27.8.14

-:പിതൃ മാതൃത്വം:-


ജൻമഹേതുവാകേണ്ട പുരുഷന്റെകർമ്മഫലംകൊണ്ടുണ്ടായ പിഞ്ചുകുഞ്ഞിന്റെ ഉയിർപ്പോട്‌ കൂടി അറുത്തെറിയേണ്ട   ഒന്നാണോ പിതൃ മാതൃ ബന്ധം.അതു ജന്മമാന്തരങ്ങളുടെ തുടക്ക മാവേണ്ടാതല്ലേ പിതൃത്വം മാതൃത്വത്തെയും മാതൃത്വം പിതൃത്വത്തെയും അവഗണിക്കെ ഒറ്റപ്പെടുന്നത് പോന്നോമനയുടെ ജൻമ്മാന്തരബന്ധമല്ലേ.പഴിപറയുകയും പഴിചാരുകയും പഴിക്കപ്പെടുകയും ചെയ്യുന്ന ജീവിതസമസ്യയിൽ ബന്ധങ്ങളുടെ പവിത്രതയ്ക്കു പകരം ക്രിത്രിമത്വം മൂടുപടമാക്കുന്ന ചുറ്റുപാടുകളിൽ ഇതിലപ്പുറം മറ്റെന്തു പ്രതീക്ഷിക്കാൻ

ഷംസുദ്ദീൻ തോപ്പിൽ

 

25.8.14

-:ആ മരണം കണ്‍ മുന്‍പില്‍:-

 ഹൃദയ ഭേദകമായ ആ കാഴ്ച ഇപ്പോഴും എന്നെ പേടിപ്പെടുത്തുന്നു രണ്ടു നാള്‍ക്കപ്പുറം  ഓഫീസില്‍ ദൃതി പിടിച്ച എന്റെ ഓഫീസ് ജോലിക്കിടയില്‍ കണ്ണ് കടഞ്ഞപ്പോ ലാപ്പില്‍ നിന്ന് പതിയെ കണ്ണുകള്‍ പിന്‍വലിച്ചു പുറത്തു റോഡില്‍ പാഞ്ഞു പോകുന്ന വാഹനങ്ങളെ നോക്കി  ജോലി യുടെ പിരിമുറുക്കത്തില്‍ നിന്ന്  പതിയെ മനസ്സിനെ സ്വപ്ങ്ങളുടെ കൂടെ പറക്കാന്‍ വിട്ടു....

 സമയം ഏകദേശം വൈകിട്ടോടുക്കുന്നു റോഡില്‍ നിറയെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും കുതിച്ചു പായുന്നു ഓഫീസു വിട്ടു  എല്ലാവരുടെയും വീടെത്താനുള്ള പാച്ചില്‍ അവര്‍ ചിന്തിക്കുന്നുണ്ടോ
ഈ ഓട്ടത്തിനിടയില്‍ എത്ര പേരുടെ ജീവന്‍ പോലിയുമെന്ന് ...എത്ര പേരുടെ സ്വപ്ങ്ങള്‍ തകരുമെന്ന്  ആര് ചിന്തിക്കാനാ അല്ലെ .  ദൈവമേ.... ചിന്തകള്‍ നശിച്ച ഒരു തലമുറയാണോ
നാളയുടെ വാഗ്ദാനങ്ങളായി വളര്‍ന്നു വരുന്നത് ....

റോഡില്‍ ഇറങ്ങിയാല്‍ ആര്‍ക്കും സമയമില്ല എന്നാലോ അപകടങ്ങള്‍ സംഭവിച്ചാല്‍ ജീവന്‍ ബാക്കിയുണ്ടെങ്കില്‍  മാസങ്ങളോളം ഹോസ്പിറ്റലില്‍ കിടക്കാന്‍ നമുക്ക് ഒത്തിരി സമയം ഉണ്ട് താനും...അന്ന് നമ്മെ പരിപാലിക്കാന്‍ കൂടപിറപ്പുകള്‍ക്ക്  പോലും സമയമില്ല ന്നെതെത്ര വിചിത്രം....

പെട്ടന്നു ചിന്തകളെ ഭേദിച്ച്  കൊണ്ടൊരു അലര്‍ച്ച കാതുകളില്‍ വന്നലച്ചു ശബ്ദം കേട്ട ഭാഗത്തേക്ക്  ഒന്നേ നോക്കിയുള്ളൂ ഉള്ളില്‍ നിന്ന് ദൈവമേ എന്ന വിളി പുറത്തേക്കു വന്നില്ല എന്നതാണ്  സത്യം. ശരീരത്തില്‍ ആകമാനം ഒരുവിറയല്‍ അതെ അല്പം മുന്‍പ്  എന്റെ ചിന്തകളില്‍ വന്നത് തന്നെ സംഭവിച്ചിരിക്കുന്നു. സിനിമകളില്‍ മാത്രം കണ്ട ആ രംഗം കണ്‍ മുന്‍പില്‍...

റോഡിനു മുകളില്‍ കൂടിയുള്ള മേല്‍പ്പാലത്തില്‍ നിന്ന്  ഏകദേശം മുപ്പതടി താഴ്ചയിലുള്ള  റോഡിലേക്ക്  ഒരു ചെറുപ്പക്കാരന്‍ വീണിരിക്കുന്നു വീഴ്ചയുടെ ആഗാതത്തില്‍ തല പിളര്‍ന്നു രക്തം ദാരാദാരയായി റോഡില്‍ ഒഴുകുന്നു ....ദൈവാദീനം എന്ന് തന്നെ പറയാം താഴെ റോഡില്‍ അല്‍പ സമയം വാഹനങ്ങള്‍ കുറഞ്ഞപോലെ  ജഗ്ഷനില്‍ സിഗ്നല്‍ വീണെന്ന് തോന്നുന്നു. അല്ലങ്കില്‍ കാഴ്ചക്ക്  ഭയാനകത കൂടിയേനെ ...ആൾകൂട്ടതിനിടയില്‍ പിന്നെ ഒന്നും കണ്ടില്ലന്നുല്ലതാണ്  സത്യം...

ഒന്ന് ഉറപ്പായി വീണ ആള്‍ ജീവിച്ചിരിക്കാന്‍ വഴിയില്ല ...എന്നാലും ഒരുനിമിഷം അയാള്‍ ജീവിച്ചിരുന്നെങ്കില്‍ ....അടുത്ത ദിവസത്തെ പേപര്‍ കാണാന്‍ ദൃതിയായി അതെ അത് തന്നെ സംഭവിച്ചു പതിനെട്ടു വയസ്സ് മാത്രം പ്രായമുള്ള ആ ചെറുപ്പക്കാരന്‍ മരിച്ചിരിക്കുന്നു അമിത വേഗതയില്‍  മേല്‍പ്പാലത്തില്‍ പാഞ്ഞുകയറിയ കാര്‍ ആ ചെറുപ്പക്കാരന്റെ ജീവന്‍ എടുത്തിരിക്കുന്നു ...

ഒരാളുടെ അശ്രദ്ധകാരണം പതിനെട്ടു വർഷം സ്വപ്നം കണ്ടു വളര്‍ത്തിയ ഏക മകനെ നഷ്ട പെട്ട
ആ അച്ഛന്റെ യും അമ്മയുടെയും ഹൃദയ  വേദന വാക്കുകള്‍ക്കു അതീതമല്ലേ .....

"പ്രിയ കൂട്ടുകാരെ നമുക്കും അച്ഛനും അമ്മയുമില്ലേ നമ്മളല്ലേ അവരുടെ പ്രതീക്ഷകള്‍ നമുക്കെന്തെന്തെങ്കിലും സംഭവിച്ചാല്‍ അവരുടെ അവസ്ഥയെന്തായിരിക്കും നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?.....ഒരു നിമിഷമോന്നു ചിന്തിക്കൂ... റോഡിലിറ  ങ്ങിയാലുള്ള നമ്മുടെ മരണ പാച്ചില്‍ എത്ര കുടുംബത്തിന്റെ  പ്രതീക്ഷകളും സ്വപ്ങ്ങളുമാണ് വേരോടെ പിഴുതെറിയുന്നത് . നമുക്കൊരു പ്രതിക്ഞ്ഞയെടുക്കാം നമ്മള്‍ കാരണം ഒരു കുടുംബവും തകർന്നടിയില്ലന്നു.അമിത വേഗത ജീവിതത്തെ അല്ല ജീവിതങ്ങളെ ആണ്  തകര്‍ക്കുന്നതെന്നു

ചിന്തിക്കൂ .....ചിന്തിക്കൂ.... വീണ്ടും.... വീണ്ടും .....ചിന്തിക്കൂ ..... എന്നിട്ട്  നല്ലത് പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് കൂട്ടമായി ശ്രമിക്കാം .....

ഷംസുദ്ദീൻ തോപ്പിൽ

19.8.14

-:വിരഹ ഗാനം എന്നിൽ ശ്രുതി മീട്ടി:-

ത്മാവിന്റെ ഓളങ്ങളില്‍ ഒരു മായിക പ്രബജ്ജമായി അവള്‍ വന്നു.ദിനരാത്രങ്ങളെ തഴുകി തലോടാന്‍ തെന്നലിനെ ഏല്‍പിച്ച പോലെ എയ് സൂരജ് എന്ത് പറ്റിയെടോ?പഴയ ഓര്‍മ്മകള്‍ നിന്നെ വെട്ടയാടുംപോലെ...ആത്മ സുഹൃത്ത്  ശരത്തിന്റെ  വിളി കേട്ടാണ്  സൂരജ്  ചിന്തകളില്‍ നിന്ന്  പതിയെ മിഴി തുറന്നത്  

 

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു എന്നിട്ടും എന്താണാവോ ?മറക്കാന്‍ ശ്രമിക്കുന്തോറും വീണ്ടും  വീണ്ടും തന്നെ പഴയ ഓര്‍മ്മകള്‍  വേട്ടയാടുന്നത് .ചിലത്  അങ്ങനെ യാണല്ലോ. സ്ലൈറ്റില്‍ എഴുതിയാതാനെങ്കില്‍ നമുക്ക് മായ്പ്പിലകൊണ്ട്  മായിക്കാം. അതായിരുന്നല്ലോ കുട്ടിക്കാലത്ത്  നമ്മള്‍ ചെയ്തിരുന്നത് . സ്കൂളിലേക്ക്  അന്നൊക്കെ നേരത്തെ പോവും. പഠിക്കാനുള്ള ഉത്സാഹം കൊണ്ടായിരുന്നില്ലട്ടോ. പോവുന്ന വഴിക്കുള്ള മായ്പ്പില ചെടിയില്‍നിന്ന്ആദ്യം ഇലകള്‍ ശേഖരിക്കാനുള്ള വെപ്രാളമായിരുന്നു.പക്ഷെ ഹൃദയത്തില്‍ എഴുതിയതാണെങ്കിലോ?

 

 കുട്ടി കാലത്തെ കുറിച്ച് ഓര്‍ക്കുമ്പോ ഇപ്പോഴും മനസ്സില്‍ പുതു മഴ പെയ്യുന്ന പ്രതീതി .ആരോടും പരാതിയും പരിഭവവും ഇല്ലാത്ത ഒരു കാലം .ദൈവം നമുക്ക്  ആ കാലം ഒരിക്കല്‍ കൂടി തിരിച്ചു തരികയാണെങ്കില്‍ എന്ന്  പലപ്പോഴും ഓര്‍ത്തു നിര്‍വൃതി അടഞ്ഞിട്ടുണ്ട്‌ ഒരിക്കലും തിരികെ ലഭിക്കി ലല ന്ന്  അറിഞ്ഞു കൊണ്ട്‌ തന്നെ .....

 

കേരളത്തിലെ അറിയപ്പെട്ടൊരു കോളേജ് . തന്നെ പോലുള്ള പാവങ്ങളുടെ മക്കള്‍ക്ക്‌ അവിടെ പഠിക്കുക എന്നത് സ്വപ്നം മാത്രമായിരുന്നു എന്നിട്ടും തനിക്കവിടെ സീറ്റ് കിട്ടി കാരണം മറ്റൊന്നുമല്ല കേട്ടോ പത്താം ക്ലാസ്സില്‍ നല്ല മാര്‍ക്ക് വാങ്ങിയാണ് പാസ്സായത്‌ .പത്താം ക്ലാസ്സിലെ ക്ലാസ് ടീച്ചറാണ് കോളേജില്‍ അപേക്ഷ കൊടുക്കാന്‍ മുന്‍ കയ്യെടുത്തത്.അത് കൊണ്ട്‌ കാര്യങ്ങള്‍ വളരെ എളുപ്പമായി എന്ന് തന്നെ പറയാം....

 

രാത്രി കിടന്നിട്ടു ഉറങ്ങാനേ കഴിഞ്ഞില്ല അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളിപ്പിച്ചു എന്ന് തന്നെ പറയാം ഇന്ന് കോളേജില്‍ പോവുന്ന ദിവസമാണ് .അമ്മ ജോലിക്ക് നില്‍ക്കുന്ന വീട്ടിലെ ചേച്ചി. അമ്മക്ക് അവരുടെ മകന്റെ പഴയ ഉടുപ്പുകള്‍ കൊടുത്തിരുന്നു.അവര്‍ക്ക് പഴയ തെന്നു തോന്നിയ ഉടുപ്പുകള്‍ അമ്മ തന്റെ കയ്യില്‍ വച്ച് തന്നപ്പോ പുത്തന്‍ ഉടുപ്പുകാളായി തോന്നി തോന്നിയതല്ല സത്യം തന്നെ ആയിരുന്നു .ആഴ് ച്ച യ്‌ ക്ക് ഡ്രസ്സുകളെ ടുക്കുന്നവര്‍ക്ക്

അതിനു മുന്‍പ് എടുത്തത്‌ പഴയത് തന്നെ. പാവപ്പെട്ടവനത് പുതു പുത്തനും .

അമ്മ പറയുകയും ചെയ്തു കോളേജില്‍ വിട്ടു മോനെ പഠിപ്പിക്കാനുള്ള കഴിവൊന്നും അമ്മക്കില്ലന്നു മോനരിയാവുന്നതല്ലേ.എന്നാലും നല്ല മാര്‍ക്ക് വാങ്ങി മോന്‍ ജയിച്ചിട്ടും മോനെപടി പ്പിക്കാതിരുന്നാല്‍....ഇതു ദൈവമായി നമുക്ക് തന്നൊരു അവസരമാണ് മോന്‍ നന്നായി പഠിച്ചു 

അമ്മയുടെ ഇ കഷ്ടതാകള്‍ക്കൊക്കെ അറുതി വരുത്തണം. അത് പറയുമ്പോഴും അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു...

 

മുണ്ടുകള്‍ മാത്രമുടുതിരുന്ന ഞാന്‍ അമ്മ കൊണ്ട് വന്ന പാന്റില്‍ ഒന്നെടുതിട്ടു ആദ്യമായി പാന്റ്സ് ഇടുന്ന വെപ്രാളം കണ്ടു കരച്ചിലിനിടയിലും അമ്മക്ക് ചിരിപൊട്ടി ചിരിക്കിടയില്‍ അമ്മയുടെ ഒരു കമന്റ്സ് ഇവന്റെ ഒരു കാര്യം..ഇത്ര സുന്ദരനായി പോയാല്‍ വല്ല പെണ്‍ കുട്ടിയോളും കൂടെ പോരുട്ടോ....

 

കോളേജ് ഗേറ്റില്‍ എത്തിയപ്പോഴേ അകത്തു പല പല ബാനറുകള്‍ കെട്ടിയിരിക്കുന്നു അതിലെ വാക്കുകളിലൂടെ കണ്ണുകള്‍ ഓടിച്ചു "പുതു തലമുറയ്ക്ക് സ്വാഗതം"ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടു പിടിക്കാന്‍ ശ്രമിക്കുന്ന തന്ത്രങ്ങളില്‍ പെടുന്നത് തന്നെ.രാഷ്ട്രീയം പഠിക്കുന്നത് തന്നെ കോളേജില്‍ നിന്നല്ലേ....അപ്പൊ കോളേജില്‍ ചേരാന്‍ വരുന്നവരെ വീഴ്ത്താന്‍ അടവുകളില്‍  ചിലത് എന്ന് മാത്രം...ആദ്യം വരുന്നവന്റെ വെപ്രാളം കാല്പാതം മുതല്‍ മുകളിലേക്ക് ഒരു വിറയലായി പടര്‍ന്നു. ഒരു വിതം ഗെറ്റ് കടന്നു ഞാൻ  ക്ളാസ്റൂമിനരികെ എത്തി കോളേജില്‍ ചേരാന്‍ വന്നപ്പോ ക്ളാ സ് ഏതെന്നു മനസ്സിലാക്കിയിരുന്നത് കൊണ്ട് രക്ഷ പെട്ടന്ന് കരുതി ക്ളാസ്സിലേക്ക് കാല്‍ വച്ചില്ല അതിനു മുന്‍പ് പിന്‍ കഴുത്തില്‍ ആരോ വലിക്കും പോലെ പേടി കൊണ്ട് തോന്നിയതാണെന്ന് കരുതി വീണ്ടും കാല്‍ ക്ളാസ്സിലേക്ക് .ഒരു കാര്യം മനസ്സിലായി തന്റെ ഷര്‍ട്ടിന്റെ കോളറില്‍ ആരോ പിടിച്ചിരിക്കുന്നു കൂടെ ഒരു ചോദ്യവും എന്താടാ വിളിച്ചാ നിന്നൂടെ....പേടി കൊണ്ടെന്നു തോന്നുന്നു വാക്കുകള്‍ പുറത്തേക്കു വന്നില്ല.വീണ്ടും പിന്‍ കഴുത്തിലെ പിടി മുറുകി കഴുത്ത്  വേദനിച്ചു ഒരു വിധം  പറഞ്ഞൊപ്പിച്ചു വിളി കേട്ടില്ല .ഇപ്പോ കേട്ടല്ലോ എന്നാ നില്‍ക്ക് .ഒന്ന് കുതറി നോക്കി പിടി വിടുന്നില്ല എല്ലാവരും തന്നെ ശ്രദ്ധിക്കുന്നുണ്ട്  എന്നിട്ടും പിടിവിടുന്നില്ല .രണ്ടു മൂന്നു പേരുണ്ട് അതിലൊരുവന്റെ ചോദ്യം എന്താടാ നിന്റെ പേര്  സൂരജ് .സൂരജോ കൂടെ ഉള്ളവന്റെ പരിഹാസ ചിരി .അടുത്തവന്‍ ഇവനാള് സുന്ദരനാണല്ലോ....ശര്ട്ടിന്‍ കോളറില്‍ പിടിച്ചവന്റെ കമാന്റ് പെണ്‍പില്ലെരു ഒത്തിരി ഉള്ളതാ പന്ജ്ജാര അടിക്കാന്‍ നോക്കിയലുണ്ടല്ലോ അടിക്കോടാ ഇ ഇ ല്ലാ 

 

എന്നെ വിട് ഞാന്‍ പോട്ടെ അങ്ങനെ അങ്ങ് പോവാതട ചെക്കാ...ഇതാണ് റാഗിംഗ് ഞങ്ങള് വന്നപ്പോഴും ഇങ്ങനെ ആയിരുന്നു അടുത്ത കൊല്ലം നിങ്ങള്‍ക്കും ചെയ്യാലോ അതിനിതൊരു പ്രാക്ട്ടീസാ യിക്കൊട്ടെട

 

 പെട്ടന്ന് ദൈവ ദൂതനെ പോലെ ഒരു ചെറുപ്പക്കാരന്‍ ക്ലാസ്സില്‍ നിന്ന് പുറത്തേക്കു വന്നു എന്നെ പിടിച്ചന്റെ കൈ പിടിച്ച്‌ അവന്റെ ഷര്‍ട്ടില്‍ നിന്ന് കൈ എടുക്കടാ പറയലും കൈ തട്ടി മാറ്റലും ഒപ്പമായി ഒരുവിധം  ഞാന്‍ സ്വതന്ത്രനായി ആശ്വാസത്തില്‍ രക്ഷിച്ചവന്റെ മുഖത്തേക്ക് നന്നി യോടെ നോക്കി .എന്നെ പിടിച്ചവര്‍ ചമ്മിപ്പോയി എന്ന് തന്നെ പറയാം...ആ ദേഷ്യത്തില്‍ അവന്‍ എന്നെ രക്ഷിച്ചവനെ തല്ലാനായി കൈ ഉയര്‍ത്തി പക്ഷെ കൂടെ ഉള്ളവന്‍ കൈ പിടിച്ച്‌ പറഞ്ഞു എടാ അവന്‍  പ്രിന്സിപലിന്റെ മോനാ പണി കിട്ടുട്ടോ.ഛെ എന്ന് പറഞ്ഞു എന്റെ മുഖത്ത് നോക്കി അവന്‍ പറഞ്ഞു നിന്നെ ഞങ്ങള്‍ എടുതോളാട്ടോ അതും പറഞ്ഞവര്‍ എന്നെ കടന്ന്പോയി.പേടിയോടെ വേഗം ക്ളാസ്സില്‍ കയറി മുന്‍പില്‍ കണ്ട ബഞ്ചില്‍ ഇരുന്നു.

 

 ക്ളാസ്സില്‍ ഉള്ളവരൊക്കെ മുഖത്ത് ആദ്യം ക്ളാസ്സില്‍ വരുന്ന വെപ്രാളം കാണാം പക്ഷെ എന്നെ രക്ഷിച്ചവന്റെ മുഖത്ത് ഒരു വെപ്രാളവും കണ്ടില്ല.അവന്‍ എന്റെ അടുത്ത് വന്നു അവനെ പരിചയ പെടുത്തി .എന്റെ പേര് ശരത് ഇവിടത്തെ പ്രിസിപലിന്റെ മോനാ നിന്റെ പെരന്താ പേടി മാറാതെ ഒരു വിധം പറഞ്ഞൊപ്പിച്ചു സൂ ര ജ് അത് കണ്ടിട്ടെന്ന്  അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു പേടി മാറിയില്ല അല്ലെ ഇതു കോളേജിലെ പതിവാ പപ്പയുടെ കൂടെ ഞാന്‍ മുന്‍പ് പലതവണ ഇവിടെ വന്നിട്ടുണ്ട് ഇനി അവര് വരില്ല അപ്പോഴത്തെ ദേഷ്യത്തിന് പറഞു പോയതാ വിട്ടു കള.....

 

 ദിവസങ്ങൾ കഴിഞ്ഞു പോകവേ കോളേജിൽ എനിക്കൊരു ഹീറോ പരിവേഷം അതെന്നിലെ കലകളുടെ കൂടി ചേരലിൻ ദൈവ കടാക്ഷം കൊണ്ടായിരുന്നു. സൗഹൃദ തണലിൽ എനിക്കു കിട്ടിയ കൂട്ടായിരുന്നു ശരത്തിന്റെ പെങ്ങൾ രമ്യ അവളെ എന്നിലെക്കടുപ്പിച്ചത് എന്നിലെ കലാവൈഭവം കൊണ്ടായിരുന്നു ഒരിക്കൽ ശരത്ത് തന്നെയാണ് എന്നോട് അത് പറഞ്ഞത് എടാ അവൾക്ക് നിന്നെ ഇഷ്ടമാണെന്ന് അവൾക്ക് മാത്രമല്ല എനിക്കും ഞാനത് ചിരിച്ചു തള്ളുകയും ചെയ്തു 

 

 പക്ഷെ കാലം മായ്ക്കാത്ത മുറിപ്പാടായി രമ്യയെ എന്നിൽ നിന്നകറ്റിയത് പണമെന്ന മാന്ത്രിക വലയമായിരുന്നു. ഞങ്ങൾ തമ്മിലുള്ള അടുപ്പത്തിന് വേഗതയേറിയപ്പോഴാണ് ഞാനെന്ന ഇല്ലായ്മയുടെ ലോകം അവൾക്ക് മുൻപിൽ മലർക്കെ തുറന്നത് .പിന്നിട്ട നാളുകളിൽ ഞങ്ങളുടെ അകല്ച്ചയ്ക്കു വേഗത ഏറി അവളിൽ നിന്നും പറിച്ചു നടപ്പെടാത്തവണ്ണം എന്റെ ഹൃദയം അവളിൽ കോർത്തു കഴിഞ്ഞിരുന്നു അതവൾ പിഴുതുമാറ്റി നടന്നു നീങ്ങുന്നത്‌ നിറകണ്ണുകളോടെ നോക്കി നിൽക്കെ കാലചക്രം എന്നിലൂടെ അതിവേഗം തെന്നി നീങ്ങി നാളയുടെ ലോകം നഷ്ട കാമുകിയുടെ വിരഹ ഗാനം എന്നിൽ ശ്രുതി മീട്ടി. ആദ്യ പ്രണയത്തിന്റെ ബലിച്ചോരു ണ്ണാൻ കാക്കകൾ കലപില കൂട്ടി.അപ്പോഴൊക്കെയും മുറിപ്പെട്ട ഹൃദയത്തിൻ നീറ്റലടക്കാൻ പാടുപ്പെടുകയായിരുന്നു ഞാൻ...

 

 ഷംസുദ്ദീൻ തോപ്പിൽ

9.8.14

SHAMSUDEEN THOPPIL PHOTOS

                                     സ്നേഹ ഭാജനം Asrus Irumbuzhi പിറന്നാൾ സമ്മാനം
                                     ഹൃദയപൂർവ്വം വിനയത്തോടെ സ്വീകരിക്കുന്നു
                                                     ഷംസുദ്ദീൻ തോപ്പിൽ

8.8.14

-:വീണ്ടു മോരു പിറവി ദിനം:-

നേട്ടങ്ങളും കോട്ടങ്ങളും എന്നിലൂടെ കടന്നു പോകുമ്പോള്‍ വീണ്ടുമൊരു ജന്മദിനം എന്നില്‍പിറവിയെടുത്തു
എന്നിലെ വര്‍ഷങ്ങള്‍ക്കെന്തോ നിമിഷങ്ങളുടെ വേഗതയുള്ളുവോ എന്നനിക്ക് പലപ്പൊഴും തോന്നാഴ്കയല്ല ഇതിനിടയില്‍ എത്ര യെത്ര സൗഹൃദങ്ങള്‍ എന്നിലൂടെ കടന്നു പോയി
അതില്‍ സന്തോഷം തരുന്നവയും ദുഃഖം തരുന്നവയും. നല്ല സൗഹൃദങ്ങള്‍ എന്നുമെന്റെ കൂടപ്പിറപ്പുകളായിരുന്നുവെങ്കിലും
പകകനലാട്ടംപോലെ സ്നേഹം നടിച്ചു കൂടെ കൂടിയ മറ്റു ചിലരന്നെ കൊത്തി നോവിച്ചു
സ്നേഹങ്ങള്‍ക്കപ്പുറം വേദനകളുടെ ലോകത്ത് നിന്നും ഞാനെത്രയോ ഗാഥ മകലെയായിരുന്നു പിന്നെ എന്തിനവരന്നെ കല്ലെറിഞ്ഞു ചിന്തകള്‍ക്കതീതമായ ചോദ്യങ്ങള്‍ പലപ്പോഴുമെന്റെ ഉറക്കം തടസ്സപ്പെടുത്തി അപ്പോഴൊക്കെയും പ്രാര്‍ത്ഥനാ നിര്‍ഭയമായ തേടലോടെ സ്നേഹ കാംഷകരെന്റെ അരികിലെത്തി.
ഇന്നിതാ വീണ്ടുമൊരു ജന്മദിനം എന്നിലെ കൊട്ടങ്ങളെ കവച്ചു വെച്ച് നേട്ടങ്ങളുടെ ലോകം എനിക്ക് ചുറ്റും സ്വീകരിച്ച് സന്തോഷം നിറഞ്ഞ നല്ല നാളുകള്‍ എന്നിലാശംസിച്ചു കടന്നുപോകുന്നു
സ്നേഹാശംസകള്‍ പ്രിയ കൂട്ടുകാരെ നിങ്ങളാണെന്റെ ശക്തി നിങ്ങള്‍ മാത്രം
സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍