30.7.12

-:വൃതം സുഹൃത്തിന്‍റെ വെള്ള കൊതി:-



റംസാന്‍ വൃതം മനുഷ്യ മനസ്സുകളില്‍ നന്മയുടെ പുതിയ വാതായനങ്ങള്‍ തുറക്കുന്നു നല്ലത് മാത്രം ചിന്തിക്കുകയും നല്ലതിനെ മാത്രം പ്രോത്സായിപ്പിക്കുകയും ചെയ്യുന്ന നന്മയുടെ മാത്രം മാസം [ഈ കാലഘട്ടം അത് എത്ര മാത്രം ശരി എന്നത് ചോദ്യ ചിന്നമാണ്] വര്‍ഷത്തില്‍ പതിനൊന്ന് മാസം കണ്ണില്‍ കണ്ടതെല്ലാം വലിച്ചു വാരി തിന്നുന്ന നമ്മള്‍ [നമ്മെ കടിക്കാത്തതെല്ലാം] ഒരു മാസം വൃതമെടുത്തു ഭക്ഷണം മിതപ്പെടുത്തി ശരീരത്തെ പുഷ്ടിപ്പെടുത്തു.
[എല്ലാവരുടെയും കാര്യമല്ലട്ടോ ഏതു നല്ല അരിയിലും ഉണ്ടാവുമല്ലോ കരടുകള്‍]

ഭക്ഷണ പ്രിയനായ എന്‍റെ സുഹൃത്തിന്‍റെ രസകരമായ കഥ പറയാം വീട്ടുകാരെ പേടിച്ച് വൃതമെടുക്കുന്ന അവന്‍ എങ്ങിനെഎങ്കിലും വൈകുന്നെരമാവാനുള്ള വെപ്രാളത്തിലായിരിക്കും വൈകുന്നേരംആറിന് ഓഫീസില്‍നിന്ന് ഇറങ്ങിയാല്‍ വീട് എത്തുന്നതിനു മുന്‍പേ ഒരുദിവസത്തെ വൃതത്തിന് വിരാമമാവും.സ്ഥിരം യാത്രക്കിടയില്‍ വൃതമുള്ള യാത്രക്കാര്‍ക്ക് നാരങ്ങ വെള്ളം കൊടുക്കുന്ന സ്ഥല മെത്തുന്നതും കാത്തിരിക്കുന്ന അവന് ഒരു ദിവസം പോലും വെള്ളം കിട്ടിയില്ല. അവന്‍ കയറുന്ന ബസ്സ്‌ അവിടം നിര്‍ത്താതെ യാത്ര തുടര്‍ന്നു നിരാശയോടെ അവന്‍ വീട് പിടിക്കും ഇത് പതിവ് സംഭവമായി ഞങ്ങളുടെ കളിയാക്കലില്‍ അവന് വാശി മാത്രം ബാക്കിയായി ഒടുവില്‍ ഞങ്ങളുടെ മുട്ടിപ്പായ പ്രാര്‍തന ദൈവം കേക്കുമോ ആവോ ഞങ്ങള്‍ പ്രാര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു കൂടെ നിങ്ങളും കൂടുന്നോ? കിട്ടും കിട്ടാതിരിക്കില്ല വിശ്വാസം അതല്ലേ എല്ലാം........

26.7.12

-:കൂട്ടുകാരി........


റക്കാന്‍ ശ്രമിക്കും തോറും മനസ്സില്‍ നൊമ്പരമുണര്‍ത്തുന്ന അകാലത്തില്‍ പൊലിഞ്ഞു പോയ എന്‍റെ പ്രിയ കൂട്ടുകാരി നിനക്കും എനിക്കും
ഹൃദയ രക്തം കൊണ്ട് കവിത കുറിച്ചിരുന്ന നന്ദിതയുടെ കവിതകള്‍ ഒത്തിരി ഇഷ്ടമായിരുന്നില്ലേ ഇടക്കൊക്കെ നീ
പറ
യുമായിരുന്നില്ലേ വരികളിലെ തീവ്രത എന്നെ മാടി വിളിക്കും പോലെ ഒരു തോന്നലെന്ന് ചിരിച്ചു തള്ളിയ ഹത ഭാഗ്യനായ ഞാന്‍ അറിഞ്ഞില്ല എന്നെന്നേക്കുമായി നീ എന്നില്‍ നിന്ന് അകന്നു 
മാറുമെന്ന്
ഒരിക്കലും തിരിച്ചു വരാത്ത ലോകത്ത് നിന്ന് നീ ചിരിക്കുന്നു

പെണ്‍
     മനസ്സ്‌ അറിയാത്ത വിഡ്ഢിയായ ഈ ഉള്ളവനെ നോക്കി

കൂട്ടു കാരിയെ പറിച്ചെറിഞവന്‍ കടന്നു പോവുന്നു മറ്റൊരു കൃഷ്ണനായി അറിഞ്ഞില്ല കൂട്ടുകാരി അതു വെറും കൃഷ്ണ ലീലയായിരുന്നു എന്ന്.
നീയും ഞാനും

അറിഞ്ഞു വന്നപ്പോഴേക്കും നഷ്ടം ഈ കൂട്ടുകാരനും എല്ലാം പറയാറുള്ള എന്‍റെ കൂട്ടുകാരി മറച്ചു വെച്ച പ്രണയത്തിന്‍റെ വില നിന്‍റെ ജീവനായിരുന്നില്ലേ......  നഷ്ട സൗഹൃദം തന്നവരുടെ കൂട്ടത്തില്‍ എന്‍റെ കൂട്ടുകാരി താങ്കളും......

വീണ്ടും ഓര്‍മകള്‍ക്ക് വേഗത.....


പ്രിയ കൂട്ടു കാരി താങ്കള്‍ നിരാശയുടെ മൂട് പടം വലിച്ചെറിഞ്ഞ് ദൃഡതയുടെ മേല്‍മുണ്ട് വാരിപുണരുന്നതും കാത്ത് മഴയെ തേടുന്ന വേഴാമ്പലിനെ പോലെ കാത്തിരിപ്പൂ ഞാന്‍. പ്രതീക്ഷകള്‍ നിലനില്‍പ്പിന്‍റെയും തകര്‍ച്ചയുടേയും പ്രതീകമാണെന്ന് അറിയായ്കയല്ല.......ചിലപ്പോ നമുക്കും തോന്നാറില്ലേ ഒരു നിമിഷം കൊണ്ട് എല്ലാം അങ്ങ് തീര്‍ക്കണമെന്ന്.......

 
പ്രിയ സുഹൃത്തെ താങ്കള്‍ ഇത്ര പെട്ടന്ന് നിരാശയുടെ മൂട് പടം വലിച്ചെറിയുമെന്നു കരുതിയില്ല  കാത്തിരുപ്പുകള്‍ക്ക് ഒരു ദിവസം പ്രതീക്ഷയുടെ നറുമണം കിട്ടുമെന്ന് ഇന്നെനിക്ക് വെക്തമായി. ദൃഡതയുടെ മേല്‍മുണ്ട് മന്ത മാരുതന്‍റെ തഴുകലില്‍ അടര്‍ന്നു പോവാതെ നോക്കണേ.....

സന്തോഷം സന്തോഷം ഒരുപാട് സന്തോഷം അറിയായ്കയല്ല അവസാനം കണ്ണ്നീരാണ് പ്രതി വിഥി എന്ന്...........






12.7.12

-:തമ്മില്‍ ഭേദം തൊമ്മന്‍:-


രണ ഭയം[അപകടമരണം] അത് ഒന്ന് മാത്രമാണ് വര്‍ഷങ്ങളായി എന്‍റെ യാത്രകളില്‍ പ്രൈവറ്റ്‌ ബസ്സ്‌ ഒഴിവാക്കി K S R T C ബസ്സുകളെ ആശ്രയിച്ചത്
പക്ഷെ ഇങ്ങിനെ യാണ് അവസ്ഥ എങ്കില്‍ യാത്രകളെ വേണ്ട എന്ന് പേടിയോടെ തോന്നി പോവുന്നു.ജീവിതം മുപോട്ടു പോവണമെങ്കില്‍ യാത്ര അനിവാര്യമായ എനിക്ക് വീണ്ടും യാത്ര മാത്രമാണ് എന്നിലെ ഏക മാര്‍ഗം എന്നെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവന്‍ നില നിര്‍ത്തിയല്ലേ ഒക്കൂ....


പ്രൈവറ്റ്‌ ബസ്സുകളുടെ കഥ രസകരവും ഭീതിജനകവുമാണ്അമിത വേഗത എത്ര ജീവനാണ് എടുത്തു കൊണ്ടിരിക്കുന്നതെന്ന് ദിനം പ്രതി നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നു. എന്നിട്ടും വേഗതക്ക് വല്ല കുറവുമുണ്ടോ?അവരുടെ പോക്ക് കണ്ടാല്‍ ദിവസം പത്തു പേരുടെ ജീവന്‍ എടുക്കാന്‍ കാലന്‍ കൊട്ടേഷന്‍ കൊടുത്തതാണെന്ന് തോന്നി പോവും.[കൊട്ടേഷന്‍ നേരം പോക്കാക്കുന്ന കാലമാണല്ലോ]ജീവന്‍ പണയം വെച്ച് കൊണ്ടുള്ള യാത്ര ആയതിനാല്‍ പ്രൈവറ്റ് ബസ്സ് യാത്ര തല്‍ക്കാലം നിര്‍ത്തി എന്ന് പറഞ്ഞു നിര്‍ത്താം അത്രേ പറ്റൂ വീണ്ടും ആശ്രയം എന്നില്‍ അര്‍പ്പിത മാണല്ലോ........

 പതിവുപോലെ  K S R T C യാത്രയിലെ ഒരു സംഭവം വിവരിക്കാം കാലത്ത് ബസ്സില്‍ കയറി ഡ്രൈവറുടെ ഇടതു ഭാഗത്ത് മുന്‍പില്‍ തന്നെ സീറ്റ് കിട്ടി
യാത്ര തുടരുകയാണ്. എന്‍റെ തായ ലോകത്ത് ചിത്ര ശലഭത്തെ പോലെ എന്‍റെ മനസ്സിനെ പറന്നു നടക്കാന്‍ വിട്ടു.ഇടക്കാണ് എന്‍റെ ശ്രദ്ധ ഡ്രൈവറില്‍ പതിഞ്ഞത്. തോന്നിയതാണോ? അല്ല തോന്നിയതല്ല അയാളില്‍ ഒരു വെപ്രാളം
അത് മാത്രവുമല്ല എതിരെ വന്ന ഒരു കാര്‍ ഭാഗ്യത്തിന് ബസ്സിന് മുന്‍പില്‍ നിന്ന് രക്ഷപ്പെടുന്നതും കണ്ടപ്പോ ഒന്ന് ഉറപ്പായി ഒന്നുകില്‍ ഡ്രൈവര്‍ അല്ലങ്കില്‍ ബസ്സ്‌ രണ്ടിലാര്‍ക്കോ പ്രശ്നമുണ്ട് ജിജ്ഞാസയെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല [അത് മനുഷ്യ സഹജമാണല്ലോ] വര്‍ദിച്ചു അതോടപ്പം ഡ്രൈവറോട് ചോദിച്ചു എന്തു പറ്റി വല്ലപ്രശ്നവും അലസമായ ഡ്രൈവറുടെ മറുപടി കുഴപ്പമൊന്നുമില്ല........... ബ്രേക്ക് പോയതാ.......മനസ്സില്‍ ലഡു അല്ല ഇടി യാണ് വെട്ടിയത് അതോടപ്പം ദൈവമേ എന്നുള്ള എന്‍റെ വിളി പുറത്ത് കേട്ടത് എന്‍റെ വിളിയല്ല അടുത്ത സീറ്റില്‍ ഇരിക്കുന്ന രണ്ട് സ്ത്രീകളുടെതായിരുന്നു പേടി കാരണം എന്‍റെ വിളി തോണ്ടക്കുഴി വിട്ട് പുറത്ത് വന്നില്ല......

മുന്‍പില്‍ ഇരിക്കുന്ന ഞങ്ങള്‍ മാത്രമാണ് പേടിപ്പെടുത്തുന്ന ഈ സത്യം അറിഞ്ഞത്ബേക്കില്‍ ഇരിക്കുന്നവര്‍ അവരുടെതായ ലോകത്താണ്.
 ബസ്സ് യാത്ര കാലത്തായതിനാല്‍ യാത്രക്കാരെകൊണ്ട് ബസ്സ്‌ നിറഞ്ഞിരിക്കുന്നു.എത്ര പേരുടെ ജീവനും കൊണ്ടാണ് ഈ ഡ്രൈവര്‍ കളിക്കുന്നത്.ഇതെത്ര കണ്ടിരിക്കുന്നു എന്ന ലാഗവത്തോടെ അപ്പോഴും ഡ്രൈവര്‍ ബസ്സ്‌ ഓടിച്ചു കൊണ്ടിരുന്നു ഞങ്ങള്‍ ജീവന്‍ ദൈവത്തെ ഏല്‍പ്പിച്ചു എന്ന് വേണം പറയാന്‍ ഒരു വിദം ഞാന്‍ എന്‍റെ ലക്ഷ്യ സ്ഥാനത്ത് എത്തി.നാട്ടിന്‍ പുറങ്ങളില്‍ കേട്ടു വരുന്ന ഒരു പഴ മൊഴിയാണ് ഓര്‍മ വന്നത്" തമ്മില്‍ ഭേദം തൊമ്മന്‍"....യാത്രക്ക് നല്ലത്ഏതു ബസ്സ് ഉത്തരം കിട്ടാത്ത ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ചു കൊണ്ട് വീണ്ടും യാത്ര തുടരുകയാണ്.പ്രൈവറ്റ് ബസ്സിലും K S R T C ബസ്സിലും എനിക്കറിയാം രണ്ടിലും ജീവന്‍ സുരക്ഷിതമല്ല എന്ന് എന്തു ചെയ്യാം ജീവിച്ചല്ലേ ഒക്കൂ...........


9.7.12

-:വാക്കില്‍ ഒരു കൌതുകം:-

ഫിസില്‍ എത്ര ജോലി തിരക്കാണെങ്കിലും നാട്ടില്‍ നടക്കുന്ന പലകാര്യങ്ങളെ പറ്റിയും. നമ്മളുടെയൊക്കെ സങ്കടങ്ങളും സന്തോഷങ്ങളും ഒഫീസില്‍   ചര്‍ച്ചകള്‍ നടക്കാറുണ്ട്.ചര്‍ച്ചക്ക് വരുന്ന കാര്യങ്ങളില്‍ അനുകൂലികളും പ്രതികൂലികളും ഉണ്ടാവാറുണ്ട് [ഏതൊരു കാര്യമാണെങ്കിലും അങ്ങനെ ആണല്ലോ]  ഇത്തരം ചര്‍ച്ചകള്‍ ജോലിയെ ബാദി ക്കാത്തതിനാല്‍ മേലദികാരികള്‍ എതിര്‍ത്ത് ഒന്നും പറയാറുമില്ല....

എന്നും കാലത്ത് വീട്ടില്‍ നിന്നും ജോലിക്ക് ഇറങ്ങിയാല്‍ ഒരു ദിവസത്തിന്‍റെ തൊണ്ണൂറ്റി ഒന്‍പതു ശതമാനവും  നമ്മളൊക്കെ ഓഫീസിലായിരിക്കും ഒരു ശതമാനം വീട്ടിലും അതു കൊണ്ട് തന്നെ. ജോലി തിരക്കിലും ചര്‍ച്ചകള്‍ക്ക് നമ്മളൊക്കെ മുഖ്യ സ്ഥാനം കൊടുക്കുന്നത്. അതുകൂടി ഇല്ലങ്കില്‍ നമ്മളൊക്കെ എന്നേ ഭ്രാന്താശുപത്രിയില്‍ സ്ഥാനം പിടിച്ചേനെ...... 


ഒരു ദിവസം ഓഫീസില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ച സമയം വിഷയം പുതുതായി ഇറങ്ങിയ സിനിമ.സിനിമയുടെ ഒട്ടു മിക്കഭാഗവും ഷൂട്ടിംഗ് നടന്നത് കോഴിക്കോട് ബീച്ചില്‍.....ചര്‍ച്ചയില്‍ ഒരാളുടെ സംസാരം എന്നില്‍ കൌതുകമുണര്‍ത്തി. ഞാന്‍ ഷൂട്ടിംഗ് സെറ്റിട്ടത്‌ നേരില്‍ "കണ്ട്‌ക്ക്ന്ന്‌" [കണ്ടു എന്ന് സാരം ]  നമ്മുടെ ഇ കൊച്ചു കേരളത്തില്‍ എത്ര എത്ര രസകരമായ വാക്കുകള്‍ അല്ലെ
അറിയുന്നവര്‍ ഇ വിനീതനുമായി പങ്കു വെക്കൂ........

[പ്രിയ കൂട്ടുകാരെ ഒരിക്കലും ഇതൊരു പരിഹാസ കുറിപ്പല്ല.അങ്ങിനെ ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ ഇ കൂട്ടുകാരനോട് പിണങ്ങല്ലേ......വാക്കുകളില്‍ തോന്നിയ ഒരു കൌതുകം അത്രേ യുള്ളൂ ട്ടോ.......