20.5.15

-:അക്കിടി:-

നമുക്കെല്ലാം പലപല അക്കിടികൾ പറ്റാറില്ലേ അതുപോലൊരു അക്കിടി കഥ പറയാം ഓഫീസിലെ പേപ്പർ വർക്കുമായി ഞാൻ അടുത്തുള്ള ഡി റ്റി പി സെന്ററിൽ പോയി വർക്ക് നടന്നുകൊണ്ടിരിക്കുന്നു അതും വീക്ഷിച്ച് ഞാൻ അരികിൽ തന്നെയുണ്ട് വർക്കിൻ വേഗത കൊണ്ട് സമയം പോയതറിഞ്ഞില്ല. അഞ്ചു മണി ആയപ്പോ വർക്ക് അടുത്ത ആളെ ഏൽപ്പിച്ച് പെണ്‍കുട്ടി പോയി അയാൾ വർക്ക് തുടർന്നു ഏകദേശം വർക്ക് കഴിയാറായിക്കാണും എനിക്ക് വയറിൽ എന്തോ ഒരസ്വസ്ത്ഥ വയറ് മൊത്തമായും വേദനപടർന്നു ഇരിക്കാനും നില്ക്കാനും വയ്യാത്ത അവസ്ഥ എന്റെ വെപ്രാളം കണ്ടിട്ടെന്നവണ്ണം അടുത്തിരുന്ന ആൾ ചോദിച്ചു എന്തു പറ്റി എന്താന്നറിയില്ല വയറു വല്ലാതെ വേദനിക്കുന്നു പതിവുചോദ്യം ഉച്ചക്ക് എന്ത് കഴിച്ചു എന്നും കഴിക്കുന്നതുതന്നെ ഗ്യാസിന്റെ വല്ലവേദനയായിരിക്കും മെഡിക്കൽ ഷോപ്പിൽ പറഞ്ഞാൽ റ്റാബ്ലറ്റ് തരും അതൊന്നു കഴിച്ചു നോക്കിയാലോ വേദനയ്ക്കിടയിലും അതൊന്നു ശ്രമിക്കാം എന്നുകരുതി

ഫ്രണ്ടിനെ വിളിച്ച് റ്റാ ബ്ലറ്റ് വാങ്ങിപ്പിച്ചു കഴി ക്കാൻ നോക്കുമ്പോൾ വെള്ളമില്ല അടുത്ത ടാബ്ലിൽ ഇരുന്ന കുപ്പി കടക്കാരൻ എടുത്തു തരികയും ചെയ്തു മറ്റൊന്നും നോക്കിയില്ല റ്റാബ്ലറ്റ് വായിലിട്ട് കുപ്പി മൂടി തുറന്ന് വായിലേക്ക് കമയ്ത്തി ഒരുകവിൾ കുടിച്ചു ഒരസഹനീയമായ മണം പുറത്തേക്ക് വന്നു കൂടെ ചർദിക്കാനുള്ള ത്വരയും ദൈവമേ ഇതെന്തുവെള്ളമാണ് ഞങ്ങൾ മൂന്നു പേരും മുഖാമുഖം നോക്കി കടക്കാരാൻ പറഞ്ഞു ആ കുട്ടി കൊണ്ടുവരുന്ന വെള്ളമായിരിക്കും അവളിരുന്ന ടേബ്ലിൽ നിന്നാണ് എനി ക്കെടുത്ത് തന്നതും എന്റെ വെപ്രാളം കണ്ടതും കൂട്ടുകാരൻ തപ്പിപിടിച്ച് കയ്യിൽ കിട്ടിയ കുപ്പിയുമായി തൊട്ടടുത്ത ഹോട്ടലിൽ നിന്നും ചൂടു വെള്ളം കൊണ്ടു തന്നു ഒരു ലിറ്റർ വെള്ളം ഒറ്റവലിക്ക് ഞാൻ കുടിച്ചു തീർത്തു അപ്പൊഴെ മുൻപ് കുടിച്ച വെള്ളത്തിൻ ചുവവായിൽ നിന്നും പോയൊള്ളൂ

ഒരുഭാഗത്ത് വയറു വേദന മറുഭാഗത്ത് കുടിച്ച വെള്ളത്തിൻ വിഷമത ഞാൻ ആകെ വിയർത്തു വിളർത്തു അത് കണ്ടിട്ട് അപ്പൊ തന്നെ കടക്കാരൻ കടയിൽ നിന്ന് പോയ പെണ്‍കുട്ടിയെ വിളിച്ചു ഫോണ്‍ റിങ്ങ് ചെയ്യുന്നുണ്ട് ബാസ്സിലായിരിക്കും എന്തായാലും അവർ തിരികെവിളിക്കും നിങ്ങൾ വിഷമിക്കണ്ട അവൾ കുടിക്കാൻ കൊണ്ടുവരുന്നവെള്ളകുപ്പിയല്ലെ
അൽപ്പം കഴിഞ്ഞപ്പോ കുടിച്ച ഗുളിക ഫലിച്ചു തുടങ്ങി  വേദനയ്ക്ക് അൽപ്പം കുറവ് തോന്നി ഡി റ്റി പി വർക്ക് തീർത്ത് അടുത്ത ദിവസം വന്ന് പെണ്‍കുട്ടിയോട് വെള്ളത്തെ ചോദിക്കാം എന്ന് കരുതി ഓഫീസിലേക്ക് വന്നു അടുത്ത ദിവസം ഡി റ്റി പി സെന്ററിൽ എത്തി പെണ്‍കുട്ടിയെ കണ്ടു സംസാരിച്ചതും ഞാൻ ശരിക്കും ഞെട്ടി നാല് ആഴ്ച്ചകളോളമായി ആ കുപ്പിവെള്ളം വാങ്ങി വെച്ചിട്ട് അടുത്ത ഹോട്ടലിൽ നിന്നും കുടിക്കാൻ കൊണ്ടുവന്നപ്പോ വെള്ളത്തിനു രുചി വ്യത്യാസം അതുകൊണ്ട് മാറ്റിവെച്ചു തിരക്കിനിടയിൽ വേള്ളമൊഴിവാക്കാൻ മറന്നു ടെബ്ലിൻ അടിയിൽ വെച്ചതാ എന്തോ പേപ്പറോമറ്റോ എടുത്തപ്പോ മുകളിൽ വെചുപൊയതാ ഒരു ക്ഷമ പറച്ചിലിൽ ഒതുങ്ങുമോ എനിക്ക് പറ്റിയ അക്കിടി

ഷംസുദ്ദീൻ തോപ്പിൽ 
http://hrdyam.blogspot.in/

12.5.15

-:ഒറ്റ നാണയം:-



യാത്രകളിൽ പലപ്പോഴും നമ്മൾ തിരികെ ലഭിക്കേണ്ട ബാലൻസ് കാശ് ഒരു രൂപയോ അമ്പതു പൈസയോ ആണെങ്കിൽ പലപ്പോഴും നമ്മൾ വാങ്ങിക്കാറില്ല. ചോദിയ്ക്കാൻ മടിയും എന്നാൽ ഒർത്തുവെച്ച് കണ്ടക്ടർ തരുകയും ഇല്ല.ഒരിക്കൽ ഒറ്റ നാണയം എനിക്ക് നല്കിയ വിഷമഘട്ടം പറയാം .മാസ ശമ്പളം വാങ്ങുന്ന അധികമാളുകൾക്കും പിണയുന്ന അല്ലങ്കിൽ വന്നുഭവിക്കുന്ന അക്കിടിയാണ് മാസാവസാന മാകുമ്പൊഴേക്കും പേർസിൽ നയാ പൈസ കാണില്ല. എങ്ങിനെയും തട്ടിമുട്ടി കടം വാങ്ങിയായിരിക്കും മാസം കടന്നുപോകുക. അടുത്ത ദിവസം ശമ്പളം കിട്ടേണ്ട ദിവസമായതിനാൽ ഒരു ഏകദേശ കണക്കുവെച്ച്‌  വീടെത്താൻ കാശ് ഉണ്ടാവുമെന്ന് കരുതി രാത്രി ആയതിനാൽ കിട്ടിയ ബസ്സിൽ പാഞ്ഞു കയറി .ബസ്സിൽ നല്ല തിരക്കുണ്ട് അടുത്ത ദിവസം അവധിയായത്‌ കൊണ്ടാണെന്ന് തോന്നുന്നു കാൽകുത്താൻ സ്ഥലമില്ല. പുറത്ത് ചാറ്റൽ മഴയുടെ ആരംഭവും തണുപ്പാർന്ന ഇളം തെന്നൽ ബസ്സിൻ ഡോർ വിൻഡോയിലൂടെ എന്നെ തഴുകി തലോടി ഉറക്കിൻ ആലസ്യം എന്നിൽ കോരി ഇട്ട്  കടന്നുപോയി.

രാവിലെ തുടങ്ങുന്ന ഓഫീസ് ജോലിക്കിടയിൽ ആ കെ കിട്ടുന്ന റസ്റ്റ്‌ വീട്ടിൽ നിന്നും ഓഫീസിലേക്കും ഒഫീസിൽ നിന്നും വീട്ടിലേക്കുമുള്ള ഈ യാത്രക്കിടയിൽ ആണ് അതും സീറ്റ് കിട്ടിയാൽ മാത്രം അല്ലങ്കിൽ ഒരു കയ്യിൽ ബാഗും മറുകയ്യിൽ ബസ്സിൻ കമ്പിയിൽ തൂങ്ങിയാടിയാണ് വീട് പിടിക്കുക.കണ്ടക്ടറുടെ ടികറ്റ് വിളി അൽപ്പം അകലെ വെച്ച് കേട്ടപ്പോ ഞാൻ ഒരുവിധം ബാലൻസ് ചെയ്ത് നിന്ന് പേർസ്‌ എടുത്ത് അതിൽ കാശിനു വേണ്ടി ഒന്ന് പരതി. രണ്ടു മൂന്ന് അഞ്ചു രൂപ നോട്ട് കിട്ടി പിന്നെ ഒന്നും കണ്ടില്ല .ദൈവമേ നെഞ്ചൊന്നു പിടച്ചു കാശ് തികയില്ലല്ലൊ ഇത്രയും ആളുകൾക്കിടയിൽ വെച്ച് കണ്ടക്ടറുടെ വായിൽ ഉള്ളത് കേൾക്കുകയും വേണം നാണംകെടുകയും ചെയ്യും വെപ്രാളത്തോടെ ബാഗിലും ഒന്ന് തപ്പി അൽപ്പാശ്വാസം ഒറ്റരൂപ രണ്ടെണ്ണം കിട്ടി എന്നാലും ഒരു നാണയത്തിൻ കുറവുണ്ട് ഒരു രക്ഷയുമില്ല ആരോടെങ്കിലും ഛെ അത് മോശമാണ് .പെട്ടന്ന് മനസ്സിൽ കടന്നുവന്നത് ബസ്സിൽ ചില്ലറ കൊടുക്കാത്തതിന് കണ്ടക്ടറുടെ കുശുകുശുപ്പ് സൂട്ടും കോട്ടുമിട്ട് ഓരോരുത്തർ ബസ്സിൽ കയറും ചില്ലറ ഒട്ട് ഇല്ല താനും ഇ വിടന്താ നോട്ടടിക്കണ ബാങ്കാ അപ്പൊ പിന്നെ ഒരുരൂപ കുറവുണ്ടെന്നറി ഞ്ഞാൽ ഇങ്ങോട്ട് ആണേൽ കിട്ടി എന്നു വരില്ല അങ്ങോട്ടാണേൽ പത്തിന്റെ പൈസ കുറയാനും കണ്ടക്ടർ സമ്മതിക്കത്തില്ല. മഴയുടെ തണുപ്പിലും ഞാൻ നിന്ന് വിയർക്കാൻ തുടങ്ങി നാവ് വരണ്ടു തൊണ്ടയിൽ വെള്ളത്തിൻ അവസാന ഉമുനീരും വറ്റിവരണ്ടു ഒരുരൂപയുടെ വിലയെന്തെന്ന് ശരിക്ക് അറിഞ്ഞ നിമിഷങ്ങൾ അവസാനം ഞാൻ ഒരു തീരുമാനത്തിൽ എത്തി കാശ് കുറവുള്ള കാര്യം പറയണ്ട ബസ്സിലാണേൽ നല്ല തിരക്കും. ഉള്ള കാശ് ചുരുട്ടി മടക്കി കൊടുക്കാം പലപ്പോഴും ഒരുരൂപയും രണ്ടുരൂപയും ഒരേ വലിപ്പമാണ് ഭാഗ്യമുണ്ടേൽ പുള്ളിക്കാരൻ കാശ് വാങ്ങി ബാഗിലിടും

കണ്ടക്ടർ കാശ് ചോദിച്ചതും ഹൃദയ മിടിപ്പോടെ വിറയാർന്ന കൈകളോടെ ഒരുവിധം ബാലൻസ് ചെയ്യ്ത് ഏന്തി വലിഞ്ഞ് കാശ് കൊടുത്തു അയാളത് വേഗം വാങ്ങി ബാഗിലിടുകയും ടിക്കറ്റ്‌ തരികയും ചെയ്തു അപ്പോഴാണ്‌ എന്റെ ശ്വാസമൊന്നു നേർക്ക് വീണത്‌ .ഒരാളെ പറ്റിക്കേണ്ടി വന്നതിൽ വിഷമമുണ്ടേലും എത്രയോ കണ്ടക്ടർമ്മാർ തരാനുള്ള ഒറ്റ നാണയത്തിൽ ബാലൻസു വെച്ച് മനസ്സിനെ ശാന്തമാക്കി വീണ്ടും യാത്ര തുടർന്നു അതിനോടൊപ്പം വലിയൊരു പാടവും പഠിച്ചു അഞ്ചു പൈസയാണങ്കിലും ചിലനേരത്ത്  അതിന് പൊന്നിൻ വിലയാണെന്ന്
ഒറ്റനാണയങ്ങൾ അമൂല്യമാണ്‌ അത് പാഴാക്കരുത് പാഴാക്കിയാൽ പണി പാലുംവെള്ളത്തിൽ പിറകെവരും


ഷംസുദ്ദീൻ തോപ്പിൽ 
hrdyam.blogspot.com 

6.5.15

-:തങ്കമ്മ ചേച്ചി:-



അടുത്ത വീട്ടിലെ തങ്കമ്മ ചേച്ചിക്ക് മിണ്ടാപ്രാണികളോടതിരറ്റ സ്നേഹവും വാല്സല്യവുമാണ് അവരവരുടെ മക്കളെ നോക്കുംപോലെയാണ് അവയോട് ഇടപഴകുക.ആ ഇടയ്ക്ക് ചന്തയിൽ നിന്ന് രണ്ടു പിടക്കോഴികളെ അവർ വാങ്ങി അവയോടു കാണിക്കുന്ന സ്നേഹം കണ്ടു ഞാൻ പലപ്പോഴും അത്ഭുതപെട്ടിട്ടുണ്ട്. എപ്പോ കണ്ടാലും അവയുടെ മഹിമ പറയാനേ തങ്കമ്മ ചേച്ചിക്ക് നേരം കാണൂ .രണ്ടു കോഴികളും ഒരുമിച്ച് തീറ്റ എടുക്കുന്നതും ഒരുമിച്ച് നടക്കുന്നതും ഒരമ്മയുടെ മക്കളെ പോലെയേ അവയെ ഞാൻ പലപ്പോഴും കണ്ടിട്ടുള്ളൂ. ഒരു ദിവസം കാലത്ത് ഞാൻ ഓഫീസിലേക്ക് ഇറങ്ങാൻ നേരത്ത് വളരെ വേദന തോന്നുന്ന മുഖവുമായി അവർ വീട്ടിലേക്കു വന്നു. രണ്ടു കോഴികളിൽ ഒരണ്ണത്തിന് കാലു രണ്ടും തളർന്നെന്നും ഇന്നലെ വരെ അതിനൊരു കുഴപ്പവുമുണ്ടായില്ല ഇന്നിതാ അതിങ്ങനെ ആയിരിക്കുന്നു. വല്ല തൈലവും ഇരിപ്പുണ്ടോ ഒന്നു ഉഴിഞ്ഞ് ആവി പിടിച്ചാ ശരിയാവും. പിന്നെ കുട്ടി ബുദ്ധി മുട്ടില്ലേൽ വൈകിട്ട് വരുമ്പോൾ മൃഗാശുപത്രിയിൽ പറഞ്ഞ് മരുന്ന് കൊണ്ടുവരുമോ?. ഞാൻ തലയാട്ടി അവർ ആശ്വാസത്തോടെ വീട്ടിൽ നിന്ന് പഴയ ഒരു തൈലകുപ്പിയിൽ അൽപ്പം തൈലം ഉണ്ടായിരുന്നു അതു വാങ്ങി വേദനയോടെ വീട്ടിലേക്കും ഞാൻ ഓഫീസിലേക്കും പോന്നു.

ഓഫീസിലെ ലഞ്ച്ബ്രേക്കിൽ  മൃഗാശുപത്രിയിൽചെന്ന് മരുന്ന് വാങ്ങി. വൈകിട്ട് വീട്ടിലെത്തി കൊടുക്കാം എന്നുകരുതി .ഏകദേശം നാലുമണിയായിക്കാണും വീട്ടിൽ നിന്ന് അമ്മയുടെ ഫോണ്‍ വന്നു. തങ്കമ്മ ചേച്ചി കലങ്ങിയ കണ്ണുമായി വന്നിരുന്നു. അവരുടെ കോഴി മരുന്നിനുപോലും കാത്തു നില്ക്കാതെ അവരെ വിട്ട് യാത്രയായെന്ന് .ഒരുപാടു നേരം തൈലമിട്ടു കാലുകൾ ഉഴിയുകയും ആവി പിടിക്കയും ചെയ്തു പക്ഷെ എന്തു ചെയ്യാൻ അതിന്റെ സമയമടുത്തെന്നു തോന്നുന്നു .തങ്കമ്മചേച്ചി  വലിയ സങ്കടത്തിൽ ആയിരുന്നു .മോൻ മരുന്ന് വാങ്ങിയോ കൂടെയുള്ള കോഴിയെ എങ്കിലും രക്ഷിക്കണം ഞാൻ വൈകിട്ട് വരാം എന്ന് പറഞ്ഞ് അവർ പോയി. അത് പറഞ്ഞ് അമ്മ മറുതലക്കൽ ഫോണ്‍ വെച്ചു. ഞാൻ ഒർക്കയായിരുന്നു സഹജീവികളോട് പോലും സ്നേഹംകാണി ക്കാത്ത അഭ്യസ്ഥവിദ്യരായ നമ്മുടെ തലമുറ മാതൃകയാക്കേണ്ടത്  ഒരു സാദാരണ നാട്ടിൻ പുറത്തു കാരിയായ തങ്കമ്മ ചേച്ചിയെയാണ് .പഠനമല്ല പ്രദാനം പഠനം പ്രാവർത്തികമാക്കുകയെന്നതാണ്.
എത്ര പഠിച്ചു എന്നതല്ല സഹജീവികളോട് കരുണ കാണിക്കാനുള്ള മനസ്സ് നമുക്കില്ലങ്കിൽ പിന്നെ അറിവുകൊണ്ട്‌ എന്തു ഫലം.

ഷംസുദ്ധീൻ തോപ്പിൽ
www.hrdyam.blogspot.com