-: ചിറകറ്റ കിനാക്കൾ :-വർഷങ്ങളായി തുണിത്തരങ്ങൾ വില്ക്കുന്ന കടയിലേയും ചെരുപ്പുകൾ വിൽക്കുന്ന കടയിലെയും   ജോലി ഭാരം പാതിരാത്രി കഴിഞ്ഞുള്ള വീടെത്തൽ ഓരോ ദിവസത്തെ പഠിക്കാനുള്ള പാഠങ്ങൾ പഠിക്കാതെ വേദനയോടെ... ഇങ്ങനെ പോയാൽ തന്റെ ഭാവി ഇരുളടയുമെന്ന് ഫസൽ ഓർത്തു

ഇത്രയും കാലം ജോലി എടുത്തിട്ട് എന്തുണ്ട് തന്റെ കൈവശം സമ്പാദ്യമായിട്ട് കഷ്ട്ടതയ്ക്ക് നടുവിലും പഠനം മുറുകെ പിടിച്ചതുകൊണ്ട് അത് കൂടെയുണ്ട് ഇക്കാലത്ത് പഠിച്ചില്ലങ്കിൽ എങ്ങനെ മുൻപോട്ടു പോകും

ആ ഇടയ്ക് ഫസലിന്റെ സുഹൃത്ത് പറഞ്ഞു ഫസലെ നമ്മുടെ ആ മുസ്ലിം ട്രസ്റ്റ് ഇല്ലെ അവിടെ ജോലിക്ക് ആളെ വേണമെന്ന് കേട്ടിരുന്നു അവിടെയാകുമ്പോൾ അഞ്ചു മണിവരെയുള്ളൂ ജോലി അതുകഴിഞ്ഞാ നിനക്ക് പഠിക്കാനുള്ള സമയവും കിട്ടും സ്ഥാപന മനാജരെ നീ ഒന്ന് കണ്ടു നോക്ക് അവിടെ റെക്കമെന്റിൽ ഒന്നും കയറി പറ്റാനോക്കില്ല മാനജർക്കിഷ്ടപ്പെട്ടാൽ ജോലി ഉറപ്പാ നീ നേരിട്ട് അദ്ധേഹത്തെ ചെന്ന് കണ്ട്  നിന്റെ വിഷമങ്ങളൊക്കെ പറയ്‌ അദ്ധേഹം നല്ല മനുഷ്യനാണെന്നാകേട്ടത് പാവങ്ങളോട് കരുണ കനിക്കുന്നവൻ നിന്നെ കൈ വിടില്ല

ഒരു പരിചയവുമില്ലാത്ത മാനജർ എങ്കിലും ഫസൽ ഒരിക്കെ ധൈര്യത്തോടെ മുസ്ലിം ട്രസ്റ്റിന്റെ ഓഫീസിൽ എത്തി ഇതുവരെ പുറമേ നിന്നു മാത്രമേ കണ്ടിട്ടുള്ളൂ ആദ്യമായി ഇത്രയും വലിയൊരു സ്ഥാപനത്തിൽ കയറിവരുന്നതിന്റെ ഹൃദയമിടിപ്പ്‌ നിയദ്രണാതീതമായിരുന്നു മടിച്ചു മടിച്ചു മാനജരുടെ കേബിന് മുൻപിൽ നിന്നു തന്നെ കണ്ടെന്നു തോന്നുന്നു അദ്ധേഹം വിളിച്ചു ഹൃദയ മിടിപ്പോടെ കാര്യങ്ങളെല്ലാം അദ്ധേഹത്തിൻ മുൻപിൽ നിരത്തി താൽപ്പര്യത്തോടെ കേട്ടിരുന്നു
ഫസലേ താങ്കൾ പോയികൊള്ളൂ ഞാനൊന്ന് ആലോചിക്കട്ടെ

മാനജറുമായി സംസാരിച്ച കാര്യങ്ങൾ ഞാന്റെ കൂട്ടുകാരനോട് പറഞ്ഞു അവൻ പറഞ്ഞു നീ ടെൻഷൻ അടിക്കണ്ട അദ്ധേഹം അങ്ങിനെയാണ് ആരെ ജോലിക്കെടുക്കുന്നോ അവരെ വ്യക്ത മായി പഠിച്ചതിനു ശേഷമേ ജോലിക്കെടുക്കൂ അൽപ്പാശ്വാസത്തോടെ ഞാൻ നിലവിൽ ചെയ്തു കൊണ്ടിരുന്ന  തുണിക്കടയിലെ ജോലിക്ക് പോയി തുടങ്ങി ഏകദേശം ഒരു മാസത്തോള മായിക്കാണും തിരക്കിട്ട ജോലിയിലായിരുന്നു ഞാൻ അപ്പോഴാണ്‌ കടയുടമ വിളിച്ചത്   ഫസൽ നിന്നെ വിളിക്കുന്നു ഞാൻ റിസപു്ഷൻ അടുത്തേക്ക് വന്നപ്പോ മുസ്ലിം ട്രസ്റ്റിന്റെ പിയൂണ്‍ പറഞ്ഞു കടയിൽ തിരക്കൊഴിഞ്ഞ സമയത്ത് നിന്നെ മാനജർ കാണണമെന്ന് പറഞ്ഞിട്ടുണ്ട് കടയിൽ തിരക്കൊഴിഞ്ഞ സമയത്ത് എന്തിനായിരിക്കാം അദ്ധേഹം കാണണമെന്ന് പറഞ്ഞതെന്ന വേവലാതിയോടെ മാനജരെ ചെന്നു കണ്ടു അദ്ധേഹത്തിന്റെ വാക്കുകൾ കണ്ണ് നിറച്ചു ഫസലിന്  വിശ്വസിക്കാൻ കഴിഞ്ഞില്ല അവിടെ ജോലിക്കെടുത്തിരിക്കുന്നു എത്രയും പെട്ടന്ന് ജോലിക്ക് കയറാം

ഫസൽ ഇപ്പോ നിൽക്കുന്ന കടയിൽ നിന്നും എത്ര രൂപ ശംബളം കിട്ടുന്നുണ്ട് മൂവായിരം രൂപ  അത്രയൊന്നും ഇവിടം കിട്ടില്ല തുടക്കത്തിൽ രണ്ടായിരം രൂപ എന്താ സമ്മതമാണോ ? എന്തായാലും എനിക്കൊരു സ്ഥിര ജോലിയല്ലേ. അല്ല ഫസലേ താൽക്കാലിക ജോലിയിൽ കയറി പിന്നീട് സാവധാനമേ സ്ഥിര ജോലി ആവൂ.ഞാൻ സമ്മതിച്ചു എന്തായാലും വൈകുന്നേരം പഠിക്കാനുള്ള സമയമുണ്ടാവുമല്ലോ സർ കുറച്ചു ദിവസങ്ങൾ  കടയിൽ  നിന്ന് എനിക്ക് പകരം ഒരാളെ ആക്കി കൊടുത്ത് എത്രയും പെട്ടന്ന് ജോലിക്ക് കയറാം പെട്ടന്ന് ഇറങ്ങിയാൽ അവർക്കും വിഷമമാവില്ലേ എനിക്കിവിടെ ജോലി എന്താ സർ അതൊക്കെ നമുക്ക് ജോലിക്ക് കയറുന്ന ദിവസം പറയാം ഫസൽ. എന്ന ശരി സർ കടയിൽ പുതിയ ജോലി കിട്ടിയതു പറഞ്ഞ് സാവധാനം എന്നാ വളരെ പെട്ടന്ന് തന്നെ ഞാൻ കടയിൽ നിന്ന് ജോലി മതിയാക്കി ഇറങ്ങി .വീട്ടിൽ എല്ലാവർക്കും സന്തോഷമായി തുടക്കത്തിൽ ശമ്പളം അൽപ്പം കുറഞ്ഞാലും മുസ്ലിംട്രസ്റ്റിലെ ജോലി അല്ലെ അറിയപ്പെടുന്ന സ്ഥാപനം

ഇന്ന് പതിവിലും നേരെത്തെ ഫസൽ ഉറക്കം വിട്ട് എഴുന്നേറ്റു പ്രഭാതപ്രാർത്ഥന കഴിഞ്ഞ് പ്രാതൽ കഴിച്ചു് വീട്ടിൽ നിന്നും ഇറങ്ങി മുസ്ലിം ട്രസ്റ്റിൽ ജോലിക്ക് കയറേണ്ട ദിവസം കാലത്ത് ഒൻപതിന് തന്നെ എത്താൻ പറഞ്ഞിരുന്നു 8.45നു തന്നെ ഓഫീസിൽ എത്തി കുറച്ചു സമയം അവിടെ നിന്നു സമയം ഒൻപത് പിയൂണ്‍ ഓഫീസ് തുറന്നു എന്താ എന്നും പുറത്തു വെച്ച് കാണാറുള്ളത്‌ കൊണ്ട് എന്നെ കണ്ടപ്പോ ഇന്നു മാനജർ വരാൻ പറഞ്ഞിരുന്നോ. ഇന്ന് ജോലിക്ക് കയറാൻ പറഞ്ഞതാ ജോലി വല്ലതും പറഞ്ഞോ ഫസലേ. ഇന്നു പറയാന്നാ പറഞ്ഞത് .ഏകദേശം 10 മണിയായിക്കാണും മാനജർ എത്തി അതുവരെ ഓഫീസിലെ സഹപ്രവർത്തകരുമായി സംസാരിച്ചു അവരിൽ അധികപേരും ഷോപ്പിൽ വെച്ചു കണ്ട പരിചിതരായിരുന്നു.

ക്യാഷിൽ ഇരിക്കുന്ന സീനിയർ സ്ടാഫ്ഫ് വിളിച്ചു ചോദിച്ചു ഫസലേ ജോലി എന്തെന്ന് പറഞ്ഞോ ഇല്ല പുറത്തു നിന്ന് കാണുന്ന പോലെയല്ല നല്ലവർക്ക് ഉണ്ടാവും ചിലപ്പോ പുസ്തകങ്ങൾ കെട്ടുകളാക്കി കെട്ടേണ്ടി വരും അതുമല്ലങ്കിൽ അത് തലയിൽ ചുമന്ന് വണ്ടിയിൽ കയറ്റെണ്ടിയും വരും ഇക്കാ എന്ത് ജോലിയും ചെയ്യാൻ ഞാൻ തയ്യാറാ സീസണ്‍ ടൈമിൽ കടയിൽ നല്ലജോലിയാ മുൻപ് പെയിന്റ് ഷോപ്പിൽ 10 ഉം20 ഉം ലിറ്റർ ടിന്ന് തോളിൽ കയറ്റി വണ്ടിയിൽ കയറ്റിയിടാരുണ്ട് അത് വെച്ച് ഇതൊന്നുമൊരുപ്രശ്നമല്ല ഇക്ക .അദ്ധേഹം ഒന്നു മൂളുക മാത്രം ചെയ്തു.

ഹൃദയമിടിപ്പോടെ മാനജരുടെ കാബിനിലേക്ക്‌ സലാം ചൊല്ലി കയറി അദ്ധേഹം പ്രത്യഭിവാദ്യംചെയ്തു മുൻപിൽ ചെന്നു നിന്നു ഇരിക്കാൻ പറഞ്ഞു ഞാൻ നിന്നോളം എന്ന് പറഞ്ഞപ്പോ സ്നേഹത്തോടെ ഇരിക്കെടോ എന്ന് പറഞ്ഞു അപ്പോഴേക്ക് ഒരുവിസിറ്റർ വന്നു മാനജർ അദ്ധേഹത്തോട് സംസാരിച്ചിരുന്നു അപ്പോഴൊക്കെയും ഫസലിന്റെ ചിന്ത എന്തായിരികുംഎനിക്ക് കിട്ടുന്ന ജോലി. ഫസൽ പടച്ചവനോട് പ്രാർത്ഥിച്ചു പടച്ചവനെ എനിക്ക് നല്ല ജോലി നൽകേണമേ വിസിറ്റർ പോയതൊന്നും ഫസൽ  അറിഞ്ഞതേ ഇല്ല ചിന്തകളെ മെഴാൻ വിട്ടു ഫസൽ ഏതോ ലോകത്തായിരുന്നു മാനജർ വിളിച്ചപ്പോഴാണ് ഫസൽ ഓർമകളിൽ നിന്നും തിരികെ എത്തിയത് .ആ ഫസൽ നീ ഇതുവരെ ഇരുന്നില്ലേ ഇരിക്കൂ ഫസൽ  പതിയെ ചെയറിന്റെ ഓരം ചേർന്നിരുന്നു. ഇതിനു മുൻപ് താൻ ക്യാഷ് കൗണ്ടറിൽ ജോലി ചെയ്തിട്ടുണ്ടോ? അതെ സർ ഞാൻ ജോലി ചെയ്തിട്ടുണ്ട് മുൻപ് ജോലി ചെയ്ത കടയിൽ നിൽക്കുന്നതിനു മുൻപ് കോഴിക്കോട് വലിയൊരു സ്ഥാപനത്തിൽ ക്യാഷിലായിരുന്നു ജോലി. വീട്ടിൽ ആളില്ലാത്തത് കൊണ്ടും അത്രയും ദൂരം യാത്ര ചെയ്യാനുള്ളവിഷമവുമാണ് ഞാൻ നാട്ടിൽ തന്നെ ജോലി നോക്കിയത് .അദ്ധേഹം ഒന്ന് മൂളുക മാത്രം ചെയ്തു. ഫസൽ  ആകാംഷയോടെ അരികിലിരുന്നു. മാനജർ മേശ്മുകളിലിരുന്ന ഫോണ്‍ എടുത്ത് വിളിച്ചു ബെല്ലടി കേട്ട് ശ്രദ്ധിച്ചപ്പോ ക്യാഷിലെ സ്റ്റാഫ്‌ ഫോണ്‍ എടുത്തു എന്നോട്  ക്യാഷ് കൗണ്ടർ ചൂണ്ടി അങ്ങോട്ട്‌ പോകാൻ പറഞ്ഞു ഫസൽ  വിറയാർന്ന കാലുകളോടെ അങ്ങോട്ട്‌ സാവധാനം നടന്നു  ചെന്നു മറ്റു സ്ടാഫ്ഫുകൾ അക്ഷമയോടെയും അത്ഭുതത്തോടെയും ഫസലിനെ തന്നെ നോക്കുന്നുണ്ടായിരുന്നു അടുത്തെത്തിയപ്പോ ക്യാഷിലെ സ്റ്റാഫ് നിരാശയോടെ ഫോണ്‍ വെക്കുന്നതാണ് കണ്ടത്. 

ഫസൽ പരിഭ്രമ ത്തോടെ വാക്കുകൾക്കു വേണ്ടി പരതി തൊണ്ട വരണ്ടു വിക്കി വിക്കി എന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞു എന്ന് പറഞ്ഞു അത്ര സുഖം തോന്നാത്തൊരു മൂളൽ .പുറമേ വല്ലാത്തൊരു വേവലാതി അദ്ധേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു. ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ്  ചെയ്യേണ്ട കാര്യങ്ങൾ ഓരോന്നും പറഞ്ഞു തന്നു. ഇന്നുമുതൽ ഫസലാണ് ക്യാഷ്യർ ലോക്കർ തുറക്കുന്നതും അടയ്ക്കുന്നതും മറ്റും കാണിച്ചു തന്നു. അതിനുശേഷം വളരെ ഏറെ ടെൻഷൻ അടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. കണക്കിൽ ഉള്ള അത്രയും പണം ലോക്കറിൽ ഉണ്ടാവില്ല. മാനജരോട് പറയരുത് .കണക്ക് ഇന്ന് ക്ലോസ് ചെയ്യുന്നതിന് മുൻപ് ഞാൻ ക്യാഷ് ഏൽപ്പിക്കാം. അതും പറഞ്ഞയാൾ കൗഡർ വിട്ടു.
 ഈ സമയമത്രയും മറ്റു സഹപ്രവർത്തകർ ആകാംഷയോടെയും അത്ഭുതത്തോടെയും ഫസലിനെ  വീക്ഷിക്കുന്നുണ്ടായിരുന്നു.സത്യത്തിൽ ഫസൽ  ആകെ തരിച്ചു പോയി ഇത്രയും വലിയൊരു സ്ഥാപനത്തിൽ പണമിടപാടിന്റെ ചുമതല എനിക്കോ ഫസൽ  സർവ്വ ശക്തനായ റബ്ബിനെ സ്തുതിച്ചു.

സന്തോഷകരമായ ദിനരാത്രങ്ങൾ വീട്ടിൽ എല്ലാവർക്കും സന്തോഷമായി ശമ്പളം കുറവാണേലും നല്ലൊരു ജോലിയല്ലേ.ഫസലിൻ  സന്തോഷങ്ങൾക്ക്‌ അൽപ്പായുസ്സെ ഉണ്ടായിരുന്നുള്ളൂ. അതങ്ങിനെയാണല്ലോ സന്തോഷങ്ങൾ പലപ്പോഴും ക്ഷണികമാണല്ലോ. പെട്ടന്ന് അപ്രത്യക്ഷാമാകുന്ന ഒന്ന് .സഹപ്രവർത്തകരിൽ നിന്നാണ് ഫസലതറിഞ്ഞത്. ഓഫീസിൽ ആദ്യം ജോലിക്ക് വരുന്നവരൊക്കെ വളരെ താഴെ തട്ടിൽ നിന്ന് ജോലി ചെയ്തിട്ടെ ക്യാഷ്യർ പോസ്റ്റിൽ എത്താറുള്ളൂ. ഫസൽ അക്കാര്യത്തിൽ ഭാഗ്യവാനാണ് ഞങ്ങളോട് സഹകരിച്ചു നിന്നാൽ നിനക്ക് എത്ര കാലം വേണമെങ്കിലും ഇവിടെ ജോലി ചെയ്യാം അല്ലാന്നുണ്ടെങ്കിൽ നീ ഒറ്റ പ്പെടും ഞങ്ങൾ എല്ലാവരും ഒന്നാകും അവസാനം മാനജർ പോലും നിന്റെ സഹായത്തിനില്ലാതെ നിന്നെ ഇവിടം പടി അടച്ചു പിന്ധം വെക്കാൻ ഞങ്ങൾ വിജാരിച്ചാൽ കഴിയും. ഫസൽ അതത്ര കാര്യമാക്കിയില്ല. കാലം വീണ്ടും അവനിലൂടെ കടന്നുപോയി. അതിനിടയിൽ സന്തോഷങ്ങളും ദു:ഖങ്ങളും അവനിൽ  സമ്മിശ്ര പ്രതികരണം ഉളവാക്കി.

ഒരു ദിവസം മാനജർ കേബിനിലേക്ക് വിളിപ്പിച്ചു ഫസലേ നീ ചെയ്യുന്ന ജോലിയുടെ ഗൗരവം നിനക്കറിയാലോ മുൻപൊന്നും ഒരു പരിചയവും ഇല്ലാത്ത നിന്നെ വിശ്വസിച്ചാണ് ഞാനീ ജോലി നിനക്ക് തന്നത്. നീ അത് ആത്മാർത്ഥതയോടെയും വിശ്വസ്ഥതയോടെയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു.തീർച്ചയായും സർ ഞാൻ സർ പറഞ്ഞതെ പ്രവർത്തിക്കുകയുള്ളൂ. പിന്നെ മുൻ കാലങ്ങളിൽ പൈസ കൊണ്ട് അതിരു വിട്ട പല കളികളും നടന്നിട്ടുണ്ട് അതിനാലാണല്ലോ ക്യാഷ്യറെ മാറ്റി പുതിയ ക്യാഷ്യറെ വെച്ചത്  വൗച്ചർ ഇല്ലാതെ ഒരാൾക്ക് പോലും ഒരു പൈസ പോലും കൊടുക്കരുത് .എന്റെ ഇത്രയും വർഷത്തെ അനുഭവം വെച്ച് പറയുകയാണെങ്കിൽ നിന്റെ സഹപ്രവർത്തകർ നിന്നെ ഞെട്ടിച്ചു എന്നൊക്കെ വരാം. എന്റെ അനുമതി ഇല്ലാതെ ഒരാൾക്ക് പോലും ഒരു പൈസ പോലും കൊടുക്കരുത്. ഇതിന്റെ പേരിൽ എന്ത് പ്രശ്നമുണ്ടായാലും ഞാൻ ഉണ്ട് നിന്റെ കൂടെ .പിന്നെ നിനക്കെന്തു പേടിയാ.ശരി സർ പറഞ്ഞ പോലെയേ ഞാൻ ചെയ്യൂ .അപ്പോഴൊക്കെയും സഹപ്രവർത്തകർ പറഞ്ഞത് ഫസൽ  ഓർത്തു നിന്നെ ഒറ്റപ്പെടുത്തുമെന്ന് അവനത്‌  മാനജരോട് പറയുകയും ചെയ്തു അദ്ധേഹം പറഞ്ഞു നീ പേടിക്കണ്ട നിറ്റെ കൂടെ ഞാൻ ഉണ്ട് .

പിന്നീട് മാനജർ ഓർമ്മ പ്പെടുത്തിയ പോലെ കാര്യങ്ങൾ നടക്കാൻ തുടങ്ങി. സഹപ്രവർത്തകരുടെ ധൂർത്ത് അവർക്ക് മാസശമ്പളം തികയാതെയായി. അവർ എന്നോട് കടം ചോദിക്കാൻ തുടങ്ങി. ഞാൻ തരില്ലന്നും അതു കാരണം നിരന്തര മാനസിക പീഡനങ്ങൾ .ഇതെല്ലാം ഞാൻ മാനജരോട് സംസാരിക്കയും ചെയ്തു .അദ്ധേഹം കൂടുതൽ കരുത്ത് തന്നു .പിന്നെ അധിക സമയം വേണ്ടി വന്നില്ല സഹപ്രവർത്തകരുടെ കൊള്ളരുതാഴ്മയ്ക്ക് കൂട്ടു നിൽക്കാ ത്തത് കൊണ്ട് അവരെല്ലാം ഒന്നായി ഞാൻ തനിച്ചും. അവർക്കിടയിൽ ഞാനൊരു നോട്ടപ്പുള്ളിയായി. അവർ നാട്ടിൽ എനിക്കെതിരെ പല കുപ്രചരണങ്ങളും അഴിച്ചു വിട്ടു .എല്ലാം റബ്ബിൽ ഭരമേൽപ്പിച്ചു പിടിച്ചു നിന്നു. കൂടെ മാനജർ ഉണ്ടെന്ന വിശ്വാസവും.

ഇന്നേക്ക് ഒരുവർഷമായി  ഫസൽ  മുസ്ലിം ട്രസ്റ്റിൽ ജോലിക്ക് കയറിയിട്ട് ഫസലിൻ  സഹന ശക്തി കൊണ്ട് ജോലിയിൽ ഒരുകൊട്ടവും വരാതെ ഫസൽ  പിടിച്ചു നിന്നു. ഇക്കാലയളവിൽ ഫസലിനെ  പുറന്തള്ളാൻ സഹപ്രവർത്തകർ കുതന്ത്രങ്ങൾ പലതുംനെയിതു. അവസാനം അവർ വിജയം കണ്ടെത്തി. ഒറ്റയാന് ഒരു കൂട്ടം ആളുകളോട് ചെറുത്തു  നില്ക്കാൻ കഴിഞ്ഞില്ല അടി തെറ്റിയാൽ ആനയും വീഴില്ലേ.

ഒരു ദിവസം മാനജർ ഫസലിനെ കാബിനിലേക്ക്‌ വിളിപ്പിച്ചു .പതിവിലും ഗൗരവത്തിലാണെന്നു അദ്ധേ ഹത്തിന്റെ മുഖഭാവം കണ്ടപ്പോ മനസ്സിലായി.ഫസലേ തനിക്കെതിരെ ഈ ട്രസ്റ്റിന്റെ തലപ്പത്ത് ഇരിക്കുന്നവരുടെ അടുത്ത് ഒരു ഊമ കത്ത് പരാതി പോയിട്ടുണ്ടല്ലോ. അവരാണ് ഈ ട്രസ്ടിനെ നഴിക്കുന്നവർ. അവർ എന്തു പറയുന്നോ അതുപോലെയേ എനിക്ക് മുന്നോട്ടു പൊകാനൊക്കൂ.

എന്താണ് സർ എനിക്കെതിരെയുള്ള പരാതി.തനിക്കറിയാലോ ഫസലേ ഇതൊരു സംഘടനയുടെ ചട്ടക്കൂട്ടിൽ വളർന്നു വന്നൊരു സ്ഥാപനമാണെന്ന്. താൻ സംഘടനയിൽ പ്രവർത്തിക്കുന്നില്ല. പിന്നെ പ്രാർഥനകൾ മുറപോലെ നിർവ്വഹിക്കുന്നില്ല .ഓഫീസിലെ ജോലി കഴിഞ്ഞാ നീ നേരെ വീട്ടിൽ പോകും സംഘടന മീറ്റിങ്ങിൽ പങ്കെടുക്കാറില്ല.സർ നമ്മുടെ സ്ടാഫുകൾ തന്നെയാകും ഇത്തരം ഒരു പരാതിയുടെ പിറകിൽ. ഞാൻ ക്യാഷിൽ അവരുമായി അഡ്ജസ്റ്റു ചെയ്യാറില്ലല്ലോ. അതുകൊണ്ട് തന്നെയും എന്നെ അങ്ങ് ഏൽപ്പിച്ച ജോലിയിൽ ഞാൻ നൂറു ശതമാനംആത്മാർത്ഥ പുലർത്തിയിട്ടുണ്ട്.പിന്നെ സംഘടന. ഞാൻ ഇതുവരെ ഒരു സംഘടനയിലും പ്രവർത്തിച്ചിട്ടില്ല.എന്റെ ആകെയുള്ള സമ്പത്ത് വായനയും എഴുത്തുമാണ്. സാറിനറിയാലോ ഒരു സംഘടനയിലും പ്രവർത്തിക്കാനുള്ള ജീവിതസാഹചര്യമല്ല എന്റേതെന്ന് .ഇവിടത്തെ ജോലി പോലും ജീവിത യാത്രയിലെ ഒരിടത്താവളം മാത്രമാണ് .ജീവിതത്തിൽ എനിക്ക് വിജയിക്കണം സർ. എന്നിട്ട് എന്നെ പരിഹസിച്ചവരുടെ മുൻപിൽ എനിക്കഭിമാനത്തോടെ തല ഉയർത്തി നില്ക്കണം. ഇതിനിടയിൽ ഒരു സംഘടന പ്രവർത്തനവും തലയിൽ കയറില്ല. സർ അതു പറഞ്ഞതും വേദനകൊണ്ട് കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവസാനം സഹപ്രവർത്തകർ എന്നോട് പറഞ്ഞത് യാഥാർത്യമായിരിക്കുന്നു. ഫസൽ നീ ഒറ്റപ്പെടും മാനജർക്ക് പോലും നിന്നെ രക്ഷപ്പെടുത്താൻ കഴിയാത്ത വിധം കൂച്ചു വിലങ്ങിട്ട് നിന്നെ പൂട്ടുമെന്ന് .ഫസൽ ഞാൻ നിരപരാധിയാണ് എനിക്ക് പരിധികൾ ഉണ്ട് നിന്റെ വിഷമങ്ങളൊക്കെ എനിക്കറിയാം. പക്ഷെ നേതാക്കളുടെ തീരുമാനമനുസരിച്ചേ എനിക്കെന്തേലും ചെയ്യാൻ പറ്റൂ .സർ സാറിനരിയാലോ യാത്രയ്ക്കിടയിൽ വഴിയറിയാതെ മരുഭൂമിയിൽ അകപ്പെട്ട അവസ്ഥയാണ് എന്റേത് .ജീവിതത്തിൽ ഞാൻ വഴിയറിയാതെ നട്ടം തിരിയേണ്ടി വരും ഇവിടം വിട്ടിറങ്ങിയാൽ. എന്നാലും ദൈവം കൂടെയുണ്ടെന്ന വിശ്വാസമുണ്ടെനിക്ക്. വ്യക്തിത്വം പണയം വെച്ച് ഈ ജോലിയിൽ തുടരാൻ എനിക്ക് താല്പര്യമില്ല. ഞാൻ ജീവിക്കാൻ വേണ്ടിയാണ് ജോലി ചെയ്യുന്നത് അല്ലാതെ ജോലിക്കുവേണ്ടിയല്ല ജോലിചെയ്യുന്നത് .എന്നാലും ഞാൻ എന്റെ സത്യസന്ധത മുറുകെ പിടിച്ചേ ജോലി ചെയ്യൂ. ഫസലെ മുകളിലുള്ളവർ പറയും പോലെയേ എനിക്ക് ചെയ്യാൻ പറ്റൂ. ശരി സർ .ഫസൽ വേദനയോടെ മാനജർ കാബിൻ വിട്ടിറങ്ങി.

വളരെ ഏറെ ഹൃദയ വേദനയോടെയാണ് ഫസൽ അന്ന് വീട്ടിലെത്തിയത് .അവന്റെ മുഖഭാവം കണ്ടിട്ടെന്നോണം വീട്ടുകാർ ചോദിക്കയും ചെയ്തു. എന്തു പറ്റി ഫസൽ നീ എന്താണ് വല്ലാതെ .അവൻ  എല്ലാം വീട്ടുകാരോട് പറഞ്ഞു. അവർക്കറിയാമായിരുന്നു ഒരു വർഷമായി അവന  നുഭവിക്കുന്ന പീഡന കഥകൾ .വേദനയോടെയാണെങ്കിലും അവർ പറഞ്ഞു അതാ നല്ലത് ഫസൽ ഒന്നുമില്ലങ്കിലും മനസമാധാനം കിട്ടുമല്ലോ. വായ കീറിയവൻ അന്നം തരാതിരിക്കില്ല. നമുക്ക് വേറെ എന്തെങ്കിലും ജോലിക്ക് ശ്രമിക്കാം.അവൻ  തീരുമാനിച്ചു. ഇനി എന്തായാലും അവിടെ ജോലിക്ക് പോകാൻ കഴിയില്ല അപ്പൊ പിന്നെ മാന്യമായിട്ട് ഇറങ്ങി പോരുക തന്നെ. ഫസൽ  ഉടനെ റിസൈൻ ലെറ്റർ തയ്യാറാക്കി മാനജർക്കല്ല പ്രസിഡന്റിനു നേരിട്ടു കൊടുക്കാം എന്ന് തീരുമാനിച്ചു.

 FROM,

        ഫസൽ 
        ക്യാഷ്യർ 
        മുസ്ലിം ട്രസ്റ്റ്


 TO,
   
      പ്രസിഡന്റ്
       മുസ്ലിം ട്രസ്റ്റ്

      സർ   
              അങ്ങയുടെ സമക്ഷത്തിലേക്ക് ഞാൻ ഇന്നേക്ക് ഒരു വർഷമായി ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മാനജരുടെ നിർദേശ പ്രകാരം സത്യസന്തമായി ജോലി ചെയ്തതിന്റെ പേരിൽ. സ്റ്റാഫുകളുടെ അതി ക്രൂരമായ മാനസ്സിക പീഡനം അനുഭവിക്കുകയാണ് ഞാൻ .ജോലിയിൽ തെറ്റുകൾ കാണാത്തതിനാൽ .എന്റെ മേൽ അവർ ധാരാളം കുപ്രചരണങ്ങൾ അഴിച്ചു വിടുകയാണ് .എന്നെ വളരെ അധികം വേദനിപ്പിച്ചത് ഞാൻ സംഘടന അനുഭാവി അല്ല എന്നതാണ്. ഞാൻ പാരമ്പര്യ മായി മുസ്ലിം ട്രസ്റ്റ് അനുഭാവികളുടെ തറവാട്ടിലാണ് ജനിച്ചത് .ഈ സ്ഥാപനത്തോടുള്ള എന്റെ കൂറ് രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് .

എനിക്ക് വേറെ ജോലി ഒന്നും ശരിയായിട്ടില്ല. എങ്കിലും സഹപ്രവർത്തകരുടെ നിരന്തരമായ ഇത്തരം മാനസിക പീഡനം മൂലം. ജോലിയിൽ തുടരാൻ പ്രയാസമുള്ളതിനാൽ ഒരു മാസത്തിനുള്ളിൽ എന്നെ ഏൽപ്പിച്ച ജോലിയിൽ നിന്നും പിരിഞ്ഞു പോകാൻ അനുവദിക്കണമെന്നും. നിങ്ങളുടെ മുൻപിൽ എന്റെ നിരപരാധിത്വം തെളീയ്‌ക്കാൻ  അവസരം നല്കണമെന്നും .വിനീതമായി വളരെ താഴ്മയോടെ അപേക്ഷിക്കുന്നു.


 എന്ന് സ്നേഹത്തോടെ അതിലുപരി ബഹുമാനത്തോടെ 
                                                                                                         ഫസൽ

നേതാക്കളുടെ യോഗം നടക്കുമ്പോൾ ഫസൽ നേരിട്ട് തന്നെ പ്രസിഡന്റിന്റെ കൈകളിൽ തന്നെ ലെറ്റർ ഏൽപ്പിച്ചു പതിവുപോലെ ഫസൽ ഓഫീസിൽ വന്നുപോകാനും തുടങ്ങി ഏകദേശം രണ്ട് ആഴ്ച്ച ആയിക്കാണും ഫസൽ ഓഫീസിലെ തന്റെ ജോലിയിൽ മുഴുകിയിരിക്കയാണ് രാവിലെ മുതലേ പ്രസിഡനടിന്റെ റൂമിൽ കാര്യമായ ചർച്ച നടക്കുകയാണ് ഇടയ്ക്കിടയ്ക്ക് ഫസലിൻ സഹപ്രവർത്തകരെ അവരുടെ അടുത്തേക്ക് വിളിപ്പിച്ച് ചർച്ച നടത്തുകയാണ് ചർച്ച കഴിഞ്ഞിറങ്ങിയ സ്ടാഫിൽ നിന്നാണ് ഫസൽ  അറിഞ്ഞത് ചർച്ചയിലെ കഥാപാത്രം അവൻ  ആണെന്ന്. അപ്പോഴാണ്‌ സഹപ്രവർത്തകർ പോലും അറിയുന്നത് അവൻ  റിസൈൻ ലെറ്റർ കൊടുത്തെന്ന്. ചർച്ച കഴിഞ്ഞിറങ്ങിയവർ പരസ്പ്പരം കുശുകുശുക്കാൻ തുടങ്ങി .അവർ ഇടയ്ക്കിടയ്ക്ക് ഫസലിനെ ഇടം കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു അവൻ  അവരെ ശ്രദ്ധിക്കാതെ അവന്റെ ജോലിയിൽ മുഴുകി. ഹൃദയമിടിപ്പിനു വേഗത ഏറി സഹപ്രവർത്തകരുടെ ഊഴം കഴിഞ്ഞെപ്പോ ഫസലിനെ  വിളിച്ചു ഹൃദയ മിടിപ്പോടെ വളരെ ഭയഭക്തിയോടെ ഫസൽ  അവരുടെ അടുത്തേക്ക് ചെന്നു. അവനോട് ഇരിക്കാൻ പറഞ്ഞു. മടിച്ചുമടിച്ച് കസേരയുടെ ഓരം ചേർന്നിരുന്നു. എല്ലാവരും ഗൗരവത്തിലാണ്. അടുത്ത നിമിഷം പ്രസിഡനടിന്റെ ഗൗരവ സ്വരം പുറത്തേക്ക് വന്നു .എന്താ ഫസൽ റിസൈൻ ലെറ്റർ കൊടുക്കാൻ കാരണം .സർ എന്റെ പേരില് വന്ന ലെറ്റർ മാനേജർ സംസാരിച്ചിരുന്നു. നിരപരാധിയായ എന്നെ സഹപ്രവർത്തകർ അവരുടെ കൊള്ളരുതായ്മയ്ക്ക് കൂട്ടുനിൽക്കത്തത്തിന്റെ പേരിൽ എന്നെ ക്രൂശിക്കയാണല്ലോ. ആയതിനാൽ ഞാൻ ജോലിവിട്ട് പോകാ ൻതീരുമാനിച്ചു.ഫസൽ താൻ സംഘടനയിൽ   പ്രവര്ത്തിക്കുന്നില്ലന്നു പറയുന്നു. സർ എനിക്ക് സംസാരിക്കാൻ അൽപ്പം സമയം അനുവദിക്കണം. വളരെ ചെറുപ്പത്തിലെ ഉപ്പയുടെ പീഡനം സഹിക്കവയ്യാതെ എന്റെ കൈപിടിച്ചിറങ്ങിയതാണ്ഉമ്മ.അടുത്തവീടുകളിലെ പാത്രങ്ങൾ കഴുകിയാണ് ഉമ്മ എന്നെ വളർത്തിയത്. ഞാൻ വളർന്നതിനു ശേഷം മുതൽ തുടങ്ങിയതാണ്‌ എന്റെ കഷ്ടതകൾ. ഇതിനിടയിലും ഞാൻ വിദ്യഭ്യാസം കളഞ്ഞില്ല .പാതിരവരെ ഷോപ്പിൽ ജോലി ചെയ്ത് പഠിക്കാൻ കഴിയാതെ വന്നതിന്റെ പേരിൽ ഞാൻ ഇവിടത്തെ മാനജരെ നേരിൽ കണ്ട് ജോലി നേടുകയാണ്‌ ചെയ്തത്. അതുകൊണ്ട് തന്നെയും ജീവിതത്തിൽ എനിക്ക് വിജയിക്കണം .സർ അതാണ്‌ ഒരു സംഘടനയും എനിക്ക് തലയിൽ കയറാത്തത്. ഞാൻ സംഘടനയുമായി നടന്നാൽ എന്റെ പ്രതീക്ഷകളെല്ലാം തകർന്നടിയും .അതിലും ഭേദം ഞാൻ മരിക്കയാണ് .പിന്നെ പ്രാർഥനകൾ കഴിയുന്നതും ഒരു പ്രാർഥനയും ഞാൻ മുടക്കാറില്ല.മറ്റുള്ളവരെ കാണിച്ച് ഞാൻ ഒന്നും ചെയ്യാറില്ല. ഒരു തെറ്റും ഞാൻ ചെയ്തില്ല. അത് തെളീകകാനും കഴിയില്ല. ഇത്തരം ഒരു ഘട്ടത്തിൽ ജോലിയിൽ തുടരാൻ ഞാൻ ഒരുക്കമല്ല.ഫസലിൻസംസാരത്തിനൊടുവിൽ അവർ പറഞ്ഞു ഞങ്ങളൊന്ന് ചർച്ച ചെയ്യട്ടെ. ഫസൽ അവരുടെ അടുത്ത് നിന്ന് ഇറങ്ങി അവന്റെ  ഇരിപ്പിടത്തിലേക്ക് നടന്നു അപ്പോഴൊക്കെയും സഹപ്രവർത്തകരുടെ കണ്ണുകൾ അവനിലായിരുന്നു .

ഫസൽ ഒരു തീരുമാനമെടുത്തു ഏതായാലും അവരുടെ  മറുപടി ലഭിക്കും വരെ കാത്തുനില്ക്കാം. അപ്പോഴത്തേക്കു ഈ മാസം പൂർത്തിയാകും. ഫസൽ റിസൈൻ ലറ്ററിൽ പറഞ്ഞ സമയം തന്നെ ജോലി വിട്ടിറങ്ങാൻ തീരുമാനിച്ചു. ഒടുവിൽ അവരുടെ തീരുമാനം ഫസലിനെ  വിളിച്ചു പറഞ്ഞു .ഫസൽ നിങ്ങൾ തെറ്റൊന്നും ചെയ്തില്ല .പക്ഷെ ഞങ്ങൾക്ക് നിങ്ങളുടെ സഹപ്രവർത്തകരെ പിണക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെയും നിങ്ങൾ പറഞ്ഞ തിയതിക്ക് നിങ്ങൾക്ക് ഇവിടം വിട്ടു പോകാം.ഇത്രയും വലിയൊരു സ്ഥാപനത്തിൻ മേലധികാരികളുടെ പക്വതയോർത്ത് .അവരിൽ നിന്നും കേട്ട വാക്കുകൾ തരിച്ചു പോയി അവൻ. ന്യായത്തിൻ കൂടെ നില്ക്കാതെ. കള്ളനുകഞ്ഞിവെക്കുന്നവരുടെ കൂടെയാണല്ലോ അവർ നിന്നതെന്ന് ഓർത്തു .വേദനയോടെ അവരില നിന്ന് ഇറങ്ങി അവന്റെ  സീറ്റിലേക്ക് നടന്നു. സത്യത്തിൻ കൂടെ നിന്നതിന് രക്ത സാക്ഷിയുടെ ഭാവപകർചയുമായി റിസൈൻ ലെറ്ററിൽ പറഞ്ഞ തിയതി തന്നെ ഫസൽ  മുസ്ലിം ട്രസ്ടിൻ പടി ഇറങ്ങി. മരുഭൂമിയിൽ അകപ്പെട്ട പേടമാൻ പോലെ ഇനി യെങ്ങോട്ടു മുൻപിൽ പലവഴികളുണ്ട് അപകടം നിറഞ്ഞതാവാം അതല്ലങ്കിൽ രക്ഷയുടെ കവചം അവന്റെ  മുൻപിൽ മലർക്കെ തുറക്കുന്നതുമാവാം ശരീരത്തിനേറ്റ തളർച്ച മറികടന്ന് പ്രതീക്ഷയുടെ പൊൻ കിരണവും തേടി ഫസൽ മുൻപോട്ടു നടന്നു...

ഷംസുദ്ദീൻ തോപ്പിൽ
http://hrdyam.blogspot.in/
Written by

18 അഭിപ്രായങ്ങൾ:

 1. വായന അടയാളപ്പെടുത്തുന്നു

  മറുപടിഇല്ലാതാക്കൂ
 2. ആശയം നന്നായെങ്കിലും അവതരണരീതി ആകെ അവതാളത്തിലാക്കി.
  ഫസല്‍ ഞാനായി മാറുന്നതുമെല്ലാം ശ്രദ്ധിക്കേണ്ടതായിരുന്നു.
  എഴുതിയത് ശ്രദ്ധാപൂര്‍വ്വം വായിച്ച് അക്ഷരത്തെറ്റുകളും,മറ്റു അപാകതകളും തിരുത്തിയാല്‍ നല്ലൊരു കഥയാകും.തീര്‍ച്ച.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. dear thankappan chetta onnoode edit chaithutto onnu nokkane njan ezhuthunna kadhayil palappozhum kadapathrangal ariyathe enkilum njan aayi povunnu shradhicholatto santhosham ee varavinu ee koottinu ee snehaththinu

   ഇല്ലാതാക്കൂ
 3. കുത്തും കോമയും വാചകങ്ങള്‍ക്കിടയിലെ അകലമില്ലായ്മയുമെല്ലാം വായനാസുഖം നഷ്ടപ്പെടുത്തുന്നൂ...
  ഈ കഥ ഒന്നു കൂടി എഡിറ്റ് ചെയ്ത് പോസ്റ്റു ചെയ്താല്‍ നന്നായിരിക്കും..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. dear divya checheeeee santhosham ee varavinu ee snehaththinu eekootinu ezhuththil njan pichavechu nadakkunna oru kunju maathramanu onnoode edit chaithittu thettundenkil parayootto

   ഇല്ലാതാക്കൂ
 4. ഷംസുവനിയന് ആശംസകള്‍ :)
  വായനയില്‍ ചിലയിടങ്ങളില്‍ ചെറിയ കണ്‍ഫ്യൂഷന്‍സ് ഒക്കെ തോന്നി ... നന്നാക്കാന്‍ കഴിയുംട്ടാ ഇനിയും
  സ്നേഹപൂര്‍വ്വം,ആര്‍ഷ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. Dear shyamechee thirakkinidayil evidam vannathilum abhiprayam paranjathilum orupad santhosham ee snehathinu ee koottinu thettukal thiruthatto

   ഇല്ലാതാക്കൂ
 5. നല്ല വായനാനുഭവം ...അല്ലെങ്കിലം ഇന്നത്തെ ലോകത്ത് ഫസലുമാര്‍ ക്രൂശിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്‌...

  മറുപടിഇല്ലാതാക്കൂ
 6. പോസ്റ്റ്‌ ചെയ്യുന്നതിന് മുമ്പ് പലതവണ വായിക്കൂ .. എന്നാല്‍ കൂടുതല്‍ നന്നാക്കാം . ആശംസകള്‍ .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. santhosham ee varavinu ee koottinu ee snehaththinu dear faizal ekka eniyum kooduthal nannakkan shramikkam dear ekka

   ഇല്ലാതാക്കൂ