-:ഇളംതെന്നല്‍ പോലെ:-

ര്‍ഷമെത്ര കഴിഞ്ഞിരിക്കുന്നൂ ഇട തടവില്ലാത്ത ഈ യാത്ര തുടങ്ങിയിട്ട് കാലത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ വളരെ വൈകിയാണ് തിരികെ കൂട് അണയുന്നത്...

ജോലി ഞാന്‍ ഉള്‍പ്പെട്ട കുടുംബത്തിന്‍റെ ഉപജീവന മാര്‍ഗമെന്ന സത്യം ഉള്‍കൊണ്ട്‌
വിരസമെങ്കിലും ഞാനീ യാത്ര പാതി വഴി നിര്‍ത്താതെ തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു എന്ന് മാത്രം...

എന്നും കയറാറുള്ള ബസ്സിന്‍റെ ഹോണ്‍ ഓര്‍മതന്‍ ചെപ്പിന്‍ അടപ്പിട്ടു ഒരുവിധം ബസ്സില്‍ കയറി പറ്റി. ആഴ്ച തുടക്കമായതിനാല്‍ പതിവില്‍ കവിഞ്ഞ ആളുണ്ടായിരുന്നു ബസ്സില്‍

ഭാഗ്യമേന്നെ പറയേണ്ടു അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിയ ആളുടെ സീറ്റ് എന്നില്‍ സന്തോഷ മേകി ഇടക്കെപ്പോഴോ ഇളം തെന്നല്‍ എന്‍ കാതില്‍ മന്ത്രിച്ചുവോ ഒന്നു പുറത്തേക്കു നോക്കെന്‍റെ ചെക്കാ...

ഒന്നേ നോക്കിയൊള്ളൂ എന്‍റെ കണ്ണുകള്‍ തിളങ്ങുന്ന പുന്ജ്ജിരിയുള്ള രണ്ടു കണ്ണുകളില്‍ ഉടക്കി ശരീരമാസകലം ഉള്‍ പുളകമാര്‍ന്നൊരു വിറയല്‍ ബസ്സ് മുന്‍പോട്ട് എടുത്തെങ്കിലും കാഴ്ച നേര്‍ത്ത് നേര്‍ത്ത് വരും വരെ അവളില്‍ നിന്ന് കണ്ണെടുക്കാനേ കഴിഞ്ഞില്ല..

ഇന്ന് ഓഫീസ് യാത്ര എനിക്ക് സുഖമുള്ള ഒരു അനുഭൂതിയാണ്.എന്നും തേടുന്നു രണ്ടു കണ്ണുകള്‍ എന്നെ പ്രതീക്ഷിച്ച് കൂട്ടുകാരികളുമായി ബസ്സ്‌റ്റോപ്പില്‍ നില്‍ക്കുന്ന പെണ്‍കുട്ടി

പേര് അറിയില്ല ഊര് അറിയില്ല വീടറിയില്ല സ്കൂള്‍ യൂണിഫോം ഇട്ടതിനാല്‍ പഠിക്കുകയാണെന്നു മാത്രം....

എനിക്കവളോട് പ്രണയമാണോ?... അതല്ലങ്കില്‍ അനുകമ്പയോ?...

ഒന്നെനിക്കറിയാം എനിക്കെന്നുമവളെ കാണണം അതിനു പറയുന്ന പേരാണോ പ്രണയം...


Written by

9 അഭിപ്രായങ്ങൾ:

 1. അതിന്റെ പേര് തന്നെ പ്രണയം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അജിത്‌ ചേട്ടാ പ്രണയം സുഖമുള്ള ഒരു അനുഭൂതി ആണ് അല്ലെ....
   വന്നതില്‍ സന്തോഷം വീണ്ടും വരണേ
   സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

   ഇല്ലാതാക്കൂ
 2. ആ അങ്ങനെയൊക്കെ പറയും ........പിന്നെ എന്തൊക്കെയോ പറയും

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR ഷാജൂ ജീവിതത്തില്‍ എപ്പോഴെങ്കിലും പ്രണയം ഒരു ചോദ്യ ചിന്നമായി കടന്നുവന്നിട്ടുണ്ടോ ആ ആര്‍ക്കറിയാം അല്ലേ......

   വന്നതില്‍ സന്തോഷം വീണ്ടും വരണേ
   സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

   ഇല്ലാതാക്കൂ
 3. ഇതിന്റെ ലിങ്ക് വൈഫ്‌ നു അയക്കണോ?? :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR BASI
   കുടുംബ കലഹം നൂറാം ദിവസം അല്ലേ....

   നീ ജീവിതം തുടങ്ങിയിട്ടല്ലേ ഒള്ളൂ.....

   വന്നതില്‍ സന്തോഷം വീണ്ടും വരണേ
   സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

   ഇല്ലാതാക്കൂ
  2. DEAR BASI
   കുടുംബ കലഹം നൂറാം ദിവസം അല്ലേ....

   നീ ജീവിതം തുടങ്ങിയിട്ടല്ലേ ഒള്ളൂ.....

   വന്നതില്‍ സന്തോഷം വീണ്ടും വരണേ
   സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

   ഇല്ലാതാക്കൂ
 4. പേര് അറിയില്ല ഊര് അറിയില്ല വീടറിയില്ല സ്കൂള്‍ യൂണിഫോം ഇട്ടതിനാല്‍ പഠിക്കുകയാണെന്നു മാത്രം....
  ###

  ഇതൊന്നും അറിയില്ലെങ്കിലും അവളുടെ ആങ്ങളമാരുടെ കയ്യിന്റെ ബലം ഉടന്‍ അറിയാന്‍ കഴിയും എന്ന് പ്രത്യാശിക്കുന്നു :p

  മറുപടിഇല്ലാതാക്കൂ
 5. DEAR ABSAR IKKA
  അവള്‍ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയുടെ അനിയത്തി ആവാതിരുന്നാല്‍ മതിയായിരുന്നു
  ഇനി എന്ന പന്നാലും വിട മാട്ടെ....
  ഹൃദ്യത്തില്‍ വന്നതില്‍ സന്തോഷം വീണ്ടും വരണേ ഈ എളിയ എഴുത്തുകാരനെ പ്രോല്സായിപ്പിക്കണേ...
  സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

  മറുപടിഇല്ലാതാക്കൂ