-:ദൈവം സ്പോട്ടിലാ:-

തിരക്കിട്ട ഓഫീസ് യാത്ര ഒരു കയ്യില്‍ ലാപ് അടങ്ങിയ ബാഗ് മറു കൈ തിക്കി തിരക്കുള്ള ബസ്സില്‍ വീഴാതിരിക്കാന്‍ കൈ താങ്ങ്....

യാത്ര തുടര്‍ന്ന് അവസാനിക്കുമ്പോഴേക്ക് ഒരു പരുവ മാവാറുണ്ട് പലപ്പൊഴും ഞാന്‍. ഇതിനൊരു അറുതിയാണ് ബസ്സില്‍ കയറിയ ഉടനെ സീറ്റിനായുള്ള മല്‍പ്പിടുത്തം പലപ്പൊഴും കയ്യൂക്കുള്ളവന്‍ കാര്യകാരന്‍ അതാണ്‌ പതിവു കാഴ്ച്ച.

ബസ്സ് യാത്ര സീറ്റ് പിടുത്തത്തിനുള്ള ശ്രമം അടുത്ത് കണ്ട മൂന്നു പേര്‍ ഇരിക്കാവുന്ന സീറ്റില്‍ രണ്ടു പേര്‍ എക്സ്ക്യൂസ്മി... എസ്

അല്‍പ്പമൊന്നു നീങ്ങിയിരിക്കാമോ? മുഖത്തടിച്ചപോലെ മറുപടി വന്നു നിന്‍റെ തലയിലേക്കോ?യുവത്വം സ്വാർത്ഥതയോ അഹന്തയോ [ഗ്രാമീണത വിട്ട് ഫ്ളാറ്റി ല്‍ കുടിയേറാന്‍ മല്‍സരിക്കുന്ന തലമുറയില്‍ നിന്ന് ഇതല്ലേ പ്രതീക്ഷിക്കാവൂ]

 ഒന്നു നീങ്ങിയിരുന്നാല്‍ ഇരിക്കാവുന്ന ഇടം ഉണ്ടായിട്ടു പോലും...

ദൈവാദീനം തൊട്ട ബാക്ക് സീറ്റിലെ ആള്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി ഞാന്‍ സീറ്റു പിടിച്ചു ഒന്നു നിവര്‍ന്നിരുന്നു മുന്‍പിലെ സീറ്റിലേക്ക് വേദനയോടെയോ ദേശ്യത്തോടയോ നോക്കി ഒരു നിമിഷം ആര്‍ത്തട്ടഹസിച്ചു ചിരിക്കാനാണ് തോന്നിയത്

എനിക്ക് സീറ്റ് തരില്ലന്ന് വാശി പിടിച്ചവരുടെ ദയനീയ മുഖം ഏകദേശം നൂറു കിലോക്ക് മുകളില്‍ ഉള്ള ഒരാള്‍ അവരുടെ അടുത്ത് വന്നിരുന്നു "അമ്മിയുടെ  ചുവട്ടില്‍ തവള കുടുങ്ങിയതു പോലെ"

[നമ്മുടെ അപ്പനപ്പൂപ്പന്‍മ്മാരുടെ കാലത്ത് കറിക്ക് ചേരുവകള്‍ അരച്ചെടുക്കുന്ന കരിങ്കല്ലില്‍ കൊത്തിഎടുക്കുന്ന ഉപകരണത്തിന്‍റെ പേര് അതിന്‍റെ രുചി ഒന്ന് വേറെ തന്നെയാണ് കെട്ടോ പുതു തലമുറയ്ക്ക് മിക്സിയില്‍ അരച്ചതേ പറ്റൂ...] എന്ന പഴം ചൊല്ല് എന്നെ തേടി എത്തിയ പോലെ.....

"പണ്ടൊക്കെ ദൈവം പിന്നെ പിന്നേ ഇപ്പൊ സ്പോട്ടിലാ പണി..."


Written by

8 അഭിപ്രായങ്ങൾ:

 1. പ്രിയ ഷാജൂ... ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക ഈ എളിയ എഴുത്തുകാരനെ പ്രോല്‍സായിപ്പിക്കുക സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസുദീന്‍ തോപ്പില്‍

  മറുപടിഇല്ലാതാക്കൂ
 2. ഇപ്പോ സ്പോട്ടില്‍ തന്നെ
  (ചിലപ്പോള്‍ മാത്രം)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ AJITH CHETTA ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക ഈ എളിയ എഴുത്തുകാരനെ പ്രോല്‍സായിപ്പിക്കുക സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസുദീന്‍ തോപ്പില്‍

   ഇല്ലാതാക്കൂ
 3. ദൈവത്തിന്‍റെ ഓഫീസ് ഒക്കെ ഇപ്പൊ ഫുളീ കമ്പ്യൂട്ടരൈസ്ട് ആയി ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ കൂട്ടുകാരീ ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക ഈ എളിയ എഴുത്തുകാരനെ പ്രോല്‍സാഹിപ്പിക്കുക സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസുദീന്‍ തോപ്പില്‍

   ഇല്ലാതാക്കൂ
 4. മറുപടികൾ
  1. പ്രിയ കൂട്ടുകാരാ...ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക ഈ എളിയ എഴുത്തുകാരനെ പ്രോല്‍സാഹിപ്പിക്കുക സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസുദീന്‍ തോപ്പില്‍

   ഇല്ലാതാക്കൂ