28.11.17

-:പുതു പ്രണയിനി:-


മൗനം പലപ്പോഴുമെനിക്കൊരു ഒളിച്ചോട്ടമായിരുന്നില്ല. പുതിയ തേടലുകളുടെ യാത്രയായിരുന്നു. അകൽച്ച എന്നതിനപ്പുറം എത്ര പേർ കൂടെ കാണുമെന്ന കണ്ടെത്തലും ശരീരം മാത്രമായിരുന്നു അകന്നിരുന്നത്. ഹൃദയമെപ്പൊഴും അരികിലുണ്ടായിരുന്നു.പക്ഷെ പലരുമത് മനപ്പൂർവം കണ്ടില്ലന്നു വെച്ചു ഞാൻ എന്ന വ്യക്തിയുടെ പ്രസക്തി ഒന്നുമല്ലന്നുള്ള ചിന്ത ഈ ഭൂലോകത്ത് എത്രയോ ആളുകൾ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു അവരിൽ പലരിൽ ഒരുവനായി നിഷ്ഫല ജന്മമായി ഒതുങ്ങുക എന്നതാണോ വിധി....

ജീവിതം അർത്ഥമില്ലാത്ത പ്രഹേളിക തോന്നി തുടങ്ങി എന്നതിനപ്പുറം ഒരു നെരിപ്പോട് എന്നും നെഞ്ചിൽ പുകമറ സൃഷിക്കുന്നു .എന്തിന് അർത്ഥ മില്ലാത്ത യാത്ര തുടരണമെന്ന ചിന്ത പലപ്പൊഴും ഒരു വൃത്തമായി കറങ്ങി അതിൽ അകപ്പെടുക എന്നതിന് അപ്പുറം പുറം തോട് പിളർത്തി രക്ഷയുടെ കവചം എന്നിൽ സൃഷ്ട്ടിക്കാൻ പലപ്പൊഴും കഴിയാതെ പോകുന്നു ...

ഇതു മോരു ജീവിതമൊ ? ചോദ്യം എന്നിലേക്ക് തന്നെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന നിമിഷം ഒന്നുമല്ല എന്നതോന്നൽ സംതൃപ്‌തി സന്തോഷം ആഗ്രങ്ങൾ എത്ര കിട്ടിയാലും തികയില്ലന്നുള്ളത് സഹജമായ മനുഷ്യ മനസ്സിൻ  നിർമിതി എന്ന തോന്നലിൽ കൈ ഒഴിവതോ അതോ കണ്ടെത്തലുകളുടെ പരിമിതിയിൽ ഒതുങ്ങുന്നതോ?

ജീവിത യാത്രയിൽ എവിടെയോ വെച്ച് എനിക്ക് എന്നെ തന്നെ നഷ്‌ടമായ നിമിഷം ചിന്തകൾ എന്നത് ഭയത്തോടെ കണ്ടു തുടങ്ങിയ ദിനരാത്രങ്ങൾ എന്നിൽ പുതിയ ഒരു പ്രണയം മൊട്ടിട്ടു അവൾ മറ്റാരുമല്ല ഉറക്കമായിരുന്നു. ഉറക്കിൽ ചിന്തകൾക്ക് സ്ഥാനമില്ലല്ലോ സ്വപ്നങ്ങൾക്കല്ലാതെ...

നേട്ടങ്ങളെ മറന്നു എന്നതല്ല നേടിയതൊന്നും പാഴ്വസ്തുക്കൾ ആയിരുന്നുമില്ല  എന്നതും വിസ്മൃതിഅല്ല .പിന്നിട്ട വഴികളിൽ ഓടിയ ദൂരങ്ങളുടെ കരുത്ത് മുന്നേറുമ്പോൾ എത്ര മാത്രം പിന്ബലമേകുമെന്ന ഒരു തരം വെറും വെറുതെ അല്ലാത്തോരു ചിന്താഭാരം കനം കൂടിവരുന്നപോലെ
ഇറക്കിവെക്കാവുന്ന സമയമെത്തുമ്പോഴേക്ക് ഞെട്ടറ്റുവീഴുമോ എന്നതും കൈസഹായമില്ലാത്തവൻ എന്ന തോന്നലിൽ നിന്ന് ഉടലെടുത്തു എന്ന് മാത്രം ....


ഷംസുദ്ദീൻ തോപ്പിൽ

  

10.2.17

-:BIG SALUTE TO DUBAI POLICE :-


ഇന്ന് പതിവിലും വൈകിയാണ്  ഓഫീസ് വിട്ടിറങ്ങിയത് ക്ഷീണം ശരീരത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു കൂടെ വിശപ്പും ഞാൻ പതിയെ റൂമിലേക്ക് നടന്നു ഈ ഈയിടെയായി തണുപ്പ്  കൂടുതലാണ്  പൊതുവെ തിരക്കുണ്ടാവാറുള്ള കവലകൾ ശൂന്യതയിലേക്ക് വഴുതി വീണിക്കുന്നു തണുത്ത ഇളം തെന്നൽ  തണുപ്പേകി കിന്നരം പറഞ്ഞു പതിയെ കടന്നുപോയി ദുബൈ നീ പകലിനേക്കാളും സുന്ദരി രാത്രിയാണ് രാത്രി വെളിച്ചത്തിൽ മനോഹാരിയാണ് നീ നിന്നിലൂടെ ഒഴുക്കുന്ന എന്നിൽ ഹൃദയ വേദന അങ്ങ് ദൂരെയുള്ള നാട് വീട്  ഓർമ്മകൾ പതിയെ കണ്ണുകൾ ഈറനാണീച്ചു .ഓർമകളുടെ ഒഴുക്കിൽ പെട്ടത് കൊണ്ടാവാം റൂം എത്തിയത് അറിഞ്ഞില്ല.

എത്തിയവരിൽ വസിഫിനെ കണ്ടില്ല മുൻഷാദ് പറഞ്ഞറിഞ്ഞു അവൻ പുറത്ത് ഫുഡ് കഴിക്കാൻ പോയതെന്ന് വരുമ്പൊ ഫുഡ് കൊണ്ടുവരാൻ മറ്റു റൂമിലുള്ളവർ പറഞ്ഞിട്ടുട്ട് .എടാ ഞാൻ കഴിച്ചില്ല നീയോ ഇല്ലടാ എന്നാ വസിഫിനെ വിളി നമുക്കും കൊണ്ടുവരാൻ പറയൂ നന്നായി വിശക്കുന്നുണ്ട്
മുൻഷാദ് മൊബൈൽ ട്രൈ ചെയ്തു ബെൽ അടിക്കുന്നു ഫോൺ എടുക്കുന്നില്ല ഒടുവിൽ മുൻഷാദുമായി ഞങ്ങൾ ഇറങ്ങാമെന്നു വെച്ച് ഡോർ തുറന്നെ ഒള്ളൂ ഓടിക്കിതച്ചെന്നപോലെ വസിഫ് മുൻപിൽ മുഖമാകെ വിഷാദ മൂകം തമാശ പോലെ ഞാൻ പറഞ്ഞു നിന്നെ എത്ര വിളിച്ചു നീ എന്തെ ഫോൺ എടുത്തില്ല

കയ്യിലുള്ള ഭക്ഷണ പൊതി മുൻപിലെ ടേബിളിൽ വെച്ചവൻ പറഞ്ഞു തുടങ്ങി ഫുഡ് കഴിച് കാഷ് കൊടുക്കാൻ പോക്കറ്റിലുള്ള മൊബൈൽ എടുത്ത് ഹോട്ടൽ റിസെപ്ഷൻ ടെബിളിൽ വെച്ചു കാഷ് കൊടുത്ത് ഫോൺ മറന്നിറങ്ങി ഒരൽപ്പം മുൻപോട്ടു നടന്നപ്പൊഴാണ് ഓർത്തത് ഫോൺ എടുത്തില്ലെന്ന്‌  തിരികെ ഹോട്ടലിലെത്തിയപ്പോഴേക്ക് ഫോൺ നഷ്ടപ്പെട്ടു
സീസി ടിവി നോക്കിയപ്പൊ രസകരം മറ്റൊന്ന് വസിഫ് ഇറങ്ങിയ ഉടനെ ഫുഡ് കഴിച്ച ഒരുവൻ ക്യാഷ് കൗഡ നടുത്ത് ചുറ്റിപറ്റി നിൽക്കുന്നതും കൗഡറിലുള്ള ആൾ ഹാലോ ഫോൺ നിങ്ങളതാണോ ചോദ്യം മുഴുവനാക്കും മുൻപ് ഫോൺ പോക്കറ്റലിട്ടവൻ പുറത്തു കടന്നു എന്ന ഉത്തരം മാത്രം ഹോട്ടലിലുള്ളവരും വസിഫും പരിസരം മൊത്തം തിരഞ്ഞു കള്ളനെ പൊടിപോലും കിട്ടിയില്ല ....

ഫോണിൽ ഉള്ള കോണ്ടാക്ടുകൾ ഫാമിലി ഫോട്ടോസ്  ബാങ്ക് ഡീറ്റെയിൽസ്
ഇനിയെന്ത് എന്ന ചോദ്യം വിശപ്പ് മറന്ന് ഞാനും വസിഫും ബർദുബൈ പോലീസ് സ്റ്റേഷനിൽ ഗേറ്റിലെ സാറിനോട് കാര്യങ്ങൾ വിശദമാക്കി എവിടന്നാണോ ഫോൺ നഷ്ടപ്പെട്ടത് അവിടന്ന് ദുബൈ പോലീസ് ടോൾ ഫ്രീ നമ്പർ  999 വിളിച്ചു സംഭവം പറയൂ പോലീസ് അവിടെ എത്തി തെളിവെടുക്കും .തിരികെ ഹോട്ടലിലെത്തി പോലീസിന് ഫോൺ ചെയ്തു നിമിഷങ്ങൾക്കകം ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് പോലീസെത്തി വസിഫിനെ ആശ്വസിപ്പിച്ചു ടെൻഷൻ അടിക്കേണ്ട നമുക്ക് കണ്ടെതതാം വളരെ മാന്യവും സൗമ്യവുമായ പെരുമാറ്റം സീസി ടീവി അടക്കം വിശദമായി തെളിവെടുത്ത് അവർ മടങ്ങി ഞങ്ങളോട് ബർദുബൈ സ്റ്റേഷനിലെത്തി കേസ് റെജിസ്റ്റർ ചെയ്തു മടങ്ങാൻ പറഞ്ഞു പ്രതീക്ഷ കൈവിടാതെ തിരികെ ഞങ്ങൾ റൂമിലെത്തി .

കൃത്യം എട്ടാമത്തെ ദിവസം ബർദുബൈ പോലീസിൽ നിന്ന് വാസിഫിന് ഫോൺ എത്തി നഷ്ടപ്പെട്ട ഫോൺ കണ്ടെത്തി വന്നു വാങ്ങികൊള്ളൂ എന്ന് പ്രതി അകത്തും .

ഷെയ്ഖ് മുഹമ്മദെന്ന നീതിമാനായ മഹാനായ ഭരണ കർത്താവ് ഭരണം നടത്തുന്ന ദുബൈ..

വിദേശികൾ എന്നും സുരക്ഷിതരെന്ന വിശ്വാസത്തിന് പുതു പൊൻതൂവൽ ചാർത്തികൊണ്ട് ലോകമെമ്പാടുമുള്ള നാനാ ഭാഷ വേഷ മതങ്ങൾക്കതീതമായി ലക്ഷോഭലക്ഷം ജങ്ങൾ ഇപ്പൊഴും ഈ വിസ്മയ ഭൂമിയിലേക്ക് ഒഴുകി എത്തുന്നു. അവർക്ക് സംരക്ഷണമേകി ഇരുപത്തിൽനാല് മണിക്കൂറും കർമ്മ നിരതരായി ദുബൈ പോലീസ്

ബിഗ് സല്യൂട്ട് ദുബൈ പോലീസ്... ബിഗ് സല്യൂട്ട്  ...ബിഗ് സല്യൂട്ട്
നിങ്ങളുടെ സംരക്ഷണത്തിൽ ഞങ്ങൾ സുരക്ഷിതരാണ് ......

ഷംസുദ്ധീൻ തോപ്പിൽ

4.2.17

-:തണുപ്പിൽ പൊതിഞ്ഞ ദുബൈ:-

ഫെബ്രുവരി രണ്ട് രണ്ടായിരത്തി പതിനേഴ്  ഉച്ച കഴിഞ്ഞേ ആകാശത്ത് കാർമേഘങ്ങൾ പ്രത്യക്ഷ മായിരുന്നു ഇടയ്ക്കിടയ്ക്ക് മഴയുടെ വരവ് അറീച് തണുത്ത കാറ്റും തഴുകി തലോടി കടന്നു പോകുന്നു ദുബായിയുടെ മണ്ണിൽ അപൂർവങ്ങളിൽ അപൂർവമായി കിട്ടുന്ന മഴ സന്ധ്യയോടടുത്ത് ചാറ്റൽ മഴ തുടങ്ങി തണുപ്പിന് കഠിനതയും കാറ്റിന് വേഗതയും ഏറി വന്നു എല്ലാവർക്കും കൂടണയാനുള്ള ദൃതി. നാളെ വെള്ളി എന്ന പതിവിൽ കവിഞ്ഞ സന്തോഷം പലരുടെയും മുഖങ്ങളിൽ തത്തി കളിച്ചു വെങ്കിലും മഴയും തണുപ്പുമാണെങ്കിൽ എങ്ങിനെ പുറത്തിറങ്ങുമെന്ന് നിരാശ എവിടെയൊക്കെയോ നിഴലിക്കുന്ന പോലെ .ഒരാഴ്ചയുടെ ജോലി ഭാരം പ്രവാസികൾ ഇറക്കി വെക്കൽ പലപ്പോഴും വ്യാഴം രാത്രിയോടു തുടങ്ങി വെള്ളി രാത്രിയോട വസാനിപ്പിക്കലാണ് വലിയ കമ്പനികളിൽ ഉള്ളവർക്ക് ശനി കൂടെ സന്തോഷത്തിനായി കടന്നു വരുന്നു .ചിലർക്ക് ലീവേ കിട്ടാറില്ലെന്നുള്ളതും വസ്തുതയാണ് ഇതിൽ ഒതുങ്ങുന്നു പലപ്പോഴും പ്രവാസിയുടെ സന്തോഷം .

ഇന്ന് ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങി നേരിയ ചാറ്റൽ മഴ കൊണ്ട് റൂമിലേക്ക് നടന്നു ഇടയ്ക്ക് തണുത്ത കാറ്റുംകൂടെയായപ്പൊ കുളിരു കൊരിയിടുന്ന അനുഭൂതി.റൂമിലെത്തിയപ്പൊ കണ്ടത് എല്ലാ വ്യാഴ്ച്ചയും കറങ്ങാൻ പോകാറുള്ള റൂംമേറ്റ്‌സ്‌കളൊക്കെ നേരത്തെ ബ്ലാങ്കറ്റിനടിയിൽ സ്ഥാനം പിടിച്ചിരിക്കുന്നു .അധിക സമയം വേണ്ടിവന്നില്ല അവരിലൊരാളായി ഞാനും മാറി തണുപ്പിന് പുതപ്പിൻ ചൂ ടു നൽകി സമയം ഇഴഞ്ഞു നീങ്ങി അറിയാതെ സുഖനിദ്ര യിലേക്ക് വഴുതി വീണു .

വെള്ളിയാഴ്ച പതിവിലും വൈകിയാണ് ഉണർന്നത് അപ്പോഴും പുറത്തു തണുത്ത കാറ്റു വീശുന്നുണ്ട് .പള്ളി കഴിഞ്ഞു ഉച്ച ഭക്ഷണം കഴിച്ചു വീണ്ടും പുതപ്പിനടിയിലേക്ക് പകൽ വെളിച്ചത്തിലും മേഘമിരുണ്ട് തണുപ്പിന് കഠിനത ഏറി വന്നു ഇതുപോലൊരു തണുപ്പ് അടുത്ത കാലത്തൊന്നും കണ്ടു കാണില്ല പുറത്തിറങ്ങാത്ത ഒരു വെള്ളിയാഴ്ച രാത്രിയിലേക്ക് വഴിമാറി.   അടുത്ത ബെഡിലുള്ളവർക്കൊരു ആഗ്രഹം നമുക്ക് പുറത്തിറങ്ങി തണുപ്പൊന്ന് ആസ്വ ദിച്ചാലോ ആവുന്നത് പറഞ്ഞു നോക്കി നോ രക്ഷ അവരെന്നെയും പിടിച്ചെഴുന്നേല്പിച്ചു പുറത്തിറങ്ങി പുറത്ത് പതിവിൽ കവിഞ്ഞ തണുപ്പ് കൂടിവരുന്നുണ്ട് .പല്ലുകൾ പരസ്പ്പരം കൂട്ടിയിടിച്ചു പരസ്പ്പര സംസാരങ്ങൾ പോലും അവ്യക്തതകൾ സൃഷ്‌ടിച്ചു കുറച്ചു ദൂരം നടന്നു .പൊതുവെ തിരക്കുള്ള ഓരങ്ങളിൽ വിരലിലെണ്ണാവുന്നവർ മാത്രം തണുപ്പിലൂടെ ഒഴുകി ഞങ്ങൾ അധികം വൈകാതെ തന്നെ റൂമിലെത്തി കോരിച്ചൊരിയുന്ന തണുപ്പിന് പുത്തനാനുഭൂതിതി സമ്മാനിച്ച് ദുബൈയുടെ മണ്ണിൽ വെള്ളിയുടെ രാത്രി ശനിയുടെ പകലേക്ക് വഴി മാറി

ഷംസുദ്ധീൻ തോപ്പിൽ
www.hrdyam.blogspot.com
21.1.17

-:എന്നാലും സഹമുറിയാ:-


ധൃതി പിടിച്‌ ഓഫീസിലേക്കിറങ്ങുമ്പോഴാണ് ഓർത്തത് അലക്കിവെച്ചത് ടെറസ്സിലിട്ടില്ലന്നത് പ്രകൃതി മഞ്ഞു മൂടിയതിനാൽ കാലത്തിട്ടാലേ ഓഫീസ് വിട്ടുവരുമ്പൊഴേക്ക് ഉണങ്ങികിട്ടൂ സന്ധ്യയിലെ മഞ്ഞു വീഴ്ച്ച ഫാനിൽ പൂർണ്ണത തേടുന്നു എന്നത് മറ്റൊരു സത്യം.
കയ്യിലുള്ള ബാഗ് ഡോറിനടുത്ത് വെച്ച് സഹമുറിയനായ ജാഫർ ഇക്കയോട് ഡോറടയ്ക്കല്ലേ ഈ തുണിയൊന്ന് ടെറസ്സിൽ ഇട്ട് ഇപ്പൊ വരാട്ടോ അത് പറഞ്ഞു ഞാൻ മുകളിലേക്കോടി ടെറസ്സിൽ ഡ്രസ്സിട്ട് തിരികെ വന്നപ്പൊ ഡോർ ലോക്ക് ചെയ്ത് കക്ഷി പുറത്ത് പോയിരിക്കുന്നു പോക്കറ്റിൽ തപ്പിയ ഞാൻ ഒന്ന് ഞെട്ടി ദൈവമേ ചാവി ബാഗിലാണല്ലോ ഇനി എന്ത് ചെയ്യും ഡോർ പതിയെ ഒന്ന് മുട്ടിനോക്കി നോ രക്ഷ വില്ലയുടെ ചുറ്റുവട്ടവും ഒന്ന് പ്രദക്ഷിണം വെച്ചു റൂമിലേക്ക് വിളിച്ചു എവിടെ സമയം പോകുന്നു ഓഫീസിൽ ലേറ്റവും ആകെ വെപ്രാളമായി 

ബാത്ത് റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട് ഉറക്കെ വിളിച്ചു വെള്ളം വീഴുന്ന ശബ്ദത്തിൽ നേർന്നു പോയത് മിച്ചം അപ്പോഴാണ് ഓർത്തത് മുൻഷാദ് ഉറങ്ങുന്നുണ്ടല്ലോ അവനെ ഒന്ന് വിളിക്കാം ഭാഗ്യം മൊബൈൽ ബാഗിൽ വെക്കാതിരുന്നത് ഫോൺ റിങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല പാവം നല്ല ഉറക്കമായിരിക്കും. ഒന്നൂടെ ബാത്ത് റൂമിലേക്ക് ഉറക്കെ വിളിച്ചു നോ രക്ഷ പെട്ടന്ന് ഫോണിൽ മറുതലയ്ക്കൽ ആളനക്കം എടാ ഡോർ ഒന്ന് തുറക്കടാ ഉറക്ക് പോയ ചടവിൽ ഏത് ഡോർ എന്ത് ഡോർ ഞാൻ പുറത്തു പെട്ടു ഒന്ന് തുറക്കടാ ബാക്കി തുറന്നിട്ട് പറയാം വീണ്ടും ഡോറിൽ പതിയെ മുട്ടി ഡോർ തുറന്നു ഒറ്റ മുണ്ടുടുത്ത് ബാത്ത് റൂമിൽ നിന്ന് ഷഹിദ്ക്കയും ഒരു കയ്യിൽ അഴിഞ്ഞു വീഴാറായ മുണ്ട് പിടിച്ച് ഉറക്കച്ചടവോടെ മുൻഷാദും കഥ വന്നിട്ട് പറയാം നന്ദി പറഞ്ഞു ഞാൻ മെട്രോസ്റ്റേഷനിലേക്ക് ഓടി എന്നാലും ജാഫർക്കാ എന്നോട് ഇതു വേണ്ടായിരുന്നു


ഷംസുദ്ധീൻ തോപ്പിൽ
www.hrdyam.blogspot.com

17.1.17

-:നർമ്മം എന്നതിനുമപ്പുറം :-


ഓഫീസ് ലിഫിറ്റിൽ  വൈകുന്നേരം  കൂടെ  രണ്ട് അപരിചിതരും  ഏതോ അലസതയുടെ ലോകത്തായിരുന്നു ഞാൻ അവർ ഹായ് പറഞ്ഞപ്പൊ തിരികെ ഞാനും ഹായ് പറഞ്ഞു ലിഫ്റ്റ് മുകളിലേക്ക് പോയി കൊണ്ടിരിക്കുന്നു കാഴ്ച്ചയിൽ രണ്ടു ഗുണ്ടുമണികൾ വയറൊക്കെ ചാടി ഒറ്റ നോട്ടത്തിൽ പ്രായം തോന്നിക്കുമെങ്കിലും ചെറു പ്രായക്കാർ  ലിഫ്റ്റിലെ നിശബ്ദത ഭേദിച്ചു കൊണ്ടവർ പരസ്പരം സംസാരിച്ചു തുടങ്ങി ഞാൻ വീണ്ടും അലസതയുടെ ലോകത്ത് .സംസാരം എന്നെ യാണെന്ന് ശ്രദ്ധയിൽ പെട്ടപ്പോഴാണ് ശ്രദ്ധ കൊടുത്തത് പയ്യൻ സ്ലിമ്മാണല്ലോ ഒത്ത ശരീരം അതുപോലെ നമ്മളും ആയെങ്കിൽ അവർ ഞാൻ കേൾക്കാതെ പതിയെ പറയുകയാ.വൈഫ് എന്നും പറയും എന്തു കോലമാ മനുഷ്യാ ഇത് വല്ല ജിമ്മിലും പോയി ഈ വയറെങ്കിലും കുറച്ചു കൂടെ അതെങ്ങനാ കാലത്ത് എഴുന്നേറ്റങ്കിലെല്ലേ വൈഫിനെ അനുകരിച്ചു രണ്ടു പേരും പൊട്ടിച്ചിരിച്ചു .കൂടെ ഞാനും ചേട്ടൻമ്മാരെ ജിമ്മിൽ പോയി കാശ് കള യും മുൻപ് ഫുഡ് ഒന്ന് കൺട്രോൾ ചെയ്യൂ.അയ്യോ അതുമാത്രം പറയല്ലേ അനിയാ
ഭക്ഷണം കണ്ടാ ഞങ്ങടെ  നിയന്ത്രണം പോവും പിന്നെ എങ്ങനാ...ഒക്കെ ഒക്കെ എന്റെ ഫ്ലോർ എത്തി വീണ്ടും കാണാം ബൈ പറഞ്ഞു ഞാൻ ഇറങ്ങി

ദുബൈ ഇറങ്ങുമ്പോ എഴുപതഞ്ചു കിലോ ഉണ്ടായിരുന്ന ഞാൻ ഇപ്പൊ അറുപതഞ്ചു കിലോ ആയി കുറച്ചത് ജിമ്മിലൊന്നും പോയല്ല ഭക്ഷണത്തിലെ കൃത്യതയാണ് തുടക്കത്തിലേ അത് ശ്രദ്ധിച്ചാ വെട്ടിവിഴുങ്ങി ജിമ്മിൽ കാശ് കളയേണ്ടിവരില്ല ഇപ്പൊ എന്നെ കണ്ട പെറ്റമ്മ സഹിക്കില്ല അത് വേറെ കാര്യം ഈ ചെക്കന് ഇതെന്തിന്റെ കേടാ ഈ പ്രായത്തിലല്ലേ വല്ലതും കണ്ണും പൂട്ടി കഴിക്കേണ്ടതെന്നേ പറയൂ

ഷംസുദ്ധീൻ തോപ്പിൽ
 www.hrdyam.blogspot.com
 14.1.17

-:ഫിലിപ്പിനോ എന്ന മാലാഖ :-


ദുബൈ മെട്രോ ജീവിത യാത്രയുടെ ഭാഗമായിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഈ വിസ്മയ നഗരത്തിൽ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായതും ചിലവ് കുറഞ്ഞതും ട്രാഫിക്കിലെ കാത്ത് കിടക്കുന്നതിൽ നിന്നുള്ള ആശ്വാസവുമാണ് ഡ്രൈവർ ഇല്ലാത്ത ഈ യന്ത്ര വൽകൃത വിസ്മയം.പതിവ് പോലെ ഓഫീസിലേക്കിറങ്ങി . പത്ത് മിനുട്ട് നടന്ന് മെട്രോ പിടിക്കും ആറു മിനുട്ട് മെട്രോ യാത്ര അതും ദുബായിയുടെ ഹൃദയത്തിലൂടെ വളഞ്ഞു പുളഞ്ഞുള്ള യാത്ര മനോഹരമാണ് സ്റ്റോപ്പിലിറങ്ങി  മെട്രോ ലിങ്കുള്ള ബസ്സ് പിടിക്കണം പത്തുമിനിട്ട്.വീണ്ടും സ്റ്റോപ്പിറങ്ങി പതിനൊന്നു മിനുട്ട് നടക്കണം എന്നാലേ ഓഫീസെത്തൂ. മെട്രോ അതല്ലങ്കിൽ ബസ്സ് യാത്രയ്ക്ക് നോൾ കാർഡ് ആശ്രയം കാർഡിൽ റീച്ചാർജ് ചെയ്താലേ യാത്ര സുഗമമാവൂ.അതല്ലങ്കിൽ ഇരുനൂറ് ദിർഹം ഫൈൻ നാട്ടിലെ മൂവായിരത്തി എഴുന്നൂറ് രൂപയോളം വരും മാത്രവുമല്ല പിടിക്കപ്പെട്ടാൽ അവർ പറയുന്ന സ്ഥലത്തു പോയി പണമടയ്ക്കണം സമയ നഷ്ടം ധന നഷ്ടം അതുകൊണ്ട് തന്നെയും കൃത്യതയോടെ ഞാൻ നല്ലകുട്ടിയായി മാസ പാക്കേജ് എടുത്തു നോ ടെൻഷൻ.

നോൾ കാർഡ് റീച്ചാർജ് മെട്രോ സ്റ്റേഷൻ കഴിഞ്ഞാ ചില മെയിൻ കേന്ദ്ര ങ്ങളിൽ മാത്രമേ  ഒള്ളു താനും ഉൾഭാഗങ്ങളിൽ അതിനുള്ള സംവിധാനം  ആയി വരുന്നതേ ഒള്ളു ഓഫീസ് വിട്ട് റൂം യാത്ര ചില ദിവസങ്ങളിൽഫ്രണ്ട്സുകളുടെ കാറിനായിരിക്കും.ഓസിനു യാത്രയാണ് ഇന്നെനിക്ക് പണികിട്ടിയത് മാസം പോയതറിഞ്ഞില്ല കാർഡിൽ കാശുണ്ടെന്ന കരുതൽ.
 
ഓഫീസ് ഇന്നിറങ്ങാൻ അൽപ്പം വൈകി മെട്രോയിലേക്കുള്ള ലാസ്റ്റ് ബസ്സ് മുൻപിലെത്തി ആശ്വാസത്തോടെ ബസ്സിൽ കയറി കാർഡ് പഞ്ചു ചെയ്തു മെഷീനിൽ പതിവിൽ വിപരീത ശബ്ദം ലോ ബാലൻസ് പിൻ കഴുത്തിൽ കൊള്ളിയാൻ മിന്നി ശരീരം മൊത്തത്തിലൊരു വിറയൽ ഇത് ദുബൈ ആണ് നിയമം കർക്കശമാണ് അത് ഏതു ഭരണ കർത്താക്കളാണെങ്കിലും ശരി .വെപ്രാളം യാത്രക്കാർ എന്നെ ശ്രദ്ധിക്കുന്നു ഇറങ്ങണോ കയറണോ ദൈവമേ ഇറങ്ങിയാ ഇന്നിനി വേറെ ബാസ്സില്ല.ഒടുവിൽ അൽപ്പ ധൈര്യമെടുത്തു ഡ്രൈവറുടെ അരികിലെത്തി കാര്യം പറഞ്ഞു ഡ്രൈവർ കൈമലർത്തി

വിഷമത്തോടെ ബസ്സ് വിട്ട് തിരിച്ചിറങ്ങാൻ നേരം പിറകിൽ നിന്ന് ഒരു കിളി ശബ്ദം എക്സ്കൂസ്മി ഏയ് എന്നെ അല്ല വീണ്ടു കിളി ശബ്ദം ഞാൻ ഒന്ന് തിരിഞ്ഞു എനിക്ക് നേരെ ഒരു നോൾ കാർഡ് നീട്ടി ഒരു സുന്ദരിയായ ഫിലിപ്പിനോ പെൺ കൊടി ഞാൻ ഒന്ന് മടിച്ചു ബസ്സ് എടുക്കാൻ പോകുന്നു അവൾ കൈ  പിടിച്ചു അവൾ ക്കരികിലെ സീറ്റിൽ ഇരുത്തി എനിക്ക് രണ്ടുകാർഡുണ്ട് തല്ക്കാലം മെട്രോവരെ ഇതു എടുത്തോ അവിടെ നിനക്ക് റീച്ചാർജ് ചെയ്യലോ  എന്റെ പരിഭ്രമം കണ്ടെന്നപോലെ നോ ടെൻഷൻ ഡിയർ ബി ഹാപ്പി ഞാൻ നന്ദി പറഞ്ഞു  സീറ്റിലിൽ നിവർന്നിരുന്നു

താൽക്കാലാശ്വാസം യാത്ര തുടർന്നു ഞാൻ മനസ്സിൽ പറഞ്ഞു ഓക്കേ മെട്രോ എത്തി അവളെ കാർഡും റീച്ചാജ് ചെയ്തു കൊടുക്കാം ചിന്തകൾ കാടുകയറി മെട്രോ എത്തിയത് അറിഞ്ഞില്ല .ഇറങ്ങുന്നില്ലേ മെട്രോ എത്തി ചമ്മലോടെ ഞാൻ എണീറ്റു കാർഡ് പഞ്ചു ചെയ്ത് ഇറങ്ങി കൂടെ അവളും ഞാൻ ആവുന്നതും പറഞ്ഞു നോക്കി അവളുടെ കാർഡ് റീച്ചാർജ് ചെയ്തു തരാം അവൾ സമ്മതിച്ചില്ല ബൈ പറഞ്ഞു ഒരുമാലാഖയെപോലെ  എക്സ്സ്‌ലേറ്ററിൽ മുകളിലെ സ്റ്റേഷനിലേക്ക് ഉയർന്നു പോയീ.അവളോടും ദൈവത്തോടും നന്ദി പറഞ്ഞു ഞാൻ കാർഡ് റീച്ചാർജ് ചെയ്ത് ഫളാറ്റ് ഫോമിൽ എത്തിയതും ട്രെയിൻ എടുക്കുന്നു ഞാൻ ഓടി മുൻപിൽ കണ്ട ബർത്തിൽ കയറി ട്രെയിൻ എടുത്തുപൊതുവെ കാലു കുത്താൻ ഇടമുണ്ടാവാത്ത കമ്പാർട്ടുമെന്റിൽ ഇന്നെന്തു പറ്റി ഒട്ടും ആളില്ലല്ലോ എന്ന് ഓർത്തതേ ഒള്ളൂ .ദൈവമേ അടുത്ത പണി ഇന്നെന്താ പണികളുടെ ദിവസമാണോ ഒന്നിൽ നിന്ന് രക്ഷപ്പെട്ടെ ഒള്ളൂ അപ്പോഴേക്ക് അടുത്തത്

ധൃതി പിടിച്ചു കയറിയത് ഗോൾഡ് ക്‌ളാസ് കമ്പാർട്ടു മെന്റിൽ വി ഐ പി കൾ മാത്രം യാത്ര ചെയ്യുന്നതിൽ പിന്നെ പറയണോ പൂരം വെപ്രാളം കണ്ടിട്ട് എല്ലാവരും എന്നെ നോക്കുന്നുണ്ട് നോ പ്രോബ്ലം എന്ന മട്ടിൽ ഉള്ളിലുള്ള ഗ്ലാസ് ഡോർ തുറന്നാ അടുത്ത ലോക്കൽ കമ്പാർട്ടു മെന്റിൽ കയറാം എന്ന ആ ശ്വാസത്തിൽ   ഗ്ലാസ് ഡോർ ആഞ്ഞു വലിച്ചു അവിടെയും പണി പാളി ഓപ്പൺ ആവുന്നില്ലല്ലോ ദൈവമേ ഞാൻ തിരികെ ഡോറിനരികെ എത്തി ഡോറിലേക്ക് നോക്കി ഒന്നേ നോക്കിയുള്ളൂ വായിലെ വെള്ളം വറ്റി തലചുറ്റുന്ന പോലെ ഒരുവിധം വായിച്ചെടുത്തു ലോക്കൽ ക്‌ളാസ് യാത്രക്കാർ ഗോൾഡ് ക്‌ളാസിൽ യാത്ര ചെയ്താൽ ആയിരം ദിർഹം ഫൈൻ അതായത് ഏകദേശം നാട്ടിലെ ഇരുപതിനായിരത്തിനടുത്തു വരും പിന്നെ എങ്ങിനെ തലചുറ്റാതിരിക്കും ഒരു രക്ഷയുമില്ല പെട്ടതുതന്നെ ഇരുന്നൂറിന് പകരം ആയിരം ഫൈൻ അടുത്ത സ്റ്റേഷൻ എത്തുന്നതിന് മുൻപ് ചെക്കിങ് വന്നില്ലെങ്കിൽ രക്ഷപ്പെട്ടു. അല്ലങ്കിൽ

അപ്പോഴാണ് അടുത്ത സ്റ്റോപ്പ് അനൗൺസ് കേട്ടത് നെക്സ്റ്റ് സ്റ്റോപ്പ് ബുർജ്ജ് ഖലീഫ സ്റ്റോപ്പ് എത്തിയതേ ഓർമയുള്ളൂ ഡോർ തുറന്നതും തിരിഞ്ഞു നോക്കാതെ ഒറ്റ ഓട്ടം ലോക്കൽ കമ്പാർട്ടുമെന്റിലേക്ക് കയറിയതും ട്രൈൻ ആശ്വാസത്തിൻ കുളിർകാറ്റുമായി  യാത്രാ തുടർന്നു പതിയെ ആശ്വാസത്തിൽ നെടുവീർപ്പുമായി  സൈഡ് മിററിലൂടെ പുറത്തേക്ക് നോക്കി രാത്രി വെട്ടത്തിൽ ദുബൈ നഗരം എത്ര മനോഹരമാണ് ആ മനോഹാരിതയിൽ എല്ലാം മറന്ന് സ്വയം ലയിച്ചു യാത്ര തുടർന്നു ഇറങ്ങുന്ന സ്‌റ്റേഷനിൽ ഇറങ്ങി പതിയെ നടന്നു പ്രകൃതി ചൂടെന്ന കഠിനതയിൽ നിന്ന് ഈ ഈയിടെയായി തണുപ്പിനെ പുൽകിയിരിക്കുന്നു .

തണുത്ത കാറ്റ് എന്നെ തഴുകി തലോടി കാതിൽ കിന്നരം ചൊല്ലി എങ്ങോ കടന്നുപോയീ.....ഷംസുദ്ധീൻ തോപ്പിൽ
 www.hrdyam.blogspot.com


 

1.1.17

-:ശൈഖ് മുഹമ്മദിൻറെ നാട്ടിൽ:-

Shamsudeen Thoppil with His Highness Sheikh Mohammed bin Rashid Al Maktoum.
ദുബായ് .രണ്ടായിരത്തി പതിനാറ് ഡിസംബർ മുപ്പത്തി ഒന്ന് സമയം പത്തുമണിയോടടുക്കുന്നു പുറത്തു തണുപ്പിൽ പൊതിഞ്ഞ മഞ്ഞു കണങ്ങൾ ചെറുതായി പെയ്തിറങ്ങുന്നുണ്ട് നടുവിട്ട് ആദ്യ ന്യൂയർ അതും ലോകം ഉറ്റു നോക്കുന്ന ദുബൈയുടെ മണ്ണിൽപ്രിയമിത്രം മുൻഷാദുമായി ഞാൻ റൂമിൽ നിന്ന് പെട്ടെന്നിറങ്ങി ഇനിയും വൈകിയാൽ ബുർജ് ഖലീഫയിലെ കരിമരുന്ന് പ്രയോഗം കാഴ്ച്ചയിൽ വെറും സ്വപ്നമായി അവശേഷിക്കും
പുതുവത്സരാഘോഷങ്ങളുടെ മുഖ്യ ശ്രദ്ധാ കേന്ദ്രങ്ങളായ ദുബായ് മാൾ ബുർജ് ഖലീഫ ഡൗൺ ഡൗൺ മേഖല എന്നിവിടങ്ങളിലേക്ക് ജനങ്ങൾ ഉച്ചയോടെ ഒഴുകി ത്തും.വൈകിട്ട് രൂപപ്പെടുന്ന ഗതാഗത കുരുക്കിനെ മറികടക്കാൻ കുടുംബങ്ങൾ അടക്കം ഒട്ടനവധി പേർ നേരത്തെ എത്തി വാട്ടർ ഫൗണ്ടയിനും ബുർജ്ജ് ഖലീഫയ്ക്കുമരികിൽ സ്ഥാനം പിടിക്കുമെന്നും മുൻഷാദ് പറഞ്ഞു കഴിഞ്ഞ വർഷത്തെ അനുഭവം യാത്രയിൽ പങ്കു വെച്ച് നടത്തത്തിന് വേഗത കൂട്ടി . താമസ റൂമിൽ നിന്നും ബുർജ് ഖലീഫയ്ക്കരികിൽ എത്താൻ കിലോമീറ്ററുകൾ നടക്കണംഞങ്ങൾ ശൈഖ് സായിദ് റോഡിലിറങ്ങി ദുബായ് വന്നിട്ട് ആദ്യ കാഴ്ചയാണ് ഈ റോഡ് വാഹനങ്ങളുടെ പ്രവാഹമില്ലാതെ കാണുന്നത് ഇടതടവില്ലാതെ വാഹനങ്ങൾ കുതിച്ചു പായുന്ന റോഡിൽ പതിനായിരങ്ങൾ ഒഴുകുകയാണ് ലക്‌ഷ്യം ബുർജ് ഖലീഫ ആ വിസ്മയത്തിൽ ഞങ്ങളും പങ്കു ചേർന്ന് ഒഴുകി ..

ചെറിയ കുട്ടികൾ മുതൽ പ്രായമായവരും കൈകാലുകൾക്കാവതില്ലാത്തവർ വരെ മറ്റുള്ളവരുടെ സഹായത്തോടെ ഒഴുകുകയാണ് എന്നെ വിസ്‍മയിപ്പിച്ചത് എല്ലാവരിലും സ്വയം ഒരു സംരകഷണ വലയമുണ്ടെന്നതാണ് ദേശഭാഷകൾ വ്യത്യസ്തമായ എത്ര എത്ര ജനങ്ങൾ തോളോട് തോൾ ചേർന്ന് ഒഴുകുന്നു ഞങ്ങൾ കിട്ടിയ ഗ്യാപ്പിലൂടെ ഉത്സാഹത്തോടെ മുന്നോട്ടു കുതിച്ചു ഇടയ്ക്കുള്ള മഞ്ഞു വീഴ്ച ശരീരത്തെ തണുപ്പിൽ പൊതിയുന്നതൊന്നും ഞങ്ങൾ അറിയുന്നുപോലുമില്ല മനസും , ശരീരവും ലക്‌ഷ്യം ബുർജ് ഖലീഫ ഒടുവിൽ ഞങ്ങൾ ലക്ഷ്യത്തിലെത്തി കൃത്യം പന്ത്രണ്ടുമണിക്ക് ബുർജ്ഖലീഫയിലെ കരിമരുന്ന് പ്രയോഗം നേരിൽ കണ്ടു അനിർവചനീയമായ അനുഭൂതി നാട്ടിൻ പുറത്തുകാരന്റെ മറ്റൊരു സ്വപ്ന സാഫല്യം

ബുർജ്ഖലീഫയിലെ കരിമരുന്ന് പ്രയോഗം ലോകത്തിലെ ഏറ്റവും വലുതായാണ് അറിയപ്പെടുന്നത് ഇതു വീക്ഷിക്കാൻ ലോകത്തിൻ നാനാഭാഗത്തു നിന്നും വിനോദസഞ്ചാരികൾക്ക് പുറമെ രാജ്യത്തെ താമസക്കാരും കൂടിച്ചേർന്നപ്പോൾ ദുബായ് മാൾ പരിസരം ജന സാഗരമായി
ജുമൈറ ,ദുബായ് ക്രീക്ക് ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങൾ ആകാശത്തു വിസ്മയങ്ങൾ തീർത്തെങ്കിലും ബുർജ് ഖലീഫ പരിസരം തന്നെയാണ് ആഘോഷങ്ങളുടെ ശ്രദ്ധാ കേന്ദ്രമായത്
ശൈഖ് മുഹമ്മദ് എന്ന മഹാനായ ഭരണ കർത്താവിന്റെ വിസ്മയ ലോകം.ദുബായ് കാഴ്ചയുടെ വിസ്മയമാണ്. ദുബായ് വാട്ടർ കനാൽ ദുബായ് നഗര സസൗന്ദര്യത്തിന് പ്രൗഢിയും വിനോദസഞ്ചാരമേഖലയ്ക്ക് കരുത്തുമേകി ദുബായ് വാട്ടർ കനാൽ

വാഹത് അൽ കറാമ. രക്തസാക്ഷികൾക്കായി ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദ് പരിസരത്തു സ്ഥാപിച്ച സ്മാരകം യുഎ ഇ ഭരണാധികാരികളും ജനതയും തമ്മിലുള്ള സഹകരണത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമണിത്

വിസ്മയങ്ങൾക്കായി കാത്തിരിക്കുന്ന ദുബായ് വേൾഡ് എക്സ്പോ.2020.

ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടമായ ദുബൈ മിറാക്കിൾ ഗാർഡനിൽ നിർമിച്ച എമിറേറ്റ്‌സ് വിമാനം ഗിന്നസ് വേൾഡ്റെക്കോർഡ് നേടി . ദുബായ് ഓപേറ. ലോകോത്തര കലാ പ്രകടങ്ങളുടെ വേദിയായ ദുബായ് ഒപേറ ഹൌസ്സ് ,ഇത്തിഹാദ മ്യൂസിയം പാർക്ക് ആന്റ് റിസോർട്, ദുബായ് മെട്രോ രണ്ടായിരത്തി ഇരു പതോടു കൂടി ദുബൈ ക്രീക്കിനരികിൽ ബുർജ് ഖലീഫയേക്കാൾ ഉയരത്തിൽ നിർമ്മിക്കുന്ന ദി ടവർ. അങ്ങിനെ എത്ര എത്ര കാഴ്ചകൾ വിസ്മയങ്ങൾ...

രണ്ടായിരത്തി പതിനാറ് പകുതിയോടെ സ്വപ്നങ്ങളും പ്രതീക്ഷകളും സങ്കൽപ്പങ്ങളുമായി ഞാനുമെത്തി പ്രിയ ഭരണ കർത്താവേ അങ്ങയുടെ ഈ വിസ്മയലോകത്ത്. രണ്ടായിരത്തി പതിനേഴ് നല്ല വർഷമാകാൻ ഞാനും സ്വപ്നം കാണുകയാണ്. എനിക്കും ഈ നാടിനും.

പ്രിയ ഭരണ കർത്താവേ... അങ്ങ് ലോകത്തിന് മുൻപിൽ ഇനിയും ഇനിയും വിസ്മയം സൃഷിക്കാൻ അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യംവും നൽകട്ടെ എന്ന് പ്രാത്ഥിച്ചു കൊണ്ട് അങ്ങേക്കും പ്രിയമിത്രങ്ങൾക്കും എന്റെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ
ഷംസുദ്ധീൻ തോപ്പിൽ
www.hrdyam.blogspot.com