
യാഥാര്‍ത്യത്തോട് കിട പിടിക്കുന്നതായിരുന്നു കഴിഞ്ഞ ദിന രാത്രങ്ങളിലെ എന്‍റെ ചിന്തകള്‍ എന്‍റെ പ്രവര്‍ത്തികള്‍...
ഈ ഇടെയായി പലപ്പോഴും എന്‍റെ ചിന്തകള്‍ ഒരുവട്ടത്തില്‍ ച്ചുറ്റപ്പെടുന്നു വട്ടമകന്ന് പുറത്തേക്ക് വരുന്നതിലുള്ള അകലം കൂടി കൂടി വരികയാണോ?...
മരണം അന്നും ഇന്നും എന്നും എനിക്ക് ഭയമാണ് .ഭയപ്പാടോടെ മാത്രമേ മരണ സമാനമായതെന്തുംഞാന്‍ നോക്കി കാണാറുള്ളൂ... പിന്നെ എങ്ങിനെ ഞാന്‍ എത്തി ഒരു മുഴം കയറിനു മുന്‍പില്‍.....
നിമിഷ നേരം തീര്‍ന്നു പോകാവുന്ന എന്‍റെ ജീവന്‍. നഷ്ട തകള്‍ എന്നില്‍ നിന്ന് നേടുന്ന അഭ്യുതകാംഷികള്‍ക്കും
അവസാന നിമിഷത്തില്‍ ഞാന്‍ എന്തിന് ലാഭ നഷ്ടകണക്കുകള്‍ ചികഞ്ഞെടുക്കണം എന്‍റെ ജീവിതം ഈ ഭൂമിയില്‍ ലാഭ മയാലെന്ത് അതല്ല നഷ്ടമായാലെന്ത് എല്ലാം ഇവിടെ എന്‍റെ മുന്‍പില്‍ തൂങ്ങുന്ന ഈ കയറില്‍ തീരും തീരണം തീര്‍ക്കും ഞാന്‍ ...
ആരോടാണ് എന്‍റെ വാശി?... എന്നോടോ?...അതോ എന്‍റെ രക്തം ഊറ്റികുടിച്ച കൊതുക് സമാനതയുള്ളവരോടോ?...
നിങ്ങള്‍ എന്നെ ഭീരു എന്ന് വിളിച്ച് കളിയാക്കിയേക്കാം കല്ലെറിഞ്ഞേക്കാം....
മരണം ഭീരുത്വമല്ല...സ്വയം മരണം തീരുമാനിക്കുവാൻ അപാര മനശക്തി തന്നെ വേണം..
മറുപടിഇല്ലാതാക്കൂആശംസകൾ ട്ടൊ..
തുടർന്നെഴുതൂ..!
DEAR ടീച്ചര്‍
മറുപടിഇല്ലാതാക്കൂമരണം വാക്കുകളില്‍അനിര്‍വചനീയ മായ ഒരു അനുഭൂതിയാണ്.പക്ഷെ പ്രാവര്‍ത്തികമാക്കാം എന്നു വെച്ചാലോ? ഭയം എന്ന നിശാ വസ്ത്രം എന്നില്‍ മൂടപ്പെടുന്നു....
ഹൃദ്യത്തില്‍ വന്നതില്‍ വാക്കുകള്‍ക്ക് അതീതമായ സന്തോഷം....തിരക്കുകള്‍ക്കിടയില്‍ വീണ്ടും വരണേ ഈ വട്ടു കേസുകാരനെ പ്രോല്‍സായിപ്പിക്കണേ....മരണമെന്നെ പുല്‍കിയില്ലങ്കില്‍ വീണ്ടും കാണാം സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു
മനസ്സുകൊണ്ട് പലതവണ ആത്മഹത്യ ചെയ്യുന്ന ഒരേഒരു ജീവി മനുഷ്യനാണ് .
മറുപടിഇല്ലാതാക്കൂമരണം എന്തായാലും വേണമല്ലൊ
മറുപടിഇല്ലാതാക്കൂ