24.6.12

-:മര്‍ക്കടാ നീ അങ്ങു മാറിക്കിടാ ശടാ:-

Evening Walk നിങ്ങള്‍ കരുതും ആരോഗ്യം നില നിര്‍ത്താന്‍ ഉള്ള എന്‍റെ പെടാപാട് ആണെന്ന്.ഇ വയസ്സ് കാലത്ത് .[അശ്രദ്ധ മായ എന്‍റെ ജീവിതം കൊണ്ട് ചെറു പ്രായത്തില്‍ വൃദ്ധ നായ നിര്‍ഭാഗ്യവാന്‍] ജീവന്‍ നിലനിര്‍ത്ത ലാണ് എന്നില്‍ അവശേഷിക്കുന്ന ആകെപ്രതീക്ഷ.....

 ജീവിതത്തിന്‍റെ നല്ല സമയത്ത്‌ ശരീരത്തെ ഞാന്‍ സൂക്ഷിച്ചില്ല.അതിന്‍റെ  പ്രതികാരം ശരീരം എന്നോട് കാണിച്ചു തുടങ്ങിയ സമയം.ഒരു ഉച്ച നേരത്ത്. ഭക്ഷണം അതിന്‍റെ  പരിതി വിട്ട് വയറില്‍ ഗ്യാസിന്ന്‍റെ  വിഹാര കേന്ദ്രം മൈന്‍റ്  ചെയ്യാതെ ഓഫീസ് ഫയലുകള്‍ക്കിടയില്‍മുഴുകി.പതിവില്‍ കവിഞ്ഞ അസ്വസ്തത എന്നില്‍ പിടികൂടിയ പോലെ.നെഞ്ചില്‍ ഒരു പിടച്ചില്‍ വല്ലാത്തൊരു വേദന. ഇതിനു മുന്‍പ് ഇങ്ങിനെ ഉണ്ടായിട്ടില്ല ഗ്യാസ് ട്രബ്ലിന്റെ വേദന എത്രയോ തവണ വന്നതാണ് അപ്പോഴൊക്കെ.ഭക്ഷണം സമയത്തിന് കഴിക്കാം എന്ന് കരുതും.ജോലി തിരക്ക് ജീവിതത്തില്‍ നിന്ന് ക്രത്യ നിഷ്ടത എടുത്ത് കളഞ്ഞിട്ട് കാലം എത്ര കഴിഞ്ഞിരിക്കുന്നു.കോളേജ് ജീവതം കഴിഞ്ഞപ്പോ അച്ഛന്റെ ആഗ്സ്മികമായ വേര്‍പാട് കുടുംബ ഭാരം ചുമലില്‍ വന്ന കാലം.ജോലി അത് മാത്രമായിരുന്നു.ജീവന്‍ നിലനിര്‍ത്തലാണ് തുടക്കമെങ്കില്‍.അതിനു ശേഷം ജോലിക്ക് വേണ്ടി മാത്രമായി ജീവിതം. അതിന്റെ പരിണിതഫലമാവാം.വേദന കഠിനമാവുന്നു.ഓര്‍മ്മകള്‍ അകന്നകന്നു പോകുന്ന പോലെ.....

ശരീരത്തില്‍ പതിവില്‍കവിഞ്ഞ തണുപ്പ് അനുഭവപെട്ടപ്പോ പതിയെ കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചു ദൈവമേ എന്തു പറ്റി തനിക്ക്. നഷ്ടപെട്ട ഓര്‍മ്മകള്‍ പതിയെ സ്ക്രീനില്‍ തെളിയാന്‍ തുടങ്ങി ഒരുവിധം കണ്ണുകള്‍ തുറന്നു നോട്ടമെത്തിയത് കലങ്ങിയ കണ്ണുമായി തന്നെ തന്നെ നൊക്കി നില്‍ക്കുന്ന പരിചിത മുഖം.അതെ അതവള്‍ തന്നെ തന്‍റെ പ്രിയതമ.അവള്‍ക്കരികിലായി മറ്റു ചില കണ്ണുകളും തന്നെ തന്നെ നോക്കി നില്‍ക്കുന്നു ഒന്നുറപ്പായി നഷ്ടപെട്ടപെട്ടതെന്തോ തിരിച്ചു കിട്ടിയ പ്രതീതി ഉണ്ടായിരുന്നു അവരുടെ എല്ലാം മുഖത്ത് .എഴുന്നേല്‍ ക്കാന്‍ ശ്രമിച്ച ശ്രമം 
വിഫലമായപോലെ......

ജീവിതത്തില്‍ റെസ്റ്റ് അറീയാത്ത അറിയാന്‍ ശ്രമിക്കാത്ത ഞാന്‍ ഹോസ്പിറ്റല്‍ ഐ സുയുവില്‍ ദിവസങ്ങള്‍കിടന്നു.കാരണം രസകരമല്ല ദുഃഖ കാരമാണ്.എനിക്കുമുണ്ടൊരു ഹാര്‍ട്ട് എന്നും അതിനു വിശ്രമം കൊടുത്തില്ലങ്കില്‍ അത് പണിമുടക്കുമെന്നും അത് ചിലപ്പൊ ജീവന്‍ തന്നെ എടുക്കുമെന്നും.  എനിക്ക് വിചിത്രമെന്ന് തോന്നുന്ന മറ്റൊരു സത്യവുമറിഞ്ഞു  അതല്ല ശരി എന്റെ പ്രിയതമ അറീച്ചു എന്നതാണ് സത്യം.ഞാന്‍ സ്നേഹിക്കയും എന്റെ സ്നേഹം പ്രതീക്ഷിക്കുകയും ചെയ്യുന്ന ഒരുവളാണ് എന്റെ ഭാര്യ എന്നും.ജോലി ജോലി എന്ന് പറഞ്ഞ് ഞാന്‍ നഷ്ട പെടുത്തിയത് ഒരിക്കലും തിരിച്ചു കിട്ടാത്ത ജീവിതംആണ് എന്നും .ഹോസ്പിറ്റല്‍ വിടുമ്പൊ ഡോക്ടറുടെ ഉപദേശം ശരത് താങ്കള്‍ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ഇനിയെങ്കിലും ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യൂ ആവശ്യത്തിന് വിശ്രമവും. അന്ന് ഡോക്ടര്‍ എനിക്കിട്ട് വെച്ച ഒരു പണി യായിരുന്നു എന്റെ വൈകുന്നേരങ്ങളിലെ നടത്തം. അങ്ങിനെ ചെയ്തില്ലങ്കില്‍ ചിലപ്പൊ ജീവന്‍ തന്നെ പോവുമെന്ന് പറഞ്ഞപ്പോ ആര്‍ക്കാ ണെങ്കിലും ഉണ്ടാവില്ലേ ജീവിക്കാന്‍ ഒരു കൊതി.അന്ന് തുടങ്ങിയ നടത്തം ഇന്നും കൃത്യമായി ചെയ്തു പോരുന്നു......

മരവിച്ച ഓര്‍മകള്‍ക്ക് അകലം കൂടിയപോലെ.... പതിവുപോലെ നടക്കാന്‍ ഇറങ്ങിയ ഞാന്‍ കുറച്ചകലെ റോഡില്‍ ഒരാള്‍ക്കൂട്ടം കണ്ടു ദൈവമേ... വല്ല അപകടവും.[ദിനം പ്രതി കണ്ടു കൊണ്ടിരിക്കുന്നതും കേട്ട് കൊണ്ടിരിക്കുന്നതും] പിന്‍ കഴുത്തില്‍ നിന്നും വിറയല്‍ ശരീരം മുഴുവന്‍ പടര്‍ന്നു. മുന്‍പോട്ടു വച്ച കാല്‍ നിലത്ത് ഉറച്ചപോലെ സര്‍വശക്തിയും എടുത്ത് ആള്കൂട്ടത്തിനരികെ എത്തി കൂടി നിന്നവരെ വകഞ്ഞു മാറ്റി മുന്‍പിലേക്ക് നോക്കി മുന്‍പില്‍ കണ്ട കാഴ്ച കണ്ണിന് കുളിര്‍മ ഏകുന്നതോ?അതോ വികൃതമായ മനസ്സിന്‍റെ  തോന്നലോ?എന്തായാലും നിങ്ങള്‍ക്ക് വിടുന്നു.തുടര്‍ന്ന് വായിച്ച് നിങ്ങള്‍ പറയുക.തൊട്ടു മുന്‍പില്‍ കണ്ടാല്‍ കൂലീനത തോന്നുന്ന ഏകദേശം മുപ്പത്  മുപ്പതജ്ജ് വയസ്സ് തോന്നിക്കുന്ന സ്ത്രീ റോഡില്‍ നിവര്‍ന്നു കിടക്കുന്നു അവള ണിഞ്ഞ വില കൂടിയ  സാരി  സ്ഥാനം തെറ്റിക്കിടക്കുന്നു കൂടി നില്‍ക്കുന്നവര്‍ ആര്‍ത്തിയോടെ അവളിലേക്ക്‌ നോക്കുന്നു നടപ്പാത ആയതിനാല്‍ വണ്ടി വരുമെന്ന പേടി വേണ്ട പക്ഷെ എനിക്ക് മുന്‍പോട്ടു പോവണമെങ്കില്‍ അവളെ എഴുന്നെല്പ്പിച്ചേ ഒക്കൂ.....

അയ്യോ എന്ത് പറ്റി ഒന്ന് പിടിക്കൂ കൂടി നിന്നവര്‍ സഹായിക്കുന്നതിനു പകരം കളിയാക്കി ചിരിക്കുകയാണ് ചെയ്തത് .അതോടുകൂടി അവരുടെ കമന്റും കേട്ട് വിടുമ്പോ എഴുന്നേറ്റു പൊക്കോളും 
അതും പറഞ്ഞവര്‍ ആര്‍ത്തിയോടെ അവളിലേക്ക്‌ നോക്കി എത്ര നേരമായി അവളികിടത്തം തുടങ്ങിയിട്ട് ഒന്ന് തിരിഞ്ഞും മറിഞ്ഞും കിടന്നൂടെ എന്നാലല്ലേ മറ്റു വല്ലതും കാണാന്‍ പറ്റൂ എന്ന കുടിലത മനസ്സില്‍ ഒളിപ്പിച്ച്. ചിലരുടെ പിറുപിറുപ്പ്‌ ഒന്ന് ഇരുട്ടിയിരുന്നെങ്കില്‍..........
കാര്യത്തിന്റെ കിടപ്പ് അപ്പോഴാണ്‌ എനിക്ക് വെക്തമായത്.മൂക്കറ്റം കുടിച്ച് അല്‍പ്പം പോലും മുന്‍പോട്ടു നീങ്ങാന്‍ കഴിയാതെ വീണതാണെന്ന് .ദൈവമേ ഞാന്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ തന്നെ അല്ലെ. അതല്ല മറ്റു വല്ല നാട്ടിലുമാണോ?.....

ഈ ഈയിടെ ഇതൊരു സ്ഥിരം കാഴ്ച്ച യായി മാറിയിരിക്കുന്നു പെണ്‍ പട ആണ്‍ പടക്കൊപ്പം മത്സരിക്കുകയാണോ ?ഈ പോക്ക് പോയാല്‍ നമ്മുടെ പോക്ക് എവിടെ ചെന്നവസാനിക്കും റോഡില്‍ നിന്ന് അവളെ ഒന്ന് മാറ്റി കിടത്താന്‍ ഒരു ശ്രമം നടത്തി ഏതോ വിദേശ മദ്യത്തിന്റെ  രൂക്ഷ ഗന്തം അവളുടെ വായില്‍ നിന്ന് എന്റെ മൂക്കില്‍ അടിച്ചു കയറി അതോടെ അലസമായൊരു തെറിയും ഞാന്‍ പതിയെ എഴുന്നേറ്റു തിരികെ വീട്ടിലേക്കു നടന്നു.ഇന്നേ തായാലും നടത്തം ഇവിടെ വെച്ച് നിറുത്താ മെന്ന് കരുതി.ദൈവമേ നേരമിരുട്ടിയാല്‍ അവളുടെ അവസ്ഥ എന്തായിരിക്കാം കൂടി നിന്നവരുടെ വാക്കുകളില്‍ ഒന്ന് ഉറപ്പായി മാനം വിറ്റു ജീവിക്കുന്ന അവള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലന്ന് .എന്നാലും ഭ്രാന്തികളെ പോലും കാമ വെറിക്ക്ഇരയാക്കുന്ന നമ്മുടെ നാട്ടില്‍ നാളെ അവളും ഒരു ഭ്രാന്തിയെ പോലെ ചുമലില്‍ ഒരു കുഞ്ഞുമായി ഈ നഗരത്തില്‍ അലയുന്നത് കാണാമെന്ന് .വേദനക്കിടയിലും എന്റെ വഴിമുടക്കിയ അവളെ .പണ്ട് പഠിച്ചു മറന്ന വായു പുത്രന്‍ മ്മാരായ ഭീമസേനന്റെ ഹനുമാന്റെയും കഥ ഓര്‍മവന്നു.ഭീമ സേനന്റെ അഹഘാരത്തിനു മറുപടികൊടുത്ത ഹനുമാന്‍ വാനര വേഷം കെട്ടി ഭീമസേനന്‍റെ വഴി  മുടക്കികിടന്നപ്പോള്‍ ഭീമസേനന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മവന്നു.മര്‍ക്കടാ നീ അങ്ങു മാറിക്കിടാ ശടാ.........        


                                                                                                                       

17.6.12

-:ഗര്‍ഭിണി:-ക്ഷമ... സഹനം... വേദന.... കാത്തിരിപ്പ് ....................ഇവയുടെ അവസാനവാക്ക്.....

"എന്നിട്ടും. അമ്മേ......... താമസം വൃദ്ധ സദനത്തില്‍ ആണല്ലൊ ?

-:ഒരു നിമിഷം:-


നിമിഷ നേരംകൊണ്ട് തീര്‍ന്നുപോയെക്കാവുന്ന നമ്മുടെ ജീവന്‍ നാളയുടെ നന്മക്കു വേണ്ടി യായിരുന്നെങ്കില്‍ എത്ര നന്നായേനേ എന്നുള്ള ചിന്തകള്‍ നമ്മളില്‍ വളര്‍ന്നു വരാന്‍ വൈകുന്നതെന്തേ നമ്മള്‍ എത്ര തവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്  കൂട്ടുകെട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും തെറ്റിലേക്ക് പോവില്ലായിരുന്നു എന്ന്  എന്തു വലിയ കളവാണ് നമ്മള്‍ പറയുന്നതെന്ന് ഒരിക്കലെങ്കിലും നമ്മള്‍ ചിന്തി ചിട്ടുണ്ടോ? അയ്യോ അത് മറന്നു അതിന് നമുക്കെവിടെ സമയം അല്ലെ നല്ലത് ചിന്തിക്കാനല്ലല്ലോ നമുക്കു സമയം.

എങ്ങിനെ മറ്റുള്ളവരെ തകര്‍ക്കുക എന്ന് ചിന്തിക്കാനല്ലേ സമയം.ഏതു കൂട്ടുകെട്ടില്‍ അകപ്പെട്ടാലും നമ്മുടെ വെക്തിത്വംമറ്റുള്ളവരുടെ മുന്‍പില്‍ പണയം വെക്കാത്തിടത്തോളം കാലം.നമ്മളെന്തിനു പേടിക്കണം.അതല്ല വെക്തിത്വം മറ്റുള്ളവരുടെ മുന്‍പില്‍ പണയ പെടുത്തി കൂട്ടുകാരെ പഴിചാരിയിട്ട് നമ്മള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുക യാണോ ?അറിയുക നമ്മള്‍ ഇ ലോകത്തിന്റെ ഏതു കോണില്‍ പോയി ഒളിച്ചാലും ദൈവ ത്തിന്റെ അദ്ര്ശ്യ വലയത്തില്‍ നിന്നും നമ്മള്‍ രക്ഷപ്പെടില്ല എന്ന് .

നല്ല പ്രായത്തില്‍ നമുക്ക് ചുറ്റും നന്‍മ ചെയ്തു ജീവിക്കുക.നമ്മള്‍ മറ്റുള്ളവര്‍ക്ക് സ്നേഹം കൊടുത്തില്ല എങ്കിലും.അവരെ ഉപദ്രവിക്കാതിരിക്കുക.വേദനിക്കുന്നവന്റെ ഹ്രദയത്തില്‍ ദൈവത്തിന്റെ നോട്ടമുണ്ടാവുമെന്ന് ഓര്‍ക്കുക.....

ചോര തിള പ്പിള്‍ ചെയ്തു കൂട്ടുന്ന കൊള്ള രുതായ്മക്ക്  കാലം കണക്കു ചോദിക്ക തന്നെ ചെയ്യും.അത് ചിലപ്പോ നമുക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.നമുക്ക് പശ്ചാതാപം തോന്നുമ്പോഴേക്കും സമയം അതിക്രമിച്ചു എന്ന യാഥാര്‍ത്ഥ്യം. നമ്മളില്‍ ഞെട്ടലോ? അതോ വിഭ്രാ ന്തിയോ?...... എന്തു ണ്ടാ യിട്ടും കാര്യമില്ലന്ന്‍  ഓര്‍ക്കുക........

പ്രിയ കൂട്ടുകാരെ കൂട്ടുകാരികളെ പുഞ്ചിരിക്കൂ മനസ്സ് തുറന്ന് മറ്റുള്ളവരുടെ മുന്‍പില്‍. ആപുഞ്ചിരി അവരില്‍ ഉണ്ടാക്കുന്ന ആനന്ദം വാക്കുകള്‍ക്ക് അദീത മത്രെ.....

കളങ്ക മില്ലാത്ത പുഞ്ചിരി  അത് മനസ്സില്‍ നന്മയുള്ള വര്‍ക്കേ കഴിയൂ .......
നമുക്കും മനസ്സില്‍ നന്‍മ സൂക്ഷിക്കാം.നല്ലത് മാത്രം ചിന്തിക്കാം.വിലപ്പെട്ട നമ്മുടെ ജീവന്‍ തന്ന ദൈവത്തിനു നന്ദി പറയാം.................

14.6.12

-:പനിയും ചുമയും പിന്നെ ഞാനും:-


തിവ് പോലെ ഓഫീസിലെത്തിയ ഞാന്‍ എന്റെ അന്നത്തെ ജോലിയില്‍ മുഴുകി.പതിവില്‍ കവിഞ്ഞ ക്ഷീണം എന്റെ ശരീരത്തെ തളര്‍ത്തി കൊണ്ടിരിക്കുന്നത് ഞാന്‍ ജോലി തിരക്ക് മൂലം ശ്രദ്ധിചില്ല. എന്നുള്ളത് തുടര്‍ന്ന് നടന്ന സംഭവത്തില്‍ നിന്ന് എനിക്ക് വെക്തമായി.വര്‍ക്ക് ചെയ്യുന്ന ലാപ്പും അതുവെച്ച ടേബിള്‍ അടക്കം ഒന്ന് കറങ്ങിയോ?ഏയ്‌ തോന്നിയതായിരിക്കാം എന്ന് കരുതി ലാപ്പില്‍ നിന്ന് കണ്ണൊന്നു വെട്ടിച്ചു വീണ്ടും ലാപ്പിലേക്ക് നോക്കി അല്ല ശരിയാണ് എന്റെ മുന്‍പില്‍ കാണുന്നതെല്ലാം

കറങ്ങുന്നപോലെ ഇതിനു മുന്‍പ് ഒരിക്കലും ഇങ്ങിനെ ഒരു അനുഭവം ഇല്ലാത്തത് കൊണ്ട് അല്‍പ സമയം ഒന്ന് മൊന്നും വെക്തമായില്ല. ഒരു കാര്യം ഉറപ്പായി കറങ്ങുന്നത് മുന്‍പില്‍ ഉള്ള വസ്തുക്കളല്ല ഞാന്‍ തന്നെയാണ് .ഒട്ടും സമയം കളഞ്ഞില്ല ഒരുവിദം ലാപ്പ് ഓഫ്‌ ചെയ്ത് പതിയെ എഴുന്നേറ്റു.കാലുകള്‍ നിലത്ത് ഉറക്കാത്ത പോലെ വേച്ചു വേച്ചു ഓഫീസ് റസ്റ്റ്‌ റൂമിലെ കട്ടിലില്‍ കയറികിടന്നു ശരീരം തണുത്തു വിറക്കും പോലെ അടുത്ത് കണ്ട ബ്ലാകറ്റ് എടുത്ത് തല ഉള്‍പ്പെടെ മൂടിപുതച്ചു കിടന്നതെ ഓര്‍മയുള്ളൂ.ഇ കിടത്തം തുടങ്ങിയിട്ട് ഒരുപാട് സമയം കഴിഞ്ഞെന്ന് മനസ്സിലായത്‌ കൂടെ ജോലി ചെയ്യുന്നവര്‍ വിളിച്ചു ഉണര്‍ത്തിയപ്പോയാണ്‌.അപ്പോഴൊക്കെയും  എന്റെ ദേഹം പനി കൊണ്ട്   വെട്ടിപോള്ളുന്നുണ്ടായിരുന്നു.

ഓഫീസ് കാര്‍  ഇറക്കി ഉടനെ എന്നെ ഹോസ്പിറ്റലില്‍ എത്തിച്ചു.പോകുന്ന വഴിക്ക് ഞാന്‍ പിച്ചും പിഴയും പറയുമ്പോലെ കൂടെ ഉള്ളവരോട് പറയുന്നുണ്ടായിരുന്നു.ഇന്‍ ജെക്ഷന്‍ വേണ്ട... ഇന്‍ ജെക്ഷന്‍ വേണ്ട.... ഇന്‍ ജെക്ഷന്‍ വേണ്ട....അതെനിക്ക് പേടിയാണ്... എന്റെ ദയനീയ മായ വാക്കുകള്‍ അവരുടെ ചിരിയില്‍ ലയിച്ചു .എനിക്കാണെങ്കില്‍ ഇന്‍ ജെക്ഷന്‍ ഓര്‍ത്ത് ഹൃദയ മിടിപ്പിന് വേഗം കൂട്ടി...ഞാന്‍ വളര്‍ന്നു പക്ഷെ എന്റെ ഹൃദയം ഇപ്പോഴും കുഞ്ഞുങ്ങളുടെതാണ്.അസുഖങ്ങള്‍ എനിക്കങ്ങിനെ വരാറില്ല അഥവാ വന്നാല്‍ തന്നെ നാട്ടു വൈദ്യം കൊണ്ട് ഒരുവിദം ഞാന്‍ മാറ്റി എടുക്കും.പനിക്ക് ബെസ്റ്റ്‌ ചുക്കും കുരുമുകളും തുളസിയും ചേര്‍ത്തൊരു വെള്ളമങ്ങ്‌ കുടിക്കും[കാപ്പിയാണ് ബെസ്റ്റ് ചായ,കാപ്പി ഞാന്‍ കുടിക്കാത്തത് കൊണ്ട് ]ചുക്ക് കാപ്പി ചുക്ക് വെള്ളത്തിനു വഴിമാറി.

 അസുഖം അപ്രതീക്ഷിതമായി വന്നതും ഹോസ്പിറ്റലില്‍ കാണിക്കാതെ രക്ഷയില്ലന്നു കണ്ടതിനാലാണ് ഇപ്പൊ ഇവിടം വരെ എത്തിയത്.ശരീര തളര്‍ച്ച വകവെക്കാതെ മുഖത്ത് പ്രസന്നതവരുത്താന്‍ ഡോക്ടര്‍ മുന്‍പില്‍ ഒരുശ്രമം നടത്തി.ഡോക്ടര്‍ ഇപ്പൊ എനിക്ക് കുഴപ്പമൊന്നുമില്ല എന്താന്നറിയില്ല ചെറിയ ഒരു തളര്‍ച്ച അത്രേ ഒള്ളൂ.......

 ഇന്‍ജെക്ഷന്‍ ഒഴിച്ച് ബാക്കി എന്തു വേണമെങ്കിലും ചെയ്തോളൂ..അത് കേട്ടതും കൂടെ ഉള്ളവരും ഡോക്ടറും പരിസരം മറന്നു ചിരിച്ചു.എനിക്ക് വീണ്ടും ആദിയായി അത് മനസ്സിലാക്കിയിട്ടെന്നവണ്ണം
ഡോക്ടറുടെ സാന്ത്വനം പേടിക്കണ്ട ഇന്‍ ജെക്ഷന്‍ വെക്കില്ല.അല്‍പ സമയത്തേക്ക് അസുഖം മാറിയോ എന്നു വരെ എനിക്ക് തോന്നി....

 ഇന്‍ജെക്ഷന്‍ പേടി കാരണം  പനി പമ്പ കടന്നു എന്നു വേണം പറയാന്‍
പക്ഷെ ചതിച്ചത് മറ്റൊന്നാണ് മറ്റൊന്നുമല്ല കെട്ടൊ  വിട്ടു മാറാത്ത ചുമ ഒന്നു സംസാരിക്കാന്‍ പോലും പറ്റാത്ത വിധം എന്നെ തളര്‍ത്തി കളഞ്ഞു എന്ന് വേണം പറയാന്‍  കടുവയെ പിടിച്ച കിടുവ എന്ന് പറയും പോലെ യായിരുന്നു എന്‍റെ സ്ഥിതി......

 പല തവണ ആശുപത്രി കയറി ഇറങ്ങി പല ഡോക്ടര്‍ മാരെ മാറി മാറി കാണിച്ചു എന്നിട്ടും ചുമ വാശിയില്‍ തന്നെ അത്ര പെട്ടന്നൊന്നും ഞാന്‍ നിന്നെ വിട്ട് പോവില്ലന്ന ധൊനി ഉണ്ടായിരുന്നു എന്‍റെ ഓരോ ചുമയിലും ടെസ്റ്റുകള്‍ പലതെഴുതി എല്ലാത്തിനും മുന്‍പില്‍  ഇന്‍ജെക്ഷന്‍ തന്നെ പിന്നെ പറയണ്ടല്ലോ ദിനങ്ങള്‍ പലത് കടന്നു ചുമച്ചു ചുമച്ചു ഞാന്‍ തളര്‍ന്നു എന്‍റെ ദയനീയ സ്ഥിതി കണ്ടിട്ട് ചുമയ്ക്ക്‌ മനസ്സലിവു തോന്നി പോയോ ആവോ എന്തായാലും ഒരു സുപ്രഭാതത്തില്‍ ചുമ എന്നെ വിട്ടകന്നു ഞാന്‍ ആരാ  മോന്‍ അല്ലേ ......


                                                                                  

10.6.12

-:ഒരു കിണര്‍ കുഴിച്ച കഥ:-ട്ടണത്തില്‍ പഠിച്ചു വളര്‍ന്ന നാട്ടിന്‍ പുറത്തുകാ രനായ ഞാന്‍.പട്ടണത്തിലെ ജീവിതാനുഭവങ്ങള്‍ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ.വീട് വെക്കാന്‍ സാഹച്ചര്യം ഒത്ത് വന്നപ്പോ. കൂടുതലൊന്നും ചിന്തിക്കാന്‍ നിന്നില്ല.പട്ടണത്തിലെ സ്നേഹനിധിയായ എന്റെ കൂടപ്പിറപ്പ് ഫ്ലാറ്റിന്റെ മോടിയിലേക്ക് എന്നെ പലതവണ കുരുക്കിട്ടതാണെങ്കിലും. പിടി കൊടുക്കാതെ സ്നേഹത്തോടെ നിരസിച്ചത്‌ .എന്റെ ഗ്രാമത്തിന്റെ ഉഷ് മളത[നഷ്ട പെട്ടു കൊണ്ടിരിക്കുന്ന എന്ന് പറയുന്നതാവും കുറച്ചുകൂടി നല്ലത്] മതി വരുവോളം ആസ്വദിക്കാന്‍ തന്നെയായിരുന്നു.......

ഇഷ്ടദാനം കിട്ടിയ പത്തു സെന്റില്‍ വീടു പണി തുടങ്ങുന്നതിന്റെ മുന്നോടി വെള്ള മാണല്ലോ പ്രധാനം അതിനു വേണ്ടി കിണര്‍ കുഴിക്കാന്‍ തയ്യാറെടുതപ്പോ. ഇ കോട്ടന്‍ വേനലില്‍ കിണര്‍ കുഴിക്കുക എന്ന സാഹസത്തിന് മുതിരണോ ? എന്ന് പലരും എന്നോട് ചോദിച്ചതാണ്.അതിനു ഉദാഹരണമായി അയല്‍പക്കങ്ങളിലെ കിണറുകള്‍ എന്നെ പല ആവര്‍ത്തി കാണിച്ചതുമാണ് .എന്തോ എനിക്കു ബുക്ക്‌ പിടിച്ച പരിചയവും അത് കഴിഞ്ഞു വിരലുകളെ കൊണ്ട് കീ ബോടുകളിലെ ബട്ടണുകള്‍ ചലിപ്പിച്ച്. വയറു നിറക്കുന്ന എനിക്ക് .എന്ത് കിണര്‍ അല്ലെ .ഞാന്‍ വിട്ടില്ല അതല്ല ശരി പട്ടണത്തില്‍ പഠിച്ചു വളര്‍ന്ന ഞാന്‍ നാട്ടിന്‍പുറത്ത് കാരോട് തോറ്റു കൊടുക്കാന്‍ തയ്യാറായില്ല എന്നതാണ് സത്യം

ഏകദേശം ഒരുലക്ഷം രൂപയോളം വരും.ഇപ്പൊ എല്ലാവരും കുഴല്‍ കിണറാണ് കുഴിക്കുന്നത് അതാണെങ്കില്‍ പകുതി  കാശെ വരിക യോള്ളൂ  എന്നുവരെ പലരും എന്നോട് പറഞ്ഞു കൊണ്ടേ ഇരുന്നു. പക്ഷെ ഞാന്‍ ഉണ്ടൊ കുലുങ്ങുന്നു.കിണര്‍ വെള്ളത്തിന്റെ നിറവ് എത്ര കുഴല്‍ കിണര്‍ കുഴിച്ചാലും കിട്ടില്ല എന്നല്ലെ നഗ് നമായ സത്യം. അത് ഞാന്‍ മുറുകെ പിടിച്ചു.പിന്നീട് കാര്യങ്ങളെല്ലാം എളുപ്പമായി.കിണര്‍ കുഴിക്കാന്‍ പ്ലാന്‍ ഉണ്ടെന്നത് എന്റെ ഗ്രാമത്തില്‍ കാറ്റുകളുടെ വേഗത്തില്‍ എത്തെണ്ടവരുടെ കാതില്‍ എത്തി എന്ന് പിന്നീടുള്ള ദിവസങ്ങളില്‍ മനസ്സിലായി നേരം വെളുക്കുംബോഴെക്ക് തറവാട് വീട്ടു പടിക്കല്‍ കിണര്‍ കുഴി മേസ്തിരി മാരുടെ നീണ്ട നിര തന്നെ  കണ്ടു തുടങ്ങി പലരും പരിചയക്കാരുടെ ശുപാര്‍ശയുമായി വന്നു.ഞാന്‍ ഒന്നു ഞെട്ടി എന്ന് തന്നെ പറയാം.അവസാനം അവരു മായുള്ള ചര്‍ച്ചയില്‍ ഒരു കോല്‍ കുഴിച്ചാല്‍ ഇത്ര രൂപ എന്നതാനെന്നു മനസ്സിലായി .അതില്‍ കുറവ് രൂപയില്‍ ജോലി തുടങ്ങാന്‍ കരാറായി.അടുത്ത ദിവസം ഗ്രാമത്തില്‍ കിണര്‍ നോട്ടകാരില്‍ പ്രദാനിയെ കൊണ്ട് തന്നെ കിണറിന് സ്ഥാനം നോക്കി. വര്‍ക്ക് തുടങ്ങി....

വരും ദിവസങ്ങളില്‍ കിണര്‍ വര്‍ക്ക് പിടിക്കാന്‍ മേസ്തിരിമാര്‍ തിക്കി തിരക്കിയത് എന്തിനെന്ന് വ്യക്തമായി.ഗ്രാമങ്ങളില്‍ കുഴല്‍ കിണറിനെ ആശ്രയിച്ചു തുടങ്ങിയപ്പൊ[പുറം നാട്ടുകാരാണ് കുഴല്‍ കിണറിന്റെ ജോലിക്കാര്‍] കിണര്‍  തൊഴിലാളികള്‍ പട്ടിണിയായി.ഒരു കിണര്‍ കിട്ടിയാല്‍ നാലുമാസം തൊഴിലാളികള്‍ക്ക് ചാകരയാണ് .പണിക്കാര്‍ മിടുക്കന്‍ മ്മാരും എന്നെപോലെ ജോലിക്കാരെ വിശ്വസിച്ച് .തിരക്കുകളില്‍ മുഴുകിയാല്‍ കിണര്‍ വര്‍ക്ക് ആറുമാസം വരെ കൊണ്ടു പോവാനും അവര്‍ക്ക് ഒരുമടിയുമില്ലന്നത് അനുഭവം എന്നെ പഠിപ്പിച്ചു.ജോലിക്കര്‍ അവരുടെ വഴിക്കും ഞാന്‍ ജോലി തിരക്കില്‍ എന്റെ വഴിക്കും ദിവസങ്ങള്‍ അതിന്റ വഴിക്കും നീങ്ങി തുടങ്ങി

ഇടക്കൊക്കെ മേസ്തിരിയെ വിളിക്കും എന്തായി വെള്ളം കാണുമല്ലോ അല്ലെ എന്ന ചോദ്യത്തിന് ഹ്രദയ ത്തെ കുളിര്‍പ്പിക്കുന്ന മറുപടി.എന്താ സംശയം നല്ല നനവുള്ള മണ്ണാണ് നിങ്ങള്ക്ക് ഭാഗ്യമുണ്ട്.ദിവസങ്ങള്‍ വീണ്ടും നീങ്ങിത്തുടങ്ങി വിഷുവിന്റെ തലേന്ന് മേസ്തിരിയുടെ പതിവില്ലാത്തൊരു ഫോണ്‍ വന്നു വെള്ളം കണ്ടെന്ന സന്തോഷത്തില്‍ ഫോണ്‍ എടുത്ത് കാതില്‍ വെച്ചു.മറുതലക്കല്‍ സംസാരം എന്നെ നിരാശനാക്കി.അല്‍പ്പം പ്രതീക്ഷയും.ഒന്നോ രണ്ടോ ദിവസം വെള്ളം കാണും തീര്‍ച്ച .സര്‍ ഞാന്‍ വിളിച്ചത് നാളെ വിഷു അല്ലെ പണിക്കാര്‍ അവധിയാണ് എന്നും കൊടുക്കുന്നതില്‍ ഒരുദിവസത്തെ പൈസകൂടി അധികം  തരണം വിഷു ആഘോഷിക്കാനാണ്.

അത്രേ ഉള്ളോ.മേസ്തിരി പറഞ്ഞ തുക കൊടുത്തു.വിഷു കഴിഞ്ഞു വര്‍ക്ക് തുടങ്ങി.അടുത്ത ദിവസം മേസ്തിരിയുടെ കോള്‍ വീണ്ടും വന്നു സന്തോഷത്തോടെ ഫോണ്‍ എടുത്തു മറുതലക്കല്‍ ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച വാക്ക് തന്നെ വെള്ളം കണ്ടു സര്‍.പിന്നെ മേസ്തിരി പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല എന്റെ മനസ്സ് ഗ്രാമവാസികളെ തോല്‍പ്പിച്ച സന്തോഷത്തില്‍ മതി മറന്നു അല്‍പ്പം തലക്കനവും.സര്‍ മേസ്തിരിയുടെ വിളി ഓ കണക്കു കൂട്ടണം അല്ലെ .അതല്ല സര്‍ പിന്നെ ജിജ്ഞാസ.വെള്ളം കണ്ടത് ശരിയാ പക്ഷെ അത് പേരിനു മാത്രം കണ്ടോ എന്ന് ചോദിച്ചാല്‍ കണ്ടു അത്രമാത്രം. കരിമ്പാറ യാണ് ഞങ്ങള്‍ പണി നിര്‍ത്തുകയാണ് .തൊട്ടു മുന്‍പ് അഹന്ത കൊണ്ടാണ് മേസ്തിരി പറഞ്ഞ വാക്കുകള്‍ കേള്‍ക്കാതിരുന്നത്‌ എങ്കില്‍.ഇപ്പൊ തകര്‍ന്നടിഞ്ഞ പ്രതീക്ഷയുടെ തളര്‍ച്ച. അതായത് കാറ്റു പോയ ബലൂണ്‍പോലെ.ദൈവമേ ഏകദേശം ഒരുലക്ഷം വയ്യ ആലോചിക്കും തോറും തളര്ച്ച കൂടുന്നു.മേസ്തിരി വീണ്ടും സര്‍ കണക്കു കൂട്ടണം ശരി അതും പറഞ്ഞു ഞാന്‍ ഫോണ്‍ കട്ടു ചെയ്ത് തളര്‍ന്നിരുന്നു.അല്‍പ നേരത്തേക്ക് ഷോകടിച്ച പോലെയായി ഞാന്‍ ശരീരം ആസകലം വാക്കുകള്‍ക്കു അതീതമായൊരു തരിപ്പനുഭവപ്പെട്ടു......

അടുത്ത ദിവസം ത്തന്നെ മേസ്തിരി പരഞ്ഞ പ്രകാരം കണക്കു കൂട്ടി ബാലന്‍സ് കൊടുക്കാന്‍ നേരത്ത് .വിനയത്തോടെ മേസ്തിരി പറഞ്ഞു എന്തായാലും സറിന്  നഷ്ടമാണ് എന്നെ വിശ്വാസമില്ലങ്കില്‍ സര്‍ കിണര്‍ അളന്നിട്ട്  ഞാന്‍ പറഞ്ഞ കോല്‍ ഉണ്ടോ എന്ന് നോക്കിയിട്ട് കാശ് തന്നാല്‍ മതി ആയി അതൊന്നും വേണ്ടടോ.പെട്ടന്ന് മേസ്തിരിയുടെ അമിത വിനയം അളവറിയാത്ത ഞാന്‍ അളവ് അറിയുന്ന അയല്‍വാസിയുടെ സഹായത്തോടെ കോല്‍ അളന്ന് ബാലന്‍സ് കൊടുക്കാന്‍ തന്നെ തീരുമാനിച്ചു.മേസ്തിരിയില്‍ പതിവില്‍ കവിഞ്ഞ വെപ്രാളം.ഇടക്കിടക്കുള്ള സംസാരം സര്‍ വിശ്വാസമില്ലങ്കില്‍ അളന്നിട്ട്  തന്നാല്‍ മതി. ഞാന്‍ ഒരുപാടു കിണര്‍ കുഴിപ്പിച്ചിട്ടുണ്ട്  ഇതുവരെ ഒരുരൂപപോലും അദികം ഞാന്‍ വാങ്ങിയിട്ടില്ല. ഞാന്‍ അത്രക്കാരനല്ല സര്‍.മേസ്തിരിയുടെ മഹത്ത്വം സൊയം പറഞ്ഞു കൊണ്ടേ ഇരുന്നു.അളവ് കഴിഞ്ഞപ്പോ. അണ്ടി കടിച്ച അണ്ണാനെ പോലെ മേസ്തിരി വിളറി എങ്ങിനെ നോക്കിയിട്ടും മേസ്തിരി പറഞ്ഞ അളവ് കിട്ടുന്നില്ല.അയാള്‍ പിച്ചും പിഴയും പറഞ്ഞു കൊണ്ടേ ഇരുന്നു അളവ് അങ്ങിനെ അല്ല ഇങ്ങിനെ അല്ല.ഒന്ന് ശരിയാണ് എനിക്ക് കിണറിനെ കുറിച്ചോ കിണറിന്റെ അളവിനെ കുറിച്ചോ ഒന്നു മറിയില്ല.പക്ഷെ പറ്റിക്കുന്നവരെ തിരിച്ചറിയാന്‍  സിക്സ്ത് സെന്‍സ് ഒന്നും വേണ്ടല്ലോ പ്രായോഗിക  ബുദ്ധി പോരെ അത് ആവശ്യത്തിന് ഉണ്ടെന്നാണ് കൂട്ടുകാരുടെ ഭാഷ്യം.ചുമ്മാ.

അക്കിടി പറ്റിയത് ഒന്നല്ല രണ്ടാണ് ഒന്ന് കൊട്ടന്‍ വേനലില്‍ ഗ്രാമവാസികളുടെ വാക്ക് കേള്‍ക്കാതെ
കിണര്‍ കുഴിക്കാന്‍ പുറപ്പെട്ടത്‌. മറ്റൊന്ന് ജോലിക്കാരെ അമിതമായി വിശ്വസിച്ചു ജോലി സ്ഥലത്തേക്ക് ഒരിക്കല്‍ പോലും തിരിഞ്ഞു  നോക്കാതിരുന്നതിന് .മേസ്തിരിയുടെ പൊടി പോലും അ പരിസരത്തു കണ്ടില്ല.പിന്നീട് അറിഞ്ഞു വിഷുവിന്റെ പെരുംപറഞ്ഞു അദിക കാശ് വാങ്ങിച്ചതില്‍ ചില്ലി കാശ് പോലും പണിക്കാര്‍ക്ക് കൊടുത്തില്ല എന്ന്‍. അതിലും രസകരം ജോലിക്കാര് കൂലി ചോദിക്കുമ്പോള്‍ സര്‍ കാശൊന്നും തന്നില്ല എന്ന സ്ഥിരം മറുപടി എന്റെ വായില്‍നിന്നും ജോലിക്കാര് സത്യം അറിയും വരെ അവരെന്നെ ശപിച്ചു കൊണ്ടിരിക്കയായിരുന്നു . എന്ത് പറയാനാ എല്ലാം കണ്ടു കൊണ്ട് നിര്‍ജീവമായ കിണര്‍ എന്നെ നോക്കി കളിയാക്കുന്നതുപോലെ തോന്നി അക്കിടി പറ്റി അല്ലെ.