-:അമ്മെ എന്നെ തല്ലണ്ട ഞാൻ നന്നാവൂല വൂല:-

സമയാ സമയം ഭക്ഷണം വിളമ്പി മേശപ്പുറത്ത് വെക്കുമ്പൊ അത് കഴിക്കുകയും വയറു നിറയുമ്പൊ കഴിച്ച ഭക്ഷണത്തെ കുറ്റം പറയുകയും ചെയ്യുക എന്ന ബാരിച്ച ഉത്തരവാദിത്വം നിർവ്വക്കുക എന്നതായിരുന്നു എന്നിൽ അർപ്പിതമായ കർത്തവ്യം എന്ന് വിശ്വസിച്ചു പോന്നിരുന്ന എന്നെ അമ്മയ്ക്ക് ഭയങ്കര മതിപ്പായിരുന്നു അതുകൊണ്ട് തന്നെയും അമ്മ പറയും ഒന്നേ ഒള്ളൂ എന്ന് കരുതി ഞാൻ തന്നെ വഷളാക്കി ഒന്നേ ഒള്ളൂ എങ്കിൽ ഒലക്ക വെച്ച് അടിച്ചു വളർത്തണ മെന്നാ പഴമക്കാർ പറയാറ് ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്റെ ദൈവമേ ഈ ചെക്കന് നല്ല ബുദ്ധി കൊടുക്കണേ അമ്മയുടെ നിരന്തര സ്നേഹപ്രകടങ്ങൾ കേട്ട് തലയും താഴ്ത്തി കൂട്ടുകരുമൊത്ത് കറങ്ങി നടക്കാറുള്ള ഞാൻ അമ്മയുടെ മുൻപിൽ കഴിവ് തെളീക്കാൻ തന്നെ തീരുമാനിച്ചു 

ആ ഇടയായി വീട്ടിൽ വിരുന്നു കാരുള്ള ഒരു പകൽ അവർക്ക് ഭക്ഷണ മുണ്ടാക്കാനുള്ള തിരക്കിലായിരുന്നു അമ്മ കടയിൽ നിന്നും സാധങ്ങൾ വാങ്ങുക എന്ന ബാരിച്ച ഉത്തരവാദിത്വം ഞാൻ അഭിമാനത്തോടെ ഏറ്റെ ടുത്തു അമ്മയ്ക്ക് എന്നെ വലിയ വിശ്വാസമായത് കൊണ്ട് അമ്മ പറഞ്ഞു സമയത്തിന് സാധനങ്ങൾ കൊണ്ടുവന്നില്ലങ്കിൽ വിരുന്നു കാരുടെ മുൻപിൽ ഞാൻ നാണം കേടുട്ടോ ഇല്ലമ്മ ഈ മോനെ അമ്മയ്ക്ക് വിശ്വാസമില്ലേ ഇല്ലാത്തത് കൊണ്ടാണല്ലോ ഇങ്ങനെ എടുത്തെടുത്ത് പറയുന്നത്.ഈ അമ്മയുടെ ഒരു കാര്യം അതും പറഞ്ഞ് അഭിമാനത്തോടെ വണ്ടിയെടുത്ത് കടയിലേക്കിറങ്ങി.പോകുന്ന വഴിക്കാണ് ഒരു കൂട്ടുകാരൻ വിളിച്ചത്‌ ശരത്ത് നീ ഇതെവിടാ എത്ര നേരമായി ഞാൻ നിന്നെ ട്രൈ ചെയ്യുന്നു നമുക്ക് അത്യാവശ്യമായി ഒരിടം വരെ പോകണം വഴിയിൽ അവൻ കയറി ഞങ്ങൾ യാത്ര തുടർന്നു സമയം ഉച്ചയോടടുത്ത് കാണും അമ്മയുടെ കാൾ നെഞ്ചിൽ അപ്പോഴാണ്‌ ഇടിവെട്ടിയത് ദൈവമേ ഉച്ച ഭക്ഷണം- അമ്മ -വിരുന്നുകാർ -ഫോൺ എടുത്ത് ചെവിയിൽ വെച്ചതേ ഓർമ്മയുള്ളൂ ഇതുവരെ കേട്ട അമ്മയായിരുന്നില്ല മറു തലക്കൽ ഫോൺ ഡിസ്കണക്റ്റ് ചെയ്യും മുൻപേ അമ്മ പറഞ്ഞത് കേട്ടു നീ വീട്ടി വാ ബാക്കി വന്നിട്ട്...


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com


Written by

2 അഭിപ്രായങ്ങൾ:

 1. ആശയം നന്നായി
  അക്ഷരങ്ങളും,അക്ഷരത്തെറ്റുകളും എഴുത്തിന്‍റെ മാറ്റിനെ അവതാളത്തിലാക്കിയത് ശ്രദ്ധിക്കുക...
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. കൂട്ടുകാർ ആദ്യം
  വീട്ടുകാരും വിരുന്നുകാരുമൊക്കെ അവിടെക്കിടക്കട്ട്!!!

  മറുപടിഇല്ലാതാക്കൂ