3.12.16

-: യാചന ഒരമ്മയുടെ രോദനം :-


രാത്രി തൊട്ട് മോളുവിന് നല്ല പനി ഒട്ടും വയ്യ കയ്യിലാണേൽ ഈ യിടെയായി ഒരു പൈസ പോലും ഇല്ല താനും എങ്ങനെ കയ്യിൽ കാശുണ്ടാവാനാ ചോര നീരാക്കിയ കശ്പോലും കയ്യിൽ സ്വരു കൂട്ടാൻ പേടിപ്പെടുത്തുന്ന കാലമെല്ലെ ഇന്ന്. പട്ടു മെത്തയിൽ കിടക്കുന്ന ഭരണകർത്താക്കൾ ഒരു രാത്രി പുലരുമ്പോൾ....

മോളുവിന്റെ ചിണുങ്ങൽ ചിന്തകളെ ഉണർത്തി ഒരുവിധം നേരം വെളുപ്പിച്ചു  മോളുവിനെ ചുമലിൽ ഏറ്റി ചങ്കിടിപ്പോടെ ബാങ്ക് തുറക്കുന്നതും കത്ത് നീണ്ട ക്യൂ വിൽ സ്ഥാനം പിടിച്ചു പനിയുടെ കഠിനത കൊണ്ടെന്ന് തോന്നുന്നു മോളുടെ ദയനീയ വിളി നെഞ്ചു പിളർത്തുന്ന വേദന  നല്ല വെയിലും ദൈവമേ എപ്പോഴാ ക്യാഷ് കിട്ടി മോളുവിനെ ഡോക്ടറെ കാണിക്കാ... വരിയുടെ മുൻപിലെത്തിയവർ പരസ്പരം ദയനീയ മായ നോട്ടം പലരും ക്ഷീണത്താൽ തളർന്നു വീഴാറായവർ  അവരുടേതായ കഷ്ടതകൾ....

ക്ഷീണിതയായി കൗണ്ടറിനു മുൻപിലെത്തിയപ്പോഴേക്ക് ടോക്കൺ തീർന്നു വെത്രേ ഇനി നാളെ വരാൻ ഒരുപാട് യാചിച്ചു ഒരു രക്ഷയുമില്ലന്ന്....

നിറകണ്ണുകളോടെ അവിടെനിന്ന് ഇറങ്ങി അറിയാവുന്ന പലരി ൽ നിന്ന് യാചിച്ച കാശുമായി ഹോസ്പിറ്റലി ലിലേക്ക് ....


ഷംസുദ്ധീൻ തോപ്പിൽ
www.hrdyam.blogspot.com


5 അഭിപ്രായങ്ങൾ:

  1. ഡിയർ ഷംസുദീൻ,
    ഇടയ്ക്ക് ഓരോ കുത്തും കോമയുമൊക്കെ ഇടാൻ പിശുക്കു കാണിക്കേണ്ടതില് കേട്ടോ..

    മറുപടിഇല്ലാതാക്കൂ
  2. അനുഭവമാണോ.. കഥയാണോ? എന്തായാലും ഉള്ളിൽ തട്ടുന്ന എഴുത്ത്..വാക്കുകൾക്ക് പിശുക്ക് കാണിക്കരുത് .. ആശംസകൾ






    മറുപടിഇല്ലാതാക്കൂ