26.5.13

-:പുതു മഴ:-


ഇളം തെന്നൽ പോലെ വീശി എൻ ഹൃദയത്തിൽ ഒരു പുതു മഴ പെയ്തു 
വെയിലേറ്റു വാടിയ തൂഷര ഭൂമിയെൻ ഹൃദയം കുളിരേറ്റു പുളകമണിഞ്ഞു

കളി തോണി

ഒരിക്കലെൻ ഹൃദയത്തിൽ ഇടം പിടിച്ചവൾ തന്ന സമ്മാന മെൻ ഓർമയിൽ തെളിഞ്ഞ ആ കളി തോണിക്ക് ചൊല്ലുവാനുണ്ടെൻ ജീവിത കഥ...

25.5.13

-:താങ്ക് യൂ:-

കഷ്ടതകൾക്ക്‌ നടുവിൽ തുടർപഠനം  തടസ്സമായപ്പോൾ നന്നായി പഠിക്കുമായിരുന്ന എന്നരികിലേക്ക് എന്റെ വിഷമതകൾ ഉൾക്കൊണ്ട്‌ സമ്പന്നതയുടെ നടുവിൽ വളർന്ന പ്രിയ സുഹൃത്ത്  വന്ന് ഒരിക്കൽ പറഞ്ഞു 
നീ പഠിക്കണം അതിനു വേണ്ട എല്ലാ സാമ്പത്തിക സഹായവും ഞാൻ ചെയ്തുകൊള്ളാം .നിറ കണ്ണുകളോടെ അവനെ കെട്ടിപ്പിടിച്ചു അതോടൊപ്പം എന്റെ ഹൃദയത്തിൽ നിന്നും ആ വാക്കുകൾ പുറത്തേക്ക് വന്നു 
"താങ്ക് യൂ"
അന്ന് എന്റെ പ്രിയ കൂട്ടുകാരന്റെ സഹായ മനസ്കത ഇല്ലായിരുന്നെങ്കിൽ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഒന്നുമല്ലാതെ ഞാൻ അവസാനിച്ചേനെ .....
 

15.5.13

-:മരുഭൂമിയിൽ ഒരു മരപച്ച:-സലേ നീ വല്ലാതെ ഞെളിയണ്ട എത്രയായാലും നീ ഒരു "വയറ്റാട്ടിയുടെ" മകനല്ലേ...

കൂട്ടുകാരിൽ നിന്ന് എൽക്കുന്ന നിരന്തരമായ മാനസിക പീഡനം.ഫസലൊരു തീരുമാനമെടുത്തു.
ദു:ഖിച്ചിരുന്നിട്ട് കാര്യമില്ല.തന്നെ പരിഹസിച്ചവരുടെ മുമ്പിൽ ഒരിക്കൽ തല ഉയർത്തി നിൽക്കണം.

അതിന് പണം വേണം-എവിടന്ന് കിട്ടും ? അവസാനം അവനൊരു തീരുമാനത്തിലെത്തി എങ്ങനെ എങ്കിലും ഒരു വിസ സംഘടിപിച്ച് ഗൾഫിൽ പോവുക തന്നെ.

അതിനിടെ വന്ന ഒരു പത്ര പരസ്യം ഫസലിന്റെ ശ്രദ്ധയിൽപ്പെട്ടു.ജിദ്ദയിലേക്ക് കമ്പനി ജോലിക്ക് ആളെ വേണം നല്ല ശമ്പളവും താമസ സൗകര്യവും പിന്നീട് കാര്യങ്ങൾ പെട്ടന്ന് നടന്നു.

"ഇന്ന് ഫസൽ ഗൾഫിൽ പോവുകയാണ്.ഉമ്മയുടെ ദുഃഖം ഘനീഭവിച്ച മുഖം.ഫസൽ ഉമ്മയെ സാന്ത്വനിപ്പിച്ചു .

ഉമ്മ വിഷമിക്കണ്ട,നമ്മളെ കഷ്ടപ്പാടൊക്കെ തീരും.ഞാൻ നമുക്കാവശ്യമായ പണം സമ്പാദിച്ചു എത്രയും പെട്ടന്ന് തിരിച്ചു വരില്ലേ"

ഫസൽ നന്നായി അണിഞൊരുങ്ങിയിരുന്നു.കമ്പനി ജോലി അല്ലെ നല്ല "ജെന്റിൽ" മാൻ  ആയി തന്നെ പോവണം.

ജിദ്ദ എയർപോർട്ടിൽ ഇറങ്ങിയ ഉടനെ ട്രാവൽസുകാർ പറഞപോലെ ഒരറബി വന്ന് ഫസലിനെ  കൊണ്ടു പോയി.

പോകുന്ന വഴിക്ക് അവരൊരു ചായ കടയിൽ കയറി ചായ കുടിച്ചു കൊണ്ടിരിക്കെ ആകടയിൽ ജോലി ചെയ്യുന്ന മലയാളി ആയ അൻവറിനെ പരിചയപ്പെട്ടു.

ഫസലിന്റെ പത്രാസ് കണ്ടപ്പോൾ അൻവർ ചോദിച്ചു.ജോലി എന്താ...?കമ്പനി ജോലിയാ...നല്ല ശമ്പളം ഉണ്ടെന്നാ പറഞ്ഞത്.

അറബിയുമായി സംസാരിച്ചപ്പോഴാണ് അൻവർ ഞെട്ടിക്കുന്ന സത്യം അറിയുന്നത് ആടുകളെ നോക്കാനുള്ള വിസയാണ് ഫസലിന്റെതെന്ന് അതവനോട്‌ പറയുകയും ചെയ്തു.

ഫസലാകെ തളർന്നു പോയി പടച്ചവനേ ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു.ഇനി എന്തു ചെയ്യും...?വലിയൊരു സംഖ്യ കടം വാങ്ങി ഒരുപാട് പ്രത്യാശകളുമായാണ്  ഞാനീ മരുഭൂമിയിലെത്തിയത്.കടം വീടുന്ന വരെയെങ്കിലും എല്ലാം സഹിച്ച് പിടിച്ചു നിൽക്കുകതന്നെ.

മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.അതിനിടക്ക് വീട്ടിലേക്കൊന്ന് വിളിക്കാൻ പോലും കഴിഞ്ഞില്ല.ഉമ്മയുടെ അവസ്ഥ എന്തായിരിക്കും.

ഒരു പറ്റം ആടുകളെയുമായി മരുഭൂമിയിലേക്ക് ഇറങ്ങിയാൽ ദിവസങ്ങൾ കഴിഞ്ഞേ മടങ്ങി വരികയുള്ളൂ അതിനിടക്ക് താൻ ആകെ കാണുന്ന മനുഷ്യ ജീവി ആഴ്ച്ചയിൽ പത്ത് ലിറ്റർ വെള്ളവും ഉണങ്ങിയ റൊട്ടിയും കൊണ്ടു തരുന്ന തന്റെ അറബിയെ മാത്രം.ശമ്പളം പോലും നേരാവണ്ണം കിട്ടുന്നില്ല.

ഇടക്ക് ഫസലിന് കലശമായ പനി വന്നു എങ്ങിനെയെങ്കിലും പട്ടണത്തിലെത്തണം ആരെങ്കിലും തന്നെ രക്ഷിക്കാതിരിക്കില്ല.കയ്യിലാണെങ്കിൽ പൈസ കുറവ്.ഉമ്മയെ ഒന്ന് വിളിക്കണം ഇനി അതിന് സാധിച്ചില്ലങ്കിലോ,ഈ മരുഭൂമിയിൽ കിടന്ന് മരിച്ചാൽ പോലും ആരും അറിയുകയില്ല

ഒരു വിധം ഫസൽ മുമ്പ് പരിചയപ്പെട്ട അൻവറിന്റെ കടയിലെത്തി.അപ്പോഴേക്ക് ഫസൽ തളർന്ന് വീണിരുന്നു കടക്കാരാൻ അവനെ എടുത്ത് ബെൻജ്ജിൽ കിടത്തി.ഫസലിന് അൻവറിനെ മനസ്സിലായില്ല.ഏതായാലും ഒരു മലയാളിയാണ്.ചുട്ടുപൊള്ളുന്ന പനി കുറച്ചു വെള്ളമെടുത്ത് മുഖത്ത് കുടഞ്ഞു.

ഫസൽ പതിയെ കണ്ണു തുറന്നു.വിറച്ചു കൊണ്ടവൻ പറഞ്ഞു.അൻവർ ഇത് ഞാനാ ഫസൽ.നമ്മൾ മുമ്പ് പരിചയപ്പെട്ടില്ലേ....എനിക്ക് വീട്ടിലേക്കൊന്ന് വിളിക്കണം.അൻവറിന്റെ സഹായത്തോടെ ഫസൽ വീട്ടിലേക്ക് വിളിച്ചു ഉമ്മയുടെ മുമ്പിൽ അവൻ വാവിട്ടു കരഞ്ഞു.ഉമ്മാ നമ്മൾ ചാതിക്കപ്പെട്ടിരിക്കുന്നു ഉമ്മ പ്രാർത്ഥിക്കണം.എങ്ങിനെയെങ്കിലും ഒന്ന് നാട്ടിലെത്താൻ....
കേട്ട് നിന്ന അൻവറിന്റെ കണ്ണ് നിറഞ്ഞു പോയി...

അൻവർ കുറച്ചു പൈസ എടുത്ത് ഫസലിന്റെ കൈവശം കൊടുത്തു.നീ ഹോസ്പിറ്റലിൽ പോവണം പനി ഇങ്ങിനെ വെച്ച് കൊണ്ടിരുന്നാൽ ശരിയാവില്ല.നിന്റെ കൂടെ എനിക്ക് വരണം എന്നുണ്ടായിരുന്നു.നിനക്കറിയില്ലേ ഇവിടന്ന് എങ്ങിനെ വരാനാ.ഡോക്ടറെ കാണിച്ച് ഇങ്ങട്ട് പോര്.അസുഖം മാറിയിട്ട് ജോലിക്ക് പോകാം.

ഫസൽ അവൻ നടന്ന് പോകുന്നത് നോക്കി നിന്നു.വലിയ പ്രതീക്ഷയോടെ ഗൾഫിൽ വന്നിറങ്ങിയ ഫസലിന്റെ രൂപം അവന്റെ മനോമുകുരത്തിൽ തെളിഞ്ഞു വന്നു.കൊട്ടും സ്യുട്ടും ഇട്ടു വന്ന ഫസൽ ഇന്ന് അവന്റെ അവസ്ഥ...? ഇങ്ങിനെ യെത്ര യെത്ര മലയാളികൾ ഈ മരുഭൂമിയിൽ നരക യാതന അനുഭവിക്കുന്നുണ്ടാവും...

മണിക്കൂറുകൾക്ക് ശേഷം  ഫസൽ തിരിച്ചെത്തി. ഇന്ന് എന്റെ റൂമിൽ തങ്ങാം അൻവർ പറഞ്ഞു ഫസലിന് ആശ്വാസമായി.മരുന്നും നല്ല ആഹാരവും ചെന്നപ്പോൾ ഫസൽ ആരോഗ്യവാനായി തീർന്നു കടയിൽ അൻവറിനെ സഹായിക്കാൻ തുടങ്ങി.ഫസലിന്റെ ആഗമനം അൻവറിന് അശ്വാസമായി.ഫസൽ നന്നായി ജോലി ചെയ്യും വിശ്വസ്തനാണ്.

അൻവറിന് പെട്ടന്നൊരു ഫോണ്‍ വന്നു.നാട്ടിൽ നിന്നാണ്.ഉമ്മാക്ക് സുഖമില്ല.ഉടനെ വരണം.
ചിന്തിച്ചു നിൽക്കാൻ നേരമില്ല ഇക്കാക്ക പോയ്ക്കോളൂ...ഉമ്മയെ കാണേണ്ടേ ?കടയുടെ കാര്യം ഞാൻ നോക്കി കൊളളാം ഫസൽ ധൈര്യം നൽകി.അടുത്ത ദിവസം അൻവർ വിമാനം കയറി.

എല്ലാ ദിവസവും ഫസൽ ഫോണ്‍ ചെയ്തു കച്ചവടത്തിന്റെ വിവരങ്ങൾ പറയും.ഇന്ന് നാൽപ്പത് റിയാലിന്റെ കച്ചവടം കൂടുതൽ നടന്നു.പിറ്റേന്ന് അറുപത് റിയാലിന്റെ കച്ചവടം നടന്നു.ഇടക്ക് കച്ചവടം ചുരുങ്ങും.

ഒരുമാസം കഴിഞ്ഞു അൻവർ ഫോണ്‍ ചെയ്തു.ഉമ്മാക്ക് സുഖമായി ഇപ്പോൾ ഒരേ ഒരു നിർബന്ധം ഞാൻ ഒരു വിവാഹം കഴിക്കണം.ഉമ്മയുടെ വലിയൊരു മോഹം ഞാൻ എന്തു വേണം വന്നാലോ?നീ തന്നെ പറയൂ ....

അൻവർ ഇക്ക കടയുടെ കാര്യമോർത്ത് വിഷമിക്കണ്ട വിവാഹം കഴിച്ച് ഒരുമാസം ഒന്നിച്ചു താമസിച്ചിട്ട് ഇങ്ങ്‌ വരണം.കല്യാണത്തിന് പണം വേണ്ടേ? ഇവിടെയുള്ളത് ഞാൻ അയച്ചു തരാം...അൻ വറിന്റെ വിവാഹം നിശ്ചയിച്ചു ഫസൽ ഡ്രാഫ്റ്റ്‌  അയച്ചു.

അൻവർ ഫസലിന്റെ നാട്ടിൽ പോയി.അവന്റെ ഉമ്മയെ കണ്ടു മകന്റെ വിവരങ്ങളൊക്കെ പറഞ്ഞു ഉമ്മയെ കല്യാണത്തിന് ക്ഷണിച്ചു.കുറച്ചു പണവും നൽകി.

അൻവറിന്റെ കല്യാണം നടന്നു ഒരു മാസത്തെ മധുവിധു.അത് കഴിഞ്ഞ് തിരിച്ചു പോക്കായി.ഇനി വിരഹ വേദന.രണ്ടു വർഷം കഴിഞ്ഞേ കാണാനാകൂ....

അൻവർ വിമാനം കയറി.മൂന്ന് മാസങ്ങൾക്ക് ശേഷം തന്റെ കടയിലെത്തി.കച്ചവടം ഒന്നുകൂടി മെച്ച പ്പെട്ടിരിക്കുന്നു ആശ്വാസമായി.ഫസൽ കട തിരിച്ചേൽപ്പിചു.അൻവർക്ക ഞാൻ ഇനി മറ്റൊരു ജോലിക്ക് ശ്രമിക്കട്ടെ.

അൻവർ ഫസലിനോട് പറഞ്ഞു ഹേയ് പാടില്ല നീ ഇനി ഒരിടത്തും പോവണ്ട നീ എന്റെ വിശ്വസ്ത സുഹൃത്താണ്.

ഈ കട ഇനി നമുക്ക് രണ്ട് പേർക്കും കൂടി ഉള്ളതാണ്.കച്ചവടം ഒന്ന് കൂടെ വികസിപ്പിക്കാം. ദൈവം അനിഗ്രഹിക്കയാണെങ്കിൽ നമ്മൾ ഇത് കൊണ്ട് രക്ഷപ്പെടും.

ഫസലിന്റെ കണ്ണുകൾ നിറഞ്ഞോഴുകി  അവൻ മനസ്സിൽ ദൈവത്തിന് നന്ദി പറഞ്ഞു.

      

10.5.13

-:അഥീന എന്ന പെണ്‍കുട്ടി :-


നസ്സിനെ തപിപ്പിക്കുന്ന ഒരു പടോര്‍മ്മകളുമായിട്ടാണ് അനാഥ മന്ദിരത്തിനു മുന്നില്‍ ബസ്സിറങ്ങിയത്.

അനാഥ മന്ദിരത്തിന് ചുറ്റും പൊലിഞ്ഞുപോയ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ചുടുനെടുവീര്‍പ്പുകള്‍..

വിധിയെന്ന പാഴ്മരത്തില്‍ പഴിചാരി കൊണ്ട് വേണ്ട അതൊന്നും ഓര്‍ക്കണ്ട
സംഗീത്...സംഗീത്...ആ അഥീന...നീയിവിടെ...?

എന്‍റെ പഴയ ലോകമല്ലേ പോകുന്ന വഴിക്ക് ഒന്ന് ഇറങ്ങാമെന്ന് കരുതി.അഥീന നീ പറയുന്നത്...
അതേ സംഗീത് സ്വപ്നങ്ങളും പ്രതീക്ഷകളും സങ്കല്‍പ്പങ്ങലുമില്ലാതെ...ആരോടും പരാതിയും
പരിഭവവുമില്ലാതെ...അങ്ങിനെ...

ജീവിതത്തിന്‍റെ പ്രതീക്ഷകളെകുറിച്ചും സ്വപ്നങ്ങളെകുറിച്ചും
വാതോരാതെ സംസാരിച്ചിരുന്നഅഥീന?എന്താണിതൊക്കെ...?
കാലം എന്നിലേല്‍പ്പിച്ച ആഘാതം മറക്കാന്‍
മനപ്പൂര്‍വ്വമായൊരു വേഷം കെട്ട്...അല്ലാതെന്ത് സംഗീത്, നീ പറയാറില്ലെ?

ചിരിക്കുന്ന ഓരോ മുഖത്തിനു പിന്നിലും ദുഖ:ത്തിന്‍റെ മറ്റൊരു മുഖമുണ്ടെന്ന് അതേ,അതാണീഅഥീനയും.

കോളജില്‍വെച്ച് ഞാന്‍ നിന്നോട് പറഞ്ഞിരുന്നില്ലേ,വിവാഹത്തെകുറിച്ച്,വീട്ടുകാരുടെ നിര്‍ബന്ധത്തെകുറിച്ച് ഒന്നിനും
വഴങ്ങിയില്ല വാശിയായിരുന്നു.ആ വാശിയുടെ അനര്‍ത്ഥം ഇന്ന് ഞാന്‍ അറിയുന്നു.എന്‍റെ അഹങ്കാരത്തിന് കാലം എന്നോട് മധുരമായി പകരം വീട്ടി
ഒരു പക്ഷെ,ആര്‍ക്കും അങ്ങിനെയൊരു...

സംഗീത്,മനസ്സിലിപ്പോള്‍നിസ്സംഗതയാണ് നിത്യ ശൂന്യയതയാണ്...അഥീന കരയാറുമില്ല, ചിരിക്കാറുമില്ല,

നിനക്കറിയില്ലേ ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നവരെ പറ്റി,വിഷാതഭാവം പേറുന്നവരെപ്പറ്റി പുച്ചമായിരുന്നു എനിക്ക് എല്ലാവരെയും"ചങ്ങമ്പുഴപറഞ്ഞത് പോലെ ജീവിതമെനിക്കേകാത്തതെല്ലാം ജീവിതത്തോടു ഞാന്‍ ചോദിച്ചു വാങ്ങുമെന്ന വാശിയായിരുന്നു"

ഇന്ന് ഞാന്‍ ഒന്നുമാല്ലാതായിരിക്കുന്നു-ഒന്നും.സംഗീത് നിനക്ക്...ഇല്ല ഒരിക്കലുമില്ല.
യാഥാര്ത്യത്തിനു നേരെ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്ഞാന്‍.ബന്ധങ്ങളുടെ സുഖവും നോവും എനിക്കു പകര്‍ന്നു തന്ന എന്‍റെ കുടുംബം ഇന്ന് ആറടി മണ്ണില്‍ അതൊരു തീരാ നഷ്ടമായിരുന്നു.എന്‍റെ പതനത്തിന്‍റെ തുടക്കവും.

എന്‍റെ ദു:ഖങ്ങള്‍ എന്‍റെത് മാത്രം ആവണമെന്ന് വിചാരിച്ചിരുന്നു ഞാന്‍.ഇന്ന് ഞാന്‍ എന്നെ ക്കുറിച്ച് ചിന്തിക്കാറില്ല.ജീവിതത്തിന്‍റെ സ്വരവും താളവും നഷ്ടപ്പെട്ടവരെ കുറിച്ച് വേദനിച്ച് വേദനിച്ച് നിശബ്ദരാവുന്നവരെക്കുറിച്ച്...അങ്ങിനെ..
.
എന്നാല്‍ അവരിലൊരാളാണ് ഞാന്‍ എന്നതാണ് സത്യം.സംഗീതിനറിയോ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കാനാവാത്ത വിധം...മരവിപ്പാണ് മനസ്സു നിറയേ...

കൂട്ടുകാരനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വീണ്ടും കാണണമെന്ന് തോന്നിയില്ല.പകരം പുതിയ ഓരോ അറിവും വേദനയാണെന്ന നഗ്നസത്യം മനസ്സുറക്കെ വിളിച്ചു പറയുകയായിരുന്നു...വയ്യ...വയ്യ...വേദനിച്ച് വേദനിച്ച് നിശബ്ദനാവാന്‍...


6.5.13

-:ആത്മാവ്:-

ഷ്ടപ്പെട്ടു എന്ന് കരുതിയ എന്റെ ആത്മാവ് തിരിച്ചു കിട്ടിയിരിക്കുന്നു പിന്നെ എന്തിന് ഞാൻ മരിക്കണം എനിക്കു ജീവിക്കണം സന്തോഷത്തോടെ നഷ്ടപ്പെട്ടു എന്ന് കരുതിയതെല്ലാം  വീണ്ടെടുക്കണം"ആത്മത്യാഗം ഒരു ഒളിച്ചോട്ടം മാത്രമാണ് അല്ലാതെ ഒരു പ്രതിവിധി അല്ല "എന്നുള്ള സത്യം  വൈകി എങ്കിലും ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു......

4.5.13

-:ആത്മഗതം:-

പാരമ്പര്യ സ്വത്തിന്റെ ഏക അവകാശി അച്ഛന്റെ അമ്മ അവരുടെ കാല ശേഷമേ  മകന് സ്വത്ത്കിട്ടൂ....

[വൃദ്ധ സദനങ്ങൾ കൂണ്‍ പോലെ മുളച്ചു പൊന്തുന്ന ഈ കാലത്ത് അച്ഛന്റെ അച്ഛൻ കണ്ടറിഞ്ഞു ചെയ്തതാണെന്ന് സാരം ]

പണക്കൊഴുപ്പിൽ വളർന്ന കൊച്ചു മകൻ വളർച്ച പാകമായെന്ന തോന്നലിൽ.....

കൊച്ചുമകന്റെ ആത്മഗതം ആ തള്ള ജീവിച്ചിരുന്നിട്ട് ഇനി ഒരു കാര്യവുമില്ല എന്നാ പിന്നെ അതിന് ചത്തൂടെ.....[തല്ലി കൊല്ലാൻ തോന്നാത്തത് ഭാഗ്യം]

എന്നാ ഒരു വിലസ് വിലസായിരുന്നു.....

പിൻകുറിപ്പ്;-നല്ല സന്താനങ്ങൾ വീടിന്റെയും നാടിന്റെയും കെടാവിളക്ക്

ഈ തലമുറയിൽ ഇതിൽ പരം മറ്റെന്തു പ്രതീക്ഷിക്കാൻ അല്ലെ.....

"തണൽവൃക്ഷങ്ങൾവെട്ടിമാറ്റൽ എളുപ്പമാണ്പക്ഷേതണലേകുന്നവൃക്ഷംനട്ടുപിടിപ്പിക്കൽ ഏറെശ്രമകരവും ജീവിതകാലംമുഴുവൻതാങ്ങുംതണലുമേകുന്ന അച്ഛനമ്മമ്മാർക്ക് അവരുടെഅവസാനകാലത്ത് നമുക്ക് താങ്ങും തണലുമായിരിക്കാം"

3.5.13

-:കിനാവ്:-

ഹൃദയഭാജനം സ്നേഹത്തോടെ എനിക്ക് നേരെ നീട്ടിയത് വിഷം നിറച്ച ടപ്പി ആണെന്ന് അറിഞ്ഞു കൊണ്ടു തന്നെ
മരണത്തെ പുല്‍കാന്‍ വെമ്പല്‍ കൊണ്ട ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചു അവളും അതാഗ്രഹിച്ചു വല്ലോ...

പ്രണയം വില്‍പ്പനയ്ക്കു വെക്കുന്ന ഈ തലമുറയില്‍ ഇതില്‍ പരം മറ്റെന്തു പ്രതീക്ഷിക്കാന്‍...

അവളോടുള്ള എന്‍റെ പ്രണയം കളങ്കരഹിതമായിരുന്നു അവള്‍ക്ക് എന്നോടുള്ളത് പദവിയുടെ പിന്‍ബലം അവള്‍ക്ക് കരുത്തേകുമെന്ന ലക്‌ഷ്യവും
എല്ലാ നേട്ടങ്ങളുടെയും അവസാനം അവള്‍ എന്‍റെമരണം കാംഷിച്ചതില്‍ തെറ്റെന്തിരിക്കുന്നു...

എന്‍റെ മരണം അവള്‍ക്ക് നേട്ടമെങ്കില്‍ മറുത്തെന്‍റെ ചിന്തകള്‍ക്കെന്തു പ്രസക്തി....

നീണ്ട വര്‍ഷങ്ങള്‍ എന്‍റെ ഹൃദയഭാജനം ആയിരുന്നു എന്ന് എന്നെ വിശ്വസിപ്പിച്ച അവളുടെ നടന വൈഭവം അറിയാന്‍ വൈകിയതാണ് എന്‍റെ പ്രാണനെടുക്കുംവരെ എത്തി നില്‍ക്കുന്നത്
ആത്മാവ് എന്ന അവള്‍ നഷ്ടപ്പെട്ടിട്ട് ശരീരം എന്ന ഞാന്‍ ഈ ഭൂമിയില്‍ എന്തിനവശേഷിക്കുന്നു...

ഓര്‍ത്തെടുക്കാന്‍ നല്ല നിമിഷങ്ങള്‍ തന്നവളില്‍ വെറുപ്പിന്‍ അംശം വിതറാന്‍ എന്‍റെ ശിഷ്ടജീവിതം ഒരു കാരണമാകും എന്ന തോന്നല്‍ മരണമെന്ന സമസ്യക്ക് ആകുമെന്ന തോന്നല്‍ മരണത്തെ പുല്‍കാന്‍ വെമ്പല്‍ ഏറ്റി അതിന് കാരണക്കാരി ആയവള്‍ തന്നെ നിമിത്തമായത് ദൈവ ഹിതമോ
ഇല്ല ഇനിയും ഞാന്‍ ചിന്തകള്‍ക്ക് വേഗത ഏറ്റുന്നില്ല അതു ചിലപ്പോള്‍ എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചാലോ...

എന്‍റെ മരണം ഒരു ഭീരുവിനെ പോലെ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല മറിച്ച് അവളോടുള്ള എന്‍റെ പ്രതികാരമാണ്

കളങ്കമില്ലാത്ത പ്രണയം പവിത്രമായ ഒരനുഭൂതിയാണ് രണ്ടു ഹൃദയങ്ങള്‍ തമ്മില്‍ ഇണ ചേരുന്ന ഒരപൂര്‍വ്വ അനുഭൂതി

അവള്‍ക്ക് പ്രണയം ലകഷ്യത്തിലേക്കുള്ള ചവിട്ടുപടിയും ഒടുവില്‍ എരിഞടങ്ങാന്‍ വിധിക്കപ്പെട്ടവന്‍ ഞാനും

1.5.13

-:ബന്ധനം:-

വരും വരായികൾ ചിന്തകൾക്കപ്പുറമാകുന്ന ചില സന്ദർഭങ്ങളിൽ പറയാതെ പറഞ്ഞതൊക്കെ ബന്ധനമാകുന്നു....