30.1.13

-:റബ്ബര്‍ഫാന്‍റ് :-

തിരക്കിട്ട ഓഫീസ് വര്‍ക്കിനിടയില്‍ പല രസകരമായ തമാശകള്‍ക്ക് പലപ്പോഴും ഞാന്‍ സാക്ഷിയാകാറുണ്ട്

പതിവ് ഓഫീസ് ജോലിക്കിടയില്‍ ഒരു ദിവസം ഓഫീസ് സ്റ്റാഫിനോട് കാഷ്യര്‍ പണം എണ്ണി തിട്ട പ്പെടുത്തി വെക്കാന്‍ കുറച്ചു 'ബ്ബര്‍ബാന്‍റ്' എടുത്തു കൊണ്ട് വരാന്‍ പറഞ്ഞു സാറേ 'റബ്ബര്‍ഫാന്‍റ്' സ്റ്റോക്കില്ല.....

എന്ത് എല്ലാവരും ഒരേ സ്വരത്തില്‍ വാക്കിലെ കൌതുകം മനസ്സിലാക്കാതെ സ്റ്റാഫ് അതാവര്‍ത്തിച്ചു 'റബ്ബര്‍ഫാന്‍റ്' ഹാളില്‍ ചിരിപടര്‍ന്നു...ഇങ്ങിനെ എത്ര എത്ര രസകരമായ വാക്കുകള്‍ അതില്‍ ചിലത് താഴെ കൊടുക്കുന്നു കൂട്ടുകാരെ ഇത് ആരെയും വേദനിപ്പിക്കാനല്ല വാക്കില്‍ തോന്നിയ കൌതുകം അത്രമാത്രം...



29.1.13

വേര്‍പിരിയല്‍ !!

കൂട്ടുകാരി നഷ്ട സ്വപ്നങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സമയമില്ല ഒട്ടും നമുക്ക്. വലിച്ചെറിഞവന്
ആര്‍ത്തു ചിരിക്കാന്‍ ഒരുമുഴം കയറില്‍ ജീവന്‍ ഒടുക്കില്ല നമ്മള്‍.ഒരിടത്ത് നഷ്ടപ്പെട്ടത് കൊണ്ട് സ്നേഹം മരിച്ചെന്ന് നമമള്‍ കരുതിയാല്‍ മറ്റുള്ളവരെ പോലെ നമ്മള്ളും....

ആര്‍ത്തു ചിരിക്കുന്നവരുടെ കൂടെ അല്ല ഞാന്‍ ഒന്നു കരയാന്‍ പോലും കഴിയാതെ മരവിച്ച ഹൃദയവുമായി നില്‍കേണ്ടി വന്ന ഹത ഭാഗ്യയായ എന്‍റെ കൂട്ടുകാരിയുടെ കൂടെയാണ്.....

24.1.13

-:പ്രണയം മോഹിച്ചവള്‍:-

ര്‍തൃ മതിയായ എന്‍റെ ഹൃദയത്തില്‍ എങ്ങിനെ കിട്ടി മറ്റൊരുത്തന് ഇത്ര ദൃഡമായൊരു സ്ഥാനം.അതൊരു തെറ്റാണോ? ഞാന്‍ എന്‍റെ ഹൃദയത്തോട് ചോദിച്ചുകൊണ്ടേ ഇരുന്നു തെറ്റും ശരിയും എന്‍റെ ഹൃദയമിടിപ്പിനു വേഗത കൂട്ടി....

ഇപ്പോ ഞാന്‍ എന്‍റെ ജീവിതത്തിന്‍റെ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്
എന്‍റെ  തീരുമാനത്തിന് വേഗത കുറഞ്ഞാല്‍ ഉണങ്ങി തുടങ്ങിയ ചെടിക്ക് നനവ്‌ കിട്ടാതെ അതെന്നത്തേക്കുമായി ഉണങ്ങി കരിഞ്ഞു വീഴും...

മരുഭൂമിക്ക് സമമായി കൊണ്ടിരിക്കുന്ന എന്നിലേക്ക് പ്രണയ ജലം ഒഴുകി എത്തട്ടെ..
അല്ലങ്കില്‍ വിധിയെ പഴിച്ച് ഈ ജന്മ്മം ഉരുകി ഉരുകി തീരട്ടെ....

കോളേജ് ഘട്ടം കഴിഞ്ഞ ഉടനെ തന്നെ സുന്ദരിയായ എന്നെ ത്തേടി ധാരാളം വിവാഹാലോചനകള്‍ വന്നു
അപ്പോഴൊക്കെയും കൂട്ടുകാരികളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ എന്‍റെ മനസ്സിലേക്ക് തികട്ടി വന്നു...

നിമ്മി ഒരു പുരുഷന് ഭാഹ്യ സൗന്ദര്യത്തേക്കാള്‍ ആന്തരിക സൗന്ദര്യമാണ് വേണ്ടത്...

കാഴ്ചയില്‍ ഒരുപാട് ഭംഗി ഉള്ളത് കൊണ്ട് ആയില്ല നമ്മെ മനസിലാക്കുന്ന നമ്മളെ സ്നേഹിക്കുന്ന ഒരുത്തന്‍.

വിവാഹ ചെക്കന്‍റെ ഭംഗിയില്‍ വീട്ടുകരടക്കം പലരും പലതവണ ചോദിച്ചു മോളെ നിമ്മി വിവാഹം കുട്ടിക്കളിയല്ല.....

നല്ല നല്ല ചെറുപ്പക്കാരുടെ ആലോചനകള്‍ മോള്‍ക്ക് വന്നതാണ് പക്ഷേ മോള്‍.....
വിവാഹം ജീവിതാവസാനം വരെ ജീവിച്ചു തീര്‍ക്കേണ്ടതല്ലേ....

എന്‍റെ വാശിയില്‍  വീട്ടുകാരുടെ എതിര്‍പ്പിനു സ്ഥാനമില്ലായിരുന്നു അങ്ങിനെയാണ് എന്നിലും ഭംഗി കുറഞ്ഞ ദീപകുമായുള്ള എന്‍റെ വിവാഹം ആര്‍ഭാടമായി നടന്നത്.

വിവാഹ ശേഷം എന്‍റെ വീട്ടുകാര്‍ക്ക് ദീപക് മരുമകനായിരുന്നില്ല മകനായിരുന്നു.
ആണ്‍മക്കളില്ലാത്ത എന്‍റെ അച്ഛനും അമ്മയ്ക്കും അത് വലിയൊരു ആശ്വവാസവുമായി...

ഞങ്ങള്‍ ജീവിതമൊരു ആഘോഷമാക്കി അതില്‍ എന്നിലൊരു വിത്ത് നാമ്പിട്ടു ഞങ്ങളില്‍ സന്തോഷം ഒന്നുകൂടെ ഇരട്ടിയായി വിത്ത് പിന്നീട് ചെടിയായി വളര്‍ന്നു .അതിന് വെള്ള മൊഴിച്ചും വളമിട്ടും ജീവിതം സന്തോഷകരമായി മുന്നോട്ടു പോയി....

ദീപക്കിന്‍റെ ഹൃദയത്തില്‍ എപ്പൊഴോ എന്‍റെ മേല്‍ സംശയത്തിന്‍റെ  നിഴല്‍ പതിച്ചു അതിന്‍റെ പരിണിത ഫലം ഞങ്ങളുടെ ജീവിതത്തെ വല്ലാതെ പിടിച്ചുലച്ചു....

സ്നേഹത്തിന് പകരം എനിക്കയാളോട് വെറുപ്പാണ് തോന്നിയത് അതിന് വളമിട്ട് കൊടുക്കുന്ന തരത്തിലാണ് പിന്നീടുള്ള ജീവിതത്തില്‍ അയാളുടെ പ്രവര്‍ത്തികള്‍‍....

ഞങ്ങള്‍ ഒരുമിച്ച് ഒന്നു പുറത്തു പോകുകയാണെങ്കില്‍ ആള്‍ കൂട്ടത്തിനിടയിലൂടെ നടക്കുകയാണെങ്കില്‍ തിരിഞ്ഞും മറിഞ്ഞുമുള്ള ദീപകിന്‍റെ നോട്ടം....

ആരെങ്കിലും എന്നെ ഒന്ന് നോക്കിയാല്‍ അയാളോട് തട്ടി കയറുന്ന സ്വഭാവം...

ഞാന്‍ ആരോടെങ്കിലും ഒന്ന് സംസാരിച്ചാല്‍ നിനകെന്താടി അവനുമായുള്ള ബന്ധം എന്ന് വേണ്ട തൊട്ടതിനും പിടിച്ചതിനുമൊക്കെ സംശയം....

ഇടക്കിടയ്ക്ക് ദീപക് എന്നോട് പറയുമായിരുന്നു നിമ്മി നിനക്ക് ഞാന്‍ ഒരിക്കലും ചേരില്ല നീയാണെങ്കില്‍ ഭംഗി യുള്ളവളും ഞാന്‍ ആണെങ്കില്‍ ഭംഗി ഇല്ലാത്തവനും....

അപ്പോഴൊക്കെയും ഞാന്‍ആശ്വസിപ്പിക്കും ഏട്ടന്‍ വെറുതെ ഓരോന്ന് പറഞ്ഞ് ഏട്ടനെനിക്കൊരു കൊച്ചിനെ തന്നില്ലേ നമുക്ക് അതിനെ വളര്‍ത്തി സന്തോഷത്തോടെ ജീവിക്കാം ഞാന്‍ അങ്ങയെ ഇഷ്ടപ്പെട്ടല്ലേ കെട്ടിയത്....

ദീപകില്‍ എന്നിലുള്ള സംശയം കൂടി കൂടി വന്നു അവസാനം അതൊരു സംശയരോഗ ലക്ഷണം പ്രകടമാക്കി.ദൈവമേ.... ഇത്രയും കാലം ജീവിച്ചു പോന്ന സന്തോഷവും സമാധാനവും എന്നെ വിട്ടു പോയി എനിക്കാണെങ്കില്‍ ആരോടും തുറന്നു പറയാന്‍ പറ്റാത്ത അവസ്ഥയും...

വീടിനടുത്തുള്ള സഹോദര തുല്യനായ ചെറുപ്പക്കാരനോടുള്ള എന്‍റെ സൗഹൃതത്തെ അവനുമായുള്ള അവിഹിത ബന്ധമെന്ന് വരെ ദീപക് എന്നില്‍ ആരോപിച്ചു അതിനെന്നെ കലി തീരും വരെ അടിച്ചു അതെന്‍റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു ....

"ഇന്ന് ഞാന്‍ അയാള്‍ക്ക് ‌അയാളുടെ കാമശമനത്തിന്‍റെ ഒരു ഉപകരണം മാത്രം"
 എന്‍റെ മകളെ ഓര്‍ത്ത് ഞാന്‍ അയാളെ വലിചെറിയുന്നില്ലന്നു മാത്രം.

ഇല്ല ഞാന്‍ തളരില്ല വിധിയെ പഴിച്ച് ഞാന്‍ എന്‍റെ ജീവിതം ജീവിച്ചു തീര്‍ക്കില്ല. എന്നിലേക്ക്‌ വരുന്ന സ്നേഹത്തെ ഞാന്‍ ആവോളം നുകരുക തന്നെ ചെയ്യും...

അങ്ങിനെയാണ് എന്‍റെ ഹൃദയത്തില്‍ മറ്റൊരുവന് ഞാന്‍ സ്ഥാനം കൊടുത്തത്
എന്തിന് ഞാന്‍ കിട്ടാകനി തേടണം അതെന്‍ ചാരത്തെത്താന്‍ വെമ്പല്‍ കൊള്ളുമ്പോ....

-:SHAMSUDEEN THOPPIL :-


-:SHAMSUDEEN THOPPIL :-


-:SHAMSUDEEN THOPPIL :-


-:SHAMSUDEEN THOPPIL :-


-:SHAMSUDEEN THOPPIL :-


-:SHAMSUDEEN THOPPIL :-


-:SHAMSUDEEN THOPPIL :-


-:SHAMSUDEEN THOPPIL :-


-:SHAMSUDEEN THOPPIL :-


-:SHAMSUDEEN THOPPIL :-


6.1.13

-:ഇളംതെന്നല്‍ പോലെ:-

ര്‍ഷമെത്ര കഴിഞ്ഞിരിക്കുന്നൂ ഇട തടവില്ലാത്ത ഈ യാത്ര തുടങ്ങിയിട്ട് കാലത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ വളരെ വൈകിയാണ് തിരികെ കൂട് അണയുന്നത്...

ജോലി ഞാന്‍ ഉള്‍പ്പെട്ട കുടുംബത്തിന്‍റെ ഉപജീവന മാര്‍ഗമെന്ന സത്യം ഉള്‍കൊണ്ട്‌
വിരസമെങ്കിലും ഞാനീ യാത്ര പാതി വഴി നിര്‍ത്താതെ തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു എന്ന് മാത്രം...

എന്നും കയറാറുള്ള ബസ്സിന്‍റെ ഹോണ്‍ ഓര്‍മതന്‍ ചെപ്പിന്‍ അടപ്പിട്ടു ഒരുവിധം ബസ്സില്‍ കയറി പറ്റി. ആഴ്ച തുടക്കമായതിനാല്‍ പതിവില്‍ കവിഞ്ഞ ആളുണ്ടായിരുന്നു ബസ്സില്‍

ഭാഗ്യമേന്നെ പറയേണ്ടു അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിയ ആളുടെ സീറ്റ് എന്നില്‍ സന്തോഷ മേകി ഇടക്കെപ്പോഴോ ഇളം തെന്നല്‍ എന്‍ കാതില്‍ മന്ത്രിച്ചുവോ ഒന്നു പുറത്തേക്കു നോക്കെന്‍റെ ചെക്കാ...

ഒന്നേ നോക്കിയൊള്ളൂ എന്‍റെ കണ്ണുകള്‍ തിളങ്ങുന്ന പുന്ജ്ജിരിയുള്ള രണ്ടു കണ്ണുകളില്‍ ഉടക്കി ശരീരമാസകലം ഉള്‍ പുളകമാര്‍ന്നൊരു വിറയല്‍ ബസ്സ് മുന്‍പോട്ട് എടുത്തെങ്കിലും കാഴ്ച നേര്‍ത്ത് നേര്‍ത്ത് വരും വരെ അവളില്‍ നിന്ന് കണ്ണെടുക്കാനേ കഴിഞ്ഞില്ല..

ഇന്ന് ഓഫീസ് യാത്ര എനിക്ക് സുഖമുള്ള ഒരു അനുഭൂതിയാണ്.എന്നും തേടുന്നു രണ്ടു കണ്ണുകള്‍ എന്നെ പ്രതീക്ഷിച്ച് കൂട്ടുകാരികളുമായി ബസ്സ്‌റ്റോപ്പില്‍ നില്‍ക്കുന്ന പെണ്‍കുട്ടി

പേര് അറിയില്ല ഊര് അറിയില്ല വീടറിയില്ല സ്കൂള്‍ യൂണിഫോം ഇട്ടതിനാല്‍ പഠിക്കുകയാണെന്നു മാത്രം....

എനിക്കവളോട് പ്രണയമാണോ?... അതല്ലങ്കില്‍ അനുകമ്പയോ?...

ഒന്നെനിക്കറിയാം എനിക്കെന്നുമവളെ കാണണം അതിനു പറയുന്ന പേരാണോ പ്രണയം...

-:SHAMSUDEEN THOPPIL :-