28.11.20

നിഴൽവീണവഴികൾ ഭാഗം 102

 

സാവധാനം  രണ്ടാളും ഉറക്കത്തിലേയ്ക്ക് വഴുതിവീണു.. ഫസലിന്റെ മനസ്സ് നിറയെ  സ്വപ്നങ്ങളായിരുന്നു. ഐഷുവുമായുള്ള ജീവിതം... ഒരുമിച്ചുള്ള യാത്രകൾ...  പ്രേമസല്ലാപങ്ങൾ...അങ്ങിനെ..അങ്ങിനെ...

ഫ്ലൈറ്റ് ലാന്റ് ചെയ്യാറായപ്പോഴാണ് രണ്ടാളും ഉണർന്നത്. നല്ല ക്ഷീണമുണ്ടായിരുന്നു. എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി. വിഷ്ണു അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. സമയം രാത്രി ഒന്നരമണി. അവർ‌ മൗലവിയുടെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. വിജനമായ റോഡ്... ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് അവരുടെ വാഹനം റോഡിലൂടെ പാഞ്ഞു. വിചാരിച്ചതിനേക്കാൾ നേരത്തേ അവർ വീട്ടിലെത്തി. എത്തിയപാടേ അവർ റൂമിലേയ്ക്ക് പോയി... അൽപനേരം ഉറങ്ങണം രാവിലെ 6 മണിക്ക് തന്നെ യാത്ര തിരിക്കണം. അടുത്ത യാത്ര എവിടേയ്ക്കാണെന്നറിയില്ല.. എന്നാലും താൻ എവിടെപ്പോയാലും ഫസലിനെ കൂട്ടുമെന്ന് മൗലവി പ്രത്യേകം പറഞ്ഞിരുന്നു.

രാവിലെ ആറുമണിക്കു തന്നെ അവർ പുറപ്പെടാൻ തയ്യാറായി... അവിടുത്തെ ഫോണിൽ വിളിച്ച് വീട്ടിൽ വിവരം പറ‍ഞ്ഞു. സഫിയയാണ് ഫോണെടുത്തത്... തലേദിവസം ഐഷു വിളിച്ച് കാര്യങ്ങൾ പറഞ്ഞെന്നും ഫ്ലൈറ്റ് പുറപ്പെട്ടതിനു ശേഷവും വിളിച്ചിരുന്നെന്നും സഫിയ അവനോട് പറഞ്ഞു... അവൾ കാര്യങ്ങൾ അറിഞ്ഞു ചെയ്തതിൽ അവൻ വളരെ സന്തോഷവാനായിരുന്നു.

രാവിലെ ചായമാത്രമേ കുടിച്ചുള്ളൂ... പോകുന്ന വഴിക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാമെന്നുള്ള തീരുമാനത്തിലെത്തി. യാത്ര തുടർന്നുകൊണ്ടിരുന്നു. ഒൻപതു മണിയായപ്പോൾ അവർ സിറ്റിയിലെത്തി അവിടെ നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിച്ച് വീണ്ടും യാത്ര ആരംഭിച്ചു.

തലേദിവസത്തെ കാര്യങ്ങളൊക്കെ വിഷ്ണുവിനോട് അവൻ ചുരുക്കി പറ‍ഞ്ഞു. വിഷ്ണുവിന് ഫ്ലൈറ്റിലെ യാത്രയെക്കുറിച്ചറിയാനായിരന്നു ആഗ്രഹം. അവൻ കണ്ടിട്ടേയുള്ളൂ ഇതുവരെ കയറാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. ഫസൽ ഈ ചെറുപ്രായത്തിൽ അതിലെല്ലാം കയറിയെന്നറിഞ്ഞപ്പോൾ വിഷ്ണുവിനും അത്ഭുതം. അവർ ഓരോരോ കാര്യങ്ങളും പറഞ്ഞ് യാത്ര തുടർന്നുകൊണ്ടിരുന്നു. ഉച്ചഭക്ഷണം ഗ്രാമാന്തരീക്ഷത്തിലുള്ള ഒരു ഹോട്ടലിൽ നിന്നുമായിരുന്നു. നല്ല നാടൻ കപ്പയും മീൻകറിയും മീൻ പൊരിച്ചതും കൂട്ടിയുള്ള ഭക്ഷണം... അവർ വീണ്ടും യാത്ര തുടർന്നു. നല്ല ഭക്ഷണം ശരിയ്ക്കും ഉറക്കത്തിന്റെ ആലസ്യം ഫസലിലുണ്ടാക്കി.. അവൻ ചെറു മയക്കത്തിലേയ്ക്ക് വഴുതിവീണു. വിഷ്ണു വാഹനം ലക്ഷ്യസ്ഥനത്തേയ്ക്ക് പായിച്ചുകൊണ്ടിരുന്നു. മിക്കവാറുമിടങ്ങളിൽ നല്ല ട്രാഫിക്കുണ്ട്. വിചാരിച്ച സമയത്ത് എത്താൻ സാധ്യതകുറവാണെന്നവർക്ക് മനസ്സിലായി.

രാത്രി എട്ടുമണിയോടുകൂടി അവർ വീട്ടിലെത്തി. അവിടെ എല്ലാവരും കാത്തുനിന്നിരുന്നു. ഫസൽ വളരെ സന്തോഷത്തിൽ എല്ലാവരോടും സംസാരിച്ചു. അവന്റെ ലഗേജുമായി വിഷ്ണുവും സഫിയയും അകത്തേയ്ക്ക്.

“ഫസലേ.. നീ പോയപ്പോൾ കൊണ്ടുപോയതിനേക്കാളുണ്ടല്ലോ... അവിടെനിന്നും സാധനങ്ങളൊക്കെ വാങ്ങിക്കൊണ്ടുവന്നിരിക്കുകയാണോ.“

“ഇല്ലുമ്മാ.. അവർ ചില ഗിഫ്റ്റുകൾ തന്നു അത്രമാത്രം.“

ഫ്ലൈറ്റിൽ കൂടുതൽ ലഗേജ് അനുവദിക്കാത്തതിനാൽ പർചേസിംഗ് നടത്തിയിരുന്നില്ല. അതു മാത്രമല്ല ഒന്നിനുമുള്ള സമയവുമില്ലായിരുന്നു. തിരക്കുപിടിച്ച യാത്രയായിരുന്നല്ലോ... ഇനിയൊരിക്കലാകട്ടെ... എന്തേലുമൊക്കെ വീട്ടുകാർക്കു വാങ്ങിക്കൊണ്ടുവരണം. അതിനും ഉമ്മയുടെ സഹായംതന്നെ വേണമല്ലോ.

ഫസൽ ഹമീദിന്റെ മുന്നിലെത്തി. കൈമുത്തി.. പോയ കാര്യങ്ങൾ ചുരുക്കി പറഞ്ഞു...

“ഫസലേ പോയി കുളിച്ചിട്ടു പോരേ.. ഭക്ഷണം കഴിക്കണ്ടേ...“

“അവൻ മുകളിലേയ്ക്ക് പോയി... കുളച്ചു ഫ്രഷായി.. അപ്പോഴാണ് ഓർത്തത് ഐഷുവിന്റെ ഗിഫ്റ്റ്.. അവൾ പ്രത്യേകം പറഞ്ഞിരുന്നു ഇത് വീട്ടിലെത്തിയിട്ടു മാത്രമേ തുറക്കാവൂ എന്ന്.

“അവൻ തന്റെ ബാഗിന്റെ ഉള്ളറയിലേയ്ക്ക് കൈയ്യിട്ടു. അവിടെ ഭദ്രമായി ചെറിയൊരു ഗിഫ്റ്റ് പാക്കറ്റ്.. സാവധനം കൈയ്യിലെടുത്ത് തുറന്നു... വിലകൂടിയ ഒരു വാച്ചാണ്... അതിനുള്ളിൽ ഒരു ചെറു കടലാസ്... അതിൽ ഇങ്ങനെ എഴുതി.. എന്റെ ജീവിത പങ്കാളിയ്ക്ക് എന്റെ നല്ല സുഹൃത്തിന്... എന്നെന്നും ഓർക്കാൻ... നിന്റെ വിജയത്തിലും പരാജയത്തിലും ഞാനൊപ്പമുണ്ടാവും...“

അവന്റെ മനസ്സിൽ സന്തോഷം അലതല്ലി... വളരെ വിലപിടിപ്പുള്ള കല്ലുകൾ പതിപ്പിച്ച വാച്ച്.. അതിനേക്കാൾ വിലപിടിപ്പുള്ള അവളുടെ വാക്കുകൾ... അവൻ വാച്ചുമായി താഴേയ്ക്ക്... ഒറ്റനോട്ടത്തിൽ തന്നെ അവന്റെ കൈയ്യിൽ വാച്ച് സഫിയ തിരിച്ചറിഞ്ഞു..

“ചെക്കാ.. പുതിയ വാച്ചാണല്ലോ.. പുതുതായി വാങ്ങിയതാ..“

“ഇല്ലുമ്മാ.. ഐഷു സമ്മാനിച്ചതാ...“

“അവൾ അത് തിരിച്ചും മറിച്ചും നോക്കി..“

“ഇത് വജ്രമാണോ..“

“അറിയില്ലുമ്മാ.. എന്തായാലും വിലപിടിപ്പുള്ളതാണ്...“

മകനെക്കുറിച്ച് ഓർത്ത് സഫിയ അഭിമാനം കൊണ്ടു... അവൾക്ക് മനസ്സിലായിരുന്നു അവർ തമ്മിലുള്ളത് വെറുമൊരു സുഹൃദ്ബന്ധമല്ലെന്ന്... ഇല്ല ഒരിക്കലും മകന്റെ ഇഷ്ടത്തെ എതിർക്കില്ല.. കാരണം എന്റെ സ്വന്തം ഇഷ്ടം... അതിന് സാഫല്യം കൈവരാതെപോയതിന്റെ പരിണിതഫലമാണ് താനും തന്റെ മകനും അനുഭവിക്കുന്നത്.. അതൊരിക്കലും അവന്റെ ജീവിതത്തിൽ ഉണ്ടാകരുത്.. ഏതു ജാതിയിലുള്ള കുട്ടിയാണെങ്കിലും അവന് ഇഷ്ടപ്പെട്ടെങ്കിൽ അതൊരിക്കലും എതിർക്കില്ലെന്ന് അവൾ നേരത്തേ തീരുമാനിച്ചുറപ്പിച്ചിരുന്നു. അതുകൊണ്ട് അവന്റെ കാര്യത്തിൽ അവൾക്കൊട്ടും സന്ദേഹമില്ല... ജാതിയും മതവും മനുഷ്യരുണ്ടാക്കുന്നതല്ലേ... ജാതിയുടേയും മതത്തിന്റെയും വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് ഈ ലോകത്ത് എത്രയോ മനുഷ്യർ സുഖമായി ജീവിക്കുന്നു. അവർക്കാർക്കും ഒരു കുഴപ്പങ്ങളുമില്ലല്ലോ... ദൈവം പറഞ്ഞിട്ടില്ലല്ലോ സ്വജാതിൽ വിവാഹം കഴിച്ചാലേ ജീവിതം പൂർത്തിയാവൂയെന്ന്... ജാതിയുടെ പേരിൽ മതത്തിന്റെ പേരിൽ ഇഷ്ടപ്പെട്ട പുരുഷനെ വേണ്ടെന്ന് വച്ച് മറ്റൊരു പുരുഷന്റെ കൂടെ ജീവിക്കേണ്ടിവരുന്ന സ്ത്രീയായാലും പുരുഷനായാലും ജീവിതത്തിൽ എന്നെന്നും മുറിപ്പാടുമായിത്തന്നെയായിരിക്കും ജീവിക്കുന്നത്... ചിലർ ഒരു പക്ഷേ അങ്ങനെയായിരിക്കില്ല... മതങ്ങൾ ദൈവത്തിലേയ്ക്കുള്ള പാതയൊരുക്കലാണ്. അല്ലാതെ മതങ്ങൾ ദൈവങ്ങളേക്കാൾ മുകളിലല്ല... ജനിക്കുന്നത് ഏതു മതത്തിലായിക്കോട്ടെ... ആദ്യം കുടിക്കുന്ന ജലം അത് നൽകുന്നത് മതവിശ്വാസി അതായിരിക്കും മതത്തിന്റെ അടിസ്ഥാനമെന്നു കരുതുന്നെങ്കിൽ മരിക്കുമ്പോൾ അവസാനമായി ജലം നൽകുന്നത് ആരാണോ അവരുടെ മതം ആരേലും നോക്കാറുണ്ടോ... ഹിന്ദുവായി മുസൽമാനായി ക്രിസ്ത്യാനിയായി ജനിച്ചു... മരിക്കുമ്പോൾ ഏതു മതസ്ഥനായിരുന്നെന്ന് ആരേലും പറയാറുണ്ടോ... മരിച്ചുകഴിഞ്ഞാൽ പേരില്ലാത്ത മയ്യത്ത്, ശവം, എന്നുള്ള വാക്കുകളല്ലാതെ മറ്റൊന്നും പറയാറില്ല... പേരുപോലും അന്യമായിരിക്കും...

ഫസൽ ഐഷുവിനെ വിളിച്ചു. താൻ സുഖമായി എത്തിയകാര്യം അറിയിച്ചു. അവളുടെ ഗിഫ്റ്റിന് അവൻ വളരെ നന്ദി പറഞ്ഞു... അവളോട് അതിന്റെ മൂല്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ അവൾ പറഞ്ഞത് ഇത്രമാത്രം..

“സ്നേഹത്തിന്റെ മൂല്യമളക്കാനാവില്ല... എന്റെ സ്നേഹമെത്രയോ അതിനേക്കാൾ മൂല്യം ഒരു വസ്തുവിനുമില്ല... ഇത് എന്റെ ഒരു ഉപഹാരം.. നിനക്കായി ഞാൻ കരുതിവച്ചത്... അതിൽ എന്റെ ഹൃദയമിടിപ്പുണ്ടാവും...“

അവന് മറുത്തൊന്നും പറയാനായില്ല... ഇപ്രാവശ്യം നേരിൽ കണ്ടതിനുശേഷം രണ്ടാൾക്കും എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിരുന്നു. ബന്ധത്തിന് കൂടുതൽ ഊഷ്മളത കൈവന്നിരിക്കുന്നു. കുറച്ചുകൂടി പക്വമായിരിക്കുന്നു... പരസ്പരം സ്വന്തമാക്കണമെന്ന മോഹം കൂടിവരുന്നു.

അവൻ ഗൂഡ്നൈറ്റ് പറഞ്ഞ് ഫോൺ കട്ട്ചെയ്തു. ഭക്ഷണം കഴിക്കാനിരന്നു. അവനേറെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങളായിരുന്നു അന്നുണ്ടാക്കിയിരുന്നത്. നാദിറയുടെയും അഫ്സയുടേയും കുഞ്ഞുങ്ങൾ അവിടെ കലപില ശബ്ദമുണ്ടാക്കി കളിക്കുന്നു. ഡൈനിംഗിൽ ഹമീദും സൈനബയും ഫസലുമിരുന്നു.. സഫിയ വിളമ്പിക്കൊടുത്തു. അവൻ രുചിയോടെ ഭക്ഷണം കഴിച്ചു.

അവന്റെ വാച്ച് എല്ലാവർക്കും ഇഷ്ടപ്പെട്ടിരുന്നു. ഇതിനിടയിൽ റഷീദും അൻവറും വിളിച്ചിരുന്നു. തങ്ങളുടെ ശേഷക്കാരന് ഇത്രയും നല്ല അവസരങ്ങൾ കിട്ടുന്നതിൽ അവർക്കും അഭിമാനം തോന്നി. അവർ ഇപ്പോൾ ദുബായിലാണ്.. അവിടെ രണ്ടാഴ്ചത്തെ വിസിറ്റിംഗിന് എത്തിയതാണ്.. ചില പേപ്പർ വർക്കുകൾ ചെയ്യാനുണ്ട്. കൂടാതെ രണ്ടു ഡെലിവറി വാനുകൾ കൂടി വേണ്ടിവന്നു അതും വാങ്ങിക്കഴിഞ്ഞിരുന്നു. അടുത്ത ഒരു ബ്രാഞ്ച് ഓപ്പൺ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നവർ സിറ്റി സെന്ററിൽ ഒരു ഷോപ്പ് ലഭിച്ചിരുന്നു. കുറച്ച് പിടിപാടുവേണ്ടിവന്നു അതു കിട്ടുന്നതിനായി.. പിന്നെ തങ്ങളുടെ സ്ഥാപനത്തിന്റെ വളർച്ച ഇപ്പോൾ എല്ലാവർക്കുമറിയാമല്ലോ... സൗദിയിലെ അറിയപ്പെടുന്ന ബേക്കേഴ്സ്.. ദുബായിലും വേണ്ടത്ര പേര്.ലഭിച്ചിരുന്നു. അതിന്റെ ഇൻ‌റീരിയർ വർക്കുകൾ തീരുവാൻ രണ്ടുമാസമെങ്കിലും വേണ്ടിവരും... കുറച്ച് മോഡേൺ രീതിയിലാണ് ഉദ്ദേശിക്കുന്നത്. എന്തായാലും അഭിമന്യുവിന്റെ വിവാഹശേഷം മതി ഉദ്ഘാടനം എന്നു തീരുമാനിച്ചിരുന്നു അവിടുത്തെ കാര്യങ്ങൾ നോക്കാൻ ആളിനേയും അവർ തീരുമാനിച്ചിരുന്നു. മറ്റാരുമല്ല സ്റ്റീഫന്റെ മരുമകൻ... അവന് ഒരു വിസ നൽകാമെന്ന് നേരത്തേ തീരുമാനിച്ചതാണ്.. അക്കൗണ്ട്സൊക്കെ നന്നായറിയാം.. ഭാഷയും അവന് പ്രശ്നമില്ല ഹിന്ദിയും ഇംഗ്ലീഷുമറിയാം... അറബിക് കുഴപ്പമില്ല... പിന്നെ അൻവറിന്റെ മേൽനോട്ടത്തിലാകുമ്പോൾ ഒന്നും ഭയക്കാനുമില്ല... ഇത്തവണ വിവാഹം കഴിഞ്ഞ് അവൾക്കൊപ്പം തന്നെ അവനും ഇവിടെയെത്താം.. രണ്ടാളും രണ്ടു സ്ഥലത്താകുമെന്നുള്ള ഒരു പ്രശ്നമേയുള്ളൂ.. അവൾക്ക് ദുബായിൽ നല്ല അവസരം ലഭിച്ചാൽ ഇങ്ങോട്ടു പോരാം.. അല്ലെങ്കിൽ അവന് ട്രാൻസ്ഫർ സൗദിയിലേയ്ക്ക് കൊടുക്കാം. അതാണ് ഇപ്പോഴത്തെ തീരുമാനം.. അവളോട് പറഞ്ഞപ്പോൾ അവൾക്ക് വളരെ സന്തോഷമായിരിക്കുന്നു. നാട്ടിലെ ചെറിയൊരു ജോലി.. അതിൽ നിന്നുള്ള വരുമാനവും കുറവ്.. അതാണ് ഗൾഫിലേയ്ക്ക് വരണമെന്നുള്ള ആഗ്രഹം കൂടിവന്നത്.

അൻവർ ശരിയ്ക്കും നന്നായി അധ്വാനിക്കുന്നുണ്ടവിടെ... സഹായിക്കാൻ ആളുണ്ടെങ്കിലും എല്ലാ മേഖലയിലും അൻവറിന്റെ ശ്രദ്ധ എത്തുന്നുണ്ട്. പലതരം ആൾക്കാരാണ് വരുന്നത്. അവരെയെല്ലാം സംതൃപ്തരാക്കണം. നാട്ടിൽ സഫിയയുടെ പേരിൽ വസ്തു എഴുതുന്നതിനുവേണ്ടിയുള്ള അഡ്വാൻസ് കൊടുത്തു. ആദ്യമൊക്കെ എതിർത്തെങ്കിലും സഫിയയ്ക്കും സമ്മതമായി. ദൂരെങ്ങുമല്ലല്ലോ തൊട്ടടുത്തല്ലേ... എഴുത്തു കഴിഞ്ഞാലുടൻ അവിടൊരു വീടുവയ്ക്കാനുളള പരിപാടിയും തുടങ്ങണം. ഇത്തവണ നാട്ടിൽ പോകുമ്പോൾ വേണ്ട സംവിധാനങ്ങൾ ഉണ്ടാക്കിയിട്ടുവേണം വരാൻ.. അതിനുള്ള കാര്യങ്ങൾ വപ്പ നാട്ടിൽ ചെയ്യുന്നുമുണ്ട്.

അടുത്ത ദിവസം രാവിലെ ഫോൺ നിർത്താതെ അടിക്കുന്നതുകേട്ടാണ് സഫിയ ഓടിയെത്തി ഫോണെടുത്തത്. അപ്പുറത്ത് ഗോപി ഡോക്ടറായിരുന്നു. അടുത്ത തിങ്കളാഴ്ച പോസ്റ്റിൽവന്ന നോട്ടിഫിക്കേഷനുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തണമെന്നും അവിടെ വേണ്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുവേണ്ടിയുള്ള സംവിധാനങ്ങൾ ചെയ്തുതരാമെന്നും പറഞ്ഞു. ഞായറാഴ്ച ഇവിടെനിന്നും തിരിക്കണമെന്നും കോഴിക്കേട് താമസിച്ച് രാവിലെ എത്താമെന്നുമാണ് തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ എല്ലാവർക്കും സന്തോഷകരമായ ദിവസമായിരുന്നു അന്ന്. അവന്റെ കോളേജൊന്നു കാണാമല്ലോ.. തന്റെ മകന്റെ എല്ലാ ഉന്നതികളിലും കൂടെയുണ്ടാകണമെന്നുള്ളത് തന്റെയും ആഗ്രഹമായിരുന്നുവല്ലോ.

ഹമീദിനോടും മറ്റുള്ളവരോടും വിവരം പറഞ്ഞു. സഫിയ താഴെനിന്നും വിളിച്ച് ഫസലിനോട് താഴേയ്ക്ക് വരാൻ പറഞ്ഞു. അവനോടും ഇക്കാര്യങ്ങളൊക്കെ പറഞ്ഞു. വൈകുന്നേരം സിറ്റിയിലൊന്നു പോയി അവന് ആവശ്യമുള്ള ഡ്രസ്സൊക്കെ മേടിക്കണം. അത്യാവശ്യം ഉണ്ടെങ്കിലും കോളേജിൽ പോവുകയല്ലേ... ഹോസ്റ്റലിൽ നിന്നുള്ള പഠനവുമാണ് അവന് ഡ്രസ്സിന്റെ കാര്യത്തിൽ ഒരു കുറവും ഉണ്ടാവാൻ പാടില്ലല്ലോ. വിഷ്ണുവിനോട് വിളിച്ച് കാര്യം പറഞ്ഞിരുന്നു. വൈകുന്നേരം 3 മണിക്ക് എത്താമെന്നേറ്റു.

അന്ന് ചർച്ചമൊത്തത്തിൽ കോളേജിൽ പോകുന്ന കാര്യത്തെക്കുറിച്ചായിരുന്നു. റഷീദും അൻവറും വിളിച്ചപ്പോൾ കാര്യം പറഞ്ഞിരുന്നു. അവന് വേണ്ടതെല്ലാം വാങ്ങിനൽകാൻ സഫിയയോട് പ്രത്യേകം പറഞ്ഞ് ഏൽപിച്ചിരുന്നു. പണത്തിന്റെ കാര്യത്തിൽ ഒരു കുറവുംവരുത്തരുതെന്നും പറഞ്ഞിരുന്നു. അവന്റെ ചെലവിനുള്ള പണം നേരത്തേതന്നെ സഫിയയെ എൽപ്പിച്ചിരുന്നു.

അന്നു വൈകുന്നേരം അവർ ഫസലിന് ഡ്രസ്സ് എടുക്കാനായി പോയി... കൂടെ നാദിറയും അഫ്സയും  ഉണ്ടായിരുന്നു. സിറ്റിയിലെ ഏറ്റവും വലിയ ടെക്സ്റ്റയിൽസിലാണ് അവർപോയത്. അവിടെ നിന്നും നല്ല കുറേ ഷർട്ടുകൾ വാങ്ങി കൂടാതെ ടീ ഷർട്ടുകളും മറ്റും വാങ്ങി. കൂട്ടത്തിൽ മൂന്നുപോരും ഓരോ സാരിയും വാങ്ങി.. ഉമ്മയ്ക്കും ഉപ്പയ്ക്കും  ഓരോ ഡ്രസ്സെടുത്തു. വിഷ്ണുവിനും ഒരു ഷർട്ടെടുത്തു. വളരെ സന്തോഷത്തിൽ എല്ലാവരും അവിടെനിന്നും തിരിച്ചു. തിരികെ വരുന്നവഴി ഫസൽ പറഞ്ഞു നമുക്കോരോ ജ്യൂസ് കുടിച്ചിട്ടു പോകാമെന്ന്. അങ്ങനെ അവർ വരുന്ന വഴിയ്ക്ക് ഒരു ജ്യൂസ് കടയുടെ മുന്നിൽ വാഹനം നിർത്തി. പൈനാപ്പിൾ ജ്യൂസ് എല്ലാവർക്കും വാങ്ങിക്കുടിച്ചു. ഫസലും വിഷ്ണുവും മാത്രമാണ് വാഹനത്തിൽ നിന്നുമിറങ്ങിയത് മറ്റുള്ളവർക്കുള്ളത് വാഹനത്തിൽ തന്നെ കൊണ്ടുകൊടുത്തു. തണുത്ത ജ്യൂസ് കുടിച്ചപ്പോൾ എല്ലാവരുടേയും മനസ്സ് തണുത്തു... സന്തോഷകരമായ യാത്രയായിരുന്നു അവരുടേയും കുറേ നാളുകൾക്ക് ശേഷമാണ് അവർ ഒരുമിച്ചു യാത്ര ചെയ്തത്. കുഞ്ഞുങ്ങളും വലിയ ബഹളമില്ലാതെ ഇരുന്നു. അവർക്കും ഡ്രസ്സെടുത്തിരുന്നു.

അവർ വീട്ടിലെത്തിയപ്പോഴേയ്ക്കും ഇരുട്ടിയിരുന്നു. പുതിയതായി എടുത്ത തുണികളും മറ്റും ഉപ്പാനേയും ഉമ്മയേയും കാണിച്ചു. എല്ലാവർക്കും സെലക്ഷൻ നന്നായി ഇഷ്ടപ്പെട്ടു. വാപ്പയ്ക്കും ഉമ്മയ്ക്കും എടുത്ത ഡ്രസ്സു കൊടുത്തപ്പോൾ അവർക്കും സന്തോഷം...

പിന്നെ ഫസലേ.. വേറേയും ചിലവുണ്ട്... ഇനി ഇവനുള്ള കോട്ട് വാങ്ങണം. സ്റ്റെതസ്കോപ്പ് വാങ്ങണം.. അങ്ങനെ വലിയൊരു ലിസ്റ്റുണ്ട്.. ഗോപിയേട്ടൻ എല്ലാം പറയാമെന്നു പറഞ്ഞു.. അവിടെ ചെന്നാലേ കാര്യങ്ങളൊക്കെ അറിയാനാകൂ... എന്തായാലും റഷീദിന്റെ ഭാര്യയും തങ്ങളോടൊപ്പം വരാമെന്നേറ്റു. കുഞ്ഞിന് ഇപ്പോൾ കുറച്ച് അറിവൊക്കെ ആയല്ലോ... വലിയ ബഹളങ്ങളൊന്നുമില്ല. കൂടാതെ റഷീദും പ്രത്യേകം വിളിച്ചു പറഞ്ഞിരുന്നു കൂടെ പോകണമെന്ന്.

ഡോ. ഫസൽ... ആ ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയിലായിരുന്നു ആ കുടുംബം... തങ്ങൾക്കാർക്കും സാധിക്കാതിരുന്നത് ഫസലിനെക്കൊണ്ട് സാധിപ്പിക്കാം എന്ന പ്രതീക്ഷ പൂർത്തീകരിക്കുന്ന നിമിഷം.. ആ നിമിഷത്തിനായി അവർ കാത്തിരിക്കുന്നു. ഫസലിന്റെ മനസ്സിലും നിറയെ സ്വപ്നങ്ങളായിരുന്നു. താനൊരു ഡോക്ടറായിട്ടുവേണം ആഗ്രഹങ്ങൾ പലതും സഫലീകരിക്കാൻ. ഉമ്മ, ഉപ്പ, മാമമാർ, മറ്റു ബന്ധുക്കൾ ആരേയും ജീവിതത്തിൽ മറക്കാനാവില്ല. ഉമ്മായെ നന്നായി നോക്കണം... ഇത്രയും കാലം അനുഭവിച്ചദുഃഖങ്ങൾക്ക് അറുതിയാകണം.. ഇപ്പോൾ ദുഃഖങ്ങളുണ്ടെന്ന് പറയുകയല്ല... എല്ലാവരുടേയും സഹായം കൊണ്ടു കഴിയുകയല്ലേ... അതിൽ നിന്നും ഉമ്മയ്ക്ക് സ്വതന്ത്രമായി നിൽക്കാൻ ആഗ്രഹം കാണുമല്ലോ... അതാണ് തന്റെ ലക്ഷ്യം.

ഐഷുവിനെ വിളിച്ച് ഫസൽ കാര്യങ്ങളൊക്കെ പറഞ്ഞു... അവളുടെയും കോളേജ് അഡ്മിഷന്റെ കാര്യങ്ങളൊക്കെ അടുത്ത ആഴ്ചതന്നെയാണ്. അതിനുള്ള തയ്യാറെടുപ്പുകളും അവർ തുടങ്ങിയിരുന്നു. ഒരു വിഷമം മാത്രം രണ്ടാൾക്കും.. ഇവിടെ ഒരുമിച്ച് ഒരു കോളേജിൽ പോകാനാവില്ലെന്നുള്ള വിഷമം... എല്ലാം നല്ലതിനാവട്ടെയെന്നു കരുതുന്നു... കാത്തിരിക്കാം.




സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 29 11 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 06 12 2020

21.11.20

നിഴൽവീണവഴികൾ ഭാഗം 101

 

അവിടെ ഗംഭീര സ്വീകരണമാണ് അവർക്ക് ലഭിച്ചത്.. അവരെ രണ്ടാളേയും സ്റ്റേജിലേയ്ക്ക് ആനയിച്ചു. എല്ലാവരുടെയും ശ്രദ്ധ അവനിലേക്കും മൗലവിയിലേക്കും... സ്വാഗത പ്രസംഗത്തിനു ശേഷം അധ്യക്ഷ പ്രസംഗം.. അൽപനേരത്തിനുശേഷം ഫസലിനെ പ്രസംഗിക്കാൻ ക്ഷണിച്ചു.. അപ്രതീക്ഷിതമായിരുന്നു ആ ക്ഷണം... അധ്യക്ഷ പ്രസംഗത്തിലെ ചില സഭാഷണശകലങ്ങൽ ഏകദേശം അവന് പ്രസംഗിക്കാനുള്ള സബ്ജക്ട് ലഭ്യമാക്കിയിരുന്നു. നിശ്ശബ്ദമായ അന്തരീക്ഷം.. ആ ഹാൾ നിറയെ വിവിധതലത്തിലുള്ള ആളുകൾ തടിച്ചു കൂടിയിട്ടുണ്ട്. ഭൂരിഭാഗവും മലയാളികൾ. അവൻ ചുറ്റുമൊന്ന് വീക്ഷിച്ചു... തന്നെ ശ്രവിക്കാനിരിക്കുന്ന ജനം... സാവധാനം അവന്റെ പ്രസംഗം ആരംഭിച്ചു...

“പ്രിയ ജനങ്ങളെ.....“ ചടുലമായ വാക്കുകൾ അവനിൽ നിന്നു നിർബാധം ഒഴുകിയെത്തിക്കൊണ്ടിരുന്നു. തഴക്കംവന്ന ഒരു പ്രാസംഗികനെപ്പോലെ അവൻ പ്രസംഗിച്ചു കയറുകയായിരുന്നു. എങ്ങും നിശ്ശബ്ദത... അവിടെക്കൂടിയിരുന്ന പലർക്കും അവനൊരു അത്ഭുതമായിരുന്നു. ഖുർആനും മറ്റു മതഗ്രന്തങ്ങളെ  ക്കുറിച്ചുമുള്ള അവന്റെ അറിവിൽ അവിടുള്ളവർക്ക് മതിപ്പ് തോന്നി... മൗലവിപോലും ഒരു നിമിഷം സ്തംഭിച്ചുപോയി. താൻപോലും കരുതിയില്ല ഒരു പ്രിപ്പറേഷനുമില്ലാതെ അവനിത്രയൊക്കെ പറയാനാവുമെന്ന്...ഒരു പക്ഷെ ഈ പരന്ന വായനയായിരിക്കാം ചെറുപ്രായത്തിൽ ഈ അറിവുകളൊക്കെ സ്വയത്തമാക്കിയത്. ഇന്ന് പ്രാസംഗികനായി മൗലവിയെയാണ് ക്ഷണിച്ചിരുന്നതെങ്കിലും കമ്മറ്റിക്കാരോടുള്ള മൗലവിയുടെ അഭ്യർത്ഥനപ്രകാരമാണ് ഫസലിന് അവിടൊരു അവസരം തരപ്പെടുത്തിയത്.. അത് വെറുതെയായില്ലെന്ന് മൗലവിക്ക് മനസ്സിലായി.. അവൻ ബുദ്ധിയും കഴിവുമുള്ളവനാണ്. എത്തപ്പെടുന്ന ഏതു മേഖലയിലും അവൻ ഒന്നാമതെത്തുമെന്നതിൽ അത്ഭുതമില്ല... എത്രയോ വർഷങ്ങളെടുത്ത് സ്വയത്തമാക്കിയ അറിവാണ് തനിക്കുള്ളത്... തന്നേക്കാൾ അറിവ് ഈ ചെറുപ്രായത്തിൽ അവൻ സ്വയത്തമാക്കിയിരിക്കുന്നു.

അൻപത് മിനിറ്റുകളോളം ആ പ്രസംഗം നീണ്ടുപോയി... അവസാനം പ്രസംഗം നിർത്തിയപ്പോൾ നിർത്താതെയുള്ള കരഘോഷം... അവിടുള്ളവരെ അവൻ വളരെ വേഗം അവന്റെ ആരാധകരാക്കിയിരിക്കുന്നു.

അടുത്തതായി ക്ഷണിച്ചത് മൗലവിയെയായിരുന്നു. മൗലവി... തികച്ചും വിഷയത്തിലൂന്നിനിന്നുള്ള പ്രസംഗമാണ് നടത്തിയത്. പലപ്പോഴും ഫസലിന്റെ പ്രസംഗത്തിലെ ഉദ്ധരണികളെ അദ്ദേഹം എടുത്തുപറ‍ഞ്ഞു. ഇസ്ലാം സമൂഹത്തിന് ഫസൽ ഒരു മുതൽക്കൂട്ടാണെന്നും... യുവാക്കളുടെ കടന്നുവരവിന്  ഇസ്ലാമിന് പുത്തനുണർവ്വ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു... ഇരുപതു മിനിട്ടു മാത്രം നീണ്ടുനിന്ന പ്രഭാഷണം..

യോഗം അവസാനിച്ചു. അവന്റെ കണ്ണുകൾ അവിടെല്ലാം പരതുകയായിരുന്നു. കമ്മറ്റിക്കാർ അവരെ തിരികെക്കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പലരും അവന്റെ അടുത്തെത്തി. അവനെ വളരേയേറെ അഭിനന്ദിച്ചു.. ഇനിയും കാണണമെന്നും ഇനി കാണുമ്പോൾ ഡോ. ഫസൽ എന്ന ബോഡായിരിക്കും തങ്ങൾ ഇവിടെ സ്ഥാപിക്കുകയെന്നും കമ്മറ്റിക്കാർ അവനോടു പറഞ്ഞു. അതു കേട്ടപ്പോൾ അവനും അഭിമാനം തോന്നി.

ഐഷു വാക്കുതന്നിരുന്നതാണ്. ഇവിടെത്തുമെന്ന് എന്തുപറ്റിആവോ?.. അവൻ നിരാശനായി ചുറ്റുപാടും നോക്കി. ഓ.. ചിലപ്പോൾ ഹോട്ടലിൽ എത്തുമായിരിക്കും.. അവർ പുറത്തേയ്ക്കിറങ്ങി.. അപ്രതീക്ഷിതമായി ഒരു കൈ അവന്റെ തോളത്തു തട്ടി... അവൻ തിരിഞ്ഞു നോക്കി... ഐഷു.. കൂടെ അവളുടെ വാപ്പ...

“കൺഗ്രാഡുലേഷൻസ് ഫസൽ..“ ഐഷുവിന്റെ വാപ്പയാണ് അത് പറഞ്ഞുകൊണ്ട് അവന് ഷേക്ക്ഹാന്റ് കൊടുത്തത്. ഫസൽ താങ്ക്സ് പറഞ്ഞു...

“ഞാൻ പറഞ്ഞതെന്തിനാണെന്നറിയോ.. എൻട്രൻസ് പാസ്സായതിനു മാത്രമല്ല.. നിന്റെ പ്രസംഗം മൊത്തം കേൾക്കുകയായിരുന്നു. ഈ കാലഘട്ടത്തിൽ കേൾക്കേണ്ടതെല്ലാം നിന്റെ ആ 50 മിനിറ്റ് പ്രസംഗത്തിലുണ്ടായിരുന്നു...“

ഫസൽ മൗലവിയെ പരിചയപ്പെടുത്തി.. ഹായ് എനിക്കറിയാം... നമ്മൾ എത്രയോ പ്രാവശ്യം പലവട്ടം കണ്ടിരിക്കുന്നു.. അവർ പഴയ പരിചയക്കാരായിരുന്നു. കൂടെ ഒരാളുണ്ടെന്നറി‍ഞ്ഞപ്പോൾ മൗലവിയാണെന്ന് പറഞ്ഞിരുന്നില്ല... പണ്ഡിതനാണെന്നു മാത്രം... അതാ തിരിച്ചറിയാഞ്ഞത്. അവരുടെ സംഭാഷണം കേട്ടുകൊണ്ട് കമ്മറ്റിക്കാർ അവിടെ ചുറ്റും കൂടി നിൽക്കുകയായിരുന്നു. അവന്റെ കണ്ണുകൾ ഐഷുവിനെ ചുറ്റിതഴുകിക്കൊണ്ടിരുന്നു. എത്ര നാളുകളായി അവളെ കണ്ടിട്ട്... അത്ര കൂടുതലായിട്ടില്ലെങ്കിലും ഒരുപാടു നാളുകളായ തോന്നൽ.. അവൾ ഒന്നുകൂടി സുന്ദരിയായിരിക്കുന്നു. അവളും ഇടയ്ക്കിടയ്ക്ക് അവനെ നോക്കുന്നുണ്ടായിരുന്നു.

“ഇനി എന്താ പരിപാടി...“

“ഹോട്ടലിലേയ്ക്ക് കൊണ്ടു പോകാൻ ഇവർ തയ്യാറായി നിൽക്കുന്നു..“

“നമുക്ക് വീട്ടിലേയ്ക്കൊന്നു പോയിട്ടു പോയാലോ...“

“ശരി...“

മൗലവി കമ്മറ്റിക്കാരോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി.. തങ്ങളുടെ അടുത്ത സുഹൃത്താണെന്നും അവരുടെ വീട്ടിൽ പോയതിനു ശേഷം ഹോട്ടലിലേയ്ക്ക് പോകുമെന്നും അറിയിച്ചു. കൂടാതെ എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് ചട്ടംകെട്ടിയിട്ടാണ് അവരെ അവർ യാത്രയാക്കിയത്.

ഐഷുവും വാപ്പയും ഫ്രണ്ട് സീറ്റിലാണ് ഇരുന്നിരുന്നത്... മൗലവിയും ഫസലും ബേക്ക് സീറ്റിലും.. അവർ ഫസലിന്റെ അഡ്മിഷനെക്കുറിച്ചും... മറ്റുമെല്ലാം വിശദമായി സംസാരിച്ചു. ഐഷു.. ബാംഗ്ലൂരിലെ പ്രധാനപ്പെട്ട കോളേജിൽ അഡ്മിഷനെടുക്കാൻ തീരുമാനിച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം കാര്യങ്ങളെല്ലാം ശരിയാവും... ഇവിടുത്തെ ബിസിനസ്സ് നോക്കി നടത്തേണ്ടിവന്നതിനാൽ നാട്ടിലേയ്ക്ക് പെട്ടെന്ന് പറിച്ചു നടുകയെന്നു പറയുന്നത് അവർക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു.

“ഫസലേ നീ ഗെറ്റ്ടുഗദറിനുപോയിരുന്നല്ലോ.. എല്ലാവരും എത്തിയിരുന്നല്ലേ..“

“അതേ ഐഷു.. ഐഷു ഒഴികെ.. എല്ലാവരുമുണ്ടായിരുന്നു. എല്ലാവരും നിന്നെ തിരക്കി...“

“എനിക്ക് എത്താൻ കഴിയില്ലായിരുന്നു. വാപ്പയ്ക്ക് ഇവിടെ വന്നതിനു ശേഷം തീരെ സമയമില്ല... ഇന്ന് എന്റെ നിർബന്ധത്തിനു വഴങ്ങി വന്നതാണ്.“

“ശരിയാ ഫസലേ... ബിസിനസ്സിൽ അകപ്പെട്ടുകഴിഞ്ഞാൽ വലിയ പാടാ..“

“ശരിയാ... അങ്ങ് പറഞ്ഞത് വളരെ ശരിയാണ്.“ മൗലവിയും ചർച്ചയിൽ പങ്കുചേർന്നു.

അവർ ബംഗ്ലൂർ സിറ്റിയിലൂടെ നയനമനോഹരമായ കാഴ്ചകൾ കണ്ട് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. തൊട്ടടുത്ത് തന്റെ പ്രണയസഖി.. അവളുടെ സൈഡ് ഭാഗം തനിക്കു കാണാം.. വളരെ സന്തോഷവതിയായിരിക്കുന്നു. സ്കൂളിൽ നിന്നു തുടങ്ങിയ ബന്ധം.. ഇന്നും ഒരു ഉടവുമില്ലാതെ പോകുന്നു... തന്നോടുള്ള ആത്മാർത്ഥ സ്നേഹത്തിന്റെ അടയാളമാണവൾ. യാത്ര തുടങ്ങിയിട്ട് ഏകദേശം ഒന്നര മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു. അവർ ഒരു റസിഡൻസ് ഏരിയയിലേയ്ക്ക് കാർ തിരിച്ചു... ആട്ടോമാറ്റിക്കായി ഗേറ്റ് തുറക്കപ്പെട്ടു.. കൊട്ടാരസദൃശ്യമായ ഒരു വീടിന്റെ മുറ്റത്താണ് ആ വാഹനം ചെന്നു നിന്നത്... ഫസലിനും മൗലവിയ്ക്കും അത്ഭുതമായിരുന്നു..  അവർ സാധാരണ സിനിമകളിൽ മാത്രം കണ്ടുപരിചയമുള്ള വീടിന്റെ രൂപമായിരുന്നത്... മൂന്നു നിലകൾ... കൂടാതെ ഔട്ട്ഹൗസ്.. മനോഹരമായ ഉദ്യാനം.. ഫൗണ്ടൻ.. പലതരത്തിലുള്ള കിളികൽ... അവർ വീടിനുള്ളിലേയ്ക്ക് കയറി... അവിടെ അവരെ സ്വീകരിക്കാൻ വേറേയും ആൾക്കാരുണ്ടായിരുന്നു. ഐഷുവിന്റെ ഉമ്മ.. അവരുടെ ബന്ധുക്കൾ അങ്ങനെ പലരും.. എല്ലാവരുടേയും നോട്ടം ഫസലിലേയ്ക്കായിരുന്നു.

മാന്യമായ പെരുമാറ്റം.. പണത്തിന്റെ ഒരു ഹുങ്കും അവർക്കില്ല... ഐഷു ഫസലിനേയും വിളിച്ച് മുറ്റത്തേയ്ക്കിറങ്ങി...

“നീയെന്താ ഒന്നും മിണ്ടാതിരിക്കുന്നേ... നിന്റെ പ്രസംഗം.. അതിൽ നീയെത്ര വാചാലനായിരുന്നു. ഇപ്പോൾ ഒരു മിണ്ടാട്ടവുമില്ലല്ലോ...“

“ടാ.. ഞാനിതൊക്കെ കണ്ട് അന്തം വിട്ടുനിൽക്കുകയാണ്... ഇതൊക്കെ സ്വപ്നമാണോ..“

“ഈ കാണുന്നതൊക്കെ....“

“നീയെന്താ പറഞ്ഞുവന്നത്..“

“ഇതൊക്കെ നമുക്കുള്ളതല്ലേ...“

“അതിന് നിന്റെ വാപ്പയും ഉമ്മയും സമ്മതിക്കുമോ?“

“അവർക്കെന്താ സമ്മതിച്ചാൽ... എല്ലാം നേരേയാകും.... നീയാദ്യം ഡോക്ടറാക്... പിന്നെ ഉഴപ്പാതെ നന്നായി പഠിക്കണേ...“

അവരുടെ സംഭാഷണം നീണ്ടുപോയി... ചെറിയ ഇടവേളയിൽ അവർ മനസ്സിലുള്ളത് പലതും പങ്കുവച്ചു. ആകാശത്ത് ചന്ദ്രനും നക്ഷത്രങ്ങളും അതിന് സാക്ഷ്യംവഹിച്ചു... അകത്തുനിന്നും വിളിവന്നാണ് അവർ അകത്തേയ്ക്ക് കയറിയത്.. അവർക്ക് കഴിക്കാനുള്ള ഭക്ഷണം റഡിയായിരുന്നു... രുചികരമായ ഭക്ഷണം... അന്നവിടെ സ്റ്റേ ചെയ്യാമെന്നും പിറ്റേദിവസം പോകാമെന്നും പറ‍ഞ്ഞപ്പോൾ മൗലവിയാണ് പറഞ്ഞത്.. ചില മീറ്റിംഗുകൾ ഹോട്ടലിൽ വച്ചിട്ടുണ്ട് . ആയതിനാൽ ഇനിയൊരിക്കലാകട്ടെയെന്ന്... എന്തായാലും എയർപോർട്ടിൽ കൊണ്ടു വിടാൻ തങ്ങളെത്തുമെന്നു പറഞ്ഞു... അതിനായി കമ്മറ്റിക്കാരെ വിളിക്കേണ്ടെന്നും അദ്ദേഹം അവരോട് പറഞ്ഞു.. അത് അവർ സമ്മതിച്ചു.

എല്ലാവരോടും യാത്രപറ‍ഞ്ഞ് അവർ തിരിച്ചു... വളരെ സന്തോഷത്തോടെ എല്ലാവരും അവരെ യാത്രയാക്കി.. ഐഷുവിന്റെ കസിൻസൊക്കെ അവളെ കളിയാക്കി നോക്കുന്നുണ്ടായിരുന്നു. അതു കാണുമ്പോൾ ഐഷുവിന്റെ മുഖത്ത് നാണം വിരിയുന്നുണ്ടായിരുന്നു.

അവരേയും വഹിച്ചുകൊണ്ട് വാഹനം ഹോട്ടൽ ലക്ഷ്യമാക്കി തിരിച്ചു. ഐഷുവിന്റെ വാപ്പയാണ് വാഹനം ഓടിച്ചിരുന്നത്. വിദേശ നിർമ്മിത കാർ... പോകുന്നവഴിക്ക് പല സ്ഥലങ്ങളും അവരെ പരിചയപ്പെടുത്തിക്കൊണ്ടിരുന്നു. നേരേ ഹോട്ടലിൽ. അവിടെ വണ്ടി നിർത്തി.. അവർ ഇറങ്ങി യാത്ര പറഞ്ഞു.. അടുത്ത ദിവസം രാത്രിയിലാണ് ഫ്ലൈറ്റ്.... എയർപോർട്ടിലേയ്ക്ക് പോകുന്നതിനായി അദ്ദേഹം നാലുമണിക്കുതന്നെ ഹോട്ടലിൽ എത്തുമെന്നറിയിച്ചു.

അവർ റൂമിലേയ്ക്ക്. അവിടെയെത്തി. രണ്ടാളും കുളിച്ചു ഫ്രഷായി.. നല്ലക്ഷീണമുണ്ട്.. കൂടാതെ നല്ല ഭക്ഷണവുമായിരുന്നു..

“ഫസലേ.. നല്ല കുടുംബമാണ് കേട്ടോ... എന്തായാലും നിന്നെ അവർക്കെല്ലാവർക്കും വലിയ ഇഷ്ടമാണ്... നിന്റെ ഭാഗ്യം... അവരുടേയും നിന്നെപ്പോലെ ഒരു നല്ല കുട്ടിയെ ആ കുടുംബത്തിൽ ലഭിക്കുന്നത് അഭിമാനം തന്നെയാണ്... ആ കുട്ടിയും നല്ല സ്വഭാവും സൗന്ദര്യവുമുള്ളകുട്ടിതന്നെയാണ്.“

അവർ കുറേനേരം പലതിനേക്കുറിച്ചും സംസാരിച്ചിരുന്നു. അപ്പോഴേയ്ക്ക് ഐഷുവിന്റെ കോൾ  എത്തിയിരുന്നു. അവൻ സുഖമായി എത്തിയെന്ന് അവളെ അറിയിച്ചു. ഗുഡ്നൈറ്റ് പറഞ്ഞ് കാൾ കട്ടാക്കി... അതിനുശേഷം അവൻ വീട്ടിലേയ്ക്ക് വിളിച്ചു. എല്ലാവരും അവന്റെ കോളിനായി കാത്തിരിക്കുകയായിരുന്നു. അവൻ കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു. ഇടയ്ക്ക് മൗലവിയും ഹമീദുമായി സംസാരിച്ചു.. എല്ലാവർക്കും വളരെ സന്തോഷം. അൽപം കഴിഞ്ഞപ്പോൾ കമ്മറ്റിക്കാർ വിളിച്ചു. അവരോടും അൽപനേരം സംസാരിച്ചു. അടുത്ത ദിവസം രാവിലെ പത്തുമണിക്ക് അവർ ഹോട്ടലിലേയ്ക്ക് വരുന്നുണ്ടെന്നറിയിച്ചു...

പിറ്റേദിവസം രാവിലെ തന്നെ അവർ ഉറക്കമുണർന്നു. കുളിച്ച് ഫ്രഷായി കാപ്പികുടിയും കഴിഞ്ഞ് ഇരുന്നു. അൽപനേരത്തെ പത്രവായന അപ്പോഴേയ്ക്കും തങ്ങളെക്കാണാൻ ചിലർ എത്തിയകാര്യം റൂം ബോയ് അറിയിച്ചു.. അവരോട് റൂമിലേയ്ക്ക് വരാൻ പറഞ്ഞു... നാലുപേരുണ്ടായിരുന്നു. അവിടെ അവരുമായി ചെറിയൊരു ചർച്ച... അടുത്ത വർ‌ഷം മാർച്ച് ഏപ്രിൽ മാസം നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്ലാനുകളായിരുന്നു. 7 ദിവസത്തെ പരിപാടി. ഫസൽ എല്ലാദിവസവും  അവിടെയുണ്ടാകണമെന്നാണ് അവരുടെ ആഗ്രഹം. മറ്റു വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും അവർ അറിയിച്ചു. ഉച്ചയ്ക്ക് എല്ലാവരുമൊരുമിച്ച് ലഞ്ച് കഴിച്ചാണ് പിരിഞ്ഞത്. മൂന്നു മണികഴിഞ്ഞപ്പോൾ ഐഷുവിന്റെ കോൾ എത്തി... ഫസലാണ് കോൾ എടുത്തത്...

“ഫസൽ ഞങ്ങൾ ഇവിടുന്നു തിരിക്കുകയാണ് കറക്ട് നാലുമണിക്കവിടെയെത്തും... നാലുമണിക്ക് താഴേയ്ക്ക് പോരേ..“

“ശരി..“

മൗലവിയും അവനും പോകാനുള്ള തയ്യാറെടുപ്പു തുടങ്ങി.. വസ്ത്രങ്ങളൊക്കെ പായ്ക്ക് ചെയ്തിരുന്നു. റൂം ബോയിയെവിളിച്ച് കര്യങ്ങൾ അറേഞ്ചു ചെയ്തു. തങ്ങളുടെ ലഗേജുമായി റൂംബോയി ആദ്യമേ താഴേയ്ക്ക് പോയി. അവർ റൂം ചെക്കൗട്ട് ചെയ്ത് ലോഞ്ചിലിരുന്നു. അൽപനേരത്തിനകം വെള്ളനിറത്തിലുള്ള മെഴ്സിഡസ് ബെൻസ് ആ ഹോട്ടലിനു മുന്നിലെത്തി. അവർ രണ്ടാളും അതിൽ കയറി. ഐഷുവും വാപ്പയും കൂടെയുണ്ടായിരുന്നു.

അവർ നഗരത്തിലെ കാഴ്ചകൾ കണ്ടും പല പല കാര്യങ്ങൾ സംസാരിച്ചും മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. ആ യാത്ര അവസാനിച്ചത് എയർപോർട്ടിലായിരുന്നു. അവർ കാറിൽ നിന്നിറങ്ങി. എല്ലാവരും പരസ്പരം യാത്ര പറഞ്ഞു... ഐഷുവും ഫസലും കണ്ണുകൾകൊണ്ട് യാത്രാമൊഴിചൊല്ലി... ഇനിയെന്നു കാണുമെന്നറിയില്ല.. ന്നാലും ബാംഗ്ലൂരിലെത്താൻ ഒരു കാരണമായല്ലോ... ഇടയ്ക്കിടയ്ക്ക് ഇതുപോലെ എത്തിച്ചെരാമെന്നുള്ള പ്രതീക്ഷ... ഇനിയും വരണമെന്ന് ഐഷുവിന്റെ വാപ്പ രണ്ടാളോടുമായി പറഞ്ഞു... ഇനി വരുമ്പോൾ തങ്ങളുടെ ഔട്ട്ഹൗസിൽ താമസിക്കാമെന്നും. വെറുതേ ഹോട്ടലിൽ താമസിക്കുന്നതെന്തിനാണെന്നും ചോദിച്ചു. അവർ കണ്ണിൽ നിന്നും മറയുന്നതുവരെ ഐഷു ടാറ്റ കാണിച്ചു. എയർപോർട്ടിൽവച്ച് ഐഷു അവന് ഒരു ഗിഫ്റ്റ് നൽകിയിരുന്നു. അതെന്താണെന്ന് ഇപ്പോൾ തുറന്നുനോക്കരുതെന്നും വീട്ടിൽ ചെന്നിട്ട് മതിയെന്നും അവൾ പറഞ്ഞിരുന്നു. അവന് ജിജ്ഞ സയുണ്ടായിരുന്നെങ്കിലും അവളോട് പറഞ്ഞ വാക്കു തെറ്റിക്കാനാവില്ലായിരുന്നു.

എയർപോർട്ടിൽ ബോർഡിംഗ് പാസ് വാങ്ങി അവർ ഫ്ലൈറ്റ് പുറപ്പെടേണ്ട സ്ഥലത്തേയ്ക്ക് പോയി... കുറച്ചു നേരത്തെ കാത്തിരിപ്പിനുശേഷം അനൗൺസ്മെന്റ് വന്നു.. അവർ തങ്ങളുടെ ഹാന്റ്ബാഗുമായി നേരേ പ്രവേശനകവാടത്തിലേയ്ക്ക്... രണ്ടാളും ഫ്ലൈറ്റിൽ കയറി... ഇങ്ങോട്ടു വന്നതുപോലെ സൈഡ് സീറ്റായിരുന്നു ഫസലിന്. തൊട്ടടുത്ത് സീറ്റ് മൗലവിയ്ക്കും. രണ്ടാളും ലഗേജൊക്കെ മുകളിൽവച്ചു. ഫ്ലൈറ്റ് പുറപ്പെടാൻ അരമണിക്കൂറോളമുണ്ട്.. അവർ രണ്ടാളും തലേ ദിവസത്തെ മീറ്റിംഗിനെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും സംസാരിച്ചു..

“ഫസലേ.. ഞാനൊരു കാര്യം ചോദിക്കട്ടെ.. മറ്റൊന്നും തോന്നരുത്.“

“മൗലവിയ്ക്ക് എന്നോട് എന്തുവേണേലും ചോദിക്കാലോ..“

“ആ കുട്ടിയുമായി നിനക്ക് വളരെ ആത്മാർത്ഥ പ്രണയമാണല്ലേ..“

“അത് ശരിയാ... മൗലവിയോട് ഞാൻ പറ‍ഞ്ഞിട്ടുണ്ടല്ലോ.“

“അവരുടെ വീട്ടുകാർക്കതറിയാമോ.“

“അവർക്ക് സംശയമുണ്ടാവാൻ വഴിയില്ല.. ഞങ്ങൾ സ്കൂൾതലംമുതലേ സുഹൃത്തുക്കളാ..“

“എന്നാൽ അവർക്കും നിന്നെ ഇഷ്ടമാണ്... ഇതൊരു വിവാഹത്തിൽ കലാശിക്കുമെന്നുള്ള കാര്യത്തിൽ എനിക്കുറപ്പാ... നല്ല കുട്ടിയാ... നല്ല കുടുംബമാ... ഒരിക്കലും വിട്ടുകളയരുത്.“

“വീട്ടുകാർക്കറിയാമെന്ന് മൗലവിക്കെങ്ങനെ മനസ്സിലായി..“

“ആ കുട്ടിയുടെ വാപ്പയുടെ ചില സംഭാഷണങ്ങളിൽ നിന്ന് എനിക്ക് മനസ്സിലായി... അദ്ദേഹത്തിന് ഈ ബന്ധത്തോട് വളരെ താൽപര്യമുള്ളതുപോലെ എനിക്ക് തോന്നി.“

“എന്തായാലും മൗലവിയുടെ തോന്നലുകൾ യാഥാർത്ഥ്യമാവട്ടെ... സമ്പത്തിനോട് ഭ്രമമില്ല... സമ്പത്തുണ്ടെന്നറിഞ്ഞല്ല ഞങ്ങൾ പ്രണയിച്ചത്...“

“എന്തായാലും നിന്നെപ്പോലൊരാളിനെ അവർക്ക് ലഭിക്കുന്നത് അവരുടെ ഭാഗ്യംതന്നെയാണ്.“

ഫ്ലൈറ്റ് ടേക്കോഫിനുള്ള അനൗൺസ്മെന്റ് ചെയ്തു... അവർ സീറ്റ്ബെൽറ്റ് മുറുക്കി. രാത്രിയിലായിരിക്കും ഫ്ലൈറ്റ് എയർപോർട്ടിലെത്തുക. അവിടെ വിഷ്ണു കാത്തുനിൽപ്പുണ്ടാവും... അവിടെനിന്നും മൗലവിയുടെ വീട്ടിലേയ്ക്ക്. നേരംവെളുക്കുന്നതുവരെ അവിടെ വിശ്രമം അതു കഴിഞ്ഞ് നാട്ടിലേയ്ക്കുള്ള യാത്ര.. വൈകുന്നേരത്തോടെ വീട്ടിലെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഫ്ലൈറ്റ് ടേക്കോഫ് ചെയ്തു... ബാംഗ്ലൂർ സിറ്റിയുടെ ആകാശക്കാഴ്ച മനോഹരമായിരുന്നു. കണ്ണിൽ നിന്നും മറയുന്നതുവരേ അവൻ അതു നോക്കി നിന്നു. വീണ്ടും അവർ സംഭാഷണത്തിലേയ്ക്ക് തിരികെയെത്തി...

“ഫസലേ.. നിന്റെ പ്രസംഗത്തിലെ ആശയങ്ങൾ നീയൊരു പേപ്പറിൽ പകർത്തിവയ്ക്കണം... നമുക്ക് ഒരു പുസ്തകമായി പ്രസിദ്ധീകരിക്കണം.. വളരെ അർത്ഥവത്തായ ചിന്താഗതികളാണ് നിന്റേത്..“

“ചില പോയിന്റുകൾ ഞാൻ കുറിച്ചുവയ്ക്കാറുണ്ട്.. സമയം ലഭിക്കുന്നില്ല.. ഇനി ക്ലാസ്സു തുടങ്ങിക്കഴിഞ്ഞാൽ എങ്ങനെയാണെന്നറിയില്ല..“

“എല്ലാറ്റിനും സമയം ലഭിക്കും ഫസലേ.. നമ്മുടെ ജീവിതത്തെ ഒരു അടുക്കും ചിട്ടയിലും കൊണ്ടെത്തിക്കണം.. അതിനു നമുക്ക് സാധിക്കണം. എല്ലാം നേരേയാകും.“

സാവധാനം രണ്ടാളും ഉറക്കത്തിലേയ്ക്ക് വഴുതിവീണു.. ഫസലിന്റെ മനസ്സ് നിറയെ സ്വപ്നങ്ങളായിരുന്നു. ഐഷുവുമായുള്ള ജീവിതം... ഒരുമിച്ചുള്ള യാത്രകൾ... പ്രേമസല്ലാപങ്ങൾ...അങ്ങിനെ..അങ്ങിനെ...

ജാഗ്രത... ശീലമാക്കുക... 



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 22 11 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 29 11 2020


14.11.20

നിഴൽവീണവഴികൾ നൂറിന്റെ നിറവിൽ

 

ജീവിതം പറഞ്ഞു തുടങ്ങിയിട്ട് ഇന്നേക്ക് 100 ആഴ്ചകൾ ഒരിക്കലും ഇത്രയും പിന്തുണ ലഭിക്കുമെന്ന് കരുതിയിരുന്നില്ല.. ഓരോ ലക്കം കഴിയുമ്പോഴും പലരും വിളിച്ച് അഭിനന്ദിക്കുന്നുണ്ടായിരുന്നു. അവരുടെ അനുഭവങ്ങളും കഥയിലെ ഫസലിന്റെ അനുഭവവുമായി വളരെ സാമ്യമുണ്ടെന്ന് പലരും വിളിച്ചു പറഞ്ഞിട്ടുണ്ട്. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു. ഇതൊരു വെറും കഥപറച്ചിലല്ല പരസ്പരം സംവാദമാണ്. ഇതിൽ പല കഥാപാത്രങ്ങളും നമുക്കിടയിൽ ജീവിക്കുന്നവരാണ് യാദൃശ്ചികം എന്നു പറയുന്നില്ല... എല്ലാ ലക്കത്തെപ്പോലെ ഈ ലക്കവും നിങ്ങൾ ഏറ്റെടുക്കുമെന്നു കരുതുന്നു.. ഇനിയും നമുക്ക് ഓരോ ഞായറാഴ്ചയും കാണാം...

“ഉമ്മാ ഞാനൊറ്റയ്ക്ക് അവിടെ നിൽക്കില്ല. അങ്ങനെയെങ്കിൽ  ഞൻ ഹോസ്റ്റലിൽ നിൽക്കാം.“
“അതുമതി.. ഞാൻ വല്ലപ്പോഴും വന്നുനിൽക്കാം.. ഇവിടം വിട്ടു പോകാൻ വയ്യാത്തോണ്ടാ..“
“ഹമീദ് അവളെ നിർബന്ധിച്ചില്ല.. ഫസലും എതിർത്ത് പറയാൻ പോയില്ല..“
അവർ വളരെ നേരം പല കാര്യങ്ങളും സംസാരിച്ചിരുന്നു. പെട്ടെന്നാണ് ഫോൺബെല്ലടിച്ചത്. ഫസൽ ഓടിച്ചെന്നു ഫോണെടുത്തു.

ഡോക്ടർ ഗോപിയുടെ കോളായിരുന്നത്. മെഡിക്കൽ കോളേജിൽ അടുത്ത ആഴ്ചതന്നെ എത്തണമെന്നും അഡ്മിഷനുമായിബന്ധപ്പെട്ട പേപ്പേഴ്സ് സമർപ്പിക്കണമെന്നും പറഞ്ഞു. തലേദിവസം വന്നു സ്റ്റേ ചെയ്യുന്നതാണ് നന്നെന്നറിയാം അതിനാൽ അതിനുള്ള സംവിധാനം ഉണ്ടാക്കാൻ പറഞ്ഞിട്ടുണ്ട്. വേണമെങ്കിൽ തന്റെ ക്വോർട്ടേഴ്സിൽ താമസിക്കാമെന്നും ഗോപി ഡോക്ടർ പറഞ്ഞു.  അവർ കുറച്ചുനേരം സംസാരിച്ചു.

ഫോൺ കട്ട് ചെയ്ത് എല്ലാവരോടുമായി അവൻ കാര്യങ്ങൾ പറഞ്ഞു. രണ്ടാഴ്ചയ്ക്കകം പോകേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്യണം.

“സഫിയ അങ്ങനെയെങ്കിൽ അവന്റെ ക്വോർട്ടേഴ്സിൽ താമസിച്ചിട്ടു പോയാൽ പോരേ.“ ഹമീദ് ചോദിച്ചു.

“വേണ്ടുപ്പാ... നമുക്ക് അദ്ദേഹത്തിന്റെ ഭാര്യയെ ഒരു പ്രാവശ്യം മാത്രമേ കണ്ടു പരിചയമുള്ളൂ. നമ്മൾ അവരുടെ ജീവിതത്തിൽ ഒരു ബുദ്ധിമുട്ടാകാൻ പോകാതിരിക്കുന്നതാണ് നല്ല.“

ഹമീദ് പിന്നൊന്നും പറഞ്ഞില്ല. പഴയ കാര്യങ്ങളോരോന്നും ആ വൃദ്ധ മനുഷ്യന്റെ മനസ്സിലൂടെ കടന്നുപോയി. എത്ര മറക്കാൻ ശ്രമിച്ചാലും മറക്കാനാവാത്തതാണത്. സ്വന്തം താൽപര്യം സംരക്ഷിക്കുന്നതിനായി അവരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ വലിയൊരു പാതകം താൻ ചെയ്തിട്ടുണ്ട്. അവന്റെ അച്ഛൻ പറയുമായിരുന്നു.. നമുക്ക് മറ്റെവിടെയെങ്കിലും പോകാം.. അപ്പോൾ പിന്നെ മതത്തിന്റെ വേലിക്കെട്ടുകൾ നമ്മുടെ ഹൃദയബന്ധത്തെ പിഴുതെറിയില്ലല്ലോ ... പക്ഷേ ആ കാലത്ത് കൃഷിഭൂമിയും വീടും വിട്ടു മറ്റൊരു യാത്ര ചിന്തിക്കാനാവുമായിരുന്നില്ല. എന്തായാലും സംഭവിച്ചത് സംഭവിച്ചു. എല്ലാം പടച്ചോന്റെ തീരുമാനമെന്നു കരുതി സമാധാനിക്കാം.

അവസാനം അവളുടെ ഇഷ്ടത്തിനു തന്നെ വിട്ടു.. അമ്മായിയുടെ വീട്ടിൽ തങ്ങുക. തലേദിവസം രാവിലെ തിരിക്കാം. താമസം അമ്മായിയുടെ അടുത്ത്. അതിനു ശേഷം വരാൻ നേരത്ത് ഗോപി ഡോക്ടറുടെ കോർട്ടേഴ്‌സിലേക്കൊരു യാത്ര. അതിനുശേഷം തിരിച്ച് വീട്ടിലേയ്ക്ക്. രാത്രിയോടുകൂടി തിരികെ എത്താം...

എല്ലാവർക്കും സമ്മതമായിരുന്നു. ഹമീദ് കൂടെപ്പോരാമെന്നു പറ‍ഞ്ഞു. പക്ഷേ അവർക്കാർക്കും താൽപര്യമുണ്ടായിരുന്നില്ല. നാദിറ തയ്യാറായിരുന്നു. പക്ഷേ കുഞ്ഞിനേയും കൊണ്ടൊരു ദീർഘയാത്ര... കുറച്ച് ബുദ്ധിമുട്ടുള്ളതുമാണ്.

“അതിന്റെ ആവശ്യമില്ല വാപ്പാ... അവിടെ ഗോപിയേട്ടൻ ഉണ്ട്. പിന്നെ ഞാൻ പോകുന്നത് നാളത്തെ ഡോക്ടറുടെ കൂടെയല്ലെ... അവനെ ഇത്രയും കാലം ഞാനല്ലേ സംരക്ഷിച്ചത്.. ഇനി എന്നെ സംരക്ഷിക്കേണ്ട ചുമതല അവനല്ലെ..“

ഫസൽ സ്നേഹപൂർവ്വം സഫിയുടെ കവിളിൽ ഒരു നുള്ളുകൊടുത്തു.

“ടാ ചെക്കാ.. കുട്ടിക്കളിക്ക് നിൽക്കല്ലേ നീ ഇപ്പൊ വലിയ ചെക്കനാ ..“ അവിടെ പിന്നെ സ്നേഹത്തിന്റെ പിണക്കമായിരിരുന്നു അരങ്ങേറിയത്.

“ഉമ്മാ ഈ വരുന്ന വെള്ളിയാഴ്ച ബാംഗ്ലൂരിൽ പോകണം.“

“അതിനൊക്കെ ഒറ്റയ്ക്ക് പോകാനുള്ള കഴിവുണ്ടല്ലോ.. പിന്നെന്താ അവിടെ പോയാൽ...“

“ഉമ്മാ ഉമ്മ എന്റെ ചക്കര ഉമ്മയല്ലേ.. പേടിക്കേണ്ട... ദാ നോക്കിയേ.. നല്ല മസിലുള്ള  ശരീരമാണ് പിന്നെന്തിനാ പേടിക്കുന്നത് .“

“ഉവ്വേ ...“

വ്യാഴാഴ്ച രാവിലെ മൗലവി വിളിച്ചിരുന്നു. പോകേണ്ട തയ്യാറെടുപ്പുകൾ എവിടെയായെന്നു ചോദിച്ചു.

“ഇവിടെ എല്ലാം ക്ലിയറാണ് മൗലവി..“

“നമ്മുടെ ഫ്ലൈറ്റ് വൈകിട്ട് 7 മണിക്കാണ്. അഞ്ചുമണിക്ക് എയർപോർട്ടിൽ എത്തണം.“

“ശരി..“

അവരുടെ യാത്രയുടെ കാര്യങ്ങളെല്ലാംവിശദമായി സംസാരിച്ചു. ഉപ്പയോട് സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ ഫോൺ ഉപ്പയുടെ അടുത്തേയ്ക്ക് നീട്ടി.. അവർ വിശദമായി സംസാരിച്ചു. ശനിയാഴ്ച പ്രോഗ്രാമാണ്. ഞായർ കഴിഞ്ഞു തിങ്കളാഴ്ച വൈകിട്ട് തിരിക്കും... അന്ന് രാത്രിയോടെ  കോഴിക്കോടെത്തും. അവിടെ വിഷ്ണു വെത്താമെന്നു ഏറ്റിട്ടുണ്ട്. കൊണ്ടാക്കുന്നതും വിഷ്ണുവാണല്ലോ.. രണ്ടു ട്രിപ്പ് ഇത്രയും ദൂരം യാത്ര ചെയ്യണ്ടെന്ന് മൗലവി  പറ‍ഞ്ഞു. അതിന് അദ്ദേഹത്തിന്റെ ഒരു വീട് അവിടെ പൂട്ടിക്കിടക്കുന്നുണ്ട്. അവിടെ താമസിക്കാമെന്നു തീരുമാനമെടുത്ത്. അവർ പോകുന്നത് ഒരുമിച്ച് അതിനു ശേഷം  വിഷ്ണു അവിടെ സ്റ്റേ ചെയ്യും.  എന്നിട്ട് ഒരുമിച്ച് അവർ തിരികെ യാത്ര.

എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്തു.

വെള്ളിയാഴ്ച വെളുപ്പാൻ കാലത്ത് 3 മണിക്ക് അവർ യാത്ര തുടങ്ങി.. എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തേയ്ക്ക് സഫിയ ഓടി അടുത്തെത്തി ഒരു കവർ നൽകി..

“ഇതെന്താ ഉമ്മാ...“

“ടാ... വാഴിച്ചെലവൊക്കെയില്ലേ...“

“ഓ പോക്കറ്റ്മണി... താങ്കുയു ഉമ്മ.“

“ഈ ചെക്കൻ ഇപ്പോൾ ഇംഗ്ലീഷ് പറഞ്ഞ് കളിയാക്കുന്നു ഉപ്പാ..“

“അവൻ പറയട്ടടീ..“

അവൻ യാത്ര ആരംഭിച്ചെങ്കിലും അവിടെ സഫിയയുടെ മനസ്സിന് ഒരു വിങ്ങലായിരുന്നു. ആദ്യമായാണ് ഫസൽ വിമാനത്തിൽ കയറുന്നത്.. തിരികെ വരുന്നതുവരെ മനസ്സിൽ തീയായിരിക്കും.. ഇല്ല പടച്ചോൻ എല്ലാം കാത്തുകൊള്ളും...

തണുപ്പുള്ള അന്തരീക്ഷത്തിൽ ചെറിയ മഞ്ഞിനെ കീറിമുറിച്ച് കൊണ്ട്. ഇരുട്ടിന്റെ പുതപ്പിനുള്ളിലൂടെ അവർ യാത്ര പൊയ്ക്കൊണ്ടിരുന്നു. രാവിലെ 9 മണിയായപ്പോഴേയ്ക്കും പ്രഭാത ഭക്ഷണം കഴിക്കാനായി നിർത്തി.. അതിനു ശേഷം വീണ്ടും യാത്ര മൗലവി അവിടെ വിഷ്ണുവിന് താമസ്സിക്കാനുള്ള ബിൽഡിംഗിൽ ഉണ്ടാവുമെന്നും അവിടെ എത്തിയിട്ട് ഒരുമിച്ച് എയർപോർട്ടിലേയ്ക്ക് പോകാമെന്നുമാണ് പറഞ്ഞിരിക്കുന്നത്.

വിഷ്ണു ചോദിക്കാതെ തന്നെ അവൻ അവന്റെ ജീവിത്തിൽ വളരെ വേദനാജനകമായ കഥ പറഞ്ഞുതുടങ്ങി.. അതെങ്ങനെ കഥയാകും പച്ചയായ ജീവിതമല്ലേ... വാപ്പയോടൊപ്പമുള്ള ജീവിതവും അവിടെ അദ്ദേഹത്തിന് ഭാര്യയുള്ളത് പറയാതെ കബളിപ്പിച്ച് വിവാഹം കഴിച്ച കാര്യവും അവൻ പറ‍ഞ്ഞു. വിഷ്ണു സ്വന്തം കുടുംബാംഗംപോലെയാണല്ലോ... ഇന്നുവരെ ആരോടും പറയാതിരുന്ന പല രഹസ്യങ്ങളു അവനു വിശ്വസിച്ച് പറയാൻ പറ്റിയ ഒരു മനുഷ്യനാണ് വിഷ്ണുവെന്ന് അവനു തോന്നിയിരുന്നു.

“സെഞ്ചോറിയുടെ നിറവിലാണ് ഈ കഥ നിൽക്കുന്നത്... തുടക്കത്തിൽ പറഞ്ഞതുപോലെ ഇതൊരു അനുഭവകഥതന്നെയാണ്. ഇവിടെ ആരുടെയെങ്കിലും ജീവിതവുമായി എന്തെങ്കിലും ബന്ധം തോന്നുന്നെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം... ഒരു കാര്യം മാത്രം സൂചിപ്പിക്കട്ടെ... ഇതൊരു യഥാർത്ഥ ജീവിതകഥതന്നെയാണ്.. ഇതിൽ കഥാപാത്രങ്ങൾ പലയിടങ്ങളിലായി ജീവിച്ചിരിക്കുന്നു. ഫസലിന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നവരിൽ ചിലർ മൺമറഞ്ഞു പോയവരും നിലവിൽ ജീവിച്ചിരിപ്പുള്ളവരുമുണ്ട് ... തിരിഞ്ഞുനോക്കിയാൽ വേദനതോന്നുന്ന സംഭവങ്ങൾ. പക്ഷേ അവനൊരിക്കലും താൻ ലൈംഗികമായി പിഢിപ്പിക്കപ്പെട്ട വിവരം വിഷ്ണുവിനോട് പറഞ്ഞില്ല.. അതൊരിക്കലും ആരോടും പറയേണ്ടതില്ല.. തന്റെ ഒപ്പം ആ ഓർമ്മകളും മൺമറഞ്ഞു പോവട്ടെ.“

അവർ ഒരു മണിയോടു കൂടി ലക്ഷ്യസ്ഥാനത്തെത്തി.. അവിടെ ഗേറ്റ് തുറന്നിട്ടിരുന്നു. അവർ എത്തിയപ്പോൾ മൗലവി അവരെ സ്വീകരിക്കാനെത്തി.. അവർ രണ്ടാളും വീട്ടിൽ കയറി...അവർക്കായി ഭക്ഷണം ഒരുക്കിയിരുന്നു. അവിടെ ഒരു ജോലിക്കാരിയുണ്ടായിരുന്നു. അടുത്തു തന്നെയാണ് താമസം... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കും.വീടും മുറ്റും വൃത്തിയാക്കുകയും ഭക്ഷണം പാചകംചെയ്ത് കൊടുക്കുകയും ചെയ്യും.. വിശ്വസിക്കാം. വർഷങ്ങളായുള്ള പരിചയം. മൗലവി അവരെ പരിചപ്പെടുത്തി. വിഷ്ണു ഡോക്ടറാകാൻ പോകുന്നെന്ന് പറഞ്ഞപ്പോൾ വല്ലാത്ത ബഹുമാനം..

“അവർ അവിടെനിന്നും ഭക്ഷണം കഴിച്ച് മൂന്നു മണിയോടെ യാത്ര ആരംഭിച്ചു. അവിടെനിന്നും ഒന്നരമണിക്കൂറത്തെ യാത്രമാത്രം. അവരുടെ വാഹനം എയർപോർട്ടിലെത്തി.. വഴിയിൽ മൗലവി പല കാര്യങ്ങളെക്കുറിച്ചും അവനോട് സംസാരിച്ചു. കൂടുതലും മലയാളി സമൂഹമാണ് അവിടെയുള്ളത് നിന്റെ പ്രഭാഷണത്തിൽ കുറച്ച് ഇംഗ്ലീഷുകൂടി കയറ്റാമെന്നുണ്ടെങ്കിൽ വളരെ നല്ലതായിരിക്കും.“

“അവനെ വിളിച്ചു പറഞ്ഞപ്പോൾ തന്റെ പ്രഭാഷണം ഉണ്ടാകുമെന്നു കരുതിയില്ല... ഇതിപ്പോൾ പ്രത്യേകിച്ചൊന്നും പ്രിപ്പയർ ചെയ്തതുമില്ല... ങ്ഹാ കുഴപ്പമില്ല.. തന്റെ കൈയ്യിലുള്ളത് തട്ടിവിടാം...“

അവർ എയർപോർട്ടിനുള്ളിൽ കയറി. ബോഡിംങ്പാസ് വാങ്ങി ലോഞ്ചിലേയ്ക്ക് പോയി... ഫ്ലൈറ്റ് അനൗൺസ് ചെയ്തു.. രണ്ടാളും മറ്റുള്ള യാത്രക്കാർക്കൊപ്പം ഫ്ലൈറ്റിനുള്ളിലേയ്ക്ക് കയറാനുള്ള കവാടത്തിലേക്ക് നീങ്ങി. അവൻ അവന്റെ പ്ലാൻ പറഞ്ഞു.. നാളത്തെ പ്രോഗ്രാം കഴിഞ്ഞ് പിന്നീട് ഒരു ദിവസം അവിടെ സ്റ്റേയുണ്ട്. തനിക്ക് വേണ്ടപ്പെട്ട കുട്ടിയെ കാണണമെന്നു പറ‍ഞ്ഞപ്പോൾ അദ്ദേഹം എതിർത്തില്ല. അവൻ അവളോട് എത്തുന്ന സമയവും മറ്റും പറഞ്ഞിരുന്നു. വാപ്പയ്ക്ക് സമയമുണ്ടെങ്കിൽ എത്തിച്ചേരുമെന്നു അറിയിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ പ്രഭാഷണം കഴിഞ്ഞ് അവിടെ എത്തണമെന്നും അവൾ പറഞ്ഞിരുന്നു. താമസം അവളുടെ വാപ്പ ഓഫർ ചെയ്തിരുന്നു. പക്ഷേ ഇവിടെ മീറ്റിംഗ് സംഘടിപ്പിച്ചവർ വേണ്ട എല്ലാ തയ്യാറെടുപ്പുകളും ഏർപ്പാടാക്കിയിരുന്നു.

വിഷ്ണു അവരെ യാത്രയാക്കി തിരിച്ച് മൗലവിയുടെ വീട്ടിലേയ്ക്ക് പോയി... അവിടെ അവനുവേണ്ട ഭക്ഷണം പാചകം ചെയ്തു വച്ചിട്ട് അവർ പോയിരുന്നു.

ഫ്ലൈറ്റിനുള്ളിൽ അവൻ കയറിയപ്പോൾ വല്ലാത്തൊരു സന്തോഷം..ജീവിതത്തിൽ ആദ്യമായി ഫ്ലൈറ്റിൽ കയറുകയാണവൻ. ദൂരെ നിന്നു മാത്രമേ കണ്ടിട്ടുള്ളു. മാമയേയും മറ്റും യാത്രയാക്കാൻ വരുമ്പോൾ അതിൽ ഒരു ദിവസമെങ്കിലും കയറണമെന്നുള്ള അതിയായ മോഹമുണ്ടായിരുന്നു. അവരുടെ ഊഴമായി അവർ അകത്തു കയറി നല്ല തണുപ്പുണ്ട്. വാതിലിൽ തങ്ങളെ തൊഴുത് അഭിവാദ്യം ചെയ്യുന്ന എയർ ഹോസ്റ്റസ്. സിനിമാനടിപോലും തോറ്റുപോകും. അവരുടെ സീറ്റിനടുത്തെത്തി. ലഗേജുകൾ മുകളിൽവച്ചു, മൗലവി അവനോട് സൈഡ് സീറ്റിലിരിക്കാൻ പറഞ്ഞു.. അവന് വലിയ സന്തോഷമായി.. വീട്ടിൽ ഉമ്മയെക്കുറിച്ചും ഉപ്പയെക്കുറിച്ചും അവൻ ചിന്തിച്ചു. തന്റെ നല്ലതിനുവേണ്ടി മാത്രം പ്രാർത്ഥനയോടെ കാത്തിരിക്കുന്നവർ. ബാംഗ്ലൂരിൽ പോകണമെന്നു പറഞ്ഞപ്പോൾ ഒരെതിർപ്പുമില്ലാതെ സമ്മതിച്ചു. അവന്റെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് പൈലറ്റിന്റെ അനൗൺസ്മെന്റ് വന്നു. എയർഹോസ്റ്റസ് വേണ്ട നിർദ്ദേശങ്ങൾ ആംഗ്യരൂപത്തിൽ അവതരിപ്പിച്ചു. അവനതെല്ലാം പുതുമയായിരുന്നു. എല്ലാം ശ്രദ്ധാപൂർവ്വം കേട്ടു... മനസ്സിൽ കുളിര് കോരിക്കൊണ്ട് ഫ്ലൈറ്റ് സാവധാനം ചലിച്ചു തുടങ്ങി.. റൺവെയിലെത്തി പതുക്കെയൊന്നു നിന്നു.. പെട്ടെന്നുതന്നെ വന്നതിന്റെ ഇരട്ടി സ്പീഡിൽ മുന്നോട്ടു കുതിച്ചു.. നിമിഷങ്ങൾക്കകം ടേക്കോഫ് ചെയ്തു.. മുകളിൽ നിന്നു നോക്കിയപ്പോൾ നിമിഷങ്ങൾക്കകം എയർപ്പോർട്ട് കണ്ണിൽ നിന്നും മറഞ്ഞു. മേഖപാളികളി‍ൽ പ്രവേശിച്ചു. ഒരു കൊച്ചു കുട്ടിയുടെ ജിജഞാ സയോടെ അവൻ നോക്കിയിരുന്നു. അവന്റെ മുഖത്തെ ഭാവങ്ങൾ മൗലവിയെയും അത്ഭുതപ്പെടുത്തി...

അന്തരീക്ഷത്തിലൂടെ അത് മുന്നോട്ടു കുതിച്ചു... ഇപ്പോൾ അതിന്റെ സ്പീഡ് അറിയാനാവുന്നില്ല. പക്ഷേ വളരെ വേഗം കാഴ്ചകൾ കണ്ണിൽ നിന്നു മറയുന്നു. അപ്പോഴേയ്ക്കും എയർ ഹോസ്റ്റസ് അവർക്കുള്ള ലഘുഭക്ഷണവുമായി വന്നു. ഫസലിനു വേണ്ടി മൗലവി തന്നെയാണ് ഓർഡർ ചെയ്തത്. ഇടയ്ക്കിടയ്ക്ക് അനൗൺസ്മെന്റുകൾ വന്നുകൊണ്ടിരുന്നു. രണ്ടാളും സാൻവിച്ചാണ് ഓർഡർ ചെയ്തിരുന്നത്. പ്രത്യേക രുചിയായിരുന്നതിന്. അതി രാവിലെ ഉണർന്നതല്ലേ.. അവന് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. മേഘപാളികളിലൂടെയുള്ള യാത്ര അവനിൽ ആലസ്യം ജനിപ്പിച്ചു... സാവധാനം ഉറക്കത്തിലേയ്ക്ക് വഴുതിവീണു.
മൗലവി അവനെ തട്ടിയുണർത്തിയപ്പോഴാണ് ഇറങ്ങാനുള്ള സ്ഥലമായെന്നുള്ള കാര്യം ഓർമ്മയിൽ വന്നത്. ഫ്ലൈറ്റ് ലാന്റ് ചെയ്യാനുള്ള അനൗൺസ് മെന്റുകൾ വന്നു... അൽപ നേരത്തിനകം ഫ്ലൈറ്റ് താഴേയ്ക്ക് പോയിത്തുടങ്ങി.. ഇപ്പോൾ എയർപോർട്ട് വ്യക്തമായി കാണാം... ഫ്ലൈറ്റ് നല്ല സ്പീഡിൽ തന്നെ ലാന്റ് ചെയ്തു.. അൽപനേരം റണ് വേയിലൂടെ ഓടി... തങ്ങൾക്ക് പുറത്തേയ്ക്കിറങ്ങാനുള്ളിടത്തെത്തി അവ നിന്നു. എല്ലാവരും ലഗേജുകളുമെടുത്ത് പുറത്തേയ്ക്ക്. വിശാലമായ എയർപോർട്ട്. തങ്ങൾ കയറിവന്ന എയർപ്പോർട്ടിനേക്കാൾ വലിയ എയർപോർട്ട്. ധാരാളം ഫ്ലൈറ്റുകൾ നിരന്നുകിടക്കുന്നു.

ഫ്ലൈറ്റ് ചെറിയൊരാലസ്യത്തോടെ കവാടത്തിനടുത്തു നിന്നു. വാതിൽ തുറന്നതും അവിടെ ഗോവണി ഘടിപ്പിച്ചിരുന്നു. അവർ അതിലൂടെ ഇറങ്ങി മറ്റുള്ള യാത്രക്കാർക്കൊപ്പം പുറത്തേയ്ക്ക് അവിടെയെത്തിയപ്പോൾ അവരെ സ്വീകരിക്കാൻ നെയിംബോഡുമായി ആളെത്തിയിരുന്നു. അവരുടെ വാഹനത്തിൽ കയറി യാത്രയായി.. എയർപോർട്ടിൽ നിന്നും ഏകദേശം ഒന്നരമണിക്കൂർ യാത്ര... രാത്രിയുടെ കൂരിരുട്ടിൽ അംബരചുംബികളായ ബിൽഡിങ്ങുകൾ പ്രകാശത്തിൽ തിളങ്ങി നിൽക്കുന്നു. റോഡിൽ നിറയെ വെളിച്ചം പകൽ പോലെ തോന്നുന്നു. എന്തു ഭംഗിയാണിവിടെ.. കൂടെ ഡ്രൈവറെ കൂടാതെ ഒരാൾകൂടിയുണ്ടായിരുന്നു. അവർ ഓരോ സ്ഥലങ്ങളും അവയുടെ പേരും വിശദമായി പറഞ്ഞുകൊണ്ടിരുന്നു. നാളത്തെ പ്രോഗ്രാമിനെക്കുറിച്ചും അവർ സംസാരിച്ചു. ഏകദേശം 10 മണിയോടുകൂടി അവർക്ക് താമസിക്കേണ്ട ഹോട്ടലിലെത്തി... അനേകം നിലകളുള്ള ബിൽഡിംഗ് സ്റ്റാർ ഹോട്ടലാണെന്ന് കൂടെവന്ന ആൾ പറഞ്ഞു.. വാഹനം ഹോട്ടലിന്റെ മുന്നിലെത്തി. അവരുടെ ലഗേജ് ഹോട്ടൽ ജീവനക്കാൽ വന്നെടുത്തു. അവരുടെ റൂമിലേയ്ക്ക് ആനയിച്ചു. രണ്ടാളും റൂമിലെത്തി. വിശാലമായ റൂം... നല്ല രീതിയിൽ ബഡ്ഡ് അറേഞ്ചു ചെയ്തിരിക്കുന്നു ചെറിയൊരു ബാൽക്കണിയുമുണ്ടവിടെ... ഹോട്ടൽ മുറിയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും വിലയ ഹോട്ടലിൽ ആദ്യമാണ് താമസിക്കാനെത്തുന്നത്... അവർക്കുള്ള ഭക്ഷണം എടുത്തുവാരാമെന്നു പറഞ്ഞ് റൂംബോയി പോയി... അൽപ നേരത്തിനകം അവർ രണ്ടാളും കുളിച്ച് ഫ്രഷായി എത്തി. അപ്പോഴേയ്ക്കും ആവിപറക്കുന്ന ഭക്ഷണം എത്തിയിരുന്നു.. നനല്ല ബീഫും ചപ്പാത്തിയും, കൂടാതെ ചിക്കൻ ഫ്രൈയും വലിയൊരു പ്ലേറ്റിൽ സലാഡും... കണ്ടപ്പോഴേ ഫസലിന്റെ വായിൽ കൊതിയൂറി... റൂംബോയി പോയുടനെ അവർ ഭക്ഷണം എടുത്തു നിരത്തിവച്ചു... കഴിക്കാൻ തുടങ്ങി.. ഇതുവരെ കഴിച്ചിട്ടുള്ള ഭക്ഷണങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അത്... ഏകദേശം 1 മണിവരെ അവർ പല കാര്യങ്ങളും സംസാരിച്ചിരുന്നു. നാളെ പോകുന്നതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും. അവിടെ ചെന്നിട്ട് ഇടപെടേണ്ട രീതിയെക്കുറിച്ചും അവനോട് പറഞ്ഞു... അവൻ എല്ലം വിശദമായി കേട്ടു.. മൗലവി ഒരു പുസ്തകം അവന് നൽകി... നമുക്ക് നാളെ ഉച്ചവരെ സമയമുണ്ട്. സമയമുണ്ടെങ്കിൽ ഇതൊന്നു വായിച്ചുനോക്കൂ.. ചിലപ്പോൾ പ്രയോജനപ്പെടും...

അവൻ അതു വാങ്ങി.. മൗലവി  ഗുഡ്നൈറ്റ് പറഞ്ഞ് ഉറങ്ങാൻ കിടന്നു.. അവൻ ആ ബുക്കിലൂടെ കണ്ണുകൾ പായിച്ചു. ശിഥിലമായികൊണ്ടിരിക്കുന്ന കുടുംബ ഭദ്രതയെ കുറിച്ചുള്ള പുസ്തകം ആയിരുന്നു അത്..അവൻ ഗാഢമായ വായനയിൽ മുഴുകി...  മൗലവി പഴയതുപോലെ തന്നെ സ്പർശിക്കുകയോ അസ്വാഭാവികമായി പൊരുമാറുകയോ ചെയ്യുന്നില്ല... അവൻ കട്ടിലിൽ തന്നെ തലയിണ തലയിൽ വച്ച് കിടന്നു. പതുക്കെ ഓരോ പേജുകൾ മറിച്ചുനോക്കി..

നിശ്ശബ്ദതയെ ഭംജിച്ചുകൊണ്ട് മൗലവി സംസാരിച്ചു തുടങ്ങി.. ഫസലേ.. ഞാൻ പഴയരീതിയിലല്ല നിന്നെ കാണുന്നത്.. അറിയാതെ എന്തെല്ലാമോ ആവേശത്തിൽ ഞാൻ എന്തൊക്കെയോ ചെയ്തു.. പക്ഷേ ഒരിക്കലും തിരിഞ്ഞു നോക്കിയില്ല.. എനിക്കിപ്പോൾ പുനർ ചിന്തനം വന്നിരിക്കുന്നു. ഇനിയൊരിക്കലും ഒരു കുഞ്ഞിനേയും ലൈംഗിക സംതൃപ്തിക്കായി സമീപിക്കാൻ പാടില്ലെന്ന് എനിക്ക് നീതന്നെയാണ് മാതൃകയാക്കി തന്നത്. എനിക്കും ഒരു മകനുണ്ട്.. അവന് പ്രായം വെറും പത്ത് വയസ്സ്.. അവനെന്തെങ്കിലും സംഭവിച്ചാൽ എനിക്ക് അടങ്ങിയിരിക്കാൻ സാധിക്കുമോ.. ഇല്ല... അതിനാൽ ഞാനെല്ലാം നിർത്തി...എന്റെ മനസ്സിനെയും ശീലങ്ങളെയും കടിഞ്ഞാണിടാൻ സാധിച്ചു. അയാൾ തിരിഞ്ഞു കിടന്ന് അവന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ചു.. ചെയ്തുപോയ തെറ്റിന് മാപ്പ്. നീയൊരിക്കലും മനസ്സിൽ വയ്ക്കരുത്.. അയാൾ അതു പറയുമ്പോൾ കണ്ണുകളിൽ കണ്ണുനീരിന്റെ നനവുണ്ടായിരുന്നു.

”മൗലവി... വിഷമിക്കേണ്ട... ‍ഞാനത് ഇനിയൊരിക്കലും ഓർ‌ക്കില്ല... ജീവിതത്തിൽ എല്ലാ അനുഭവങ്ങളും വേണമല്ലോ... ഇതും അതുപോലൊരു അനുഭവമാകട്ടെ..

മൗലവി അവനെ നോക്കി. തിരിഞ്ഞു കിടന്നുറങ്ങി. അവൻ സാവധാനം പേജുകളിലോരോന്നായി മറിച്ചു വായിച്ചു. രണ്ടു രണ്ടര മണിവരെ അവൻ വായിച്ചിരുന്നു. ഉറക്കം കൺപോളകളെ തഴുകാൻ തുടങ്ങിയപ്പോൾ അവൻ ബാൽക്കണിയിലേയ്ക്ക് ചെന്നു. അവിടെ പത്താമത്തെ നിലയിലുള്ളതാണ് അവരുടെ റൂം.. മുകളിൽ നിന്നു നോക്കിയാൽ സിറ്റിയിലെ പ്രധാന സ്ഥലങ്ങളൊക്കെ വെളിച്ചത്തിൽ മുഴുകി നിൽക്കുന്നു. വീട്ടിൽ നിന്നും ഒറ്റയ്ക്ക് വിട്ടുനിൽക്കുന്നത് ആദ്യമായാണ്. ദൂരെക്കാണുന്ന ഏതോ ഒരു ബിൽഡിംഗിലായിരിക്കും തന്റെ ഐഷു താമസ്സിക്കുന്നത്. നാളെ കഴിയുമെങ്കിൽ എത്താമെന്നു പറഞ്ഞിട്ടുണ്ട്. ഇവിടെ എത്തിയിട്ട് വിളിക്കാൻ സാധിച്ചില്ല...  എന്തായാലും നാളെയാകട്ടെ ചിലപ്പോൾ റൂമിലേയ്ക്ക് വിളിച്ചെന്നുമിരിക്കും താമസിക്കുന്ന ഹോട്ടലിന്റെ പേര് നൽകിയിരുന്നു.

അവൻ തിരികെ കട്ടിലിനടുത്തെത്തി ഉറങ്ങാൻ കിടന്നു. നിഷ്കളങ്കമായി മൗലവി അവിടെക്കിടന്ന് ഉറങ്ങുന്നു. പാവം.. അദ്ദേഹത്തിന് തെറ്റ് ബോധ്യപ്പെട്ടിരിക്കുന്നു. സ്വന്തം മകന് ഇതുപോലൊരു അവസ്ഥ ഉണ്ടാകാൻ ഒരു മനുഷ്യനും ആഗ്രഹിക്കാറില്ലല്ലോ... തന്നെ പ്പോലെ എത്രയോ കുട്ടികൾ ഇതുപോലെ ചതിക്കുഴികളിൽ പെട്ടിരിക്കുന്നു...

കണ്ണുകൾ മെല്ലെ ഉറക്കം തഴുകിയെത്തി... അവൻ ചെന്ന് കിടന്നു ഗാഢമായ നിദ്രയിലേയ്ക്ക് വീണു.. രാവിലെ മൗലവി വിളിച്ചിട്ടാണ് അവൻ ഉണർന്നത്.. അദ്ദേഹം കുളിച്ച് പുതിയ ഡ്രസ്സ് ധരിച്ച് നിൽക്കുന്നു. അവൻ ഉടനേ ബാത്ത് റൂമിലേയ്ക്ക് പോയി കുളിച്ച് ഫ്രഷായി വന്നു. അപ്പോഴേയ്ക്കും അവർക്കുള്ള ബ്രേക്ക്ഫാസ്റ്റ് എത്തിയിരുന്നു. നല്ല മസാല ദോശയും ചമ്മന്തിയും വടയുമായിരുന്നു. രുചികരമായ ഭക്ഷണം... അൽപ നേരത്തിനകം ഫോൺ ശബ്ദിച്ചു. ഫസൽ തന്നെ ഫോണെടുത്തു. അങ്ങേത്തലയ്ക്കൽ ഐഷുവായിരുന്നു..

”ടാ നീയെത്തിയോ..”

”എത്തി..”



”പിന്നെന്താ വിളിക്കാഞ്ഞത്..”

”രാത്രിയായി... അപ്പോൾ വിളിച്ചാൽ നീയെന്നെ തെറിവിളിക്കും..”

”ഇല്ലെന്നേ.. ഞാൻ കാത്തിരുന്നു. പിന്നെ ഇന്ന് വാപ്പയ്ക്ക് കുറച്ച് തിരക്കുണ്ട്. ഞങ്ങൾ മീറ്റിംഗ് കഴിഞ്ഞിട്ടാകും എത്തുന്നത്.. നിന്നെ അവിടെയോ അല്ലെങ്കിൽ ഹോട്ടലിലോ എത്തി കാണാം... പിന്നെ മൗലവിയേയും കൂട്ടിക്കൊള്ളണേ.. ഇന്ന് രാത്രി ഭക്ഷണം വീട്ടീന്നാകാം.. ഇവിടെ എല്ലാവരും നിന്നെ കാത്തിരിക്കുന്നു.”

”അവർ മാത്രമേ കാത്തിരിക്കുന്നുള്ളോ..”

”അതു പിന്നെ... ഞാനതെന്തിനാ പറയുന്നേ.. നിനക്കറിയാലോ..”

അവരുടെ സംഭാഷണം കുറച്ചു നേരം നീണ്ടു നിന്നു... അവർക്കു പോകാനുള്ള സമയമായി.. അവരുടെ വാഹനം താഴെയെത്തിയെന്ന് അറിയിപ്പു വന്നു. മൗലവിയും അവനും വേണ്ട പുസ്തകങ്ങളും എടുത്ത് പുറത്തേയ്ക്ക് രണ്ടാളും വെള്ള ഡ്രസ്സ് ധരിച്ചിരുന്നു. തലയിലും തൊപ്പിയും... ഫസലിനിപ്പോൾ മൗലവിയേക്കാളും പൊക്കം വച്ചിരിക്കുന്നു.

അവർ വാഹനത്തിൽകയറി.. വാഹനം മീറ്റിംഗ് സ്ഥലം ലക്ഷ്യമാക്കി നീങ്ങി. സിറ്റിതിരക്കുകളിലേയ്ക്ക് കടന്നിരിക്കുന്നു. എവിടെയും ട്രാഫിക് ജാമ്... മുട്ടിയുരുമ്മി നീങ്ങുന്ന വാഹനങ്ങൾ... ഫുഡ്പാത്തിലൂടെ ജനങ്ങൾ ലക്ഷ്യമില്ലാതെ ഒഴുകുന്നതുപോലെ.. അവനതൊക്കെ പുതുമയായിരുന്നു. അൽപനേരത്തിനകം അവരുടെ വാഹനം മീറ്റിംഗ് നടക്കുന്ന സ്ഥലത്തെത്തി. അവിടെ ഗംഭീര സ്വീകരണമാണ് അവർക്ക് ലഭിച്ചത്.. അവരെ രണ്ടാളേയും സ്റ്റേജിലേയ്ക്ക് ആനയിച്ചു. എല്ലാവരുടെയും ശ്രദ്ധ അവനിലേക്കും മൗലവിയിലേക്കും...

കാത്തിരിക്കാം... നല്ലൊരു നാളേയ്ക്കായി... ജീവന്റെ വിലയള്ള ജാഗ്രത



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 15 11 2020


തുടർന്ന് വായിക്കുക അടുത്ത ഞായറാഴ്ച്ച 22 11 2020

7.11.20

നിഴൽവീണവഴികൾ ഭാഗം 99

 

ഫസൽ സാവധാനം വണ്ടിയുമായി റോഡിലേയ്ക്ക് കടന്നു... കുറേശ്ശേ  സ്പീഡുകൂട്ടി യാത്ര തുടർന്നു.. വിഷ്ണു വേണ്ട നിർദ്ദേശങ്ങൾ പിറകിലിരുന്ന്  നൽകുന്നുണ്ടായിരുന്നു. മറ്റു വാഹനങ്ങൾ വരുമ്പോൾ എന്തു ചെയ്യണമെന്നും എങ്ങനെ  ഓവർടേക്ക് ചെയ്യണമെന്നും ജംഗ്ഷൻ എത്തുമ്പോൽ ചെയ്യേണ്ട ട്രാഫിക്  നിയമങ്ങളെക്കുറിച്ചും വിഷ്ണു നിർദ്ദേശം നൽകിക്കൊണ്ടിരുന്നു.

റഷീദ് അഭിമന്യുവുമായി ദുബൈയിലേയ്ക്ക് യാത്ര തിരിച്ചു. അവിടെ നിന്നും വന്നിട്ട് രണ്ടു മാസങ്ങൾ കഴിയുന്നു. മാസത്തിലൊരിക്കൽ എത്താമെന്നു കരുതിയതാണ് പക്ഷേ കഴിഞ്ഞില്ല. അവർ ഫ്ലൈറ്റിൽ അടുത്തടുത്ത സീറ്റുകളിലായിരുന്നു.

അടുത്ത മാസം വിവാഹത്തിന് നാട്ടിലേയ്ക്ക് പോകണം.. നാട്ടിൽ പ്രത്യേകിച്ച് ആരേയും വിളിക്കാനില്ല.. ഒരമ്മായിയെ ഗുജറാത്തിലായിരിക്കുമ്പോൾ വിളിക്കാറുണ്ടായിരുന്നു. പിന്നീട് അവരുമായുള്ള ബന്ധവും അറ്റു. പക്ഷേ പഴയ ആ വേരുകൾ തേടിച്ചെല്ലണം. ആരേലും അവശേഷിക്കുമായിരിക്കുമല്ലോ. അച്ഛന്റെ കൂട്ടത്തിലും അമ്മയുടെ കൂട്ടത്തിലും ധാരാളം ബന്ധുക്കളുണ്ടായിരുന്നു.. അവരെല്ലാം ഓർമ്മകളിൽ നിന്നുതന്നെ ഇല്ലാതായിരിക്കുന്നു. വിവാഹത്തിന് ബന്ധുക്കളായും സ്വന്തക്കാരായും റഷീദും കുടുംബവുമായിരിക്കും ഉണ്ടാവുക. സഹോദരിയുടെ സ്ഥാനത്തുനിന്നും റഷീദിന്റെ സഫിയയും.. അച്ഛന്റെ സ്ഥാനത്തുനിന്നും ഹമീദ്ക്കയും..  മറ്റാരാണിനി തനിക്ക്.

ഇടയ്ക്കിടയ്ക്ക മനസ്സിലേയ്ക്ക് വെള്ളിടിപോലെ മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ എത്തിച്ചേരാറുണ്ട്. കഴിഞ്ഞ കാലത്തിലെ മറക്കാനാഗ്രഹിക്കുന്ന ഓർമ്മകൾ.. പക്ഷേ മനസ്സിന്റെ വാതിലുകൾ എത്ര പൂട്ടിട്ടു പൂട്ടിയാലും ചിന്തകൾ അവയുടെ സർവ്വശക്തിയുംകൊണ്ട് വാതിൽ തകർത്ത് മനസ്സിന്റെ ഉള്ളറകളിലേയ്ക്കെത്തും.

ഫ്ലൈറ്റ് മേഘങ്ങളിലൂടെ തൊട്ടുരുമ്മി കടന്നുപോവുകയായിരുന്നു. അഭിമന്യു തന്റെ ചിന്തകളുടെ ചിറകിലേറി പിന്നോട്ടും.

“എന്താ അഭി വല്ലാതിരിക്കുന്നത്“ റഷീദിന്റെ ചോദ്യം അഭിമന്യുവിനെ ചിന്തകളിൽ നിന്നുണർത്തി.

“ഒന്നുമില്ല.. റഷീദ്.. എന്റെ ബാല്യത്തിലേയ്ക്കൊരു തിരിഞ്ഞുനോട്ടം...“

അവരുടെ സംഭാഷണത്തിനിടയിൽ ഫ്ലൈറ്റിൽ നിന്നും ദുബൈ എയർപോർട്ടിലെത്താറായെന്ന അറിയിപ്പു കേട്ടു..

രണ്ടാളും എയർപോർട്ടിലിറങ്ങി ചെക്കിംഗ് കഴിഞ്ഞ് പുറത്തിറങ്ങി.. അവിടെ അൻവർ കാത്തുനിൽപ്പുണ്ടായിരുന്നു. രണ്ടുപേരേയും ആശ്ലേഷിച്ച് വാഹനത്തിനരുകിലേയ്ക്ക് ആനയിച്ചു.

“എങ്ങനുണ്ടായിരുന്നു യാത്ര...“

“സുഖം..“

“അൻവറേ.. എങ്ങനുണ്ട് കാര്യങ്ങളൊക്കെ...“

“നന്നായി പോകുന്നു.. വേറേ പ്രശ്നങ്ങളൊന്നുമില്ല.. പലപ്പോഴും സാധനം തികയാതെ വരുന്നു... അതു മനസ്സിലാക്കി അടുത്ത ദിവസം കുറച്ചു കൂതലായാൽ അധികംവരികയും ചെയ്യുന്നു. അതിനാൽ ഒരു മീഡിയം രീതിയിൽ കാര്യങ്ങൾ ചെയ്തുപോകുന്നു.“

അവർ നേരേ റൂമിലേയ്ക്ക്.. ഒന്നു ഫ്രഷായി ഷോപ്പിലേയ്ക്ക്. ഹൈപ്പർ മാർക്കറ്റിന്റെ വിശാലമായ പാർക്കിംഗ് ഏരിയായിൽ വാഹനം പാർക്ക് ചെയ്ത് അവർ ലിഫ്റ്റ് വഴി കടയിലെത്തി.. അവിടെ നല്ല തിരക്കായിരുന്നു. കൗണ്ടറിൽ പുതുതായി എത്തി സ്റ്റാഫാണ്.. അൻവറിന് അവനൊരു സഹായിയാണ്. ഒരു മലപ്പുറത്തുകാരൻ. അപ്രതീക്ഷിതമായി ജോലിയന്വേഷിച്ചു വന്നു. അവന്റെ ക്വാളിഫിക്കേഷനും കഴിവും മനസ്സിലാക്കി അവിടെ ജോലികൊടുത്തു. റഷീദുമായി സംസാരിച്ചതിനു ശേഷമാണ് അൻവർ അത് ചെയ്തതുതന്നെ. ഏകദേശം 6 വർഷത്തിലധികമായി ഗൾഫിലുണ്ട്. പക്ഷേ എങ്ങും സ്ഥിരമായി ജോലി ഇതുവരെ ലഭിച്ചില്ല. പല വാതിലുകളും മുട്ടിനോക്കി. ഭാഗ്യമില്ലായിരിക്കും. അങ്ങനെ എത്രയോ തൊഴിലന്വേഷകർ ഈ മണലാരിണ്യത്തിലുണ്ട്.

ഒരിക്കൽ ഈ ഞാനും ഈ സ്വപ്നഭൂമിയിലെത്തിയിരുന്നു.. കൂടുതലൊന്നുമില്ല രണ്ടുവർഷം മാത്രം. ഇവിടുത്തെ തിരക്കുപിടിച്ച ചിട്ടയായ ജീവിതം ഇഷ്ടപ്പെടാത്തതുകൊണ്ടല്ല നാട്ടിലെ ഉറ്റവരെ പിരിഞ്ഞിരിക്കാനുള്ള വിഷമം. പ്രായമായ ഉമ്മ അവരുടെ ദുഃഖങ്ങൾ ഒരു വലിയ ഭാണ്ഡമായി തോന്നിയപ്പോൾ ഇവിടുത്തെ ഭാണ്ടക്കെട്ടുമെടുത്ത് നാട്ടിലേയ്ക്ക് യാത്രയായി.. വീണ്ടും പഴയ ഓഫീസ് പഴയ ഓർമ്മകൾ പഴയ കസേര. നാട്ടിലേയ്ക്ക് തിരിക്കുമ്പോൾ പോകാനായി കണ്ട സ്വപ്നങ്ങൾ അത് അവിടെ ഉപേക്ഷിച്ച് തിരികെയെത്തി. സ്വയം ചോദിക്കാറുണ്ട് എന്തിനാണ് തിരികെപ്പോന്നതെന്ന്. ഉത്തരം കണ്ടെത്തുന്നത് ഉമ്മയുടെ മുഖത്തെ സന്തോഷത്തിൽ നിന്നുമാണ്.

അൻവർ കടയുടെ തിരക്കിലേയ്ക്കമർന്നു. സിനിമ തുടങ്ങുന്നതിനു മുന്നേയുള്ള തിരക്കാണ്. റഷീദും അഭിമന്യുവും അടുത്തു കണ്ട ഒഴിഞ്ഞ കസേരയിലിരുന്നു. ഈ ഷോപ്പിനോടു ചേർന്നുള്ള ഷോപ്പ് കൊടുക്കാനുണ്ടെന്ന് അൻവർ അറിയിച്ചിരുന്നു. അതുകൂടി കിട്ടിയാൽ കുറച്ചുകൂടി വിപുലീകരിക്കാമായിരുന്നു. അതിനോട് ചേർന്ന് ഒരു ഓഫീസും വേണ്ടിവരും. ഇടയ്ക്കുള്ള ഭിത്തി പൊട്ടിച്ചാൽ രണ്ടും ഒരുമിച്ചാക്കുകയും ചെയ്യാം. അതിനുള്ള പെർമിഷൻ കിട്ടാൻ ബുദ്ധിമുട്ടുമില്ല..

തിരക്കൊരൽപം കുറഞ്ഞപ്പോൾ അവർ മൂവരും സ്പോൺസറെ കാണാനായി പുറപ്പെട്ടു. അദ്ദേഹത്തിന്റെ ഓഫീസിലെത്തി. ധാരാളം ബിൽഡിംഗുകളുടെ അവകാശിയാണയാൾ റോയൽ ഫാമിലിയിലുള്ള മനുഷ്യൻ. പക്ഷേ വളരെ സിംബിളാണ്. അവരെ കണ്ടതും അകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. കുശലാന്വേഷണത്തിനു ശേഷം കര്യങ്ങൾ സംസാരിച്ചു തുടങ്ങി.. തൊട്ടടുത്ത പാർട്ടുകൂടി അവർക്ക് നൽകാമെന്നേറ്റു. വാടക അൽപം കൂടുതലാണ് ആവശ്യപ്പെടുന്നതെങ്കിലും തർക്കിക്കാൻ നിന്നില്ല. ഇവിടെ തങ്ങളുടെ ബിസിനസിന് പറ്റിയ സ്ഥലം വേറെയില്ലെന്നുറപ്പാണ്.

അടുത്ത ദിവസം തന്നെ പണിക്കാരെ എത്തിച്ചു.. അവരോട് വേണ്ട നിർദ്ദേശങ്ങൾ നൽകി.. ഫർണ്ണിച്ചറുകളും മറ്റും വാങ്ങാനുള്ള ഏർപ്പാടാക്കി. ഇന്റീരിയർ ചെയ്യാനുള്ള നടപടികളും ഏർപ്പാടാക്കി. ഒരേ കളർ പാറ്റേൺ ബ്ലാക്കും റഡും. സ്ഥാപനത്തിന്റെ ലോഗോയും രണ്ടു കളറിലാണ്. നാളെത്തന്നെ പണി തുടങ്ങാനുള്ള ഏർപ്പാടുകളൊക്കെ ചെയ്തു.. എന്തായാലും ഒരാഴ്ച ഇവിടെ തങ്ങാമെന്ന് റഷീദും അഭിമന്യുവും തീരുമാനിച്ചു. സൗദിയിൽ നിന്നും വളരെ അധികം ദൂരത്തിലല്ലല്ലോ.. എപ്പോ വേണമെങ്കിലും പറന്നെത്താമല്ലോ.. അവിടെ കാര്യങ്ങൾ നോക്കാൻ ആളുണ്ട്. വിശ്വസ്ഥരെ തന്നെയാണ് കിട്ടിയിരിക്കുന്നത്.

വൈകുന്നേരം അവർ നാട്ടിലേയ്ക്ക് വിളിച്ച് എല്ലാവരോടും സംസാരിച്ചു. അവിടെ ഇപ്പോൾ താരം ഫസലാണല്ലോ. കുടുംബത്തിൽ എല്ലാവർക്കും ഇപ്പോൾ വളരെ സന്തോഷമാണ്. ഫസലിന് ഒരു കുറവുമുണ്ടാവരുതെന്നാണ് റഷീദും അൻവറും വീട്ടുകാരോട് പറഞ്ഞിരിക്കുന്നത്.

എൻട്രൻസ് കോളേജിൽ ജയിച്ചവർക്കായി ഒരു ഗറ്റുഗദർ ഉണ്ടായിരുന്നു അതിനായി ഫസലും പോയി. അന്നവൻ ബൈക്കിലാണ് പോയത്. സഫിയയ്ക്ക് ചെറിയ പേടിയുണ്ടെങ്കിലും അവളത് പുറത്തുകാണിച്ചില്ല. ഫസൽ വളരെ സൂക്ഷിച്ചേ കാര്യങ്ങൾ ചെയ്യൂവെന്ന് അവൾക്കറിയാമായിരുന്നു. അവിടെത്തിയപ്പോൾ തങ്ങളോടൊപ്പം പഠിച്ച ഐഷു ഒഴികെ എല്ലാവരുമുണ്ടായിരുന്നു. എല്ലാവരും ക്വാളിഫൈചെയ്തിരിക്കുന്നു പക്ഷേ റാങ്കിൽ പല തട്ടിലായിപ്പോയവർ എല്ലാവരും ഫസലിനെ വളരെയധികം അഭിനന്ദിച്ചു.. ഉയർന്ന റാങ്കുള്ളതിൽ പ്രധാനമായും രണ്ടുപേരാണ് ഫസലും നന്ദുവും. രണ്ടുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കാനാണ് ആഗ്രഹിക്കുന്നതും.

അവിടെ ചെറിയൊരു ചടങ്ങും ഉച്ചയ്ക്ക് ഒരു പാർട്ടിയുമുണ്ടായിരുന്നു. എല്ലാവരും രണ്ടുമണിയോടുകൂടി പിരിഞ്ഞു.. വീണ്ടും കണ്ടുമുട്ടാമെന്നു പറ‍ഞ്ഞുകൊണ്ട്.

ഫസലിന് ഡയറക്ടറുടെ ഓഫീസിൽ കയറണമെന്ന് ആഗ്രഹം.. അവൻ ബൈക്ക് അങ്ങോട്ടു വിട്ടു.. അവിടെ ആരേലും ഉണ്ടാകുമോയെന്നറിയില്ല. ബൈക്ക് സൈഡിൽ സ്റ്റാൻിട്ടുവച്ച് അവൻ അകത്തേയ്ക്ക്കയറി. അവിടെ അവളുണ്ടായിരുന്നു സോഫി കൗണ്ടറിൽ അവനെ കണ്ടതും ചാടിയെഴുന്നേറ്റ് ഷേക്ക്ഹാന്റ് കൊടുത്തു. “കൺഗ്രാഡുലേഷൻസ്..“

“എങ്ങനാ അറിഞ്ഞത്..“

“ഞാൻ അവിടെ പോയി തിരക്കി. ന്നാലും ഫസൽ ഒന്നു വിളിച്ചു പറഞ്ഞില്ലല്ലോ..“

“അതിന് എന്റെ കൈയ്യിൽ ഇവിടുത്തെ നമ്പറില്ലായിരുന്നു. പിന്നെ എന്തായാലും ഞാൻ വരുമല്ലോ ഇവിടെ..“

“സാറില്ലേ..“

“ഇല്ല... ചെന്നെയിലാ.. രണ്ടുദിവസം കഴിഞ്ഞേ വരൂ.. ഫസൽ സിനിമയൊക്കെ വിട്ടോ... “

“ഇല്ലില്ല.. പഠനത്തോടൊപ്പം അതും കൊണ്ടുപോകണം.. എന്റെ സിനിമയുടെ കാര്യമെന്തായി.“

“ഒന്നുമായില്ല. പ്രൊഡ്യൂസർ മറ്റൊരു ഫിലിമിന്റെ തിരക്കിലാണ്. അതു കഴിഞ്ഞാൽ തുടങ്ങമെന്നാണ് പറയുന്നത്. എന്തായാലും ഫസല് വെറുതേ സമയം കളയണ്ട.. പഠനത്തിൽ ശ്രദ്ധിക്കൂ.. നമുക്കൊരു ഡോക്ടറെ കിട്ടുമല്ലോ..“

അവൾ കൗണ്ടറിൽ നിന്നും പുറത്തിറങ്ങി.. നല്ല മഞ്ഞക്കളർ ഡ്രസ്സാണ് ഇട്ടിരുന്നത്.. മഞ്ഞപ്പൊട്ടും മഞ്ഞക്കല്ലുപതിച്ച കമ്മലും അവളെ കാണാൻ അതിസുന്ദരിയായിരുന്നു. അവൾ വന്ന് അവന്റെ കൈയ്യിൽ കടന്നുപിടിച്ചു. റൂമിലേയ്ക്ക് ആനയിച്ചു. അനുസരണയുള്ള കുഞ്ഞിനെപ്പോലെ അവളോടൊപ്പം അവൻ അകത്തേയ്ക്ക്. അകത്തുകടന്നുടനെ വാതിൽ കുറ്റിയിട്ടു..

പിന്നെ അവിടെ നടന്നത് ഒരു യുദ്ധമായിരുന്നു. അവളുടെ വസ്ത്രങ്ങൾ ഒന്നായി അഴിഞ്ഞുവീണു. വികാരത്തിന്റെ തീവ്രതയിൽ അവൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. അവളുടെ ശരീരത്തിലെ പെർഫ്യൂം അവനെ മത്തുപിടിപ്പിച്ചു. കുറച്ചുനാളായി പട്ടിണിയിലായിരുന്നവൻ. പ്രായത്തിൽ അവളേക്കാൾ വളരെ ഇളയതാണെങ്കിലും ഇക്കാര്യത്തിൽ അവൻ വളരെ പരിചിതനനായിരുന്നു. അവളുടെ വികാരത്തിന്റെ ചരടുകളോരോന്നായി അവൻ പൊട്ടിച്ചുകൊണ്ടിരുന്നു. അവളുടെ സീൽക്കാരം പുറത്തു കേൾക്കുമോ എന്നുള്ള ഭയം അവനുണ്ടായിരുന്നു. അവളുടെ തുടുത്ത മാറിടങ്ങൾ മാറിമാറി ചുംബിച്ചു. വികാരതീവ്രതയിൽ അവൾ വില്ലുപോലെ വളഞ്ഞുപോയി. തന്റെ പുരുഷ്വത്തം അവളുടെ സ്ത്രീത്വത്തിലേയ്ക്ക് ആഴ്ന്നിറങ്ങി. ഒരു മടിയും കൂടാതെ അവളുടെ കവാടം അവനായി തുറന്നുകൊടുത്തു. അവിടെ കെട്ടുപിണഞ്ഞ സർപ്പത്തെപ്പോലെയായിരുന്നു രണ്ടാളും പെട്ടെന്ന് നിശ്ശബ്ദത അവിടെ ഒരു അഗ്നിപർവ്വതം പൊട്ടിയൊലിച്ചു. ശാന്തത തിരികെയെത്തി. അവൾ അവന്റെ ചുണ്ടുകളിൽ നിന്നും മാധുര്യം നുകർന്നു. അവളുടെ ജീവിതത്തിൽ ഇത്രയും സുഖം അനുഭവിക്കുന്നത് ആദ്യമായിരുന്നു. പലരും തന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ മനസ്സുകൊണ്ട് ഒരുവനുമുന്നിൽ അടിയറവു പറയുന്നത് ആദ്യമായിരുന്നു.

രണ്ടാളും ടോയിലറ്റിൽ പോയി.. ഡ്രസ്സ് ധരിച്ചു..

“ഡാ.. നീയൊരു ഡോക്ടറായാൽ എന്നെ മറക്കുമോ..“

“എനിക്കെങ്ങനെ മറക്കാനാവും.. ഞാൻ ഇടയ്ക്കിടയ്ക്ക് വരും. ഇതാർക്കും കൊടുക്കാതെ എനിക്കായി വച്ചേക്കണം..“

“അങ്ങനെ നിനക്കു മാത്രമായിട്ടു വേണ്ട... നിനക്കു എപ്പോൾ വേണമെന്നുണ്ടോ പോന്നേക്കണം.. നിനക്കുവേണ്ടി മാത്രം...“

അവൻ അവളെ കെട്ടിപ്പുണർന്നു.. ചുണ്ടുകളിൽ ചുംബിച്ചു..

“വാ ആർക്കെങ്കിലും സംശയം തോന്നും..“

അവർ രണ്ടാളും പുറത്തിറങ്ങി.. മറ്റാരും അവരെ സംശയിക്കാനിടയില്ല. കാരണം കഥ കേൾക്കാനാണല്ലോ ഫസൽ അവിടെ വരാറ്.. അതിൽ ഫസലിന്റെ പ്രായംവച്ച് ആരും സംശയിക്കുകയുമില്ല.

അവൻ യാത്ര പറഞ്ഞു പിരിഞ്ഞു.. അവളുടെ ദാഹിക്കുന്ന നോട്ടത്തിനുമുന്നിൽ വീണ്ടും വരാമെന്നുള്ള മൗനമായ മറുപടിയും നൽകി അവൻ അവിടെനിന്നിറങ്ങി.. താഴെ ബേക്കറിയിൽ കയറി ഒരു ജ്യൂസ് കുടിച്ചു.. ശരീരത്തിൽ എവിടെയൊക്കെയോ അവളുടെ നഖം കൊണ്ട് മുറിഞ്ഞതുപോലെ നീറ്റലുണ്ട്.

വളരെ ചെറു പ്രായത്തിൽ തന്നെ പല സ്ത്രീകളും പുരുഷന്മാരും അവന്റെ ജീവിതത്തിലൂടെ കടന്നു പോയിരുന്നു. ആരോടും പരിഭവമില്ലാതെ അവൻ എല്ലാറ്റിനും സഹകരിച്ചിട്ടുണ്ട്.  പലരുടേയും പരീക്ഷണ വസ്തുവായി താൻ മാറിയിട്ടുമുണ്ട്. ഇന്നിപ്പോൾ അവന് കുറ്റബോധം തോന്നാറുമില്ല.. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്ന് തോന്നൽ മാത്രമാണവന്.

പലതും ചിന്തിച്ചുകൊണ്ട് അവന്റെ ബൈക്ക് വീട്ടിലേയ്ക്ക് പാഞ്ഞു... അൽപനേരത്തിനകം അവൻ വീട്ടിലെത്തി. അവിടെ ഉപ്പ മുറ്റത്തിരിപ്പുണ്ടായിരുന്നു. ബൈക്കിന്റെ ശബ്ദം കേട്ട് സഫിയയും അവിടെയെത്തി. അവൻ ഒരു സർട്ടിഫിക്കറ്റുമായി ഉപ്പാന്റെ അടുത്തെത്തി.. അത് അദ്ദേഹത്തിന്റെ കൈകളിലേയ്ക്ക് വച്ചുകൊടുത്തു..

“ഉപ്പാ ഇതാണ് എനിക്ക് കോളേജിൽ നിന്ന് കിട്ടിയത്. എല്ലാവർക്കും വളരെ സന്തോഷമായി..“ അവൻ വിശദമായി കാര്യങ്ങളൊക്കെ അവതരിപ്പിച്ചു.

“മോനേ.. നീ വല്ലതും കഴിച്ചോ..“

“കഴിച്ചു... ഞാനൊന്നു കുളിച്ചിട്ടു വരാം..“

അവൻ മുകളിലേയ്ക്ക്. ബാത്ത്റൂമിൽ ഷവറിനു താഴെ നിന്നു.. തണുത്ത വെള്ളം ശരീരത്തിലേയ്ക്ക് വീണു.. സോപ്പു തേച്ചപ്പോൾ ശരീരത്തിലെവിടെയോ നീറ്റലുണ്ടായിരുന്നു. അവൻ കുറച്ചു മുമ്പു നടന്ന സംഭവങ്ങളെക്കുറിച്ച് ഓർത്തപ്പോൾ വീണ്ടും പുരുഷത്വം ഉയരാൻ തുടങ്ങി. ആ ചിന്തകളിൽ നിന്നും പെട്ടെന്ന് മുക്തനായി അവൻ തല തോർത്തി പുതിയ ഡ്രസ്സുമിട്ട് താഴേയ്ക്ക്. അവിടെ എല്ലാവരുമുണ്ടായിരുന്നു. ഭാവി പരിപാടികളെക്കുറിച്ചായിരുന്നു ചർച്ച.

ഗോപിയങ്കിൾ വിളിച്ച കാര്യം സഫിയ പറഞ്ഞു.. അടുത്ത ആഴ്ച നാട്ടിലേയ്ക്ക് വരുന്നുണ്ടെന്നും അപ്പോൾ വേണ്ട ഡോക്കിമെന്റുകളുമായി എത്തുമെന്നും അറിയിച്ചിരുന്നു. സ്റ്റുഡിയോയിൽ പോയി ഫോട്ടെയെടുക്കണം മറ്റു സർട്ടിഫിക്കറ്റുകളുടെ ഫോട്ടോകോപ്പിയും ആവശ്യമുണ്ട്. ഫസൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം സഫിയ അവനോടു പറഞ്ഞു. നാളെത്തന്നെ അതൊക്കെ ചെയ്യാമെന്ന് സമ്മതിച്ചു.

“കോഴിക്കോട് അഡ്മിഷൻ കിട്ടിയാൽ അമ്മായിയുടെ വീട്ടിൽ നിൽക്കാമെന്നല്ലേ സഫിയ പറഞ്ഞിരുന്നത്.“ ഹമീദ് ചോദിച്ചു.

“വാപ്പ.. അത് ഞാൻ അന്ന് സമ്മതിച്ചതാ.. പക്ഷെ എനിക്കിവിടം വിട്ടു പോകാൻ വയ്യ.. അമ്മായിയോട് ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം.“

“ഉമ്മാ ഞാനൊറ്റയ്ക്ക് അവിടെ നിൽക്കില്ല. അങ്ങനെയെങ്കിൽ  ഞൻ ഹോസ്റ്റലിൽ നിൽക്കാം.“

“അതുമതി.. ഞാൻ വല്ലപ്പോഴും വന്നുനിൽക്കാം.. ഇവിടം വിട്ടു പോകാൻ വയ്യാത്തോണ്ടാ..“

“ഹമീദ് അവളെ നിർബന്ധിച്ചില്ല.. ഫസലും എതിർത്ത് പറയാൻ പോയില്ല..“

അവർ വളരെ നേരം പല കാര്യങ്ങളും സംസാരിച്ചിരുന്നു. പെട്ടെന്നാണ് ഫോൺബെല്ലടിച്ചത്. ഫസൽ ഓടിച്ചെന്നു ഫോണെടുത്തു.

ജീവന്റെ വിലയുള്ള ജാഗ്രത...



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 08 11 2020 



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 15 11 2020