേൽ വൈകിട്ട് വരുമ്പോൾ മൃഗാശുപത്രിയിൽ പറഞ്ഞ് മരുന്ന് കൊണ്ടുവരുമോ?. ഞാൻ തലയാട്ടി അവർ ആശ്വാസത്തോടെ വീട്ടിൽ നിന്ന് പഴയ ഒരു തൈലകുപ്പിയിൽ അൽപ്പം തൈലം ഉണ്ടായിരുന്നു അതു വാങ്ങി വേദനയോടെ വീട്ടിലേക്കും ഞാൻ ഓഫീസിലേക്കും പോന്നു.

ഓഫീസിലെ ലഞ്ച്ബ്രേക്കിൽ  മൃഗാശുപത്രിയിൽചെന്ന് മരുന്ന് വാങ്ങി. വൈകിട്ട് വീട്ടിലെത്തി കൊടുക്കാം എന്നുകരുതി .ഏകദേശം നാലുമണിയായിക്കാണും വീട്ടിൽ നിന്ന് അമ്മയുടെ ഫോണ്‍ വന്നു. തങ്കമ്മ ചേച്ചി കലങ്ങിയ കണ്ണുമായി വന്നിരുന്നു. അവരുടെ കോഴി മരുന്നിനുപോലും കാത്തു നില്ക്കാതെ അവരെ വിട്ട് യാത്രയായെന്ന് .ഒരുപാടു നേരം തൈലമിട്ടു കാലുകൾ ഉഴിയുകയും ആവി പിടിക്കയും ചെയ്തു പക്ഷെ എന്തു ചെയ്യാൻ അതിന്റെ സമയമടുത്തെന്നു തോന്നുന്നു .തങ്കമ്മചേച്ചി  വലിയ സങ്കടത്തിൽ ആയിരുന്നു .മോൻ മരുന്ന് വാങ്ങിയോ കൂടെയുള്ള കോഴിയെ എങ്കിലും രക്ഷിക്കണം ഞാൻ വൈകിട്ട് വരാം എന്ന് പറഞ്ഞ് അവർ പോയി. അത് പറഞ്ഞ് അമ്മ മറുതലക്കൽ ഫോണ്‍ വെച്ചു. ഞാൻ ഒർക്കയായിരുന്നു സഹജീവികളോട് പോലും സ്നേഹംകാണി ക്കാത്ത അഭ്യസ്ഥവിദ്യരായ നമ്മുടെ തലമുറ മാതൃകയാക്കേണ്ടത്  ഒരു സാദാരണ നാട്ടിൻ പുറത്തു കാരിയായ തങ്കമ്മ ചേച്ചിയെയാണ് .പഠനമല്ല പ്രദാനം പഠനം പ്രാവർത്തികമാക്കുകയെന്നതാണ്.
എത്ര പഠിച്ചു എന്നതല്ല സഹജീവികളോട് കരുണ കാണിക്കാനുള്ള മനസ്സ് നമുക്കില്ലങ്കിൽ പിന്നെ അറിവുകൊണ്ട്‌ എന്തു ഫലം.

ഷംസുദ്ധീൻ തോപ്പിൽ
www.hrdyam.blogspot.com