1.10.13

-:അവൾ ശവം തീനി പക്ഷി :-

ർഷങ്ങൾ പലത് കഴിഞ്ഞപ്പോഴാണ് എന്റെ പ്രണയിനി വെറും ഒരു ശവം തീനി പക്ഷിയാ ണെന്ന് ഞാൻ അറിഞ്ഞത് .അതെന്തേ ഒരു പെണ്‍ ഹൃദയം മനസ്സിലാക്കാൻ ഞാനിത്ര വൈകിയത് ?.ഞാൻ അവൾക്ക് എന്റെ ജീവൻ കൊടുത്തു അവളെന്നെ ജീവച്ചവമാക്കി. അവൾക്ക് പ്രണയം ഒരു നടനമാണെന്നും അവളുടെ പ്രണയത്തിന്റെ ഇരകളിൽ ഒന്ന് മാത്രമാണ് ഞാനെന്നും അറിഞ്ഞ നേരത്തെ എന്റെ ഹൃദയവേദന. കൈവിട്ടു പോവുമായിരുന്ന എന്റെ ഹൃദയത്തിന്റെ പിടിവള്ളി കൊരുത്തെടുക്കാൻ എനിക്ക്  നന്നേ പാടുപെടേണ്ടി വന്നു....

എനിക്കവൾ വെച്ചു നീട്ടിയ നല്ല നിമിഷങ്ങൾ.. കൊതിയോടെ ശവമിറച്ചി കഴിക്കാൻ വെമ്പൽ കൊള്ളുന്ന കഴുകൻ കണ്ണുകളിലൂടെയാണെന്ന് അറിയാൻ വൈകിയതിനാൽ അവളിൽ ഞാൻ അറിഞ്ഞ ആ നല്ല നിമിഷങ്ങൾ എന്റെ ജീവിതത്തിലെ അപൂർവ്വ നിമിഷമായി എന്റെ ഹൃദയത്തെ പുളകമണീക്കുന്നു.പക്ഷെ പിന്നീടവൾ പറഞ്ഞറിഞ്ഞ വാക്കുകളിൽ എന്റെ ഹൃദയം മുറിവേറ്റു രക്തം വാർന്നോലിക്കുന്നതിലും  അപ്പുറമായി.എന്റെ ഹൃദയത്തിൽ പവിത്രമായ ഒരു സ്ഥാനം ഞാൻ അവൾക്കു കൊടുത്തു. പകരമവൾ  എനിക്കു വെച്ചു നീട്ടിയതോ പണത്തിനുവേണ്ടി പണം നൽകുന്നവരെ സന്തോഷിപ്പിക്കുന്ന മാംസം വിക്കുന്ന വേശ്യയുടെ നിമിഷനേരത്തെ കാമുക വേഷവും ...

.അവളെനിക്ക്‌ എന്റെ കാമ ശമനത്തിന്റെ ഒരു ഉപകരണം മാത്രമായിരുന്നില്ല.ചെറുപ്രായത്തിൽ എന്നിലർപ്പിതമായ
പോലെ എന്നെ ചുറ്റിയ അനാഥത്വം. സ്നേഹം പ്രകടമല്ലന്നും അത് മറച്ചു വെയ്ക്ക്പ്പെടെണ്ട അപൂർവ തകിൽ പെട്ടതെന്നും ഞാൻ എന്നിൽ സ്വയം വിശ്വസിച്ചടച്ചുവെച്ച ഹൃദയം അനുവാദത്തിനു കാത്തുനില്ക്കാതെ തുറന്നകത്തു കയറിയവൾ എന്നിലൂടെ നേടിയതോ അവളുടെ നിലനിൽപ്പ്‌...

ലക്ഷ്യ കുതിപ്പിലേക്കുള്ള ഒരു പിടിവള്ളി മാത്രമായവൾ എന്റെ ഹൃദയത്തിൽ  കൂടുകൂട്ടി ഇളം ചിറകിലവൾ എന്റെ ഹൃദയത്തിൽ പറന്നു നടന്നു നിമിഷത്തിന്റെ വേഗത വർഷം കൊണ്ടവൾ തീർത്തെടുത്തു


ഒരിക്കലവളെന്നോട്‌ പറഞ്ഞു നിന്നിലെ എന്റെ നിമിഷങ്ങൾ അപൂർവവും ഹൃദയ സ്പർഷവുമാണെന്ന് .പിന്നീടൊരിക്കൽ അവൾ പറഞ്ഞത് നിന്നിൽ ഞാൻ ഒരിക്കലും എന്നെത്തേടിയില്ല പിന്നെയെന്തിനെന്നിൽ വിഷമത്തിൻ കണിക...കുറ്റ ബോധത്തിൻ  അശ്രു കണങ്ങൾ എന്നിലർപ്പിതവുമല്ലന്ന്.....

ഇന്നവൾ ഹൃദയ ബന്ധത്തിൻ വിലയറിയാതെ പുതു ഇരയെ തേടിയത്ര തുടരുന്നു....

 എന്റ ഹൃദയം ഞാൻ അറവുകാരന്റ കരവിരുതിൽ ചെറു കഷ്ണമാക്കി അവളിലേക്കെറിയപെട്ടതിൻ വേദന പേറി യാത്ര തുടരുന്നു....

പവിത്രപ്രണയത്തിൻ ഇരയല്ല ഞാൻ അവളാൽ കളങ്കമാക്കപ്പെട്ട പ്രണയത്തിൻ ഇരയാണു ഞാൻ
പ്രണയം വിൽപ്പനയ്ക്ക് വെക്കപ്പെട്ട കാലത്തിൻ ജീവച്ചവമാണ് ഞാൻ .പവിത്ര പ്രണയത്തിന് മരണമില്ലന്നുള്ള മുറിവേറ്റ ഹൃദയത്തിൻ ബലപ്പെടൽ മാത്രമാണെൻ നഷ്ട്രത മറന്ന് പുതു വസന്തം തേടിയുള്ള യാത്ര .... 29 അഭിപ്രായങ്ങൾ:

 1. നഞ്ചുകലക്കിയ നയവഞ്ചകി എന്ന് വിളിയ്ക്കാം നമുക്കവളെ....!

  മറുപടിഇല്ലാതാക്കൂ
 2. പ്രിയ അജിത്ത് ചേട്ടാ ആത്മാവ് നഷ്ടപ്പെട്ട അവൾക്കെന്തിനൊരു പേര് ...[നയവഞ്ചകി] ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും ....പവിത്രപ്രണയത്തിൻ ഇരയല്ല ഞാൻ അവളാൽ കളങ്കമാക്കപ്പെട്ട പ്രണയത്തിൻ ഇരയാണു ഞാൻ.... തിരക്കുകൾക്കിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം പങ്കുവെക്കുകയും ചെയ്തതിൽ ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 3. ങ്ഹേ...ഈ മറുപടി വായിച്ചിട്ട് വെറും ഭാവനയില്‍ നിന്നെഴുതിയതല്ല എന്ന് തോന്നുന്നല്ലോ. കഥയെന്നോര്‍ത്താണ് ഞാന്‍ അഭിപ്രായം അങ്ങനെ എഴുതിയത്

  മറുപടിഇല്ലാതാക്കൂ
 4. പ്രിയ അജിത്ത് ചേട്ടാ കഥയല്ലിതു ജീവിതം ....ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം പങ്കുവെച്ചതിലും ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 5. വരാനിരിക്കുന്ന ഷംസുദീൻറെ ഓരോ തൂലിക ചലനങ്ങളെയും കാതിരിപിന്റെ സുഖതോടെയും ആകംഷയൊടെയും വായിക്കുന്ന ഒരു ആരാധകനാണ് ഞാൻ. ഒരു ഭ്രാന്തന്‍റെ ജല്‍പനങ്ങള്‍, മനസാ വാചാ കര്‍മണാ, യാചകന്‍റെ പിടച്ചില്‍ തുടങ്ങി ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങളെ കുറിച്ചുള്ള നിരൂപണം വരെ എല്ലാം തുടർച്ചയായി വായിച്ചിരുന്നു. പക്ഷെ അതില്നിന്നൊക്കെ എന്തോ ഒരു വ്യത്യസ്ഥത അവൾ ശവം തീനി പക്ഷിക്കു തോന്നി . എഴുത്തുക്കാരൻ ഇതെഴുതുമ്പോൾ വല്ലാതെ അസ്വസ്ഥനായിരുന്ന പോലെ. പ്രണയത്തെ ഇത്രയും കീറിമുറിച്ച ഒരു ലേഖനം ഞാൻ ഇതിനു മുന്നേ വായിച്ചിട്ടുണ്ടോ എന്ന് തന്നെ സംശയം. തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ് എന്നത് എത്രയോ സത്യം. പ്രണയിക്കാൻ പോകുന്നവർക്കും പ്രണയനാടകങ്ങൾ കളിക്കുന്നവര്ക്കും ഈ ലേഖനം ഒന്ന് ഇരുന്നു ചിന്തിക്കാനുള്ള വക നല്കുന്നു. സ്വന്തം ജീവിത അനുഭവ കഥ മാത്രം എഴുതി, എല്ലാ പ്രണയങ്ങളും ഇതുപോലെയല്ല എന്ന സത്യo ശംസുദ്ധീൻ പറയുന്നത് പ്രശംസനീയമാണ്. തുടർന്നുള്ള സൃഷ്ട്ടികൾകായുള്ള കാത്തിരിപ്പോടെ...........

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ ബിജുവേട്ടാ ആത്മ പ്രണയത്തിൻ ബലിയാടായ ഹത ഭഗ്യന്റെ റോൾ വേദനാജനകമാണ് ഇണയോടു തോന്നുന്ന അതമ്മ്യ പ്രണയത്തിനൊടുവിൽ അവൾക്കിതെല്ലാം വെറുമൊരു പ്രണയനടന മാണെന്ന തിരിച്ചരിവ് അതിന്റെ മറുപുറമെന്ന ഒറ്റപ്പെടൽ ആ വേദനയുടെ ആഴമളക്കാൻ ഞാൻ അശക്തനാണ്...

   എന്റെ വരികൾക്കിടയിലെ വേദന അറിയാനും ആശ്വാസവാക്കുകൾ കൊണ്ടെന്റെ അരികിലെത്താനും അങ്ങു കാണിച്ച ഹൃദയ വിശാലത വാക്കുകൾക്കതീതമായ സന്തോഷം തരുന്നു...
   ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 6. കഥയല്ല ഇത് ജീവതം ആണല്ലേ.. പേരും, മേല്‍വിലാസവും പറയൂ നമ്മുക്ക് കൊട്ടേഷന്‍ കൊടുക്കാം. അങ്ങിനെ വെറുതെ വിടേണ്ട.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ ശ്രീജിത്ത് ചേട്ടാ ശവത്തെ നമ്മളാരെങ്കിലും കൊല്ലുമോ ?
   ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 7. Athmakatha ano? Ithu verum oru katha ayi thonnilla,swantham anubava katha pole atra jeevanudarnnu oro vakkukalkkum.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ സൂര്യ എന്റെ വരികൾക്കിടയിലെ വേദന അറിയാനും ആശ്വാസവാക്കുകൾ കൊണ്ടെന്റെ അരികിലെത്താനുംസൂര്യ കാണിച്ച ഹൃദയ വിശാലത വാക്കുകൾക്കതീതമായ സന്തോഷം തരുന്നു...
   ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 8. പവിത്രമായ പ്രണയ്ത്തിനു ഒരിക്കലും മുറിവേൽക്കില്ല എന്നാണു എനിക്കു തോന്നുന്നത്,എന്തായാലും എന്റെ അനിയൻ എഴുതുന്ന ഓരോ എഴുത്തും വളരെ നന്നാവുന്നുണ്ട്...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ ബിന്ദുചേച്ചി ആത്മ പ്രണയത്തിൻ ബലിയാടായ ഹത ഭഗ്യന്റെ റോൾ വേദനാജനകമാണ് ഇണയോടു തോന്നുന്ന അതമ്മ്യ പ്രണയത്തിനൊടുവിൽ അവൾക്കിതെല്ലാം വെറുമൊരു പ്രണയനടന മാണെന്ന തിരിച്ചരിവ് അതിന്റെ മറുപുറമെന്ന ഒറ്റപ്പെടൽ ആ വേദനയുടെ ആഴമളക്കാൻ ഞാൻ അശക്തനാണ്...

   എന്റെ വരികൾക്കിടയിലെ വേദന അറിയാനും ആശ്വാസവാക്കുകൾ കൊണ്ടെന്റെ അരികിലെത്താനും ബിന്ദുചേച്ചി കാണിച്ച ഹൃദയ വിശാലത വാക്കുകൾക്കതീതമായ സന്തോഷം തരുന്നു...
   ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 9. പ്രണയം ദുഃഖമാണ്. വീണ്ടുമൊരു ഓര്മ്മപ്പെടുത്തല്...... നന്നായിരിക്കുന്നു.....

  മറുപടിഇല്ലാതാക്കൂ
 10. പവിത്രപ്രണയത്തിൻ ഇരയല്ല ഞാൻ അവളാൽ കളങ്കമാക്കപ്പെട്ട പ്രണയത്തിൻ ഇരയാണു ഞാൻ
  പ്രണയം വിൽപ്പനയ്ക്ക് വെക്കപ്പെട്ട കാലത്തിൻ ജീവച്ചവമാണ് ഞാൻ .പവിത്ര പ്രണയത്തിന് മരണമില്ലന്നുള്ള മുറിവേറ്റ ഹൃദയത്തിൻ ബലപ്പെടൽ മാത്രമാണെൻ നഷ്ട്രത മറന്ന് പുതു വസന്തം തേടിയുള്ള യാത്ര .... ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 11. :( കഥയല്ല അല്ലെ? അപ്പോള്‍ ഒന്നും പറയാനില്ല -പിന്നെ ശവംതീനി പക്ഷികള്‍ക്ക് ഇരയാകാതെ, മൃതപ്രായമായ രീതിയില്‍ എങ്കിലും ജീവിക്കാന്‍ പറ്റുന്നതും നല്ലതല്ലേ :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ ശ്യാമ നമ്മുടെ വെറും കെട്ടുകഥകൾ മറ്റുള്ളവരുടെ ജീവിതമാകാം അതിലുപരി അവരുടെ ഹൃദയ വേദനയുടെ ആഴത്തിലുള്ള മുറിവകാം ഒരിക്കലും ഉണങ്ങാത്ത മുറിവ്. ആമുറിവിന്റെ ആഴമളക്കാൻ നമ്മൾ പലപ്പോഴും അശക്തരു മാവാം....
   ഒരിക്കലും ഉണങ്ങാത്ത മുറിവിന്റെ വേദനയുടെ മൂടുപടം അവൾ എന്നിലേക്ക്‌ വലിച്ചിട്ട് നടനതാണ്ഡവ മാടിയപ്പോ ജീവൻ കൊടുത്ത ഞാൻ വെറും ജീവച്ചവമായി എന്റെ ഹൃദയത്തിൽ പവിത്രമായ ഒരു സ്ഥാനം ഞാൻ അവൾക്കു കൊടുത്തു. പകരമവൾ എനിക്കു വെച്ചു നീട്ടിയതോ പണത്തിനുവേണ്ടി പണം നൽകുന്നവരെ സന്തോഷിപ്പിക്കുന്ന മാംസം വിക്കുന്ന വേശ്യയുടെ നിമിഷനേരത്തെ കാമുക വേഷവും ...
   ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 12. പ്രണയിക്കുന്ന ആൾ വഞ്ചിക്കുന്നത് അത്യന്തം വേദനാജനകം. അങ്ങിനെ ഒരു വിധി ആര്ക്കും വരാതിരിക്കട്ടെ. നല്ല എഴുത്ത്. ആശംസകൾ, സുഹൃത്തേ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR DR SIR ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 13. ഒരു കാര്യത്തിലും ഈ കാലത്ത് അത്മാര്‍ത്ഥത പ്രതീക്ഷിക്കരുത്,,,വെറുതെ നമ്മള്‍ എന്തിനു വിഡ്ഢിയാവാണം,,,

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ നീതൂസേ ആത്മ പ്രണയത്തിൻ ബലിയാടായ ഹത ഭഗ്യന്റെ റോൾ വേദനാജനകമാണ് ഇണയോടു തോന്നുന്ന അതമ്മ്യ പ്രണയത്തിനൊടുവിൽ അവൾക്കിതെല്ലാം വെറുമൊരു പ്രണയനടന മാണെന്ന തിരിച്ചരിവ് അതിന്റെ മറുപുറമെന്ന ഒറ്റപ്പെടൽ ആ വേദനയുടെ ആഴമളക്കാൻ ഞാൻ അശക്തനാണ്...

   എന്റെ വരികൾക്കിടയിലെ വേദന അറിയാനും ആശ്വാസവാക്കുകൾ കൊണ്ടെന്റെ അരികിലെത്താനും നീതൂസ് കാണിച്ച ഹൃദയ വിശാലത വാക്കുകൾക്കതീതമായ സന്തോഷം തരുന്നു...
   ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 14. പ്രണയം ഒരു തീ നാളം - ഹൃദയത്തെ അഗ്നിശുദ്ധി ചെയ്ത് പവിത്രതയോടെ സൂക്ഷിക്കുവാനും ,അതെ ഹൃദയത്തെ തീവ്രതയോടെ കത്തിച്ചു ചാമ്പല്‍ ആക്കുവാനും അതിനു കഴിയും . എഴുത്തിന്റെ തീവ്രതയില്‍ ചങ്കിനു ഏറ്റ പൊള്ളലിന്റെ നീറ്റല്‍ എനിക്കും തൊട്ടറിയാന്‍ സാധിക്കും ആശ്വാസ വചനങ്ങളുടെ കുളിര്‍മയില്‍ ആ നീറ്റലിന് ശമനം കിട്ടുമെന്നും കരുതുന്നില്ല ...എങ്കിലും ഹൃദയത്തിന്റെ വേദനയില്‍ ഞാനും പങ്കുചേരുന്നു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. Dear എന്റെ വരികൾക്കിടയിലെ വേദന അറിയാനും ആശ്വാസവാക്കുകൾ കൊണ്ടെന്റെ അരികിലെത്താനുംDear കാണിച്ച ഹൃദയ വിശാലത വാക്കുകൾക്കതീതമായ സന്തോഷം തരുന്നു...
   ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 15. പെണ്ണില്‍ കാമം തേടുമ്പോള്‍ എന്തെ ഓര്‍ത്തില്ല.... കാമ ശമനത്തിന്‍റെ ഒരു ഉപകരണം മാത്രമായി പോകുമെന്ന് ,,പെണ്ണില്‍ കണ്ടെത്തേണ്ടിയിരുന്നത് അവളുടെ നന്മയെ ആയിരുന്നു ,,പ്രണയ ഭാവത്തെ താലോലിക്കാന്‍ ശ്രമിച്ചില്ല ..

  മറുപടിഇല്ലാതാക്കൂ
 16. DEAR CHECHEEE ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 17. പ്രണയം വിൽപ്പനയ്ക്ക് വെക്കപ്പെട്ട കാലത്തിൻ ജീവച്ചവമാണ് ഞാൻ .പവിത്ര പ്രണയത്തിന് മരണമില്ലന്നുള്ള മുറിവേറ്റ ഹൃദയത്തിൻ ബലപ്പെടൽ മാത്രമാണെൻ നഷ്ട്രത മറന്ന് പുതു വസന്തം തേടിയുള്ള യാത്ര ....

  മറുപടിഇല്ലാതാക്കൂ
 18. DEAR Souda തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 19. പവിത്ര പ്രണയത്തിന് മരണമില്ലന്നുള്ള മുറിവേറ്റ ഹൃദയത്തിൻ ബലപ്പെടൽ മാത്രമാണെൻ നഷ്ട്രത മറന്ന് പുതു വസന്തം തേടിയുള്ള യാത്ര .... ആ യാത്ര സഫല മാകട്ടെ

  മറുപടിഇല്ലാതാക്കൂ
 20. santhosham ee snehaththinu annecheeeeeeeeeee snehaththode prarthanayode shamsu

  മറുപടിഇല്ലാതാക്കൂ