-:അക്കിടി:-

നമുക്കെല്ലാം പലപല അക്കിടികൾ പറ്റാറില്ലേ അതുപോലൊരു അക്കിടി കഥ പറയാം ഓഫീസിലെ പേപ്പർ വർക്കുമായി ഞാൻ അടുത്തുള്ള ഡി റ്റി പി സെന്ററിൽ പോയി വർക്ക് നടന്നുകൊണ്ടിരിക്കുന്നു അതും വീക്ഷിച്ച് ഞാൻ അരികിൽ തന്നെയുണ്ട് വർക്കിൻ വേഗത കൊണ്ട് സമയം പോയതറിഞ്ഞില്ല. അഞ്ചു മണി ആയപ്പോ വർക്ക് അടുത്ത ആളെ ഏൽപ്പിച്ച് പെണ്‍കുട്ടി പോയി അയാൾ വർക്ക് തുടർന്നു ഏകദേശം വർക്ക് കഴിയാറായിക്കാണും എനിക്ക് വയറിൽ എന്തോ ഒരസ്വസ്ത്ഥ വയറ് മൊത്തമായും വേദനപടർന്നു ഇരിക്കാനും നില്ക്കാനും വയ്യാത്ത അവസ്ഥ എന്റെ വെപ്രാളം കണ്ടിട്ടെന്നവണ്ണം അടുത്തിരുന്ന ആൾ ചോദിച്ചു എന്തു പറ്റി എന്താന്നറിയില്ല വയറു വല്ലാതെ വേദനിക്കുന്നു പതിവുചോദ്യം ഉച്ചക്ക് എന്ത് കഴിച്ചു എന്നും കഴിക്കുന്നതുതന്നെ ഗ്യാസിന്റെ വല്ലവേദനയായിരിക്കും മെഡിക്കൽ ഷോപ്പിൽ പറഞ്ഞാൽ റ്റാബ്ലറ്റ് തരും അതൊന്നു കഴിച്ചു നോക്കിയാലോ വേദനയ്ക്കിടയിലും അതൊന്നു ശ്രമിക്കാം എന്നുകരുതി

ഫ്രണ്ടിനെ വിളിച്ച് റ്റാ ബ്ലറ്റ് വാങ്ങിപ്പിച്ചു കഴി ക്കാൻ നോക്കുമ്പോൾ വെള്ളമില്ല അടുത്ത ടാബ്ലിൽ ഇരുന്ന കുപ്പി കടക്കാരൻ എടുത്തു തരികയും ചെയ്തു മറ്റൊന്നും നോക്കിയില്ല റ്റാബ്ലറ്റ് വായിലിട്ട് കുപ്പി മൂടി തുറന്ന് വായിലേക്ക് കമയ്ത്തി ഒരുകവിൾ കുടിച്ചു ഒരസഹനീയമായ മണം പുറത്തേക്ക് വന്നു കൂടെ ചർദിക്കാനുള്ള ത്വരയും ദൈവമേ ഇതെന്തുവെള്ളമാണ് ഞങ്ങൾ മൂന്നു പേരും മുഖാമുഖം നോക്കി കടക്കാരാൻ പറഞ്ഞു ആ കുട്ടി കൊണ്ടുവരുന്ന വെള്ളമായിരിക്കും അവളിരുന്ന ടേബ്ലിൽ നിന്നാണ് എനി ക്കെടുത്ത് തന്നതും എന്റെ വെപ്രാളം കണ്ടതും കൂട്ടുകാരൻ തപ്പിപിടിച്ച് കയ്യിൽ കിട്ടിയ കുപ്പിയുമായി തൊട്ടടുത്ത ഹോട്ടലിൽ നിന്നും ചൂടു വെള്ളം കൊണ്ടു തന്നു ഒരു ലിറ്റർ വെള്ളം ഒറ്റവലിക്ക് ഞാൻ കുടിച്ചു തീർത്തു അപ്പൊഴെ മുൻപ് കുടിച്ച വെള്ളത്തിൻ ചുവവായിൽ നിന്നും പോയൊള്ളൂ

ഒരുഭാഗത്ത് വയറു വേദന മറുഭാഗത്ത് കുടിച്ച വെള്ളത്തിൻ വിഷമത ഞാൻ ആകെ വിയർത്തു വിളർത്തു അത് കണ്ടിട്ട് അപ്പൊ തന്നെ കടക്കാരൻ കടയിൽ നിന്ന് പോയ പെണ്‍കുട്ടിയെ വിളിച്ചു ഫോണ്‍ റിങ്ങ് ചെയ്യുന്നുണ്ട് ബാസ്സിലായിരിക്കും എന്തായാലും അവർ തിരികെവിളിക്കും നിങ്ങൾ വിഷമിക്കണ്ട അവൾ കുടിക്കാൻ കൊണ്ടുവരുന്നവെള്ളകുപ്പിയല്ലെ
അൽപ്പം കഴിഞ്ഞപ്പോ കുടിച്ച ഗുളിക ഫലിച്ചു തുടങ്ങി  വേദനയ്ക്ക് അൽപ്പം കുറവ് തോന്നി ഡി റ്റി പി വർക്ക് തീർത്ത് അടുത്ത ദിവസം വന്ന് പെണ്‍കുട്ടിയോട് വെള്ളത്തെ ചോദിക്കാം എന്ന് കരുതി ഓഫീസിലേക്ക് വന്നു അടുത്ത ദിവസം ഡി റ്റി പി സെന്ററിൽ എത്തി പെണ്‍കുട്ടിയെ കണ്ടു സംസാരിച്ചതും ഞാൻ ശരിക്കും ഞെട്ടി നാല് ആഴ്ച്ചകളോളമായി ആ കുപ്പിവെള്ളം വാങ്ങി വെച്ചിട്ട് അടുത്ത ഹോട്ടലിൽ നിന്നും കുടിക്കാൻ കൊണ്ടുവന്നപ്പോ വെള്ളത്തിനു രുചി വ്യത്യാസം അതുകൊണ്ട് മാറ്റിവെച്ചു തിരക്കിനിടയിൽ വേള്ളമൊഴിവാക്കാൻ മറന്നു ടെബ്ലിൻ അടിയിൽ വെച്ചതാ എന്തോ പേപ്പറോമറ്റോ എടുത്തപ്പോ മുകളിൽ വെചുപൊയതാ ഒരു ക്ഷമ പറച്ചിലിൽ ഒതുങ്ങുമോ എനിക്ക് പറ്റിയ അക്കിടി

ഷംസുദ്ദീൻ തോപ്പിൽ 
http://hrdyam.blogspot.in/


Written by

8 അഭിപ്രായങ്ങൾ:

 1. എത്ര അത്യാവശ്യമായാലും അങ്ങനെ നോക്കാതെ ഒരു കുപ്പിയിലെയും ദ്രാവകം എടുത്ത് കുടിക്കരുത്. ചില ആസിഡുകളും രാസലായനികളും കണ്ടാല്‍ വെള്ളം പോലെ തന്നെ ഇരിക്കും. മാരകമായിരിക്കും പ്രത്യാഘാതം.

  മറുപടിഇല്ലാതാക്കൂ
 2. ചുടുവെള്ളത്തില്‍ വീണ പൂച്ച
  പച്ചവെള്ളം കണ്ടാല്‍ ശങ്കിക്കും.
  അതേപോലെ ഇനി ഏതു വെള്ളം കണ്ടാലും ശങ്കയൊക്കെ വരും.....
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. മിക്കവാറും ആള്‍ക്കാര്‍ക്ക് ഈ പറ്റ് പറ്റാറുണ്ട്... എനിക്കിടക്കിടെ പറ്റുന്നതാണ്...എന്നാലും ഉപദേശിക്കാലോ, വെള്ളമടിക്കുമ്പോ സൂക്ഷിച്ചടിക്കണ്ടേ....

  മറുപടിഇല്ലാതാക്കൂ