-:വയറുകൾ നിറയുന്നില്ല :-

 
കോളേജിലെ ഉച്ചഭക്ഷണസമയം  കഴിക്കാൻ ഇറങ്ങാൻ നേരമാണ് ഡിഗ്രിക്ലാസ്സിലെ അതുൽ സ്റ്റാഫ് റൂമിലേക്ക്‌ ഓടി വന്നത് എന്ത് പറ്റി അതുൽ വിറയാർന്ന വാക്കുകളോടെ അവൻ പറഞ്ഞൊപ്പിച്ചു സാർ ക്ലാസ്സിൽ ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കെ അശ്വതി തലകറങ്ങി വീണു ബോധം പോയി സാറൊന്നു വന്നാൽ
അതുൽ കൂടെ ഞാനും ക്ലാസ്സ്‌ റൂമിലേക്ക്‌ ചെന്നു വാഴ ഇല പോലെ വാടി അശ്വതി  കൂടി നിന്ന കുട്ടികളാകെ പേടിച്ചു നിൽക്കുന്നു ആരോ കൊണ്ടുവന്ന വെള്ളം ഞാൻ അശ്വതിയുടെ മുഖത്ത് കുടഞ്ഞു ക്ഷീണ ഭാവത്തോടെ അശ്വ തി കണ്ണു തുറന്നു ചുറ്റും നോക്കി എന്നെ കണ്ടപ്പൊ അവൾ പതിയെ എഴുന്നേല്ക്കാൻ ശ്രമിച്ചു എല്ലാവരും കൂടെ അവളെ താങ്ങി ബെഞ്ചിലുരുത്തി അവൾ ഡസ്ക്കിൽ തലവെച്ച് കിടന്നു ഞാൻ  അരികിലിരുന്നു പതിയെ തലതടവികൊണ്ട് ചോദിച്ചു എന്ത് പറ്റി അശ്വതി കണ്ണുകൾ നിറഞ്ഞൊഴുകി അവൾ വിക്കി വിക്കി പറഞ്ഞു സാർ ഞാൻ രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ട് തരിച്ചിരുന്നു പോയി ഞാൻ ദൈവമേ ഈ രണ്ടായിരത്തി പതിനാറിലും നമുക്കിടയിൽ പട്ടിണിയോ എത്രയോ പേര് കുറച്ചു കഴിക്കുന്നു ബാക്കി വലിച്ചെറിയുന്നു ചിലരാണെങ്കിൽ വേണം വേണ്ട എന്ന രീതിയിൽ വാരി വലിച്ചു തിന്നുന്നു കേട്ട് നിന്ന അവളുടെ കൂട്ടുകാരും തരിച്ചു പോയി ദൈവമേ നമ്മുടെ കൂടെ ചിരിച്ചു കളിച്ചു നടക്കുന്ന അശ്വതി രണ്ടു ദിവസമായി പട്ടിണി കിടക്കയാണെന്നോ നിങ്ങൾ ഇരിക്ക് ഞങ്ങലിപ്പൊ വരാട്ടോ.ഞാൻ അശ്വതിയെ കൂടെ കൂട്ടി കാൻറ്റീനിൽ ഭക്ഷണം ഓർഡർ ചെയ്തു ഭക്ഷണം വന്നിട്ടും അശ്വതി കഴിക്കാതെ വിഷമിചിരിക്കുന്നത് കണ്ട് കഴിക്കടോ പെട്ടന്ന് അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പി വേദനയോടെ അവൾ പറഞ്ഞു സാർ അമ്മയും ഭക്ഷണം കഴിച്ചിട്ട് പറഞ്ഞു മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല അതിനുമുൻപവളുടെ കണ്ണുനീർ തുള്ളികൾ വാക്കുകൾ മുറിച്ചു  . ദൈവമേ ഹൃദയമൊന്നു പിടച്ചു അറിയാതെ കണ്ണു നിറഞ്ഞു അമ്മയ്ക്കുള്ള ഭക്ഷണം കൂടെ പാർസൽ വാങ്ങി അവളുടെ ബാഗ് എടുപ്പിച്ച് ഒരു ഓട്ടോ വിളിച്ച് ഞാൻ അശ്വതിയെ വീട്ടിലേക്ക് അയച്ചു മോളിത് വീട്ടിപോയി അമ്മയുമൊത്ത് കഴിച്ചോളൂട്ടൊ.നെഞ്ചിൽ കനൽ കോരി ഇട്ട്  നിറകണ്ണുകളുമായി അശ്വതി ഓട്ടോയിൽ കയറിപോകുംമ്പൊഴും നന്നിയോടെ അവൾ തിരിഞ്ഞും മറിഞ്ഞും എന്നെ നോക്കുന്നുണ്ടായിരിന്നു  ഇതുവരെ എന്നിലേൽക്കാത്ത ധന്യനിമിഷം ഇത്ര സന്തോഷകരമായൊരു നിമിഷം വർഷങ്ങൾക്കുമുൻപ് എന്നിലും കടന്നുവന്നിരുന്നു വീട്ടിൽ പട്ടിണി ഉച്ചഭക്ഷണം സ്കൂളിൽ കിട്ടാത്തൊരു കാലം എന്നിലെ വിശപ്പ്‌ കണ്ടറിഞ്ഞ് വയറു നിറയെ ഭക്ഷണം വാങ്ങി തന്നപ്രിയ കൂട്ടുകാരൻ ഞങ്ങളിലെ ആ നിമിഷങ്ങൾ അത്രയും സന്തോഷകരമായിരുന്നു മറ്റൊന്നിൽ നിന്നും കിട്ടാത്ത സന്തോഷമാണ് വിശന്ന വയറു നിറയുമ്പോൾ കിട്ടുന്നതെന്ന് ജീവിതം എന്നെ പഠിപ്പിച്ചതാണ്.ഭക്ഷണം വലിച്ചെറിയുന്ന പ്രിയ മിത്രങ്ങളെ ഇന്നിലും നമുക്കിടയിൽ ഒഴിഞ്ഞ വയറുകൾ സുലഭമാണ് സൂക്ഷിച്ചു നൊക്കണമെന്നുമാത്രം 

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com


Written by

3 അഭിപ്രായങ്ങൾ: