27.12.11

-:വിധിയുടെ മുഖങ്ങള്‍:- [നോവല്‍]


              "ആമുഖക്കുറിപ്പ്‌ - പ്രശസ്ത നോവലിസ്റ്റ് .പി.സുരേന്ദ്രന്‍"

ഷംസുദീന്‍തോപ്പില്‍ എഴുതിയ വിധിയുടെ മുഖങ്ങള്‍ എന്ന നോവല്‍ അതില്‍ കൈകാര്യം ചെയ്യുന്ന പ്രമേയ പരമായ ചില സവിശേഷതകള്‍ എന്നെ ആകര്‍ഷിച്ചു.

വര്‍ത്തമാന കാല ജീവിതത്തിന്‍റെ ഇരുണ്ട അകത്തളങ്ങളിലേക്ക് എത്തി നോക്കുന്നു ഈ നോവല്‍......

ഈ യുവ എഴുത്ത് കാരന് എന്‍റെ ആശംസകള്‍........

 

നേരം പരപര വെളുക്കുമ്പോ തുടങ്ങുന്ന ജോലി തീര്‍ന്നു വീട്ടില്‍ എത്തുമ്പോഴേക്കു ഉറങ്ങാനുള്ള വെപ്രാളമായിരിക്കും പക്ഷെ ഇന്ന് ഉറങ്ങാനേ കഴിയുന്നില്ല അള്ളാ... ഇരുട്ടില്‍ എന്തോ സംഭവിക്കാന്‍ പോകുമ്പോലെ ഒരു തോന്നല്‍ പെട്ടന്നാരോ വിളിക്കുമ്പോലെ തോന്നിയതാണോ വെറുതെ ഓരോന്ന് ചിന്തിച്ചു കിടന്നത് കൊണ്ടായിരിക്കാം അല്ല പുറത്താരോ വിളിക്കുന്നുണ്ട്..

ഹമീദ്ക്കാ....ഹമീദ്ക്കാ....അടുത്ത് കിടന്ന ഭാര്യയുടെ കുലുക്കിയുള്ള വിളി ചിന്തകളില്‍ നിന്നെന്നെ ഉണര്‍ത്തി അതെ പുറത്താരോ വിളിക്കുന്നു ആരായിരിക്കാം ഈ പാതിരാത്രി അടുത്ത് വെച്ചിരുന്ന
ടോര്‍ച്ച് എടുത്ത്


വാതിലിനടുത്തുള്ള ജനലിനരികിലേക്ക് നടന്നു ......

ജനല്‍ പാളി തുറന്നു പുറത്തേക്കു വിളിച്ചു ആരാ ആരാത് . ഞാനാ ഹമീദ്ക്കാ ദാസന്‍. ദാസനോ? അവന്റെ ശബ്ദത്തില്‍ എന്തോ ഒരു പതര്‍ച്ച പോലെ. എടീ വാതില്‍ തുറക്ക് നമ്മുടെ ദാസനാ...അപ്പോഴേക്കും ഭാര്യ തപ്പി തടഞ്ഞു ഒരു വിളക്കുമായി വന്നു  വാതില്‍ തുറന്നു ചിമ്മിനി വിളക്കിന്റെ വെട്ടത്തില്‍ അവന്റെ പരിഭ്രമിച്ച മുഖം.എന്താ ദാസാ എന്തുപറ്റി നീ ആകെ കിതക്കുന്നുണ്ടല്ലോ?ഹമീദ്ക്കാ മുസ്ലിങ്ങളും ഹിന്ദുക്കളും തമ്മില്‍ കലാപം പൊട്ടി പുരപ്പെട്ടിരിക്കയാണ് .കണ്ണില്‍ കാണുന്ന മുസ്ലിങ്ങളെ വെട്ടികൊല്ലാണ് ....ന്റെ റബ്ബേ ...അത് കൊണ്ട് എത്രയും പെട്ടന്ന് മക്കളെയും കൂട്ടി ഇവിടം വിടാ നല്ലത് ഞങ്ങളെ മുമ്പി വെച്ച് നിങ്ങള്‍ക്കെന്തെങ്കിലും പറ്റിയാ കാണാനുള്ള ശക്തി ഇല്ലഞ്ഞിട്ടാ ....


അല്ല ദാസാ...കലാപം ഉണ്ടാവാന്‍ എന്താപ്പോ കാരണം എല്ലാവരും നല്ല പോലെ ജീവിക്കയായിരുന്നില്ലേ....ഹമീദ്ക്ക നെല്ലിന്റെ ലോഡുമായി മലബാറിലേക്ക് പോയ ബടുക്കളിലാരയോ നെല്ല് വിറ്റ് പണമായി  വരുന്ന വരുന്നവഴിക്ക് ഇരുട്ടി പാലത്തിന്‍ മുകളില്‍ വെച്ച് കൊന്നു പാലത്തിന്‍ അടിയില്‍ തള്ളി .ന്റെ പടച്ചോനെ ....അത് മുസ്ലിങ്ങലാണെന്ന് ആരോ ബട്കളെ  ഇടയില്‍  പറഞ്ഞു പരത്തി എന്താ ചെയ്യാ അവരുടെ നാടെല്ലേ.......


കര്‍ണാടകയിലെ ബട്കള്‍ എന്ന ഗ്രാമം. ഈഗ്രാമത്തിലെ നിയമവും കോടതിയുമെല്ലാം അവിടത്തുകാരായ ബടുക്കളുടെ കൈകളിലാണ് .സമ്പല്‍ സമൃദമായ നാട്  നെല്ല്‌,ഒരന്ജ്ജ്,കാപ്പി ഇവയുടെ കൃഷിയാണ്  അവിടത്തുകാര്‍ക്ക്‌ ജീവിത മാര്‍ഗം.അത് കൊണ്ട് തന്നെ അദ്വാന  ശീലരായ ബടുക്കള്‍ കഷ്ട തകള്‍  എന്തെന്ന് ഇതുവരെ അവരറിഞ്ഞില്ല.അവിടത്തെ നിലങ്ങളില്‍ പണി എടുക്കാന്‍ വേണ്ടി  വര്‍ഷങ്ങള്‍ക്കു മുന്‍പ്  മലബാറില്‍ നിന്ന് ബട്കള്‍ എത്തിയ ഒരുപാട് കുടുംബങ്ങളുണ്ട് .അവരില്‍ പെട്ട ഒരു കുടുംബ മാണ്‌ ഹമീദിന്റെ കുടുംബം. അദ്വാന ശീലനും വിശ്വസ്തനുമായ ഹമീദിന്  ഭാര്യ സൈനബയും നാല്  പെണ്മക്കളും രണ്ടു ആണ്‍ കുട്ടികളുമാണ് .ഹമീദ്  കാപ്പി തോട്ടത്തില്‍ സുപ്പര്‍ വൈസറായി ജോലി ചെയ്യുന്നു .ബടുക്കളുടെ വിശ്വസ്തനായ ഹമീദിന്റെ ജീവിതം സന്തോഷ പൂര്‍ണ്ണ മായിരുന്നു.


മൂത്ത മകള്‍ സല്‍മ വിവാഹം കഴിഞ്ഞ്‌  ഭര്‍ത്താവായ ഖാദറും അവരുടെ മക്കളും ഹമീദിന്റെ വീടിനടുത്ത്‌  തോട്ടം വക പാടിയിലാണ്  താമസം.ഹമീദ് നോക്കുന്ന കാപ്പി തോട്ടത്തിലാണ്  ഖാദറും സല്‍മയും ജോലിചെയ്യുന്നത്   രണ്ടാമത്തെ മകള്‍ ഫൌസിയ വിവാഹം കഴിച്ചു ഭര്‍ത്താവ്  അലവിയും മൊത്ത്  മലബാറില്‍ തന്നെയാണ്  താമസം അവിടെ ബേക്കറി കച്ചവടമാണ്  അലവിക്ക്  അത് കൊണ്ട്  തന്നെ ഹമീദിന്റെ കൂടെ അവര്‍ ബട്കലേക്ക്  വന്നില്ല . മൂന്നാമത്തെ   മകള്‍  സഫിയയും ഭര്‍ത്താവും ഏക മകനും ഹമീദിന്റെ തൊട്ടടുത്ത്‌  തന്നെ ചെറിയൊരു വീട്  വെച്ച്  താമസിക്കുന്നു.നാലാ മത്തെ മകള്‍ സീനത്തും ഭര്‍ത്താവും മകളും തോട്ടം വക പാടിയിലാണ് താമസം തോട്ടത്തില്‍ ജോലി ഉള്ളവര്‍ക്ക് താമസിക്കാനുള്ള വീടിനെ യാണ്  പാടി ഏന്നു പറയുന്നത് .


ഹമീദിന്റെ രണ്ടാന്‍ മക്കളായ റഷീദും അവന്റെ അനിയന്‍ അന്‍വറും. മക്കളില്‍ ഏറ്റവും ഇളയ വരാണ് . രണ്ടാളും മലബാറിലെ ഒരു ബെകറിയില്‍ ജോലി ചെയ്യുന്നു .അവര്‍ ഇടകൊക്കെ  ബടുകളില്‍ വന്നു തിരിച്ചു പോവുന്നു .


മൂന്നാമത്തെ മകള്‍ സഫിയയുടെ വിവാഹത്തിന് ഹമീദിന്  ഒട്ടും ഇഷ്ടമില്ലായിരുന്നു കാരണം താനും കുടുംബവും ബടുകള്‍ വന്ന കാലം മുതല്‍ക്കേ തന്റെ മേല്‍ നോട്ടത്തിലുള്ള കാപ്പി തോട്ടത്തില്‍  പണി എടുക്കുന്നവനാണ്  ഹംസ .എവിടെ യാണ് അവന്റെ നാടെന്നോ അവനു കൂട്ട് കുടുംബങ്ങള്‍  ആരൊക്കെ ഉണ്ടെന്നോ ആര്‍ക്കുമറിയില്ല .അവനോടു ചോദിച്ചാല്‍ തന്നെ എനിക്ക് ആരുമില്ല ഞാന്‍ അനാദനാനെന്നെ പറയൂ .ഇടയ്ക്ക് ഇടക്ക്  അവന്‍  നീണ്ട ലീവെടുത്ത്  പോവാറുണ്ട്   എങ്ങോട്ടാണ് അവന്‍ പോവാരുള്ളതെന്ന് ആര്‍ക്കും അറിയില്ല അങ്ങനെ യുള്ള ഒരാളെ കൊണ്ട്  സഫിയയെ വിവാഹം കഴിക്കുക എന്ന് വച്ചാല്‍ 


സുന്ദരിയും ശാലീനയും ആയ തന്റെ മകള്‍ സഫിയക്ക്‌  വിവാഹാ ലോജനകള്‍ പലതും വരുന്നുണ്ട് അതൊക്കെ ഹംസ പല മുടന്തന്‍ നിയായങ്ങള്‍  പറഞ്ഞു  മുടക്കുകയാണ് .അവന്‍ പലരോടും പറഞ്ഞു    ഹമീദ്ക്ക മകള്‍ സഫിയയെ എനിക്ക് വിവാഹം കഴിച്ചു തന്നില്ലങ്കില്‍ അവരുടെ വീടിനു മുമ്പില്‍ തൂങ്ങി ചാവും ന്റെ ശവം ഞാന്‍ അവരെ കൊണ്ട് തീറ്റിക്കും.അത്ര കണ്ടു ഇഷ്ടമാ നിക്ക് സഫിയയെ ഹമീദിന്  അറിയുന്നവനാണ്  ഹംസയെ എന്നും കാണുന്നവനും കാഴ്ചയില്‍ സുന്ദരന്‍ എല്ലാവരെയും സഹായിക്കുന്നവനും അവനറിയാത്ത ജോലിയൊന്നും ഇല്ലാ താനും എന്ത് ജോലി പഞ്ഞാലും ഒരു മടിയും കൂടാതെ അവനെടുക്കും ഇപ്പോഴാണെങ്കില്‍ തന്റെ കൂടതന്നെ നല്ലൊരു ജോലിയും ഉണ്ട് .ഇതില്‍ പിടി വാശി പിടിച്ചാല്‍ സഫിയാന്റെ താഴെ ഒന്നൂടെ ഉള്ളതല്ലേ .അങ്ങിനെ മനമില്ലാ മനസോടെ സഫിയയുടെയും ഹംസയുടെയും വിവാഹം കഴിഞ്ഞു അവര്‍ക്ക് ഹമീദിന്റെ വീടിനടുത്ത്‌ തന്നെ ഹമീദ് വീടും വെച്ച് കൊടുത്തു .


നാട്ടു കാര്‍ക്കൊക്കെ ഹംസയെ യും സഫിയയെയും പറ്റി നല്ലതേ പരയാനുണ്ടായിരുന്നുല്ലു അത്രയ്ക്ക് സ്നേഹത്തോടെ ആയിരുന്നു അവരുടെ ജീവിതം .ദിനങ്ങള്‍ രത്രങ്ങള്‍ക്കും രാത്രങ്ങള്‍  ദിവസങ്ങള്‍ക്കും ദിവസങ്ങള്‍ മാസങ്ങള്‍ക്കും മാസങ്ങള്‍ വര്‍ഷങ്ങള്‍ക്കും വഴി മാറി കാലം കടന്നു പോഴികൊണ്ടിരുന്നു ഇതിനിടയില്‍ സഫിയ ഓരാന്‍ കുഞ്ഞിനു ജന്മം നല്‍കി ഭംഗി ഉള്ള ഒരു ആണ്‍ കുഞ്ഞു വലിയുപ്പ തന്നെ അവനു പേര് വിളിച്ചു ഫസല്‍.....


ഹമീദിന്റെ മനസമാദാനം നഷ്ടപെടുകയാണ്  ഇളയ മകള്‍ സീനത്ത്‌ പറക്കമുറ്റാത്ത മകളെയും കൊണ്ട് അപ്രതീക്ഷിതമായി
കലങ്ങിയ കണ്ണുകള്‍ തുടച്ചു ഹമീദിന്റെ വീട്ടിലേക്കു കയറി വന്നു വന്ന പാടെ ഉപ്പാ ഞാനിനി അങ്ങോട്ട്‌ പോണില്ല.ഹമീദ്  ഒന്ന് പകച്ചു മുന്‍ വശത്തെ ഒച്ച കേട്ടിട്ടെന്നോണം അടുക്കളയില്‍ നിന്ന് സൈനബ മുന്‍ വശത്തേക്ക് വന്നു എന്താ മോളെ എന്ത് പറ്റി സമദ്  എവിടെ ഉമ്മ സമദ്ക്ക  ദിവസവും കുടിച്ചു ചീട്ടു കളിച്ചു കയ്യിലുള്ള പൈസ മുഴുവനും തീര്‍ത്തു രാത്രിയായ എന്നെ വന്നു തല്ലും ഇത്ര ദിവസം ഞാന്‍ സഹിച്ചു സഹി കേട്ടുമ്മ ഇനി സഹിക്കാനാവൂല ഞാനിനി പോണില്ല ഒന്നൂല്ലേലും എനിക്കൊരു പണി ഉണ്ടെല്ലോ ങ്ങളെ ബുദിമുട്ടിക്കാതെ ഞാനൂന്റെ കുട്ടിയും ബട കഴിഞ്ഞോളാം.അല്ല മോളെ നാട്ടാരെ മുമ്പില് പറഞ്ഞു മുഴുമിപ്പിക്കും മുന്‍പ് സൈനബയുടെ കണ്ണ് നിറഞ്ഞു കണ്ണുനീര് ദാരയായി ഒഴുകി വാക്കുകളെ വിഴുങ്ങി എങ്ങനെ തല ഉയര്‍ത്തി നടക്കും ന്താന്ന്ങ്ങളൊന്നും മിണ്ടാത്തത് .ഞാനെന്തു പറയാനാ സൈനബ നമ്മള്‍ നിര്‍ബന്ദിച്ചു പറഞ്ഞയച്ചാല്‍ അവലെന്തെങ്കിലും കടും കൈ ചെയ്താലോ ?ഒക്കെ നമ്മുടെ വിടിയാനെന്നു കരുതി സമാദാനിക്കാം അല്ലാണ്ട്പ്പോ ന്താ ചെയ്യാ നിറഞ്ഞു വന്ന കണ്ണുകള്‍ തുടച്ചു....


ഹമീദ് ഓര്‍ത്തു സീനത്തിന്റെ വിവാഹത്തിന് മുന്‍പ് സമദ് എത്ര നല്ലവനായിരുന്നു അവരും നമ്മളെ പോലെ മലബാറില്‍ നിന്നും കുടിയേറി പാര്‍ത്ത കുടുംബം.എപ്പോ അവനീ ബെടക്ക്‌ സുഭാവം എങ്ങനെ ഉണ്ടായി...മനസ്സിനെ എങ്ങനെ നിയന്ദ്രിച്ചിട്ടും ഒരു പിടിയും കിട്ടാതെ ചിന്തകള്‍ മുന്നോട്ടു പോകവേ മൂത്ത മകള്‍ സല്‍മയുടെ ആര്‍പ്പു വിളി കേട്ടാണ് ഹമീദ് ചിന്തകളില്‍ നിന്ന് ഞെട്ടിയത്.ബാപ്പാ ...ബാപ്പാ ....ഹമീദ് വെപ്രാളത്തോടെ ഓടി വരുന്ന സല്‍മയുടെ അടുത്തേക്ക് ഓടി ഇറങ്ങി കൂടെ സൈനബയും സീനത്തും കിതച്ചു കൊണ്ട് സല്‍മ ബാപ്പ ഞമ്മളെ സഫിയ മൂന്നു സഫിയക്ക്‌ എന്ത് പറ്റി മോളെ...ഒള് അടുത്ത വീട്ടിലെ ബടക്കളുടെ കിണറ്റില്‍ ചാടി....ന്റെ പടച്ചോനെ  കേട്ട പാതി കേള്‍ക്കാതെ പാതി സര്‍വ ശക്തിയുമെടുത്തു ഹമീദ് കിനരിന്കരയിലേക്ക് ഓടി ....പിന്നാലെ മറ്റുള്ളോരും കുറച്ചകലെ എത്തിയോള്ളൂ ഹമീദിന് അടി തെറ്റി ഒരു കല്ലില്‍ തട്ടി നെഞ്ചിടിച്ചു തെറിച്ചു വീണു....ഇക്കാ....ബാപ്പാ....ഭാര്യയും മക്കളും വീണ ഹമീദിനെ എഴുന്നേല്‍പ്പിക്കാന്‍ വീനടുതേക്ക് ഓടി വന്നപ്പോഴെക്കു മക്കളെ അതിരറ്റു സ്നേഹിക്കുന്ന സ്നേഹ സമ്പന്ന നായ ഹമീദ് തന്റെ വേദന മറന്നു ഒരു വിദം ഓടി കിണറിന്‍ കരയിലെത്തി.ആളുകള്‍ കൂടിയിട്ടുണ്ട് കൂട്ടത്തില്‍ ഹംസയെയും അവനോക്കത്ത് കരയുന്ന കുഞ്ഞിനേയും കണ്ടു ഹംസേ ന്റെ മോള് ഒരു വിദം എല്ലാവരും കൂടെ സഫിയയെ പുറത്തെത്തിച്ചു വാടിയ ഇലപോലെ തളര്‍ന്ന സഫിയയെയും കൊണ്ട് ജീപ്പ് കുതിച്ചു തൊട്ടടുത്ത ഹെല്‍ത്ത് സെന്റരിലേക്ക് .ഡോക്ടര്‍ വിശദമായ പരിശോദന നടത്തി എവിടെയോ ജീവന്റെ ഒരു തുടിപ്പ് എത്രയും പെട്ടന്ന് പ്രദമ ശ്രുസ്സൂഷ നല്‍കി റൂമില്‍ നിന്ന് ഡോക്ടര്‍ പുറത്തേക്ക് വന്നു.തളര്‍ന്നിരിക്കുന്ന ഹമീദ് ഡോക്ടറുടെ അടുത്തേക്ക് ഓടി ചെന്ന് ഡോക്ടര്‍ എന്റെ മോള് ....ഇല്ലടോ കുഴപ്പമൊന്നും ഇല്ല പെട്ടന്ന് ഇവിടെ എത്തിച്ചത് കൊണ്ട് തല്‍ക്കാലം രക്ഷപ്പെട്ടു .ഹമീദ് പടചോനോട് നന്ദി പറഞ്ഞു.കൂടെ മോളെ ഇവിടെ എത്തിക്കാന്‍ സഹായിച്ച എല്ലാവരോടും 


രണ്ടു ദിവസം ഹെല്‍ത്ത് സെന്ററില്‍ കിടന്ന സഫിയയെ മൂന്നാം നാള്‍ വീട്ടിലേക്കു കൊണ്ട് വന്നു കൂടെ കുഞ്ഞിനേയും.ഹംസേ മോളും കുട്ടിയും കുറച്ചു ദിവസം ഇവിടെ നില്‍ക്കട്ടെ നീ വൈകുന്നേരം ഇങ്ങോട്ടു പോന്നോളുട്ടോ....രാത്രിയില്‍ സഫിയ കിടക്കുന്നെടത്ത് വന്നിരുന്നു അവളുടെ നെറുകയില്‍ സ്നേഹത്തോടെ തലോടി സൈനബ പതിയെ ചോദിച്ചു എന്തിനാ മോളെ നീ ഇ കടും കൈ ചെയ്തത് അതിനു മാത്രം എന്തുണ്ടായി നിങള്‍ തമ്മില്‍ നീ പോയാ ഇ കുഞ്ഞിനു പിന്നെ ആരുണ്ട്‌ .....മറുപടി പറയാതെ സഫിയ കരയുകയല്ലാതെ ഒന്നും പറഞ്ഞില്ല.സൈനബ ജ്ജ് ഓരോന്നും ചോദിച്ചു അവളെ മനസ്സ് വിഷമിപ്പിക്കണ്ട....സവദാനം ചോദിച്ചു മനസ്സിലാക്കാം..... 


പ്രായം തികഞ്ഞ ഏതൊരു ആണും പെണ്ണും അവരുടെ സോപ്നമാണ് വിവാഹം.അത് കഴിഞ്ഞാല്‍ ഒരു കുഞ്ഞിക്കാലു കാണാനുള്ള തിരക്കായിരിക്കും അതിനല്‍പ്പം വൈകിയാലോ നാട്ടു കാരുടെയും വീട്ടു കാരുടെയും ചോദ്യത്തിനു ഉത്തരം പറയാനേ സമയം കാണൂ.... സഫിയയുടെയും ഹംസയുടെയും       
സന്തോഷകരമായ ജീവിതത്തില്‍ ഒരാന്‍ കുഞ്ഞു പിറന്നു അതാണ്‌ ഫസല്‍.അവന്‍ വളര്‍ന്നു ഭംഗിയുല്ലൊരു കുഞ്ഞ് ഉപ്പയുടെ ആകാരവടിവും ഉമ്മയുടെ നിറവുംഅവരുടെ ജീവിതത്തില്‍ സന്തോഷം നിറഞ്ഞ നാളുകള്‍....


ഈ യിടെ യായി ഹംസയുടെ ഹംസയുടെ സോഭാവത്തില്‍ ചില മാറ്റങ്ങള്‍ പ്രകടമായി വേണ്ടതിനും വേണ്ടാത്തതിനും കുറ്റങ്ങള്‍ എന്തിനും സംശയങ്ങള്‍.പ്രസവാനന്തര സൃശൂശാര്‍ത്ഥം സഫിയയും കുഞ്ഞും അവളുടെ വീട്ടിലായിരുന്നു ഹംസയാനെങ്കില്‍ രാവിലെ ജോലിക്ക് പോയാല്‍ വൈകിട്ടെ  തിരികെ വരൂ വീട്ടില്‍ തനിച്ചായതിനാല്‍ ഹംസയും സഫിയയുടെ വീട്ടിലാണ് നില്‍ക്കാര്.രാത്രിയില്‍ ഹംസ വന്നാലോ സഫിയയുടെ മനസമാദാനം നഷ്ട പെടുകയായി.ഇവിടെ ഞാന്‍ ഇല്ലാത്ത നേരത്ത് ആറാടി വന്നത് സിസരിന്റെ കുറ്റി കാണുന്നുണ്ടല്ലോ...ഹംസ തന്നെ വീടിന്റെ പിരകുവഷതൂടെ വന്നു ആരും കാണാതെ കിടപ്പ് മുറിയിലേക്ക് സിസറും കുറ്റികള്‍ ഇട്ടു മുന്‍ വശത്തൂടെ കിടപ്പ് മുറിയിലേക്ക് ഒന്ന് മറിയാതവനെ പോലെ വന്നു സഫിയയോടു നിരന്തരം തല്ലു കൂടുക പതിവായി അത് സഹിക്കാന്‍ കഴിയാതെ യാണ് ഞാന്‍  ന്റെ പൊന്നോമനയെ മറന്നു ജീവന്‍ ഒടുക്കാന്‍ കിണറ്റില്‍ ചാടിയത്.ഇവിടേയും തന്നെ പടച്ചവന്‍ തോല്‍പ്പിച്ചു കളഞ്ഞല്ലോ....സഫിയയുടെ വാക്കുകള്‍ കേട്ട സൈനബ തരിച്ചിരുന്നു പോയി.....ന്റെ റബ്ബേ.... എന്തിനാ ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നത്.....സീനത്തും കുഞ്ഞും ആണെങ്കില്‍ ഇപ്പോ വീട്ടില്‍....സഫിയയുടെയും കുഞ്ഞിന്റെയും ഗതിയും സൈനബക്ക് ഓര്‍ക്കാന്‍ പോലും കഴിഞ്ഞില്ല കാക്കണേ റബ്ബേ ..


സഫിയ കിണറില്‍ ചാടിയത്തിനു ശേഷം ഹംസയെ വീട്ടിലേക്കോ പണി സ്ഥലത്തോ കാണാഞ്ഞു ഹമീദ് ഹംസയുടെ വീട്ടിലേക്കു ചെന്നു വാതില്‍ അടഞ്ഞു കിടക്കുന്നുണ്ട് .ഹമീദ് വാതിലില്‍ മുട്ടി വിളിച്ചു.ഹംസേ... ഹംസേ.....വാതില്‍ തുറന്നു ഹംസ പുറത്തേക്കു വന്നു.ഹംസേ അന്നെ പുറത്തൊന്നും കണ്ടില്ലല്ലോ പനിക്കും വന്നു കണ്ടില്ല.എന്ത് പറ്റി...ഒന്നൂല ബാപ്പ ഒരു കാരനവുമില്ലാണ്ടാ സഫിയ കിണറ്റില്‍ ചാടിയത്.അവള്‍ക്കിവിടെ ഒരു കുറവും ഞാന്‍ വരുത്തിയിട്ടില്ല...ഞാന്‍ എങ്ങെനെ ഇനി നാട്ടു കാരുടെ മുഖത്ത് നോക്കും...മോളുടെ എല്ലാ കാര്യവും അറിയാവുന്ന ഹമീദ് ദേശ്യപെട്ട് ഒരു വാക്ക് പോലും പറഞ്ഞില്ല തന്റെ മോളുടെയും അവളെ മോന്റെയും ഭാവി യോര്‍ത്തു മറുത്ത് ഒരക്ഷരം പറഞ്ഞില്ല
കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ ഹംസേ നീ വന്നു അവളെയും കുഞ്ഞിനേയും കൂട്ടി ഇങ്ങട്ട്‌ പോര് .....


എത്ര പെട്ടന്നാണ് നാലഞ്ഞ്ജു വര്‍ഷങ്ങള്‍ കടന്നു പോയത്  ഫസലിനെ അടുത്തുള്ള ബാല വാടിയില്‍ ചേര്‍ത്തു.മിടു മിടുക്കനായ കുട്ടി അവന്‍ ഹമീദിന്റെ വീട്ടിലാണ് താമസം അവനു വലിയുപ്പയെയും വലിയുംമയെയുമാണ് കൂടുതല്‍ ഇഷ്ടം.കൂടെ കളിക്കാന്‍ സീനത്തിന്റെ മകള്‍ ഫസീലയും.ഫസീലയുടെ പേരിടലില്‍ ഒരു തമാശയുണ്ട് സീനത്തിന്റെ ജേഷ്ടത്തി സഫിയക്ക്‌ കുഞ്ഞ് പിറന്നപ്പോ സീനതാണ് ഫസലെന്ന പേരിട്ടത് .അന്നവള്‍ പറഞ്ഞതാ എനിക്ക് ജനിക്കുന്ന കുഞ്ഞിനു ഒപ്പിച്ചൊരു പേരിടും അങ്ങിനെ യാണ് ഫസീലയെന്ന പേര് സീനത് മോള്ക്കിട്ടത് .ഫസലിനെ അയല്‍ വാസികള്‍ക്കും ബാല വാടിയിലെ എലാവര്‍ക്കും ഇഷ്ടമാണ്.വാ തോരാതെ യുള്ള സംസാരവും മനോഹരമായ പുഞ്ചിരിയും.ബാല വാടി വിട്ടു വന്നാല്‍ അവന്‍ അദികവും അയല്‍ വീടുകളിലായിരിക്കും......


ഇന്ന് ഹമീദിന്റെ വീട്ടില്‍ ഒരു പാട് ആളുകളുണ്ട് അയല്‍ വാസികളെല്ലാം പണിക്കു പോവാതെ ഹമീദിന്റെ വീട്ടിലേക്കു വരികയാണ് ഹമീദിന്റെ വീട്ടില്‍ ഒരു യാത്രയപ്പിന്റെ പ്രതീതി.വീടിന്റെ അകത്തു നിന്നും ഇടയ്ക്ക് ഇടക്ക് കരച്ചില്‍ പുറത്തേക്കു കേള്‍ക്കാം...ഹംസയും സഫിയയും കുഞ്ഞും ഇന്ന് മലബാറിലേക്ക് പോവുകയാണ് ഹംസയുടെ നാട്ടിലേക്ക് അവിടെ ഹംസയുടെ കുടുംബാംഗങ്ങള്‍ ഉണ്ട് പോലും.അവന്‍ ഇടയ്ക്ക്  ഇടക്ക് പണി സ്ഥലത്ത് നിന്നും നീണ്ട ലീവ് എടുത്തു പോയിരുന്നത് ഇപ്പോഴാണ്‌ എല്ലാവര്ക്കും മനസ്സിലായത്‌.സഫിയയെ വിവാഹം കഴിക്കുന്നതിനു മുന്‍പും ഹംസയോടു പലരും ചോദിച്ചതാണ് നിന്റെ കുടുംബങ്ങളൊക്കെ എവിടെ?അന്ന്  ഹംസയുടെ മറുപടി എനിക്കാരുമില്ല ഞാന്‍ അനാദനാനെന്നാണ്.


അടുത്ത വീട്ടുകാര്‍ ഹംസയോടു പറഞ്ഞു.നിനക്കും സഫിയക്കും നല്ല ഒരു ജോലി ഉണ്ട് അത് കളഞ്ഞു നിങ്ങള്‍ പോവണ്ട ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ നല്ല ഒരു തുക കിട്ടില്ലേ അതിനു ശേഷം നിങ്ങള്‍ക്ക് എവിടെ കാനെന്നു വെച്ചാ പോയിക്കൂടെ..ഹംസയ്ക്ക് ഒറ്റ വാശിയായിരുന്നു പോവണം പോയെ തീരു..എന്നാ ഹംസേ നീ പോയിക്കോ സഫിയയും മോനും ഇവിടെ നിന്നോട്ടെ ഹംസയ്ക്ക് വാശി ഒന്നൂടെ കൂടി അവന്‍ പറഞ്ഞു ഞാന്‍ പോയാ ഇനി ഇങ്ങോട്ടില്ല.മോന് ബാപ്പ വേണ്ടങ്കില്‍ സഫിയാനെയും മോനെയും ഇവിടെ നിര്തികോളി ദേഷ്യത്തോടെ അവന്‍ മുഖം തിരിച്ചു .ഹമീദ് ദര്‍മ സങ്കടത്തിലായി താന്‍ എത്ര പിടിച്ചു നിര്‍ത്തിയാലും ഹംസ പോവും പിന്നെ വിവാഹം കഴിഞ്ഞ മക്കളെ തനിക്കു കിട്ടില്ലല്ലോ.ഭര്‍ത്താവ് എങ്ങോട്ടാണോ പോവുന്നത് അങ്ങോട്ട്‌ വിട്ടല്ലേ പറ്റൂ....അല്ലങ്കില്‍അവരുടെ ഭാവി.സ്നേഹ സമ്പന്നനായ ആ പിതൃ ഹൃദയം തേങ്ങി.മനമില്ലാ മനസോടെ അവരെ പോവാന്‍ അനുവദിച്ചു .ഹമീദും സൈനബയും സഫിയയോടു പറഞ്ഞു നീ ഇപ്പൊ സര്‍വീസ് വാങ്ങട്ട അത് നിങ്ങള്ക്ക് കാലാവദി കഴിഞ്ഞു വാങ്ങാം മോന്റെ പേരില്‍ അങ്ങനെ എങ്കിലും ഒരു സമ്പാദ്യം ഇവിടെ ഉണ്ടായിക്കോട്ടെ.ഉമ്മാ ഞാന്‍ എന്ത് ചെയ്യാനാ അതാണ് എനിക്കും ഇഷ്ടം.പക്ഷെ ഹംസക്ക സമ്മദിക്കണ്ടേ അത് കിട്ടിയേ പറ്റൂ അതില്ലാതെ നീ എന്റെ കൂടെ പോരണ്ടാന്നാ പറഞ്ഞത് നാട്ടില്‍ ചെന്നിട്ടു പുതിയൊരു വീട് വെക്കാനാ  സഫിയയും  ഹംസയും പോവാനുള്ള തയ്യാറെടുപ്പിലാണ് അപ്പോഴാണ്‌ സഫിയ മോനെ തിരഞ്ഞത് ഉമ്മാ ഫസലെവിടെ അവനെ കാണാനില്ലല്ലോ അപ്പോഴാണ്‌ എല്ലാവരും ഫസലിനെ ശ്രദിക്കുന്നത്‌.തിരച്ചില്‍ തുടങ്ങി ഹമീദിനെ നെഞ്ഞ്ജോന്നു പിടച്ചു... 


      തുടരും                                                                                                                                                                                       







25.12.11

-:ഫ്ളാറ്റ് ഏന്ന കിളിക്കൂട് :-



ടീവി തുറന്നാല്‍ ഏറ്റവും കൂടുതല്‍ കാണുന്ന ശ്വോകളില്‍ ഒന്നല്ലേ റിയാലിറ്റിശോ.... അതിലെ ഒന്നാം സമ്മാനം എത്ര തവണ നമ്മുടെ കണ്ണു തള്ളിച്ചു.ഒരു കോടി രൂപയുടെ ഫ്ലാറ്റ് .....

കുടുംബമായി പരസ്പരം സ്നേഹിച്ചു ജീവിച്ച നമുക്ക് കിളികളെ  കൂട്ടിലിട്ട പ്രതീതി ജനിപ്പിക്കും വിതമുല്ലോരു ജീവിതം സമ്മാനിക്കുന്നു അതല്ലേ ഫ്ലാറ്റ്.ഒറ്റപ്പെടലില്‍ നമ്മള്‍ സുഖം കണ്ടെത്തുന്നു കാരണം മറ്റുള്ളവരെ സഹായിക്കാനുള്ള വിമുകത.അതെ പഴയ തലമുറ തറവാടുകളില്‍ അച്ഛനമ്മമാരെ സ്നേഹം കൊടുത്തു സ്നേഹത്തിന്‍ സുഖ മനുഭവിച്ചു നാളെ നമ്മളും അവരില്‍ ഒരാളാവുമെന്ന പ്രകൃതി നിയമം ഉള്‍ക്കൊണ്ട്‌ ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് യാത്രയാക്കുന്നു....

മറിച്ച്‌ നമ്മളോ ഫ്ലാറ്റുകളിലെ ജീവിതം പോലെ നമ്മുടെ ഹൃദയത്തെ ചുരുക്കി ചുരുക്കി വൃദ്ധ സധനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു
ജീവിതത്തില്‍ ഒരിക്കലും വൃദ്ധനാവതിരിക്കാന്‍  ബൂട്ടിപാര്‍ലരുകളില്‍ അഭയം പ്രാപിക്കുന്നു....ഏന്നാലോ ദൈവ ഹിദത്തെ മറികടക്കാന്‍ സാദ്യമാവുമോ?......കിളികള്‍ ചിദിക്കുന്നു ഒരിക്കല്‍ ഈ കൂടൊന്നു  തുറന്നിരുന്നെങ്കില്‍....നമുക്കും ചിദിക്കാം ചിറകുകള്‍ വിടര്‍ത്തി അറ്റമില്ലാത്ത ആകാശത്തേക്ക് പറന്നുയരാം........

19.12.11

-:അമ്മ:- -:അച്ചന്‍:-

"സ്നേഹത്തിന്റെ വറ്റാത്ത നീരുറവ അതാണ്‌  അമ്മ"

"ഹൃദയ വിശാലതയുടെ അവസാന വാക്ക് അതാണ്‌  അച്ചന്‍"

 " എന്നിട്ടുമെന്തേ? വൃദ്ധ സദനങ്ങള്‍ കൂടി കൂടി വരുന്നു?......"

 നാളെ നമ്മളും അച്ചനും അമ്മയുമാവില്ലേ...... 

പിന്നെ എന്തെ? ചിന്തകള്‍ക്ക്  അകലം കൂടി കൂടി വരുന്നു......


15.12.11

-:സഹായം എന്ന വേദന :-




ജീവിതത്തില്‍ പരസഹായം ഇല്ലാതെ നമുക്ക് ജീവിക്കാന്‍ പറ്റുമോ? തിരക്കിനിടയില്‍ നമ്മളൊക്കെ  വല്ലപ്പോഴുമത് ചിന്തിച്ചിട്ടുണ്ടോ? ദൈവം നമ്മെ സ്നേഹമെന്ന ചരടില്‍ കോര്ത്തിണക്കിയല്ലേ സൃഷ്ട്ടിച്ചത് .....

മാലയിലെ മുത്തുമണികളെപോലെ മുട്ടിയുരുമി ജീവിക്കേണ്ട നമ്മള്‍ എന്തിനോ എന്നപോലെ...
പൊട്ടിയ മാലയിലെ മുത്തുകള്‍ പൊഴിയുംപോലെ ജീവിതത്തെ ഉരുട്ടി കളിക്കുന്നു.......

നമ്മളെന്നും ഇടപഴകുന്നവരോട'. അവര്‍ക്ക് സഹായ പ്രാപ്തി ഉണ്ടെന്നിരിക്കിലും.മുഖത്തോടു   മുഖമിരുന്ന് എന്നെ ഒന്ന് സഹായിക്കണമെന്ന് പറയുന്ന നിമിഷത്തെ......ഹ്രദയ മിടിപ്പ് ...വേഗത കൊണ്ട് വാക്കുകള്‍ നാവിന്‍ തുമ്പില്‍ എത്താത്തപോലെ....എന്ത് ചെയ്യാം....ചോദിച്ചല്ലേ ഒക്കൂ.....

ഇല്ലാത്തവന്  ഉള്ളവനോട്  ചോദിക്കാം എന്ന തത്തോം മുറ്കെ പിടിച്ച് ചോദിയത്തിനു വേഗത കൂട്ടിയാല്‍......

തരില്ലന്നുള്ള മറുപടി ആണെങ്കില്‍...... തകര്‍ന്നുപോകുമോ? അതോപിടിച്ചുനില്‍ക്കുമോ?.......


ചിന്തിക്കു ചിന്തിക്കുന്നവന്  ദൃഷ്ട്ടാന്തം ഉണ്ടെന്ന ദൈവ വചനം ഓര്‍ത്തെടുക്കാം.......

-:ബാങ്കിലെസുഖനിദ്ര:-



ഫ്ലാറ്റ് റെന്റ് ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യണം.പതിവുപോലെ ഇന്നും കോഴിക്കോട്  SBI ക്ക്  മുമ്പില്‍.......

ശ്രദ്ദയില്‍ ബാങ്കിന്‍ മുന്‍പിലെ ബോര്‍ഡ്‌ .ടോക്കെന്‍ സൌകര്യം
ഉപയോകപ്പെടുത്തു വിലപ്പെട്ട സമയം ലഭിക്കൂ.....

 ബാങ്കിനകത്ത് കണ്ട കായ്ച്ച ഒന്ന് ഞെട്ടിച്ചു  ചെയരുകളില്‍ ഒത്തിരി ആളുകള്‍ ഇരിക്കുന്നു പലരുടെയും മുകത്ത്‌ കാത്തിരിപ്പിന്റെ ക്ഷീണം പലരും തണുപ്പില്‍ ലയിച്ചു ഉറക്കം തുടങ്ങിയിരിക്കുന്നു....
ടോകെന്‍ കൌണ്ടറിനു മുന്‍പില്‍ തിക്കി തിരക്കുന്ന മറ്റു ചിലരും. അവരില്‍ ഒരാളായി മാറി എന്നതാണ് സത്യം.ഒന്ന് തിക്കി തിരക്കി ടോകെന്‍ കയ്യില്‍. ഇരിപ്പിടം തരമായി....
മുമ്പില്‍ കൌടര്കളുടെ എണ്ണം  കൂടുതല്‍.....പലതും ശൂന്യം....

ടോകെന്‍ ബോര്‍ഡില്‍ അരിച്ചിറങ്ങുന്ന അക്കങ്ങള്‍.....മഴയെ തേടുന്ന വേഴാമ്പല്‍ പോലെ മണിക്കൂറുകള്‍ക്കു വേഗത പോരെന്ന തോന്നല്‍.....ഇരുത്തതിന്‍ ഇടയില്‍ എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു സുഖനിദ്ര.......

തിരിച്ചിറങ്ങുമ്പോള്‍ മണിക്കൂറുകളുടെ വേഗത.......ഒരു ദിവസം അങ്ങനെയും......വീണ്ടും ബാങ്കില്‍ തിരിച്ചു വരല്ലേ ഏന്ന  പ്രാര്‍ത്ഥന..... മനസ്സിന്റെ പിടച്ചില്‍..... വന്നല്ലേ ഒക്കു........

-:ദൈവത്തെ പഴിക്കുന്നവരെ ഒരു നിമിഷം:-




ജീവിതത്തില്‍ വെട്ടിപ്പിടിക്കാന്‍ നേട്ടോട്ടമോടുന്നവരെ ഒരുനിമിഷം:-"മരണമെന്ന"സത്യം മറന്നുവോ........

ഒരിക്കലും ക്ഷണിക്കാത്ത വിരുന്നു കാരനാണ് മരണം.
എപ്പോ എവിടെ വെച്ച്  നമ്മെ പിടികൂടുമെന്നറിയില്ല.എന്നിട്ടുമെന്തേ ഉള്ളതുകൊണ്ട് മതിവരാതെ.ദൈവത്തെ പഴിക്കുന്നു.ചിന്തിക്കൂ...

നിന്റെ 'മിടിപ്പുകള്‍'നീപോലുമറിയാതെ..അകന്നു പോവുന്നൊരു നിമിഷം...സൌഹ്രദങ്ങള്‍  ക്ഷണികമല്ല..ഉള്ള സൌഹ്രദങ്ങള്‍  തിരക്കെന്ന പേരില്‍ നഷ്ടപ്പെടുത്തുന്ന മറ്റുചിലര്‍.....

തിരക്കുകള്‍ക്ക് വിട കാരണമെന്തന്നല്ലേ അവനിന്ന് മരണപ്പെട്ടിരിക്കുന്നു........

ഇന്ന്  അവന്റെ കൂടപ്പിറപ്പുകള്‍ക്ക് തിരക്കോട് തിരക്കാണ് കാരണമെന്തന്നല്ലേ എത്രയും പെട്ടന്ന് അവനെ കുഴി മാടത്തിലെക്ക് എടുത്തിട്ടു വേണം അവന്‍ വെട്ടിപ്പിടിച്ചതൊക്കെ സ്വന്തമാക്കാന്‍........


11.12.11

-:സുഖനിദ്ര:-

ദൈവത്തിന്റെ അളവില്ലാത്ത അനുഗ്രഹത്തിന്റെ വറ്റാത്ത ഉറവയാണ് ഉറക്കം. 
ഉറക്കം നഷ്ട്ടപ്പെട്ടവന്റെ അവസ്ഥ വാക്കുകള്‍ക്ക് അതീതമാണ്.....ഹൃദയത്തില്‍  നന്മ ഉള്ളവന്  
ജീവിതത്തില്‍ ഉറക്കം നഷ്ടപ്പെടില്ല.ഉറക്കം മനുജന് സുഖമുള്ളൊരു അനുഭൂതിയാണ്......

അസുഖം മറ്റുള്ളവന്റെ വെട്ടിപിടിക്കാനുള്ള ആര്‍ത്തി.....ശത്രുതാമനോഭവം....അങ്ങിനെ എത്ര... എത്ര.....നമ്മുടെ ഉറക്കം നഷ്ടപ്പെടുന്നു.ഇടവേള ഇല്ലാത്ത ജോലി...നമ്മുടെ നിലനില്‍പ്പ്‌  തന്നെ അവതാളത്തില്‍.....സുഖമുള്ളൊരു ഉറക്കം കിട്ടിയാലോ.......അടുത്ത കാലത്തായി ഉറക്കിനെ കൂടുതല്‍ സ്നേഹിക്കുന്നു.....വിശ്രമമില്ലാതെ തലയില്‍ ജോലി ഭാരം കൂടുതല്‍......വല്ലാതെ ക്ഷീണിതനാവുന്നു.....
ആശോസമോ ഉറക്കം നഷ്ടപ്പെടാരില്ലതാനും അടുത്ത ദിവസം ദൈവാനുഗ്രഹത്താല്‍ കൂടുതല്‍ കരുത്തോടെ ജോലിക്കെത്തുന്നു.ചിന്തിക്കൂ നമുക്ക് ഉറക്കം നഷ്ടപ്പെടണമോ വേണ്ടയോ?....
മാര്‍ഗ്ഗം ഒന്നേ ഉള്ളൂ..."മനസ്സില്‍ നന്മ സൂക്ഷിക്കൂ"........                  

18.11.11

" മിടിപ്പ് " [ഒരിക്കലും പാകമാകാത്ത അക്ഷരങ്ങളിലൂടെ പറയാൻ ശ്രമിച്ചത്.....]



ജോലി ഏനിക്ക് നേരംപോക്കായിയിരുന്നില്ല.കുടുംബം പോറ്റാനുള്ള ഒരു
ഉപാദിയായിരുന്നു. അതാണ് അറിയപ്പെട്ടൊരു കംബനിയില്‍ ജോലി
തേടാന്‍ എന്നെ പ്രേരിപ്പിച്ചത്. ദൈവാനുഗ്രഹം. അതെനിക്ക് ലഭിക്കുകയും
ചെയ്തു.ഇളം പ്രായത്തില്‍  എത്തിപെടാവുന്നതില്‍ അപ്പുറമായിരുന്നു
കംബനിയില്‍ എന്റെ സ്ഥാനം. തുടക്കം നന്നായിരുന്നില്ല എന്നതാണ് സത്യം.
കല്ലുകടികള്‍ കൂടി കൂടി വന്നു ജോലി വിട്ടാലോ എന്ന്‍ ഇടക്കൊക്കെ തോന്നായ്കയല്ല.
പക്ഷെ ആശ്രയം ഏന്നിലര്‍പിതമായ ഏന്റെ കുടുംബം....


ജീവിത യാത്രയില്‍ എന്നും തനിച്ചായിരുന്നു......
പിച്ച വെച്ച നാള്‍ അച്ഛനെന്നെ തോല്‍പിച്ചു......ഇളം ചുമലില്‍
കുടുംബ ഭാരം. ജീവിതം എന്നെ തോല്‍പിച്ചു....വിവാഹാലോചന സുഹൃത്ത്‌ എന്നെ തോല്പിച്ചു ....
പ്രതി സന്തി ഗട്ടത്തില്‍ കൂടപ്പിറപ്പുകള്‍ എന്നെ തോല്‍പിച്ചു.....എന്നിട്ടും......


"നിഷ്കളംകത" അതെന്നെ മറ്റുള്ളവര്‍ക്കൊരു കളിപ്പാട്ടമാക്കി.......


ജോലിയില്‍ സീനിയേര്‍സ് അനാവശ്യ ഇടപെടല്‍ വിരസത ഏറി......
അതിനപ്പുറം പാരകളുടെ പൊടിപൂരവും.....ആത്മാര്‍ത്ഥത ഒട്ടും ചോരാതെ
എല്ലാം ദൈവത്തില്‍ അര്‍പിച് കംബനിയുടെ ഉയര്‍ച്ചയ്ക്ക് രാപകലില്ലാതെ
പ്രയത്നിച്ചു.....


മുന്‍പ് നടന്നൊരു തമാശ ഓര്‍ക്കുന്നു കാലില്‍ ഉണ്ടായിരുന്ന ഷൂസ്
പൊട്ടി പുതിയതോരണ്ണം വാങ്ങാന്‍ പലതവണ ശ്രമിച്ചതാ ഇന്നത് നടന്നെന്ന സന്തോഷം
ഒരുദിവസം പുതുശൂസ് ഇട്ടില്ല കാലില്‍ മുറിവ്.ഉണങ്ങും വരെ ചെരിപ്പില്‍ അഭയം.
ഒരു വിറകു കഷണം എന്നെ പറ്റിച്ചു-ദ്ര്തി പിടിച്ച ഒഫീസ് നടത്തം പെട്ടന്ന്‍ കാലൊന്നു തെന്നി
വിറകു കഷണം ചെരിപ്പിനെ ചുംബിച്ചു വഴുതിയ ചുംപനം കാലില്‍ മുറിവുണ്ടാക്കി...
പുതുക്കം മാറാത്ത ശൂസിനെ പിരിഞ്ഞ സങ്കടം വേദനക്കപ്പുരം ചിരിപടര്‍ത്തി....ഇനി എത്ര നാള്‍ ....


 " വീട് "പാവപെട്ടവന്റെ സ്വപ്നവും പണമുള്ളവന്റെ അഹങ്കരവുമാണോ? ചിലര്‍ക്ക് കോടികള്‍
വീടിന് മതി വരാതെ മറ്റ് ചിലര്‍ക്ക് അടിത്തറ ഇല്ലാതെ.....അങ്ങിനെ അങ്ങിനെ....


ചെറിയച്ചന് ഈയിടെ സ്നേഹം കൂടിയ പോലെ ഇളം പ്രായത്തില്‍ അച്ഛനെ നഷ്ടപെട്ട എനിക്ക്
സ്നേഹം തന്നത് ചെറിയച്ചനായിരുന്നു.ഒത്തിരി സ്ഥലമുള്ളവനയതിനാല്‍ അദ്ദേഹത്തെ പലരും
ഭൂവുടമ എന്ന് വിളിച്ചു.എന്തുണ്ടായിട്ടെന്താ പിശുക്കെനെന്ന്‍ അസൂയക്കാര്‍.....
മോനൂ നിനക്കൊരു കുടുംബംയില്ലേ എപ്പോഴും എന്റെ തണലുണ്ടായെന്നു വരില്ല.....
ഒരുപത്ത് സെന്റ്‌ സ്ഥലം തരാം നീ ഒരു വീടിനു ശ്രമിക്കു സന്തോഷത്താല്‍ കണ്ണ് നിറഞ്ഞൂ ....
ഒന്നുമില്ലാത്തവന് ഇന്നിതാ സ്ഥലം കിട്ടിയിരിക്കുന്നു.ഒന്നും ആര്‍ക്കും സോന്തമാല്ലെന്നു വിസ്മരിക്കുന്നില്ല.പലപ്പോഴും പലരും അത് വിസ്മരിക്കുന്നു.പണത്തിനു കടിപിടി കൂടുന്നു
അവസാനം അവനു  സ്വന്തം ആറടി മണ്ണ് മാത്രം.......


വീടിനു പണം... ചിന്തകൾ പലവഴിക്ക്...  തീരുമാനം വേദനാജനകം.....
ഭാര്യയുടെ സ്വര്‍ണം വില്‍ക്കുക തന്നെ. മടിച്ചു ...മടിച്ച്... ഭാര്യയോട്...മടി ഇല്ലാതെ ഭാര്യ.....
ചേട്ടന്‍ വിഷമിക്കേണ്ട നമുക്ക് വേണ്ടി അല്ലെ എന്ന ആശ്വാസവാക്ക്.....


"ഹോം ലോണ്‍" ബാങ്ക് പറഞ്ഞത് പോലെ ഡോകുമെന്റ്സ്  കൊടുത്തു കാരിയങ്ങള്‍ എളുപ്പമായി.....
 വരും വരായ്കള്‍ നോക്കാതെ വീട് പണി തുടങ്ങി....പെട്ടന്ന് താമസം തുടങ്ങണമെന്ന പ്രതീക്ഷയോടെ