-:നിഴൽപാടുകൾ :-

നീണ്ട ഇരുപതു വർഷങ്ങൾ പിതൃത്വം നിശേദിക്കപ്പെട്ട ഹതഭാഗ്യന്റെ റോൾ ജീവിതത്തിൽ ആടി തീർക്കുക അത്ര എളുപ്പമായിരുന്നില്ല.ഓർമവെച്ച നാളുമുതൽ വെറും കേട്ടു കേൾവി മാത്രമുള്ള അച്ഛനെന്ന സങ്കൽപ്പം ഹൃദയത്തിന്റെ കോണിലെവിടെയോ ഒരുവിങ്ങൾ.....

കഷ്ടതയ്ക്ക്‌ നടുവിൽ അമ്മയുടെ ആത്മ ബലവും ആണ്‍കുട്ടി എന്ന സമൂഹത്തിന്റെ പരിഗണനയും എന്നിലൂടെ എന്റെ അമ്മയെ ജീവിക്കാൻ പ്രേരിപ്പിച്ചു. അമ്മയുടെ കൈപേറിയ ജീവിതത്തിനിടയിലും അമ്മ പലപ്പോഴും ആത്മഗതംപോലെ പറയുമായിരുന്നു മോനൊരു പെണ്‍കുട്ടി ആയിരുന്നേൽ അമ്മ എപ്പൊഴോ ജീവനോടുക്കിയേനെ

അച്ഛന്റെ സമ്പൽ സമൃദമായ ജീവിതത്തിൽ ബലിയാടാക്കപെട്ട എന്റെ ചെറുപ്പം വേദനാജനകമായിരുന്നു കണ്ണുനീരോടെ മാത്രം ഓർത്തെടുക്കാവുന്ന എന്റെ ബാല്യം അച്ഛനും അമ്മയും ജീവിച്ചിരിക്കെ അനാഥാലയ നാലുചു വരുകൾക്കുള്ളിൽ തളയ്‌ക്കപെട്ട ബാല്യം. കളിക്കിടയിൽ താഴെവീണ് കൈമുറിഞ്ഞു വേദനകൊണ്ട് പുളയുമ്പൊഴും സ്നേഹവാത്സല്യങ്ങൾ ക്കുപകരം പരിഹസിക്കുന്ന മുഖങ്ങൾ ഒരിക്കെ ദാഹം സഹിക്ക വയ്യാതെ വവിട്ടുകരഞ്ഞപ്പൊ ശല്യമെന്ന് പറഞ്ഞു ഹോസ്റ്റൽവാർഡൻ കയ്യിൽ കിട്ടിയ വെളിച്ചെണ്ണ കുപ്പി എന്റെ അണ്ണാക്കിലേക്ക്കമിഴ്ത്തി വഴുവഴുപ്പിനിടയിലും ഞാനത് ആർത്തിയോടെ കുടിച്ചു ഒച്ച വെച്ചാൽ കൊന്നു കളയുമെന്ന ഭീഷണിക്ക് മുൻപിൽ പേടമാൻ വേട്ടകാരന്റെ മുൻപിൽ അകപെട്ട മരണഭയവുമായി വിങ്ങിപൊട്ടിയ നാളുകൾ...

ഇടവിട്ട മാസങ്ങളിൽ എനിക്കിഷ്ടപെട്ട ഭക്ഷണവുമായി ഓടികിതച്ചെത്തുന്ന അമ്മയുടെ മുഖം അമ്മ ജോലിക്കുനിൽകുന്ന വീട്ടിലെ കുട്ടികളുടെ പഴയ ഉടുപ്പുകൾ എന്റെ നേരെ നീട്ടുമ്പോൾ അമ്മയുടെ കണ്ണുകൾ  നിറയുന്നത് എന്നിൽ നിന്നും മറയ്ക്കാൻ പാടു പെടുന്നതിനിടയിലും മോൻ നന്നായി പഠിച്ച് വലിയ ആളാകുമ്പൊ മോന് പുത്തനുടുപ്പ്‌ വാങ്ങാലോ? വേദനക്കിടയിലും സന്തോഷകരമായ നിമിഷങ്ങൾ നൽകിയനാളുകൾ.മകനുവേണ്ടി ജീവിതമർപ്പിച്ച പാവം അമ്മ

ദൈവ സൃഷ്ടിയിൽ ഭംഗിയേറിയ ആണ്‍വേശ്യയാക്കപ്പെട്ട വേദനാജനകമായ ചെറുപ്പകാലം പവിത്ര മാക്കപ്പെട്ട ഭാര്യ ഭർതൃ ബന്ധത്തിന്റെ സുഖാ നുഭൂതിയിൽ മതിവരാതെ പ്രകൃതി വിരുദ്ധ പീഡത്തിന് പിറകെ പോകുന്നവർക്ക് വെറുപ്പോട് കൂടി മാത്രം വഴങ്ങി കൊടുത്ത നാളുകൾ അവരിൽനിന്നും കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ട് ജീവിതം കരു പിടിപ്പിക്കാനുള്ള  നെട്ടോട്ടം മോഹന വാഗ്ദാനങ്ങൾക്ക് ജീവിതത്തിൽ നിമിഷ നേരെത്തെ ആയുസുള്ളൂ എന്ന് മനസ്സിലാക്കി തന്ന നാളുകൾ മറ്റുള്ളവരുടെ ആട്ടും തുപ്പുമേറ്റു വളർന്ന പിന്നിട്ട കാലങ്ങൾ അതികഠിനമായ യാത്രക്കൊടുവിൽ ഞാൻ വിജയിച്ചു കയറിയപ്പൊഴെക്കു പ്രതാപവും ചോര തിളപ്പും നഷ്ടപെട്ടവനായി തിരികെ എത്തിയ അച്ചനെ എല്ലാം മറന്ന് രണ്ടു കയ്യും നീട്ടി സ്വീകരിച്ച മനസാക്ഷിയെ ബലിയാടാക്കുന്ന പ്രവർത്തി മണ്ഡലം പണിയാൻ അമ്മയുമായി കൂട്ടുപിടിച്ച് അച്ഛൻ കാട്ടികൂട്ടുന്ന കൊള്ളരുതാഴ്മകൾ വേദനയോടെ നോക്കി
നിൽക്കാനേഎനിക്കായുള്ളൂ...
വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളത്തിട്ട അവസ്ഥ

ചെയ്തു കൂട്ടിയ പാപത്തിൻ മോചന ശ്രമം ശിഷ്ട കാലം കൊണ്ട് നേടിയെടുക്കുന്നതിനു പകരം വിഷമയമായ ജീവിത ശൈലി പിന്തുടർന്നാൽ തെരുവോരങ്ങൾ മരണമെന്ന സമസ്യക്ക് പാ വിരിച്ചേക്കാം 

ഷംസുദ്ദീൻതോപ്പിൽ
Written by

7 അഭിപ്രായങ്ങൾ: