6.5.15

-:തങ്കമ്മ ചേച്ചി:-അടുത്ത വീട്ടിലെ തങ്കമ്മ ചേച്ചിക്ക് മിണ്ടാപ്രാണികളോടതിരറ്റ സ്നേഹവും വാല്സല്യവുമാണ് അവരവരുടെ മക്കളെ നോക്കുംപോലെയാണ് അവയോട് ഇടപഴകുക.ആ ഇടയ്ക്ക് ചന്തയിൽ നിന്ന് രണ്ടു പിടക്കോഴികളെ അവർ വാങ്ങി അവയോടു കാണിക്കുന്ന സ്നേഹം കണ്ടു ഞാൻ പലപ്പോഴും അത്ഭുതപെട്ടിട്ടുണ്ട്. എപ്പോ കണ്ടാലും അവയുടെ മഹിമ പറയാനേ തങ്കമ്മ ചേച്ചിക്ക് നേരം കാണൂ .രണ്ടു കോഴികളും ഒരുമിച്ച് തീറ്റ എടുക്കുന്നതും ഒരുമിച്ച് നടക്കുന്നതും ഒരമ്മയുടെ മക്കളെ പോലെയേ അവയെ ഞാൻ പലപ്പോഴും കണ്ടിട്ടുള്ളൂ. ഒരു ദിവസം കാലത്ത് ഞാൻ ഓഫീസിലേക്ക് ഇറങ്ങാൻ നേരത്ത് വളരെ വേദന തോന്നുന്ന മുഖവുമായി അവർ വീട്ടിലേക്കു വന്നു. രണ്ടു കോഴികളിൽ ഒരണ്ണത്തിന് കാലു രണ്ടും തളർന്നെന്നും ഇന്നലെ വരെ അതിനൊരു കുഴപ്പവുമുണ്ടായില്ല ഇന്നിതാ അതിങ്ങനെ ആയിരിക്കുന്നു. വല്ല തൈലവും ഇരിപ്പുണ്ടോ ഒന്നു ഉഴിഞ്ഞ് ആവി പിടിച്ചാ ശരിയാവും. പിന്നെ കുട്ടി ബുദ്ധി മുട്ടില്ലേൽ വൈകിട്ട് വരുമ്പോൾ മൃഗാശുപത്രിയിൽ പറഞ്ഞ് മരുന്ന് കൊണ്ടുവരുമോ?. ഞാൻ തലയാട്ടി അവർ ആശ്വാസത്തോടെ വീട്ടിൽ നിന്ന് പഴയ ഒരു തൈലകുപ്പിയിൽ അൽപ്പം തൈലം ഉണ്ടായിരുന്നു അതു വാങ്ങി വേദനയോടെ വീട്ടിലേക്കും ഞാൻ ഓഫീസിലേക്കും പോന്നു.

ഓഫീസിലെ ലഞ്ച്ബ്രേക്കിൽ  മൃഗാശുപത്രിയിൽചെന്ന് മരുന്ന് വാങ്ങി. വൈകിട്ട് വീട്ടിലെത്തി കൊടുക്കാം എന്നുകരുതി .ഏകദേശം നാലുമണിയായിക്കാണും വീട്ടിൽ നിന്ന് അമ്മയുടെ ഫോണ്‍ വന്നു. തങ്കമ്മ ചേച്ചി കലങ്ങിയ കണ്ണുമായി വന്നിരുന്നു. അവരുടെ കോഴി മരുന്നിനുപോലും കാത്തു നില്ക്കാതെ അവരെ വിട്ട് യാത്രയായെന്ന് .ഒരുപാടു നേരം തൈലമിട്ടു കാലുകൾ ഉഴിയുകയും ആവി പിടിക്കയും ചെയ്തു പക്ഷെ എന്തു ചെയ്യാൻ അതിന്റെ സമയമടുത്തെന്നു തോന്നുന്നു .തങ്കമ്മചേച്ചി  വലിയ സങ്കടത്തിൽ ആയിരുന്നു .മോൻ മരുന്ന് വാങ്ങിയോ കൂടെയുള്ള കോഴിയെ എങ്കിലും രക്ഷിക്കണം ഞാൻ വൈകിട്ട് വരാം എന്ന് പറഞ്ഞ് അവർ പോയി. അത് പറഞ്ഞ് അമ്മ മറുതലക്കൽ ഫോണ്‍ വെച്ചു. ഞാൻ ഒർക്കയായിരുന്നു സഹജീവികളോട് പോലും സ്നേഹംകാണി ക്കാത്ത അഭ്യസ്ഥവിദ്യരായ നമ്മുടെ തലമുറ മാതൃകയാക്കേണ്ടത്  ഒരു സാദാരണ നാട്ടിൻ പുറത്തു കാരിയായ തങ്കമ്മ ചേച്ചിയെയാണ് .പഠനമല്ല പ്രദാനം പഠനം പ്രാവർത്തികമാക്കുകയെന്നതാണ്.
എത്ര പഠിച്ചു എന്നതല്ല സഹജീവികളോട് കരുണ കാണിക്കാനുള്ള മനസ്സ് നമുക്കില്ലങ്കിൽ പിന്നെ അറിവുകൊണ്ട്‌ എന്തു ഫലം.

ഷംസുദ്ധീൻ തോപ്പിൽ
www.hrdyam.blogspot.com

6 അഭിപ്രായങ്ങൾ: