-: നിഴല്‍കൂട്ട് :-


ഴി വക്കില്‍ വെച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌
നഷ്ടപെട്ട എന്‍റെ കൂട്ടുകാരനെ കണ്ടു മുട്ടി.അത് തികച്ചും യാദൃശ്ചിക മായിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. തിരക്കിട്ട ജീവിതത്തിനിടയില്‍ സൗഹൃദങ്ങള്‍ കൊഴിഞ്ഞ്‌ പോവുന്നത് അറിയാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യം നഷ്ടങ്ങള്‍ മാത്രമായിരുന്നു എന്‍റെ കൂട്ട്.....

ബിസ്സ്നസ്സില്‍ കോടികള്‍കൊയ്യുമ്പോഴും ഹൃദയം കൊണ്ട് ഞാന്‍ പാപ്പരായിരുന്നു എന്ന് വേണം പറയാന്‍ പണം അത് മാത്രമായിരുന്നു അതുണ്ടെങ്കില്‍ എന്തും കൈപിടിയില്‍ അതായിരുന്നു എന്‍റെ ചിന്ത
പിന്നീട് ഞാന്‍ അറിഞ്ഞു പണം കൊടുത്താലും കിട്ടാത്തത് ഭൂമിയില്‍ പലതുമുണ്ടെന്ന് അതറിയാന്‍ ഞാന്‍ ഒരുപാട് വൈകി എന്ന് മാത്രം.....

ദൃതിയുള്ള യാത്രക്കിടയില്‍ വണ്ടി ബ്രേക്ക്‌ ഡോണ്‍ ആയി വഴിയില്‍ കിടന്നു എത്ര ശ്രമിച്ചിട്ടും വണ്ടി പിണങ്ങിക്കിടക്കുക തന്നെ.കാറില്‍ നിന്ന് ഇറങ്ങി തൊട്ടടുത്ത് വര്‍ക്ക് ഷോപ്പ് ഉണ്ടെന്നറിഞ്ഞ് അത് തേടി നടന്നു ഇളം വെയില്‍ എന്നെ തഴുകി പതിയെ കടന്നുപോയി ശരീരത്തിന് ഒരു സുഖമുള്ള അനുഭൂതി......

ഓര്‍മ്മകള്‍ എന്നെ ബാല്യത്തിലേക്ക് കൊണ്ടുപോയി അമ്മ എന്നും എന്നെ  ഇളം വെയില്‍ കൊള്ളിക്കുമായിരുന്നു ഒരിക്കെ ജിജ്ഞാസ കൂടി അമ്മയോട് എന്തിനാ അമ്മെ ഇങ്ങിനെ വെയില്‍ കൊള്ളിക്കുന്നത്.മോനുട്ടാ അത് നല്ലതാ പിന്നെ അമ്മ എന്തൊക്കെയോ പറഞ്ഞു അന്ന് അതോന്നും മനസ്സിലായില്ല. പിന്നീട് കാലങ്ങള്‍ എത്ര കഴിഞ്ഞു അതിന്‍റെ പൊരുള്‍ അറിയാന്‍........

ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍-ഡി- ഉല്‍പാദിപ്പിക്കുന്നത്
ഇളംവെയില്‍ ആണെന്ന്

ബാല്യത്തിലെ വെയില്‍ സമ്മാനിച്ചതാണ് എനിക്കാ കൂട്ടുകാരനെ ഞാന്‍ എവിടെ പോയാലും എനിക്കൊപ്പം വരുന്ന എന്‍റെ കൂട്ടുകാരന്‍.അവനെ കാണണമെങ്കില്‍ ഇളം വെയില്‍ വേണമെന്ന് മാത്രം ഒരിക്കല്‍ പോലും കാര്‍മേഘങ്ങള്‍ ഉള്ളപ്പോ അവനെ കണ്ടില്ല അത് കൊണ്ട് തന്നെ ഇളം വെയിലിനെ എന്‍റെ കൂട്ടിന്‍റെ ഗണത്തില്‍ കൂട്ടിയെന്ന് പറയാം....

ബാല്യം വിട്ട് കൌമാരവും. കൌമാരം വിട്ട് യൌവ്വനവും എന്‍റെ സൗഹൃദത്തിന് വേണ്ടി കാത്തു നിന്നില്ല.നഷ്ടങ്ങള്‍ക്ക് വേഗത കൂടി ലാഭങ്ങള്‍ക്ക് വേഗത കുറഞ്ഞു അതെന്നില്‍ മാറ്റങ്ങള്‍ കൊണ്ടെത്തിച്ചു
ജീവിതത്തിന്‍റെ വേഗത അവസാനം എന്നെ കൊണ്ടെത്തിച്ചത് എന്‍റെ സുഹൃത്തിന്‍റെ നേര്‍ക്ക് നേരെയുള്ള നിര്‍ത്തമായിരുന്നു അവന്‍റെ മുഖത്തെ പരിഹാസം നിന്‍റെ സമയം അടുത്തെന്ന മുന്നറീപ്പ്......

ഒടുവില്‍ തളര്‍ന്നു വീഴുമ്പൊ പിന്നിട്ട വഴികളില്‍ നഷ്ടപെട്ടത് പെറുക്കി എടുക്കാന്‍ ഒരു ശ്രമം നടത്താം എന്നു വെച്ചാല്‍ അതു വെറും വ്യഥാ സ്വപ്നമാണെന്ന് അറിയുമ്പോ ഹൃദയത്തിന്‍റെ നീറ്റല്‍ വാക്കുകള്‍ക്ക് അതീതമെത്രേ......
Written by

7 അഭിപ്രായങ്ങൾ:

 1. മറുപടികൾ
  1. DEAR SIR,

   ജീവിതത്തിന്‍റെ തിരക്കുകള്‍ എത്ര എത്ര ബന്ധങ്ങള്‍ തകര്‍ക്കുന്നു അല്ലെ നഷ്ടപ്പെട്ടത് നമുക്കൊരിക്കലും തിരിച്ചു കിട്ടില്ലാ എന്ന് അറിയാത്തതിനാലാണോ ? അറിയാന്‍ ശ്രമിക്കുന്നില്ല എന്നതല്ലേ സത്യം......

   വന്നതില്‍ വാക്കുകള്‍ക്ക് അതീതമായ സന്തോഷം വീണ്ടും വരിക സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

   ഇല്ലാതാക്കൂ
 2. വഴി വക്കില്‍ വെച്ച് അപ്രതീക്ഷിതമായി വര്‍ഷങ്ങള്‍ക്കു മുന്‍പ്‌
  നഷ്ടപെട്ട എന്‍റെ കൂട്ടുകാരനെ കണ്ടു മുട്ടി.അത് തികച്ചും യാദൃശ്ചിക മായിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി
  ================================
  അപ്രതീക്ഷിതമായി കണ്ടു മുട്ടുമ്പോള്‍ അത് ഉറപ്പായും യാദ്രിഛികമായിരിക്കും ,,

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR IKKA
   ഹൃദ്യത്തില്‍ വന്നതില്‍ ഒരുപാട് സന്തോഷം അതിലുപരി തെറ്റുകള്‍ തിരുത്താനുള്ള അവസരം തന്ന് ഈ എളിയ എഴുത്തുകാരന് പ്രോല്‍സാഹനം തന്നതിനും വീണ്ടും വരിക സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

   ഇല്ലാതാക്കൂ
 3. >>>നഷ്ടങ്ങള്‍ക്ക് വേഗത കൂടി ലാഭങ്ങള്‍ക്ക് വേഗത കുറഞ്ഞു അതെന്നില്‍ മാറ്റങ്ങള്‍ കൊണ്ടെത്തിച്ചു<<< ഷംസൂ അങ്ങനെ തന്നെ ...!!

  മറുപടിഇല്ലാതാക്കൂ
 4. കൊചൂസേ ഒരു വിഷമമേ ഉള്ളൂ താങ്കള്‍ ഹൃദ്യത്തില്‍ വരാന്‍ വൈകുന്നു എന്നുള്ളത് അറിയാം തിരക്കുകള്‍ അതു നമ്മെ നിര്‍ജീവമാക്കുന്നു എന്നുള്ളത് സന്തോഷം വീണ്ടും വരുമല്ലോ അല്ലേ

  മറുപടിഇല്ലാതാക്കൂ