27.7.19

നിഴൽവീണവഴികൾ - ഭാഗം 32

ഫസലിന് സന്തോഷമായി... പടച്ചവനോട് അവൻ നന്ദിപറഞ്ഞു... സ്റ്റീഫൻ പോക്കറ്റിൽ നിന്നും തൂവാലകൊണ്ട് അവന്റെ മുഖം തുടച്ചു ..അവനേയും കൂട്ടി ക്യാന്റീനിലേയ്ക്ക് പോയി... അനുസരണയുള്ള കുട്ടിയായി അവനും അദ്ദേഹത്തെ അനുഗമിച്ചു... ക്യാന്റീന്റെ മുന്നിലെത്തിയ അവൻ സ്റ്റീഫന്റെ കൈവിടുവിച്ച് പെട്ടെന്ന് വലതുഭാഗത്തേയ്ക്ക് ആരേയോ ലക്ഷ്യമാക്കി നടന്നു. അപ്പോൾ ഫസലിന്റെ മുഖത്ത് പല ഭാവങ്ങൾ മിന്നി മറയുന്നുണ്ടായിരുന്നു....

“ഐഷൂ....“ അവൻ നീട്ടി വിളിച്ചു.. പരിചയമുള്ള ശബ്ദംകേട്ടപോലെ അവൾ തിരിഞ്ഞു.. അവനെനോക്കി പുഞ്ചിരിച്ചു... കുറച്ചധികം ദിവസങ്ങൾക്ക് ശേഷമാണ് അവർ തമ്മിൽ കണ്ടുമുട്ടിയത്... അവൻ അടുത്തെത്തിയപ്പോൾ അവൾ പരിഭവത്തോടെ ചോദിച്ചു.

“എന്താ ഫസലേ... നിന്നെ കാണാനേ ഇല്ലല്ലോ.... നമ്മളെയൊക്കെ മറന്നോ...“

“എങ്ങനെ മറക്കാനാ ഐഷൂ... തിരക്കല്ലേ... ഞാനൊരാളല്ലേ എല്ലാറ്റിനും ഓടിയെത്തണ്ടേ...“

അവൻ പറഞ്ഞത് ശരിയായിരുന്നു. വീട്ടിൽ നിൽക്കാനുള്ള സമയം ഇതുവരെ കിട്ടിയില്ല. വെക്കേഷൻ ഏതാണ്ട് തീരാറായിരിക്കുന്നു. ഇതുവരെ ഐഷുവിനെ കാണാൻ പോകാൻ സാധിച്ചില്ല... അവളുടെ വീട്ടിൽ സ്വാതന്ത്ര്യത്തോടെ കടന്നുചെല്ലാനുള്ള അനുവാദമുണ്ട്.. പക്ഷേ എന്തോ അവൻ അതിനു മുതിർന്നില്ല... അവൾക്ക് അവനോടും അവന് അവളോടും സ്നേഹമുണ്ടെന്നുള്ള കാര്യം രണ്ടുപേർക്കുമറിയാം... അവൾ പലപ്പോഴുമത് പ്രകടമാക്കിയിട്ടുമുണ്ട്... പക്ഷേ ഫസൽ പായൽപോലെ തെന്നിക്കളിക്കുകയാണ്.

“മോനേ ഫസലേ നിങ്ങള് സംസാരിക്ക് ഞാൻ അങ്ങോട്ട് ചെല്ലട്ടേ... എന്തേലും ആവശ്യമുണ്ടേ മുകളിലേയ്ക്ക് പോരേ... എനിക്കിന്ന് നൈറ്റ് ഡ്യൂട്ടിയാണ്.“

“ശരിയങ്കിൾ. ഇവൾ എന്റെ ബന്ധുവാ...“

“ഓക്കെ ... എനിക്ക് കണ്ടപ്പോഴേ തോന്നി... എന്തായാലും നമുക്ക് കാണണം.“

യാത്രപറഞ്ഞ് സെക്യൂരിറ്റി ഓഫീസർ പിരിഞ്ഞു...

അവർ പലകാര്യങ്ങളും സംസാരിച്ചു.. ചേരാൻ പോകുന്ന സ്കൂളിനെ പറ്റിയും കോഴ്സിനെപ്പിറ്റിയുമെല്ലാം സംസാരിച്ചു. ഫസലിന് മാർക്കുകുറഞ്ഞകാര്യം പറഞ്ഞപ്പോൾ അവൾക്കും വിഷമമായി... 

“എന്താ ഫസലേ കുറച്ചുകൂടി ക്ലാസ്സിൽ ശ്രദ്ധിച്ചുകൂടെ... എങ്ങനെ ശ്രദ്ധിക്കാനാ... അഭിനയം തലക്കുപിടിച്ചു നടക്കുകയല്ലേ...“

“ഇല്ല ഐഷു... അതെല്ലാം തൽക്കാലം മാറ്റിവച്ചു... ഇനിയൊരു ജന്മമുണ്ടെങ്കിൽ അന്നാവട്ടെ...“

“അതിന് ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ പാവം ഐഷുവിനെ ഓർമ്മകാണുമോ...“

“അവളുടെ ചോദ്യത്തിനു മുന്നിൽ അവനൊന്നു ചൂളി...“

“പിന്നില്ലാതെ... നിയില്ലാതെ എനിക്കൊരു ജന്മമുണ്ടോ...“

“അവളുടെ കണ്ണു നിറയുന്നത് അവന് കാണാമായിരുന്നു.“

അവരുടെ സംഭാഷണം അവിടെ പലരും ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.

“അല്ല ഐഷൂ... നീ എന്തിനാ വന്നേ... അത് പറഞ്ഞില്ലല്ലോ..“

“അതിന് നീയ് എന്നോട് അതിനെക്കുറിച്ചെന്തെങ്കിലും ചോദിച്ചോ...“

“അതില്ല... ഐഷൂ... എന്തിനാ ഇവിടെ വന്നേ... പോരേ... ചോദിച്ചിരിക്കുന്നു...“

അവൾ പൊട്ടിച്ചിരിച്ചു...

“ഫസലേ... ന്റെ ഉമ്മാന്റെ ഉമ്മ ഇവിടെ സുഖമില്ലാതെ കിടക്കുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളാ... ഉമ്മാ പറഞ്ഞു ഇങ്ങോട്ടു പോരാൻ... ഇന്ന് ഡിസ്ചാർജ്ജാ.. ഞാൻ ഡ്രൈവറേയും കൂട്ടിയാ വന്നേ... അതവിടെ നിൽക്കട്ടേ... നീയെന്താ ഇവിടെ...“

അവൾ ജി‍ജ്ഞാസയോടെ അവന്റെ കണ്ണുകളിലേയ്ക്ക് നോക്കി....

“... അതേ... അ... അ..“ അവൻ എന്തുപറയണമെന്ന് ആദ്യംമൊന്നു ചിന്തിച്ചു.  വേണ്ട സത്യംപറയാം... 

“അതേ എന്റെ മാമാന്റെ ഭാര്യ പ്രസവിച്ചു... ഇവിടെ ഉമ്മയും ഞാനുമാ കൂട്ടിരിപ്പ്.“

“അപ്പം അതാണല്ലേ... ഇവിടെ ചുറ്റിപ്പറ്റി നിൽക്കുന്നേ... ഇവിടെയും എല്ലാരേയും നീ കൈയ്യിലെടുത്തല്ലേ... കുഞ്ഞെന്താ...“പെൺകുഞ്ഞാ 

“അമീനാന്നാ... ഞാനാ പേരിട്ടേ... എങ്ങനുണ്ട്..“

“നിനക്ക് പേരിടാനുമറിയാമോ.... ഈ ചെക്കൻ മോശക്കാരനല്ലല്ലോ...“

“എവിടെ ഏതു വാർഡില്ലാ... ഒന്നു കണ്ടുകളയാം.. ഉമ്മാനേയുമൊന്നു കാണാമല്ലോ...“

അവൻ ആദ്യമൊന്നു ഞെട്ടി... “അത് ഇപ്പോ കാണണോ...“

“കാണണം... ഇതാ നല്ല അവസരം... നിന്നെക്കുറിച്ച് ഞാനൊന്നും ഉമ്മച്ചിയോട് പറയില്ല മോനേ....“

“എന്നാ നീ വാ.... എന്റെ ഉമ്മാന്റെ വായീന്ന് കേൾക്കാതിരുന്നാൽ കൊള്ളാം..“ രണ്ടുപേരും മുകളിലത്തെ നിലയിലേയ്ക്ക് കയറി... അവൾ അവനൊപ്പം ഓടിയെത്താൻ പാടുപെട്ടു... മുകളിലത്തെ നിലയിലെത്തിയപ്പോൾ അവൾ അവന്റെ കൈയ്യിൽക്കയറി പിടിച്ചു.

“ഫസലേ നീ നിൽക്ക്... എനിക്ക് നിന്നൊപ്പം ഓടിക്കളിക്കാൻ വയ്യ...“

അവൻ സാവധാനം അവൾക്കൊപ്പം നടക്കാൻ തുടങ്ങി... അവൾ അവന്റെ കൈയ്യിൽ നിന്നും അപ്പോഴും പിടി വിട്ടിരുന്നില്ല... അവൻ അത് എതിർക്കാനും ശ്രമിച്ചില്ല...

അവൻ ആലോചിക്കുകയായിരുന്നു. അൽപംമുമ്പ് ജീവിതത്തിൽ വേദനകൾ കടിച്ചമർത്താൻ പാടുപെടുകയായിരുന്നു. ആ സെക്യൂരിറ്റി ഓഫീസറാണ് തന്നെ സമാധാനപ്പെടുത്തിയത്... ഇപ്പോഴിതാ ഐഷുവിന്റെ സാമീപ്യം തന്റെ വേദനകൾക്ക് ഒരാശ്വാസം നൽകിയിരിക്കുന്നു... അല്ല വളരെ ആശ്വാസം തോന്നുന്നു... വിഷമങ്ങളെല്ലാം പറന്നകന്നപോലെ... ശരിയ്ക്കും അവൾ തനിക്കുള്ളതാണോ.... ആയിരിക്കണം അല്ലെങ്കിൽ അവളുടെ സാമീപ്യം തനിക്ക് ഇത്രയധികം ഉത്സാഹം ഉണ്ടാക്കുമോ....

അല്ലെങ്കിലും അതങ്ങനെയാണ്. ജീവിതത്തിൽ ഒരാണിന് അല്ലെങ്കിൽ ഒരു പെണ്ണിന് തനിക്ക് ജീവനു തുല്യം സ്നേഹിക്കാൻ, വിഷമങ്ങൾ പങ്കുവയ്ക്കാൻ ഒരിണയുണ്ടെങ്കിൽ പകുതി സമാധാനമുണ്ടാകും... അവരുടെ സാമീപ്യംപോലും സന്തോഷദായകമായിരിക്കും... ഇവരുടെ ഇഷ്ടങ്ങൾ ഇനി ഒരുതരം പ്രായത്തിന്റേതായിരിക്കുമോ... അതോ... വെറും ബാലചാപല്യമോ... നിർമ്മലസ്നേഹത്തിന്റെ കാലമൊക്കെ കഴിഞ്ഞുപോയിരിക്കുന്നു. ഇപ്പോൾ മുതലെടുപ്പുമാത്രമാണ് കാണപ്പെടുന്നത്... ആത്മാർത്ഥ സ്നേഹമുള്ള എത്ര കുടുംബങ്ങളെ ഇന്ന് നമുക്ക് കണ്ടെത്താൻ കഴിയും... ജീവിതത്തിൽ ഉത്തരവാദിത്വങ്ങളും ജോലിയുടെ തിരക്കുകയും പലരേയും പരസ്പര അകറ്റുന്നൊരു സാഹചര്യമാണ് നിലനിൽക്കുന്നത്. എത്ര സമ്പാദിച്ചു കൂട്ടിയാലും മതിവരാത്ത മാനസികാവസ്ഥ... സമ്പാദ്യത്തോടുള്ള അമിത ആർത്തി പല ജീവിതങ്ങളും തുടക്കത്തിലേ തന്നെ പാളിപ്പോയിട്ടുമുണ്ട്... പരസ്പരം അറിഞ്ഞ് വിവാഹം കഴിച്ച എത്രയോ ദമ്പതികൾ പാതി വഴിയിൽ പിരിയുന്നതിനായി കോടതിവരാന്തകളിൽ നിൽക്കുന്നത് ഈ ഞാൻ കണ്ടിരിക്കുന്നു. സ്നേഹബന്ധത്തിന്റെ പവിത്ര ത നഷ്ടപ്പെട്ടിരിക്കുന്നു. 

റൂമിനു മുന്നിലെത്തിയപ്പോൾ ഫസൽ നിന്നു.. 

“ഇതാ റൂം... നീ പോയി കണ്ടിട്ടു വന്നോ...“

“അതിന് എന്നെ അവിടാർക്കും അറിയില്ലല്ലോ... ഫസലേ കളിക്കാതെ നീയും കൂടെ വന്നേ..“

“അവനെ അവൾ പിടിച്ചു വലിച്ചു ഡോറിനടുത്തെത്തിച്ചു...  ഡോർ തള്ളിത്തുറന്ന് അവൻ അകത്തേക്ക്...

“എന്താ ഫസലേ നീ നേരത്തെ എത്തിയല്ലോ...“

തൊട്ടു പിറകിൽ നിന്ന ഐഷുവിനെ സഫിയ പിന്നീടാണ് കണ്ടത്... 

“ഇതാരാമോനേ....“

“ഉമ്മാ ഇത് ഞാൻ പറ‍യാറില്ലേ.. ഐഷു... എന്നെ സിനിമയിൽ അഭിനയിപ്പിച്ചത് ഇവളുടെ വാപ്പായാ...“

“ഓ.... മോളേ ഇവൻ എപ്പോഴും പറയാറുണ്ട്...“

അവൾ അവനെയൊന്നു നോക്കി...

“മോളെന്താ ഇവിടെ...“

അവൾ വന്ന കാര്യം പറഞ്ഞു.... ഫസൽ രണ്ടുപേരുടെയും സംഭാഷണം നോക്കി നിൽക്കുകയായിരുന്നു... അവളെ കാണാൻ ഒരു ഹൂറിയെപ്പോലുണ്ട്... തട്ടത്തിനുള്ളിലെ അവളുടെ മുഖം ചന്ദ്രനെപ്പോലെ തിളങ്ങുന്നതായ് അവനു തോന്നി... അവൾ വലുതാകുന്തോറും സൗന്ദര്യം കൂടി കൂടിവരുന്നതുപോലെ...

“ഐഷു സാവധാനം മാമന്റെ കുഞ്ഞിനടുത്തെത്തി... കവിളിൽ ചെറുതായൊരു തട്ടുകൊടുത്തു... ആമിനാന്ന് രണ്ടുമൂന്നു പ്രാവശ്യം വിളിച്ചു. കുഞ്ഞ് അവളെനോക്കി കണ്ണുചിമ്മി... 

“ഇവൻ അപ്പൊ കുഞ്ഞിന്റെ പേരും പറഞ്ഞോ... എടാ... റഷീദു മാമന് ഈ പേര് ഇഷ്ടപ്പെട്ടോന്നറിയാമോ...“

“അതൊന്നുമെനിക്കറിയില്ല.. ഇത് എന്റെ ആമിനക്കുട്ടിയാ... ഞാനങ്ങനേയെ വിളിക്കൂ...“

കുറഞ്ഞൊരു സമയംകൊണ്ടുതന്നെ ആ അമ്മയും മകനും തമ്മിലുള്ളസ്നേഹബന്ധത്തന്റെ ആഴം ഐഷുവിന് മനസ്സിലായി... എന്ത് സ്നേഹമുള്ള ഉമ്മയെയാണ് ഫസലിന് കിട്ടിയിരിക്കുന്നത്... അവരുതമ്മിൽ സുഹൃത്തുക്കളെപ്പോലെ പെരുമാറുന്നു... എന്ത് സന്തോഷമായിരിക്കും അവരുടെ വീട്ടിൽ...

അവൾ ഓർക്കുകയായിരുന്നു. തന്റെ വീട്ടിൽ എല്ലാമുണ്ട്. പക്ഷേ ബിസിനസ് കാര്യങ്ങൾക്കിടയിൽ വാപ്പയേയും ഉമ്മയേയും കാണാൻ കിട്ടുന്ന ദിവസങ്ങൾ നന്നേ കുറവാണ്... ഫസലിനെ സംബന്ധിച്ച് ഇതെല്ലാം അവനു കിട്ടുന്നുണ്ട്... ഐഷുവിന് സഫിയയുമായും ഒരു മാനസിക ബന്ധം വളരെപ്പെട്ടെന്നുതന്നെ ഉണ്ടായി.. അല്പനേരം അവൾ അവിടെ ചിലവഴിച്ചു... എന്നിട്ട് യാത്രപറഞ്ഞ് അവൾ താഴത്തെ നിലയിലേയ്ക്കു പോയി.. അവൻ അവളെ കുറച്ചുദൂരം അനുഗമിച്ചു... 

“ഫസലേ പൊയ്ക്കോ... നമുക്ക് ഇനിയും കാണാം.. നീ വീട്ടിലേയ്ക്ക് വരില്ലേ... ഇല്ലെങ്കിൽ ഞാൻ നിന്നെ തിരക്കി വരുമേ... ഇനിയെനിക്ക് ധൈര്യമായി നിന്റെ വീട്ടിൽ വരാം.. നിന്റെ ഉമ്മായ്ക്ക് എന്നെ ഇഷ്ടാ... അവരുടെ മുഖം കണ്ടാലറിയാം..“

“പിന്നേ... ഇത്തിരി പുളിക്കും.. നീ വീട്ടിലേയ്ക്ക് പോരേ... അപ്പോ കാണാം... അവൾ അവന്റെ കവിളിൽ ചെറിയൊരു നുള്ളുവെച്ചുകൊടുത്തിട്ട് വേഗം ഓടി പടികളിറങ്ങി... അവൻ അവൾ നുള്ളിയ കവിൾത്തടത്തിൽ തലോടി അവളിറങ്ങിപ്പോകുന്നതും നോക്കിനിന്നു... 

മനസ്സിലെ നീറ്റലിനൊരാശ്വാസം എന്നാലും... ഓരോ നിമിഷവും മാറിമാറിക്കൊണ്ടിരിക്കുന്നു... അവൻ താഴേയ്ക്ക് നോക്കി. അവൾ താഴെയിറങ്ങി മുകളിലോക്ക് നോക്കി അവനോട് ടാറ്റ പറഞ്ഞ് പോയി... അവന് മനസ്സ് വീണ്ടും സംഘർഷഭരിതമാകാൻ തുടങ്ങി.. തന്റെ വാപ്പയേയും തന്റെ ഉമ്മയ്ക്ക് പിറക്കാതെപോയ തന്റെ സഹോദരിയേയും കുറിച്ച് ഓർക്കാൻ തുടങ്ങി... പടച്ചോൻ തനിക്ക് കുറച്ചു സന്തോഷം തരുന്നു അടുത്ത നിമിഷം അഗാധമായ ദുഖവും... ഒരു പക്ഷേ ഇതൊരു പരീക്ഷണമായിരിക്കാം... അള്ളാഹുവന്റെ തീരുമാനത്തിനെതിരു നിൽക്കാനാവില്ലല്ലോ... അനുഭവിക്കുകതന്നെ.. അവൻ റൂമിലേയ്ക്ക് പോകാൻ തിരിഞ്ഞു...


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 04 08 2019

ഷംസുദ്ധീൻ തോപ്പിൽ 28 07 2019

20.7.19

നിഴൽവീണവഴികൾ - ഭാഗം 31


തിരിഞ്ഞുനോക്കുന്നതിനു മുമ്പേ ഒരു കരംഫസലിന്റെ ചുമലിൽ തലോടി... നിർവ്വികാരമായ, നിശ്ചലമായ മനസ്സിന് സുഖം നൽകുന്ന തലോടൽ... അവന് ആളെ മനസ്സിലായില്ല.... വിക്കി വിക്കി അവൻ ചോദിച്ചു.
ആ.... ആ.... ആ... ആ..രാ...... ആ..രാ...?

”മോനെവിടുന്നാ.... എന്താ ഇവിടെ... എന്താ കരയുന്നേ....? എന്തുണ്ടേലും പറ... നമുക്ക് പരിഹാരമുണ്ടാക്കാം..”

”അങ്കിളിവിടെ...”

”ഞാനിവിടുത്തെ സെക്യൂരിറ്റി ഓഫീസറാണ്...” 

തൊട്ടടുത്ത റൂം ചൂണ്ടിക്കാട്ടി പറഞ്ഞു... 

”ഞാനവിടെയാ താമസിക്കുന്നേ... മോൻ വാ... നമുക്ക് അകത്തിരിക്കാം.... നിന്റെ പ്രശ്നങ്ങൾ പറയാവുന്നതാണെങ്കിൽ എന്നോടു പറ... എന്തെങ്കിലും പരിഹാരമുണ്ടാക്കാം... നിന്നെപ്പോലെ മൂന്നു കുട്ടികളുടെ അച്ഛനാ ഞാൻ... മോൻ പോരേ...”

അവന് അദ്ദേഹത്തെന്റെ സാമീപ്യവും, സംസാരവും അല്പം ആശ്വാസം പകർന്നു. കരഞ്ഞുകലങ്ങിയ കണ്ണുമായി അവൻ അദ്ദേഹത്തെ അനുഗമിച്ചു... ഇദ്ദേഹത്തോട് തന്റെ കാര്യങ്ങൾ പറയുന്നത് ബുദ്ധിയാണോ... എന്തിനായിരിക്കും തന്നെ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോകുന്നത്... ഇയാളും മറ്റുള്ളവരെപോലെ തന്നെ ചൂഷണംചെയ്യുന്നതിനായിരിക്കുമോ... അവന്റെ ചിന്തകൾ പലരീതിയിൽ ആയിരുന്നു.. അദ്ദേഹം റൂം തുറന്ന് അകത്തേയ്ക്ക് കയറി... അവന് ഇരിക്കാനുള്ള കസേര ചൂണ്ടിക്കാട്ടി... ഒരു കൊച്ചു മുറി.. എന്നാൽ എല്ലാ സൗകര്യവും അവിടുണ്ട്... ഒരു കിടക്ക. അലമാര മേശ, കണ്ണാടി കട്ടിൽ കിടക്കുന്നതിനടുത്തായി ചെറിയൊരു മറ അവിടെ അത്യാവശ്യം കുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നു. ഫസലിന് താല്ക്കാലികമായി ഒരാശ്വാസം കൈവന്നിരിക്കുന്നു.  അദ്ദേഹം കുറച്ചു വെള്ളം എടുത്ത് ഫസലിന് നൽകി. അവൻ ദാഹിച്ചു വലഞ്ഞവനെപ്പോലെ കുടിച്ചുതീർത്തു... ഇനിവേണമോഎന്ന ചോദ്യത്തിന് വേണ്ടെന്നുള്ള തലയാട്ടൽ മാത്രം. ഫസൽ ഇരുന്ന കസേരയ്ക്ക് തൊട്ടഭിമുഖമായി സെക്യൂരിറ്റി ഒഫീസർ കസേരവലിച്ചിട്ടിരുന്നു. 

”മോനേ.. ഞാനും ഈ പ്രായമൊക്കെ കഴിഞ്ഞാ വന്നേ.. വളരെ കഷ്ടപ്പെട്ട് പട്ടിണികിടന്നൊക്കെയാണ് ഇവിടംവരെയൊക്കെ എത്തിയത്... എനിക്ക് ഒരുവയസ്സ്പ്രായമുള്ളപ്പോൾ എന്റെ അച്ഛൻ ഞങ്ങളെവിട്ടു പോയി.. ഞങ്ങൾ നാല് കുട്ടികളായിരുന്നു... ഞങ്ങളെ അമ്മയാണ് വളരെ ബുദ്ധിമുട്ടി പഠിപ്പിച്ച് ഇവിടംവരെയൊക്കെ എത്തിച്ചത്.. എനിക്ക് മുകളിൽ രണ്ടു ചേച്ചിമാരായിരുന്നു. ഒരാൾ ഒരപകടത്തിൽ മരിച്ചു. മറ്റേയാളെ തെറ്റില്ലാത്തരീതിയിൽ വിവാഹംകഴിപ്പിച്ചയച്ചു... അമ്മയുടെ കഠിനാധ്വാനം അവരെ രോഗിയാക്കിമാറ്റിയിരുന്നു.... കഴിഞ്ഞവർഷം അവരും ഈ ലോകത്തേട് വിടപറഞ്ഞു... എനിക്ക് ഇളയതും ഒരു പെൺകുട്ടിയായിരുന്നു അവളുടെ കല്യാണം കഴിഞ്ഞു.. കുടുംബസമേതം ഗൾഫിലാ... എന്നെ പരിചയപ്പെടുത്തിയില്ലല്ലോ... ഞാൻ സ്റ്റീഫൻ... എല്ലാരും എന്നെ സ്നേഹപൂർവ്വം സ്റ്റീഫച്ചായാന്നു വിളിക്കും...”

”ഞാൻ എന്റെ കാര്യമല്ലേ പറയുന്നുള്ളൂ... ഇനി പറ എന്താ നിനക്ക് സംഭവിച്ചേ...”

അവൻ തന്റെ കൈവിട്ടുപോയ മനോനില വീണ്ടെടുത്തുകഴിഞ്ഞിരുന്നു. 

”ഞാനും സ്റ്റീഫച്ചായാന്നു വിളിച്ചോട്ടെ...”

അവന്റെ കരം ഗ്രഹിച്ചുകൊണ്ട് അയാൾ പറഞ്ഞു.

”അതിനെന്താ... നിനക്കും വിളിക്കാം... ഞാനീ ഹോസ്പിറ്റലിൽ വന്നിട്ട് 29 വർഷമായി... ധാരാളം കഷ്ടപ്പെട്ടിട്ടാണ് ഇന്നീ ഓഫീസർ പദവിയിലെത്തിയത്... ഈ ആശുപത്രി എനിക്ക് എന്റെ വീടുപോലെയാണ്... എനിക്ക് മൂന്നു പെൺമക്കളാ... ഒരാളിവിടെ നഴ്സാണ്... മറ്റേയാൾ ഡിഗ്രിക്ക് പഠിക്കുന്നു.... ഇനി ഒരാൾ ഒൻപതാംക്ലാസ്സിൽ പഠിക്കുന്നു. എല്ലാരുടേയും വിദ്യാഭ്യാസകാര്യത്തിൽ ഇവിടുത്തെ ഹോസ്പിറ്റൽ മാനേജ്മെൻ് എന്നെ സഹായിക്കുന്നു... അതിന് ദൈവത്തോടു നന്ദിപറയുന്നു.” യേശുവിന്റെ ചിത്രത്തിൽ നോക്കി കുരിശുവരച്ചു... 

ഭിത്തിയിൽ തൂക്കിയിട്ട കുരിശിൽ തറച്ച യേശുവിന്റെ രൂപം ഫസൽ അതിൽ കുറച്ചുനേരം നോക്കിനിന്നു. എന്തെല്ലാം പീഠകൾ സഹിച്ചതാണ്. താനും ഇതുപോലെയുള്ള പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്... അറിയാതെ തെറ്റിലേയ്ക്ക് ചെന്നെത്തപ്പെടുന്നു. ഇന്നല്ലെങ്കിൽ നാളെ നല്ലൊരു കാലം വരുമായിരിക്കും... അവൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു...

”സ്റ്റീഫച്ചായാ... ഞാൻ പറയാം... എനിക്ക് 7  വയസ്സ് പ്രായമുള്ളപ്പോൾ വാപ്പ എന്നെയും ഉമ്മയേയും ഉപേക്ഷിച്ചു... അടിച്ചിറക്കിയെന്നു വേണം പറയാൻ... വാപ്പയില്ലാതെ വളരെ കഷ്ടപ്പെട്ടാണ് വളർന്നത്... ഒരിക്കൽപ്പോലും വാപ്പയില്ലാത്ത ദുഖം എനിക്ക് ഉമ്മ അറിയിച്ചിട്ടില്ല... വർഷങ്ങൾക്കു ശേഷം ഞാൻ അദ്ദേഹത്തെ ഇവിടെവച്ചു കണ്ടു. തീരെ അവശനാണ്... എന്നെ അദ്ദേഹത്തിന് തിരിച്ചറിയാനായിട്ടില്ല. എന്തൊക്കെയായാലും സ്വന്തം വാപ്പയല്ലെ... ഞാനിക്കാര്യം ഉമ്മയോടോ മറ്റാരോടോപോലും പറഞ്ഞിട്ടില്ല... എന്നെങ്കിലുമൊരിക്കൽ ഉപ്പ എന്നെയും ഉമ്മയെയും തിരഞ്ഞുവരുമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു.”

”മോനേ ഫസലേ എനിക്ക് കാര്യം പിടികിട്ടി... നിനക്ക് അദ്ദേഹത്തോടിപ്പോൾ സഹതാപവും സ്നേഹവുമായിരിക്കും... അതങ്ങനെയാടാ രക്തബന്ധം തൂത്താൽ പോവില്ല മോനേ... ഞാൻ അറിവാകുന്നതിനു മുന്നേ എന്റെ അപ്പൻ നഷ്ടപ്പെട്ടു. പക്ഷേ ഇന്നും ആ നഷ്ടബോധം എനിക്കുണ്ട്. നിനക്ക് അറിയാൻ സാധിച്ചില്ലേ... അദ്ദേഹം ജീവിച്ചിരിക്കുന്നെന്ന്... അതുതന്നെ ഒരനുഗ്രഹമല്ലേ... എന്തേ നീ അദ്ദേഹത്തെ കണ്ടില്ലേ... സ്വയം പരിചയപ്പെടുത്താമായിരുന്നില്ലേ... ഒരുപക്ഷേ അദ്ദേഹത്തിനും നിന്നെ കാണണമെന്ന ആഗ്രഹം ഉണ്ടാവില്ലേ.”

”ഇല്ല... എന്നെ ഇതുവരെ മനസ്സിലായിട്ടില്ല... ഞാൻ ദൂരെനിന്നു കണ്ടിരുന്നു. അദ്ദേഹത്തിന്റെ ആദ്യഭാര്യയിലുള്ള മകളിവിടുണ്ട്... അവളുമായി ഞാൻ സംസാരിച്ചിരുന്നു. പക്ഷേ ഞാൻ അവളുടെ സഹോദരനാണെന്നകാര്യം പറഞ്ഞിട്ടില്ല. ഇപ്പോൾ സർജറി കഴിഞ്ഞ് ഐ.സി.യുവിലാണ്...  പലരീതിയിലും ഞാൻ സാമ്പത്തികമായി സഹായിച്ചു... ഞാനാരാന്ന് എനിക്ക് വെളിപ്പെടുത്താനാവില്ല കാരണം എന്റെ ഉമ്മ അറിഞ്ഞാൽ എന്താവും പ്രതികരണമെന്നുള്ള കാര്യം എനിക്ക് ഓർക്കാൻകൂടി കഴിയില്ല... ഉമ്മയുടെ കണ്ണ് കലങ്ങുന്നത് എനിക്കിഷ്ടമല്ല... അവർ അത്രയേറെ ആ മനുഷ്യനെ വെറുത്തിരുന്നു.”

”അതങ്ങനെയാ ഫസലേ... ഉമ്മയ്ക്ക് ഒരിക്കലും സഹിക്കാനാവില്ല. നിന്റെ ഉമ്മയ്ക്ക് സ്വന്തം ജീവിതപങ്കാളിയെയാണ് നഷ്ടപ്പെട്ടത്. ജീവിതം മുഴുവൻ കൂടെയുണ്ടാകുമെന്നു കരുതിയ കെട്ടിയോൻ. പക്ഷേ പാതി വഴിയിൽ ഉപേക്ഷിച്ചുപോയത് ക്രൂരതയല്ലേ... എന്തിന്റെ പേരിലായാലും സഹിക്കാവുന്നതിനുമപ്പുറമാണ്... പക്ഷേ അവർക്ക് ഭർത്താവാണ് നഷ്ടപ്പെട്ടതെൻങ്കിലും മകനായ നിന്നെ ലഭിച്ചു എന്നാശ്വസിക്കാം. പക്ഷേ നിനക്ക് നഷ്ടപ്പെട്ടത് നിന്റെ വാപ്പാനെയാണ്. ജീവിതത്തിൽ എന്നും കൈപിടിച്ചു നടത്തേണ്ട രക്ഷകൻ... ഒരു റോൾമോഡലായി കൂടെയുണ്ടാവേണ്ടതാണ്. അതൊരു നഷ്ടം തന്നെയാണ്...” 

പൊതുവേ പറഞ്ഞു കേൾക്കാറുണ്ട് ആൺകുട്ടികൾക്ക് അമ്മയോടാണ് കൂടുതൽ സ്നേഹമെന്നും പെൺകുട്ടികൾക്ക് അച്ഛനോടാണ് കൂടുതൽ സ്നേഹമെന്നും... അതൊരു പ്രകൃതി നിയമമാണ്. ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും ആകർഷണമുണ്ടാവും.. അമ്മയും മകനും തമ്മിലുള്ള ബന്ധമെന്നു പറയുമ്പോൾ പവിത്രമായ ബന്ധം തന്നെയാണ്. തിരിച്ച് അച്ഛനും മകളുമെന്നു പറയുമ്പോഴും അതുപോലെതന്നെ. കുഞ്ഞുങ്ങൾ രണ്ടുപേരുടേയും സ്നേഹവും സുക്ഷിതത്വവും അനുഭവിച്ചുതന്നെ വളരണം. ഫസലിനെപ്പോലെ ജീവിതയാത്രയിൽ വഴിതെറ്റിപ്പോയ എത്രയോ കുട്ടികൾ നമ്മുടെ സമൂഹത്തിലുണ്ട്. അവനനുഭവിക്കുന്ന മാനസിക സംഘർഷം അവന് തന്റെ അമ്മയോട് എങ്ങനെ പറയാനാവും... കഴിഞ്ഞുപോയ സംഭവങ്ങൾ എങ്ങനെ ഉമ്മയോട് പറയും, അമ്മയാണെങ്കിലും അവരൊരു സ്ത്രീയല്ലേ... തന്നെ ഒരു ഉപഭോഗവസ്തുവായി മറ്റുള്ളവർ ഉപയോഗിക്കുന്നത് എങ്ങനെ പറയാനാകും. ഒരു പക്ഷേ വാപ്പയോടാണെങ്കിൽ സൂചനയെങ്കിലും നൽകാമായിരുന്നു, കാരണം ഇങ്ങനെയുള്ള ചൂഷണം ഉണ്ടെന്നുള്ള അറിവെങ്കിലും അദ്ദേഹത്തിനുണ്ടാകുമായിരുന്നു. സഫിയയെപ്പോലുള്ള ഉമ്മമാർക്ക് ഇതെങ്ങനെ മനസ്സിലാകാനാണ്. അവരെപ്പോലുള്ളവർ സ്വന്തം ആൺമക്കൾ മറ്റു പെൺകുട്ടികളുമായി കൂടുതൽ അടുത്തിടപഴകാതിരിക്കാനായിരിക്കും ശ്രദ്ധിക്കുക.. പക്ഷേ സമൂഹത്തിലെ കൃമികീടങ്ങളെപ്പോലുള്ള സ്വവർ്ഗ്ഗപ്രേമികളെ അവരൊരിക്കലും സംശയിക്കില്ല. മാറണം നമ്മുടെ സമൂഹം... പെൺകുട്ടികളുടെ ഭാവമാറ്റങ്ങൾമാത്രമല്ല രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ടത് ആൺകുട്ടികളുടെ മേലും ഒരു കണ്ണുവേണം... യാത്രചെയ്യുന്ന ബസ്സിലും ചെന്നെത്തുന്ന സ്ഥലങ്ങളിലും എന്തിന് സ്കൂളുകളിൽപോലും അവർ സുരക്ഷിതരല്ല.

സംഭാഷണ മധ്യേ സ്റ്റീഫൻ തന്റെ പേഴ്സിന്റെ പോക്കറ്റിൽ നിന്ന് ഒരു പഴയ ബ്ലാക്ക്ആന്റ് വൈറ്റ് ഫോട്ടോ കൈയ്യിലെടുത്തു... എന്നിട്ട് ഫസലിന്റെ നേരേ നീട്ടി... 

”മോനേ.. ഇതു കണ്ടോ... എനിക്ക് ഓർമ്മയാകുംമുന്നേ ഞങ്ങളെ വിട്ടുപിരിഞ്ഞ എന്റെ അച്ഛനാണ്... ജീവനോടെ എനിക്ക് കാണാനായിട്ടില്ല. പക്ഷേ അദ്ദേഹത്തെ ഞാനിന്നും കൂടെക്കൊണ്ടുനടക്കുന്നു. അത് മകനായ എന്റെ അവകാശമാണ്... അമ്മയെന്നു പറയുന്നത് വാത്സല്യവും അച്ഛനെന്നുപറയുന്നത് അവകാശവുമാണ്. ഇന്നല്ലെങ്കിൽ  നാളെ നിനക്കത് മനസ്സിലാവും... നീ തല്ക്കാലം ഇതാരോടും ‌പറയേണ്ട... നിനക്ക് അദ്ദേഹത്തെ കാണണോ... ഐ.സി.യുവിൽ കയറി കാണാനുള്ള സംവിധാനം ഞാനുണ്ടാക്കാം... അദ്ദേഹത്തിന്റെ പേരും ഡീറ്റൈൽസും പറഞ്ഞാ മതി...”

അവന്റെ മനസ്സിലുണ്ടായ ആശ്വാസം വർണ്ണനാതീതമായിരുന്നു.. എന്തുവന്നാലും ശരി തന്റെ വാപ്പാനെ ഒന്നു കണ്ടുകളയാം എന്നവൻ മനസ്സിൽ ഉറപ്പിച്ചു.

സ്റ്റീഫന്റെ സ്നേഹപൂർവ്വമായ പെരുമാറ്റം അവനിൽ ഒരുതരം സുരക്ഷിതബോധമുണ്ടാക്കി... ഉപദേശവും അവനെ വളരെയധികം സ്വാധീനിച്ചു. താൻ കരഞ്ഞതെന്തിനാണെന്നുള്ള യാഥാർത്ഥ്യം അവന് വെളിപ്പെടുത്താനുള്ള ധൈര്യമുണ്ടായിരുന്നില്ല... എന്തായാലും ഇന്ന് വൈകുന്നേരം തങ്ങളിവിടെനിന്നും ഡിസ്ചാർജ്ജായി പോകും... ഇതുപോലൊരവസരം ഇനി ജീവിതത്തിലൊരിക്കലും വന്നുചേരില്ല. അവൻ പേരും വിലാസവും  സ്റ്റീഫന് നൽകി... 

അദ്ദേഹം അവനേയും കൂട്ടി താഴേയ്ക്കിറങ്ങി... ഐ.സി.യുവിന്റെ വാതിൽക്കൽവരെ അവനെ അനുഗമിച്ചു... വാതിലിന് പുറത്ത് ബെല്ലടിച്ചു കാത്തുനിന്നു താമസിയാതെ ഒരു സിസ്റ്റർ വാതിൽ തുറന്നു പുറത്തേയ്ക്ക് വന്നു... 

”എന്താ എന്തുപറ്റി അപ്പാ”

”മോളേ... ഇവന് ഹംസ എന്ന രോഗിയെ ഒന്നു കാണണം... ഇവൻ എനിക്ക് വളരെ വേണ്ടപ്പെട്ടവനാ...”

”അതിനെന്താ... ചെരുപ്പൂരിയിട്ട് അകത്തേയ്ക്ക വന്നോള്ളൂ....”

”ഫസലേ ഇതെന്റെ മൂത്തമോളാ... ഇവൾക്കാണിന്നിവിടെ ഡ്യൂട്ടി... അവൾ വേണ്ട സഹായം ചെയ്തുതരും... ഞാൻ ഇവിടെത്തന്നെകാണും നീ പോയികണ്ടിട്ട് പോരെ...”

അവൻ സ്റ്റീഫന്റെ മകളെ അനുഗമിച്ചു... ഒന്നുരണ്ടു വളവുകളും തിരിവുകളും കടന്ന് തന്റെ വാപ്പയുടെ ബഡ്ഡിനു മുന്നിൽ നിന്നു... അദ്ദേഹത്തെ അവനൊന്നു നോക്കി... തലയിൽ വലിയ ഒരു കെട്ടുണ്ട്... മൂക്കിലൂടെ ട്യൂബിട്ടിരിക്കുന്നു മൂന്നുനാല് ദിവസങ്ങൾക്കു മുന്നേ കണ്ടതിനേക്കാൾ മോശമായിരിക്കുന്നു. നരച്ച താടിരോമങ്ങൾ കൂടുതൽ പ്രായംതോന്നിക്കുന്നു... ഗാഢമായ നിദ്രയിലാണെന്നു തോന്നുന്നു. അവൻ അടുത്തു ചെന്നു... സിസ്റ്റർ അവനെ അവിടെ നിർത്തിട്ട് അടുത്ത രോഗിയുടെ അടുത്തേയ്ക്ക് പോയി... കൂടുതൽ നേരം നിൽക്കാൻ പാടില്ലാത്ത സ്ഥലമാണിതെന്നു അവനെ ഓർമ്മിപ്പിക്കുകയും ചെയ്തു. അവളുടെ അപ്പൻ പറഞ്ഞതുകൊണ്ടു മാത്രമായിരിക്കും തന്നെ ഈ നേരത്ത് അകത്തേയ്ക്ക് കടത്തിവിട്ടത്.

അവൻ അദ്ദേഹത്തന്റെ കാൽപാദങ്ങളിൽ മുറുകെ പിടിച്ചു കണ്ണുകൾനിറഞ്ഞു തുളുമ്പി മുകളിലേയ്ക്ക് നോക്കി പടച്ചോനോടു പ്രാർത്ഥിച്ചു... അവസാനമായി താൻ വാപ്പയെ കാണുന്നത് തന്റെ ഉമ്മയെ അടിച്ചു പുറത്താക്കിയ ദിവസമായിരുന്നു... തലയിൽ മുറിവേറ്റു തന്റെ ഉമ്മ തണുത്തു വിറങ്ങലിച്ചു കിടക്കുന്ന രൂപം ഇന്നും മനസ്സിൽ നിന്നും മാഞ്ഞുപോയിട്ടില്ല. അന്ന് ഇദ്ദേഹത്തിന് എന്തു ക്രൂരമായ രൂപമായിരുന്നു... ഇതൊരുപക്ഷേ പടച്ചോൻ വിധിച്ചതായിരിക്കും... ഇങ്ങനെയൊരു കൂടിച്ചേരൽ... ആര് ആരെയൊക്കെ കാണണമെന്നുള്ളത് പടച്ചോന്റ തീരുമാനമാണല്ലോ... അന്ന് കണ്ട ആ രൂപം ഇതാ ജീവച്ഛവംപോലെ തന്റെ മുന്നിൽ കിടക്കുന്നു. അന്നത്തെ ആ ഭയം ജീവിത്തിൽ ഉടനീളം തന്നെ പിൻതുടർന്നിരുന്നു. പക്ഷേ ഇപ്പോൾ ഭയമില്ല പകരം ദയമാത്രം, കാരുണ്യം മാത്രം തന്റെ മനസ്സിൽ ഏതോ കോണിൽ സൂക്ഷിച്ചുവച്ച നിധി നേരിട്ടു കാണുംപോലെ അവൻ നോക്കിനിന്നു.

അവനറിയാതെ അവന്റെ കണ്ണിൽ നിന്നു കണ്ണുനീർ തുള്ളികൾ അദ്ദേഹത്തിന്റെ കാൽക്കലേയ്ക്ക് വീണു... സാവധാനം ആ വൃദ്ധ മനുഷ്യൻ കണ്ണു തുറന്നു... അവനെ തുറിച്ചു നോക്കി.. തന്റെ മുന്നിൽ നിൽക്കുന്നതാരെന്നുള്ള ജി‍ഞ്ജാസ... നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന 15 വയ്സ്സ മാത്രം പ്രായം തോന്നിക്കുന്ന ഒരു കുട്ടി... അദ്ദേഹത്തന്റെ ചിന്തകൾ വളരെ പിറകിലേയ്ക്ക് പോയി.... എവിടെയെങ്കിലും...?  അദ്ദേഹം ഓർത്തെടുക്കാൻ ശ്രമിച്ചു... അറിയാതെ അ‍ടഞ്ഞുപോകുന്ന കണ്ണുകൾ ബന്ധപ്പെട്ട് തുറന്നുവയ്ക്കാൻ ശ്രമിക്കുന്നു... ഓർമ്മയിലെവിടെയോ ഒരു വെള്ളിടി... ആ മിന്നലിൽ അദ്ദേഹം തിരിച്ചറിഞ്ഞു...

”മോ...ൻ ... മോ...ൻ ... ഫ... സ... ലല്ലേ......” അദ്ദേഹത്തിന്റെ അവ്യക്തമായ ശബ്ദം പുറത്തേയ്ക്ക് വന്നു. 

ഫസലിന് നിയന്ത്രിക്കാനായില്ല... ഫസൽ  അദ്ദേഹത്തിന്റെ  കൈകളി‍ൽ ചുംബിച്ചു.. ബലഹീനനാണെങ്കിലും‍ ഒരു കൈകൊണ്ട് അവനെ തന്നോടടുപ്പിക്കാൻ ശ്രമിച്ചു... 

”എ... വിടെല്ലാം തിരക്കി....  എവിടായിരുന്നു നീ.... അറിയാമായിരുന്നു എന്നെങ്കിലും കണ്ടെത്തുമെന്ന്... അല്ലേ നീ ഫസലല്ലേ... എവിടെ നിന്റെ ഉമ്മ.... സഫിയ... മറന്നിട്ടില്ല... അവളെവിടെ.....”

ഫസലിന്റെ ശരീരമാസകലം ഒരുതരം വിറയൽ ബാധിച്ചിരുന്നു. ഒന്നും മിണ്ടാനാവാത്ത അവസ്ഥയിലുമായിരുന്നു... അദ്ദേഹത്തിന്റെ ശ്വാസഗതി വർദ്ധിക്കുന്നതുപോലെ തോന്നി... ജീവൻരക്ഷാ ഉപകരണങ്ങളിൽ നിന്നും ചില പ്രത്യേക ശബ്ദം കേട്ടിട്ടാണെന്നു തോന്നുന്നു രണ്ടു സിസ്റ്റർമാർ ഓടി അടുത്തുവന്നു... സ്റ്റീഫച്ചായന്റെ മകൾ ഓടിവന്ന് ഫസലിനോട്... പുറത്തേയ്ക്ക് നിൽക്കാൻ പറഞ്ഞു... തന്റെ കൈകളിൽ ബലമായി പിടിച്ച വാപ്പയുടെ കൈ ബലമായി വിടുവിച്ച് അവൻ പുറത്തേയ്ക്കിറങ്ങി... അദ്ദേഹം കിടക്കയിൽ കിടന്ന് ഫസലേ ഫസലേ... സഫിയ... സഫി... എന്നുച്ചത്തിൽ വിളിക്കുന്നുണ്ടായിരുന്നു... ആ ശബ്ദത്തിന് വ്യക്തത കുറഞ്ഞു വരുന്നതുപോലെ തോന്നി... അവൻ തിരിഞ്ഞുനോക്കാതെ പുറത്തേയ്ക്കിറങ്ങി... ഒന്നു കാണണമെന്നേ കരുതിയുള്ളൂ... ഇപ്പോൾ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. അവന് അവനെത്തന്നെ നിയന്ത്രിക്കാനായില്ല. പുറത്തെത്തിയപ്പോൾ സ്റ്റീഫച്ചായൻ തന്നെ കാത്തുനിൽക്കുന്നു. ഓടി അടുത്തെത്തി അദ്ദേഹത്തെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. അവന്റെ കരച്ചിലടക്കാൻ സ്റ്റീഫൻ നന്നായി പാടുപെട്ടു... അല്പസമയത്തിനകം അദ്ദേഹത്തിന്റെ മകൾ ഐ.സിയുവിന്റെ വാതിൽ തുറന്ന് പുറത്തുവന്നു. 

”എന്താ മോളേ... എന്തുപറ്റി ഇവന്റെ വാപ്പയ്ക്ക്.”

”ഒന്നുമില്ലപ്പാ... ഇവനെ കണ്ട സ്നേഹംകൊണ്ടാ... ഇപ്പം എല്ലാ ഒക്കെയാണ്... നാളെയോ മറ്റന്നാളോ റൂമിലേയ്ക്ക് മാറ്റും...”

അവന് സന്തോഷമായി... പടച്ചവനോട് അവൻ നന്ദിപറഞ്ഞു... സ്റ്റീഫൻ പക്കറ്റിൽ നിന്നും തൂവാലകൊണ്ട് അവന്റെ മുഖം തുടച്ചു വൃത്തിയാക്കി.. അവനേയും കൂട്ടി ക്യാന്റീനിലേയ്ക്ക് പോയി... അനുസരണയുള്ള കുട്ടിയായി അവനും അദ്ദേഹത്തെ അനുഗമിച്ചു... ക്യാന്റീന്റെ മുന്നിലെത്തിയ അവൻ സ്റ്റീഫന്റെ കൈവിടുവിച്ച് പെട്ടെന്ന് വലതുഭാഗത്തേയ്ക്ക് ആരേയോ ലക്ഷ്യമാക്കി നടന്നു.  അപ്പോൾ ഫസലിന്റെ മുഖത്ത് പല ഭാവങ്ങൾ മിന്നി മറയുന്നുണ്ടായിരുന്നു....


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 28 07 2019

ഷംസുദ്ധീൻ തോപ്പിൽ 21 07 2019

13.7.19

നിഴൽവീണവഴികൾ - ഭാഗം 30










“ഫസൽ  ലിഫ്റ്റ് ഒഴിവാക്കി സ്റ്റെപ്പിലൂടെ താഴേയ്ക്കിറങ്ങി... രണ്ടാമത്തെ നിലയിലെത്തിയപ്പോൾ നിറകണ്ണുകളോടെ തന്നെനോക്കിനിൽക്കുന്ന ആമിനയെ കണ്ടു.... അവൻ ഓടി അടുത്തുചെന്നു എന്താ ആമിന ഇത്താ ... എന്തുപറ്റി... എന്താ കരയുന്നേ.... വീട്ടീന്ന് ആരും വന്നില്ലേ.... വാപ്പയ്ക്ക് എങ്ങനുണ്ട്....“

”എന്താ ആമിന ഇത്താ... ഒന്നും പറയാത്തെ എന്തുപറ്റി...”

”ഫസലേ എനിക്കെന്നും ദുഖമാ പറഞ്ഞിരിക്കുന്നേ...... ഇന്നലെ സർജ്ജറി കഴിഞ്ഞു... ഇന്നു ഐസിയുവിൽ കയറി വാപ്പയെ കണ്ടു. നല്ല വേദനയുണ്ടെന്നു പറഞ്ഞു... കൂടുതൽ സംസാരിക്കാനായില്ല അധികം സ്‌ട്രെയിൻ ചെയ്യിക്കരുത് എന്ന് ഡോക്ടർ പറഞ്ഞു ”

”പിന്നെന്താ ആമിന ഇത്ത കരയുന്നേ.”

”ഉള്ളതെല്ലാം വിറ്റുപെറുക്കി വാപ്പയെ ചികിത്സിച്ചു... ഉണ്ടായിരുന്ന ബാക്കി തുകയും ഇന്നലെ ഓപ്പറേഷനായി ഹോസിപ്റ്റലിൽ അടച്ചു. ഇനിയും പൈസവേണമെന്നു പറഞ്ഞു ബില്ല് തന്നു.”

”എത്രയാ വേണ്ടത്...”

”പതിനായിരമെങ്കിലും വേണ്ടിവരും.”

”അതിന് ഇങ്ങനെ മനസ്സ്  വിഷമിപ്പിച്ചാൽ കാശുണ്ടാകുമോ....”

”ഞാനിതൊക്കെ ആരോട് പറയാനാ... എനിക്ക് എന്റെ പ്രയാസങ്ങൽ പറയാൻ മറ്റാരും അടുത്തില്ല... നിന്നെക്കാണുമ്പോൾ എനിക്കൊരു കുഞ്ഞനുജന്റെ വാത്സല്യം ആണ് തോന്നുന്നത്. അതാ ഇതൊക്കെ പറയുന്നേ...”

അവനൊന്നു പതറി... കൈവിട്ടുപോകുമായിരുന്ന മനോനില തിരിച്ചുപിടിച്ചു... രക്തബന്ധം തിരിച്ചറിയപ്പെട്ട നിമിഷം

”ഇത്ത വിഷമിക്കണ്ട.. എന്നെ സ്വന്തം അനുജനെപ്പോലെ കണ്ട് എല്ലാം പറഞ്ഞോളൂ...”

അത് കേട്ടതും ആമിന അവന്റെ കൈ മുറുകെ പിടിച്ചു... ആ കണ്ണുകളിൽ നിന്ന് കണ്ണുനീർ കുടുകുടെ പുറത്തേയ്ക്കൊഴുകി... ഫസൽ അവളുടെ കണ്ണുനീർ തുടച്ചുകൊണ്ടു പറഞ്ഞു... 

”ഞാൻ പറഞ്ഞത് കേട്ട് സന്തോഷിക്കുകയല്ലേ വേണ്ടത്... ഇത്താത്ത വേഗം റൂമിലേക്ക് പൊയ്ക്കോ... ഒന്നുകൊണ്ടും വിഷമിക്കേണ്ട... എല്ലാം ശരിയാവും... ഇനി ഇത്താത്ത ഒറ്റയ്ക്കല്ലെന്നു മനസ്സിനെ ബോധ്യപ്പെടുത്തിയാൽ മതി.. എല്ലാം ശരിയാവും.”

അവന്റെ സാമീപ്യം അവൾക്കൊരു ആശ്വാസമായിരുന്നു. അവൾ കുറഞ്ഞ സമയംകൊണ്ട് ഫസലുമായി വളരെ അടുത്ത ബന്ധം ഉണ്ടാക്കിയിരുന്നു. രക്തബന്ധം മായ്ച്ചാൽ മായില്ലല്ലോ....

അവളെ സമാധാനിപ്പിച്ച് റൂമിലേയ്ക്ക് പറഞ്ഞയച്ച് അവൻ വീട്ടിലേയ്ക്ക് പുറപ്പെട്ടു ...

പുതിയ ബസ്റ്റാന്റിൽ നിന്നും ഉടൻ തന്നെ നാട്ടിലേയ്ക്കുള്ള ബസ്സ് കിട്ടി... ബസ്സിൽ ഇരിയ്ക്കുമ്പോഴും അവന്റെ ചിന്ത ആമിനയെക്കുറിച്ചായിരുന്നു. തന്റെ സ്വന്തം ചേച്ചി. വാപ്പയെ ചികിത്സിക്കാൻ പണമില്ലാതെ വിഷമിക്കുന്നു. എന്താണ് തനിക്ക് ചെയ്യാനാവുന്നത്... ആരിൽ നിന്നാണ് ഇത്രയും തുക കടമായി വാങ്ങുക . അവൻ പലവഴിയും ആലോചിച്ചു. ബസ്സ് അതിവേഗം റോഡിലൂടെ യാത്ര തുടർന്നുകൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് ആളെക്കയറ്റിയും ഇറക്കിയും. ഒരു ജംഗ്ഷനെത്തിയപ്പോൾ പെട്ടെന്നവൻ ചാടിയെഴുന്നേറ്റ് കണ്ടക്ടറോട് പറഞ്ഞു. 

”എനിക്കിവിടെ ഇറങ്ങണം.”

”മോനേ നിനക്കിറങ്ങാനുള്ള സ്ഥലമായിട്ടില്ല.”

”അതു സാരമില്ല. ഒരു കാര്യം മറന്നുപോയി ... ഇനി തിരികെച്ചെന്ന് അതെടുക്കണം.”

അവൻ ബസ്സിൽനിന്നുമിറങ്ങി... ചുറ്റുമൊന്ന് കണ്ണോടിച്ചു... ബസ്സ് ഡബിൾ ബെല്ലടിച്ച് അതിന്റെ പ്രായാണം തുടർന്നു.

ഫസൽ പതുക്കെ റോഡ് ക്രോസ് ചെയ്തു... അവന്റെ ലക്ഷ്യം റോഡിനപ്പുറം കാണുന്ന ഓഫീസായിരുന്നു. 

അതേ സ്കൂൾ മാനേജരുടെ ഓഫീസായിരുന്നു അവന്റെ ലക്‌ഷ്യം .. അവൻ അവിടെത്തുമ്പോൾ പുറത്ത് ആരുമുണ്ടായിരുന്നില്ല... ഡോറിൽ തട്ടി വിളിച്ചു.... അകത്തുനിന്നും. കയറിവരാൻ പറഞ്ഞു...

”ഹാ ആരിത് ഫസലോ... എന്താ ഫസലേ... കുറച്ചു ദിവസമായല്ലോ കണ്ടിട്ട്.. നിന്നെയൊന്ന് കാണണമെന്നു കരുതിയിരിക്കുകയായിരുന്നു.”

”ഇക്കാ ഞാനിപ്പോൾ ഹോസ്പിറ്റലിൽ നിന്നും വരികയാണ്... എന്റെ ഒരു ബന്ധു സുഖമില്ലാതെ ഹോസ്പിറ്റലിൽ കിടക്കുന്നു. കുറച്ച് പണം ആവശ്യമുണ്ട്... ഒന്നു സഹായിക്കണം. ഞാൻ താമസിയാതെ തിരികെത്തരാം.”

”നിനക്ക് എത്ര പണമാ വേണ്ടത്.”

”എനിക്കൊരു പതിനായിരം രൂപാ വേണം.”

”അത്രയേ ഉള്ളോ... അതൊക്കെ ഞാൻ തരാം മോനേ... നിനക്കല്ലെങ്കിൽ മറ്റാർക്കാ ഞാൻ പണം തരിക...”

”അവന് ആശ്വാസമായി... എന്തായാലും പണം കിട്ടുമെന്നുറപ്പായി...”

”നീ വല്ലതും കഴിച്ചോ..”

”ഇല്ല ഇക്കാ ...”

”നീ ആ റൂമിലേയ്ക്ക് കയറിയ്ക്കോ ഞാനിപ്പോ വരാം... അവിടെ ബാത്ത്റൂമിൽ കയറി ഒന്ന് ഫ്രഷായിക്കോ...”

അവന് കാര്യം മനസ്സിലായി... വഴങ്ങിക്കൊടുക്കാതെ വേറെ മാർഗ്ഗമൊന്നുമില്ല... തനിക്കാവശ്യം പണമാണ്... കുറച്ചു നേരം കൂടെക്കിടന്നാൽ തനിക്കത് ലഭിക്കും... എതിർത്താൽ വെറും കൈയ്യോടെ മടങ്ങേണ്ടിവരും... മറ്റാർക്കും വേണ്ടിയല്ല... തന്റെ വാപ്പയ്ക്ക് വേണ്ടി... ആ മനുഷ്യൻ എത്ര ദുഷ്ടനോ ആയിക്കോട്ടെ... ഈ സന്ദർഭത്തിൽ അങ്ങനെ ചിന്തിക്കുന്നത് ശരിയല്ല... ഏതുവിധേനയും കാശുണ്ടാക്കണം... അതിനി മാനേജരല്ല ആരായാലും താൻ എന്തു വേണമെങ്കിലും ചെയ്യും.. അവൻ ദൃഡനിശ്ചയത്തോടെ റൂം തുറന്ന് അകത്തേയ്ക്ക് പോയി... മേശയ്ക്ക് മുകളിൽ ഇരുന്ന അത്തറിന്റെ കുപ്പി തുറന്ന് അല്പം തന്റെ കൈയ്യിൽ പുരട്ടി. അതിന്റെ മണം അവിടാകെ പരന്നു. ബാത്ത്റൂം തുറന്ന് അകത്തു കയറി... കാലും മുഖവും കഴുകി... ടൗവ്ലൽ കൊണ്ട് മുഖം തുടച്ചു... അവൻ  കട്ടിലിൽ വന്നിരുന്നു...

മാനേജർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അവനറിയാമായിരുന്നു. അവൻ തന്റെ ഉടുപ്പ് ഊരി ഹാങ്ങറിൽ തൂക്കിയിട്ടു... കുറച്ച് അത്തർകൂടിയെടുത്ത് ശരീരത്തിൽ പുരട്ടി... സ്വന്തം ചുണ്ടുകൾ നനച്ച് കുറച്ചുകൂടി മൃദുത്വം തോന്നിക്കുന്നതാക്കി... കണ്ണാടിയിൽ നോക്കി അവനുതന്നെ സ്വയം അസൂയ തോന്നിപ്പോയി... 

സമയം കടന്നുപോയതറിഞ്ഞില്ല.. ഇരുപതു മിനിട്ടു കഴിഞ്ഞുകാണും.. മാനേജർ അകത്തേയ്ക്കു വന്നു ഒരു കള്ളച്ചിരിയുമുണ്ട് കൂടെ സുന്ദരനായ ഒരു മനുഷ്യനും... 

”ഫസലേ ഇന്ന് എനിക്ക് നല്ല സുഖമില്ല... പക്ഷേ എന്റെ ഒരു സുഹൃത്ത് ഇവിടെത്തിയിട്ടുണ്ട്. നിന്നെ പണ്ടേ നോട്ടമിട്ട കക്ഷിയാ... സിറ്റിയിൽ സൂപ്പർമാർക്കറ്റ് നടത്തുന്നു. നല്ല പൈസാക്കാരനാ... ഇന്നിപ്പോൾ നിനക്കാവശ്യമുള്ളതിനേക്കാൾ പണം അയാൾ തരും നീ അയാളെ കണ്ടറിഞ്ഞു നിന്നാൽ ഭാവിയിലും ഗുണമുണ്ടാകും...”

അയാൾ അവന്റെ അടുത്തെത്തി... 

”മോനെവിടാ താമസിക്കുന്നേ...” ചോദ്യത്തിനു ഉത്തരം കൃത്യമായി അവൻ പറഞ്ഞു... അയാൾ കട്ടിലിൽ ഇരുന്നു ഫസലിനെ പിടിച്ച് ചേർത്തിരുത്തി. മുഖത്ത് മൃദുവായി തടവി... ആ തലോടൽ ചുണ്ടിലെത്തി നിന്നു. 

”ഫസലേ ഈ ഇക്കയുടെ പേര് ഖാദറെന്നാ നിനക്ക് ഖാദറിക്കാന്ന് വിളിക്കാം. നല്ലെരു കെട്ടിയോളൊക്കെ പുരയിലുണ്ട്.. പക്ഷേങ്കി പുള്ളിക്ക് കുണ്ടന്മാരെയാ ഇഷ്ടം [ഭംഗിയുള്ള ആൺകുട്ടികളെ] ... നീയൊന്നു മനസ്സുവച്ചാൽ...? പിന്നെ ഇയാൾ എന്നെപ്പോലല്ല... ഇയാൾ ആൾ പുലിയാ . പോരെങ്കിൽ ചെറുപ്പവും”

മാനേജർ ഖാദറിനെ നോക്കി കണ്ണിറുക്കി കാണിച്ചു.

അവന് എതിർക്കാനാവുമായിരുന്നില്ല... എങ്ങനെയായാലും പണമുണ്ടാക്കണം... എന്നെ ഇയാൾ മറിച്ചു വിൽക്കുകയാണെന്നു തോന്നുന്നു.. സാരമില്ല... സഹിക്കുകതന്നെ... ഇതുവരെ സഹിച്ചതിനുമപ്പുറം ഇനിയൊന്നുംതന്നെയില്ല... ഇനിയൊന്നും തനിക്ക് അറിയാനുമില്ല... കാരണം താനൊരു ആണല്ലേ... ഗർഭം ഉണ്ടാകുമെന്ന ഭയം വേണ്ടല്ലോ...

ഖാദർ മാനേജരോട് ചിരിച്ചുകൊണ്ട് പോകാൻ ആഗ്യം കാണിച്ചു... മാനേജർ വാതിൽ ചാരി പതുക്കെ പുറത്തിറങ്ങി...

”മോൻ എത്രേലാ പഠിക്കുന്നേ...”

”ഇപ്പോൾ പത്ത് കഴിഞ്ഞു..”

”ആരോടും പറയില്ലല്ലോ അല്ലേ...”

”ഇല്ലില്ല... ഞാൻ ആദ്യമല്ല...”

”അതെനിക്കറിയാം..”

അയാൾ പതുക്കെ അവന്റെ അടുത്തെത്തി... അവന്റെ മൃദുലമായ ചുണ്ടുകളിൽ തലോടി...

”നീ ആള് ഉറാഷാണല്ലോടാ... ഇന്നൊരു പൊളിപ്പ് പൊളിക്കണം...”

ഖാദർ അവനെ പൊക്കിയെടത്ത് കട്ടിലിൽ കിടത്തി.... സ്വയം വിവസ്ത്രനായി അവന്റെ കൂടെ ചേർന്നു കിടന്നു. അടുത്തത് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവനറിയാമായിരുന്നു. അയാളുടെ വികാരകേന്ദ്രങ്ങൽ ഏതെന്ന് മനസ്സിലാക്കി അവൻ ഖാദറിന് ഉത്തേജനം നൽകിക്കൊണ്ടിരുന്നു. വികാരത്തിലെ വേലിയെറ്റം അവിടെ അലയടിച്ചു. എന്തെല്ലാമോ ശബ്ദങ്ങൾ ഖാദർ പുറപ്പെടുവിച്ചുകൊണ്ടിരുന്നു... അവൻ അദ്ദേഹത്തിന്റെ ഭാവങ്ങളോരോന്നും ആസ്വദിക്കുകയായിരുന്നു... അവന് എത്രയും വേഗം അവിടെനിന്ന് പണവുമായി പുറത്തുപോകണമെന്നുള്ള ചിന്തമാത്രമായിരുന്നു. വികാര തീവ്രതയിൽ നിന്ന ഖാദറിനെ ഒരു പരിചയസമ്പന്നനായ വേശ്യയെപ്പോലെ അത്യുന്നതങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു അവൻ... അദ്ദേഹത്തിന്റെ വികാര തന്ത്രികളോരോന്നും അവനു പരിചിതമായിക്കഴിഞ്ഞിരുന്നു... വികാരത്തിന്റെ അവസാനതുള്ളിയും ഫസൽ തന്റെ വായിലേയ്ക്ക് ഏറ്റുവാങ്ങി. ഒരു കിതപ്പോടെ ഖാദർ അവനിൽ നിന്ന് പിടിവിട്ടു മാറി. അയാൾ സന്തോഷം കൊണ്ട് അവനെ വാരിപ്പുണർന്നു...

”നീ ഒരു ഹൂറിയെപ്പോലുണ്ടല്ലോടാ [രാജകുമാരി].... ശരിക്കും നീയാരാ... ആണാണോ അതോ പെണ്ണാണോ... നിന്നെ കണ്ടാൽ ആണുങ്ങൾക്ക് ഇത്രയും വികാരമുണ്ടാവുമെങ്കിൽ പെണ്ണുങ്ങളുടെ കാര്യം പറയണോ.... അവന്റെ രോമാവൃതമായ തുടയിടുക്കുകളിൽ തലോടിക്കൊണ്ട് അയാൾ പറഞ്ഞു... ഇതിന് ഭാഗ്യമുള്ളവൾ ലോകത്തിന്റെ ഏതോ ഒരു കോണിലിരിപ്പുണ്ടായിരിക്കും... ഒരു പെണ്ണിന് ചെയ്യാൻ സാധിക്കാത്ത് ഒരു ആണായ നിനക്ക് ചെയ്യാനായെങ്കിൽ നീ മിടുക്കനാ... നിക്കാഹ് കഴിഞ്ഞിട്ട് 18 വർഷമായി പലപ്പോഴും പലസ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ട് പക്ഷേ ഇതുപോലൊരു സംതൃപ്തി ഇതുവരെ കിട്ടിയിട്ടില്ല. കുറച്ചു സമയം സ്വർഗ്ഗത്തിലായിരുന്നുമോനേ ...”

അവൻ ചിരിച്ചുകൊണ്ട് എല്ലാം കേട്ടു... അയാൾ ബാത്ത്റൂമിൽ പോയി ഫ്രഷായി വന്നു... അവനെ അടുത്തുവിളിച്ചു. പോക്കറ്റിൽ കയ്യിട്ട് രണ്ടായിരത്തിന്റെ ഒരുകെട്ട് നോട്ട് നൽകി... അവന് ആശ്ചര്യം അടക്കാനായില്ല... ഇത് എന്തായാലും പതിനായിരത്തിലധികം കാണുമെന്നതിൽ സംശയമില്ല...

സുന്ദരികളായ  ഭാര്യയെ വീട്ടിലിരുത്തി അന്യ പുരുഷന്മാരെ തേടിപ്പോകുന്ന മനുഷ്യർ നമുക്കിടയിൽ ധാരാളമുണ്ട്.  എന്താണ് ഭാര്യ ഭർതൃ ലൈംഗികത ബെഡ്‌റൂമിൽ അതൊരു ചടങ്ങല്ല പക്ഷെ പലർക്കും അതൊരു ചടങ്ങായി മാറിയിരിക്കുന്നു എന്നത് വേദനയ്ക്കപ്പുറം ഞെട്ടലുളവാക്കുന്നു ശരീരത്തിന്റെ സഫലീകരണത്തിനപ്പുറം രണ്ടു ഹൃദയങ്ങളുടെ പൂർത്തീകരണം കൂടി ചേർന്നാലേ ഇതിൽ വിജയിക്കാൻ കഴിയൂ പവിത്രമാക്കപ്പെട്ട സ്ത്രീ പുരുഷ ലൈംഗികത എന്ന് നമ്മൾ വിശ്വസിക്കുന്നത് പക്ഷെ ഇന്ന് പലർക്കും ചടങ്ങുകൾ മാത്രമാകുന്നു  അത് കൊണ്ട് തന്നെ ഇണ കൂടു വിട്ട് പല കൂട്ടിലും ചേക്കേറുന്നു. ചേക്കേറുന്ന കൂടുകൾ ഭാവിയിൽ പ്രശ്നരഹിതമാകാൻ ആൺകുട്ടികളിൽ അഭയം തേടുന്നു എന്നതും മുൻപേ കണ്ടു വരുന്ന പ്രവണതയാണ് പല കുടുംബങ്ങളും മക്കളെ ഓർത്തോ കുടുംബത്തൻെറ സമൂഹത്തിലെ മാന്യത ഓർത്തോ എല്ലാം സഹിച്ചും ക്ഷമിച്ചും മരവിച്ച മനസ്സുമായി കാലം കഴിച്ചു കൂട്ടുന്നു എന്നതെത്രെ സത്യം. തന്റേതായ കുറ്റംകൊണ്ടായിരിക്കാം ഭർത്താവ് പരസ്ത്രീകളിൽ അഭയം പ്രാപിക്കുന്നതെന്ന് സമാധാനപ്പെടാൻ ശ്രമിക്കും. പരസ്പരം ഇഷ്ടവും സ്നേഹവും പവിത്രതയും ഹൃദയത്തിൽ സൂക്ഷിക്കുന്നവർക്കേ ലൈംഗികതയിൽ തൃപ്തിയുടെ നെറുകയിൽ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയൂ. 

വികാര പൂർത്തീകരണത്തിന് പുരുഷന് സ്ത്രീ ശരീരം തന്നെ വേണമെന്നില്ലെന്നുള്ള സത്യമാണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്. ഇത്തരത്തിലുള്ള ബന്ധത്തിന് ശരീരത്തിന് പ്രാധാന്യമില്ലെന്നുള്ളത് പരമസത്യമാണ്. പുരുഷാവയവം സ്ത്രീയിൽ പ്രവേശിച്ചാലേ സുഖം ലഭിക്കൂ എന്ന പാരമ്പര്യ തത്വമാണിവിടെ മാറ്റിയെഴുതപ്പെടുന്നത്... ഇക്കൂട്ടർ പലപ്പോഴും വംശംനിലനിർത്തൻവേണ്ടിമാത്രമാണ് ലൈംഗികബന്ധത്തിലേർപ്പെടുന്നത്. ഇണയുടെ സുഖം.. സംതൃപ്തി, താല്പര്യം എന്നിവയ്ക്കൊന്നും യാതൊരു പ്രാധാന്യവും കല്പിക്കപ്പെടുന്നില്ല. മൃഗങ്ങളെപ്പോലും പ്രാപിക്കുന്ന മാനസിക വൈകല്യവും നമുക്ക് പലയിടത്തും കാണാനാവും. 

ഏതെങ്കിലുമൊരു വിവാഹിതന് അല്ലെങ്കിൽ വിവാഹിതയ്ക്ക് ഹൃദയത്തിൽ കൈ വെച്ച് പറയാൻ കഴിയുമോ ഞാൻ പൂർണ്ണ തൃപ്തിയുള്ളൊരു ലൈംഗിക സുഖം അനുഭവിക്കുന്നുണ്ടെന്ന് തന്റെ ഇണയെ സംതൃപ്തി പെടുത്തുന്നുണ്ടെന്ന്. ഒരുപക്ഷേ വളരെ കുറച്ച് പേർക്ക് എന്നതല്ലേ സത്യം .. പ്രകൃതി വിരുദ്ധ പീഡനം കുറയണമെങ്കിൽ ഭാര്യ ഭർതൃ ബന്ധത്തിന്റെ മൂല്യം പവിത്രതയോടെ ഇണകൾ കാത്ത് സൂക്ഷിക്കണം. സ്ത്രീയെ പുരുഷനും പുരുഷനെ സ്ത്രീയും മനസ്സിലാക്കണം. ശരീരമെന്നുപറയുന്നത് വെറുമൊരു ടൂൾ മാത്രമായി കാണാൻ പാടില്ല. ഒരു പുരുഷനെ കാണുമ്പോൽ മറ്റൊരു പുരുഷന് വികാരം ഉണ്ടാകുന്നെങ്കിൽ ഒരു സ്ത്രീയ്ക്ക് മറ്റൊരു സ്ത്രീയെക്കാണുമ്പോൾ വികാരമുണ്ടാകുന്നെങ്കിൽ അത് തികച്ചും മനോവൈകല്യം തന്നെയാണ്. 

അല്പസമയത്തെ കുശലാന്വോഷണങ്ങൾക്കുശേഷം രണ്ടുപേരും പുറത്തേയ്ക്കിറങ്ങി... 

”ഖാദറേ കുണ്ടൻ [ചെക്കൻ] എങ്ങനുണ്ട്...”

”സമ്മതിച്ചു... ഇവൻ വെറും കുണ്ടനല്ല... നല്ല ഒന്നാന്തരം തറവാട്ടിൽ പറന്നോനാ.... തകർത്തു.... ആദ്യായിട്ട് ഇങ്ങനൊരു സുഖം കിട്ടുന്നേ... ഞാനിനിയും വരും... ഇവനെ ഞാനങ്ങ് കൊണ്ടോയാലോ. എനിക്ക് തന്നോട് അസൂയതോന്നുന്നു... ഇത്രകാലം ആരും കാണാതെ കാത്തുവച്ച നിധിയാണിവൻ... ഇവനുണ്ടെങ്കിൽ പിന്നെ എന്തിനാ ഭാര്യ..”

”അതൊന്നും വേണ്ട.. വേണ്ടപ്പോൾ ഇങ്ങോട്ടു പോന്നാൽ മതി... ഞാൻ വേണ്ടതൊക്കെ ചെയ്തുതരാം...”

അവന്റെ മനസ്സ് നിറയെ ആശുത്രിയിൽ കിടക്കുന്ന തന്റെ വാപ്പയും, ആമിന ഇത്തയും മാത്രമായിരുന്നു. എല്ലാം അഭിനയിക്കുകയായിരുന്നു. ഒരു വേഷംകെട്ടൽ തുടങ്ങിക്കഴിഞ്ഞാൽ പിന്നീട് അഴിക്കാനാവാത്തവിധം ആയിക്കഴിഞ്ഞിരിക്കുന്നു... ഇനിയൊരിക്കലും ഇതിനൊന്നും പോകില്ലെന്നു മനസ്സിൽ ഉറച്ചൊരു തീരുമാനമെടുത്തതാണ്... പക്ഷേ എല്ലാം തടികം മറിഞ്ഞു... തന്നെ ഉപേക്ഷിച്ച തന്റെ വാപ്പ... ഉപ്പയോടൊപ്പം കഴിഞ്ഞ നാളുകൾ... ഉപ്പ അടിച്ചിറക്കിയതിന് ശേഷം തന്നെ വളർത്താൻ ഉമ്മയ്ക്ക് വീട്ടുവേലയ്ക്ക് പോകേണ്ടിവന്നത് നല്ലൊരു ഡ്രസ്സ് വാങ്ങിനൽകാനാകാതെ വിഷമിച്ച ഉമ്മ... എന്തെല്ലാം അനുഭവിച്ചു... കുട്ടിക്കാലത്ത് ഒരു നല്ല ചെരുപ്പ് ഇട്ടുനടക്കുവാൻ എന്തു മോഹമായിരുന്നു... കൂട്ടുകാരൊക്കെ ഷൂവിട്ടു വരുമ്പോൾ താൻമാത്രം വള്ളിച്ചെരുപ്പുമിട്ട് പോകുമായിരുന്നു. ഉപ്പ പുതിയ ചെരുപ്പു വാങ്ങിനൽകുമെന്നു വിചാരിച്ച് എത്ര പ്രാവശ്യമാണ് ചെരുപ്പിന്റെ വള്ളി ബ്ലേഡ്കൊണ്ട് അറുത്തു കളഞ്ഞത്... ഇതിനെല്ലാം കാരണമായ തന്റെ വാപ്പ... തനിക്ക് ജന്മം നൽകിയ മനുഷ്യൻ... തനിക്കു വേണമെങ്കിൽ ഒന്നും കണ്ടില്ലെന്നു നടിക്കാം... ഇല്ല ആവില്ല... എന്തുവന്നാലും അയാൾ ജീവിച്ചിരിക്കണം. ഒന്നുമല്ലെങ്കിലും ഈ ദുനിയാവിൽ തനിക്കൊരു വാപ്പയുണ്ടെന്നു സമാധാനിക്കാമല്ലോ... ധൈര്യമായി ആരോടുവേണമെങ്കിലും പറയാമല്ലോ....

അവൻ നോട്ടുകെട്ടുകൾ എത്രയെന്ന് എണ്ണിനോക്കിയില്ല... നേരേ ബസ്റ്റാന്റിലേയ്ക്ക്... അടുത്ത ബസിൽ കയറി വീടിനടുത്തുള്ള ബസ്റ്റോപ്പിലിറങ്ങി... വീട്ടിലേയ്ക്കവൻ ഓടുകയായിരുന്നു. ഉപ്പൂപ്പ മുറ്റത്തിരിപ്പുണ്ടായിരുന്നു.

”എന്താ ഫസലേ നീ വെപ്രാളപ്പെട്ട് ഓടിവന്നേ...”

”ഉപ്പാ അഫ്സ മാമി നാളെ ഡിസ്ചാർജല്ലേ... കുറച്ച് സാധനങ്ങളുമായി ഞാനിങ്ങു പോന്നു... നാളെ ഇടാനുള്ള അലക്കിയതുണിയുമായി തിരികെപോകണം...”

”അവന്റെ തിടുക്കം കണ്ട് അകത്തുനിന്ന് ഉമ്മുമ്മ പുറത്തേയ്ക്കുവന്നു..”

”നീ കൈകഴുകി വാ... വല്ലതും കഴിച്ചിട്ട് പോയാമതി...”

”വേണ്ടുമ്മ... ഇപ്പോ കഴിച്ചതേയുള്ളൂ... വിശപ്പില്ല...”

”അവൻ പറഞ്ഞതുപോലെ വസ്ത്രങ്ങൾ പൊതിഞ്ഞു ബാഗിലാക്കി നൽകി... അതുമായി അവൻ പെട്ടെന്നുതന്നെ അവിടെനിന്നു ആശുപത്രിയിലേക്ക് പുറപ്പെട്ടു ... അവിടെത്തി ആമിനയെ കാണാനായി റൂമിലേയ്ക്ക് പോയി... അവൻ നടക്കുകയല്ലായിരുന്നു ഓടുകയായിരുന്നു... റൂമിലെത്തി അക്ഷമയോടെ വാതിലിൽ കൊട്ടി കാത്തിരുന്നു. ആമിന പുറത്തേയ്ക്കു വന്നു.

”എന്താ ഫസലേ നീ കിതയ്ക്കുന്നുണ്ടല്ലോ... എന്തുപറ്റി...”

”ഒന്നുമില്ല ആമിനത്ത...” 

”അവൻ തന്റെ കൈവശമിരുന്ന പണം അവളുടെ കൈകളിൽ വച്ചുകൊടുത്തു... അവൾ ഞെട്ടിത്തരിച്ചുപോയി.. അത് എത്രയുണ്ടെന്ന് ഫസൽ എണ്ണിനോക്കിയില്ല... എന്തായാലും പതിനായിരത്തിനു മുകളിലുണ്ടാവുമെന്നതിൽ സംശയമില്ല... അവളുടെ കണ്ണുകൾ നിറഞ്ഞു... കണ്ണുനീർ ചാലുകൾ രൂപപ്പെട്ടു.. അവനത് കണ്ടുനിൽക്കാനാവുമായിരുന്നില്ല.

”ആമിനത്ത.. വേഗം ബില്ല് കെട്ട്... ബാക്കിയൊക്കെ പിന്നീട് സംസാരിക്കാം.. പിന്നെ റൂമിലേയ്ക്ക് വരണ്ട... ‍ഞാനിങ്ങോട്ട് വരാം... ഉമ്മയ്ക്ക് ഭയങ്കര സംശയാ... എന്തിനാ വെറുതേ പ്രശ്നമാക്കുന്നേ...”

അവൾ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ പുഞ്ചിരി വിടർത്താൻ ശ്രമിച്ചു....

അവന് കൂടുതൽ നേരം അവിടെ നിൽക്കാനായില്ല... തിരികെ നടന്നു... തിരിഞ്ഞു നോക്കാനുമായില്ല.. കാരണം അവൻ കരയുകയായിരുന്നു... താനറിയാതെ തന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകുന്നു.... അവൻ വേഗം മുകളിലത്തെ നിലയിലേക്കുള്ള പടവുകളിൽ ഓടിക്കയറി... ടെറസ്സിലെത്തി... പൊട്ടിപൊട്ടി കരഞ്ഞു.... താൻ സ്വന്തം ശരീരം വിറ്റ് തന്റെ വാപ്പയെ ചികിത്സിക്കുന്നു... ലോകത്തിലൊരു ആൺകുട്ടിക്കും സംഭവിക്കാൻപാടില്ലാത്തത് തനിക്ക് സംഭവിച്ചിരിക്കുന്നു... താനും അദ്ദേഹത്തിൻരെ മകനാണെന്നറിയാതെ തന്നെ സഹോദരനായി കാണുന്ന ആമിനത്ത. ഇതൊക്കെ ആരോട് പറയാൻ... തന്റെ പ്രായത്തിന് താങ്ങാനാവുന്നതിനുമപ്പുറം... ഓമനിച്ചു വളർത്തിയ തന്റെ ഉമ്മയെപ്പോലും താൻ മറക്കുന്നു... അവരുടെ മുഖത്ത് നോക്കാൻപോലും തനിക്ക് ഭയമാകുന്നു. മകൻ വളർന്ന വലുതായിഉമ്മയ്ക്കൊരു തണലാകുമെന്നു കരുതി പുനർവിവാഹം പോലും വേണ്ടെന്നുവച്ചു യൗവ്വനം എരിച്ചു തീർത്ത ഉമ്മ. ഒരു പക്ഷേ ഇതും ദൈവവിധിയായിരിക്കും. അവൻ ഏങ്ങിയേങ്ങി കരഞ്ഞു.... മനസ്സിനെ ശാന്താമാക്കി നിർത്താനാവുന്നില്ല.  പുറകിൽ ഒരു കാൽപെരുമാറ്റം കേട്ടു.. തിരിഞ്ഞുനോക്കുന്നതിനു മുമ്പേ ഒരു കരം തന്റെ ചുമലിൽ തലോടി... നിർവ്വികാരമായ, നിശ്ചലമായ മനസ്സിന് സുഖം നൽകുന്ന തലോടൽ... അവന് ആളെ മനസ്സിലായില്ല.... വിക്കി വിക്കി അവൻ ചോദിച്ചു. 

ആ.... ആ.... ആ... ആ..രാ...... ആ..രാ...?
 
 
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 21 07 2019
ഷംസുദ്ധീൻ തോപ്പിൽ 14 07 2019
 

6.7.19

നിഴൽവീണവഴികൾ - ഭാഗം 29


ഫസൽ തിരിഞ്ഞുനോക്കി... അതേ ആമിന തന്റെ റൂമിലെത്തിയിരിക്കുന്നു. എല്ലാം ഇപ്പോൾ തകർന്നു തരിപ്പണമാവും... ഉമ്മ എന്തേലും മനസ്സിലാക്കു ന്നതിനു മുന്നേ ഇടപെടണം. അവൻ പെട്ടെന്ന് വാതിലനുത്തേയ്ക്ക് വന്നു. അമ്പരപ്പോടെ ആമിന അവനെനോക്കി... സഫിയയ്ക്ക് ഒന്നും മനസ്സിലായില്ല.. ഏതാണീകുട്ടി... ഫസലും ഇവളുംതമ്മിലെന്താണ് ബന്ധം... ഒരായിരം ചോദ്യങ്ങൾ സഫിയയുടെ മനസ്സിലൂടെ ഒടിനടന്നു. ഒരു നിമിഷത്തെ അമ്പരപ്പിനുശേഷം ഫസൽ യാഥാർത്ഥ്യത്തിലേയ്ക്ക് തിരിച്ചുവരാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഉമ്മയുടെ നോട്ടത്തിനുമുന്നിൽ അവൻ ചൂളിപ്പോയി....

“ആരാമോനേ ഈ കുട്ടി...“

“അതുമ്മാ, ഞാൻ രാവിലെ ബ്ലഡ് കൊടുക്കുന്ന കാര്യം പറഞ്ഞില്ലേ ഈ കുട്ടിയുടെ വാപ്പയ്ക്കായിരുന്നു. ഇവരീ നാട്ടുകരാ...“

“ഓ...“

“അതേ ഫസലേ ഞാനൊരു കാര്യം പറയാനാ വന്നേ... വാപ്പയുടെ ഓപ്പറേഷൻ കഴിഞ്ഞു. ഇപ്പോൾ ഐ.സി.യുവിലാ... വേറേ പ്രശ്നമൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞു. സഹായത്തിന് നന്ദി കേട്ടോ...“ ഇത്രയും പറഞ്ഞ് അവൾ തിരിഞ്ഞു നടന്നുപോയി...

“നീ വലിയ ആളായല്ലോടാ ഫസലേ... നിന്നെക്കൊണ്ട് എല്ലാർക്കും ഉപയോഗമൊക്കെയുണ്ടല്ലേ.“

“അതുമ്മാ ഈ ദുനിയാവിൽ നല്ല പ്രവർത്തികൾ ചെയ്താൽ പടച്ചോൻ നമുക്ക് നല്ലതുതന്നെ വരുത്തും.“

“അത് അവൻ പറഞ്ഞത് ന്യായം“ അത് പറഞ്ഞത് അഫ്സയിരുന്നു.

ഫസലിന് തെല്ലോരാശ്വാസമായി... ഉമ്മ കൂടുതലൊന്നും ചോദിച്ചുമില്ല... ആമിന കൂടുതലൊന്നും പറഞ്ഞതുമില്ല... എന്തേലും സംശയം തോന്നിയാൽ എല്ലാം തീർന്നേനേ...

പണ്ടോക്കെ വാപ്പ എവിടെയെന്നു ചോദിക്കുമ്പോൾ കൂട്ടുകാരൊടൊക്കെ കള്ളം പറയുമായിരുന്നു. കള്ളംപറയുമ്പോഴൊക്കെ എനിക്ക് എന്റെ വാപ്പായോട് വെറുപ്പും ദേഷ്യവും കൂടിക്കൂടി വരികയുമായിരുന്നു. സ്വന്തം വാപ്പയുടെയും ഉമ്മയുടെയും സ്നേഹമേറ്റു വളരേണ്ട താൻ, ആ മനുഷ്യന്റെ സ്വാർത്ഥ ലാഭത്തിനുവേണ്ടി തന്നെയും ഉമ്മയേയും ഒഴിവാക്കി... മറ്റുള്ള കുട്ടികളൊക്കെ തങ്ങളുടെ വാപ്പയെക്കുറിച്ച് പറയുമ്പോൾ അത്ഭുതത്തോടെ അവനും കേട്ടിരിക്കുമായിരുന്നു. കാത്തിരുന്നിട്ടുണ്ട് ഒരുപാടു രാത്രികൾ ഫസലേ എന്നുവിളിച്ചുകൊണ്ട് കൈനിറയെ പലഹാരവുമായി വരുമെന്നു കരുതിയ വാപ്പയെ... എല്ലാം മറന്ന് തങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ മനസ്സുണ്ടാകണമെന്നു പടച്ചോനോടു പ്രാർത്ഥിച്ച നാളുകൾ...  തങ്ങളെത്തേടി ഒരിക്കൽപോലും തേടിവരാത്ത ആ പിതാവ്. ഇന്ന് സടകുഴഞ്ഞ സിംഹത്തേപ്പോലെയായി... എത്ര സുന്ദരിയായിരുന്നു തന്റെ ഉമ്മ ഇന്ന് അവരെ ആർക്കും തിരിച്ചറിയാനാവാത്തരീതിൽ മാറിയിരിക്കുന്നു... നരബാധിച്ച തലമുടി... മുഖത്ത് ചുളിവുകൾ... പന്ത്രണ്ട് വർഷങ്ങൾ ഉമ്മയ്ക്ക് ധാരാളം മാറ്റം വരുത്തിയിരിക്കുന്നു. ആ മനുഷ്യൻ ഉമ്മയെക്കണ്ടാൽ ഒരിക്കലും തിരിച്ചറിയാനാവില്ല...

എന്നാലും തനിക്ക് ജന്മം നൽകിയ പിതാവ്... എത്രയൊക്കെ ദുഷ്ടനായാലും തള്ളിക്കളയാനാവുമോ... ഉമ്മയ്ക്ക് ഒരുപക്ഷേ അതിനു സാധിക്കും കാരണം ഉമ്മയ്ക്ക് തന്റെ സുരക്ഷിതത്വം മാത്രമായിരുന്നു ലക്ഷ്യം... തനിക്കുവേണ്ടി ഉമ്മ എന്തുചെയ്യാനും തയ്യാറായിരുന്നു. തന്റെ നല്ലതിനുവേണ്ടി സ്വ ജീവിതംപോലും വേണ്ടെന്നുവച്ചു. ആ ഉമ്മ താൻ ഇപ്പോൾ കാണിക്കുന്ന പ്രവർത്തികൾ അറിഞ്ഞാൽ എന്തായിരിക്കും പ്രതികരണം. ഒരുപക്ഷേ ആ ഹൃദയത്തിന് അത് താങ്ങാനാവുന്നതിനുമപ്പുറവുമായിരിക്കും. തന്നെ ശപിക്കുമായിരിക്കും... അല്ലെങ്കിൽ ജീവിതം അവസാനിപ്പിച്ചേക്കാം... വേണ്ട... ഒന്നും ഉമ്മ അറിയേണ്ട... എല്ലാ ആഗ്രഹങ്ങളും ഉള്ളിലൊതുക്കാം... ഇനി എന്തായാലും വാപ്പയെ  കാണാൻ പോകണ്ട... അവൻ ഉറച്ച ഒരു തീരുമാനത്തിലെത്തി...

“ഫസലേ നീ എന്താ ആലോചിക്കുന്നേ... ഇന്നിനി ആരേലും സഹായിക്കാൻ പോകുന്നുണ്ടോ...“

“ഇല്ലുമ്മാ.... ഇന്ന് ഞാൻ ഫ്രീയാ... നമുക്ക് നാളെയല്ലേ ഡിസ്ചാർജ്ജ്.... ഉമ്മയ്ക്ക് വീട്ടീപോണേങ്കീ പോയിട്ട് പോരെ... ഞാനിവിടെ നിന്നോള്ളാം...“

“നല്ല ആളാ... ആരേങ്കിലും ദുഖംകണ്ടാൽ എല്ലാം കളഞ്ഞിട്ട് ഓടുന്നവനാ ഈ പറയുന്നത്.“

ഉമ്മ പറയുന്നതൊക്കെ ശരിതന്നെയാണ്. തന്റെ കൈവശം വന്ന പണത്തിലൊരുഭാഗം പലപ്പോഴും ബുദ്ധിമുട്ടറിഞ്ഞ് താൻ പലരേയും സഹായിച്ചിട്ടുണ്ട്. ആ പണം വീട്ടിൽ നൽകാനാവില്ലല്ലോ... തന്റെ ക്ലാസ്സിലെ സന്തോഷിന്റെ അച്ഛൻ മരത്തിൽനിന്ന് വീണ് ആശുപത്രിയിൽ കിടക്കുന്നതറിഞ്ഞ് താനവിടെ പോയിരുന്നു . സന്തോഷിൻരെ ബുദ്ധിമുട്ട് മനസ്സിലാക്കി തന്റെപക്കലുണ്ടായിരുന്ന ആയിരം രൂപാ നൽകിയത് ഇപ്പോഴും അവൻ തന്നെ ഓർമ്മിപ്പിക്കാറുണ്ട്. അവൻ തന്നേക്കാൾ എത്രയോ മിടുക്കനാണ്.... പഠനത്തിലും സ്പോർട്സിലും എല്ലാത്തിലും മുന്നിൽ... പക്ഷേ ഞാനെന്നു പറഞ്ഞാൽ അവനിപ്പോൾ ജീവനാണ്. കാരണം ആരും ചെയ്യാത്തൊരു പ്രവർത്തിയാണ് താൻ ചെയ്തതെന്നാ അവൻ പറഞ്ഞത്... താനവനോടു പറഞ്ഞതോ തന്റെ വാപ്പ പോക്കറ്റ്മണിയായി തനിക്ക് അയച്ച കാശെന്നാണ്... എന്തെല്ലാം കള്ളത്തരങ്ങളാണ് താനവരോടൊക്കെ  പറഞ്ഞിരിക്കുന്നത്... പത്താംക്ലാസ്സിൽ തന്നേക്കാൾ നല്ല മാർക്ക് അവന് ലഭിക്കുകയും ചെയ്തിട്ടുണ്ട്....

അടുത്ത ആഴ്ചയിൽ പ്ലസ് വൺ ക്ലാസ്സ് തുടങ്ങുകയാണ്. മാർക്ക് കുറവാണെങ്കിലും തനിക്കവിടെ പ്രവേശനം നൽകിയത് മാനേജരുടെ റെക്കമെന്റേഷൻ ഒന്നുകൊണ്ടു മാത്രമാണ്. അതിന് അയാൾ രണ്ടു ദിവസമാണ് കൂട്ടിക്കൊണ്ടുപോയത്... ചെയ്യാൻ പാടില്ലാത്ത പ്രവർത്തികൾ ചെയ്യിച്ചത്... എന്റെ അടുത്ത് എത്തുപ്പോൾ അയാൾക്കൊരുതരം ഭ്രാന്ത് പിടിച്ചതുപോലെയാണ്... വസ്ത്രങ്ങളെല്ലാം ഉരിഞ്ഞിട്ട് തന്നോടൊപ്പം ഒട്ടിക്കിടക്കും... തന്റെ ശരീരത്തിലുടനീളം ചുംബംകൊണ്ട് മൂടും... എനിക്ക് സംതൃപ്തി വരുന്നതുവരെ അയാളെന്നെ സുഖിപ്പിച്ചുകൊണ്ടിരിക്കും... പുള്ളിക്കാരന്റെ പെരുമാറ്റം കണ്ടാൽ എന്നെ സുഖിപ്പിക്കാനാണ് വിളിച്ചു വരുത്തിയതെന്നു തോന്നും... എന്തിന് കുറച്ചുനേരത്തെ കഷ്ടപ്പാടുകൊണ്ട് നേട്ടം തനിക്കുതന്നെയാണ്... കൈനിറയെ പണം തരും... ബിരിയാണി പാഴ്സൽ കരുതിയിട്ടുമുണ്ടാവും... താൻ ബിരിയാണി കഴിക്കുന്നതു നോക്കിയിരിക്കും... ഇടയ്ക്ക് തന്റെനേരേ വായ തുറന്നിട്ട് ഉരുള ഉരുട്ടി വായിൽവച്ചുകൊടുക്കാൻ പറയും...

വ്യത്യസ്തരായ എത്രയോ മനുഷ്യർ തന്റെ ജീവിതത്തിലൂടെ കടന്നുപോയിരിക്കുന്നു. വ്യത്യസ്ഥ സ്വഭാവക്കാർ... പലരീതിയിലുള്ള ലൈംഗിക വൈകൃതങ്ങൽങ്ങൾക്ക് ഇരയാക്കിയിട്ടുണ്ട്... പക്ഷേ ആദ്യമായി ബിയർ തനിക്ക് നൽകിയത് ഈ മാനേജർ തന്നെയായിരുന്നു. ഒരു ഗ്ലാസ്സ് കുടിച്ചപ്പോൾതന്നെ വല്ലാത്ത ഒരു ലഹരിതോന്നി... അന്ന് നാലുമണിവരെ അവിടെത്തന്നെ കിടന്നുറങ്ങി. വീട്ടിലെത്തിയപ്പോൾ ആരെങ്കിലും മനസ്സിലാക്കുമെന്നു കരുതി... പക്ഷേ ആർക്കുമൊന്നും മനസ്സിലായിട്ടില്ല. പലപ്പോഴും ഇത് ആവർത്തിച്ചിട്ടുണ്ട്.

ചെറുപ്രായത്തിൽതന്നെ എന്തെല്ലാം സഹിക്കേണ്ടിവന്നിട്ടുണ്ട്. വാപ്പയുടെയും ഉമ്മയുടെയും സ്നേഹം നേടി  ജീവിക്കേണ്ട പ്രായത്തിൽ അതിനുള്ള ഭാഗ്യം പടച്ചോൻ പാവം ഫസലിനു നല്കിയില്ല. പഠിച്ച പാഠങ്ങളിൽ അവനെ ഏറ്റവുംകൂടുതൽ ആകർഷിച്ചത് കുമാരനാശാന്റെ വീണപൂവ് എന്ന കവിതയാണ്... അത് പലപ്പോഴും വീട്ടിൽ ഉറക്കെ ചൊല്ലാറുണ്ട്. എന്തൊക്കെയോ സാമ്യം തന്റെ ജീവിതവുമായി ആ കവിതയ്ക്കുണ്ടോ എന്നൊരു തോന്നൽ അവന്റെ മനസ്സിലുണ്ടായിട്ടുമുണ്ട്.

ഹാ പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ
ശ്രീഭൂവിലസ്ഥിര  അസംശയമിന്നു നിന്റെ
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?

ലാളിച്ചു പെറ്റ ലതയൻപൊടു ശൈശവത്തിൽ
പാലിച്ചു പല്ലവപുടങ്ങളിൽ വച്ചുനിന്നെ
ആലോലവായു ചെറുതൊട്ടിലുമാട്ടി, താരാ
ട്ടാലാപമാർന്നു മലരേ, ദലമർമ്മരങ്ങൾ

അവിടെനിന്നും തുടങ്ങി അവസാനിക്കുന്ന ഭാഗം വരെ അവന് കാണാപ്പാഠമായിരുന്നു.

പൂത്തുലഞ്ഞു നിന്ന പൂവിന്റെ ജീവിതചക്രങ്ങളെക്കുറിച്ച് കവി പ്രതിപാദിക്കുകയാണിവിടെ... ഉണങ്ങി വീണു കിടക്കുന്ന പൂവിന്റെ ഇന്നത്തെ അവസ്ഥയും താരതമ്യപ്പെടുത്തുന്നു.

കുമാരനാശാന്റെ പല കൃതികളും അവൻ വായിച്ചിട്ടുണ്ട്... പ്രകൃതി നിയമം അത് എല്ലാ മനുഷ്യർക്കും ബാധകമാണ്. എത്ര മനോഹരമായ ദൈവത്തിന്റെ സൃഷ്ടിയാണെങ്കിലും അതിനെല്ലാം ഒരു ജീവിത ചക്രമുണ്ട്. ആ ചക്രത്തിലൂടെയാല്ലാതെ ഒരു ജീവജാലങ്ങൾക്കും കടന്നുപോകാനാവില്ല. താനും അതുപോലെ പല ജീവിത ചക്രത്തിലൂടെ കടന്നുവരികയാണ്. എത്രയോ സന്തോഷവാനായിരുന്നു താൻ കുഞ്ഞായിരുന്നപ്പോൾ.... തന്റെ കാര്യങ്ങൽ മാത്രം നോക്കി നടന്നിരുന്ന വാപ്പയും ഉമ്മയും, തറയിൽവയ്ക്കാതെ കൊണ്ടുനടന്ന ഉപ്പ... പക്ഷേ ഇപ്പോൾ ജീവിത ചക്രത്തിന്റെ മറ്റൊരു അസ്ഥയിലെത്തിയിരിക്കുന്നു. കുമാരനാശാന്റെ കവിതയിലെ അവസാനത്തെ വരികൾ അവന് വളരെ ഇഷ്ടമുള്ളതാണ്.

കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ
എണ്ണീടുകാർക്കുമിതുതാൻ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാൽ? അവനി വാഴ്വു കിനാവു, കഷ്ടം!

“എടാ ഫസലേ നീയിതെന്താ ആലോചിക്കുന്നേ... നാളെ ഡിസ്ചാർജാ... കുറച്ചു സാധനങ്ങളൊക്കെ ഇന്നുതന്നെ വീട്ടിലെത്തിക്കണം. അവിടെനിന്ന് കഴുകിയിട്ട് ഡ്രസ്സ് തിരിച്ചു കൊണ്ടുവരണം“

“ഞാൻ പോയിട്ടുവരാം ഉമ്മാ..“

അവന് ഒരു കാര്യം ഉറപ്പായിരുന്നു. തന്റെ വാപ്പ ഐസിയുവിലാണ് ഒരിക്കലും ഉമ്മയും വാപ്പയും തമ്മിൽ കണ്ടുമുട്ടാനുള്ള സാധ്യതയില്ല. അങ്ങനെയെങ്കിൽ വീട്ടിലേയ്ക്ക് പോകുന്നതിൽ കുഴപ്പമില്ല.

സഫിയ അവന് വീട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള സാധനങ്ങൾ അടുക്കിവച്ചു. അവന്റെ കൈയ്യിലൊതുങ്ങുന്നവമാത്രം കാരണം അവന് ബസ്സ് കയറിയാണ് പോവേണ്ടത്... ബാക്കിയൊക്കെ നാളെ കൂടെക്കൊണ്ടുപോകാം... അവന്റൈ കൈയ്യിലൊതുങ്ങുന്ന സാധനങ്ങൾ ബാഗിലാക്കി കൊടുത്തു. അവൻ അഫ്സയോടും മോളോടും യാത്രപറഞ്ഞിറങ്ങി...

“എടാ നിനക്ക് വണ്ടിക്കൂലിക്ക് പൈസ വേണ്ടേ ...“

“വേണ്ടുമ്മ... കൈയ്യിലുണ്ട്....“

“അവൻ ലിഫ്റ്റ് ഒഴിവാക്കി സ്റ്റെപ്പിലൂടെ താഴേയ്ക്കിറങ്ങി... രണ്ടാമത്തെ നിലയിലെത്തിയപ്പോൾ നിറകണ്ണുകളോടെ തന്നെനോക്കിനിൽക്കുന്ന ആമിനയെ കണ്ടു.... അവൻ ഓടി അടുത്തുചെന്നു എന്താ ആമിനാ... എന്തുപറ്റി... എന്താ കരയുന്നേ.... വീട്ടീന്ന് ആരും വന്നില്ലേ.... വാപ്പയ്ക്ക് എങ്ങനുണ്ട്....“


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  14 07 2019

ഷംസുദ്ധീൻ തോപ്പിൽ 07 07 2019