29.11.23

മരണത്തിലേക്ക് വഴുതി വീണ സൈനബ ഉമ്മ

 











എന്റെ "നിഴൽ വീണ വഴികൾ" എന്ന നോവലിലെ സൈനബ എന്ന കഥാപത്രം ആയ എന്റെ ഉമ്മയുടെ ഉമ്മ ഞങ്ങളെ വിട്ടു പോയി.ലോകം അവസാനിക്കുവോളം അക്ഷരങ്ങളിലും ഞങ്ങളുടെ ഒക്കെ ഹൃദയത്തിലും സഹന ശക്തിയുടെ നിറകുടമായ അവർ ജീവിക്കുമെങ്കിലും .അതൊരു തീരാവേദനയായി 

 ദുബൈ ആയിരുന്ന ഞാൻ മരണത്തിനു ഒരു ദിനം മുൻപേ ഉമ്മയുടെ അരികിൽ എത്താൻ പറ്റി എന്നത് വലിയൊരു സൗഭാഗ്യവും വേദനയുമായി.വീടിനകത്ത് വഴുതി വീണിട്ട് കിടപ്പിലായിരുന്നെങ്കിലും മറ്റു പറയത്തക്ക അസുഖങ്ങൾ ഒന്നും ഇല്ലായിരുന്നു.പടച്ചതമ്പുരാന്റെ വിളിക്ക് ഉത്തരം നൽകേണ്ടി വരുന്ന വെറും നിസ്സഹരായ നമ്മൾ അത് അനുസരിച്ചല്ലേ പറ്റൂ .മരണത്തിനു ഒരു ദിവസം മുൻപേ വൈകുന്നേരം ഭക്ഷണവും വെള്ളവും ഇറങ്ങാതെയായി അത് കാരണം ഞാൻ ഡോക്ടറെ വീട്ടിൽ കൊണ്ട് വന്നു അപ്പോഴും ഉമ്മയ്ക്ക് നല്ല ഓർമ്മ ശക്തിയും സംസാരവും ഉണ്ടെന്നതിനു തെളിവായി ഞാൻ കണ്ടത് ഗൂക്കോസ് ഇടാൻ ഡോക്ടർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ശരീരം അതിനെ പ്രതിരോധിക്കുന്ന പോലെ തോന്നി സൂചി കുത്തുമ്പോൾ ഉമ്മ എനിക്ക് വേദനിക്കുന്നു എന്ന് ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു സാരമില്ലുമ്മ എന്ന് പറഞ്ഞു ആശ്വസി പ്പിക്കുമ്പോഴും കരുതിയില്ല നാളെയുടെ പ്രഭാതം സങ്കട കടലുമായി പൊട്ടി വിടരുമെന്ന്

ഇപ്പോൾ എനിക്കും വേദനിക്കുന്നു ഉമ്മാ 😭😭😭


പ്രാർത്ഥനയോടെ 


ഷംസുദ്ധീൻ തോപ്പിൽ