31.12.15

-:പുതുവത്സരാശംസകൾ:-



എടുക്കുന്ന തീരുമങ്ങൾ അലസത ഇല്ലാതെ പ്രവർത്തിയിൽ വരുത്തുക എന്നതാണ് ഓരോ പുതുവത്സരങ്ങളും നമ്മളെ ഓർക്കാൻ പഠിപ്പിക്കുന്നത്‌.

ഇത്തരം ചിന്തകൾ വീഴ്ച വരുത്തിയാൽ ഭൂമിയിൽ കയ്യോപ്പില്ലാതെ ജീവിച്ചു മണ്ണടിയുന്നവരിൽ നമ്മളും പെട്ടുപോകാം ഈ പുതുവത്സരമെങ്കിലും നമ്മളിൽ മനനം ചെയ്യാനുള്ള അവസാരമാകട്ടെ എന്ന പ്രാർഥനയോടെ 

പ്രിയ മിത്രങ്ങൾക്ക് ഐശ്വര്യത്തിൻറേയും സമാധാനത്തിന്റെയും സമ്പൽസമൃദിയുടേയും പുതുവത്സരാശംസകൾ 

എന്നും സ്നേഹവും കൂടെ പ്രാർത്ഥനയും

സ്നേഹപൂർവ്വം

ഷംസുദ്ദീൻ തോപ്പിൽ 
http://hrdyam.blogspot.in

28.12.15

-:ഹൃദയം പിഴുതെടുത്ത്‌ കടന്നുപോയ മരണമേ :-



ഭാഗ്യ നിർഭാഗ്യങ്ങൾ ജീവിതം എന്നിലൂടെ കടന്നുപോകുമ്പൊഴും ദു:ഖങ്ങളും സന്തോഷങ്ങളും സമ്മിശ്ര പ്രതികരണം എന്നിൽ സൃഷ്ടിഎടുക്കുമ്പൊഴും പുണ്ണ്യയാത്മാക്കളുടെ സ്നേഹ വാത്സല്യങ്ങൾ എന്നിൽ തണൽ മഴയായി ഹൃദയത്തിനു കുളിരേകിയിരുന്നു .

ഉമ്മയുടെ ഉമ്മൂമ്മ സ്നേഹക്കടൽ എത്ര കുഴിച്ചാലും വറ്റാത്ത നീരുറവ 29 12 2015 ഒരു വർഷമാകുന്നു ഭൂമി വിട്ടുപോയിട്ട് ഹൃദയത്തിൽ വലിയൊരു തണൽ മരം കടപുഴകിവീണു നിർജ്ജീവമായ ഹൃദയം ചുട്ടുപൊല്ലും പോലെ എത്ര പകർന്നിട്ടും പകരം വെക്കാനില്ലാത്തൊരു വിടവ് ശൂന്യത അത് ഹൃദയത്തിന് തങ്ങാവുന്നതിലും അപ്പുറം പെരകുട്ടികളുടെ ഒരു കുത്തൊഴുക്ക് തന്നെ അവരിൽ പിറവി എടുത്തിട്ടും എന്നിൽ അവർ സ്നേഹം കൊണ്ട് വിസ്മയം സൃഷ്ടിച്ചു അളവില്ലാത്ത സ്നേഹം എന്നിലേക്കവർ പകർന്നു നല്കി എന്നിൽ എഴുത്തിൻ സൃഷ്ടി വൈഭവവിത്തു പാകാൻ ഉമ്മൂമ്മയുടെ കഥക്കൂട്ടുകൾക്ക് കഴിഞ്ഞെന്നതു ഇന്നും കൃതക്ഞ്ഞതയോടെ ഓർക്കുന്നു അവരുടെ കഥക്കൂട്ടുകൾ എത്ര കേട്ടാലും എനിക്ക് മതിവരാരില്ല ജോലിത്തിരക്കിനിടയിലും ഞാൻ അവിടം ഓടി എത്തുക പതിവാണ് അത് കൊണ്ട് തന്നെയും ഞങ്ങൾ തമ്മിൽ അഭേദ്യ മായൊരു സ്നേഹ ബന്ധം നിലനിന്നിരുന്നു.

ഓർമ്മകൾ കണ്ണുനിറയ്ക്കുമ്പൊഴുംഞാൻ എന്നെ തന്നെ വിശ്വസിക്കാൻ ശ്രമിക്കയാണ്
നൂറ് വയസ്സ് എന്നത് നമ്മുടെ തലമുറയ്ക്ക് അതിശയോക്തിയാണ് മായം കലർന്ന നമ്മുടെ ജന്മം നാൽപതിനു മുകളിൽ പോയാൽ തന്നെയും ഭാഗ്യമാണ് .കഴിഞ്ഞു പോയ തലമുറ അദ്വാന ശീലരായിരുന്നു കള്ളവുമില്ല ചതിയുമില്ല എല്ലോലമില്ല പൊളിവചനം.അത് കൊണ്ട് തന്നെയും നൂറ് നൂറ്റി പത്ത് വയസ്സുവരെയൊക്കെ അവർ ജീവിച്ചിരുന്നു എന്നത് നഗ്നമായ സത്യമാണ് .

ഏകദേശം നൂറു വയസ്സ് വരെ ജീവിച്ച ഉമ്മൂമ്മ മരിക്കുന്നതുവരെ കുഞ്ഞുങ്ങളുടെ ഹൃദയമായിരുന്നു പറയതക്ക അസുഖങ്ങൾ ഒന്നും തന്നെ ഇല്ലതാനും മരണം മുൻപേ കണ്ട അപൂർവ്വ വെക്തിത്വ ത്തിനുടമ അടുത്ത ദിവസം ഞാൻ മരിക്കും എന്ന് പറഞ്ഞ് ഒരുക്കങ്ങൾ നടത്തുകയും അതുപോലെ സംഭവിക്കയും ചെയ്തപ്പോ വേദനക്കിടയിലും ഞങ്ങളിൽ വിസ്മയം സൃഷ്ടിച്ചു കടന്നുപോയ അത്ഭുത പ്രതിഭാസം എപ്പോ കണ്ടാലും പ്രാർത്ഥനാ നിർഭയമായ മനസ്സും ശരീരവും അവരുടെതായ ശൈലിയിൽ തമാശയുടെ കേട്ടുകളഴിക്കും വാതോരാതെ സംസാരിക്കും വയ്യ വയ്യ ഓർമ്മകൾ എൻ കണ്ണുകൾ നിറയിപ്പിക്കുന്നു എത്ര വർണ്ണി ച്ചാലും തീരാത്തൊരു കവ്യമായിരുന്നു ഉമ്മൂമ്മ  

മരണമേ നീ വികൃതിയുടെ നിറകുടമാണ്  ഇഷ്ട ഭാജനങ്ങളെ നിമിഷ നേരം കൊണ്ട് ഞങ്ങളിൽ നിന്ന് തട്ടിയെടുത്ത് കടന്നു കളയുന്ന വികൃതിയിൽ മനുജനായി പിറന്ന ഞങ്ങൾ നിന്നിൽ ഇരകളാണ് എന്നാലും മരണമേ ജീവിച്ചിരിക്കുന്ന ഞങ്ങൾക്കിത്‌ നെഞ്ചു പിളർക്കുന്ന വേദനയാണ്
മറവിയെന്ന വികൃതി ദൈവം ഞങ്ങളിൽ വർഷിപ്പിചില്ലങ്കിൽ മണ്ണിൽ ശവകുന്നുകൾ പിറവിയെടുത്തേനെ.

നമ്മെ വിട്ടകന്നവർക്ക് ജീവിച്ചിരിക്കുന്നവർ ചെയ്യാവുന്നത് പ്രാർത്ഥനകൾ മാത്രം ഹൃദയം പിഴുതെടുത്ത് കടന്നുപോയ പ്രിയ ഉമ്മൂമ്മയ്ക്കു ഈ പെരക്കിടാവിൻ ഒരുനൂറു പ്രാർത്ഥനകൾ നിറ കണ്ണു കളോടെ. എന്നെ കണ്ടിരുന്നുവോ   ഞാൻ വന്നിരുന്നു പള്ളിക്കാട്ടിലെ ആ തണൽ മരച്ചുവട്ടിൽ ഉമ്മൂമ്മയോട്  ഒരുപാട് സംസാരിച്ചുട്ടോ കണ്ണു നിറഞ്ഞു തുളുംമ്പി യതിനാൽ  വാക്കുകൾ പലപ്പോഴും അവ്യക്ത മായത് കഷ്മിക്കില്ലേ 

ഓർമ്മകൾ വേട്ടയാടുന്ന വേദനകളെ നിങ്ങളിൽ തേടുന്ന കരുണയിൽ എന്നിൽ സ്നേഹമഴ വർഷിപ്പിക്കൂ


ഷംസുദ്ദീൻ തോപ്പിൽ
http://hrdyam.blogspot.in/



-:ഇത്തിരി നേരം ഒത്തിരി സന്തോഷം:-


ഗാനങ്ങൾ ഗാനമെഴുത്തുകാർ ഗായകർ നെഞ്ചിലേറ്റുന്ന കോഴിക്കോട്ടുകാർക്ക് മുൻപിൽ മുഹമ്മദ്‌ റഫി എന്ന അനശ്വര ഗായകന്റെ ഗാനങ്ങൾ  സഊദി അറേബ്യയിലെ പ്രശസ്ത ഗായകൻ അബ്ദുൽഹഖ് തേജി[ Busines Advisor Of Prince Faisal Bin Musaed.Saudia] യുടെ മനോഹര ശബ്ദത്തിൽ കോഴിക്കോട് കടപ്പുറത്ത് ഇരുപത്തി നാല് ഡിസംബർ  രാത്രി ഇരുപത്തി അയ്യായിരത്തിൽ പരം കാണികളുടെ ഹൃദയത്തിൽ    തേന്മഴയായി പെയിതിറങ്ങുകയായിരുന്നു.പ്രിയ ഗായകന്റെ കൂടെ അനുഗ്രഹീത നിമിഷം ഇത്തിരി നേരം ഒത്തിരി സന്തോഷം


ഷംസുദ്ദീൻ തോപ്പിൽ
 http://hrdyam.blogspot.in/

22.12.15

-:കവിത പൂക്കുന്ന ചില്ലകൾ:-



എന്നെ കിനാക്കണ്ടുമിന്നും ഉണര്ന്നിരിക്കുമോ സഖീ
നോവിന്റെ കടലിലും ഞാനൊന്നു പെയ്യട്ടെ...[ഒരുമഴ]

ഹൃദയത്തിൽ ദൈവത്തിൻ കയ്യൊപ്പുള്ളവർക്കെ എഴുത്തിൽ മാന്ത്രികത സൃഷ്ട്ടിക്കാനൊക്കൂ പ്രതേകിച്ച് കവിതയിൽ.വരികളൊപ്പിച്ച്  സ്വയം വരകൂടി ആയാലോ കവിതാ ആസ്വാദകന്  പുത്തൻ അനുഭൂതി സമ്മാനിക്കുന്നു.ജീവിത ഓട്ടപാച്ചിലിനിടയിൽ ജീവിക്കാൻ തന്നെ മറന്നുപോകുന്ന നമുക്കിടയിൽ ലളിതവും വാക്കുകളിൽ  മനോഹാരിത നൽകുന്ന വരികളുമായി ഡോക്ടർ അനി ഗോപിദാസ് .ജോലിത്തിരക്കിനിടയിൽ കുത്തിക്കുറിച്ച വരികൾമാലയിലെ മുത്തു മണികളെ പോലെ കൂട്ടിവെച്ചു സ്വയം വരച്ച ചിത്ര സഹിതം നമ്മളിലെത്തിച്ചിരിക്കുന്നു "ദല മർമ്മരങ്ങൾ" എന്ന കവിതാ സമാഹാരം

ഒരു എഴുത്തുകാരന്  ഏറ്റവും വലിയ സൗഭാഗ്യമാണ്   എഴുതിയ സൃഷ്ടി വെളിച്ചം കാണുകയും അതു വായനക്കാർ സ്വീകരിക്കയും ചെയ്യുക എന്നത് ഇതിൽ ഡോക്ടർ അനി ഗോപിദാസ് വിജയിച്ചിരിക്കുന്നു.ജീവിതയാത്രയിൽ  തുണയ്ക്കായി ഒപ്പം കൂട്ടുകയാണ് അനി കവിതയെ. ലാളിച്ചും സ്നേഹിച്ചും സേവിച്ചും ശാസിച്ചും കവിത അനിയോടൊപ്പം എന്നും ഉണ്ടാവട്ടെ ദലമർമ്മരങ്ങൾ കവിതയുടെ ചില്ലകളിൽ എന്നെന്നും ഉതിരട്ടെ എന്ന് നമുക്ക് ആശംസിക്കാം



ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com


16.12.15

-:വിസ്മൃതി:-

അർത്ഥ തലങ്ങളില്ലാത്ത വിസ്മൃതിയുടെ ലോകം

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com


-:നിശബ്ദത:-

നിശബ്ദതകൾ പലപ്പൊഴും അർത്ഥ തലങ്ങൾക്കുമപ്പുറമാണ്

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

-:സൗഹൃദങ്ങൾ:-

തേങ്ങുന്ന ഹൃദയത്തിൻ വേദന സംഹാരിയാണ് നല്ല സൗഹൃദങ്ങൾ

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

-:ശ്രമകരം:-

മിന്നി മറയുന്ന മുഖങ്ങളിൽ ആഴം കണ്ടെത്തുക ശ്രമകരം

ഷംസുദ്ദീൻ തോപ്പിൽ
http://hrdyam.blogspot.in/


-:പുതുമ:-

പുതുമകൾക്ക് നിമിഷ ദൈർഘ്യം മാത്രം

ഷംസുദ്ദീൻ തോപ്പിൽ
http://hrdyam.blogspot.in/


8.12.15

-:ജീവിതം ആക്ഷനും കട്ടിനുമിടയിൽ:-


സ്കൂൾ പഠനകാലത്ത് തന്നെ കലോത്സവങ്ങളിൽ തട്ടി മുട്ട് നാടകങ്ങൾക്ക് കഥ എഴുതി സംവിധാനം ചെയ്യുന്നത് കണ്ട് കൂടെ കൂടിയവർ പറയുമായിരുന്നു അൻവർ ഭാവിയിൽ നീയൊരു സംവിധായകൻ ആവുമെന്ന് പഠനം നാടക കളരിയിൽ വഴിമാറിയപ്പോ പത്തിൽ ഞാൻ എട്ടു നിലയിൽ പൊട്ടി പക്ഷെ അതൊന്നും എന്നെ ബാധിച്ചില്ല ഇന്നു കളിയാക്കിവർക്കുള്ള എന്റെ മറുപടി ഭാവിയിൽ ഞാനൊരു അവാർഡ് സിനിമ പിടിക്കും രാഷ്ട്രപതിയിൽ നിന്ന് അവാർഡ് വാങ്ങുന്നത് കണ്ട് എല്ലാവരുടെയും കണ്ണു തള്ളണം അതു മാത്രമായിരുന്നു പിന്നിട്ടവഴികളിൽ എന്റെ സ്വപ്നം

തുടക്കം ഷോർട്ട് ഫിലിം വലിയ കമ്പനിയുടെ പരസ്യങ്ങൾ ഒക്കെ ചെയ്തു കൈ നിറയെ കാശും കിട്ടി കൂട്ടുകാരുടെ ഇടയിൽ ഞെളിഞ്ഞു നടന്നു കയ്യിലും കഴുത്തിലും സ്വർണ്ണ ചെയിൻ കനം കൂടി വന്നു തടി ഇളകാതെ തിന്നുന്നത് കൊണ്ട് ശരീരം ചീർത്തു വീർത്തു വന്നു അതോടപ്പം വിശ്വാസങ്ങൾ കൂടി വന്നു പല പുണ്ണ്യ സ്ഥങ്ങളിലും പൂജിച്ച നൂലുകളുടെ എണ്ണം കഴുത്തിലും കയ്യിലും കൂടിവന്നു പുറത്തു അഹങ്കരിച്ചു നടക്കുമെങ്കിലും മനസ്സിൽ സിനിമ ചെയ്യണമെന്ന മോഹം കൂടി കൂടി വന്നു അതൊരു വേദനയായി മനസ്സിനെ നീറ്റി കൊണ്ടിരുന്നു.ഒരു നല്ല കഥ വേണം കൂടെ പടം ചെയ്യാൻ നിർമ്മാ താക്കളും വേണം മനസ്സിൽ ഉള്ളത് ബിസിനസ്സ് പടമല്ലാത്തത്  കൊണ്ട്  അതിനനുസരിച്ചുള്ള നിർമാതാവ് വേണം ഒറ്റയ്ക്ക് കൂട്ടിയാൽ കൂടില്ലതാനും . ആ ഇടയ്ക്ക്  ഒരു കഥയുമായി കൂട്ടുകാരൻ എന്നെ തേടിയെത്തി കഥ എനിക്കിഷ്ട്ടപ്പെട്ടു ഇത്രയും കാലം ഞാൻ എന്ത് തേടിയോ അതു തന്നെ എന്നിലെത്തി ഇതു വെച്ച് സിനിമാലോകത്ത് എനിക്കൊരു പേരു നേടണം ആഗ്രഹങ്ങൾ എന്നിലൂടെ കെട്ടു പോട്ടിചോഴുകി നടന്നു അധികം മെനക്കെടാതെ തന്നെ നിർമാതാക്കളെയും എനിക്കു കിട്ടി സിനിമ തുടങ്ങാൻ നടീനടന്മമാർ കേമറമാൻ നല്ലൊരു ടീം തന്നെ എനിക്ക് കിട്ടി  അഹങ്കാരം എന്നിൽ തലപൊക്കി ഞാൻ വിചാരിച്ചാൽ എന്താ നടക്കാത്തത് ദൈവം എന്റെ കൂടെയാണ് .

നൂറുകൂട്ടം പണികൾ സംവിധായകനെന്ന നിലയിൽ ഹൃദയത്തിൽ സിനിമയല്ലാതെ മറ്റൊന്നും ഇടം പിടിക്കയില്ല അതിലെ സീനുകൾ എവിടെ വെച്ചെടുക്കണം എങ്ങിനെ ചെയ്യണം ചിന്തകളെ തെന്നി വിട്ട് കൊണ്ട് മൊബൈൽ ശബ്ദിച്ചു മറുതലയ്ക്കൽ ദുബായിൽ നിന്നും നിർമാതാവ് ഹൃദയമിടിപ്പോടെ ഫോണ്‍ എടുത്തു കാശ് അക്കൌണ്ടിൽ എത്തുമെന്ന് പറഞ്ഞ് ഇതുവരെ എത്തിയില്ല ചിന്തകൾ മറുതലയ്ക്കൽ ഫോണ്‍ അൻവർ നമ്മൾ പ്രതീക്ഷിച്ച പോലെ കാശ് റെഡി യായില്ല നീ ഇന്നു തന്നെ ഇങ്ങോട്ട് കയറ് നാളെ കലത്തല്ലെ പൂജ അപ്പോഴേക്ക് നിനക്ക് കാശുമായി തിരികെയെത്താം ദൈവമേ മനസ്സിൽ വെള്ളിടിവെട്ടി കാഷ് കിട്ടാതെ വരുമോ പ്രതീക്ഷകൾ പാതി വഴിയിൽ അസ്തമിക്കുമൊ ഒരിക്കലുമില്ല നാളത്തെ കാര്യങ്ങളൊക്കെ എത്രയുംപെട്ടന്നു റെഡിയാക്കി ഞാൻ ഷൂട്ടിങ്ങ് സ്ഥലത്തേക്ക് എത്തി കൊള്ളാം അത്യാവശ്യമായി എനിക്ക് ദുബൈ വരെ ഒന്നു പോകണം അസിസ്ടന്റിനെ എല്ലാം ഏല്പിച്  വൈകുന്നേരത്തെ ഫ്ലൈറ്റിൽ ഞാൻ ദുബൈക്ക് പറന്നു 

പടം പൂജ ദിവസം എല്ലാവരും റെഡിയായി ആര്ടിസ്ടുകൾക്ക് അഡ്വൻസു കൊടുക്കണം ചെറിയൊരു ഷോട്ടെടുത്ത് പാക്കപ്പ് പറയണം അസിസ്ടന്റു  കാമറമാൻ തുടരെ തുടരെ ഉള്ള ഫോണ്‍ കോൾ വാഗമണ്‍ പ്രകൃതിരമണീയമായ സ്ഥലം പൂജ തുടങ്ങാൻ എല്ലാവരും എന്നെയും പ്രതീക്ഷിച്ച് ലൊക്കേഷനിൽ പറഞ്ഞ സമയത്തോടടുക്കുന്നു സംവിധായകാൻ എല്ലാവർക്കും ഒരു ചോദ്യചിന്നം കാലത്ത് നെടുമ്പാ ശേരിയിൽ ഫ്ലൈറ്റ് ഇറങ്ങി മരവിച്ച മനസ്സുമായി ടാക്സിയിൽ കയറി കയ്യിൽ ആകെയുള്ള കാശ് വെറും നാല് ലക്ഷം രൂപ ഇന്നൊരു ദിവസം കഴിഞ്ഞു പോകാൻ മിനിമം ഇരുപത്തഞ്ചു ലക്ഷമെങ്കിലും വേണം കയ്യിലോ ദൈവമേ എല്ലാവരും റെഡിയായി നില്ക്കുന്നു ഞാൻ അവരോടെക്കെ എന്തുപറയും ആത്മാവ് തൊണ്ട കുഴിയിൽ എത്തിനിൽക്കുമ്പോ ദൈവത്തോട് ജീവൻ തിരികെ നല്കാൻ യാചിക്കുംപോലുള്ള അവസാന ശ്വസ്വാചോസം. 

 ടാക്സി കുതിച്ചുപായുകയാണ് പറഞ്ഞ സമയത്തിന് ലൊക്കേഷൻ പിടിക്കയാണ് ലക്ഷ്യം പറഞ്ഞ സമയത്ത് തന്നെ എത്തിയ എന്നെ കണ്ടു എല്ലാവരും സന്തോഷത്തിൻ നെടുവീർപ്പിട്ടു എത്രയോ സിനിമകൾ പൂജ സമയത്ത് മുടങ്ങിപ്പോയ അനുഭവദൃസാക്ഷികൾ ഇതുമൊരു ഓർമ്മ പ്പെടുത്തലിൽ ബാക്കി പത്രമാവില്ലന്നുള്ള സന്തോഷനിമിഷങ്ങൾ. മരവിച്ച മനസ്സുമായി ടാക്സി ഇറങ്ങിയ ഞാൻ അവിചാരിതമായി മൊബൈൽ മെസേജോന്നുപരതി  വേദനയെ തെന്നിമാറ്റി സന്തോഷത്തിൻ പൊൻ കിരണം ഹൃദയത്തെ പുളകിതമാക്കി അന്നേക്കു ആവശ്യമുള്ള കാഷ് നിർമാതാവ് പറഞ്ഞപോലെ അക്കൌണ്ടിൽ എത്തിയിരിക്കുന്നു ടെൻഷൻ കാരണം മെസേജ് ടൂണ്‍ കേട്ടതുമില്ല ദൈവത്തിന് നന്നിപറഞ്ഞു അന്നത്തെ ദിവസം വളരെ ഭംഗിയായി അവസാനിച്ചു ആദ്യ സംരഭത്തിൻ പുത്തനുണർവ്വുമായി ആഗ്രഹസഫലതയുടെ നിർവൃതിയിൽ ഉറക്കിൻ കുളിർ തെന്നൽ എന്നെ തഴുകി തലോടി കടന്നുപോയി നാളയുടെ പുതു പുലരിയെ കാതോർത്തു കൊണ്ട് രാത്രിയുടെ മൂടുപടം പകലിനെ വരവേല്ക്കാൻ നേർത്ത് നേർത്ത് പോയി

തുടക്കത്തിലെ കല്ലു കടി ഒഴിച്ചാൽ പ്രതീക്ഷിച്ച പോലതന്നെ ഷൂട്ടിങ്ങ് തകൃതിയായി നടന്നു പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും എന്നിൽ ചിറകുമുളച്ചു പലരാത്രികൾ രാഷ്ട്രപതിയിൽ നിന്നും അവാർഡ് വാങ്ങുന്നത് സ്വപ്നത്തിൽ കണ്ട് കുളിരണിഞ്ഞു. സിനിമ എത്രത്തോളം ഭംഗി യാക്കി ചിത്രീകരിക്കാമൊ അത്രകണ്ട് ഭംഗിയാക്കാൻ ഒരുവിട്ടു വീഴ്ചക്കും തയ്യാറായതുമില്ല ഞാൻ അതുകൊണ്ട് തന്നെയും ഷൂട്ടിങ്ങ് തീരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ബഡ്ജറ്റ്  പിടിതരാതെ ഉഴറി നടന്നു. നിർമാതാക്കൾ കൈ ഒഴിഞ്ഞു ഇത്രയും കാലം ഉള്ള സമ്പാദ്യം എന്റെ മുൻപിൽ ചോദ്യചിന്നമായി മറിച്ചൊന്നും ചിന്തിക്കാതെ എല്ലാം വിറ്റുപെറുക്കി കിട്ടിയ കാഷ് കൊണ്ട് ഒരുവിധം ഷൂട്ടിങ്ങ് തീർത്തു പടം പെട്ടിയിൽ ആയി. ഞാൻ കുത്തു പാളയെടുത്തു കടം പെരുകിവന്നു നാട്ടിൽ നില്ക്ക കള്ളിയില്ലാതെ ഊരു ചുറ്റി മൊബൈൽ സിമ്മുകൾ കുന്നുകൂടി പല പല നിർമ്മാതാക്കളുടെ അരികിലെത്തി പക്ഷെ പണം വാരൽ പടമല്ലാത്തത് കൊണ്ട് എല്ലാവരും കൈ ഒഴിഞ്ഞു 

 സൗഹൃദങ്ങൾക്ക് ഞാനൊരു ബാദ്ധ്യതയായി മറുതലക്കൽ എന്റെ ശബ്ദം അവർക്ക് അരോജകമായി വീട്ടിൽ ഞാൻ മുടിയനായ പുത്രനായി ഞാൻ കൊടുക്കാനുള്ള കാഷ് തേടി വീട്ടിൽ വരുന്നവർക്ക് ഒരേ സ്വരത്തിൽ ഉത്തരം കിട്ടി. ഞങ്ങളോട് ചോദിച്ചിട്ടല്ലല്ലൊ നിങ്ങൾ കടം കൊടുത്തത്  അപ്പൊ നിങ്ങൾക്ക് തീർക്കാനുള്ളത് അവനുമായി തീർത്തോളൂ വന്നവർ വന്നവർ പിരാക്കുകളിൽ ആശ്വാസം കണ്ടെത്തി തിരികെപോയി.ഞാൻ അലഞ്ഞു ഒരുനേരത്തെ അന്നത്തിനു വേണ്ടി പലരോടും കൈ കാണിച്ചു പലപ്പോഴും അമ്പലങ്ങളിലെ അന്നദാനങ്ങൾ വിശപ്പടക്കി പൊറാട്ട ഒരിക്കൽ പോലും കഴിച്ചിട്ടില്ലാത്ത എനിക്ക് ഇഷ്ടഭക്ഷണമായത് മാറി കാലത്ത് ഒരു പൊറാട്ടയും അൽപ്പം കറിയും കഴിച്ചാൽ അന്നത്തെ ദിനങ്ങൾ തകൃതിയായി ഇടയ്ക്കിടയിക്ക് റോഡിലെ പൈപ്പിൽ നിന്നും വെള്ളം കുടിച്ചു കടത്തിണ്ണകളിൽ അന്തിഉറങ്ങി അപ്പോഴും മനസ്സിൽ എങ്ങിനെയെങ്കിലും പെട്ടിയിലുള്ള പടം പുറത്തിറക്കണമെന്ന ചിന്ത ഒന്ന് കൊണ്ട് മാത്രം കഷ്ടതകൾക്ക് നടുവിലും ദുർഗടമായി ജീവിതം മുൻപോട്ടുപോയി ശരീരത്തിൽ എല്ലുകൾ എണ്ണി എടുക്കത്തക്കവണ്ണം എല്ലും തോലു മായി നല്ല കാലത്തെ മധുരിക്കും ഓർമ്മകൾ എന്നിൽ വേദന പടർത്തി കഷ്ടതകൾക്കൊടുവിൽ നല്ല കാലം വരുമെന്ന പ്രതീക്ഷകൾ സ്വപ്നങ്ങൾ സങ്കൽപ്പങ്ങൾ അങ്ങിനെ അങ്ങിനെ...

പലപ്പോഴും നമ്മളിൽ സ്വപ്നങ്ങൾ ചിറകുമുളച്ചു പറക്കാൻ ശ്രമിക്കുമ്പോഴും ലക്ഷ്യം അലക്ഷ്യമായി നമ്മളിൽ അവശേഷിക്കുന്നു.ചിന്തകൾ ലക്‌ഷ്യം കവച്ചു വെച്ച് മുന്നേറിയപ്പൊ പലകാഴ്ച്ചകളും എന്നിൽ അന്ധത വരുത്തി .ആഗ്രഹങ്ങൾ പലപ്പൊഴും ലക്ഷ്യത്തോടടുക്കുമെന്ന്  നമ്മൾ കരുതുമ്പോഴൊക്കെയും നീണ്ടു കിടക്കുന്ന കടല് പോലെ മറുകര തുഴഞെത്താൻ നമ്മൾ പാടുപെടുന്നു എന്നത് വിചിത്ര സത്യമായി നമ്മിൽ അവശേഷിക്കുന്നു

ഷംസുദ്ദീൻ തോപ്പിൽ
www.hrdaym.blospot.com
     











 



1.12.15

-:വിഷ വിത്തിടും മുൻപേ :-



ഭാരത മണ്ണ് മതമൈത്രിയുടെ പ്രതീകമാണ്. വിഷം ചീറ്റുന്നവരെ ഇവിടം നിങ്ങൾക്കുള്ള വിളനിലമല്ല.മതം ഞങ്ങളിൽ വേർ തിരിവുകൾ സൃഷ്ടിക്കില്ല. ഞങ്ങൾ ഒരമ്മയുടെമക്കളാണ് മതവെറിയൻമ്മാരുടെ വിളനിലമാക്കാൻ ഭാരത മണ്ണിൽ ഇടം നല്കില്ല ഞങ്ങൾ

സ്വ: ജീവൻ കൊണ്ട് നമുക്കു മുൻപിൽ നന്മയുടെ പൊൻ കിരണം തെളീച്ചു ഉറ്റവരെയും ഉടയവരെയും തനിച്ചാക്കി തിരികെ വരാത്ത ലോകത്തേ ക്ക് കടന്നുപോയ പ്രിയ മിത്രത്തെ സ്വസ്ഥമായി ഉറങ്ങാൻ അനുവദിക്കൂ.ഇതെങ്കിലും നമ്മിൽ വന്നുചേരേണ്ട സമയം അതിക്രമിച്ച്ചില്ലേ

ഷംസുദ്ദീൻ തോപ്പിൽ
www.hrdaym.blospot.com