6.7.19

നിഴൽവീണവഴികൾ - ഭാഗം 29


ഫസൽ തിരിഞ്ഞുനോക്കി... അതേ ആമിന തന്റെ റൂമിലെത്തിയിരിക്കുന്നു. എല്ലാം ഇപ്പോൾ തകർന്നു തരിപ്പണമാവും... ഉമ്മ എന്തേലും മനസ്സിലാക്കു ന്നതിനു മുന്നേ ഇടപെടണം. അവൻ പെട്ടെന്ന് വാതിലനുത്തേയ്ക്ക് വന്നു. അമ്പരപ്പോടെ ആമിന അവനെനോക്കി... സഫിയയ്ക്ക് ഒന്നും മനസ്സിലായില്ല.. ഏതാണീകുട്ടി... ഫസലും ഇവളുംതമ്മിലെന്താണ് ബന്ധം... ഒരായിരം ചോദ്യങ്ങൾ സഫിയയുടെ മനസ്സിലൂടെ ഒടിനടന്നു. ഒരു നിമിഷത്തെ അമ്പരപ്പിനുശേഷം ഫസൽ യാഥാർത്ഥ്യത്തിലേയ്ക്ക് തിരിച്ചുവരാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഉമ്മയുടെ നോട്ടത്തിനുമുന്നിൽ അവൻ ചൂളിപ്പോയി....

“ആരാമോനേ ഈ കുട്ടി...“

“അതുമ്മാ, ഞാൻ രാവിലെ ബ്ലഡ് കൊടുക്കുന്ന കാര്യം പറഞ്ഞില്ലേ ഈ കുട്ടിയുടെ വാപ്പയ്ക്കായിരുന്നു. ഇവരീ നാട്ടുകരാ...“

“ഓ...“

“അതേ ഫസലേ ഞാനൊരു കാര്യം പറയാനാ വന്നേ... വാപ്പയുടെ ഓപ്പറേഷൻ കഴിഞ്ഞു. ഇപ്പോൾ ഐ.സി.യുവിലാ... വേറേ പ്രശ്നമൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞു. സഹായത്തിന് നന്ദി കേട്ടോ...“ ഇത്രയും പറഞ്ഞ് അവൾ തിരിഞ്ഞു നടന്നുപോയി...

“നീ വലിയ ആളായല്ലോടാ ഫസലേ... നിന്നെക്കൊണ്ട് എല്ലാർക്കും ഉപയോഗമൊക്കെയുണ്ടല്ലേ.“

“അതുമ്മാ ഈ ദുനിയാവിൽ നല്ല പ്രവർത്തികൾ ചെയ്താൽ പടച്ചോൻ നമുക്ക് നല്ലതുതന്നെ വരുത്തും.“

“അത് അവൻ പറഞ്ഞത് ന്യായം“ അത് പറഞ്ഞത് അഫ്സയിരുന്നു.

ഫസലിന് തെല്ലോരാശ്വാസമായി... ഉമ്മ കൂടുതലൊന്നും ചോദിച്ചുമില്ല... ആമിന കൂടുതലൊന്നും പറഞ്ഞതുമില്ല... എന്തേലും സംശയം തോന്നിയാൽ എല്ലാം തീർന്നേനേ...

പണ്ടോക്കെ വാപ്പ എവിടെയെന്നു ചോദിക്കുമ്പോൾ കൂട്ടുകാരൊടൊക്കെ കള്ളം പറയുമായിരുന്നു. കള്ളംപറയുമ്പോഴൊക്കെ എനിക്ക് എന്റെ വാപ്പായോട് വെറുപ്പും ദേഷ്യവും കൂടിക്കൂടി വരികയുമായിരുന്നു. സ്വന്തം വാപ്പയുടെയും ഉമ്മയുടെയും സ്നേഹമേറ്റു വളരേണ്ട താൻ, ആ മനുഷ്യന്റെ സ്വാർത്ഥ ലാഭത്തിനുവേണ്ടി തന്നെയും ഉമ്മയേയും ഒഴിവാക്കി... മറ്റുള്ള കുട്ടികളൊക്കെ തങ്ങളുടെ വാപ്പയെക്കുറിച്ച് പറയുമ്പോൾ അത്ഭുതത്തോടെ അവനും കേട്ടിരിക്കുമായിരുന്നു. കാത്തിരുന്നിട്ടുണ്ട് ഒരുപാടു രാത്രികൾ ഫസലേ എന്നുവിളിച്ചുകൊണ്ട് കൈനിറയെ പലഹാരവുമായി വരുമെന്നു കരുതിയ വാപ്പയെ... എല്ലാം മറന്ന് തങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ മനസ്സുണ്ടാകണമെന്നു പടച്ചോനോടു പ്രാർത്ഥിച്ച നാളുകൾ...  തങ്ങളെത്തേടി ഒരിക്കൽപോലും തേടിവരാത്ത ആ പിതാവ്. ഇന്ന് സടകുഴഞ്ഞ സിംഹത്തേപ്പോലെയായി... എത്ര സുന്ദരിയായിരുന്നു തന്റെ ഉമ്മ ഇന്ന് അവരെ ആർക്കും തിരിച്ചറിയാനാവാത്തരീതിൽ മാറിയിരിക്കുന്നു... നരബാധിച്ച തലമുടി... മുഖത്ത് ചുളിവുകൾ... പന്ത്രണ്ട് വർഷങ്ങൾ ഉമ്മയ്ക്ക് ധാരാളം മാറ്റം വരുത്തിയിരിക്കുന്നു. ആ മനുഷ്യൻ ഉമ്മയെക്കണ്ടാൽ ഒരിക്കലും തിരിച്ചറിയാനാവില്ല...

എന്നാലും തനിക്ക് ജന്മം നൽകിയ പിതാവ്... എത്രയൊക്കെ ദുഷ്ടനായാലും തള്ളിക്കളയാനാവുമോ... ഉമ്മയ്ക്ക് ഒരുപക്ഷേ അതിനു സാധിക്കും കാരണം ഉമ്മയ്ക്ക് തന്റെ സുരക്ഷിതത്വം മാത്രമായിരുന്നു ലക്ഷ്യം... തനിക്കുവേണ്ടി ഉമ്മ എന്തുചെയ്യാനും തയ്യാറായിരുന്നു. തന്റെ നല്ലതിനുവേണ്ടി സ്വ ജീവിതംപോലും വേണ്ടെന്നുവച്ചു. ആ ഉമ്മ താൻ ഇപ്പോൾ കാണിക്കുന്ന പ്രവർത്തികൾ അറിഞ്ഞാൽ എന്തായിരിക്കും പ്രതികരണം. ഒരുപക്ഷേ ആ ഹൃദയത്തിന് അത് താങ്ങാനാവുന്നതിനുമപ്പുറവുമായിരിക്കും. തന്നെ ശപിക്കുമായിരിക്കും... അല്ലെങ്കിൽ ജീവിതം അവസാനിപ്പിച്ചേക്കാം... വേണ്ട... ഒന്നും ഉമ്മ അറിയേണ്ട... എല്ലാ ആഗ്രഹങ്ങളും ഉള്ളിലൊതുക്കാം... ഇനി എന്തായാലും വാപ്പയെ  കാണാൻ പോകണ്ട... അവൻ ഉറച്ച ഒരു തീരുമാനത്തിലെത്തി...

“ഫസലേ നീ എന്താ ആലോചിക്കുന്നേ... ഇന്നിനി ആരേലും സഹായിക്കാൻ പോകുന്നുണ്ടോ...“

“ഇല്ലുമ്മാ.... ഇന്ന് ഞാൻ ഫ്രീയാ... നമുക്ക് നാളെയല്ലേ ഡിസ്ചാർജ്ജ്.... ഉമ്മയ്ക്ക് വീട്ടീപോണേങ്കീ പോയിട്ട് പോരെ... ഞാനിവിടെ നിന്നോള്ളാം...“

“നല്ല ആളാ... ആരേങ്കിലും ദുഖംകണ്ടാൽ എല്ലാം കളഞ്ഞിട്ട് ഓടുന്നവനാ ഈ പറയുന്നത്.“

ഉമ്മ പറയുന്നതൊക്കെ ശരിതന്നെയാണ്. തന്റെ കൈവശം വന്ന പണത്തിലൊരുഭാഗം പലപ്പോഴും ബുദ്ധിമുട്ടറിഞ്ഞ് താൻ പലരേയും സഹായിച്ചിട്ടുണ്ട്. ആ പണം വീട്ടിൽ നൽകാനാവില്ലല്ലോ... തന്റെ ക്ലാസ്സിലെ സന്തോഷിന്റെ അച്ഛൻ മരത്തിൽനിന്ന് വീണ് ആശുപത്രിയിൽ കിടക്കുന്നതറിഞ്ഞ് താനവിടെ പോയിരുന്നു . സന്തോഷിൻരെ ബുദ്ധിമുട്ട് മനസ്സിലാക്കി തന്റെപക്കലുണ്ടായിരുന്ന ആയിരം രൂപാ നൽകിയത് ഇപ്പോഴും അവൻ തന്നെ ഓർമ്മിപ്പിക്കാറുണ്ട്. അവൻ തന്നേക്കാൾ എത്രയോ മിടുക്കനാണ്.... പഠനത്തിലും സ്പോർട്സിലും എല്ലാത്തിലും മുന്നിൽ... പക്ഷേ ഞാനെന്നു പറഞ്ഞാൽ അവനിപ്പോൾ ജീവനാണ്. കാരണം ആരും ചെയ്യാത്തൊരു പ്രവർത്തിയാണ് താൻ ചെയ്തതെന്നാ അവൻ പറഞ്ഞത്... താനവനോടു പറഞ്ഞതോ തന്റെ വാപ്പ പോക്കറ്റ്മണിയായി തനിക്ക് അയച്ച കാശെന്നാണ്... എന്തെല്ലാം കള്ളത്തരങ്ങളാണ് താനവരോടൊക്കെ  പറഞ്ഞിരിക്കുന്നത്... പത്താംക്ലാസ്സിൽ തന്നേക്കാൾ നല്ല മാർക്ക് അവന് ലഭിക്കുകയും ചെയ്തിട്ടുണ്ട്....

അടുത്ത ആഴ്ചയിൽ പ്ലസ് വൺ ക്ലാസ്സ് തുടങ്ങുകയാണ്. മാർക്ക് കുറവാണെങ്കിലും തനിക്കവിടെ പ്രവേശനം നൽകിയത് മാനേജരുടെ റെക്കമെന്റേഷൻ ഒന്നുകൊണ്ടു മാത്രമാണ്. അതിന് അയാൾ രണ്ടു ദിവസമാണ് കൂട്ടിക്കൊണ്ടുപോയത്... ചെയ്യാൻ പാടില്ലാത്ത പ്രവർത്തികൾ ചെയ്യിച്ചത്... എന്റെ അടുത്ത് എത്തുപ്പോൾ അയാൾക്കൊരുതരം ഭ്രാന്ത് പിടിച്ചതുപോലെയാണ്... വസ്ത്രങ്ങളെല്ലാം ഉരിഞ്ഞിട്ട് തന്നോടൊപ്പം ഒട്ടിക്കിടക്കും... തന്റെ ശരീരത്തിലുടനീളം ചുംബംകൊണ്ട് മൂടും... എനിക്ക് സംതൃപ്തി വരുന്നതുവരെ അയാളെന്നെ സുഖിപ്പിച്ചുകൊണ്ടിരിക്കും... പുള്ളിക്കാരന്റെ പെരുമാറ്റം കണ്ടാൽ എന്നെ സുഖിപ്പിക്കാനാണ് വിളിച്ചു വരുത്തിയതെന്നു തോന്നും... എന്തിന് കുറച്ചുനേരത്തെ കഷ്ടപ്പാടുകൊണ്ട് നേട്ടം തനിക്കുതന്നെയാണ്... കൈനിറയെ പണം തരും... ബിരിയാണി പാഴ്സൽ കരുതിയിട്ടുമുണ്ടാവും... താൻ ബിരിയാണി കഴിക്കുന്നതു നോക്കിയിരിക്കും... ഇടയ്ക്ക് തന്റെനേരേ വായ തുറന്നിട്ട് ഉരുള ഉരുട്ടി വായിൽവച്ചുകൊടുക്കാൻ പറയും...

വ്യത്യസ്തരായ എത്രയോ മനുഷ്യർ തന്റെ ജീവിതത്തിലൂടെ കടന്നുപോയിരിക്കുന്നു. വ്യത്യസ്ഥ സ്വഭാവക്കാർ... പലരീതിയിലുള്ള ലൈംഗിക വൈകൃതങ്ങൽങ്ങൾക്ക് ഇരയാക്കിയിട്ടുണ്ട്... പക്ഷേ ആദ്യമായി ബിയർ തനിക്ക് നൽകിയത് ഈ മാനേജർ തന്നെയായിരുന്നു. ഒരു ഗ്ലാസ്സ് കുടിച്ചപ്പോൾതന്നെ വല്ലാത്ത ഒരു ലഹരിതോന്നി... അന്ന് നാലുമണിവരെ അവിടെത്തന്നെ കിടന്നുറങ്ങി. വീട്ടിലെത്തിയപ്പോൾ ആരെങ്കിലും മനസ്സിലാക്കുമെന്നു കരുതി... പക്ഷേ ആർക്കുമൊന്നും മനസ്സിലായിട്ടില്ല. പലപ്പോഴും ഇത് ആവർത്തിച്ചിട്ടുണ്ട്.

ചെറുപ്രായത്തിൽതന്നെ എന്തെല്ലാം സഹിക്കേണ്ടിവന്നിട്ടുണ്ട്. വാപ്പയുടെയും ഉമ്മയുടെയും സ്നേഹം നേടി  ജീവിക്കേണ്ട പ്രായത്തിൽ അതിനുള്ള ഭാഗ്യം പടച്ചോൻ പാവം ഫസലിനു നല്കിയില്ല. പഠിച്ച പാഠങ്ങളിൽ അവനെ ഏറ്റവുംകൂടുതൽ ആകർഷിച്ചത് കുമാരനാശാന്റെ വീണപൂവ് എന്ന കവിതയാണ്... അത് പലപ്പോഴും വീട്ടിൽ ഉറക്കെ ചൊല്ലാറുണ്ട്. എന്തൊക്കെയോ സാമ്യം തന്റെ ജീവിതവുമായി ആ കവിതയ്ക്കുണ്ടോ എന്നൊരു തോന്നൽ അവന്റെ മനസ്സിലുണ്ടായിട്ടുമുണ്ട്.

ഹാ പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ
ശ്രീഭൂവിലസ്ഥിര  അസംശയമിന്നു നിന്റെ
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?

ലാളിച്ചു പെറ്റ ലതയൻപൊടു ശൈശവത്തിൽ
പാലിച്ചു പല്ലവപുടങ്ങളിൽ വച്ചുനിന്നെ
ആലോലവായു ചെറുതൊട്ടിലുമാട്ടി, താരാ
ട്ടാലാപമാർന്നു മലരേ, ദലമർമ്മരങ്ങൾ

അവിടെനിന്നും തുടങ്ങി അവസാനിക്കുന്ന ഭാഗം വരെ അവന് കാണാപ്പാഠമായിരുന്നു.

പൂത്തുലഞ്ഞു നിന്ന പൂവിന്റെ ജീവിതചക്രങ്ങളെക്കുറിച്ച് കവി പ്രതിപാദിക്കുകയാണിവിടെ... ഉണങ്ങി വീണു കിടക്കുന്ന പൂവിന്റെ ഇന്നത്തെ അവസ്ഥയും താരതമ്യപ്പെടുത്തുന്നു.

കുമാരനാശാന്റെ പല കൃതികളും അവൻ വായിച്ചിട്ടുണ്ട്... പ്രകൃതി നിയമം അത് എല്ലാ മനുഷ്യർക്കും ബാധകമാണ്. എത്ര മനോഹരമായ ദൈവത്തിന്റെ സൃഷ്ടിയാണെങ്കിലും അതിനെല്ലാം ഒരു ജീവിത ചക്രമുണ്ട്. ആ ചക്രത്തിലൂടെയാല്ലാതെ ഒരു ജീവജാലങ്ങൾക്കും കടന്നുപോകാനാവില്ല. താനും അതുപോലെ പല ജീവിത ചക്രത്തിലൂടെ കടന്നുവരികയാണ്. എത്രയോ സന്തോഷവാനായിരുന്നു താൻ കുഞ്ഞായിരുന്നപ്പോൾ.... തന്റെ കാര്യങ്ങൽ മാത്രം നോക്കി നടന്നിരുന്ന വാപ്പയും ഉമ്മയും, തറയിൽവയ്ക്കാതെ കൊണ്ടുനടന്ന ഉപ്പ... പക്ഷേ ഇപ്പോൾ ജീവിത ചക്രത്തിന്റെ മറ്റൊരു അസ്ഥയിലെത്തിയിരിക്കുന്നു. കുമാരനാശാന്റെ കവിതയിലെ അവസാനത്തെ വരികൾ അവന് വളരെ ഇഷ്ടമുള്ളതാണ്.

കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ
എണ്ണീടുകാർക്കുമിതുതാൻ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാൽ? അവനി വാഴ്വു കിനാവു, കഷ്ടം!

“എടാ ഫസലേ നീയിതെന്താ ആലോചിക്കുന്നേ... നാളെ ഡിസ്ചാർജാ... കുറച്ചു സാധനങ്ങളൊക്കെ ഇന്നുതന്നെ വീട്ടിലെത്തിക്കണം. അവിടെനിന്ന് കഴുകിയിട്ട് ഡ്രസ്സ് തിരിച്ചു കൊണ്ടുവരണം“

“ഞാൻ പോയിട്ടുവരാം ഉമ്മാ..“

അവന് ഒരു കാര്യം ഉറപ്പായിരുന്നു. തന്റെ വാപ്പ ഐസിയുവിലാണ് ഒരിക്കലും ഉമ്മയും വാപ്പയും തമ്മിൽ കണ്ടുമുട്ടാനുള്ള സാധ്യതയില്ല. അങ്ങനെയെങ്കിൽ വീട്ടിലേയ്ക്ക് പോകുന്നതിൽ കുഴപ്പമില്ല.

സഫിയ അവന് വീട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള സാധനങ്ങൾ അടുക്കിവച്ചു. അവന്റെ കൈയ്യിലൊതുങ്ങുന്നവമാത്രം കാരണം അവന് ബസ്സ് കയറിയാണ് പോവേണ്ടത്... ബാക്കിയൊക്കെ നാളെ കൂടെക്കൊണ്ടുപോകാം... അവന്റൈ കൈയ്യിലൊതുങ്ങുന്ന സാധനങ്ങൾ ബാഗിലാക്കി കൊടുത്തു. അവൻ അഫ്സയോടും മോളോടും യാത്രപറഞ്ഞിറങ്ങി...

“എടാ നിനക്ക് വണ്ടിക്കൂലിക്ക് പൈസ വേണ്ടേ ...“

“വേണ്ടുമ്മ... കൈയ്യിലുണ്ട്....“

“അവൻ ലിഫ്റ്റ് ഒഴിവാക്കി സ്റ്റെപ്പിലൂടെ താഴേയ്ക്കിറങ്ങി... രണ്ടാമത്തെ നിലയിലെത്തിയപ്പോൾ നിറകണ്ണുകളോടെ തന്നെനോക്കിനിൽക്കുന്ന ആമിനയെ കണ്ടു.... അവൻ ഓടി അടുത്തുചെന്നു എന്താ ആമിനാ... എന്തുപറ്റി... എന്താ കരയുന്നേ.... വീട്ടീന്ന് ആരും വന്നില്ലേ.... വാപ്പയ്ക്ക് എങ്ങനുണ്ട്....“


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  14 07 2019

ഷംസുദ്ധീൻ തോപ്പിൽ 07 07 2019


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ