18.11.11

" മിടിപ്പ് " [ഒരിക്കലും പാകമാകാത്ത അക്ഷരങ്ങളിലൂടെ പറയാൻ ശ്രമിച്ചത്.....]



ജോലി ഏനിക്ക് നേരംപോക്കായിയിരുന്നില്ല.കുടുംബം പോറ്റാനുള്ള ഒരു
ഉപാദിയായിരുന്നു. അതാണ് അറിയപ്പെട്ടൊരു കംബനിയില്‍ ജോലി
തേടാന്‍ എന്നെ പ്രേരിപ്പിച്ചത്. ദൈവാനുഗ്രഹം. അതെനിക്ക് ലഭിക്കുകയും
ചെയ്തു.ഇളം പ്രായത്തില്‍  എത്തിപെടാവുന്നതില്‍ അപ്പുറമായിരുന്നു
കംബനിയില്‍ എന്റെ സ്ഥാനം. തുടക്കം നന്നായിരുന്നില്ല എന്നതാണ് സത്യം.
കല്ലുകടികള്‍ കൂടി കൂടി വന്നു ജോലി വിട്ടാലോ എന്ന്‍ ഇടക്കൊക്കെ തോന്നായ്കയല്ല.
പക്ഷെ ആശ്രയം ഏന്നിലര്‍പിതമായ ഏന്റെ കുടുംബം....


ജീവിത യാത്രയില്‍ എന്നും തനിച്ചായിരുന്നു......
പിച്ച വെച്ച നാള്‍ അച്ഛനെന്നെ തോല്‍പിച്ചു......ഇളം ചുമലില്‍
കുടുംബ ഭാരം. ജീവിതം എന്നെ തോല്‍പിച്ചു....വിവാഹാലോചന സുഹൃത്ത്‌ എന്നെ തോല്പിച്ചു ....
പ്രതി സന്തി ഗട്ടത്തില്‍ കൂടപ്പിറപ്പുകള്‍ എന്നെ തോല്‍പിച്ചു.....എന്നിട്ടും......


"നിഷ്കളംകത" അതെന്നെ മറ്റുള്ളവര്‍ക്കൊരു കളിപ്പാട്ടമാക്കി.......


ജോലിയില്‍ സീനിയേര്‍സ് അനാവശ്യ ഇടപെടല്‍ വിരസത ഏറി......
അതിനപ്പുറം പാരകളുടെ പൊടിപൂരവും.....ആത്മാര്‍ത്ഥത ഒട്ടും ചോരാതെ
എല്ലാം ദൈവത്തില്‍ അര്‍പിച് കംബനിയുടെ ഉയര്‍ച്ചയ്ക്ക് രാപകലില്ലാതെ
പ്രയത്നിച്ചു.....


മുന്‍പ് നടന്നൊരു തമാശ ഓര്‍ക്കുന്നു കാലില്‍ ഉണ്ടായിരുന്ന ഷൂസ്
പൊട്ടി പുതിയതോരണ്ണം വാങ്ങാന്‍ പലതവണ ശ്രമിച്ചതാ ഇന്നത് നടന്നെന്ന സന്തോഷം
ഒരുദിവസം പുതുശൂസ് ഇട്ടില്ല കാലില്‍ മുറിവ്.ഉണങ്ങും വരെ ചെരിപ്പില്‍ അഭയം.
ഒരു വിറകു കഷണം എന്നെ പറ്റിച്ചു-ദ്ര്തി പിടിച്ച ഒഫീസ് നടത്തം പെട്ടന്ന്‍ കാലൊന്നു തെന്നി
വിറകു കഷണം ചെരിപ്പിനെ ചുംബിച്ചു വഴുതിയ ചുംപനം കാലില്‍ മുറിവുണ്ടാക്കി...
പുതുക്കം മാറാത്ത ശൂസിനെ പിരിഞ്ഞ സങ്കടം വേദനക്കപ്പുരം ചിരിപടര്‍ത്തി....ഇനി എത്ര നാള്‍ ....


 " വീട് "പാവപെട്ടവന്റെ സ്വപ്നവും പണമുള്ളവന്റെ അഹങ്കരവുമാണോ? ചിലര്‍ക്ക് കോടികള്‍
വീടിന് മതി വരാതെ മറ്റ് ചിലര്‍ക്ക് അടിത്തറ ഇല്ലാതെ.....അങ്ങിനെ അങ്ങിനെ....


ചെറിയച്ചന് ഈയിടെ സ്നേഹം കൂടിയ പോലെ ഇളം പ്രായത്തില്‍ അച്ഛനെ നഷ്ടപെട്ട എനിക്ക്
സ്നേഹം തന്നത് ചെറിയച്ചനായിരുന്നു.ഒത്തിരി സ്ഥലമുള്ളവനയതിനാല്‍ അദ്ദേഹത്തെ പലരും
ഭൂവുടമ എന്ന് വിളിച്ചു.എന്തുണ്ടായിട്ടെന്താ പിശുക്കെനെന്ന്‍ അസൂയക്കാര്‍.....
മോനൂ നിനക്കൊരു കുടുംബംയില്ലേ എപ്പോഴും എന്റെ തണലുണ്ടായെന്നു വരില്ല.....
ഒരുപത്ത് സെന്റ്‌ സ്ഥലം തരാം നീ ഒരു വീടിനു ശ്രമിക്കു സന്തോഷത്താല്‍ കണ്ണ് നിറഞ്ഞൂ ....
ഒന്നുമില്ലാത്തവന് ഇന്നിതാ സ്ഥലം കിട്ടിയിരിക്കുന്നു.ഒന്നും ആര്‍ക്കും സോന്തമാല്ലെന്നു വിസ്മരിക്കുന്നില്ല.പലപ്പോഴും പലരും അത് വിസ്മരിക്കുന്നു.പണത്തിനു കടിപിടി കൂടുന്നു
അവസാനം അവനു  സ്വന്തം ആറടി മണ്ണ് മാത്രം.......


വീടിനു പണം... ചിന്തകൾ പലവഴിക്ക്...  തീരുമാനം വേദനാജനകം.....
ഭാര്യയുടെ സ്വര്‍ണം വില്‍ക്കുക തന്നെ. മടിച്ചു ...മടിച്ച്... ഭാര്യയോട്...മടി ഇല്ലാതെ ഭാര്യ.....
ചേട്ടന്‍ വിഷമിക്കേണ്ട നമുക്ക് വേണ്ടി അല്ലെ എന്ന ആശ്വാസവാക്ക്.....


"ഹോം ലോണ്‍" ബാങ്ക് പറഞ്ഞത് പോലെ ഡോകുമെന്റ്സ്  കൊടുത്തു കാരിയങ്ങള്‍ എളുപ്പമായി.....
 വരും വരായ്കള്‍ നോക്കാതെ വീട് പണി തുടങ്ങി....പെട്ടന്ന് താമസം തുടങ്ങണമെന്ന പ്രതീക്ഷയോടെ