29.5.14

-:നഷ്ടങ്ങൾ:-

ചില നഷ്ടങ്ങൾ അങ്ങിനെയാണ് വേദനകൾ മാത്രം തന്ന് തിരികെ ലഭിക്കാത്ത ഒരു നെരിപോടായി മനസ്സിനെ മുറിവേൽപ്പിച്ചുകൊണ്ടേയിരിക്കും അപ്പോഴും കൂടെനിൽക്കേണ്ട കൂടപ്പിറപ്പുകൾ തള്ളിപ്പറയുംമ്പോഴും നല്ല സൗഹൃദങ്ങളുടെ തണൽ മാത്രമേ ആശ്വാസവാക്കു കളുമായി അരികിലുണ്ടാവൂ....

SHAMSUDEEN THOPPIL PHOTO AGE 15

                              ഓർമയുടെ പുസ്തകത്തിൽ നിന്നും തപ്പിയെടുത്ത ഒരേട്‌

SHAMSUDEEN THOPPIL CARTOON

ഹൃദയഭാജനം ബാലു [മാതൃഭൂമി] കരവിരുത് ഹൃദയപൂർവ്വം വിനയത്തോടെ സ്വീകരിക്കുന്നു

20.5.14

-:യാത്രയിലെവസന്തം:-



ട്ടും പ്രതീക്ഷിക്കാത്തൊരു യാത്ര യാത്രകൾ എനിക്കൊത്തിരി ഇഷ്ടമാണ് തനിയെ കാറുമെടുത്ത് എത്ര ദൂരം വേണമെങ്കിലും ഡ്രൈവ് ചെയ്ത് പോകും പലപ്പോഴും ജീവിതത്തിലെ തിരക്കിൽ നിന്നും ഒറ്റപ്പെടലിന്റെ വിരസത അകറ്റാനും ഞാൻ കണ്ടെത്തിയ ഏകമാർഗം.

ഇന്നത്തെ യാത്ര ബേപ്പൂർ ബീച്ച് വഴിയായതുകൊണ്ട് അവിടമൊന്നു കറങ്ങി തിരികെ പോകാമെന്നു വെച്ചു .സമയം വൈകിട്ട് അഞ്ചു മണിയോടടുക്കുന്നു പ്രകൃതിയുടെ കഠിന ചൂടിൽ നിന്നും പതിയെ പതിയെ ഒരു നേർത്ത ഇളം തെന്നൽ എന്നെ തഴുകി കടന്നു പോയി കായലിനെയും കടലിനെയും ഉമ്മവെച്ചു കൊണ്ട് ഒരു മനുഷ്യ നിർമ്മിത നടവഴിത്താര അറ്റമില്ലാതെ നീണ്ടു കിടക്കുന്നു .

ആളുകൾ വളരെ നേരെത്തെ എത്തി എന്ന് തോന്നുന്നു ഇന്നൊരു അവധി ദിവസം കൂടി അല്ല എന്നിട്ടും ഒത്തിരി ആളുകൾ ബീച്ചിൽ എത്തിയിട്ടുണ്ട് കുട്ടികൾക്ക് അവധി ദിനങ്ങളായതിനാൽ രക്ഷിതാക്കൾ ലീവ് എടുത്ത് അവരുമായൊരു കറങ്ങൾ..
.
ഞാൻ പതിയെ കാറ് പാർകിങ്ങ് ഏരിയയിലേക്ക് കവാടത്തിൽ തന്നെ ഒരു റെസിപ്റ്റും പിടിച്ച് സെക്യൂരിറ്റി എത്രയാ ഇരുപത് രൂപയും കൊടുത്ത് പാർകിങ്ങിൽ ഒത്തിരി കാറുകൾക്കിടയിൽ അൽപ്പമിടത്തിൽ കാറ് ഒതുക്കിയിട്ട് പതിയേ ഞാൻ മുൻപിലെ വഴിത്താരയിലൂടെ നടന്നു നീങ്ങി വഴിത്താരയുടെ ഓരം ചേർന്ന മാർബിൾ പാകിയ ഇരിപ്പിടങ്ങളിൽ ഇണക്കുരുവികൾ ബെഡ് റൂം സീനുകൾ തകർത്തഭിനയിക്കുകയാണ് ഒരു നിമിഷം ഞാൻ കരുതി ദൈവമേ ഞാൻ വല്ല വിദേശ രാജ്യങ്ങളിലെ ബീച്ചിൽ ആണോ എന്ന്

അനുകരണ കലയിൽ നൈപുണ്യം നേടാൻ വെമ്പൽ കൊള്ളുന്ന നമുക്കിടയിൽ ഇതും ഇതിലപ്പുറവും പ്രതീക്ഷിച്ചല്ലേഒക്കൂ

മുൻപുള്ള തലമുറയിലെ പവിത്ര പ്രണയവും അതിന്റെ തീവ്രതയും ഇന്നിന്റെ തലമുറയിൽ നഷ്ടമാകുന്നു. പവിത്ര പ്രണയങ്ങൾ കാമശമനമാണോ എന്ന് കാണുന്നവർക്ക് തോന്നിപ്പോകുന്നുവോ ഇന്നിന്റെ പ്രണയ ചേഷ്ടകൾ.....

നടത്തത്തിൻ രസചെരട് തിരികെ തന്ന ഇളം തെന്നലിനോട് നന്ദിയുടെ പുഞ്ചിരിനല്കി ഞാൻ വീണ്ടും അറ്റംകാണാത്ത വഴിത്താര ലക്ഷ്യ മാക്കി നടന്നു അങ്ങ് ദൂരെ സൂര്യൻ അസ്തമയ ശോഭ കൊണ്ട് കടലിന്റെ ഓള ങ്ങളിലും ആകാശത്തും ഭംഗി യേകി കടന്നു പോകുന്നതിന്റെ ഭംഗി എന്റെ മൊബൈൽ ഒപ്പി എടുത്തു വെളിച്ചത്തെ മറികടന്ന് ഇരുൾ പരക്കും വരെ ഞാനെന്റെ വേദനകൾ തിരമാലകളുമായി പങ്കുവെച്ചു.

വേദനകൾക്ക് ജീവൻ കൊടുക്കാതെ ലാഭ നഷ്ടങ്ങളുടെ കണക്കേൽപ്പിക്കാതെ ഞാൻ തിരികെ കാറുമെടുത്ത് വീട് ലക്ഷ്യമാക്കി പതിയെ കാറോടിച്ചു അപ്പോഴും കടലിനെതഴുകി ഇളം തെന്നൽ എന്റെ കാതിൽ നാളയുടെ നല്ല പ്രഭാതം ആശംസിച്ചു കൊണ്ട് എന്നെ യാത്രയാക്കി....
ഷംസുദ്ദീൻതോപ്പിൽ

19.5.14

-:നഷ്ടപ്രണയം:-

വളുമായുള്ള സൗഹൃദത്തിലെപ്പോഴോ പ്രണയം കടന്നുവന്നു. സന്തോഷത്തിനായുസ്സില്ലാതെ കടന്നുപോയ അവളിലെപ്രണയം വെറുംകെട്ടുകഥകൾക്ക് സമമായി.ഞാനവൾക്ക് അവളിലെ പലരിൽ ഒരുവൻമാത്രം.എന്നിലെ പ്രണയവർണ്ണങ്ങൾക്ക് നിറംതന്നവളെ ഹൃദയത്തിൽ നിന്നകറ്റാൻ ഇനി എത്ര നാൾ താണ്ടണമീവഴിത്താര....
                                      
                                 ഷംസുദ്ദീൻതോപ്പിൽ

8.5.14

-:കുളിർമഴ:-



പൊള്ളുന്ന ചൂടിൽ സാന്ത്വനമായി വന്ന കുളിർമഴ നിർത്താതെ പെയ്യുന്നു ശരീരവും മനസ്സും കുളിർകോരിയിട്ടവൾ താണ്ടാവമാടുന്നു ഒരു തുള്ളി ദാഹജലം തേടി അലഞ്ഞ വേദനിക്കുന്ന ദിനങ്ങൾക്ക് വിട.....
ഷംസുദ്ദീൻ തോപ്പിൽ

4.5.14

-:ദൈവത്തിന്റെ കയ്യൊപ്പ്:-

നാളെയുടെ പ്രതീക്ഷ കൾക്കപ്പുറം ദൈവത്തിന്റെ കയ്യൊപ്പ്  മനുഷ്യ ചിന്തകൾക്കപ്പുറമാവുന്ന നിമിഷത്തെ ഓർത്തെടുക്കാൻ വെമ്പൽ കൊള്ളാതെ ദൈവത്തിന്റെ മഹത്വം നമ്മിലേക്ക് പ്രവഹിക്കാൻ വേണ്ടതിനെ തേടാൻ എനിയുമെന്തെ നമുക്ക് താമസം
 
വെറുമൊരു ദൈവസൃഷ്ടിയായ  മനുഷ്യനെന്ന ഇരുകാലികളുടെ കൊള്ളരുതാഴ്മകൾ കണ്ടിട്ട്  മൃഗങ്ങൾ പോലും നാണിച്ചു പോകുമാറാണ് നമ്മുടെ കാട്ടികൂട്ടലുകൾ ഒരു  "ശ്വാസോച്ചോസത്തിന്റെ" പിൻബലത്തിൽ നമ്മൾ കാട്ടികൂട്ടുന്ന നെറികേടുകളുടെ നീണ്ട പട്ടികയിൽ ഇടം പിടിക്കാതെ

സ്വാർത്ഥതയും അഹങ്കാരവും ഞാനെന്ന ഭാവവും പണമെന്ന അഭിനിവേശവും മറന്ന് മറ്റുള്ളവരെ അനുകരിക്കാതെ നമുക്ക് നമ്മളായി ജീവിച്ച് നമ്മളായി മരിക്കാൻ കഴിഞ്ഞാൽ എത്ര നൂറ്റാണ്ടുകൾ നമ്മളീ ഭൂമി വിട്ടകന്നാലും ഭാവിയുടെ തലമുറകളിൽ നമ്മുടെ സ്വത്വം നില നില്ക്കതന്നെ തന്നെ ചെയ്യും ഇതിനു വേണ്ടിയല്ലേ നാമോരോരുത്തരും പരിശ്രമിക്കേണ്ടത്  ഞാനുൾപ്പടെയുള്ളവർ എന്നേ പുനർവിചിന്തനം  ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

നിങ്ങളുടെ സ്വന്തം ഷംസുദ്ദീൻ തോപ്പിൽ
ബ്ളോഗർ & റൈറ്റർ