20.8.15

-:ജീവിതം ഒരു പ്രഹേളിക:-


നമ്മുടെ ചിന്തകൾക്കൊ തീരുമാനങ്ങൾക്കൊ അതീതമായി നമ്മിൽ വന്നു ഭവിക്കുന്നതാണ് നമ്മെ പലപ്പൊഴും മുന്നോട്ടു നഴിക്കുന്നത്.ജീവിതത്തിലെ ലാഭ നഷ്ട കണക്കുകൾ പലപ്പൊഴും നമ്മിൽ കൂട്ടി കിഴിക്കലായി അവശേഷിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
പ്ലാനിങ്ങുകളിൽ അധിഷ്ടിതമായി നമ്മൾ ജീവിതം കരുപിടിപ്പിക്കാൻ നെട്ടോട്ടമോടുംപോൾ പ്രകൃതി നമുക്ക് മറ്റൊരു സർപ്രൈസ് ഒരുക്കി നമ്മെകാത്തിരിക്കുന്നു. അതു നമുക്ക് സന്തോഷം തരുന്നതാവാം അതല്ലങ്കിൽ വേദനാജനകവുംആവാം.ഇത്തരത്തിലുള്ളതിനെ ദൃഡതയോടെ നേരിടുക എന്നതാണ് നമ്മിൽ പലർക്കും കഴിയാതെ പോവുന്നത്.
ജീവിതമെന്നപ്രഹേളിക നമ്മെ ഇട്ടുവട്ടംകറക്കുമ്പോ എത്ര വലിയ കഠിന ഹൃദയമുള്ളവരാണേലും ഒന്നു അടിപതറിയേക്കാം.അതിൽ നിന്നുള്ള മോചനം അതി കഠിനവും അപ്രായോഗികമായതിനെ പ്രായോഗികമാക്കുകഎന്നതിലുപരി സന്തോഷകരമായ നിമിഷങ്ങൾ നമ്മിലേക്ക്‌ എത്തിക്കാൻ നന്മയുടെ മാർഗം ഉൾകൊണ്ടുകൊണ്ട് നാം ഓരോരുത്തരും ഇറങ്ങി പുറപ്പെടുകയാണെങ്കിൽ സാശ്വതമായസന്തോഷങ്ങൾ നമ്മിൽ നിറഞാടുകതന്നെ ചെയ്യും.
നമുക്കോരോരുത്തർക്കും ഓരോ ലക്ഷ്യമുണ്ടാവും അതിലേകെത്താൻ നമ്മൾകണ്ടെത്തുന്ന അതല്ലങ്കിൽ നമ്മൾ തിരഞ്ഞെടുക്കുന്ന വഴി നല്ലതാവാം ചീത്തയാവാം നമ്മൾ ഒരിക്കൽ പോലും ചിന്തിക്കുന്നില്ല. നമ്മൾ ഓരോരുത്തരും എത്തികഴിഞ്ഞ ലക്ഷ്യത്തിന്റെ പൂർത്തീകരണം തിരിഞ്ഞു നോക്കലുകൾക്ക് വിധേയമാക്കുംപോൾ വേദനകൾക്കപ്പുറം സന്തോഷകരമായ നിമിഷങ്ങൾ നമ്മിൽ വന്നു ഭവിക്കാൻ വേണ്ടിയായിരുന്നു നമ്മുടെ പരിശ്രമം.അതിനു നമ്മൾ തിരഞ്ഞെടുക്കുന്ന വഴി മുള്ളുകൾ നിറഞ്ഞതാണെങ്കിലും അതിനൊടുവിൽ സന്തോഷകരമായ നിമിഷങ്ങൾ വന്നുഭവിക്ക തന്നെ ചെയ്യും.
ദൈവത്തിൻ തിരക്കഥയിലെ കഥാപാത്രങ്ങളായി അവരവരുടെ റോളുകൾ തകർത്താടി ജീവിതം മുന്നോട്ടു നഴിക്കുന്ന നമുക്ക് വന്നുഭവിക്കുന്ന വേദനാജനകമായ അനുഭവങ്ങളിൽ പലപ്പൊഴും അടിപതറുന്ന നിമിഷങ്ങളിൽ മറ്റുള്ളവരെ പഴി ചരുകയോ കഷ്ടതയ്ക്ക് നടുവിൽ മിച്ചം വെച്ച കാശു കൊണ്ട് കെട്ടിപൊക്കിയ വീടിൻ പിഴവുകൾ എണ്ണി പെറുക്കി പ്രശ്നം വെപ്പിക്കാനും പരിഹാര മാർഗങ്ങൾ തേടാനും നെട്ടോട്ടമോടുന്ന നമ്മൾ എന്ത് കൊണ്ട് ചിന്തിക്കുന്നില്ല നമ്മെ സൃഷ്ടിച്ച ദൈവത്തിൻ വികൃതികൾ മാത്രമാണിതെന്ന് അതല്ലാതെ നീ ചെയ്തു കൂട്ടിയ പാപത്തിൻ പ്രതിഫലനമാണ് നീ ഇപ്പൊ അനുഭവിക്കുന്നതെന്നു പറഞ്ഞൊഴിയാൻ മാത്രമുള്ള ശുഷ്കമായ ചിന്താധാരയാണോ നമ്മിൽ ഊൾക്കൊള്ളേണ്ടത് എന്ന് നമ്മിൽ ഓരോരുത്തരും പുനർ വിചിന്തനം ചെയ്യേണ്ട സമയം എപ്പോഴേ അതിക്രമിചില്ലേ
സൃഷ്ടി കർത്താവിൻ സൃഷ്ടികൾ മാത്രമായ നമ്മൾ എത്ര കാലം ഈ ഭൂമിയിൽ ജീവിക്കുന്നു എന്നതല്ല ജീവിക്കുന്ന കാലത്തോളം തെറ്റി ധാരണയുടെ ചടുലതയിൽ വീഴാതെ വിശാലതയിലേക്ക്‌ അതിൽ നിന്ന് ഉരുതിരിയുന്ന മുത്തുകളും പവിഴ ങ്ങളും പെറുക്കിയെടുക്കാൻ നമ്മുടെ ചിന്താ ശക്തിയെ നമുക്ക് പ്രാപ്തമാക്കാം അതു വഴി നമ്മുടെ ഹൃദയത്തിൽ നഷ്ട പെട്ടു കൊണ്ടിരിക്കുന്ന ദൈവവൈഭവത്തെ നമുക്ക് തിരികെയെത്തിക്കാം

ഷംസുദ്ദീൻ തോപ്പിൽ
http://hrdyam.blogspot.in/

8.8.15

HAPPY BIRTHDAY

സ്നേഹിക്കപ്പെടുക എന്നതാണ് ജീവിതത്തിൽ ഏറ്റവും വലിയ സൗഭാഗ്യം നിങ്ങളിലൂടെ അത് ഞാൻ അനുഭവിക്കുന്നു പ്രിയ മിത്രങ്ങളെ എന്നും സ്നേഹവും കൂടെ പ്രാർത്ഥനയും ഉണ്ടാവണേ എന്ന പ്രാർത്ഥന മാത്രം



ഷംസുദ്ദീൻ തോപ്പിൽ 
www.hrdyam.blogspot.com