29.12.12

-:പുതു വത്സരം വെമ്പല്‍ കൊള്ളുന്നരെ ഒരു നിമിഷം:-

നാളെ ഒന്നാം തിയതി ബാര്‍ അടവ്  അപ്പൊ ഇന്നു തിക്കി തിരക്കിയാലെ കുപ്പി വാങ്ങാന്‍ പറ്റുകയുള്ളൂ......

പൊതുവേ നമ്മുടെ ശീലം ഒരു ചെറു കാര്യം മതി നമുക്ക് ആഘോഷിക്കാന്‍..........
അത് കടം വാങ്ങി ആണെങ്കില്‍ അങ്ങിനെ....ആഘോഷം കൊഴുപ്പിക്കണം അത്ര തന്നെ ..

 ഇന്ന് ഡിസംബര്‍ മുപ്പത്തി ഒന്ന് നാളെ പുതു വത്സരം.അതായത് രണ്ടായിരത്തിപന്ത്രഡില്‍  നിന്ന് ജീവിതമെന്ന കാലചക്രം രണ്ടായിരത്തി പതി മൂന്നില്‍  എത്തി നില്‍ക്കുന്നു.....

പുതുവത്സരം പിറക്കുമ്പോള്‍ എല്ലാവരും മറ്റുള്ളവരെ ഞെട്ടിപ്പിക്കാന്‍ നെട്ടോട്ട മോടുകയാണ്.....
മൊബൈല്‍ മെസേജ്  ഒരുവശത്ത് .ബിവരെജില്‍ വരിനില്‍ക്കല്‍ മറുവശത്ത്.....
അത്യാവശ്യത്തിനു ഒന്ന് ഫോണ്‍ വിളിച്ചാല്‍ പോലും കിട്ടത്തില്ല കാരണം എന്താന്നെല്ലെ ഫോണിന്റെ അമിതോപയോകം നെറ്റ്വര്‍ക്ക് ബ്ലോക്കാക്കിയിരിക്കുന്നു....

എല്ലാവരും പുതുവല്‍സരത്തെ വരവേല്‍ക്കുമ്പോള്‍ ഒരുനിമിഷം. ഒന്ന് ചിന്തിക്കൂ........

ദൈവം അതിലും വലിയൊരു സര്‍പ്രൈസുമായി നമ്മെ  കാത്തിരിക്കുന്നു....

എന്തെന്നല്ലേ ഭൂമിയിലെ വാസത്തിന്റെ കാലയളവ്‌ ഒരുവര്‍ഷം കൂടി കുറച്ചിരിക്കുന്നു....

ഇതാണോ സന്തോഷം ഇതിനാണോ നമ്മള്‍ കുപ്പി പൊട്ടിച്ച്‌ ആഘോഷിക്കുന്നത് .

 നമ്മള്‍ സ്നേഹിക്കുന്നവരെ വിട്ടകലാനുള്ള ഒരുവര്‍ഷം..........
 "ഇതു നമ്മളെ സന്തോഷിപ്പിക്കുമോ ? അതോ ദുഖിപ്പിക്കുമോ?"

                                            



25.12.12

-:ഒരു മുഴം കയറിനു മുന്‍പില്‍:-

ന്നില്‍ നിന്ന് അകന്നകന്നു പോയിരുന്ന മരണം കുറച്ചു ദിവസമായി എന്നരികില്‍ അടുത്തടുത്ത് വരുംപോലൊരു തോന്നല്‍...തോന്നലോ അതോ യാഥാര്‍ത്യമൊ ?.....

യാഥാര്‍ത്യത്തോട് കിട പിടിക്കുന്നതായിരുന്നു കഴിഞ്ഞ ദിന രാത്രങ്ങളിലെ എന്‍റെ ചിന്തകള്‍  എന്‍റെ പ്രവര്‍ത്തികള്‍...

ഈ ഇടെയായി പലപ്പോഴും എന്‍റെ ചിന്തകള്‍ ഒരുവട്ടത്തില്‍ ച്ചുറ്റപ്പെടുന്നു വട്ടമകന്ന് പുറത്തേക്ക് വരുന്നതിലുള്ള അകലം കൂടി  കൂടി  വരികയാണോ?...

മരണം അന്നും ഇന്നും എന്നും എനിക്ക് ഭയമാണ് .ഭയപ്പാടോടെ മാത്രമേ മരണ സമാനമായതെന്തുംഞാന്‍ നോക്കി കാണാറുള്ളൂ... പിന്നെ എങ്ങിനെ ഞാന്‍ എത്തി ഒരു മുഴം കയറിനു മുന്‍പില്‍.....

നിമിഷ നേരം തീര്‍ന്നു പോകാവുന്ന എന്‍റെ ജീവന്‍. നഷ്ട തകള്‍ എന്നില്‍ നിന്ന് നേടുന്ന അഭ്യുതകാംഷികള്‍ക്കും

അവസാന നിമിഷത്തില്‍ ഞാന്‍ എന്തിന് ലാഭ നഷ്ടകണക്കുകള്‍ ചികഞ്ഞെടുക്കണം എന്‍റെ ജീവിതം ഈ ഭൂമിയില്‍ ലാഭ മയാലെന്ത് അതല്ല നഷ്ടമായാലെന്ത് എല്ലാം ഇവിടെ എന്‍റെ മുന്‍പില്‍ തൂങ്ങുന്ന ഈ കയറില്‍ തീരും തീരണം തീര്‍ക്കും ഞാന്‍ ...

ആരോടാണ് എന്‍റെ  വാശി?... എന്നോടോ?...അതോ എന്‍റെ രക്തം ഊറ്റികുടിച്ച കൊതുക് സമാനതയുള്ളവരോടോ?...

നിങ്ങള്‍ എന്നെ ഭീരു എന്ന് വിളിച്ച് കളിയാക്കിയേക്കാം കല്ലെറിഞ്ഞേക്കാം....

  
  

18.12.12

-:പ്രണയഹത്യ:-


പ്രണയം മനുഷ്യ ജന്‍മ്മത്തിലെ ഒരു അവിഭാജ്യ ഘടകം.....
ഒരപൂര്‍വ്വ സുന്ദര നിമിഷം......

ഭാര്യ ഭര്‍തൃ പ്രണയം,രക്ഷകതൃ പ്രണയം,കാമുക പ്രണയം.....

പ്രബജ്ജ സൃഷ്ടി തന്നെ പ്രണയത്തില്‍ അദിഷ്ടിത മെത്രെ.....

പ്രണയം നടിച്ചവള്‍ എന്നില്‍ വന്നണഞ്ഞു....

അറിഞ്ഞില്ല ഞാനത് ചതിയുടെ മറുമുഖമെന്ന്‌....

പ്രണയ സ്വപ് നത്തില്‍ അലിഞ്ഞ വിഡഡിയുടെ റോള്‍ എനിക്ക് തന്നതവളാണ്......

ഹൃദയ വിങല്‍ നീറ്റു കക്ക പോലതന്‍ നീറ്റല്‍ ഹൊ നിര്‍വച്ചനീയ മത്രേ......

എന്നില്‍ അവളുടെ റോള്‍ പ്രഫഷണല്‍ നാടക നടിയുടേത്.....

പ്രണയ രസ ചരടുകള്‍ പലര്‍ ക്കിടയിലും പാകി അവളുടെ വേഷം അവള്‍ തകര്‍ ത്താടുന്നു..

എന്നിലവള്‍ നിരാശയുടെ മൂടു പടം വലിച്ചിട്ടു.....

ഇനി എത്ര പേര്‍..അറിയില്ല എനിക്ക തോട്ടുമാറിയില്ല......

അവളതോര്‍ത്തില്ല ഒരിക്കല്‍ രസച്ചരട് പൊട്ടിയ പട്ടത്തിന്‍ സമ മെന്ന്......


ന്നവള്‍ വറ്റി വരണ്ട മരുഭൂമിക്ക്സമം....

ജല ഗണങള്‍ അകലെയായ ഒരിക്കലും വന്നു ഭവിക്കാത്ത പ്രതീക്ഷകളറ്റ മരുഭൂമി...

നഷ്ടതകളോര്‍ത്ത് വേദനിച്ച് വേദനിച്ച് കാലം കഴിച്ചു കൂട്ടുകയാണ് ഇന്ന വളുടെ വിധി....
  
  

10.12.12

-:യൂണിഫോം:-

വൈകിട്ട് തുടങ്ങിയ വിവാഹ പാര്‍ട്ടി ആളുകളുടെ ഒഴുക്ക് തുടരുകയാണ് പൊതുവേ നാട്ടിന്‍പുറങ്ങളില്‍ വിവാഹത്തിനു തലേ ദിവസമാണ് കുടി അടി ജഗപൊക അതിന് കോപ്പു കൂട്ടാന്‍ ഗാനമേളയും വിവാഹ ദിവസം പലര്‍ക്കും ഹാങ്ങോവര്‍ തന്നെ വിട്ടു കാണില്ല...

പരിചിതമല്ല എങ്കിലും സുഹൃത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി പുതു ഷര്‍ട്ടുമിട്ട് വിവാഹ പാര്‍ട്ടിക്ക് കൂട്ടുപോയി. വീടെത്താറായി കാണും പുതു ഫിലിം പാട്ടിന്‍ വരികള്‍ കാതുകള്‍ക്ക് കുളിരേകി വിവാഹ പന്തെലില്‍ ഗാനമേളയിലെ വരികളില്‍ തിമിര്‍ത്താടുന്ന ആളുകള്‍ക്കിടയിലേക്ക് ഞങ്ങള്‍ പതിയെ കയറി.സുഹൃത്ത് പരിചയം പുതുക്കാന്‍ വീട്ടിനകത്തെക്ക് കയറി ഞാന്‍ പതിയെ ഗാനമേളയില്‍ ലയിച്ച് പന്തലില്‍ ഓരം ചേര്‍ന്നിരുന്നു.....

ഹായി മച്ചാ... ആദ്യ അടി നടുപുറത്ത് തന്നെ അപ്രതീക്ഷിത അടിയില്‍ ഒന്ന് പുളഞ്ഞു പിറകിലേക്ക് തിരിഞ്ഞു സോറി ആളു  മാറിയതാ അടിച്ച ആളുടെ മറുപടി.വേദന കടിച്ചമര്‍ത്തി  ഇറ്റ്സ് ഓക്കേ....
പല തവണ എന്റെ നടു പുറം പുകഞ്ഞു ഞാനോ വേദന കൊണ്ട് പുളഞ്ഞു സോറി ആളു മാറിയതാ എന്ന കുമ്പ സാരം മാത്രം ബാക്കി.....

ഒടുവില്‍ സഹികെട്ട് കൂട്ടു കാരനോട് പോലും യാത്ര പറയാതെ പാര്‍ട്ടിയില്‍ നിന്നും ഇറങ്ങി വണ്ടി എടുത്ത് വീട്ടിലേക്കു മടങ്ങി.എന്തായിരിക്കും എന്തി നായിരിക്കും യാത്രക്കിടയില്‍ എത്ര ചിന്തി ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല.വീട്ടിലെത്തിയതും ഫോണ്‍ സൈലന്റ് മോഡിലിട്ട് ഉറക്കിന്റെ സുഖാ ലസ്യത്തിലേക്ക് പതിയെ ലയിച്ചു....

ഉറക്കമുണര്‍ന്നപ്പോ കണ്ടത് സുഹൃത്തിന്റെ പത്ത് മുപ്പത് മിസ്സ്‌ കോള്‍ പിണക്കം മറന്ന് ഫോണ്‍ എടുത്ത് അവന് ഡയല്‍ ചെയ്തു മറു തലക്കല്‍ ഹലോക്ക് പകരം ചിരിയുടെ മാലപ്പടക്ക ത്തിന് തിരികൊളുത്തി എന്നതാടാ ആളെ കളിയാക്കുന്നൊരു ഇളി.എടാ എങ്ങിനെ ചിരിക്കാതിരിക്കും ചിരിക്കൊപ്പം മറു തലക്കല്‍ സുഹൃത്തിന്റെ വാക്കുകള്‍ എട മണ്ട ശിരോമണി [നാട്ടിന്‍ പുറത്തെ കളിയാക്കല്‍] നീ എന്തു പണിയാ കാണിച്ചത് എന്നെ വിട്ട് പോന്നത്.....

ശരത്തെ നിനക്കിന്നലെ ശരിക്ക് കിട്ടി അല്ലെ, ദുഷ്ടാ അതിനാ നീ ചിരിക്കുന്നത്.അല്ലടാ കുട്ടാ നീ ഇട്ട ഷര്‍ട്ട്‌ ഞങ്ങളുടെ  കമ്പനിയിലെ യൂണിഫോംമോഡലാണ് തിരക്കിനിടയില്‍ ഞാനത് പറയാന്‍ വിട്ടതാടാ ഓഫീസ് സ്റ്റാഫെന്നു കരുതി അവരൊന്ന് തമാശിച്ചതാ പോട്ടടാ അവര്‍ക്കൊരു അക്കിടി പറ്റിയതാ അവരതിന് നിന്നോട് സോറി പറയാന്‍ എന്നെ എല്പ്പിചിരിക്കാ...

സോറിഡാ റിയലി സോറി....അതു പറഞ്ഞവന്‍ മറു തലക്കല്‍ ഫോണ്‍ വെക്കുമ്പോ ഇന്നലെ കൊണ്ട അടിയുടെ വേദന മറന്ന് എന്റെ മനസ്സില്‍ ചിരിയുടെ ലഡു  പൊട്ടി......
 

4.12.12

-:cameraയ്ക്കു മുന്‍പില്‍:-

ദ്യാനുഭവത്തിന്റെ നിര്‍വൃതി അതൊരാള്‍ക്കും ജീവിതാവസാനം വരെ മറക്കാന്‍ പറ്റുമോ ?....
പറ്റില്ല എന്നതാണ് എന്റെ അനുഭവം.

എന്റെ അനുഭവം തികച്ചും വ്യത്യസ്ഥ മെന്നത് കൊണ്ടല്ല.പഠന കാലത്ത് സ്കൂള്‍ കോളേജ് കാല ഘ ട്ടത്തില്‍ കലാപരമായി എന്നും ഞാന്‍ മുന്‍പന്തിയില്‍ ആയിരുന്നു....

ബെസ്റ്റ് ആക്ടര്‍  എന്ന പദവി കൂടി കിട്ടിയപ്പോ ഞാന്‍ വാനോളം വളര്‍ന്നു അങ്ങിനെയാണ് സിനിമാഭിനയം എനിക്ക് തലയ്ക്കു പിടിച്ചത്.അഭിനയ മോഹവുമായി ഒത്തിരി അലഞ്ഞു എന്ന് തന്നെ പറയാം. എന്നാല്‍ പലരാലും പറ്റിക്കപ്പെട്ടു എന്നല്ലാതെ ഒരിക്കല്‍ പോലും മുഖം
കാണിക്കാന്‍ അവസരം കിട്ടിയില്ല.....

ആ ഇടയ്ക്കാണ് എന്റെ സുഹൃത്ത് വഴി കേരളത്തിലെ അറിയപ്പെട്ടൊരു  മലയാള ചാനലില്‍ നൂസ് റീഡറായി സെലക്ഷന്‍കിട്ടിയത്.സന്തോഷം അധികം നീണ്ടു നിന്നില്ല.വീടു വിട്ട് നില്‍ക്കണം അമ്മ തനിച്ചുള്ള വീട്ടില്‍ അതൊരു തടസ്സമായി നിരാശയോടെയുള്ള മടക്കവും അഭിനയ ഭ്രാന്തിന്റെ തിരിച്ചടികളും വീട്ടിലെ പ്രാരാബ്ദവും അഭിനയ മോഹം വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ഹത ഭാഗ്യ നായ ചെറുപ്പക്കാരന്റെ വേഷ മായിരുന്നു കൗമാരം എനിക്ക് സമ്മാനിച്ചത്.

ഇന്നിതാ അണഞ്ഞു കൊണ്ടിരിക്കുന്ന തീ കണലിനെ ഊതി കത്തിക്കാന്‍ ഒരവസരം മുന്‍പില്‍ വന്നിരിക്കുന്നു.ഒത്തിരി വര്‍ഷത്തെ കാത്തിരിപ്പിന് ചെറിയൊരു മോഹ സാഫല്യം....

കൂടെ ജോലി ചെയ്യുന്ന സുഹൃത്തിന്റെ മഹാ മനസ്കത കളി പറഞ്ഞെന്ന് കരുതി വിട്ടൊഴിഞ്ഞ എന്നെ കാര്യ ഗൗരവം വെക്തമാക്കിയുള്ള യാത്രയപ്പ്.....

മലയാള ചാനലില്‍ ടോക് ഷോ എന്ന പ്രോഗ്രാമില്‍ അവസരം.....
നെഞ്ചിടിപ്പിന് വേഗത..... വരളുന്ന തൊണ്ടയില്‍ ധാഹ ജലത്തിന്റെ വേഗത.....എന്നു മില്ലാത്ത വെപ്രാളം.....താളം തെറ്റിയ മൂത്ര ശങ്ക....ഒടുവിലത് സംഭവിച്ചു ഇടവേളകളില്ലാതെ നീണ്ട രണ്ടു മണിക്കൂര്‍ ഷൂട്ട്‌ ......

തുടക്കം പതറി ഒടുക്കം ഗംഭീരം എന്ന കമാന്റ് അതിരില്ലാത്ത സന്തോഷം ഉള്ളിലൊതുക്കി നാട്ടിലേക്കുള്ള യാത്ര....

കാത്തിരിപ്പിന് വേഗത പോരെന്ന തോന്നല്‍.... ഹൃദയ മിടി പ്പിന്  വേഗത ഏറുന്നു ടെലി കാസ്റ്റിംഗ് വിളി  പ്രതീക്ഷിച്ച്.....  


28.11.12

-:മനസാ വാചാ കര്‍മണാ:-

തെറ്റുകള്‍ മനുഷ്യ സഹചമാണ് പക്ഷെ  അറിഞ്ഞു കൊണ്ടോരിക്കലും ഞാന്‍ ഒരു ശത്രുവിനെ സൃഷ്ടിച്ചിട്ടില്ല.പിന്നെ എങ്ങിനെ യുണ്ടായി എന്റെ ചുറ്റിലും ശത്രു പക്ഷം.....

 എന്റെ പ്രവര്‍ത്തികള്‍ മറ്റുള്ളവര്‍ക്ക് വേദന സമ്മാനിച്ചുവോ ?

അത്ര കണ്ട് മോശമായിരുന്നില്ലല്ലോ ദൈവമേ എന്റെ പ്രവര്‍ത്തികള്‍.....

എന്റെ ഓര്‍മ ശരിയാണെങ്കില്‍ എന്റെ ആദ്യ ശത്രു ഒരു പാത്രത്തില്‍ ഉണ്ട് ഒരു പായയില്‍ കിടന്നുറങ്ങിയ ആത്മ മിത്രമെന്ന് കരുതിയ വല്ലഭന്‍ ആയിരുന്നു.

വല്ലഭന് എന്നില്‍ ഒറ്റുകാരന്റെ വേഷമായിരുന്നു.അതവന്‍ തകര്‍ത്താടി....

 എന്റെ നിഷ്കളഘത  അതവന്‍ ശരിക്ക് മുതലെടുത്തു.ഹൃദയം പിളര്‍ക്കുന്ന വേദന ഉള്ളിലൊതുക്കി മുന്‍പേ നടന്ന ഞാന്‍ പിന്‍ കഴുത്തിലെ അടിയില്‍ ഒരു നിമിഷം നിശ്ചലമായി....

 തിരികെ വന്ന ബോധ ത്തില്‍ കൂടപ്പിറപ്പിനായിരുന്നു മുഖ്യ റോള്‍....

26.11.12

NOSTALGIA

മാര്‍കറ്റില്‍ വില  പേശി മല്‍സ്യം വാങ്ങി കഴിക്കുന്ന ഞാന്‍  അടക്കമുള്ളവര്‍ക്ക് അതിനു പിന്നിലുള്ള കഷ്ടതകള്‍ ഉള്‍കൊള്ളല്‍ പ്രയാസകരമാണ് .ജോലി തിരക്കും സിറ്റികളിലെ ജീവിതവും നാട്ടിന്‍ പുറത്തു കാരനായ എന്നില്‍ മാറ്റങ്ങളുടെ വേലിയേറ്റം തന്നെ സൃഷ് ടിച്ചു.ഫ്ലാറ്റുകളിലെ ജീവിതം എന്നില്‍ സ്നേഹ ബന്തങ്ങളുടെ വില അറുക്കുകയും കൃത്രി മത്വം അടിച്ചേ ല്പ്പിക്കുകയും ചെയ്തു.....

ചെറു പ്രായത്തില്‍ വീടിനടുത്തുള്ള പുഴയില്‍ നാണം മറയ് ക്കാന്‍ ഉടുക്കാറുള്ള തോര്‍ത്ത് അഴിച്ച് പരല്‍ മീനുകളെ പിടിച്ചു കളിച്ച ആ  നല്ല കാലം ഇന്നും ഹൃദയത്തില്‍ മധുരിക്കുന്ന ഓര്‍മയാണ്...

ദിനങ്ങളും രാത്രങ്ങളും നമുക്ക് സമ്മാനിക്കുന്നത് നഷ്ട സൊപ്നങ്ങളുടെ ലോകമാണ്.എന്തിനും ഏതിനും നമുക്കിടയില്‍ കൃത്രിമത്തം ഉള്‍പ്രേരണയായി ഭവിക്കുന്നു എന്ന സത്യം ഇനി എങ്കിലും നമ്മള്‍ വിചിന്തനം ചെയ്യേണ്ടതല്ലേ.....

സമ്പന്നതയുടെ നടുവില്‍ നടുവില്‍ പ്രവാസിയായ എന്റെ സുഹൃത്ത് ഒരു ദിവസം എന്നെ വിളിച്ചു അടുത്ത വെക്കേഷന് നാട്ടില്‍ വരുന്നത് തന്നെ കുട്ടിക്കാലത്ത് നമ്മള്‍ കുത്തി മറിഞ്ഞിരുന്ന പഞ്ചായത്ത് കുളം ദിവസ വാടകക്കെടുത്ത് മീന്‍ പിടിക്കയും അതിലൂടെ പഴയ കാല നഷ്ടങ്ങള്‍ വീണ്ടെ ടു ക്കാനുമാണെന്ന്.കേട്ടപ്പോ എന്റെ മനസ്സില്‍ ചിരിയുടെ ആര്‍ത്തിരമ്പല്‍ ഉള്ളിലൊതുക്കി ഇതെന്തൊരു വട്ടു കേസാണ്.നാട്ടുകാരെ പണക്കൊഴുപ്പ് കാണിക്കാന്‍ അല്ല പിന്നെ.....

വെക്കേഷനില്‍ സഹൃത്ത് നാട്ടില്‍ വന്നു അവന്‍ വിളിച്ച സമയത്ത് തദൈവ ജോലി തിരക്കിലും
രണ്ടു നാള്‍ കഴിഞ്ഞ് മീന്‍ പിടുത്തത്തിന്റെ മഹത്വം പറഞ്ഞ് അവന്‍ തിരികെ പോയി.ഞാന്‍ അതത്ര കാര്യ മാക്കിയതു മില്ല .

വെക്കേഷന് നാട്ടില്‍ എന്നെ വരവേറ്റത് അവന്റെ മഹത്വമായിരുന്നു കുളത്തിലെ മീന്‍ പിടുത്തം നാട്ടില്‍ ശരിക്കു മവനൊരു ആഘോഷമാക്കി .അതൊരു തീരാ നഷ്ട മായിരുന്നു എന്ന് മറ്റു സുഹൃത്തു ക്കളില്‍ നിന്ന് എനിക്ക് വെക്തമായി.....

വാശി പുറത്ത്  കേറി അങ്ങ് ഏറ്റത് കുരിശായോ എന്ന് തോന്നി പോയി വൈകിട്ട് ഏതാണ്ട് നാല് നാലര ആയിക്കാണും കൂട്ടുകാര്‍ വീട്ടില്‍ വന്നു ശരത്തെ നമുക്കിന്ന് കടുക്ക [കല്ലുമ്മക്കായ എന്നും പറയും ] പറിക്കാന്‍ ചാലിയം [മലപ്പുറം ജില്ലയിലെ ഒരു കടലോര പ്രദേശം ധാ രാളം ആളുകള്‍ കടുക്ക പറിക്കാന്‍ പോവുന്ന സ്ഥലം ]പോയാലോ ?...
തുടരും
   

  

 

15.11.12

-:ഹൃദയം:-

വീണ്ടും ഒരു നവംബര്‍ -14-ചാച്ചാജിയുടെ പിറന്ന നാള്‍ കുട്ടികളെ ഒരുപാട് ഇഷ്ടപ്പെട്ട അദ്ദേഹത്തോടുള്ള സ്നേഹപ്രകടനമായി നമ്മള്‍ ശിശുദിനം ആഘോഷിക്കുന്നു.
വര്‍ഷങ്ങളുടെ എന്‍റെ പ്രയത്നം വെളിച്ചം കണ്ടത് അന്നത്തെ രാഷ്ട്രപതി കുട്ടികളെ ഒത്തിരി ഇഷ്ടപ്പെടുന്ന APJ അബ്ദുല്‍ കലാം അഭിനന്ദിച്ചു കൊണ്ട് എനിക്കയച്ച നോളെജ് കാര്‍ഡ്‌ സഹിതം ശിശുദിനത്തില്‍ മാതൃഭൂമിപത്രത്തില്‍വന്ന -:ARTICLE:- കാണാത്തവര്‍ക്കായി ഒരിക്കല്‍ കൂടി.......


11.11.12

-:കാമ വൈകൃതം:-


സാക്ഷര കേരളം എന്ന് ഊറ്റം കൊള്ളുന്ന നമ്മള്‍ നമ്മളിലെ വൈകൃതം തിരിച്ചറിയാന്‍ എന്തേ വൈകിയത്.വൃത്തിയുടെ കാര്യത്തില്‍ എത്രയോ പിറകിലായ നമ്മള്‍ വൈകൃത കാര്യത്തിലും പിന്നിലല്ല എന്ന് തെളീക്കയാണ്.

ട്രൈന്‍ യാത്രക്കിടയില്‍ ബാത്ത്റൂമില്‍ പോയ ഞാന്‍ കണ്ടത് അതിന്‍റെ ഭിത്തിയില്‍ അശ്ലീല ചുവയുള്ള ചിത്രമടക്കം എഴുത്ത് കുത്തുകള്‍ ആണ്.

ഇത് ആദ്യ കാഴ്‌ചയല്ല പതിവ് കാഴ്ച്ച മാഴ്ക്കാന്‍ കഴിയാത്ത വിധം എഴുതി പിടിപ്പിചിരിക്കും അഥവാ അത് മാഴ്ച്ചാലോ? അതിലും സ്ട്രോങ്ങിലായിരിക്കും അടുത്ത എഴുത്തുകള്‍ എന്ന് മാത്രം....

ചിലവിരുതന്‍മ്മാര്‍ ഫോണ്‍ നമ്പര്‍ മുതല്‍ അഡ്രസ്സ് വരെ എഴുതി അഭിമാന പുളകിതരാവുന്നു.എഴുതുന്നവര്‍ എന്തേ ചിന്തിക്കാത്തത് അവരുടെ വൈകൃതമാണ് മറ്റുള്ളവര്‍ കാണുന്നത് എന്ന്....

എഴുത്തുകാരുടെ ടാര്‍ഗെറ്റ് രസകരമാണ് പൊതു ബാത്രൂമുകള്‍ ട്രൈന്‍ ആള്‍താമസമില്ലാത്ത ബില്‍ഡിംഗ് ഭിത്തികള്‍ അങ്ങിനെ പൊവുന്നു അവരുടെ വിക്രിയങ്ങളുടെ ലോകം...

ഇത്ര വൃത്തി കെട്ട ഏര്‍പ്പാട്‌ മറ്റൊന്ന് ഉണ്ടോ ? എത്ര എത്ര അമ്മ പെങ്ങമ്മാര്‍ ഇത് കാണുന്നു വായിക്കുന്നു അതു മാത്രമോ? മറു നാട്ടുകാരും അവര്‍ക്ക് ഭാഷ അറിയില്ലാന്നു കരുതിയ നമുക്ക് തെറ്റി അവരും പഠിച്ചു വരുന്നു നമ്മുടെ ഭാഷയെ....

എല്ലാ തെണ്ടിത്തരങ്ങളുടെയും നാടായി മാറുകയാണോ നമ്മുടെ കേരളം...

സമൂഹത്തില്‍ പവിത്രമെന്ന് കരുതുന്ന രതിയെ ക്രൂരവും മൃഗീയവും പൈശാചികവുമാക്കി മാറ്റി എടുക്കാന്‍ മത്സരിക്കയാണോ നമ്മള്‍ എന്ന്..

എനി എങ്കിലും ചിന്തിക്കാന്‍ സമയം കണ്ടെത്തിയില്ലങ്കില്‍വളര്‍ന്നു വരുന്ന നമ്മള്‍  അടക്കമുള്ള തലമുറയുടെ ഭാവി എന്തായി തീരും.....

ചിന്തിക്കൂ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്ത മുണ്ട് എന്ന വേദ വാക്യം ഇനി എങ്കിലും പൊടി തട്ടി എടുക്കൂ......

8.11.12

-:ചിന്തകള്‍:-

ജീവിതം പച്ചയായ യാഥാര്‍ത്യമായി എന്‍റെ മുന്‍പില്‍ നിര്‍ത്തമാടുന്നു....എന്‍റെ വേഷമോ കോമാളിയുടെതും.....നിലയ്ക്കാത്ത ഓളവും... നിലയ്ക്കുന്ന താളവുമായി കൂടെ എത്താനുള്ള എന്‍റെ ശ്രമം വിഫല മാവുന്നു എന്ന സത്യം ഞാന്‍ പലപ്പൊഴും വിസ്മരിക്കുന്നു....യാഥാര്‍ത്യ ബോധം എന്നില്‍ സന്നിവേഷം തുടങ്ങിയിട്ട് കാലമെത്ര കഴിഞ്ഞിരിക്കുന്നു......തുടക്കമുള്ളത് കൊണ്ട് ഒരിക്കല്‍ ഒടുക്കമുണ്ടെന്ന സത്യം ഞാന്‍ പലപ്പൊഴും വിസ്മരിക്കുന്നു......ഇടയ്ക്ക് എപ്പൊഴോ ജീവിക്കാനുള്ള കൊതി ഇടയ്ക്ക് എപ്പൊഴോ മരണകൊതി.....ആഗ്രങ്ങള്‍... പ്രതീക്ഷകള്‍... സ്വപ്നങ്ങള്‍....സങ്കല്‍പങ്ങള്‍....ഇവയുടെ വേലിയേറ്റം എന്നെ പലപ്പൊഴും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു..... ചിലപ്പോഴൊക്കെ മരണകാരണവും.....[കടല്‍ തിര നമ്മെ കടലിലേക്ക്‌ ആകര്‍ഷിക്കും പോലെ] അതില്‍ പെട്ട് പോയാലോ മരണം സുനിഷ്ചിതമല്ലേ.....ഇടയ്ക്ക് എപ്പൊഴോ പുതു മഴയില്‍ കിളിര്‍ത്ത പാറ്റയാവുന്നു ഞാന്‍...വെട്ടത്തേക്ക് പാഞ്ഞടുക്കുന്ന ഞാന്‍ നിമിഷ നേരം കൊണ്ട് കരിഞ്ഞു വീഴുന്നു എന്നു മാത്രം.....എന്‍റെ ജന്‍മം ഭൂമിയില്‍ എത്ര കാലം.... എവിടെ വെച്ച് എപ്പോ എങ്ങിനെ യായിരിക്കും എന്‍റെ അന്ത്യം......ഇതിനിടയില്‍ എന്നില്‍ അര്‍പ്പിതമെന്ത്.... അനര്‍പ്പിതമെന്ത്...... ലക്ഷ്യമെന്ത്..... അലക്ഷ്യമെന്ത്.....ഇത്ര കാലം ജീവിതം സന്തോഷമായിരുന്നുവോ?.... അതൊ ദുരിതപൂര്‍ണമോ? ഇതിന്‍റെ തുല്യതയാണോ ജീവിതം....സ്വപ്നങ്ങള്‍... പ്രതീക്ഷകള്‍.... കൂട്ടലുകള്‍ കിഴിക്കലുകള്‍.... ഇതൊക്കെ നിമിഷ നേരം കൊണ്ട് അണഞ്ഞു പോവുന്ന വിളക്കിന്‍ തിരി നാളമെന്ന സത്യം മുന്‍നിര്‍ത്തിയുള്ള കളികള്‍ മാത്രമല്ലേ......ഞാന്‍ ഞാന്‍ മാത്രമെന്ന സ്വാര്‍ത്ഥത......പലരുടെ മുന്‍പിലും തെറ്റിധരിക്കപ്പെട്ട എത്ര എത്ര നിമിഷങ്ങള്‍ ഏറ്റവും വേദനാജനകമായിരുന്നില്ലേ അത്....

-:ചീഞ്ഞു നാറുന്ന കേരളം:-


എങ്ങോട്ടു തിരിഞ്ഞാലും നാറ്റം തന്നെ നാറ്റം. നമ്മള്‍ ഓരോരുത്തരും വലിച്ചെറിയുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍. റോഡരികില്‍ ഒരു ഉളുപ്പുമില്ലാതെ തള്ളുന്ന കോഴി അവശിഷ്ടങ്ങള്‍. അതിനു ശേഷം ആരും കണ്ടില്ല എന്ന് കൂട്ടുകാര്‍ക്കിടയില്‍ വീമ്പു പറയുന്ന നമ്മള്‍.ചിന്തിക്കാതെയോ? അതിനു ശ്രമിക്കാതെയോ?.....

നമ്മള്‍ ഓരോരുത്തരും മനപ്പൂര്‍വ്വം കാട്ടികൂട്ടുന്ന ചെറ്റതരത്തിനു അനുഭവസ്തരാകുന്നത് നമ്മളും വളര്‍ന്നു വരുന്ന തലമുറയും. അവരെ നമ്മള്‍ വേരോടെ പിഴുതെറിയുകയല്ലേ ചെയ്യുന്നത്.....

നാള്‍ക്കു നാള്‍ സാത്താന്‍റെ സ്വന്തം കേരളമാവാന്‍ മത്സരിക്കുകായല്ലേ നമ്മള്‍ ഓരോരുത്തരും ചെയ്യുന്നത്.എന്തിനു വേണ്ടി? ആര്‍ക്കു വേണ്ടി?.....
നശിച്ചോളൂ... നശിപ്പിചോളൂ....നശിപ്പിച്ച് നാറാണ കല്ല് എടുപ്പിക്കണോ?....

ഇനിയെങ്കിലും നമ്മള്‍ ഓരോരുത്തരും ചിന്തിക്കൂ മരുന്നു കമ്പനിക്കാരെ വളര്‍ത്തണോ അതോ നമ്മള്‍ ഭാവിയുടെ വാഗ്താനങ്ങളെ വളര്‍ത്തണോ?......

5.11.12

-:ഭയം എന്‍റെ നിശാ വസ്ത്രം:-



ര്‍ഷങ്ങള്‍ക്ക് അപ്പുറം നഷ്ടപ്പെട്ട എന്‍റെ സുഹൃത്തിനെ തേടിയുള്ള  യാത്ര ചെന്നെത്തിയത് ഒരിക്കലും നടന്നു പരിചയമില്ലാത്ത വഴികളിലൂടെയാണെന്നു വേണമെങ്കില്‍ പറയാം....

അത്ര കണ്ട് അപരിചിതമായിരുന്നു നടപ്പാതയുടെ ചുറ്റും എനിക്കനുഭവ പെട്ടത്.പറഞു കേട്ടത് അനുസരിച്ചാണ് എന്‍റെ ഈ പുതു വഴി യാത്ര...

ഈ വഴിക്കവസാനം ഒരു അനാദമന്ദിരംഉണ്ടെന്നതും അതില്‍ ചിലപ്പോ നിങ്ങള്‍ തേടുന്ന സുഹൃത്തിനെ കണ്ടേക്കാം എന്നും വഴിവക്കില്‍ വെച്ച് അപരിചിതന്‍ പറഞ്ഞു അവിടെയും ഒരു അപരിചിത്വം......

ഞാന്‍ ഒരു സ്വപ്നാടകനല്ല അങ്ങിനെ എപ്പോഴും സ്വപ്നം കാണാറുമില്ല....
നല്ല സ്വപ്നങ്ങള്‍ ഇഷ്ടപെടാത്തവര്‍ നമ്മളില്‍ വിരളമല്ലേ...

അനാഥമന്ദിരത്തിലെ എന്‍റെ പ്രതീക്ഷകള്‍ക്ക് നിരാശയുടെ മറുപടി എന്നെ
വല്ലാതെ തളര്‍ത്തി ദൈവമേ... ഇനി എവിടെ ചെന്ന് കണ്ടെത്തും എന്‍റെ കൂട്ടുകാരനെ... യാത്ര പറഞ്ഞു പടി ഇറങ്ങുമ്പോ ഇനി എന്ത് എന്ന ചോദ്യം എന്നെ വല്ലാതെ നൊമ്പരപെടുത്തി....

നടന്നു വന്ന വഴികള്‍ ജീവിതത്തില്‍ തിരികെ നടക്കാന്‍ ഒക്കുമോ?...
ഇല്ല എന്നുള്ള യാഥാര്‍ത്ഥ്യം നമ്മള്‍ പലപ്പൊഴും വിസ്മരിക്കുന്നു....

പക്ഷെ എന്‍റെ മുന്‍പില്‍ ഒറ്റ വഴിയെ ഉള്ളു അത് വന്ന വഴിതന്നെ....
ചിന്താ കുരുക്കില്‍ പെട്ട് നടന്നകന്ന ഞാന്‍ ഒന്ന് ഞെട്ടി എന്നെ ലക്ഷ്യമാക്കിപാഞ്ഞടുക്കുന്ന ഒരുനായ ദൈവമേ... ഒന്നല്ല മൂന്നണ്ണം...

പിന്‍കഴുത്തില്‍ രൂപപെട്ട ഭയമെന്ന മരവിപ്പ്‌ നിമിഷ നേരം കൊണ്ട്  എന്‍റെ കാലുകള്‍ക്ക്മരവിപ്പ് സമ്മാനിച്ചു. ഒരടി മുന്‍പോട്ടോ പിന്‍പോട്ടോ
ഇല്ലന്നുള്ളത് എന്നിലെ അവശേഷിച്ച ഊര്‍ജത്തെ തല്ലിക്കെടുത്തി.....

രക്ഷിക്കണേ..... രക്ഷിക്കണേ..... രക്ഷിക്കണേ...... 

ഭയം കാരണം ഒരു വാക്ക് പോലും പുറത്തു വന്നില്ല....

ഇര തേടുന്ന മൃഗങ്ങള്‍ ഒന്നുകില്‍ ഇരയെ ഓടിച്ചിട്ട്‌ പിടിക്കും അല്ലങ്കില്‍ അപ്രതീക്ഷിത ആക്രമണ കീഴ്പ്പെടുത്തല്‍.രണ്ടു തരത്തിലും വിചിത്രം ഒന്ന് തന്നെ ഇരയുടെ പ്രത്യാക്രമണം നിര്‍ജീവമായിരിക്കും......

എന്നില്‍ സംഭവിച്ചതും അതു തന്നെ വേട്ട മൃഗത്തിനു മുന്‍പില്‍ ഞാന്‍ നിര്‍ജീവമായി. അതു കണ്ട നായയില്‍ ഒരുവന്‍ എന്‍റെ മേല്‍ ചാടി വീണു

കൂടെ മറ്റു രണ്ടു പേരും ഒന്ന് പതറിയെങ്കിലും നിമിഷ നേരം കൊണ്ട് തിരികെ വന്ന ഞാന്‍ എന്‍റെ കൈകളില്‍ കടിച്ചു തൂങ്ങുന്ന നായയെ സര്‍വ ശക്തിയുമെടുത്ത് ചുഴറ്റി എറിഞ്ഞു [ആനതുമ്പികൈ പ്രയോഗം പോലെ]

അടുത്ത്‌ കണ്ട മതിലില്‍ ചെന്നിടിച്ച ആ നായ നിമിഷ നേരം കൊണ്ട് താഴെ വീണ് ജഡമായി. ഭയ ചികിതരായ മറ്റു നായകള്‍ എന്നെ വിട്ട് എങ്ങോ മറഞ്ഞു....

ഇല്ല എന്‍റെ ദേഹത്ത് ഒരു പോറല്‍ പോലും ഏറ്റിട്ടില്ല... എന്തൊരല്‍ത്ഭുതം....

അതെ ഇതൊരു സ്വപ്നമായിരുന്നു ഒരു പുലര്‍ക്കാല സ്വപ്നം.......

പുലര്‍കാല സ്വപ്നങ്ങള്‍ സംഭവിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
ദൈവമേ അപ്പൊ ഞാന്‍ കണ്ട സ്വപ്നവും......





 

4.11.12

-:ഞാന്‍ എന്ന ഞാന്‍:-

രാണ് ഞാന്‍?....ന്താണ് ഞാന്‍?......ന്തിനാണ് ഞാന്‍?....

ഈ ചോദ്യങ്ങള്‍ എന്നില്‍ ഉണര്‍ന്നിട്ട് വര്‍ഷമെത്രയായി...

എന്‍റെ ചിന്തകള്‍ നിഴല്‍ പോലെ എന്നില്‍ ചുറ്റപ്പെടുമ്പോഴും

അകല കുറവ് കൊണ്ട് അതൊരിക്കലും ലക്ഷ്യം കണ്ടില്ല

കൊതിയോടെ തെടിയതോന്നും എന്നിലെത്തിയില്ല എന്നത്

എന്‍റെ ചിന്തകള്‍ക്ക് അകലം കൂട്ടുമെന്ന് കരുതി....

പക്ഷെ നടന്നത് എന്നില്‍ വിധി അപ്പുറത്തെന്നോ വന്നപോലെ....

തുടക്കകാരന്‍റെ പാളിച്ചകള്‍ എന്നില്‍ ഒടുക്കകാരനെ സൃഷ്ടിച്ചത്
മിച്ചമായപോലെ യായിരുന്നു പിന്നിട്ട വഴികളില്‍......

എന്നിലവശേഷിപ്പിച്ച കാഴ്ചപാടുകള്‍ അതെനിക്കു തന്നെ വിനയായ പോലെ.....

നഷ്ടങ്ങള്‍ എന്നില്‍ അര്‍പിതമായിരുന്നു.ലാഭങ്ങള്‍ മറ്റുള്ളവര്‍ക്ക് സ്വന്തവും....

കളിപറഞ്ഞ വാക്കുകള്‍ പറയുന്നവര്‍ക്ക് സന്തോഷമെങ്കില്‍
കേള്‍ക്കുന്ന എനിക്ക് വേദനാജനകമായിരുന്നു....

"എന്‍റെ ജീവിത യാത്രയില്‍ എന്‍റെ കൂട്ടി കിഴിക്കലുകള്‍ തെറ്റിയത് എവിടെയെന്ന ചിന്തകള്‍ക്ക് എന്തേ വേഗത പോരാത്തത്. പലപ്പൊഴും തോന്നായ്‌കയല്ല തോന്നുമ്പോഴെപ്പോഴും ആത്മാര്‍ത്ഥതയുടെ കര സ്പര്‍ശം എന്നെ തേടി വരും.പൊള്ളയായ വാക്കുകള്‍ എന്‍റെ ചിന്തകക്ക് മരവിപ്പ് സമ്മാനിക്കും"

ഞാന്‍ എന്തേ അറിഞ്ഞില്ല പൊള്ളയായ വാക്കുകള്‍ക്ക്‌ ആയുസില്ലെന്ന്

20.10.12

-:PROSTITUTE:-

രവിച്ച ഹൃദയവുമായി പാ വിരിക്കുന്നവള്‍......

വറ്റി വരണ്ട മരുഭൂമി പോലെ......

കഷ്ട നഷ്ടങ്ങള്‍ക്ക് അറുതി എന്ന് തോന്നാം....

സൊപ്ന ലോകത്തെ സഞ്ചാരവും ആവാം

അവസാനം ഒരിക്കലും തിരിച്ചു കയറപ്പെടാതെ......

തീരാകഴ ത്തില്‍ താഴ്ത്ത പ്പെടുന്നതെത്രേ വസ്തുത...........

-:SHIVERING MAN:-



    ന്നലകളില്‍ നഷ്ടപ്പെട്ടു എന്ന് കരുതിയ എനിക്ക് തെറ്റി ഇന്നവന്‍ എന്നെ തേടി വീണ്ടും വന്നിരിക്കുന്നു

    എന്നില്‍ ഭയം സൃഷ്ടിക്കാനോ?.......

    അതോ എന്നെ വട്ടു കളിപ്പിച്ച് സൊയം സംതൃപ്തനാവാനോ?

    ദിനങ്ങളില്‍ തിരക്കുകള്‍ കുറച്ചുകാലങ്ങളായി       എന്നില്‍അര്‍പ്പിതമാണ്.....

    ഏക ആശോസം രാത്രങ്ങളായിരുന്നു പക്ഷെ ഇപ്പൊ രാത്രികള്‍     എന്നെ വല്ലാതെ പേടിപ്പെടുത്തുന്നു...

    എല്ലാത്തിന്‍റെയും തുടക്കം എന്നായിരുന്നെന്ന് ചിന്തിചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ എന്‍റെ ദൈവമേ.....

    എന്തിനും ഉണ്ടാവില്ലേ ഒരു പരിഹാരം എന്ന് കരുതി പലരുമായും

    എന്‍റെ അനുഭവം പങ്കു വെച്ചു

    നോ രക്ഷ പ്രതിവിധി പറയുന്നതിനു പകരം പരിഹാസവാക്കുകള്‍ കൊണ്ടെന്നെ മൂടുകയാണ് ചെയ്തത്.....

    ഉറക്കത്തില്‍ ആയിരുന്നു എങ്കില്‍ സൊപ്നം എന്ന് കരുതി ആശോസിക്കാം.....
    പൂര്‍ണ ബോധത്തോടെ നടക്കുന്ന ഓരോന്നിനും ഫിലിം കാണുന്ന വെക്തത...

    തുടക്കം കാല്‍പാദം ഒടുക്കം മുടി ഇഴകളില്‍ സംഗമം ശരീരത്തിന്‍റെ ഓരോ രോമ കൂപങ്ങളിലും...

    പതിയെ തുടങ്ങി അത് അതിന്‍റെ മൂര്‍ധന്നിയതയില്‍ അവസാനിക്കുന്നു.....

    രാത്രികളില്‍ തനിച്ചു കിടക്കുമ്പോ മാത്രം സംഭവിക്കുന്നു എന്നത് വിചിത്ര മെത്രേ...

    തനിച്ച് അല്ല എങ്കിലോ ഒരിക്കലും സംഭവിക്കാത്ത ഒന്ന്....

    എന്നും വരാറില്ല വന്നാലോ നിമിശ നേരം എന്നെ വിട്ടു പോകുന്നു.....

    ഒരു രാത്രി വന്നാല്‍ അന്ന് പിന്നെ വരാറെ  ഇല്ല എന്നതാണ് സത്യം....
    വന്നുപോയതിന്‍റെ പേടിപ്പെടുത്തുന്ന ഓര്‍മ്മകള്‍ എന്നില്‍ ഉറക്കമില്ലാത്ത രാത്രിയാക്കുന്നു........

    എന്ത് എന്നതല്ല എന്തിന് എന്നതാണ് എന്നില്‍ ഭയത്തിന്‍റെ കരി നിഴല്‍ വീഴ്ത്തുന്നത്......




17.10.12

-:ഓര്‍മതന്‍ സുഖം:-


പൂത്തുലഞ്ഞ പ്രണയത്തിന്‍റെ പര്യവസാനവും പുതുവസന്തത്തിന്‍റെ തുടക്കവും നമ്മില്‍ പുതു മാംസപിണ്ഡത്തിന്‍റെ തുടക്കമാവുന്നു...

അത് ഒരിക്കലും നിലയ്ക്കാത്ത ആഗ്രഹത്തിന്‍റെ തുടക്കവുമാണ്.....

ആഗ്രഹങ്ങള്‍ സുഖമുള്ളൊരു ഓര്‍മ നല്‍കുമ്പോള്‍ നിലയ്ക്കാത്ത പ്രണയത്തെ
എന്തിനു സഖീ കൂട്ടിലിട്ട് അടയ്ക്കണം തുറന്നു വിടൂ അത് പുതു തീരങ്ങള്‍ തേടെട്ടെ........

16.9.12

-:കേളികാമ:-

സ്ത്രീ പുരുഷ ബന്ധം പവിത്രമെന്ന് കരുതുന്ന നമ്മുടെ നാട്ടില്‍ യുറോപ്യന്‍സിനെ പോലും നാണിപ്പിക്കും വിധം നമ്മുടെ തലമുറയുടെ പരസ്യ വൈകൃതം രഹസ്യങ്ങള്‍ പരസ്യമാക്കി ആഘോഷമാക്കുന്ന നമ്മുടെ തലമുറയുടെ പോക്ക് എവിടെ ചെന്നവസാനിക്കും എന്‍റെ ദൈവമേ......


-:ഓപോള്‍:-

പ്രതീക്ഷകള്‍ക്ക് സുഖമുള്ളൊരു ഗന്ധമുണ്ടെങ്കില്‍ കാത്തിരിപ്പിന് വേദനയുടെ ഗന്ധമുണ്ടെന്നതാണ് എന്‍റെ പിന്നിട്ട വഴികളിലെ അനുഭവമെന്നെ പഠിപ്പിച്ചത്....

യാദ്യശ്ചികതയുടെ മേല്‍മുണ്ട് വാരി പുണര്‍ന്ന് ഒരിക്കെ എന്‍റെ അരികിലേക്ക് വന്ന സ്നേഹ കവചമണിഞ്ഞ എന്‍റെ കൂട്ടുകാരിയെ കാലം എന്നില്‍നിന്ന് അകറ്റിയിട്ട് വര്‍ഷം പലത് കഴിഞ്ഞിരിക്കുന്നു......

ദൈവമേ ഇന്നവര്‍ ജീവിച്ചിരിപ്പുണ്ടോ? അതോ മരിച്ചുവോ?....

വേദനയോടെ ഓര്‍ത്ത്‌എടുക്കാന്‍ ശ്രമിക്കുമ്പോഴും ഹൃദയത്തില്‍ അവര്‍ക്കുള്ള സ്ഥാനം പവിത്രമായി ഇന്നും തുടര്‍ന്നു പോവുന്നു എന്നുള്ളത് വിചിത്രമല്ല വസ്തുതയാണ്.

ജീവിതത്തില്‍ ലക്ഷ്യങ്ങള്‍ നേടാനുള്ള എന്‍റെ ശ്രമത്തിന്‍റെ ഭാഗമായി പ്രതീക്ഷിക്കാതെ എത്തപെട്ടമരുഭൂമി വാസം മടുത്തെന്ന് തോന്നിയപ്പോ തിരിച്ച് ജന്മ നാട്ടില്‍ സ്ഥിരത നേടി........

പഴയ കാല ഓര്‍മകളില്‍ എത്ര മറക്കാന്‍ ശ്രമിച്ചിട്ടും മറക്കാന്‍ കഴിയാത്ത ഒരു മുഖം.....

മരുഭൂമി വാസ തുടക്കം എന്നെ വല്ലാതെ അലട്ടിയിരുന്ന മുഖം....

ഒടുവില്‍ കൂട്ടുകുടുംബത്തെ തന്നെ മറക്കേണ്ടി വരുന്ന ഘട്ട മെത്തിയപ്പോ ഹൃദയ ബന്‍ധങ്ങള്‍ ഹൃദയ ചെപ്പിലിട്ട് കൊട്ടി അടക്കേണ്ടി വന്ന ഹത ഭാഗ്യന്‍റെ റോള്‍.......

മോനു എന്നെ "ഒപോള്‍" എന്ന് വിളിചാമതിട്ടോ...

തുടക്ക പരിചിതം ഹൃദയത്തില്‍ ഏറ്റപ്പോ എന്നിലും വയസ്സുള്ള അവരുടെ ആദ്യ റിക്കൊസ്റ്റ്‌....

എനിക്കിഷ്ടായി ആ വിളിയില്‍ ഞങ്ങള്‍ അനുഭവിച്ച സ്നേഹത്തിന്‍റെ ഊഷ്മളത അതീതമായ വാക്കുകളായിരുന്നു....

സമയം പുലര്‍ച്ചേ ആറുമണിയോടടുക്കുന്നു കോഴിക്കോട്‌ റെയില്‍വേസ്റ്റേഷന്‍ പ്ലാറ്റ്‌ഫോം ആള്‍തിരക്കിനിടയില്‍ ആദ്യ യാത്രയുടെ പരിഭവം മുഖത്ത് പ്രകട മായിരുന്നെന്ന് തോന്നും വിധം കയ്യിലൊരു ഫയലും പിടിചുള്ള എന്‍റെ നില്‍പ്പ് കണ്ടിട്ടെന്ന പോലെ അരികിലേക്ക് ഇളം തെന്നല്‍ പോലെ അവര്‍ വന്നു

ഏകദേശം മുപ്പതിനോടടുത്ത പ്രായം കുലീനതയുടെ പ്രൌഡി വിളിച്ചോദും വിധം സുന്ദരിയും സുമുഖിയും ആയിരുന്നു അവര്‍.......

ഒരുതവണ മുഖത്തെക്കൊന്നു നോക്കിയാല്‍ ഒന്ന് കൂടെ നോക്കിപോവുന്ന മുഖ ലാവണ്യം 
അവരില്‍ പ്രകടമായിരുന്നു.

മോന്‍ എങ്ങോട്ടാ സംശയത്തോടെ മുഖത്തേക്ക്നോക്കിയാ എന്നോട് അതെ മോനോട് തന്നെ.... കൊച്ചി വരെ.... ആദ്യ യാത്രയാ അല്ലെ ചമ്മലോടെ എന്‍റെ പ്രതികരണം അതെ......

ഒപോളുമായുള്ള സൗഹൃദ തുടക്കം അതായിരുന്നു. സ്നേഹ കരുതലെന്തെന്ന്‍ അറിഞ്ഞ നാളുകള്‍....
.
ചെറുപ്രായത്തില്‍ അച്ചനെ നഷ്ടപെട്ട എനിക്ക് അമ്മ മാത്രമായിരുന്നു എല്ലാം പ്രാരാബ്ദങ്ങള്‍ക്ക് നടുവില്‍ അമ്മയുടെ സ്നേഹം നഷ്ടപ്പെട്ട നാളുകള്‍

അനാദനെന്ന വിളിപ്പേരില്‍ അനാദാലയത്തില്‍ താമസം സ്നേഹത്തിന് പകരം
പല പല മുഖങ്ങളിലെ നിസന്ഗത കണ്ടു വളര്‍ന്ന നാളുകള്‍ കൊതിച്ചിരുന്നു പലപ്പോഴും ഒരുനുള്ള് സ്നേഹം.....

ആദ്യ ഇന്‍റര്‍വിയു പരാജയം ഒപോളിന്‍റെ ആത്മ വിശോസത്തില്‍ പുതിയ ജോലിയുടെതുടക്കം സന്തോഷകരമായ ഞങ്ങളുടെ നാളുകള്‍ക്ക് അല്പായുസേ ഉണ്ടായുള്ളു എന്ന വേദന....

നഷ്ടപെട്ട മൊബൈല്‍ സിമ്മില്‍ മറഞ്ഞു പോയ നമ്പര്‍ നഷ്ടപ്പെടുത്തിയത്‌ സ്നേഹത്തിന്‍റെ ഒരുപിടി നല്ല സ്വപ്നങ്ങള്‍......

നഷ്ടങ്ങള്‍ക്ക് വില അറിയുമ്പോഴേക്കും അവയെ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം അകലത്തിലാണെന്ന സത്യം പലപ്പൊഴും നമ്മള്‍ വിസ്മരിക്കുന്നു.....

ഏകദേശം നാലു വര്‍ഷത്തോട് അടുക്കുന്നു സ്നേഹ നിധിയായ ഒപോളിനെ എന്നരികില്‍ നിന്ന് ദൈവം അകറ്റി നിര്‍ത്തിയിട്ട്
ഒരിക്കല്‍ കണ്ടെത്തും എന്ന പ്രതീക്ഷക്ക് അറുതി വരുത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു..

നല്ല നാളുകളില്‍ പലപ്പൊഴും വീട് വെച്ച സ്ഥലത്തെ കുറിച്ചു പറയുമായിരുന്നു  പല തവണ വിളിച്ചിരുന്നെങ്കിലും
ഒരിക്കല്‍ പോലും വീട്ടില്‍ എനിക്ക് പോകാന്‍ കഴിഞ്ഞില്ലന്നത് ഇന്നു ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു...

നിഷ്കളങ്ക സൌഹൃദം ദൈവം കൈവിടില്ലന്നുള്ള വിശ്വാസം മുറുകെ പിടിച്ച്
ഒപോളിന്‍റെ വീട് നില്‍ക്കുന്ന സ്ഥലത്തെ ഏകദേശ ധാരണ വെച്ച് കാലത്ത് യാത്ര തുടര്‍ന്നു...
ഹൃദയമിടിപ്പിന് വേഗത കൂടിക്കൂടി വരുന്നു ദൈവമേ കണ്ടെത്താന്‍ കഴിഞ്ഞില്ലങ്കില്‍....

ഒരുപാട് അലഞ്ഞു ഒടുവില്‍ലക്‌ഷ്യം കണ്ടെത്തിയത് നഷ്ടപ്പെട്ട മൊബൈല്‍ നമ്പര്‍ വീണ്ടെടുത്തായിരുന്നു
വിറയാര്‍ന്ന കൈവിരല്‍ ഫോണ്‍ പാഡില്‍ നമ്പറിനായി പരതി ഒടുവില്‍ മറുതലക്കല്‍
ഇനി ഒരിക്കലും കേള്‍ക്കില്ലന്നു കരുതിയ സ്ത്രീ ശബ്ദം...



9.9.12

-:ദിനചര്യ:-


ദിനങ്ങള്‍ ചര്യകള്‍ക്ക് വഴിമാറുന്നു.ചര്യകള്‍ ദിനങ്ങള്‍ക്ക് വഴി മാറുന്നതും കാത്ത് പ്രത്യാശയോടെ തെന്നി വീഴാതെ നടന്നു നീങ്ങുന്നു. ഈ പാവം വിനീതന്‍.....

1.9.12

-:ലക്ഷ്യം ഒന്ന് ചിന്തകള്‍ പലത്:-


ത്ര എത്ര മുഖങ്ങള്‍ ദിനം പ്രതി നമ്മുടെ കണ്‍ മുന്‍പിലൂടെ കടന്നു പോകുന്നു. സന്തോഷവും സങ്കടവും അവരുടെ മുഖങ്ങളില്‍ മിന്നി മറയുന്നത് നമ്മുടെ ശ്രദ്ധയില്‍ പെടാറില്ലേ....

ഒരു മെഗാ പരമ്പരകുള്ള കഥകള്‍ വായിച്ചെടുക്കാം നമുക്ക് ആ മുഖങ്ങളില്‍ നിന്ന്. യാത്രകളില്‍ അത്തരം മുഖങ്ങള്‍ തേടാറുണ്ട് ഞാന്‍ അത് കൊണ്ട് തന്നെ ചില മുഖങ്ങള്‍ എന്‍റെ ചിന്തകളെ ആയത്തില്‍ സ്പര്‍ശിക്കാരുണ്ട്

മുഖങ്ങളില്‍ മിന്നിമറയുന്ന ഭാവങ്ങള്‍ ചിലപ്പോ വേദനകളുടെ പര്യായമാവാം മറ്റു ചിലപ്പോ പ്രതീക്ഷയുടെ പുഞ്ചിരിയാവാം ചിലനേരങ്ങളില്‍ വിശപ്പിന്‍റെ വിളികളുമാവാം.....

ദിനങ്ങളില്‍ സ്ഥിരത സ്ഥിരം ജോലി ഉള്ളവര്‍ക്ക്.അവരുടെ മുഖങ്ങളില്‍ അന്നേദിവസം ചെയ്യേണ്ട നൂലാമാലകള്‍ അതുമാത്രമോ എത്ര കാലമായി ഒരേ കാര്യങ്ങള്‍ പിന്തുടരുന്നു എന്നെങ്കിലും ഇതില്‍ നിന്നും ഒരു മോചനം എന്ന ഭാവമാവാം

ദു:ഖകരം മറ്റൊന്നാണ് ജോലി തിരയല്‍ എന്നുമത് ആവര്‍ത്തിക്കുന്നു ചിലര്‍ക്ക് പ്രതീക്ഷ മറ്റുചിലര്‍ക്ക് നിരാശയുടെ മൂടുപട ഭാവം മുഖങ്ങളില്‍ മിന്നി മറയുന്നത് കാണാം

നമ്മുടെ മുഖഭാവങ്ങള്‍ എല്ലാം ഒന്നാവുന്നത് എപ്പോഴാണെന്ന് നമ്മള്‍ ചിന്തിചിട്ടുണ്ടോ വിശപ്പിന്‍റെ വിളി വരുമ്പോള്‍ ഒരു ചാണ്‍ വയര്‍ അതാണല്ലോ നമ്മുടെയൊക്കെ പെടാപാടിന്‍റെ ഏക ലക്ഷ്യം.....അതിനു വേണ്ടിയല്ലേ മനുഷ്യന്‍ രക്ത ബന്തങ്ങളുടെ വിലയെ പിഴുതെറിയുന്നത് ചോര ചോരയെ തന്നെ മറന്നുല്ലസിക്കുന്നത്......

20.8.12

-: നിഴല്‍കൂട്ട് :-


ഴി വക്കില്‍ വെച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌
നഷ്ടപെട്ട എന്‍റെ കൂട്ടുകാരനെ കണ്ടു മുട്ടി.അത് തികച്ചും യാദൃശ്ചിക മായിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. തിരക്കിട്ട ജീവിതത്തിനിടയില്‍ സൗഹൃദങ്ങള്‍ കൊഴിഞ്ഞ്‌ പോവുന്നത് അറിയാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യം നഷ്ടങ്ങള്‍ മാത്രമായിരുന്നു എന്‍റെ കൂട്ട്.....

ബിസ്സ്നസ്സില്‍ കോടികള്‍കൊയ്യുമ്പോഴും ഹൃദയം കൊണ്ട് ഞാന്‍ പാപ്പരായിരുന്നു എന്ന് വേണം പറയാന്‍ പണം അത് മാത്രമായിരുന്നു അതുണ്ടെങ്കില്‍ എന്തും കൈപിടിയില്‍ അതായിരുന്നു എന്‍റെ ചിന്ത
പിന്നീട് ഞാന്‍ അറിഞ്ഞു പണം കൊടുത്താലും കിട്ടാത്തത് ഭൂമിയില്‍ പലതുമുണ്ടെന്ന് അതറിയാന്‍ ഞാന്‍ ഒരുപാട് വൈകി എന്ന് മാത്രം.....

ദൃതിയുള്ള യാത്രക്കിടയില്‍ വണ്ടി ബ്രേക്ക്‌ ഡോണ്‍ ആയി വഴിയില്‍ കിടന്നു എത്ര ശ്രമിച്ചിട്ടും വണ്ടി പിണങ്ങിക്കിടക്കുക തന്നെ.കാറില്‍ നിന്ന് ഇറങ്ങി തൊട്ടടുത്ത് വര്‍ക്ക് ഷോപ്പ് ഉണ്ടെന്നറിഞ്ഞ് അത് തേടി നടന്നു ഇളം വെയില്‍ എന്നെ തഴുകി പതിയെ കടന്നുപോയി ശരീരത്തിന് ഒരു സുഖമുള്ള അനുഭൂതി......

ഓര്‍മ്മകള്‍ എന്നെ ബാല്യത്തിലേക്ക് കൊണ്ടുപോയി അമ്മ എന്നും എന്നെ  ഇളം വെയില്‍ കൊള്ളിക്കുമായിരുന്നു ഒരിക്കെ ജിജ്ഞാസ കൂടി അമ്മയോട് എന്തിനാ അമ്മെ ഇങ്ങിനെ വെയില്‍ കൊള്ളിക്കുന്നത്.മോനുട്ടാ അത് നല്ലതാ പിന്നെ അമ്മ എന്തൊക്കെയോ പറഞ്ഞു അന്ന് അതോന്നും മനസ്സിലായില്ല. പിന്നീട് കാലങ്ങള്‍ എത്ര കഴിഞ്ഞു അതിന്‍റെ പൊരുള്‍ അറിയാന്‍........

ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍-ഡി- ഉല്‍പാദിപ്പിക്കുന്നത്
ഇളംവെയില്‍ ആണെന്ന്

ബാല്യത്തിലെ വെയില്‍ സമ്മാനിച്ചതാണ് എനിക്കാ കൂട്ടുകാരനെ ഞാന്‍ എവിടെ പോയാലും എനിക്കൊപ്പം വരുന്ന എന്‍റെ കൂട്ടുകാരന്‍.അവനെ കാണണമെങ്കില്‍ ഇളം വെയില്‍ വേണമെന്ന് മാത്രം ഒരിക്കല്‍ പോലും കാര്‍മേഘങ്ങള്‍ ഉള്ളപ്പോ അവനെ കണ്ടില്ല അത് കൊണ്ട് തന്നെ ഇളം വെയിലിനെ എന്‍റെ കൂട്ടിന്‍റെ ഗണത്തില്‍ കൂട്ടിയെന്ന് പറയാം....

ബാല്യം വിട്ട് കൌമാരവും. കൌമാരം വിട്ട് യൌവ്വനവും എന്‍റെ സൗഹൃദത്തിന് വേണ്ടി കാത്തു നിന്നില്ല.നഷ്ടങ്ങള്‍ക്ക് വേഗത കൂടി ലാഭങ്ങള്‍ക്ക് വേഗത കുറഞ്ഞു അതെന്നില്‍ മാറ്റങ്ങള്‍ കൊണ്ടെത്തിച്ചു
ജീവിതത്തിന്‍റെ വേഗത അവസാനം എന്നെ കൊണ്ടെത്തിച്ചത് എന്‍റെ സുഹൃത്തിന്‍റെ നേര്‍ക്ക് നേരെയുള്ള നിര്‍ത്തമായിരുന്നു അവന്‍റെ മുഖത്തെ പരിഹാസം നിന്‍റെ സമയം അടുത്തെന്ന മുന്നറീപ്പ്......

ഒടുവില്‍ തളര്‍ന്നു വീഴുമ്പൊ പിന്നിട്ട വഴികളില്‍ നഷ്ടപെട്ടത് പെറുക്കി എടുക്കാന്‍ ഒരു ശ്രമം നടത്താം എന്നു വെച്ചാല്‍ അതു വെറും വ്യഥാ സ്വപ്നമാണെന്ന് അറിയുമ്പോ ഹൃദയത്തിന്‍റെ നീറ്റല്‍ വാക്കുകള്‍ക്ക് അതീതമെത്രേ......