-:പ്രണയം മോഹിച്ചവള്‍:-

ര്‍തൃ മതിയായ എന്‍റെ ഹൃദയത്തില്‍ എങ്ങിനെ കിട്ടി മറ്റൊരുത്തന് ഇത്ര ദൃഡമായൊരു സ്ഥാനം.അതൊരു തെറ്റാണോ? ഞാന്‍ എന്‍റെ ഹൃദയത്തോട് ചോദിച്ചുകൊണ്ടേ ഇരുന്നു തെറ്റും ശരിയും എന്‍റെ ഹൃദയമിടിപ്പിനു വേഗത കൂട്ടി....

ഇപ്പോ ഞാന്‍ എന്‍റെ ജീവിതത്തിന്‍റെ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്
എന്‍റെ  തീരുമാനത്തിന് വേഗത കുറഞ്ഞാല്‍ ഉണങ്ങി തുടങ്ങിയ ചെടിക്ക് നനവ്‌ കിട്ടാതെ അതെന്നത്തേക്കുമായി ഉണങ്ങി കരിഞ്ഞു വീഴും...

മരുഭൂമിക്ക് സമമായി കൊണ്ടിരിക്കുന്ന എന്നിലേക്ക് പ്രണയ ജലം ഒഴുകി എത്തട്ടെ..
അല്ലങ്കില്‍ വിധിയെ പഴിച്ച് ഈ ജന്മ്മം ഉരുകി ഉരുകി തീരട്ടെ....

കോളേജ് ഘട്ടം കഴിഞ്ഞ ഉടനെ തന്നെ സുന്ദരിയായ എന്നെ ത്തേടി ധാരാളം വിവാഹാലോചനകള്‍ വന്നു
അപ്പോഴൊക്കെയും കൂട്ടുകാരികളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ എന്‍റെ മനസ്സിലേക്ക് തികട്ടി വന്നു...

നിമ്മി ഒരു പുരുഷന് ഭാഹ്യ സൗന്ദര്യത്തേക്കാള്‍ ആന്തരിക സൗന്ദര്യമാണ് വേണ്ടത്...

കാഴ്ചയില്‍ ഒരുപാട് ഭംഗി ഉള്ളത് കൊണ്ട് ആയില്ല നമ്മെ മനസിലാക്കുന്ന നമ്മളെ സ്നേഹിക്കുന്ന ഒരുത്തന്‍.

വിവാഹ ചെക്കന്‍റെ ഭംഗിയില്‍ വീട്ടുകരടക്കം പലരും പലതവണ ചോദിച്ചു മോളെ നിമ്മി വിവാഹം കുട്ടിക്കളിയല്ല.....

നല്ല നല്ല ചെറുപ്പക്കാരുടെ ആലോചനകള്‍ മോള്‍ക്ക് വന്നതാണ് പക്ഷേ മോള്‍.....
വിവാഹം ജീവിതാവസാനം വരെ ജീവിച്ചു തീര്‍ക്കേണ്ടതല്ലേ....

എന്‍റെ വാശിയില്‍  വീട്ടുകാരുടെ എതിര്‍പ്പിനു സ്ഥാനമില്ലായിരുന്നു അങ്ങിനെയാണ് എന്നിലും ഭംഗി കുറഞ്ഞ ദീപകുമായുള്ള എന്‍റെ വിവാഹം ആര്‍ഭാടമായി നടന്നത്.

വിവാഹ ശേഷം എന്‍റെ വീട്ടുകാര്‍ക്ക് ദീപക് മരുമകനായിരുന്നില്ല മകനായിരുന്നു.
ആണ്‍മക്കളില്ലാത്ത എന്‍റെ അച്ഛനും അമ്മയ്ക്കും അത് വലിയൊരു ആശ്വവാസവുമായി...

ഞങ്ങള്‍ ജീവിതമൊരു ആഘോഷമാക്കി അതില്‍ എന്നിലൊരു വിത്ത് നാമ്പിട്ടു ഞങ്ങളില്‍ സന്തോഷം ഒന്നുകൂടെ ഇരട്ടിയായി വിത്ത് പിന്നീട് ചെടിയായി വളര്‍ന്നു .അതിന് വെള്ള മൊഴിച്ചും വളമിട്ടും ജീവിതം സന്തോഷകരമായി മുന്നോട്ടു പോയി....

ദീപക്കിന്‍റെ ഹൃദയത്തില്‍ എപ്പൊഴോ എന്‍റെ മേല്‍ സംശയത്തിന്‍റെ  നിഴല്‍ പതിച്ചു അതിന്‍റെ പരിണിത ഫലം ഞങ്ങളുടെ ജീവിതത്തെ വല്ലാതെ പിടിച്ചുലച്ചു....

സ്നേഹത്തിന് പകരം എനിക്കയാളോട് വെറുപ്പാണ് തോന്നിയത് അതിന് വളമിട്ട് കൊടുക്കുന്ന തരത്തിലാണ് പിന്നീടുള്ള ജീവിതത്തില്‍ അയാളുടെ പ്രവര്‍ത്തികള്‍‍....

ഞങ്ങള്‍ ഒരുമിച്ച് ഒന്നു പുറത്തു പോകുകയാണെങ്കില്‍ ആള്‍ കൂട്ടത്തിനിടയിലൂടെ നടക്കുകയാണെങ്കില്‍ തിരിഞ്ഞും മറിഞ്ഞുമുള്ള ദീപകിന്‍റെ നോട്ടം....

ആരെങ്കിലും എന്നെ ഒന്ന് നോക്കിയാല്‍ അയാളോട് തട്ടി കയറുന്ന സ്വഭാവം...

ഞാന്‍ ആരോടെങ്കിലും ഒന്ന് സംസാരിച്ചാല്‍ നിനകെന്താടി അവനുമായുള്ള ബന്ധം എന്ന് വേണ്ട തൊട്ടതിനും പിടിച്ചതിനുമൊക്കെ സംശയം....

ഇടക്കിടയ്ക്ക് ദീപക് എന്നോട് പറയുമായിരുന്നു നിമ്മി നിനക്ക് ഞാന്‍ ഒരിക്കലും ചേരില്ല നീയാണെങ്കില്‍ ഭംഗി യുള്ളവളും ഞാന്‍ ആണെങ്കില്‍ ഭംഗി ഇല്ലാത്തവനും....

അപ്പോഴൊക്കെയും ഞാന്‍ആശ്വസിപ്പിക്കും ഏട്ടന്‍ വെറുതെ ഓരോന്ന് പറഞ്ഞ് ഏട്ടനെനിക്കൊരു കൊച്ചിനെ തന്നില്ലേ നമുക്ക് അതിനെ വളര്‍ത്തി സന്തോഷത്തോടെ ജീവിക്കാം ഞാന്‍ അങ്ങയെ ഇഷ്ടപ്പെട്ടല്ലേ കെട്ടിയത്....

ദീപകില്‍ എന്നിലുള്ള സംശയം കൂടി കൂടി വന്നു അവസാനം അതൊരു സംശയരോഗ ലക്ഷണം പ്രകടമാക്കി.ദൈവമേ.... ഇത്രയും കാലം ജീവിച്ചു പോന്ന സന്തോഷവും സമാധാനവും എന്നെ വിട്ടു പോയി എനിക്കാണെങ്കില്‍ ആരോടും തുറന്നു പറയാന്‍ പറ്റാത്ത അവസ്ഥയും...

വീടിനടുത്തുള്ള സഹോദര തുല്യനായ ചെറുപ്പക്കാരനോടുള്ള എന്‍റെ സൗഹൃതത്തെ അവനുമായുള്ള അവിഹിത ബന്ധമെന്ന് വരെ ദീപക് എന്നില്‍ ആരോപിച്ചു അതിനെന്നെ കലി തീരും വരെ അടിച്ചു അതെന്‍റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു ....

"ഇന്ന് ഞാന്‍ അയാള്‍ക്ക് ‌അയാളുടെ കാമശമനത്തിന്‍റെ ഒരു ഉപകരണം മാത്രം"
 എന്‍റെ മകളെ ഓര്‍ത്ത് ഞാന്‍ അയാളെ വലിചെറിയുന്നില്ലന്നു മാത്രം.

ഇല്ല ഞാന്‍ തളരില്ല വിധിയെ പഴിച്ച് ഞാന്‍ എന്‍റെ ജീവിതം ജീവിച്ചു തീര്‍ക്കില്ല. എന്നിലേക്ക്‌ വരുന്ന സ്നേഹത്തെ ഞാന്‍ ആവോളം നുകരുക തന്നെ ചെയ്യും...

അങ്ങിനെയാണ് എന്‍റെ ഹൃദയത്തില്‍ മറ്റൊരുവന് ഞാന്‍ സ്ഥാനം കൊടുത്തത്
എന്തിന് ഞാന്‍ കിട്ടാകനി തേടണം അതെന്‍ ചാരത്തെത്താന്‍ വെമ്പല്‍ കൊള്ളുമ്പോ....Written by

24 അഭിപ്രായങ്ങൾ:

 1. ആഹ്‌..അപവാ പ്രചരണങ്ങൾക്കും സംശയരോഗങ്ങൾക്കും ഒരു പഞ്ഞവുമില്ലാത്തവരുടെ ഇടയിലേക്ക്‌ കൊണ്ടുവന്ന പരിഹാര മാർഗ്ഗം കൊള്ളാം...
  പ്രത്യേകിച്ച്‌ സദാചാര വനിതാ പോലീസുകാർ കേൾക്കണ്ടാ.. :)

  ആശംസകൾ ട്ടൊ..തുടർന്നെഴുതൂ..!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR ചേച്ചി....

   "ചത്തതിനൊക്കുമൊ ജീവിച്ചിരിക്കിലും"....
   ഇങ്ങനെ എത്ര എത്ര സ്ത്രീകള്‍ നമുക്കിടയില്‍ ഉണ്ട് ആണുങ്ങളുടെ മുഷ്ടിക്കിടയില്‍ ഞെരിഞ്ഞമരുന്നവര്‍.....

   വന്നതില്‍ സന്തോഷം വീണ്ടും വരിക ഈ എളിയ കലാകാരനെ പ്രോല്‍സായിപ്പിക്കുക
   സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

   ഇല്ലാതാക്കൂ
 2. അത് ശരിയാകുമോ...?
  പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേയ്ക്ക് പോവുകയില്ലേ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR AJITHTH CHETTAAA...

   പ്രശ്നങ്ങളെ പേടിച്ച് നമ്മുടെ സ്ത്രീകള്‍ ഉരുകി തീരണോ?....

   വന്നതില്‍ സന്തോഷം വീണ്ടും വരിക ഈ എളിയ കലാകാരനെ പ്രോല്‍സായിപ്പിക്കുക
   സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

   ഇല്ലാതാക്കൂ
 3. ആദ്യം ഉണ്ടായ അപവാദത്തെ യാതര്ത്യമാക്കി കാണിച്ചു കൊടുക്കുകയോ
  ഇതൊരു പുതിയ ജീവിത സമരമോ അതോ ന്യൂ ജനറേഷന്‍ സംസ്ക്കാരത്തിന്‍റെ രീതിയോ
  ഏതാണ്
  ഏതാണെങ്കിലും ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR
   വിശ്വാസം വൃണ പ്പെടുത്തിയാല്‍ നമ്മില്‍ പലരും ചെയ്തു പോവില്ലേ....
   വന്നതില്‍ സന്തോഷം വീണ്ടും വരിക ഈ എളിയ കലാകാരനെ പ്രോല്‍സായിപ്പിക്കുക
   സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

   ഇല്ലാതാക്കൂ
 4. മറുപടികൾ
  1. DEAR
   വന്നതില്‍ സന്തോഷം വീണ്ടും വരിക ഈ എളിയ കലാകാരനെ പ്രോല്‍സായിപ്പിക്കുക
   സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

   ഇല്ലാതാക്കൂ
 5. DEAR SHAJU

  വന്നതില്‍ സന്തോഷം വീണ്ടും വരിക ഈ എളിയ കലാകാരനെ പ്രോല്‍സായിപ്പിക്കുക
  സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

  മറുപടിഇല്ലാതാക്കൂ
 6. സംശയം തന്നെ അല്ലേ മിക്ക ദാമ്പത്യ ബന്ധങ്ങളും തകരുവാന്‍ ഉള്ള കാരണം .............

  മറുപടിഇല്ലാതാക്കൂ
 7. DEAR SALIM
  വന്നതില്‍ സന്തോഷം വീണ്ടും വരിക ഈ എളിയ കലാകാരനെ പ്രോല്‍സായിപ്പിക്കുക
  സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

  മറുപടിഇല്ലാതാക്കൂ
 8. ഇതുപോലെയുള്ള സംശയരോഗങ്ങളാണ് ദാമ്പത്യ ജീവിതത്തിലുണ്ടാകുന്ന കല്ലുകടികള്‍.. എങ്കിലും അവസാനം അവള്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗം ഇത്തിരി കൂടിപോയോ എന്നൊരു സംശയം..

  മറുപടിഇല്ലാതാക്കൂ
 9. DEAR FAYAS

  സഹനം കൂടുതലുളളവരാണ് നമ്മുടെ സ്ത്രീകള്‍ അതും പരിധി വിട്ടാല്‍....

  വന്നതില്‍ സന്തോഷം വീണ്ടും വരിക ഈ എളിയ കലാകാരനെ പ്രോല്‍സായിപ്പിക്കുക
  സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

  മറുപടിഇല്ലാതാക്കൂ
 10. വായിച്ചു. നല്ല ശൈലി. പക്ഷെ അവസാനം വന്ന ഒരു ഗുണപാഠം, അത് ആ കുഞ്ഞിന്‍റെ ജീവിതത്തെ വല്ലാതെ ബാധിക്കും എന്നതുകൊണ്ട് അംഗീകരിക്കുന്നില്ല. എങ്കിലും അത് കഥാകൃത്തിന്‍റെ സ്വാതന്ത്ര്യം ആയി കാണുന്നു. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 11. DEAR CHECHEEEEE "ചത്തതിനൊക്കുമൊ ജീവിച്ചിരിക്കിലും"....
  ഇങ്ങനെ എത്ര എത്ര സ്ത്രീകള്‍ നമുക്കിടയില്‍ ഉണ്ട് ആണുങ്ങളുടെ മുഷ്ടിക്കിടയില്‍ ഞെരിഞ്ഞമരുന്നവര്‍.....

  വന്നതില്‍ സന്തോഷം വീണ്ടും വരിക ഈ എളിയ കലാകാരനെ പ്രോല്‍സായിപ്പിക്കുക
  സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

  മറുപടിഇല്ലാതാക്കൂ
 12. മറുപടികൾ
  1. DEAR JULIE വന്നതില്‍ സന്തോഷം വീണ്ടും വരിക ഈ എളിയ കലാകാരനെ പ്രോല്‍സായിപ്പിക്കുക
   സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

   ഇല്ലാതാക്കൂ
 13. മറുപടികൾ
  1. DEAR KOOTTUKAREE "ചത്തതിനൊക്കുമൊ ജീവിച്ചിരിക്കിലും"....
   ഇങ്ങനെ എത്ര എത്ര സ്ത്രീകള്‍ നമുക്കിടയില്‍ ഉണ്ട് ആണുങ്ങളുടെ മുഷ്ടിക്കിടയില്‍ ഞെരിഞ്ഞമരുന്നവര്‍.....

   വന്നതില്‍ സന്തോഷം വീണ്ടും വരിക ഈ എളിയ കലാകാരനെ പ്രോല്‍സായിപ്പിക്കുക
   സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

   ഇല്ലാതാക്കൂ
  2. പ്രോത്സാഹിപ്പിക്കുക എന്നു തിരുത്തുന്നു...

   ഇല്ലാതാക്കൂ
  3. പ്രിയ Ekka തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ [thettukal thiruththam ekka]

   ഇല്ലാതാക്കൂ
 14. കുറഞ്ഞ വാക്കുകളില്‍ നന്നായി അവതരിപ്പിച്ചു. [പിന്നെ കഥയിലെ ചിത്രം കണ്ടാണ് ഞാന്‍ വായിക്കാനെത്തിയത്. കാരണം ഈ ചിത്രം നെറ്റില്‍ നിന്നെറ്റുത്തതാവാം. പക്ഷെ ഈ ചിത്രം പ്രൊഫൈല്‍ പടമാക്കിയ സ്ഥിരം ശല്യക്കാരനായ ഒരാളെ ഞാന്‍ എന്റെ ഒരു ഗ്രൂപ്പില്‍ നിന്നു ബാന്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്.അങ്ങിനെ ആ ചിത്രം മനസ്സില്‍ മായാതെ നിന്നു.].കഥ നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ Ekka തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ