28.11.12

-:മനസാ വാചാ കര്‍മണാ:-

തെറ്റുകള്‍ മനുഷ്യ സഹചമാണ് പക്ഷെ  അറിഞ്ഞു കൊണ്ടോരിക്കലും ഞാന്‍ ഒരു ശത്രുവിനെ സൃഷ്ടിച്ചിട്ടില്ല.പിന്നെ എങ്ങിനെ യുണ്ടായി എന്റെ ചുറ്റിലും ശത്രു പക്ഷം.....

 എന്റെ പ്രവര്‍ത്തികള്‍ മറ്റുള്ളവര്‍ക്ക് വേദന സമ്മാനിച്ചുവോ ?

അത്ര കണ്ട് മോശമായിരുന്നില്ലല്ലോ ദൈവമേ എന്റെ പ്രവര്‍ത്തികള്‍.....

എന്റെ ഓര്‍മ ശരിയാണെങ്കില്‍ എന്റെ ആദ്യ ശത്രു ഒരു പാത്രത്തില്‍ ഉണ്ട് ഒരു പായയില്‍ കിടന്നുറങ്ങിയ ആത്മ മിത്രമെന്ന് കരുതിയ വല്ലഭന്‍ ആയിരുന്നു.

വല്ലഭന് എന്നില്‍ ഒറ്റുകാരന്റെ വേഷമായിരുന്നു.അതവന്‍ തകര്‍ത്താടി....

 എന്റെ നിഷ്കളഘത  അതവന്‍ ശരിക്ക് മുതലെടുത്തു.ഹൃദയം പിളര്‍ക്കുന്ന വേദന ഉള്ളിലൊതുക്കി മുന്‍പേ നടന്ന ഞാന്‍ പിന്‍ കഴുത്തിലെ അടിയില്‍ ഒരു നിമിഷം നിശ്ചലമായി....

 തിരികെ വന്ന ബോധ ത്തില്‍ കൂടപ്പിറപ്പിനായിരുന്നു മുഖ്യ റോള്‍....

26.11.12

NOSTALGIA

മാര്‍കറ്റില്‍ വില  പേശി മല്‍സ്യം വാങ്ങി കഴിക്കുന്ന ഞാന്‍  അടക്കമുള്ളവര്‍ക്ക് അതിനു പിന്നിലുള്ള കഷ്ടതകള്‍ ഉള്‍കൊള്ളല്‍ പ്രയാസകരമാണ് .ജോലി തിരക്കും സിറ്റികളിലെ ജീവിതവും നാട്ടിന്‍ പുറത്തു കാരനായ എന്നില്‍ മാറ്റങ്ങളുടെ വേലിയേറ്റം തന്നെ സൃഷ് ടിച്ചു.ഫ്ലാറ്റുകളിലെ ജീവിതം എന്നില്‍ സ്നേഹ ബന്തങ്ങളുടെ വില അറുക്കുകയും കൃത്രി മത്വം അടിച്ചേ ല്പ്പിക്കുകയും ചെയ്തു.....

ചെറു പ്രായത്തില്‍ വീടിനടുത്തുള്ള പുഴയില്‍ നാണം മറയ് ക്കാന്‍ ഉടുക്കാറുള്ള തോര്‍ത്ത് അഴിച്ച് പരല്‍ മീനുകളെ പിടിച്ചു കളിച്ച ആ  നല്ല കാലം ഇന്നും ഹൃദയത്തില്‍ മധുരിക്കുന്ന ഓര്‍മയാണ്...

ദിനങ്ങളും രാത്രങ്ങളും നമുക്ക് സമ്മാനിക്കുന്നത് നഷ്ട സൊപ്നങ്ങളുടെ ലോകമാണ്.എന്തിനും ഏതിനും നമുക്കിടയില്‍ കൃത്രിമത്തം ഉള്‍പ്രേരണയായി ഭവിക്കുന്നു എന്ന സത്യം ഇനി എങ്കിലും നമ്മള്‍ വിചിന്തനം ചെയ്യേണ്ടതല്ലേ.....

സമ്പന്നതയുടെ നടുവില്‍ നടുവില്‍ പ്രവാസിയായ എന്റെ സുഹൃത്ത് ഒരു ദിവസം എന്നെ വിളിച്ചു അടുത്ത വെക്കേഷന് നാട്ടില്‍ വരുന്നത് തന്നെ കുട്ടിക്കാലത്ത് നമ്മള്‍ കുത്തി മറിഞ്ഞിരുന്ന പഞ്ചായത്ത് കുളം ദിവസ വാടകക്കെടുത്ത് മീന്‍ പിടിക്കയും അതിലൂടെ പഴയ കാല നഷ്ടങ്ങള്‍ വീണ്ടെ ടു ക്കാനുമാണെന്ന്.കേട്ടപ്പോ എന്റെ മനസ്സില്‍ ചിരിയുടെ ആര്‍ത്തിരമ്പല്‍ ഉള്ളിലൊതുക്കി ഇതെന്തൊരു വട്ടു കേസാണ്.നാട്ടുകാരെ പണക്കൊഴുപ്പ് കാണിക്കാന്‍ അല്ല പിന്നെ.....

വെക്കേഷനില്‍ സഹൃത്ത് നാട്ടില്‍ വന്നു അവന്‍ വിളിച്ച സമയത്ത് തദൈവ ജോലി തിരക്കിലും
രണ്ടു നാള്‍ കഴിഞ്ഞ് മീന്‍ പിടുത്തത്തിന്റെ മഹത്വം പറഞ്ഞ് അവന്‍ തിരികെ പോയി.ഞാന്‍ അതത്ര കാര്യ മാക്കിയതു മില്ല .

വെക്കേഷന് നാട്ടില്‍ എന്നെ വരവേറ്റത് അവന്റെ മഹത്വമായിരുന്നു കുളത്തിലെ മീന്‍ പിടുത്തം നാട്ടില്‍ ശരിക്കു മവനൊരു ആഘോഷമാക്കി .അതൊരു തീരാ നഷ്ട മായിരുന്നു എന്ന് മറ്റു സുഹൃത്തു ക്കളില്‍ നിന്ന് എനിക്ക് വെക്തമായി.....

വാശി പുറത്ത്  കേറി അങ്ങ് ഏറ്റത് കുരിശായോ എന്ന് തോന്നി പോയി വൈകിട്ട് ഏതാണ്ട് നാല് നാലര ആയിക്കാണും കൂട്ടുകാര്‍ വീട്ടില്‍ വന്നു ശരത്തെ നമുക്കിന്ന് കടുക്ക [കല്ലുമ്മക്കായ എന്നും പറയും ] പറിക്കാന്‍ ചാലിയം [മലപ്പുറം ജില്ലയിലെ ഒരു കടലോര പ്രദേശം ധാ രാളം ആളുകള്‍ കടുക്ക പറിക്കാന്‍ പോവുന്ന സ്ഥലം ]പോയാലോ ?...
തുടരും
   

  

 

15.11.12

-:ഹൃദയം:-

വീണ്ടും ഒരു നവംബര്‍ -14-ചാച്ചാജിയുടെ പിറന്ന നാള്‍ കുട്ടികളെ ഒരുപാട് ഇഷ്ടപ്പെട്ട അദ്ദേഹത്തോടുള്ള സ്നേഹപ്രകടനമായി നമ്മള്‍ ശിശുദിനം ആഘോഷിക്കുന്നു.
വര്‍ഷങ്ങളുടെ എന്‍റെ പ്രയത്നം വെളിച്ചം കണ്ടത് അന്നത്തെ രാഷ്ട്രപതി കുട്ടികളെ ഒത്തിരി ഇഷ്ടപ്പെടുന്ന APJ അബ്ദുല്‍ കലാം അഭിനന്ദിച്ചു കൊണ്ട് എനിക്കയച്ച നോളെജ് കാര്‍ഡ്‌ സഹിതം ശിശുദിനത്തില്‍ മാതൃഭൂമിപത്രത്തില്‍വന്ന -:ARTICLE:- കാണാത്തവര്‍ക്കായി ഒരിക്കല്‍ കൂടി.......


11.11.12

-:കാമ വൈകൃതം:-


സാക്ഷര കേരളം എന്ന് ഊറ്റം കൊള്ളുന്ന നമ്മള്‍ നമ്മളിലെ വൈകൃതം തിരിച്ചറിയാന്‍ എന്തേ വൈകിയത്.വൃത്തിയുടെ കാര്യത്തില്‍ എത്രയോ പിറകിലായ നമ്മള്‍ വൈകൃത കാര്യത്തിലും പിന്നിലല്ല എന്ന് തെളീക്കയാണ്.

ട്രൈന്‍ യാത്രക്കിടയില്‍ ബാത്ത്റൂമില്‍ പോയ ഞാന്‍ കണ്ടത് അതിന്‍റെ ഭിത്തിയില്‍ അശ്ലീല ചുവയുള്ള ചിത്രമടക്കം എഴുത്ത് കുത്തുകള്‍ ആണ്.

ഇത് ആദ്യ കാഴ്‌ചയല്ല പതിവ് കാഴ്ച്ച മാഴ്ക്കാന്‍ കഴിയാത്ത വിധം എഴുതി പിടിപ്പിചിരിക്കും അഥവാ അത് മാഴ്ച്ചാലോ? അതിലും സ്ട്രോങ്ങിലായിരിക്കും അടുത്ത എഴുത്തുകള്‍ എന്ന് മാത്രം....

ചിലവിരുതന്‍മ്മാര്‍ ഫോണ്‍ നമ്പര്‍ മുതല്‍ അഡ്രസ്സ് വരെ എഴുതി അഭിമാന പുളകിതരാവുന്നു.എഴുതുന്നവര്‍ എന്തേ ചിന്തിക്കാത്തത് അവരുടെ വൈകൃതമാണ് മറ്റുള്ളവര്‍ കാണുന്നത് എന്ന്....

എഴുത്തുകാരുടെ ടാര്‍ഗെറ്റ് രസകരമാണ് പൊതു ബാത്രൂമുകള്‍ ട്രൈന്‍ ആള്‍താമസമില്ലാത്ത ബില്‍ഡിംഗ് ഭിത്തികള്‍ അങ്ങിനെ പൊവുന്നു അവരുടെ വിക്രിയങ്ങളുടെ ലോകം...

ഇത്ര വൃത്തി കെട്ട ഏര്‍പ്പാട്‌ മറ്റൊന്ന് ഉണ്ടോ ? എത്ര എത്ര അമ്മ പെങ്ങമ്മാര്‍ ഇത് കാണുന്നു വായിക്കുന്നു അതു മാത്രമോ? മറു നാട്ടുകാരും അവര്‍ക്ക് ഭാഷ അറിയില്ലാന്നു കരുതിയ നമുക്ക് തെറ്റി അവരും പഠിച്ചു വരുന്നു നമ്മുടെ ഭാഷയെ....

എല്ലാ തെണ്ടിത്തരങ്ങളുടെയും നാടായി മാറുകയാണോ നമ്മുടെ കേരളം...

സമൂഹത്തില്‍ പവിത്രമെന്ന് കരുതുന്ന രതിയെ ക്രൂരവും മൃഗീയവും പൈശാചികവുമാക്കി മാറ്റി എടുക്കാന്‍ മത്സരിക്കയാണോ നമ്മള്‍ എന്ന്..

എനി എങ്കിലും ചിന്തിക്കാന്‍ സമയം കണ്ടെത്തിയില്ലങ്കില്‍വളര്‍ന്നു വരുന്ന നമ്മള്‍  അടക്കമുള്ള തലമുറയുടെ ഭാവി എന്തായി തീരും.....

ചിന്തിക്കൂ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്ത മുണ്ട് എന്ന വേദ വാക്യം ഇനി എങ്കിലും പൊടി തട്ടി എടുക്കൂ......

8.11.12

-:ചിന്തകള്‍:-

ജീവിതം പച്ചയായ യാഥാര്‍ത്യമായി എന്‍റെ മുന്‍പില്‍ നിര്‍ത്തമാടുന്നു....എന്‍റെ വേഷമോ കോമാളിയുടെതും.....നിലയ്ക്കാത്ത ഓളവും... നിലയ്ക്കുന്ന താളവുമായി കൂടെ എത്താനുള്ള എന്‍റെ ശ്രമം വിഫല മാവുന്നു എന്ന സത്യം ഞാന്‍ പലപ്പൊഴും വിസ്മരിക്കുന്നു....യാഥാര്‍ത്യ ബോധം എന്നില്‍ സന്നിവേഷം തുടങ്ങിയിട്ട് കാലമെത്ര കഴിഞ്ഞിരിക്കുന്നു......തുടക്കമുള്ളത് കൊണ്ട് ഒരിക്കല്‍ ഒടുക്കമുണ്ടെന്ന സത്യം ഞാന്‍ പലപ്പൊഴും വിസ്മരിക്കുന്നു......ഇടയ്ക്ക് എപ്പൊഴോ ജീവിക്കാനുള്ള കൊതി ഇടയ്ക്ക് എപ്പൊഴോ മരണകൊതി.....ആഗ്രങ്ങള്‍... പ്രതീക്ഷകള്‍... സ്വപ്നങ്ങള്‍....സങ്കല്‍പങ്ങള്‍....ഇവയുടെ വേലിയേറ്റം എന്നെ പലപ്പൊഴും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു..... ചിലപ്പോഴൊക്കെ മരണകാരണവും.....[കടല്‍ തിര നമ്മെ കടലിലേക്ക്‌ ആകര്‍ഷിക്കും പോലെ] അതില്‍ പെട്ട് പോയാലോ മരണം സുനിഷ്ചിതമല്ലേ.....ഇടയ്ക്ക് എപ്പൊഴോ പുതു മഴയില്‍ കിളിര്‍ത്ത പാറ്റയാവുന്നു ഞാന്‍...വെട്ടത്തേക്ക് പാഞ്ഞടുക്കുന്ന ഞാന്‍ നിമിഷ നേരം കൊണ്ട് കരിഞ്ഞു വീഴുന്നു എന്നു മാത്രം.....എന്‍റെ ജന്‍മം ഭൂമിയില്‍ എത്ര കാലം.... എവിടെ വെച്ച് എപ്പോ എങ്ങിനെ യായിരിക്കും എന്‍റെ അന്ത്യം......ഇതിനിടയില്‍ എന്നില്‍ അര്‍പ്പിതമെന്ത്.... അനര്‍പ്പിതമെന്ത്...... ലക്ഷ്യമെന്ത്..... അലക്ഷ്യമെന്ത്.....ഇത്ര കാലം ജീവിതം സന്തോഷമായിരുന്നുവോ?.... അതൊ ദുരിതപൂര്‍ണമോ? ഇതിന്‍റെ തുല്യതയാണോ ജീവിതം....സ്വപ്നങ്ങള്‍... പ്രതീക്ഷകള്‍.... കൂട്ടലുകള്‍ കിഴിക്കലുകള്‍.... ഇതൊക്കെ നിമിഷ നേരം കൊണ്ട് അണഞ്ഞു പോവുന്ന വിളക്കിന്‍ തിരി നാളമെന്ന സത്യം മുന്‍നിര്‍ത്തിയുള്ള കളികള്‍ മാത്രമല്ലേ......ഞാന്‍ ഞാന്‍ മാത്രമെന്ന സ്വാര്‍ത്ഥത......പലരുടെ മുന്‍പിലും തെറ്റിധരിക്കപ്പെട്ട എത്ര എത്ര നിമിഷങ്ങള്‍ ഏറ്റവും വേദനാജനകമായിരുന്നില്ലേ അത്....

-:ചീഞ്ഞു നാറുന്ന കേരളം:-


എങ്ങോട്ടു തിരിഞ്ഞാലും നാറ്റം തന്നെ നാറ്റം. നമ്മള്‍ ഓരോരുത്തരും വലിച്ചെറിയുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍. റോഡരികില്‍ ഒരു ഉളുപ്പുമില്ലാതെ തള്ളുന്ന കോഴി അവശിഷ്ടങ്ങള്‍. അതിനു ശേഷം ആരും കണ്ടില്ല എന്ന് കൂട്ടുകാര്‍ക്കിടയില്‍ വീമ്പു പറയുന്ന നമ്മള്‍.ചിന്തിക്കാതെയോ? അതിനു ശ്രമിക്കാതെയോ?.....

നമ്മള്‍ ഓരോരുത്തരും മനപ്പൂര്‍വ്വം കാട്ടികൂട്ടുന്ന ചെറ്റതരത്തിനു അനുഭവസ്തരാകുന്നത് നമ്മളും വളര്‍ന്നു വരുന്ന തലമുറയും. അവരെ നമ്മള്‍ വേരോടെ പിഴുതെറിയുകയല്ലേ ചെയ്യുന്നത്.....

നാള്‍ക്കു നാള്‍ സാത്താന്‍റെ സ്വന്തം കേരളമാവാന്‍ മത്സരിക്കുകായല്ലേ നമ്മള്‍ ഓരോരുത്തരും ചെയ്യുന്നത്.എന്തിനു വേണ്ടി? ആര്‍ക്കു വേണ്ടി?.....
നശിച്ചോളൂ... നശിപ്പിചോളൂ....നശിപ്പിച്ച് നാറാണ കല്ല് എടുപ്പിക്കണോ?....

ഇനിയെങ്കിലും നമ്മള്‍ ഓരോരുത്തരും ചിന്തിക്കൂ മരുന്നു കമ്പനിക്കാരെ വളര്‍ത്തണോ അതോ നമ്മള്‍ ഭാവിയുടെ വാഗ്താനങ്ങളെ വളര്‍ത്തണോ?......

5.11.12

-:ഭയം എന്‍റെ നിശാ വസ്ത്രം:-



ര്‍ഷങ്ങള്‍ക്ക് അപ്പുറം നഷ്ടപ്പെട്ട എന്‍റെ സുഹൃത്തിനെ തേടിയുള്ള  യാത്ര ചെന്നെത്തിയത് ഒരിക്കലും നടന്നു പരിചയമില്ലാത്ത വഴികളിലൂടെയാണെന്നു വേണമെങ്കില്‍ പറയാം....

അത്ര കണ്ട് അപരിചിതമായിരുന്നു നടപ്പാതയുടെ ചുറ്റും എനിക്കനുഭവ പെട്ടത്.പറഞു കേട്ടത് അനുസരിച്ചാണ് എന്‍റെ ഈ പുതു വഴി യാത്ര...

ഈ വഴിക്കവസാനം ഒരു അനാദമന്ദിരംഉണ്ടെന്നതും അതില്‍ ചിലപ്പോ നിങ്ങള്‍ തേടുന്ന സുഹൃത്തിനെ കണ്ടേക്കാം എന്നും വഴിവക്കില്‍ വെച്ച് അപരിചിതന്‍ പറഞ്ഞു അവിടെയും ഒരു അപരിചിത്വം......

ഞാന്‍ ഒരു സ്വപ്നാടകനല്ല അങ്ങിനെ എപ്പോഴും സ്വപ്നം കാണാറുമില്ല....
നല്ല സ്വപ്നങ്ങള്‍ ഇഷ്ടപെടാത്തവര്‍ നമ്മളില്‍ വിരളമല്ലേ...

അനാഥമന്ദിരത്തിലെ എന്‍റെ പ്രതീക്ഷകള്‍ക്ക് നിരാശയുടെ മറുപടി എന്നെ
വല്ലാതെ തളര്‍ത്തി ദൈവമേ... ഇനി എവിടെ ചെന്ന് കണ്ടെത്തും എന്‍റെ കൂട്ടുകാരനെ... യാത്ര പറഞ്ഞു പടി ഇറങ്ങുമ്പോ ഇനി എന്ത് എന്ന ചോദ്യം എന്നെ വല്ലാതെ നൊമ്പരപെടുത്തി....

നടന്നു വന്ന വഴികള്‍ ജീവിതത്തില്‍ തിരികെ നടക്കാന്‍ ഒക്കുമോ?...
ഇല്ല എന്നുള്ള യാഥാര്‍ത്ഥ്യം നമ്മള്‍ പലപ്പൊഴും വിസ്മരിക്കുന്നു....

പക്ഷെ എന്‍റെ മുന്‍പില്‍ ഒറ്റ വഴിയെ ഉള്ളു അത് വന്ന വഴിതന്നെ....
ചിന്താ കുരുക്കില്‍ പെട്ട് നടന്നകന്ന ഞാന്‍ ഒന്ന് ഞെട്ടി എന്നെ ലക്ഷ്യമാക്കിപാഞ്ഞടുക്കുന്ന ഒരുനായ ദൈവമേ... ഒന്നല്ല മൂന്നണ്ണം...

പിന്‍കഴുത്തില്‍ രൂപപെട്ട ഭയമെന്ന മരവിപ്പ്‌ നിമിഷ നേരം കൊണ്ട്  എന്‍റെ കാലുകള്‍ക്ക്മരവിപ്പ് സമ്മാനിച്ചു. ഒരടി മുന്‍പോട്ടോ പിന്‍പോട്ടോ
ഇല്ലന്നുള്ളത് എന്നിലെ അവശേഷിച്ച ഊര്‍ജത്തെ തല്ലിക്കെടുത്തി.....

രക്ഷിക്കണേ..... രക്ഷിക്കണേ..... രക്ഷിക്കണേ...... 

ഭയം കാരണം ഒരു വാക്ക് പോലും പുറത്തു വന്നില്ല....

ഇര തേടുന്ന മൃഗങ്ങള്‍ ഒന്നുകില്‍ ഇരയെ ഓടിച്ചിട്ട്‌ പിടിക്കും അല്ലങ്കില്‍ അപ്രതീക്ഷിത ആക്രമണ കീഴ്പ്പെടുത്തല്‍.രണ്ടു തരത്തിലും വിചിത്രം ഒന്ന് തന്നെ ഇരയുടെ പ്രത്യാക്രമണം നിര്‍ജീവമായിരിക്കും......

എന്നില്‍ സംഭവിച്ചതും അതു തന്നെ വേട്ട മൃഗത്തിനു മുന്‍പില്‍ ഞാന്‍ നിര്‍ജീവമായി. അതു കണ്ട നായയില്‍ ഒരുവന്‍ എന്‍റെ മേല്‍ ചാടി വീണു

കൂടെ മറ്റു രണ്ടു പേരും ഒന്ന് പതറിയെങ്കിലും നിമിഷ നേരം കൊണ്ട് തിരികെ വന്ന ഞാന്‍ എന്‍റെ കൈകളില്‍ കടിച്ചു തൂങ്ങുന്ന നായയെ സര്‍വ ശക്തിയുമെടുത്ത് ചുഴറ്റി എറിഞ്ഞു [ആനതുമ്പികൈ പ്രയോഗം പോലെ]

അടുത്ത്‌ കണ്ട മതിലില്‍ ചെന്നിടിച്ച ആ നായ നിമിഷ നേരം കൊണ്ട് താഴെ വീണ് ജഡമായി. ഭയ ചികിതരായ മറ്റു നായകള്‍ എന്നെ വിട്ട് എങ്ങോ മറഞ്ഞു....

ഇല്ല എന്‍റെ ദേഹത്ത് ഒരു പോറല്‍ പോലും ഏറ്റിട്ടില്ല... എന്തൊരല്‍ത്ഭുതം....

അതെ ഇതൊരു സ്വപ്നമായിരുന്നു ഒരു പുലര്‍ക്കാല സ്വപ്നം.......

പുലര്‍കാല സ്വപ്നങ്ങള്‍ സംഭവിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
ദൈവമേ അപ്പൊ ഞാന്‍ കണ്ട സ്വപ്നവും......





 

4.11.12

-:ഞാന്‍ എന്ന ഞാന്‍:-

രാണ് ഞാന്‍?....ന്താണ് ഞാന്‍?......ന്തിനാണ് ഞാന്‍?....

ഈ ചോദ്യങ്ങള്‍ എന്നില്‍ ഉണര്‍ന്നിട്ട് വര്‍ഷമെത്രയായി...

എന്‍റെ ചിന്തകള്‍ നിഴല്‍ പോലെ എന്നില്‍ ചുറ്റപ്പെടുമ്പോഴും

അകല കുറവ് കൊണ്ട് അതൊരിക്കലും ലക്ഷ്യം കണ്ടില്ല

കൊതിയോടെ തെടിയതോന്നും എന്നിലെത്തിയില്ല എന്നത്

എന്‍റെ ചിന്തകള്‍ക്ക് അകലം കൂട്ടുമെന്ന് കരുതി....

പക്ഷെ നടന്നത് എന്നില്‍ വിധി അപ്പുറത്തെന്നോ വന്നപോലെ....

തുടക്കകാരന്‍റെ പാളിച്ചകള്‍ എന്നില്‍ ഒടുക്കകാരനെ സൃഷ്ടിച്ചത്
മിച്ചമായപോലെ യായിരുന്നു പിന്നിട്ട വഴികളില്‍......

എന്നിലവശേഷിപ്പിച്ച കാഴ്ചപാടുകള്‍ അതെനിക്കു തന്നെ വിനയായ പോലെ.....

നഷ്ടങ്ങള്‍ എന്നില്‍ അര്‍പിതമായിരുന്നു.ലാഭങ്ങള്‍ മറ്റുള്ളവര്‍ക്ക് സ്വന്തവും....

കളിപറഞ്ഞ വാക്കുകള്‍ പറയുന്നവര്‍ക്ക് സന്തോഷമെങ്കില്‍
കേള്‍ക്കുന്ന എനിക്ക് വേദനാജനകമായിരുന്നു....

"എന്‍റെ ജീവിത യാത്രയില്‍ എന്‍റെ കൂട്ടി കിഴിക്കലുകള്‍ തെറ്റിയത് എവിടെയെന്ന ചിന്തകള്‍ക്ക് എന്തേ വേഗത പോരാത്തത്. പലപ്പൊഴും തോന്നായ്‌കയല്ല തോന്നുമ്പോഴെപ്പോഴും ആത്മാര്‍ത്ഥതയുടെ കര സ്പര്‍ശം എന്നെ തേടി വരും.പൊള്ളയായ വാക്കുകള്‍ എന്‍റെ ചിന്തകക്ക് മരവിപ്പ് സമ്മാനിക്കും"

ഞാന്‍ എന്തേ അറിഞ്ഞില്ല പൊള്ളയായ വാക്കുകള്‍ക്ക്‌ ആയുസില്ലെന്ന്