21.11.15

-:സൗഹൃദ തണലിൽ:-

           മുകളിൽപ്രിയസുഹൃത്തിൻ മൊബൈൽക്ലിക്ക്.താഴെ പ്രിയ സുഹൃത്തിൻ  സെൽഫി.

സൗഹൃദം സ്നേഹത്തണൽ പിറവിയെടുക്കുന്ന ചില നിമിഷങ്ങൾ സ്വപ്‌നതുല്യമായ അനുഭൂതി സമ്മാനിക്കുന്നു.പ്രിയസുഹൃത്ത് ഷാഹിദ് പ്രവാസത്തിനൊരു ഇടവേളകൊടുത്ത് കുടുംബ സമേതം നാട്ടിലെത്തിയിട്ട് ദിവസങ്ങളായി. ഇനി വെറും വിരലിലെണ്ണാവുന്ന ദിനരാത്രങ്ങൾ മാത്രമുള്ളൂ ജന്മ നാടിൻ മണം നുകരാൻ അതു കഴിഞ്ഞാൽ വീണ്ടും പ്രവാസത്തിലേക്ക്.

സ്വന്തം സ്വപ്നങ്ങൾ കുഴിച്ചുമൂടി കൂടപ്പിറപ്പുകളുടെ സ്വപ്നങ്ങൾ നെയ്തെടുക്കാൻ കടൽകടക്കുന്ന പ്രവാസി .വർഷത്തിൽ അതുമല്ലങ്കിൽ രണ്ടുവർഷങ്ങൾ കൂടുമ്പോൾകിട്ടുന്ന വളരെ കുറഞ്ഞ ലീവുകൾ അത് മാക്സിമം ആസ്വദിക്കാൻ ഉള്ള ശ്രമം അത്തരമൊരു ശ്രമ ഭാഗമായിരുന്നു പ്രിയ കൂട്ടുകാരനുമായുള്ള ഒരുയാത്രയുടെ തുടക്കം.

ഷാഹിദ് മാസങ്ങൾക്ക് മുൻപ് മരണപെട്ട സ്നേഹമതിയായ ഉപ്പയുടെ ഉമ്മയുടെ കബറിടം മലപ്പുറം ജില്ലയിലെ ചാലിയാറിൻ തീരമായ വാഴക്കാട് .യാത്ര തുടർന്ന് ജുമുഹ നമസ്ക്കാരത്തിന് വാഴക്കാട് പഴമയുടെ പ്രൗഡി വിളിച്ചോതുന്ന വലിയ ജുമുഹ മസ്ജിദിൽ. ഒരറ്റം മുതൽ അങ്ങു് ചാലിയാറിൻ ഓരം വരെ നീണ്ടുകിടക്കുന്ന ശ്മശാനവിസ്ത്രിതി മണിമാളികകളിൽ അന്തിയുറങ്ങുന്ന നമ്മുടെ ഒടുവിലെ വിശ്രമ കേന്ത്രം.
ഭൂമിയിൽ ജന്മമെടുത്ത ഏതൊരു മനുജനെയും ഒരിക്കൽ മരണം രുചി അറിയും വിശ്രമമില്ലാതെ ഇടതടവില്ലാതെ ജീവിക്കാൻ മറന്നു നമ്മൾ സമ്പാദിച്ചു കൂട്ടൂന്നത് നിമിഷം കൊണ്ട് മറ്റാരതൊക്കെയോആയിമാറുന്ന വേദനാനിർഭയമായഒന്ന് മരണം.  സ്നേഹനിധികളായ കൂടപ്പിറപ്പുകളെ വിട്ടകന്ന് ഒറ്റപെട്ടുകിടക്കുന്ന പള്ളിപറമ്പിൽ സാന്ത്വനമേകാൻ നല്ലകാലത്ത് നേരായ മാർഗത്തിൽ നട്ട തണൽ മരങ്ങൾ മാത്രം.


ജുമുഹ നമസ്ക്കാരം കഴിഞ്ഞ്  ബന്ധുവീട്ടുകാരുടെ സഹായത്താൽ  മറവുചെയ്ത സ്ഥലം കണ്ടെത്തി. നീണ്ടുകിടക്കുന്ന പള്ളിപറമ്പിൽ മരണപെട്ടവരുടെ കബറിടത്തിൽ പലരും പ്രാർത്ഥിക്കുന്നത്‌ കണ്ടു ഞങ്ങൾ വലിയുമ്മയ്‌ ക്ക് വേണ്ടി പ്രാർത്ഥിച്ചു. മടങ്ങാൻ നേരമാണ് അതിനടുത്ത് തന്നെ വേറെയൊരു മൂടപ്പെടാത്ത ഒരു കബറ് ഞാൻ ശ്രദ്ധിച്ചത്.   സംശയത്തോടെ ഞാൻ ഷാഹിദിനെ നോക്കി അപ്പോഴാണ്‌ അവൻ വളരെ വിചിത്രമായൊരു സംഭവം പറഞ്ഞത്. വലിയുമ്മയും അനിയത്തിയും ഇണപിരിയാത്ത കൂടപ്പിറപ്പുകൾ ആണ്.  ഒന്ന് രണ്ടു വയസ്സ് വ്യത്യാസം മാത്രം സ്നേഹനിധികൾ. പരസ്പ്പരബന്ധങ്ങളുടെ മൂല്യമാറിയാത്ത അതുമല്ലങ്കിൽ തിരക്കിട്ട ജീവിതത്തിൽ അതിനു സമയം കണ്ടെത്താത്ത നമ്മുടെ തലമുറയ്ക്ക്  അവർ എന്നും മാതൃക വനിതകൾ.

ജേഷ്ടത്തിയുടെ മരണം താങ്ങാവുന്നതിലും അപ്പുറമായിരുന്നു അനിയത്തിക്ക് മരണശേഷം ഒരുദിവസം ജേഷ്ടത്തി സ്വപ്നത്തിൽ വന്നെന്നും നീ എത്രയും പെട്ടന്ന് എന്നിലേക്കുവരുമെന്നും അങ്ങിനെയെങ്കിൽ എന്നരികിൽ തന്നെ കിടക്കണമെന്നും എത്രയും പെട്ടന്ന് അതിനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും പറഞ്ഞു.അപ്രകാരം അനിയത്തിക്ക് കിടക്കാൻ വലിയുമ്മയുടെ അടുത്ത് തന്നെ കബറ് റിസർവ് ചെയ്തതെന്ന്.  സ്നേഹ ദൃഡതയിൽ  അറിയാതെ കണ്ണുകൾ ഈറനണിഞ്ഞു.ഷാഹിദ് കാണാതിരിക്കാൻ കണ്ണുകൾ പതിയെ തുടച്ചു .

സ്വപ്നങ്ങൾ ബാക്കിയാക്കി യാത്രപരഞ്ഞുപോയവരോട് പ്രാർത്ഥനയോടെ ഞങ്ങൾ യാത്രപറഞ്ഞു നിങ്ങൾ ഇവിടെ തനിച്ചല്ലന്നും ദൈവം അനുഗ്രഹിക്കയാണെങ്കിൽ എത്രയും പെട്ടന്ന് ഞങ്ങൾ നിങ്ങളുടെ അരികിലെത്തുമെന്നും.വേദനയോടെ ഞങ്ങൾ അവിടംവിട്ടു

ദുഃഖസാദ്ര മായ അന്തരീക്ഷത്തിന് അഴവേന്നോണം ഷാഹിദ് ഒരു തമാശ പറഞ്ഞു ഒരിക്കൽ ട്രെയിൻ യാത്ര റെയിൽവേ സ്റ്റേഷൻ ട്രെയിൻ ഇളകി തുടങ്ങി അപ്പൊഴാണ് ടൌണ്‍ ട്രാഫിക്കിൽ നിന്ന് ഒരുവിധം രക്ഷ നേടി റെയിൽവേസ്റ്റെഷൻ എത്തിയത് ടിക്കറ്റ്‌ എടുക്കാൻ നിന്നാൽ ട്രൈൻ മിസ്സാവും ട്രെയിനിനകത്ത് ടി ടി ആർ പിടിച്ചാൽ കാശും നാണക്കേടും മറ്റൊന്നും ചിന്തിച്ചില്ല വരുന്നവിടം വെച്ച് കാണാമെന്നുകരുതി ഞാൻ ട്രൈനിൽ ഓടി കയറി ഹൃദയമിടിപ്പോടെ സീറ്റിൽ ഇരുന്നു എന്റെ വെപ്രാളം കണ്ടിട്ടെന്നവണ്ണം അടുത്തിരുന്ന ആൾ എന്നോട് ചോദിച്ചു എന്ത് പറ്റി ഒരുപരുങ്ങൾ ടിക്കറ്റ്‌ എടുത്തില്ല അല്ലെ ഞാൻ ജാള്യത മറച്ച് അരികിലിരുന്ന ആളെ നോക്കി അയാൾ ഗമയിൽ പറഞ്ഞു നിങ്ങൾക്ക് എന്നെപ്പോലെ സീസണ്‍ ടിക്കറ്റ് എടുത്തുകൂടെ ഞാൻ ബഹുമാനത്തോടെ അയാളെ നോക്കി സീസണ്‍ അതെ സീസണ്‍ അഥവാ ടി ടി ആർ പിടിച്ചാൽ ഞാൻ മുഴുവൻ കാശും കൊടുക്കും അതുപറഞയാൾ ഉച്ചത്തിൽ ചിരിച്ചു കൂടെ ഞാനും ഞാൻ കള്ളനാ അപ്പൊ അയാളോ കള്ളനു കഞ്ഞിവച്ചവനും ഷാഹിദ് പറഞ്ഞു തീരും മുൻപെ അറിയാതെ ഞങ്ങൾ ചിരിച്ചുപോയി. ആകാശനിലിമയെ മറച്ച മഴമേഘം പെയ്തൊഴിഞ്ഞപോൽ ഞങ്ങളുടെ ഹൃദയ കാർമേഘം വെളിച്ചത്തിലേക്ക് വഴിമാറി

ഉച്ച ഭക്ഷണം സുഹൃത്തിൻ ബന്ധുവായ ചന്ദ്രിക റിപ്പോർട്ടർ ബഷീർക്കയുടെവീട്ടിൽ സ്നേഹത്തിൽ പൊതിഞ്ഞ ഉച്ചഭക്ഷണം. അദ്ധേഹവും ഉമ്മയും ഞങ്ങളെ നന്നായി സൽക്കരിച്ചു .നിറവയറുമായി അൽപ്പ വിശ്രമം അതിനിടയിലാണ് ചാലിയാർപുഴയുടെ പെരുമ ചർച്ചയിൽ വന്നത് . മനോഹരമായ ചാലിയാർപുഴ അവിടം ചുറ്റിയാണ്‌ ഒഴുകുന്നതെന്ന്. ആഗ്രഹം അതിരുകൾ ഭേദിച്ചു. അതവസാനിച്ചത് കടത്തുതോണിയുള്ള മണന്തൽ കടവിൽ.

കടവിലെത്തിയപ്പോ നിരാശ നട്ടുച്ച സമയമായതിനാൽ യാത്രക്കാർ ഉണ്ടാവില്ലന്നും അതുകാരണം കടത്തുകാരൻ ഉച്ച വിശ്രമത്തിൽ ആണെന്നും എനിവൈകിട്ട് സ്കൂൾ വിടുന്ന സമയത്തെ തോണി ഇറക്കു എന്ന്‌ അടുത്ത വീട്ടുകാരിൽ നിന്നറിഞ്ഞു. മുഖത്ത് നിരാശപടർന്നു അതിൻ പ്രതിഭിംബം ബഷീർക്കയിൽ പ്രതിധ്വനിച്ചു .അത് ഫലം കണ്ടു കടത്തു കാരനെ തേടിപ്പിച്ചു ഞങ്ങൾക്ക് മുൻപിൽ. സന്തോഷം നിരാശയെ മറച്ചു ചാലിയാറിൻ ഹൃദയം തൊട്ട് അതിമാനോഹരമായോരുയാത്ര പ്രായമായ തോണിക്കാരന് സപ്പോർട്ട് ചെയ്ത് തുഴയാൻ എനിക്കൊരവസരം. മറുകടവ്  മാവൂർ  ഗോളിയോറയോണ്‍സിൻ ഓർമ്മകൾ മാത്രം ബാക്കിയായ ഓരംവരെ .

തോണിക്കാരൻ പറഞ്ഞുതുടങ്ങി കടത്തുകാരൻ വേഷം ഞാൻ അഴിച്ചു വെക്കയാണ് ഇതിനുമുൻപ് ഞാൻ പോസ്റ്റൽ സർവീസിൽ ആയിരുന്നു. മൂന്നുവർഷമായി ഇപ്പോ പെൻഷൻ കിട്ടുന്നുണ്ട്  മുൻപ് ഇക്കയായിരുന്നു പ്രായമായപ്പോ അത് ഞാൻ തുടർന്നുപോന്നു മുൻപൊക്കെ ഇവിടം ഒരുപാട് യാത്രക്കാരുണ്ടായിരുന്നു.  ഗോളിയോറയോണ്‍സിൻ ജോലിക്കാർ അത് പൂട്ടിയതോടെ ഇവിടം ശൂന്യമായി .കുറച്ചപ്പുറത്ത് പാലവും വന്നു  അതിവിടെ നിലനിന്നിരുന്നെങ്കിൽ ഈ നാടുതന്നെ മാറിയേനെ കമ്പനിയിലെ മലിനവസ്തുക്കൾ ചാലിയാറിൻ കുഴിമാടം തോണ്ടുമെന്നായപ്പോ  ഗോളിയോറയോണ്‍സ് പുതു തലമുറയ്ക്ക് ഒരു ഓർമ്മ മാത്രമായി അതുപറഞ്ഞയാൾ കഴിഞു പോയ ഓർമയിൽ തപ്പിത്തടഞ്ഞു ഹൃദയം നിറഞ്ഞ യാത്രയ്ക്കൊടുവിൽ കടത്തുകാരനോടും ചാലിയാറിനോടും യാത്രപറഞ്ഞു മധുരമൂറുന്ന ഓർമ്മകളുമായി നാട്ടിലേക്ക് യാത്രയായി കൂടെബഷീർക്കയും


തിരൂരിൽ ജോലിസ്ഥലതെത്താൻ  ഞങ്ങളുടെ കൂടെ യാത്ര ബഷീർ ഇക്കയ്ക്ക് സഹായമാകും. യാത്രയ്ക്കിടയിൽ അദ്ധേഹം വാതോരാതെ സംസാരിച്ചു അറിവിൻ നിറകുടം ത്തന്നെയായിരുന്നു വളർന്നുവരുന്ന ഞങ്ങൾക്ക് അതുവലിയ സഹായവും. വീണ്ടും കാണുമെന്ന പ്രത്യാശയോടെ ബഷീർക്ക യാത്ര പറഞ്ഞു .സമയം സന്ധ്യയോടടുക്കുന്നു പുത്തനത്താണി പട്ടർ നടക്കാവ്  നാറ മ്പ്.  ഷാഹിദിൻ കൂടെ ജോലിചെയ്യുന്ന മറ്റൊരു പ്രവാസിയായ മുജീബ്  വീട് ലക്ഷ്യമാക്കിയാണ് ഞങ്ങളുടെ അടുത്ത യാത്ര അധികം വൈകാതെ തിരികെ എത്തുകയും വേണം വഴിയിൽ അടുത്ത സുഹൃത്ത്‌ മുസ്തഫ ഇക്കയും. ഏകദേശം ആറുമണിക്ക്  ഞങ്ങൾ മുജീബ് വീടെത്തി ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത എന്നോട് വളരെ സ്നേഹമായപെരുമാറ്റം . വിഭവ സമൃദ്ധമായ വിരുന്ന് . സന്തോഷകരമായ നിമിഷങ്ങളെ തനിച്ചാക്കി ഞാനും ഷാഹിദും രാത്രി എട്ടുമണിയോടെ വീടുപിടിച്ചു ഓർമ്മയിൽ എന്നെന്നും സൂക്ഷിക്കാൻ നല്ലൊരു ദിനം തന്ന ഷഹിദിനോട്‌ ഹൃദയം നിറഞ്ഞ നന്ദി പ്രിയ മിത്രമേ


ഷംസുദ്ദീൻ തോപ്പിൽ 14.11.15

-:ശിശുദിനാശംസകൾ:-

വീണ്ടും ഒരു നവംബര്‍ -14-ചാച്ചാജിയുടെ പിറന്ന നാള്‍ കുട്ടികളെ ഒരുപാട് ഇഷ്ടപ്പെട്ട അദ്ദേഹത്തോടുള്ള സ്നേഹപ്രകടനമായി നമ്മള്‍ ശിശുദിനം ആഘോഷിക്കുന്നു.
വര്‍ഷങ്ങളുടെ എന്‍റെ പ്രയത്നം വെളിച്ചം കണ്ടത് അന്നത്തെ രാഷ്ട്രപതി കുട്ടികളെ ഒത്തിരി ഇഷ്ടപ്പെടുന്ന APJ അബ്ദുല്‍ കലാം [വേദനയുടെ ഓർമ്മകൾ] അഭിനന്ദിച്ചു കൊണ്ട് എനിക്കയച്ച നോളെജ് കാര്‍ഡ്‌ സഹിതം ശിശുദിനത്തില്‍ മാതൃഭൂമിപത്രത്തില്‍വന്ന -:ARTICLE:- കാണാത്തവര്‍ക്കായി ഒരിക്കല്‍ കൂടി.......ഷംസുദ്ദീൻ തോപ്പിൽ 
www.hrdyam.blogspot.com

4.11.15

-:ഞാൻ എന്റ മൗലികാവകാഷം നിർവഹിച്ചു നിങ്ങളോ ?:-എന്റെ സ്ഥാനാർഥി അഴിമതി മുക്തനാവണമെന്ന പ്രത്യാശയ്ക്കു പ്രസക്തി ഇല്ല .കാരണം അഴിമതി രാഷ്ട്രീയക്കാരുടെ കൂടെയുണ്ട് .എങ്കിലും അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത സത്യ സന്ധനാവണം എന്റെ സ്ഥാനാർഥിയെന്ന് ഞാൻ മോഹിക്കുന്നു .
ദൈവത്തിന്റെ സ്വന്തം നാടെന്ന രീതിയിലേക്ക് കേരളത്തെ മാറ്റിയെടുക്കാൻ കഴിയുന്ന ചടുലതയും ശേഷിയുമുള്ളവർ സ്ഥാനാർഥികളായി വരണം .മത മൈത്രിക്കും പരസ്പ്പര വിശ്വാസത്തിനും മുൻ തൂക്കം നൽകുന്നവർ അധികാരത്തിലെത്തട്ടേ

ഷംസുദ്ദീൻ തോപ്പിൽ
www.hrdaym.blogspot.com

-:അമ്മാളു അമ്മ:-


ബസ്സിറങ്ങി അൽപ്പ ദൂരം നടന്നുവേണം വീടെത്താൻ ജോലി കഴിഞ്ഞ് നാട്ടിൽ വന്നിറങ്ങുംമ്പൊ ഴേക്ക്  പകലിൻ മുകളിൽ ഇരുളിൻ മൂടുപടം വീണു കാണും. വിശാലമായ പറമ്പിൻ ഓരം ചേർന്നുള്ള ഒറ്റയടിപ്പാത തെരുവുവിളക്കുകൾ സ്വപ്നം കണ്ടിരുന്ന ഞങ്ങളുടെ ഗ്രാമം ഇലക്ഷൻ സമയത്തെ സ്ഥാനാർഥി കളുടെ മോഹനവാഗ്ദാനങ്ങൾ ഞങ്ങളിൽ വെറും സ്വപ്നമായി അവശേഷിച്ചു. അതുകൊണ്ട് തന്നെയും ഇരുളിൻ മറവിൽ ഭക്ഷണ അവശിഷ്ടങ്ങൾ ഒറ്റയടിപ്പാതയിൽ സ്ഥാനം പിടിച്ചു. അതു കഴിക്കാൻ വരുന്ന തെരുവു പട്ടികൾ. ദിനം പ്രതി പത്ര മാധ്യമങ്ങളിൽ തെരുവുപട്ടികളുടെ കടിയേറ്റ ഹൃദയ വേദന നല്കുന്ന വികൃത രൂപങ്ങൾ. 

രാത്രി യാത്രകൾ ദുസ്സഹമാകുന്ന ഞങ്ങളുടെ ഗ്രാമ ഒറ്റയടിപാതയിൽ വെളിച്ചമേകുന്ന ഒരു കൊച്ചു വീട്‌  അമ്മാളു അമ്മ വരുന്നവരോടും പോകുന്നവരോടും വാ തോരാതെ സംസാരിക്കുന്ന പ്രകൃതം. എപ്പോ കണ്ടാലും കയ്യിൽ ഒരു പിടി ചുള്ളി കമ്പുകളുണ്ടാവും എന്തിനാ അമ്മാളു അമ്മെ എന്നുമിങ്ങനെ വിറകുണ്ടാക്കുന്നതെന്ന് ചോദിച്ചാ അമ്മാളു അമ്മ പറഞ്ഞു തുടങ്ങും. ചേട്ടൻ ഗൾഫിൽ നിന്നും വന്നാ എനിക്കിതിനൊന്നും സമയം കാണൂല. ഞങ്ങള്ക്കെവിടെയൊക്കെ പോകനുണ്ടാവുന്നാ പിന്നെ ഏട്ടനു വെച്ച് വിളംബെണ്ടേ അപ്പൊ വിറക് വിറക് എന്ന് പറഞ്ഞു നടന്നാ എട്ടന് വിഷമാവില്ലേ ഞാൻ എപ്പൊഴും കൂടെ വേണന്നാ ഈ ഏട്ടന്റെ ഒരുകാര്യെ അതു പറഞ്ഞവർ നാണം കൊണ്ട് തറയിൽ വിറകു കമ്പ് കൊണ്ട് ചിത്രം വരക്കും .വർഷങ്ങൾ പലത് കഴിഞ്ഞു ഒരിക്കൽ പോലും അമ്മാളു അമ്മയുടെ ഏട്ടൻ ഗൾഫിൽ നിന്ന് വരികയോ ഞങ്ങളാരും കാണുകയോ ചെയ്തില്ല 

ഒരിക്കൽ ഞാൻ ജിജ്ഞാസയോടെ അമ്മയോട് ചോദിച്ചു അമ്മ പറഞ്ഞാണ് അറിഞ്ഞത് ഒരു ദിവസം കാലത്ത് അമ്മാളു അമ്മയുടെ വീട്ടിൽ നിന്നും കരച്ചിൽ കേട്ടാണ് ആളുകൾ ഓടികൂടിയത് .ഇന്ന് പുലരും വരെ ഞങ്ങൾ ഒരുപാടു കാര്യങ്ങൾ സംസാരിച്ചു അങ്ങിനെ കിടന്നതാ അതിനിടയ്ക്ക് എപ്പോഴോ കണ്ണൊന്നു മാളി എഴുന്നേല്ക്കാൻ ഇത്തിരി ലേറ്റായി എഴുന്നേ റ്റപ്പോ ഏട്ടനെ കാണണില്ല എവിടെ പോവാണെങ്കിലും ന്നോട്  പറയാതെ പോവാത്ത ആളാ ഇപ്പോ കാണണില്ല വന്നവർ വന്നവർ ആശ്വസിപ്പിച്ചിട്ടൊന്നും അമ്മാളു അമ്മയുടെ സങ്കടം തീർന്നില്ല പിന്നീട് ആരോ പറഞ്ഞറിഞ്ഞു അമ്മളുടെ ഭർത്താവ് അടുത്ത ഗ്രാമത്തിൽ ഉള്ള ഒരു പെണ്ണിനെ കെട്ടി തമസമാക്കിയെന്ന്  പതിയെ പതിയെ അവരുടെ സമനിലതെറ്റി രാത്രിയിൽ നേരം പുലരുവോളം അമ്മാളു അമ്മയുടെ വീടിന് മുൻപിലെ ലൈറ്റ് അണയില്ല ആ വെളിച്ചമാണ് പലപ്പോഴും വീടെത്താൻ ആ ഒറ്റയടിപതയിൽ എനിക്ക് വെളിച്ചമേകാറ് അതിനെ ചോദിച്ചാൽ അമ്മാളു അമ്മ പറയും ഇനിയിപ്പോ ഏട്ടൻ എങ്ങാൻ രാത്രിയാണ് വരുന്നതെങ്കിൽ കണ്ണുകാണാതെ വിഷമിക്കരുതല്ലൊ ഇപ്പോഴും ഒരിക്കലും തിരികെ വരാത്ത ഭർത്താവിനെ വിരുന്നൊരുക്കാൻ വിറകു ശേഖരിക്കുന്ന അമ്മാളു അമ്മ നാട്ടുകാരുടെ വേദനയാണ് .


ഈ യിടെയായി അമ്മാളു അമ്മയുടെ വീടിനെ ഇരുട്ടിൻ മൂടുപടം വിഴുങ്ങി വീട്ടിലേക്കു പോകുന്ന ഒറ്റയടിപാതയിൽ ഭയാനകമായൊരു നിശബ്ദത തളംകെട്ടി ഒറ്റയ്ക്ക് താമസിക്കുന്ന അമ്മാളു അമ്മയെ കുറച്ചു ദിവസാമി പുറത്തൊന്നും കണ്ടില്ല വീടിനകത്തേക്ക് കയറാൻ അടുത്ത വീട്ടുകാർക്ക് പേടിയും ഭ്രാന്തിളകി അവർ വല്ലതും ചെയ്താലോ എന്ന പേടി നാട്ടുകാർ സംഘടിച്ച്  അകത്തു നിന്ന് പൂട്ടിയ വാതിൽ കുത്തി തുറന്നു ഒരു നിമിഷം കൂടിനിന്നവരെ തഴുകി തലോടി ഒരു  ദുർഗന്ധം പുറത്തേക്ക് ഒഴുകി വാതിലിനോടു ചേർന്ന് അമ്മാളുഅമ്മ മരിച്ചു കിടക്കുന്നു ദിവസങ്ങളുടെ ശവനാറ്റമാവാം പുറത്തേക്ക്  വന്നത്  പോലിസെത്തി ബോഡി  എടുത്തു സ്വ ഭാവിക മരണത്തിന്  ഡോക്ടർ സർട്ടിഫൈ ചെയ്തു.   കാത്തിരിപ്പുകൾ ക്കൊടുവിൽ നഷ്ടതയുടെ വേദനയും പേറി രാത്രിയുടെ യാമങ്ങളെ പ്രകാശിപ്പിച്ച അമ്മാളു അമ്മ ഞങ്ങളുടെ മനസ്സിൽ എന്നുമൊരു നീറ്റലായി എന്നന്നേക്കുമായി അണഞ്ഞു ഷംസുദ്ദീൻ തോപ്പിൽ 
www.hrdyam.blogspot.com-:സഹായഹസ്തം:-

സഹായഹസ്തം ബാദ്ധ്യതയോടടുക്കും മുൻപേ പിൻതിരിയുക എന്നതാണ് നിത്യ സൗഹൃദത്തിൻ കാതൽ

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

2.11.15

-:നോവ് :-

കണ്ടുമുട്ടിയ സൗഹൃദം തിരികെലഭിക്കാത്ത ഓർമയുടെ വികൃതിയയായി എന്നിൽ നോവു പടർത്തി


ഷംസുദ്ദീൻ തോപ്പിൽ