-:മാതൃത്വം തുടി കൊണ്ട നിമിഷം:-യാത്രയ്ക്കിടയിൽ സന്തോഷവും സങ്കടവും ചിരി തമാശകളും നമുക്ക് മുൻപിൽ നേർരേഗയായി മുഖാ മുഖം നിൽക്കാറുണ്ട്. ഈ യാത്രയിൽ മാതൃത്വം തുടി കൊണ്ട ആ അസുലഭ നിമിഷം അനുഭവിച്ചരിഞ്ഞതിൻ സുഖനിർവൃതിയിലാണ് ഞാൻ.പൊതുവെ തിരക്കുള്ളൊരു സമയമായിട്ടും രണ്ടു ദിവസത്തെ അവധി കാരണം ബസ്സിൽ തിരക്ക് കുറവാണ് ബസ്സിൻ ബാക്ക് ഡോർ വഴി കയറിയ എനിക്ക് കണ്ടക്ടർ മുൻപിലുള്ള സീറ്റ് കാണിച്ചത് കണ്ട് മുൻപിലേക്ക് പിടിച്ചു പിടിച്ച് നടന്നു ബസ്സ് അപ്പൊഴൊക്കെയും ലക്ഷ്യത്തിലേക്കുള്ള കുതിപ്പിലായിരുന്നു.
ഏഗദേശം ഞാൻ ഇരിക്കേണ്ട സീറ്റ് എത്തി തുടങ്ങി അങ്ങോട്ട്‌ ഇരിക്കാൻ ആഞ്ഞ ഞാൻ ബസ്സിൻ ശക്തിയായ ഉലച്ചിലിൽ പിടിവിട്ട് അടുത്ത സീറ്റിലെ ഒരു സ്ത്രീയുടെ മടിയിലേക്ക്‌ വീണു അവർ അവരുടെ കുഞ്ഞിനെ പിടിക്കുന്ന പോലെ എന്നെ മാറോടു ചേർത്ത് പിടിച്ചു ഒരു നിമിഷം ഞാനാ സ്നേഹലാളനയിൽ മതി മറന്നു ആ അമ്മയുടെ മാതൃത്വം തുടി കൊണ്ടതിനാൽ മുൻപിലേക്ക് തെറിച്ചു വീണു വലിയൊരു അപകടം പറ്റിയേക്കാവുന്ന ഞാൻ ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെട്ടു സോറി പറഞ്ഞു മടിയിൽ നിന്നും എഴുന്നേറ്റു ശക്തിയായ വീഴ്ചയിൽ അവർക്ക് നന്നായി വേദനിച്ചു കാണും എന്നിട്ടും അതെല്ലാം മറന്ന് കുഴപ്പമില്ല മോന് എന്തെങ്കിലും പറ്റിയോ എന്നാണ് അവർ ചോദിച്ചത് .
കണ്ടു നിന്ന സഹയാത്രികരിൽ ചിരി പടർത്തി വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിൽ ഞാൻ വീണ്ടും യാത്ര തുടർന്നു മനസ്സിൽ ഒരു നൂറു വട്ടം ആ നല്ലവരായ സ്ത്രീക്ക് നന്ദി പറഞ്ഞു.അമ്മ പെങ്ങമ്മാരെ ഭോഗ വസ്തുവായി മാത്രം കരുതുന്ന നമ്മുടെ തലമുറയിലെ വൃത്തി കേടിനുടമകൾ പെണ്ണന്നത് സ്നേഹത്തിൻ നിറകുടമെന്ന് പറഞ്ഞു പഠിക്കേണ്ട കാലം അതിക്രമിച്ചില്ലെ. മാതൃത്വത്തിന് പകരം വെക്കാൻ എന്തുണ്ട് ഈ ഭൂ ലോകത്ത് ആ അമ്മയ്ക്കൊരു ചക്കര ഉമ്മ
ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com


Written by

7 അഭിപ്രായങ്ങൾ: