3.12.16

-: യാചന ഒരമ്മയുടെ രോദനം :-


രാത്രി തൊട്ട് മോളുവിന് നല്ല പനി ഒട്ടും വയ്യ കയ്യിലാണേൽ ഈ യിടെയായി ഒരു പൈസ പോലും ഇല്ല താനും എങ്ങനെ കയ്യിൽ കാശുണ്ടാവാനാ ചോര നീരാക്കിയ കശ്പോലും കയ്യിൽ സ്വരു കൂട്ടാൻ പേടിപ്പെടുത്തുന്ന കാലമെല്ലെ ഇന്ന്. പട്ടു മെത്തയിൽ കിടക്കുന്ന ഭരണകർത്താക്കൾ ഒരു രാത്രി പുലരുമ്പോൾ....

മോളുവിന്റെ ചിണുങ്ങൽ ചിന്തകളെ ഉണർത്തി ഒരുവിധം നേരം വെളുപ്പിച്ചു  മോളുവിനെ ചുമലിൽ ഏറ്റി ചങ്കിടിപ്പോടെ ബാങ്ക് തുറക്കുന്നതും കത്ത് നീണ്ട ക്യൂ വിൽ സ്ഥാനം പിടിച്ചു പനിയുടെ കഠിനത കൊണ്ടെന്ന് തോന്നുന്നു മോളുടെ ദയനീയ വിളി നെഞ്ചു പിളർത്തുന്ന വേദന  നല്ല വെയിലും ദൈവമേ എപ്പോഴാ ക്യാഷ് കിട്ടി മോളുവിനെ ഡോക്ടറെ കാണിക്കാ... വരിയുടെ മുൻപിലെത്തിയവർ പരസ്പരം ദയനീയ മായ നോട്ടം പലരും ക്ഷീണത്താൽ തളർന്നു വീഴാറായവർ  അവരുടേതായ കഷ്ടതകൾ....

ക്ഷീണിതയായി കൗണ്ടറിനു മുൻപിലെത്തിയപ്പോഴേക്ക് ടോക്കൺ തീർന്നു വെത്രേ ഇനി നാളെ വരാൻ ഒരുപാട് യാചിച്ചു ഒരു രക്ഷയുമില്ലന്ന്....

നിറകണ്ണുകളോടെ അവിടെനിന്ന് ഇറങ്ങി അറിയാവുന്ന പലരി ൽ നിന്ന് യാചിച്ച കാശുമായി ഹോസ്പിറ്റലി ലിലേക്ക് ....


ഷംസുദ്ധീൻ തോപ്പിൽ
www.hrdyam.blogspot.com


10.9.16

EID ONAM WISHES TO ALL..........



ഷംസുദ്ദീൻ തോപ്പിൽ

-:ദൈവമേ..

ഈ ഈ ടെയായി ജീവിതം സമയം തെറ്റി ഓടുന്ന വണ്ടി പോലെയാണ്. ഒരു തരം ഓട്ട പാച്ചിൽ താളം തെറ്റിയ ദിന ചര്യകൾ മനസ്സിനെ മടുപ്പിൽ നിന്ന് മടുപ്പിലേക്ക് കൂപ്പു കുത്തിക്കുന്നു. അലസതയുടെ മൂടുപടം അണിഞ്ഞു കൊണ്ടുള്ള ഈ യാത്ര എത്ര നാളെന്റെ ദൈവമേ... 



ഷംസുദ്ദീൻ തോപ്പിൽ

15.8.16

-:പ്രവാസി:-



ജീവിതം വഴി മുട്ടും എന്ന സ്ഥിതി എത്തിയപ്പോഴാണ്. ഉറ്റവരെയും ഉടയവരെയും വിട്ട് ഹൃദയത്തിൽ വേദനയുടെ നെരിപ്പോടുമായി കടൽ കടന്നത്





ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

12.8.16

:-ഓർമയിൽ സൂക്ഷിക്കാൻ ചില തമാശകൾ:-

ഓർമയിൽ സൂക്ഷിക്കാൻ ചില തമാശകൾ ഹൃദയ ഭാജനം മനോജ് ചേട്ടന്റെ സമ്മാനം ഹൃദയത്തിൽ സ്വീകരിച്ചിരിക്കുന്നു









ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

7.8.16

:-ഉയർന്നു പറക്കാൻ കൂടെ നിന്ന പ്രിയ മിത്രങ്ങൾക്ക്:-




ഇത് പുതു വസന്ത പൊൻപുലരിയാണ് കർക്കിട മഴയിൽ പുതു നാമ്പ് തളിരിട്ടു തുടങ്ങി വാടാതെ പരിചരിക്കയാണ് ഇന്നിൽ ഞാൻ ഉയർന്നു പറക്കാൻ കൂടെ നിന്ന പ്രിയ മിത്രങ്ങൾക്ക് എന്നും സ്നേഹവും കൂടെ പ്രാർത്ഥനയും മാത്രം

ആശംസകൾ എന്നിൽ അർപ്പിച്ച പ്രിയ മിത്രങ്ങൾക്ക് ഹൃദയം നിറയെ സ്നേഹപുഷ്പങ്ങൾ


സന്തോഷം സന്തോഷം സന്തോഷം

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

17.7.16

-:പ്രവാസ തണൽ മരങ്ങൾ:-

പ്രവാസ തണൽ മരങ്ങൾ. പ്രിയ മിത്രങ്ങൾ ഷാഹിദ് , സിറാജ്
ഒരു ചിന്ന സെൽഫി ഒരു ചിന്ന കളി അത് തന്നെ ഏത്...



ഷംസുദ്ദീൻ തോപ്പിൽ

hrdyam.blogspot.com
































-: സെൽഫി :-

ചില സൗഹൃദങ്ങൾ ഹൃദയത്തോടപ്പാണ് അത് വക്കുകൾ ക്കധീതവും 

പ്രിയ മിത്രം സുധീഷിനോടപ്പം ഒരു സെൽഫി 




ഷംസുദ്ദീൻ തോപ്പിൽ

10.7.16

-:മെട്രോ ജീവിതയാത്രയുടെ ഭാഗമായ ഒരു സന്ധ്യാ സമയം:-

                        മെട്രോ ജീവിതയാത്രയുടെ ഭാഗമായ ഒരു സന്ധ്യാ സമയം


                     പ്രിയ മിത്രം സുധീഷിന്റെ മൊബൈൽ ഫ്രെയിമിൽ






ഷംസുദ്ദീൻ തോപ്പിൽ 
HRDYAM.BLOGSPOT.COM

5.7.16

-:EID MUBARAK:-



സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും പ്രകാശം എന്നും മനസ്സുകളിൽ നിറഞ്ഞുനിൽക്കട്ടെ എന്നാശംസിക്കുന്നു. പ്രിയ മിത്രങ്ങൾക്ക്ഹൃദയം നിറഞ്ഞ ഈദ് മുബാറക്



ഷംസുദ്ദീൻ തോപ്പിൽ 
HRDYAM.BLOGSPOT.COM

1.7.16

-:കണ്ണുനീർ തുള്ളിയെ എന്നോട് ഉപമിച്ച കാവ്യമല്ലാത്ത ഭവമേ...:-

ബുർജ്ജ് കലീഫക്ക് അരികിൽ നിൽകുമ്പോൾ സംതൃപതതയുടെ നെറുകയിലാണ്‌ ഞാനിപ്പോൾ ഈ നാട്ടുമ്പുറത്തുകാരന് സ്വപ്നം പോലും കാണാവുന്നതിലും അപ്പുറമായിരുന്നു .ആഗ്രഹങ്ങളുടെ നീണ്ട നിരയിൽ സാധ്യമാകാത്തതിനുമപ്പുറം കാലയവനികക്കുള്ളിൽ എന്നോ മറഞ്ഞൊരു ചിത്രത്തെ ഹൃദയകോണിൽ നിന്ന് പൊടി തട്ടി എടുക്കുമ്പോൾ സ്വയം ഒരു വിലയിരുത്തൽ എന്നിൽ പരിഹാസ പുഞ്ചജിരിക്ക് വഴിമാറിയത് കൺ കോണുകളിൽ പലപ്പോഴും നീർച്ചാലുകൾ സൃഷ്ടി എടുത്തിരുന്നു. ഹൃദയ വിങ്ങൽ കണ്ണു നീർ തുള്ളിയായി പുനർജനിച്ചില്ലായിരുന്നെങ്കിലെന്നെ ഞാൻ ഹൃദയം പൊട്ടി മരിച്ചേനെ ഉറ്റിറ്റു വീണതൻ കണ്ണുനീർ തുള്ളി നിനക്കെത്ര മാത്രം കദന കഥകൾ പറയുവാനുണ്ട്..

"ഭീരുത്വം യുക്തിക്ക് വഴിമാറട്ടെ നമ്മളിൽ പുതു പ്രതീക്ഷകൾ നാമ്പിടട്ടെ ലക്ഷ്യമാണ് പ്രധാനം അതിനുള്ള മനസ്സാനിധ്യം ഉണ്ടെങ്കിൽ കർമ്മം കൂടെ വരും"
 
പ്രിയ മിത്രം സുധീഷിൻ മൊബൈൽ ഫ്രെയിമിൽ ഒരു സന്ധ്യാനേരം ഫോട്ടോസ് അൽപ്പം ഇരുണ്ടൊന്ന് ഒരു സംശയം ഇല്ലാതില്ലാട്ടോ
 
 
 
ഷംസുദ്ദീൻ തോപ്പിൽ
HRDYAM.BLOGSPOT.COM

28.6.16

-:പുതു നാമ്പ്:-

പ്രതീക്ഷയുടെ വിത്തു പാകിയ പുതു നാമ്പ് തളിർത്തു തുടങ്ങി
എന്നിലെ തീഷ്ണതയ്ക്ക് ചൂടു പകർന്ന പ്രിയ മിത്രങ്ങളുടെ സ്നേഹലാളനയ്ക്ക്
ഹൃദയം നിറഞ്ഞ സ്നേഹോഷ്മളത നേരുന്നു.ഇന്നിന്റെ നഷ്ടമല്ല നാളയുടെ വിജയമാണ് എന്നിലെ ലക്ഷ്യത്തെ കരുത്തേകുന്നത്


പ്രിയ മിത്രം നിസാമിന്റെ മൊബൈൽ ഫ്രെയിമിൽ നോമ്പ് തുറയുടെ അൽപ്പം മുൻപ് പ്രിയ മിത്രം സുധീഷ് പകർത്തിയത് സൂക്ഷിച്ചു നോക്കിയാൽ നോമ്പിന്റെ ക്ഷീണം മുഖത്ത് കാണാട്ടൊ





ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com


13.6.16

-:ചിലവഴികൾ:-

ചിലവഴികൾ നമ്മളറിയാതെ നമുക്ക് പിറകെ നടക്കുന്നു. ഇനിയുള്ള യാത്ര തനിച്ചാണ് നിശബ്ദതയ്ക്ക് നിർവച നീയമായ അർത്ഥതലങ്ങൾ ഉണ്ടെന്ന സത്യത്തെ ഉൾകൊള്ളാൻ മനസ്സിനെ പാകപ്പെടുത്തി കൊണ്ടിരിക്കയാണ്.മുൻപിൽ വരുന്നത് എന്തെന്നറിയാത്ത ഒരു തരം വിഹൃലത .

തിരിച്ചറിവുകൾക്ക് ബലം കൊടുത്ത് ലക്ഷ്യത്തിനൊത്ത കണ്ടെത്തലാവുമെന്ന ഹൃദയ ദൃഡതയാണ് ആകെയുള്ള കൈമുതൽ ഇതൊരു തുടക്കമാണ് വിജയം കണ്ടെത്തും വരെ യുള്ളൊരു യാത്രയുടെ തുടക്കം


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

8.6.16

-:ആശ്രിത ജീവിതം:-

ആശ്രിത ജീവിതം വേദനാജനകം ദിനങ്ങൾക്ക് യുഗങ്ങളുടെ ദൈർഗ്യം  ശബ്ദങ്ങൾ പോലും ആശ്രിതരുടെ ബന്ധനത്തിൽ


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

4.4.16

-:ചുന്ദരിപെണ്ണ്:-

ബീമാനത്തിലെ ചുന്ദരി പെണ്ണ് പറയാ ഞമ്മൾ ങ്ങളെ ഒരു ഫോട്ടോ എടുത്ത് തരാന്ന് ചുന്ദരിയെ പിണക്കണ്ടാന്നു ഞമ്മളും കരുതി സ്വന്തം മൊബൈൽ ഫ്രൈമിൽ

ഞാൻ എന്നത് വേദന അല്ല സന്തോഷമാണ്.പക്ഷെ പലപ്പൊഴും ഞാൻ ഒരു വേദനയായി മാറുന്നു എന്നതാണ് ഇന്നെൻ വേദന.വേദനകളിൽ കൂടെ നിൽക്കേണ്ട ഹൃദയങ്ങൾ അകന്നു പോകുന്നു എന്ന തോന്നൽ ഹൃദയമുറിവിന്‌ ആഴം കൂട്ടുന്നു.തനിച്ചു നടക്കേണ്ട ദൂരം കൈ പിടിക്കാൻ ആളുണ്ടെന്ന വിശ്വാസത്തിന് മങ്ങ ലേൽക്കുന്നു എന്ന തോന്നൽ ഹൃദയ മിടിപ്പിനെ താളം തെറ്റിക്കുന്നു.വേദന എന്നത് ഒരു തര മരവിപ്പിലേക്ക് വഴി മാറുന്നു


ഷംസുദ്ദീൻ തോപ്പിൽ
www.hrdam.blogspot.com



15.3.16

-:നിറപകിട്ടാർന്ന പ്രതീക്ഷ:-

ഇതൊരു പ്രതീക്ഷയാണ് നിറപകിട്ടാർന്ന പ്രതീക്ഷ വാനംമുട്ടെ ഉയർന്ന ആഗ്രഹചവിട്ടുപടിയിലേക്കുള്ള കാൽവെപ്പിൻ തുടക്കം. എന്നിലൂടെയുള്ള ഈ കടന്നു പോക്ക് അത്ര രസകരമല്ല തീരാവേദനകളാൽ സമ്പുഷ്ടമാണ് മറുപുറം സാന്ത്വനത്തിൻ തെളിനീരുറവ എന്നിൽ സൃഷ്ടിയെടുക്കുമെന്ന പ്രതീക്ഷ


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

11.3.16

-:അസ്വസ്ഥതകൾ ഹൃദയത്തെ വേട്ടയാടുന്നു:-

അടിച്ചുമാറ്റിയ കൂട്ടുകാരന്റെ കണ്ണടവെച്ച് ഒരു മൊബൈൽ ക്ലിക്ക് 

അസ്വസ്ഥതകൾ ഹൃദയത്തെ വേട്ടയാടുന്നു. ഇഷ്ട ഭാജങ്ങളിൽ പറിച്ചു നടപ്പെടുന്നവ ഒരു വശത്ത്. മറഞ്ഞിരുന്നു ശത്രുതയ്ക്ക് മൂർച്ചകൂട്ടുന്നവർ മറുവശത്ത്.ഏതു നിമിഷവും അരിഞ്ഞു വീഴ്ത്തപ്പെട്ടേക്കാവുന്ന ചിറകുകളിൽ ശക്തിപകർന്ന് ഞാനൊന്നു പറന്നുയരാൻ ശ്രമിക്കയാണ്. ലക്ഷ്യമാണ്‌ പ്രധാനം മറ്റെല്ലാം എന്നിൽ നിഷ്ഫലമാണ്.തളർന്നു വീഴ്ത്തപ്പെടും മുൻപ് ശ്രമത്തിലേക്കുള്ള ഒരു കുതിപ്പ് മാത്രം വെറും ഒരു കുതിപ്പ് 


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

-:യാത്ര:-

തുടർ യാത്ര ഇവിടം വരെ പുതിയൊരു യാത്ര അവിടെ തുടങ്ങുന്നു


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

-:പറിച്ചു നടപ്പെടുന്നു എന്ന യാന്ത്രികത :-

പറിച്ചു നടപ്പെടുന്നു എന്ന യാന്ത്രികത ഹൃദയത്തെ ബോധ്യപ്പെടുത്താൻ എടുക്കുന്ന സമയം ഒച്ചിഴയൽ പോലെയും വേദനാജനഗവുമാണ്


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

-:എന്തിന് ഒരു ഡേ:-

ഇഷ്ട ഭാജനങ്ങളെ ഓർക്കാൻ എന്തിന് ഒരു ഡേ
നിങ്ങളുടെ നിഷ്കളങ്ക സ്നേഹത്തിൻ കാവൽക്കാരൻ മാത്രമാണ് ഞാൻ
എന്നും സ്നേഹവും കൂടെ പ്രാർഥനയും പ്രിയപ്പെട്ടവരേ


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

SHAMSUDEEN THOPPIL


3.3.16

-:അമ്മെ എന്നെ തല്ലണ്ട ഞാൻ നന്നാവൂല വൂല:-

സമയാ സമയം ഭക്ഷണം വിളമ്പി മേശപ്പുറത്ത് വെക്കുമ്പൊ അത് കഴിക്കുകയും വയറു നിറയുമ്പൊ കഴിച്ച ഭക്ഷണത്തെ കുറ്റം പറയുകയും ചെയ്യുക എന്ന ബാരിച്ച ഉത്തരവാദിത്വം നിർവ്വക്കുക എന്നതായിരുന്നു എന്നിൽ അർപ്പിതമായ കർത്തവ്യം എന്ന് വിശ്വസിച്ചു പോന്നിരുന്ന എന്നെ അമ്മയ്ക്ക് ഭയങ്കര മതിപ്പായിരുന്നു അതുകൊണ്ട് തന്നെയും അമ്മ പറയും ഒന്നേ ഒള്ളൂ എന്ന് കരുതി ഞാൻ തന്നെ വഷളാക്കി ഒന്നേ ഒള്ളൂ എങ്കിൽ ഒലക്ക വെച്ച് അടിച്ചു വളർത്തണ മെന്നാ പഴമക്കാർ പറയാറ് ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്റെ ദൈവമേ ഈ ചെക്കന് നല്ല ബുദ്ധി കൊടുക്കണേ അമ്മയുടെ നിരന്തര സ്നേഹപ്രകടങ്ങൾ കേട്ട് തലയും താഴ്ത്തി കൂട്ടുകരുമൊത്ത് കറങ്ങി നടക്കാറുള്ള ഞാൻ അമ്മയുടെ മുൻപിൽ കഴിവ് തെളീക്കാൻ തന്നെ തീരുമാനിച്ചു 

ആ ഇടയായി വീട്ടിൽ വിരുന്നു കാരുള്ള ഒരു പകൽ അവർക്ക് ഭക്ഷണ മുണ്ടാക്കാനുള്ള തിരക്കിലായിരുന്നു അമ്മ കടയിൽ നിന്നും സാധങ്ങൾ വാങ്ങുക എന്ന ബാരിച്ച ഉത്തരവാദിത്വം ഞാൻ അഭിമാനത്തോടെ ഏറ്റെ ടുത്തു അമ്മയ്ക്ക് എന്നെ വലിയ വിശ്വാസമായത് കൊണ്ട് അമ്മ പറഞ്ഞു സമയത്തിന് സാധനങ്ങൾ കൊണ്ടുവന്നില്ലങ്കിൽ വിരുന്നു കാരുടെ മുൻപിൽ ഞാൻ നാണം കേടുട്ടോ ഇല്ലമ്മ ഈ മോനെ അമ്മയ്ക്ക് വിശ്വാസമില്ലേ ഇല്ലാത്തത് കൊണ്ടാണല്ലോ ഇങ്ങനെ എടുത്തെടുത്ത് പറയുന്നത്.ഈ അമ്മയുടെ ഒരു കാര്യം അതും പറഞ്ഞ് അഭിമാനത്തോടെ വണ്ടിയെടുത്ത് കടയിലേക്കിറങ്ങി.പോകുന്ന വഴിക്കാണ് ഒരു കൂട്ടുകാരൻ വിളിച്ചത്‌ ശരത്ത് നീ ഇതെവിടാ എത്ര നേരമായി ഞാൻ നിന്നെ ട്രൈ ചെയ്യുന്നു നമുക്ക് അത്യാവശ്യമായി ഒരിടം വരെ പോകണം വഴിയിൽ അവൻ കയറി ഞങ്ങൾ യാത്ര തുടർന്നു സമയം ഉച്ചയോടടുത്ത് കാണും അമ്മയുടെ കാൾ നെഞ്ചിൽ അപ്പോഴാണ്‌ ഇടിവെട്ടിയത് ദൈവമേ ഉച്ച ഭക്ഷണം- അമ്മ -വിരുന്നുകാർ -ഫോൺ എടുത്ത് ചെവിയിൽ വെച്ചതേ ഓർമ്മയുള്ളൂ ഇതുവരെ കേട്ട അമ്മയായിരുന്നില്ല മറു തലക്കൽ ഫോൺ ഡിസ്കണക്റ്റ് ചെയ്യും മുൻപേ അമ്മ പറഞ്ഞത് കേട്ടു നീ വീട്ടി വാ ബാക്കി വന്നിട്ട്...


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

27.2.16

-: മരവിപ്പ് :-

ഓർമകളിൽ മരവിപ്പ് പടർന്നപോലെ
ചലനാത്മകത എന്നിൽ നിന്നും അടർത്തപ്പെട്ടപോലെ
എന്തായിരിക്കാം ഇപ്പൊ ഇങ്ങനെ ഒക്കെ...

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

21.2.16

-:തുഴനഷ്ടപ്പെട്ട തോണിക്കാരൻ:-

ഒരു മൊബൈൽ ക്ലിക്ക്
ഇന്ന്

ആഴക്കടലിൽ തുഴനഷ്ടപ്പെട്ട തോണിക്കാരൻ .ഒന്നുകിൽ നേരെ വരുന്ന തിരകളെ മറികടന്ന് ജീവിതമെന്ന പച്ചപ്പിലേക്ക്
അതല്ലങ്കിൽ രക്ഷയുടെ കവചത്തിലേക്ക് അവസാന ശ്രമം എന്നിട്ട് ശ്രമിച്ചല്ലോ എന്ന സന്തോഷത്തിൽ മുങ്ങിച്ചാവുകതന്നെ


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

15.2.16

-:ലക്ഷ്യമാണ്‌ പ്രധാനം:-

ചില തിരെഞ്ഞടെപ്പുകൾ മിത്രങ്ങൾക്ക് വേദന നൽകാം ആ വേദന നമ്മളിൽ യാത്രയുടെ തടസ്സഗതിയെ നിയന്ത്രണതീതമാക്കിയില്ലങ്കിൽ തിരിഞ്ഞു നോട്ടങ്ങളിൽ നമ്മൾ അതികഠിനവേദന സ്വയം ഏൽക്കലാണ്
മിത്രങ്ങൾക്കത് താൽക്കാലികം നമുക്കത്‌ ജീവിത വിജയയാത്രയും. ഭീരുത്വം തിരഞ്ഞെടുപ്പുകളെ ബാധിക്കുന്നു .ഭീരുത്വം യുക്തിക്ക് വഴിമാറട്ടെ. നമ്മളിൽ പുതു പ്രതീക്ഷകൾ നാമ്പിടട്ടെ. ലക്ഷ്യമാണ്‌ പ്രധാനം അതിനുള്ള മനസ്സാനിധ്യം ഉണ്ടെങ്കിൽ കർമ്മം കൂടെ വരും



ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

-:നിസഹയത:-

നിസഹയനാവുക എന്നതല്ലെ ജീവിത്തിൽ ഏറ്റവും വലിയ വേദന


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

 

-:നടവഴി:-

നടവഴിയിൽ തിരികെ നടക്കൽ പലപ്പൊഴും വേദനയിൽ ആഗ്രഹമായി അവശേഷിക്കുന്നു


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

13.2.16

-:പ്രണയദിനാശംസകൾ:-

പ്രണയം ഹൃദയങ്ങൾ തമ്മിലുള്ള സംസാരഭാഷയാണ്
അത് നിലയ്ക്കാത്ത ആനന്ത പ്രവാഹവും

പ്രിയ കമിതാക്കൾക്ക് പ്രണയദിനാശംസകൾ


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

-:പ്രണാമം:-

ജനഹൃദയങ്ങളിൽ ഹൃദയം കൊണ്ട് കയ്യൊപ്പ് ചാർത്തിയ പ്രിയ കവിക്ക്‌
[ഒ എൻ വി കുറുപ്പ് സർ ] പ്രണാമം


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

12.2.16

-:മുറിപ്പാട്:-

ഓർമ്മകൾ നിഴൽ രൂപമായി നമ്മളിൽ പലപ്പൊഴും വലയം വെക്കുന്നു
അത് വേദനയുടെ മുറിപ്പാട് ആണെങ്കിലും ഇടക്കൊക്കെ അതൊരു ആനന്തമാണ്
നഷ്ടസ്വപ്നങ്ങളുടെ ആനന്തം. കണ്ണുനീർ കൊണ്ട് മാത്രം ഓർത്തെടുക്കാവുന്നവ 
 

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

9.2.16

-:മധുരിക്കും ഓർമകളേ:-




ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

"പ്രിയ മിത്രം ചെറിയമ്മയുടെ മരണം"

അവർക്ക് ദൈവം നിത്യ ശാന്തി നൽകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം...
സമ്പൽ സമൃദിയിൽ ജനനം മരണമോ അനാദമന്ദിരത്തിൽ നരകയാദന അനുഭവിച്ചും
പ്രിയ മിത്രങ്ങളെ എല്ലാം വെട്ടിപ്പിടിക്കാനുള്ള തിരക്കിട്ട ഈ ജീവിത യാത്രയിൽ ഒരിക്കലെങ്കിലും ഒന്ന് ചിന്തിക്കൂ ഇതാണ് നമ്മൾ ഇത് മാത്രമാണ് നമ്മൾ


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

-:വയറുകൾ നിറയുന്നില്ല :-

 
കോളേജിലെ ഉച്ചഭക്ഷണസമയം  കഴിക്കാൻ ഇറങ്ങാൻ നേരമാണ് ഡിഗ്രിക്ലാസ്സിലെ അതുൽ സ്റ്റാഫ് റൂമിലേക്ക്‌ ഓടി വന്നത് എന്ത് പറ്റി അതുൽ വിറയാർന്ന വാക്കുകളോടെ അവൻ പറഞ്ഞൊപ്പിച്ചു സാർ ക്ലാസ്സിൽ ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കെ അശ്വതി തലകറങ്ങി വീണു ബോധം പോയി സാറൊന്നു വന്നാൽ
അതുൽ കൂടെ ഞാനും ക്ലാസ്സ്‌ റൂമിലേക്ക്‌ ചെന്നു വാഴ ഇല പോലെ വാടി അശ്വതി  കൂടി നിന്ന കുട്ടികളാകെ പേടിച്ചു നിൽക്കുന്നു ആരോ കൊണ്ടുവന്ന വെള്ളം ഞാൻ അശ്വതിയുടെ മുഖത്ത് കുടഞ്ഞു ക്ഷീണ ഭാവത്തോടെ അശ്വ തി കണ്ണു തുറന്നു ചുറ്റും നോക്കി എന്നെ കണ്ടപ്പൊ അവൾ പതിയെ എഴുന്നേല്ക്കാൻ ശ്രമിച്ചു എല്ലാവരും കൂടെ അവളെ താങ്ങി ബെഞ്ചിലുരുത്തി അവൾ ഡസ്ക്കിൽ തലവെച്ച് കിടന്നു ഞാൻ  അരികിലിരുന്നു പതിയെ തലതടവികൊണ്ട് ചോദിച്ചു എന്ത് പറ്റി അശ്വതി കണ്ണുകൾ നിറഞ്ഞൊഴുകി അവൾ വിക്കി വിക്കി പറഞ്ഞു സാർ ഞാൻ രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ട് തരിച്ചിരുന്നു പോയി ഞാൻ ദൈവമേ ഈ രണ്ടായിരത്തി പതിനാറിലും നമുക്കിടയിൽ പട്ടിണിയോ എത്രയോ പേര് കുറച്ചു കഴിക്കുന്നു ബാക്കി വലിച്ചെറിയുന്നു ചിലരാണെങ്കിൽ വേണം വേണ്ട എന്ന രീതിയിൽ വാരി വലിച്ചു തിന്നുന്നു കേട്ട് നിന്ന അവളുടെ കൂട്ടുകാരും തരിച്ചു പോയി ദൈവമേ നമ്മുടെ കൂടെ ചിരിച്ചു കളിച്ചു നടക്കുന്ന അശ്വതി രണ്ടു ദിവസമായി പട്ടിണി കിടക്കയാണെന്നോ നിങ്ങൾ ഇരിക്ക് ഞങ്ങലിപ്പൊ വരാട്ടോ.ഞാൻ അശ്വതിയെ കൂടെ കൂട്ടി കാൻറ്റീനിൽ ഭക്ഷണം ഓർഡർ ചെയ്തു ഭക്ഷണം വന്നിട്ടും അശ്വതി കഴിക്കാതെ വിഷമിചിരിക്കുന്നത് കണ്ട് കഴിക്കടോ പെട്ടന്ന് അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പി വേദനയോടെ അവൾ പറഞ്ഞു സാർ അമ്മയും ഭക്ഷണം കഴിച്ചിട്ട് പറഞ്ഞു മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല അതിനുമുൻപവളുടെ കണ്ണുനീർ തുള്ളികൾ വാക്കുകൾ മുറിച്ചു  . ദൈവമേ ഹൃദയമൊന്നു പിടച്ചു അറിയാതെ കണ്ണു നിറഞ്ഞു അമ്മയ്ക്കുള്ള ഭക്ഷണം കൂടെ പാർസൽ വാങ്ങി അവളുടെ ബാഗ് എടുപ്പിച്ച് ഒരു ഓട്ടോ വിളിച്ച് ഞാൻ അശ്വതിയെ വീട്ടിലേക്ക് അയച്ചു മോളിത് വീട്ടിപോയി അമ്മയുമൊത്ത് കഴിച്ചോളൂട്ടൊ.നെഞ്ചിൽ കനൽ കോരി ഇട്ട്  നിറകണ്ണുകളുമായി അശ്വതി ഓട്ടോയിൽ കയറിപോകുംമ്പൊഴും നന്നിയോടെ അവൾ തിരിഞ്ഞും മറിഞ്ഞും എന്നെ നോക്കുന്നുണ്ടായിരിന്നു  ഇതുവരെ എന്നിലേൽക്കാത്ത ധന്യനിമിഷം ഇത്ര സന്തോഷകരമായൊരു നിമിഷം വർഷങ്ങൾക്കുമുൻപ് എന്നിലും കടന്നുവന്നിരുന്നു വീട്ടിൽ പട്ടിണി ഉച്ചഭക്ഷണം സ്കൂളിൽ കിട്ടാത്തൊരു കാലം എന്നിലെ വിശപ്പ്‌ കണ്ടറിഞ്ഞ് വയറു നിറയെ ഭക്ഷണം വാങ്ങി തന്നപ്രിയ കൂട്ടുകാരൻ ഞങ്ങളിലെ ആ നിമിഷങ്ങൾ അത്രയും സന്തോഷകരമായിരുന്നു മറ്റൊന്നിൽ നിന്നും കിട്ടാത്ത സന്തോഷമാണ് വിശന്ന വയറു നിറയുമ്പോൾ കിട്ടുന്നതെന്ന് ജീവിതം എന്നെ പഠിപ്പിച്ചതാണ്.ഭക്ഷണം വലിച്ചെറിയുന്ന പ്രിയ മിത്രങ്ങളെ ഇന്നിലും നമുക്കിടയിൽ ഒഴിഞ്ഞ വയറുകൾ സുലഭമാണ് സൂക്ഷിച്ചു നൊക്കണമെന്നുമാത്രം 

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

7.2.16

-:ആഗ്രഹങ്ങൾ:-

സഫലമാകാത്ത ആഗ്രഹങ്ങൾ വേദനയെ മറികടക്കാൻ സഹനം തേടുന്ന മനസ്സ് പാകപ്പെടുത്തണം ഇന്നിൽ നാം

ഷംസുദ്ദീൻ തോപ്പിൽ

-:ചുമട്ടുകാരൻ:-

സ്വന്തം സ്വപ്നങ്ങൾ കുഴിച്ചുമൂടി കൂടപ്പിറപ്പുകളുടെ സ്വപ്നങ്ങൾ നെയ്തെടുക്കുന്ന ജീവിത ചുമട്ടുകാരൻ ചുമടെടുത്തു കൊണ്ടേ ഇരിക്കുന്നു. പ്രതിഫല കാമ്ഷി അല്ലാത്തഇവർ ജീവിത ലാഭനഷ്ട കണക്കിൽ എന്നും പരാജിതരാണ്. തുടക്കം പോലെ തന്നെ ഒടുക്കവും ചുമട്ടുകാരനിൽ അവസാനിക്കുന്നു. വിചിത്രതയിൽ പെടുന്നതിൽ പരം ജീവിത യാതാർത്ഥ്യം

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

18.1.16

-:വാക്കുകൾ:-

വാക്കുകൾ പലപ്പൊഴും ഹൃദയത്തെ ആഴത്തിൽ മുറിവേൽപ്പിക്കുന്നു.മുറിവുണങ്ങുന്ന മരുന്ന് സ്നേഹ നിർമിതവും


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

13.1.16

-:പനികുളിർ:-


പനികുളിർ ഇളം തെന്നലായി എന്നിൽ ആനന്ദനിർത്തം ചവുട്ടി തുടങ്ങിട്ടോ ഒന്ന് പ്രാർത്ഥിച്ചേക്കണേ അധികം പരുക്കേൽക്കാതെ രക്ഷയുടെ കവചം എനിക്കു മുൻപിൽ തുറക്കാൻ വല്ലാതെ കുളിരുന്നു ഞാനൊന്നു പുതച്ചു മൂടി കിടക്കട്ടെട്ടോ


ഷംസുദ്ദീൻ തൊപ്പിൽ
www.hrdyam.blogspot.com

11.1.16

-:ദുനിയകെ രഖ് വാലെ:-

Abdul Haque Singer Gcc and Shamsudeen Thoppil- Selfi
ഇഷ്ട പ്പെടുന്നവരുടെ കൂടെ ചിലവിടുന്ന നിമിഷങ്ങളാണ് ജീവിത തിരക്കിനിടയിൽ ലഭിക്കാവുന്ന ഏറ്റവും സന്തോഷ നിമിഷങ്ങൾ. ഓർമകളിൽ അത്തരം നിമിഷങ്ങൾ ഇളം തെന്നലായി നമ്മെ തഴുകി തലോടി കൊണ്ടേ ഇരിക്കും. തിരക്കിട്ട നിമിഷങ്ങൾ മുഹമ്മദ്‌ റഫിയുടെ ഗാനങ്ങൾ നെഞ്ചിലേറ്റുന്ന പ്രിയ ഗായകൻ Abdul Haque Singer Gcc [Busines Advisor Of Prince Faisal Bin Musaed.Saudia] ശബ്ദ സ്വരങ്ങൾ അരികിലിരുന്നു കേൾക്കാനുള്ള ഭാഗ്യവും ഇഷ്ട ഗാനം രണ്ടുവരി പാടുമോ എന്നു ചോദിച്ചപ്പോ സന്തോഷത്തോടെ ഒരു ഗാനം മുഴുവനായി പാടിത്തന്ന പ്രിയ ഗായകാ ഓർമയിൽ ഈ സൗഹൃദം എന്നും തെളിമയോടെ നിൽക്കട്ടെ എന്ന് ആശംസിക്കുന്നു 

Bhagvaan... bhagvaan...bhagvaan...bhagvaan..
Oh dhuniyaa ke rakhwale
Sun dhardh bhare mere naale
Sun dhardh bhare mere naale (Oh dhuniyaa)
Aash niraash ke dho rangom se
Dhuniya thu ne sajaayee
Nayya sang thoofaan banaaya
Milan ke saath judhaayi
Ja dhekliyaa har jayee
Oh..lut gayee mere pyaar ki nagri
Ab tho neer bahaale (2)
Oh........ab tho neer bahaale... (oh dhuniya)
Aag bani saavan ki barkha
Phool bane angaare
Naagan ban gayee raath suhaani
Pathar ban gaye thaare
Sub toot chuke he sahaare
Oh...jeevan apnaa vaapas lele
Jeevan dhene vale (oh Dhuniya)
Chaand ko doonde paagal sooraj
Shaam ko doond savera
Mein bhi doondoom us preetham ko
Ho na saka jo mera
Bhagwaan bhala ho thera
Oh..kismath pootti aasna tootti
Paav mein pad gaye chaale
Oh dhuniya ke rakhwale
Ah.....a.....ah.....
Mehal udhaas aur galiyaam sooni
Chup chup he dheewaare
Dhil kyaa ujdaa dhuniyaa ujdee
Root gayee he bahaare
Hum jeeven kaise gusaare
Oh..mandir girthaa phir ban jaathaa....
Dhil ko kaun sambaale
Oh dhuniyaa ke rakhwale
Sun dhardh bhare mere naale
Sun dhardh bhare mere naale
Oh dhuniyaa ke rakhwale
Rakhwale.....
Rakhwale.....
Rakhwale.....

എന്നെന്നും ഓർമയിൽ സൂക്ഷിക്കാൻ ഒരു സെൽഫി


ഷംസുദ്ധീൻ തോപ്പിൽ
www.hrdyam.blogspot.com

9.1.16

-:ചാലിയാർ പുഴ:-

ചാലിയാർപുഴ-കടവ് റിസോർട്ട് കാലിക്കറ്റ്‌ 6 am
മൊബൈൽ ഫ്രൈമിൽ


ചാലിയാർ പ്രഭാതം നീ എത്ര മനോഹരം സ്പന്ദനമില്ലാതെ നിശബ്ദ മായൊഴുകുന്ന നിൻ ഓളങ്ങൾ എൻ ഹൃദയത്തിനു കുളിരേകുന്നു


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

-: നഷ്ടങ്ങൾ:-

വേഗതയിലെ നഷ്ടങ്ങൾ സഹനത്തെക്കാൾ ഭയാനകമാണ്


ഷംസുദ്ദീൻ തോപ്പിൽ
http://hrdyam.blogspot.in/