25.12.13

Practical wisdom [Kochouseph Chittilappilly]

കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയുടെ Practical Wisdom നിരാശജനകമായി ജീവിതം നഴിക്കുന്ന യുവ തലമുറയ്ക്ക് പുത്തനുണർവേകുന്നു.ലാളിത്യമാര്‍ന്ന ഭാഷയില്‍ സ്വന്തം അനുഭവങ്ങളില്‍ ചാലിച്ച കലര്‍പ്പില്ലാത്ത ജീവിതാവിഷ്കാരം. വളർന്നു വരുന്ന നമുക്കിതൊരു പാഠപുസ്തകമാണ്. കർമ്മയോഗ്യമായ ലക്ഷ്യവും അതിലെക്കെത്താനുള്ള ആത്മ സമർപ്പണവുമാണ്‌ നമുക്ക് വേണ്ടത് എന്നദ്ദേഹം ജീവിതം കൊണ്ട് നമുക്ക് വരച്ചു കാണിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ അടി പതറാതെ അതിൽ നിന്നും പാഠമുൾകൊണ്ട് ലക്ഷ്യത്തിലേക്ക് കുതിക്കാൻ മനസ്സിനെ പാകപ്പെടുത്തുവാനുള്ള അനുഭവ പാഠങ്ങൾ Practical Wisdom നമുക്ക് പറഞ്ഞു തരുന്നു. താങ്ങാന്‍ കുടുംബത്തിന്റെയോ ,സമ്പത്തിന്റെയോ പശ്ചാത്തല ശക്തികളൊന്നുമില്ലെങ്കിൽ പോലും ഒരു സാധാരണ ചെറുപ്പക്കാരന് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള കരുത്തു പകരുന്ന പാഠപുസ്തകം. നേതൃ പാടവം സ്വതസിദ്ധമായ ശൈലി കൊണ്ട് വളർത്തി എടുക്കാൻ ക്ഷമയും സഹനവും സാമാന്യ ബുദ്ധിയും മറ്റുള്ളവരെ ഉൾകൊള്ളാനുള്ള മാനസിക പക്വതയും കാര്യ ഗ്രഹണവും വളർത്തിയെടുത്താൽ എതൊരാൾക്കും നേതാവാകാമെന്നും Practical Wisdom നമുക്ക് പറഞ്ഞു തരുന്നു. 

ബിസിനസ്സ് തിരക്കുകൾക്കിടയിൽ പുതു തലമുറയ്ക്ക് ഉപകാരപ്രദമാകുന്ന ഒരു പുസ്തകമെഴുതിയ കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി അങ്ങയുടെ ഇ സദുദ്ദേശ്യം ശ്ലാഘനീയമാണ്.

കൊച്ചൌസേപ്പ് സര്‍ അങ്ങയുടെ മുൻപിൽ സവിനയം ഷംസുദ്ദീൻ തോപ്പിൽ