24.2.13

-:യാചകന്‍റെ പിടച്ചില്‍:-

വൈകിട്ട് 5.30 ഓഫീസ് വിട്ട് വീട് പിടിക്കാനുള്ള ദൃതിയായിരുന്നു എനിക്ക് .കോഴിക്കോട് പുതിയ ബസ്സ് സ്റ്റാന്‍റെ'
എത്തിയ ഉടനെ ആദ്യംകണ്ട  KSRTC ബസ്സില്‍ ഇടം പിടിച്ചു ബസ്സുകളിലെ സ്ഥിരം കാഴ്ച്ച എന്ന പോലെ
ഒരു മുഷിഞ്ഞ വസ്ത്ര മണിഞ്ഞ മദ്യവയസ്കനായ യാചകന്‍ ബസ്സില്‍ കയറി അദേഹത്തിന്‍റെ വേദനകളുടെ ഭാന്ധമഴിച്ചു...

നിമിഷങ്ങള്‍ക്കകം ഒന്ന് രണ്ട് KSRTC ഗാര്‍ഡുകള്‍ ബസ്സില്‍ പാഞ്ഞു കയറി അതില്‍ ഒരുവന്‍ യാചകന്‍റെ പിന്‍ കോളറില്‍
പിടിച്ച് ബസ്സിനു പുറത്തേക്ക് ശക്തിയായി തള്ളി
അപ്രതീക്ഷിത ആക്രമണത്തില്‍ യാചകന്‍ പുറത്തേക്ക് തെറിച്ചു വീണു

എഴുന്നേല്‍ക്കാന്‍ ഒരു ശ്രമം നടത്തി എന്ന് തോന്നി അതിനു മുന്‍പേ ഓടി അടുത്ത ഗാര്‍ഡ് യാചകന്‍റെമുഖത്ത് ആഞ്ഞടിച്ചു

മൂക്കിന്‍ പാട പൊട്ടി രക്തം പുറത്തേക്ക് ഒഴുകി യാചകന്‍ പിടഞ്ഞു ഒരു ദയയുമില്ലാതെ ഗാര്‍ഡ് ആഞ്ഞ് ആഞ്ഞ് അടിച്ചു
വേദനയ്ക്കിടയിലും യാചകന്‍റെ വാക്കുകള്‍ പുറത്തേക്ക് വന്നു ജീവിക്കാന്‍ വേറെ മാര്‍ഗമില്ലാത്തത്‌ കൊണ്ടാണ് സാറേ ജോലി ചെയ്യാന്‍
സുഖമില്ലാത്തത് കൊണ്ടാണ് സാറേ തട്ടുത്തരം പറയുന്നോ തെണ്ടി... അടിക്ക് വേഗത കൂടി യാചകന്‍ പിടഞ്ഞു

എന്നെപ്പോലെ ആ ദയനീയ കാഴ്ച്ച കണ്ട പ്രതികരണ ശേഷി നഷ്ട പെട്ട എത്ര എത്ര പേര്‍...

എന്‍റെ ബസ്സ് പുറപ്പെട്ടു വേദനയോടെ ഞാന്‍ ഓര്‍ത്തു എന്തിനാണാ ഗാര്‍ഡ് ആ പാവത്തിനെ കണ്ണില്‍ ചോര ഇല്ലാതെ അടിച്ചത് ...

ആ രംഗം  ഓര്‍മയില്‍ വരുമ്പോഴോക്കെയും ഹൃദയം വല്ലാതെ പിടയുന്നു ദൈവമേ.....

18.2.13

-:ദൈവം സ്പോട്ടിലാ:-

തിരക്കിട്ട ഓഫീസ് യാത്ര ഒരു കയ്യില്‍ ലാപ് അടങ്ങിയ ബാഗ് മറു കൈ തിക്കി തിരക്കുള്ള ബസ്സില്‍ വീഴാതിരിക്കാന്‍ കൈ താങ്ങ്....

യാത്ര തുടര്‍ന്ന് അവസാനിക്കുമ്പോഴേക്ക് ഒരു പരുവ മാവാറുണ്ട് പലപ്പൊഴും ഞാന്‍. ഇതിനൊരു അറുതിയാണ് ബസ്സില്‍ കയറിയ ഉടനെ സീറ്റിനായുള്ള മല്‍പ്പിടുത്തം പലപ്പൊഴും കയ്യൂക്കുള്ളവന്‍ കാര്യകാരന്‍ അതാണ്‌ പതിവു കാഴ്ച്ച.

ബസ്സ് യാത്ര സീറ്റ് പിടുത്തത്തിനുള്ള ശ്രമം അടുത്ത് കണ്ട മൂന്നു പേര്‍ ഇരിക്കാവുന്ന സീറ്റില്‍ രണ്ടു പേര്‍ എക്സ്ക്യൂസ്മി... എസ്

അല്‍പ്പമൊന്നു നീങ്ങിയിരിക്കാമോ? മുഖത്തടിച്ചപോലെ മറുപടി വന്നു നിന്‍റെ തലയിലേക്കോ?യുവത്വം സ്വാർത്ഥതയോ അഹന്തയോ [ഗ്രാമീണത വിട്ട് ഫ്ളാറ്റി ല്‍ കുടിയേറാന്‍ മല്‍സരിക്കുന്ന തലമുറയില്‍ നിന്ന് ഇതല്ലേ പ്രതീക്ഷിക്കാവൂ]

 ഒന്നു നീങ്ങിയിരുന്നാല്‍ ഇരിക്കാവുന്ന ഇടം ഉണ്ടായിട്ടു പോലും...

ദൈവാദീനം തൊട്ട ബാക്ക് സീറ്റിലെ ആള്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി ഞാന്‍ സീറ്റു പിടിച്ചു ഒന്നു നിവര്‍ന്നിരുന്നു മുന്‍പിലെ സീറ്റിലേക്ക് വേദനയോടെയോ ദേശ്യത്തോടയോ നോക്കി ഒരു നിമിഷം ആര്‍ത്തട്ടഹസിച്ചു ചിരിക്കാനാണ് തോന്നിയത്

എനിക്ക് സീറ്റ് തരില്ലന്ന് വാശി പിടിച്ചവരുടെ ദയനീയ മുഖം ഏകദേശം നൂറു കിലോക്ക് മുകളില്‍ ഉള്ള ഒരാള്‍ അവരുടെ അടുത്ത് വന്നിരുന്നു "അമ്മിയുടെ  ചുവട്ടില്‍ തവള കുടുങ്ങിയതു പോലെ"

[നമ്മുടെ അപ്പനപ്പൂപ്പന്‍മ്മാരുടെ കാലത്ത് കറിക്ക് ചേരുവകള്‍ അരച്ചെടുക്കുന്ന കരിങ്കല്ലില്‍ കൊത്തിഎടുക്കുന്ന ഉപകരണത്തിന്‍റെ പേര് അതിന്‍റെ രുചി ഒന്ന് വേറെ തന്നെയാണ് കെട്ടോ പുതു തലമുറയ്ക്ക് മിക്സിയില്‍ അരച്ചതേ പറ്റൂ...] എന്ന പഴം ചൊല്ല് എന്നെ തേടി എത്തിയ പോലെ.....

"പണ്ടൊക്കെ ദൈവം പിന്നെ പിന്നേ ഇപ്പൊ സ്പോട്ടിലാ പണി..."

-:ഇനി എത്ര നാള്‍:-

നിമിഷ നേരത്തെ അശ്രദ്ധ വരുത്തി വച്ചതോ ആഴ്ച്ചകള്‍ നീണ്ട ബെഡ്റസ്റ്റ്‌
തിരക്ക് പിടിച്ച ജീവിതത്തിനിടക്ക്" എത്ര വലിയ കൊമ്പത്തെ ആളാണേലും"
[നാട്ടിന്‍ പുറത്തെ പദ പ്രയോഗം]ദൈവത്തില്‍ നമ്മള്‍ ഒന്നുമല്ല എന്ന് ചിന്തകള്‍ക്ക് ഇടം നല്‍കാന്‍ ഒരു അവസരം....

ജീവിതം പച്ച പിടിപ്പിക്കല്‍ മാത്രമായിരുന്നില്ല കാലങ്ങളായുള്ള എന്‍റെ ഓട്ടം ജോലി ജോലി എന്നുള്ളതില്‍ മറ്റുള്ളതെല്ലാം എന്നില്‍ നിഷ്പ്രഭമായിരുന്നു.....

ഇട തടവില്ലാത്ത എന്നിലെ ഓട്ടം എന്നെ ചെന്നത്തിച്ചതോ കടിഞ്ഞാണ്‍ നഷ്ടപ്പെട്ട കുതിരക്ക് സമവും
ഞാന്‍ എന്നും ഓടുന്നു ഓടികൊണ്ടേ ഇരിക്കുന്നു എനിക്ക് അവസാനമില്ലന്നുള്ള അഹങ്കാരത്തോടെ ഇപ്പൊ ഞാന്‍ അറിയുന്നു നിമിഷ നേരം തുടച്ചു നീക്കപ്പെടും
പാഴ് ജന്മ മാണ് എന്‍റെതെന്ന്.

അപ്രതീക്ഷിതം അങ്ങിനെയാണല്ലോ ജീവിതത്തില്‍ നമുക്കു സംഭവിക്കുന്ന പലതും. അല്‍പം ഉയരത്തില്‍ വച്ച ഒരു പലകയില്‍ കയറി
ഉയരത്തിന്‍ മറുപുറം തേടിയ എന്നരികില്‍ ഓടികയറിയവന്‍റെ ഭാരം താങ്ങവയ്യാതെ ഒടിഞ്ഞു തൂങ്ങിയ പലകക്കൊപ്പം താഴേക്ക് പതിച്ച ഹത ഭാഗ്യനു പുറമേ വീണേനെ ഞാന്‍.....

എന്‍റെ വലതു കൈ അരികിലുള്ള മാവില്‍ ഭാരം അര്‍പിതമല്ലങ്കില്‍. കൈ ഒന്നാഞ്ഞു ദൈവമേ... ഡോക്ടര്‍ വിധി എഴുതി ഒടിവൊന്നുമില്ല വലതു തോളെല്ല് ഒന്നിളകിയതാ...

വീഴ്ച്ച കൂട്ടുകാരനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു വേദനക്കിടയിലും രസകരം മറ്റൊന്നായിരുന്നു ഞാന്‍ പലകയുടെ ഭാരം അളന്നതാ...
ഹോസ്പിറ്റലില്‍ ഞങ്ങള്‍ക്കരികില്‍ നിന്നവര്‍ നിഷകളംഗതയില്‍ ചിരി പടര്‍ത്തി

ഇനി എത്ര നാള്‍...... നഷ്ടതകള്‍ വീണ്ടെടുത്ത് കുതിച്ചുയരാന്‍....






7.2.13

-:പ്രണയനടനം:-

പ്രണയനടനത്താല്‍ വിഡ്ഡീയാക്കപ്പെട്ട ഹതഭാഗ്യന്‍റെ റോളിലായിരുന്നു നാലു വര്‍ഷത്തോളമായുള്ള എന്‍റെ അഭിനയം....

കേന്ത്ര കഥാപാത്രം ഞാനായിരുന്നെങ്കിലും എന്‍റെ കഥാപാത്രത്തെ വെല്ലുന്നതായിരുന്നു കഥയിലെ സ്ത്രീ കഥാപാത്രത്തിന്‍റെ അഭിനയം....