30.12.14

-:എഴുത്തിൻ മാന്ത്രികത:-സൗഹൃദ വലയം വിപുലവും ദൃഡവുമായത് എഴുത്തിൻ മാന്ത്രികത ഒന്നു കൊണ്ട് മാത്രമാണ്. ഒരിക്കൽപോലും കണ്ടിട്ടില്ലാത്തവർ ആദ്യകാഴ്ച്ചയിൽ ചിരകാല പരിചിതരെപോലെ ഇടപഴകിയ അപൂർവ്വ നിമിഷത്തിൻ ഓർമ്മകൾ ഹൃദയത്തിൻ അടിത്തട്ടിൽ മായാതെ മറയാതെ നില നിൽക്കുന്നത് എന്നെ പലപ്പൊഴും അത്ഭുത പെടുത്തിട്ടുണ്ട്.

ഒന്ന് വ്യക്തമാണ് എഴുത്ത് സംവദിക്കുന്നത് ഹൃദയം ഹൃദയവുമായിട്ടാണ് അതുകൊണ്ട് തന്നെയും സൗഹൃദത്തിനു ദൃഡത ഏറുന്നു. അത്തരം ഒരു ഹൃദയ ബന്ധ ത്തിൻ കഥയാണ്‌ "പുനർജ്ജനിയിലൂടൊരു നക്ഷത്ര കുഞ്ഞ്" എഴുതിയ  യുവ കവിയത്രിയും ഓണ്‍ലൈൻ മാധ്യമങ്ങളിലെ സജീവസാന്നിധ്യം 2008 മുതൽ ബ്ലോഗ്‌ രംഗത്ത് സജീവം അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളീ മാസിക എഡിറ്റോറിയൽ അംഗം കോളമിസ്റ്റ് ഈ-മഷി ഓണ്‍ലൈൻ മാസിക എഡിറ്റോറിയൽ അംഗം അമേരിക്കയിൽ നിന്നുള്ള ആദ്യ മലയാളം റേഡിയോ സംരംഭമായ മലയാളി FMറേഡിയോ ജോക്കി വിശേഷണങ്ങൾ നിരവധി അതിലുപരി നല്ല സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന ആർഷ അഭിലാഷ് ഞാൻ സ്നേഹത്തോടെ വിളിക്കുന്ന ശ്യാമേച്ചീ എനിക്കെപ്പോഴും ഒരനിയൻ സ്നേഹം നിറഞ്ഞ മനസ്സോടെ തന്നിരുന്നു.ഒരമ്മയുടെ ഗർഭ പാത്രത്തിൽ ജനിക്കതെയും ഞാൻ അനുഭവിക്കുന്നു ഒരു ചേച്ചിയുടെ സ്നേഹവാത്സല്യം.

ജോലി തിരക്കിനിടയിൽ വൈകിട്ട് മൂന്നു മണിയോടടുത്ത് എനിക്കൊരു കാൾ വന്നു പരിചിത മല്ലാത്ത നമ്പറിൽ ഫോണ്‍ എടുത്തു മറുതലയ്ക്കൽ സ്നേഹ വാത്സല്യം എനിക്ക് വ്യക്തമായി ശ്യാമേച്ചി ആണെന്ന് ഞാൻ വരുന്നുണ്ട് കാണാനൊക്കുമൊ എന്ന് കൂടെ ഏട്ടനും മോനും ജോലിയുടെ ക്ഷീണം എങ്ങോ മറഞ്ഞു സ്നേഹവാൽസല്യങ്ങളുടെ പുതു കിരണം എന്നിൽ സന്തോഷ നിമിഷങ്ങൾ സമ്മാനിച്ചു നിങ്ങൾ എത്തിയിട്ട് തിരക്കൊഴിഞ്ഞു വിളിച്ചോളൂ എവിടെയാണെങ്കിലും ഞാൻ വന്നു കണ്ടോളാം അതുപറഞ്ഞു ഞങ്ങൾ ഫോണ്‍ വെച്ചു.

കാത്തിരുപ്പ് വിരസതയ്ക്ക് വഴിമാറിതുടങ്ങിയപ്പൊ സമയം ആറു മണിയോടടുക്കുന്നു ഞാൻ ഫോണ്‍ വിളിച്ചു മറുതലയ്ക്കൽ എടാ ഞാൻ വിളിക്കാൻ തുടങ്ങു വായിരുന്നു തിരക്കൊഴിഞ്ഞപ്പോഴെക്ക് ഒത്തിരി ലെറ്റായി ഞങ്ങൾ തിരികെ നാട്ടിലേക്ക് പോകുവാ എങ്ങനെയാ ഒന്ന്കാണുക പോകുന്ന വഴിയിൽ വെച്ച് ഞങ്ങൾ കണ്ടു മുട്ടി ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർ പക്ഷേ ഞങ്ങൾ നിമിഷ നേരം ഒരുപാടു സ്നേഹ നിമിഷങ്ങൾ ഒടുവിൽ
"ഷംസനിയന് സ്നേഹപൂർവ്വം ശ്യമേച്ചി" എന്ന എഴുത്തോടെ ആദ്യ കവിതാ സമാഹാരം സ്നേഹസമ്മാനം ഞാനും മോനും ശ്യമേച്ചിയും ഹൃദയ ഭാജനത്തിൻ മൊബൈൽ ഫ്രൈമിൽ വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു ഹൃദയത്തിൽ ഒരുപിടി നല്ല നിമിഷങ്ങളുടെ  ഓർമകളുമായി....

പുനർജ്ജനിയിലൂടൊരു നക്ഷത്ര കുഞ്ഞ് എന്ന കവിതാ സമാഹാരം ഒരിരുപ്പിനു വായിച്ചു തീർക്കയയിരുന്നു ഞാൻ ഭാഷയുടെ അതികടിനത ഇല്ലാതെ അതിശയോക്തി ഇല്ലാതെ ഹൃദയ വരികളുടെ ഒരുകൂട്ടിവെക്കൽ 

ആർഷയുടെ ഹൃദയസ്പർശമായ സമർപ്പണതുടക്കം ഹൃദയത്തെ  ആർദ്രമാക്കുന്നു 

"കുത്തിക്കുറിച്ചതൊക്കെയും കവിതയാണെന്ന് പറഞ്ഞ അച്ചന്,നീ എഴുതുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ലന്നു പറഞ്ഞ അമ്മയ്ക്ക് 
കുഞ്ഞി പെങ്ങളുടെ കവിത എന്നൂറ്റം കൊള്ളുന്ന ചേട്ടമ്മാർക്ക് 
എഴുതുന്നതെന്തും ആദ്യം വായിക്കുന്ന നല്ല പാതിക്ക് അമ്മയുടെ കവിതപോലെന്തോ മൂളിനടക്കുന്ന കുഞ്ഞു മനസ്സിന് നീ എഴുതൂ എന്ന് പ്രോത്സായിപ്പിക്കുന്ന എന്റെ ചെർപ്ലശ്ശേരി അച്ചനുമമ്മയ്ക്കും എന്നെ ഓർത്ത് അഹങ്കരിക്കുന്ന ചില സഹമനസ്സുകൾക്ക്.

നമ്മുടെ കുട്ടിയാണിവൾ എന്ന് നിഷ്കളങ്കമായിസന്തോഷിക്കുന്ന സ്നേഹിക്കുന്ന ഗുരുസ്ഥാനിയർക്ക്.ബന്ധു മിത്രാതികൾക്ക് നിങ്ങളെയൊക്കെ ഓർക്കാതെ നന്ദി പറയാതെ നിങ്ങൾക്ക് സമർപ്പിക്കതെ ഈ പുസ്തകത്തിന് എന്നെ അടയാളപ്പെടുത്താനാകില്ല എനിയുമോർക്കുന്ന ചില ശബ്ദങ്ങളും മണങ്ങളും ചിരികളും കാറ്റൂയലാട്ടങ്ങളും പറയാൻ വിട്ടുപോയ പേരുകളും വരികളിൽ ഓർക്കുന്നു"
                                                                                                         സ്നേഹപൂർവ്വം ആർഷ

ജീവിത ത്തിൽ ഒരഴുത്തു കാരന് ഏറ്റവും വലിയ സ്വപ്നമാണ് താൻ കുത്തി കുറിച്ച വരികൾ ഒരു പുസ്തകമാക്കി ഇറക്കുക എന്നത് ആ ഒരു അസുലഭ നിമിഷം കൈവന്നപ്പോഴും തന്നെ കൈപിടിച്ചു നടത്തിയ ഗുരു സ്ഥാനിയരെ സ്മരിക്കാൻ വന്ന വഴികളെ ഓർക്കാൻ ഒരു ശ്രമകരമായിരുന്നു കവിതാ സമാഹാരത്തിലെ സമർപ്പണം അതിൽ ആർഷ വിജയിച്ചിരിക്കുന്നു

പിന്നണി ഗായകൻ ജി വേണുഗോപാൽ സാറിന്റെ ആമുഖം കവിതാ സമാഹാരത്തിന് മാറ്റ് കൂട്ടുന്നു കവിതകളുടെ രത്ന ചുരുക്കം വളരെ രസകരമായി നമുക്ക് പറഞ്ഞു തരുന്നു അദ്ധേ ഹത്തിൻ വരികളിലൂടെ 

ഈ കവിതകളിൽ ഒട്ടുമിക്കവാറും പാടി ഫലിപ്പിക്കുവാൻ പറ്റാത്തവ ആയിരിക്കും പക്ഷെ അവ പ്രതിനിധാനം ചെയ്യുന്ന ഒരു ചിന്താധാരയുണ്ട്.
അവയ്ക്ക് പുറകിൽ ബഹിർമുഖ ചിന്തകളും വികാരങ്ങളും ആർ ജ്ജവവുമുണ്ട് അതിനെ ഞാൻ അഭിനന്ദിക്കുന്നുഅവയിലെ ശക്തിയും ദൗ ർബല്യവും പ്രണയവും പരാജയവും ഭയവും ഭക്തിയും വിരക്തിയും -ഇവയൊക്കെ എനിക്ക് ആകർഷണീയമായി തോന്നി 

ആർഷയുടെ വരികൾ പ്രണയത്തിലൂടെയും വിരഹത്തിലൂടെയും ചിരിയിലൂടെയും ആശങ്കയിലൂടെയും നമ്മോടൊപ്പം സഞ്ചരിക്കുന്നു 
ഈ കവിതകൾ ആശയം കൊണ്ടും അവതരണ രീതി കൊണ്ടും ഒരു നല്ല കൂട്ടിവെക്കലാണ്. 

സ്നേഹപൂർവ്വം ശ്യാമേച്ചിയുടെ [ആർഷ അഭിലാഷ്] മുൻപിൽ സവിനയം 

ഷംസുദ്ദീൻ തോപ്പിൽ 

20.12.14

-:പ്രകൃതിയുടെ പച്ചപ്പിലേക്ക്:-

പാഴ്പുല്ല് പിടിച്ചുകിടക്കുന്ന നമ്മുടെ പുരയിടം വൃത്തിയാക്കി അവിടങ്ങളിൽ വീട്ടാവശ്യത്തിനുള്ള കൃഷി ഇറക്കയാണെങ്കിൽ 
ഇറക്കുമതി ചെയ്യുന്ന വിഷം കഴിക്കുന്നത്‌ നമുക്ക് ഒഴിവാക്കാം...

ഒരു അവധി ദിവസം.നിങ്ങളുടെ അവധി ദിവസമോ ?...


ഷംസുദ്ദീൻ തോപ്പിൽ

16.12.14

-:അതിഥി:-

അദ്ധ്യാപനം ഇഷ്ടമുള്ളതുകൊണ്ടാണ് കോളജ് കഴിഞ്ഞ ഉടനെ ഇഗ്ലീഷു് മീഡിയം സ്കൂളിൽ  അദ്ധ്യാപികയായി ജോലിക്ക് കയറിയത് വർഷങ്ങളായി പഠിപ്പിച്ചു കൊണ്ടിരുന്ന എൽ കെ ജി ക്ളാസ്സിലെ കുട്ടികളുടെ കൂടെ തന്നെ ഞാൻ ചോദിച്ചു വാങ്ങിയതാണ് അവരുമായുള്ള യൂ കെ ജ് ക്ലാസ്സ്.എൽ കെ ജി കുട്ടികളെ പിരിയാൻ മനസ്സ് അനുവദിച്ചില്ല അത് ഇങ്ങനെയൊരു വേദനയിൽ ചെന്നവസാനിക്കുമെന്ന് അറിഞ്ഞേ ഇല്ല

ചിലപ്പോഴൊക്കെ തോന്നിപ്പോവാരുണ്ട് നമ്മുടെ ഇഷ്ടങ്ങളെയും സ്വപ്നങ്ങളെയും നമ്മിൽ നിന്നകറ്റൽ ദൈവവികൃതി ആണെന്ന്

പിന്നിട്ട രാത്രികളിൽ ഉറക്കം അരികിലെത്താൻ മടി കാണിക്കുന്ന പോലെ എന്തെ ഉറക്കിനുപോലും തന്നെ വേണ്ടാതായോ ഒന്ന് കണ്ണടച്ചാൽ കാണുന്നത് ആ പിജ്ജോമനയുടെ നിഷ്കളങ്കമുഖമാണ് ദൈവമേ എന്തിനായിരുന്നു ഈ ക്രൂരത
അഞ്ചു വയസ്സ് വരെ വളർത്തി വലുതാക്കിയ ആ പിജ്ജൊമനയെ എങ്ങനെ മറക്കാൻ കഴിയും അവന്റെ അച്ചനുമമ്മയ്‌ ക്കും. അവന്റെ ടീച്ചറായ എനിക്കുപോലും അതിനു കഴിയുന്നില്ല പിന്നെയാണോ അവർക്ക്

യൂ കെ ജ് ക്ലാസ്സിലെ  ഏറ്റവും ചെറുപ്പം തോന്നുന്നകുട്ടി എന്നു വേണമെങ്കിൽ പറയാം നിഷ്കളങ്കതയുടെ നിറകുടമായ അരവിന്ദ് പഠിക്കാൻ അത്ര മിടുക്കനായിരുന്നില്ല വികൃതി കൊണ്ടവൻ ക്ലാസ്സിൽ അറിയപ്പെട്ടവനും

ആളികത്തുന്ന വിളക്കുകൾ പെട്ടന്ന് അണഞ്ഞു പോകുമെന്നത് യാഥാർത്യ മാകും വിദമായിരുന്നു പിന്നിട്ട ദിനങ്ങൾ. കുട്ടികളുടെ ഉച്ച ഭക്ഷണം കഴിഞ്ഞ് ക്ലാസ് തുടങ്ങിയപ്പൊ ബോർഡിൽ എഴുതിയ വാക്കുകൾ നോട്ടു ബുക്കിൽ പകർത്തി എഴുതാൻ പറഞ്ഞു കുട്ടികൾ എഴുതുന്നത്‌ ഓരോന്നും ശ്രദ്ധിച്ച് അക്ഷര തെറ്റുകൾ തിരുത്തി കൊടുത്തു കൊണ്ടിരിക്കയാണ് അരവിന്ദിന്റെ
ഉച്ചത്തിലുള്ള കരച്ചിൽ കേട്ടത് മിസ്സ്‌ എനിക്കു വയ്യ വല്ലാതെ തല വേദനിക്കുന്നു
സഹിക്കാൻ കഴിയുന്നില്ല മിസ്സ്‌ അതുപറഞവൻ ഓടി വന്ന് എന്നിലേക്ക്‌ വീണു
 തോട്ടപ്പുറത്തുള്ള ക്ലാസ്സിലെ ടീച്ചേർസും ഓടി എന്റെ ക്ലാസ്സിൽ വന്നു എന്ത എന്തു പറ്റി അപ്പോഴേക്ക് ഞാൻ എന്റെ ചെയറിൽ ഇരുന്നിരുന്നു അരവിന്ദ് എന്റെ മടിയിൽ കിടന്നു പിടഞ്ഞു അപ്പൊഴൊക്കെയും അവന്റെ വേദനയാർന്ന ശബ്ദം നേർത്തു നേർത്തു വന്നു ഒടുവിൽ നിശബ്ദ നായി അവൻ എന്റെ മടിയിൽ കുഴഞ്ഞു കിടന്നു കരച്ചിൽ കേട്ട് ഓടിവന്നവരും ഞാനടക്കം ഒരു മിഷം എന്തു ചെയ്യണമെന്നറിയാതെ തരിച്ചു പോയി ക്ലാസ്സിലെ കുട്ടികളിൽ പലരും ഈ രംഗം കണ്ട് പേടിച്ചു കരയാനും തുടങ്ങി....

ഒരുവിധം ഞങ്ങൾ അരവിന്ദിനെ ഹോസ്പിറ്റലിൽ എത്തിച്ചു ഐ സീ യു മുൻപിൽ ഭയപ്പാടോടെ നിന്നു നല്ലത് മാത്രം കേൾക്കണമെന്ന് പ്രാർത്ഥിച്ചു കൊണ്ട് അൽപ്പം കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വന്നു എന്ത് കേൾക്കരുതെന്നു ദൈവത്തോട് പ്രാർഥി ച്ചോ അതുതന്നെ സംഭവിച്ചിരിക്കുന്നു ആ പിഞ്ചു കുഞ്ഞ് ഇനി ഒരിക്കലും തിരികെ വരാത്ത ലോകത്തേക്ക് പോയിരിക്കുന്നു ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കു എല്ലാം കഴിഞ്ഞുരുന്നെന്ന് ഡോക്ടർ പറഞ്ഞപ്പൊ ഞെട്ടിയത് ഞാനായിരുന്നു തന്റെ മടിയിൽ  വെച്ചാണ് അരവിന്ദ് മരിച്ചതെന്ന അറിവ് എന്നിൽ വല്ലാത്തൊരു ഉൾകിടില മുണ്ടാക്കി

മരണം എപ്പൊഴും അങ്ങനെയാണ്  ആദിത്യമര്യാദയുടെ പുതുമ നുകരാതെ വേദനയുടെ കൈപ്പുനീർ നമ്മിൽ അവശേഷിപ്പിച്ച് ഇഷ്ടപ്പെട്ടവരുമായി കടന്നുകളയുന്ന ക്ഷണിക്കാതെ വരുന്നൊരു അതിഥി

ഷംസുദ്ദീൻ തോപ്പിൽ
13.12.14

-:ചുംബനം:-

പവിത്ര പ്രണയത്തിൻ സിംബലായ ചുംബനത്തെ തെരുവിലിറക്കുന്നത് എത്ര ആഭാസകരമെന്നത് പലപ്പൊഴും ഒരു ചോദ്യചിന്നമാകുന്നു.ഞാനടക്കമുള്ള എന്റെ തലമുറ കിടപ്പറകൾക്ക് തെരുവിൽ പാ വിരിക്കുന്നത് അതി വിതൂരമാല്ലാതെ കാണേണ്ടി വരുമോ ?അത് മറ്റൊരു സമരമുറയായി ആവിർഭവിക്കുമൊ?

ഷംസുദ്ദീൻ തോപ്പിൽ

29.11.14

-:നിഴൽപാടുകൾ :-

നീണ്ട ഇരുപതു വർഷങ്ങൾ പിതൃത്വം നിശേദിക്കപ്പെട്ട ഹതഭാഗ്യന്റെ റോൾ ജീവിതത്തിൽ ആടി തീർക്കുക അത്ര എളുപ്പമായിരുന്നില്ല.ഓർമവെച്ച നാളുമുതൽ വെറും കേട്ടു കേൾവി മാത്രമുള്ള അച്ഛനെന്ന സങ്കൽപ്പം ഹൃദയത്തിന്റെ കോണിലെവിടെയോ ഒരുവിങ്ങൾ.....

കഷ്ടതയ്ക്ക്‌ നടുവിൽ അമ്മയുടെ ആത്മ ബലവും ആണ്‍കുട്ടി എന്ന സമൂഹത്തിന്റെ പരിഗണനയും എന്നിലൂടെ എന്റെ അമ്മയെ ജീവിക്കാൻ പ്രേരിപ്പിച്ചു. അമ്മയുടെ കൈപേറിയ ജീവിതത്തിനിടയിലും അമ്മ പലപ്പോഴും ആത്മഗതംപോലെ പറയുമായിരുന്നു മോനൊരു പെണ്‍കുട്ടി ആയിരുന്നേൽ അമ്മ എപ്പൊഴോ ജീവനോടുക്കിയേനെ

അച്ഛന്റെ സമ്പൽ സമൃദമായ ജീവിതത്തിൽ ബലിയാടാക്കപെട്ട എന്റെ ചെറുപ്പം വേദനാജനകമായിരുന്നു കണ്ണുനീരോടെ മാത്രം ഓർത്തെടുക്കാവുന്ന എന്റെ ബാല്യം അച്ഛനും അമ്മയും ജീവിച്ചിരിക്കെ അനാഥാലയ നാലുചു വരുകൾക്കുള്ളിൽ തളയ്‌ക്കപെട്ട ബാല്യം. കളിക്കിടയിൽ താഴെവീണ് കൈമുറിഞ്ഞു വേദനകൊണ്ട് പുളയുമ്പൊഴും സ്നേഹവാത്സല്യങ്ങൾ ക്കുപകരം പരിഹസിക്കുന്ന മുഖങ്ങൾ ഒരിക്കെ ദാഹം സഹിക്ക വയ്യാതെ വവിട്ടുകരഞ്ഞപ്പൊ ശല്യമെന്ന് പറഞ്ഞു ഹോസ്റ്റൽവാർഡൻ കയ്യിൽ കിട്ടിയ വെളിച്ചെണ്ണ കുപ്പി എന്റെ അണ്ണാക്കിലേക്ക്കമിഴ്ത്തി വഴുവഴുപ്പിനിടയിലും ഞാനത് ആർത്തിയോടെ കുടിച്ചു ഒച്ച വെച്ചാൽ കൊന്നു കളയുമെന്ന ഭീഷണിക്ക് മുൻപിൽ പേടമാൻ വേട്ടകാരന്റെ മുൻപിൽ അകപെട്ട മരണഭയവുമായി വിങ്ങിപൊട്ടിയ നാളുകൾ...

ഇടവിട്ട മാസങ്ങളിൽ എനിക്കിഷ്ടപെട്ട ഭക്ഷണവുമായി ഓടികിതച്ചെത്തുന്ന അമ്മയുടെ മുഖം അമ്മ ജോലിക്കുനിൽകുന്ന വീട്ടിലെ കുട്ടികളുടെ പഴയ ഉടുപ്പുകൾ എന്റെ നേരെ നീട്ടുമ്പോൾ അമ്മയുടെ കണ്ണുകൾ  നിറയുന്നത് എന്നിൽ നിന്നും മറയ്ക്കാൻ പാടു പെടുന്നതിനിടയിലും മോൻ നന്നായി പഠിച്ച് വലിയ ആളാകുമ്പൊ മോന് പുത്തനുടുപ്പ്‌ വാങ്ങാലോ? വേദനക്കിടയിലും സന്തോഷകരമായ നിമിഷങ്ങൾ നൽകിയനാളുകൾ.മകനുവേണ്ടി ജീവിതമർപ്പിച്ച പാവം അമ്മ

ദൈവ സൃഷ്ടിയിൽ ഭംഗിയേറിയ ആണ്‍വേശ്യയാക്കപ്പെട്ട വേദനാജനകമായ ചെറുപ്പകാലം പവിത്ര മാക്കപ്പെട്ട ഭാര്യ ഭർതൃ ബന്ധത്തിന്റെ സുഖാ നുഭൂതിയിൽ മതിവരാതെ പ്രകൃതി വിരുദ്ധ പീഡത്തിന് പിറകെ പോകുന്നവർക്ക് വെറുപ്പോട് കൂടി മാത്രം വഴങ്ങി കൊടുത്ത നാളുകൾ അവരിൽനിന്നും കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ട് ജീവിതം കരു പിടിപ്പിക്കാനുള്ള  നെട്ടോട്ടം മോഹന വാഗ്ദാനങ്ങൾക്ക് ജീവിതത്തിൽ നിമിഷ നേരെത്തെ ആയുസുള്ളൂ എന്ന് മനസ്സിലാക്കി തന്ന നാളുകൾ മറ്റുള്ളവരുടെ ആട്ടും തുപ്പുമേറ്റു വളർന്ന പിന്നിട്ട കാലങ്ങൾ അതികഠിനമായ യാത്രക്കൊടുവിൽ ഞാൻ വിജയിച്ചു കയറിയപ്പൊഴെക്കു പ്രതാപവും ചോര തിളപ്പും നഷ്ടപെട്ടവനായി തിരികെ എത്തിയ അച്ചനെ എല്ലാം മറന്ന് രണ്ടു കയ്യും നീട്ടി സ്വീകരിച്ച മനസാക്ഷിയെ ബലിയാടാക്കുന്ന പ്രവർത്തി മണ്ഡലം പണിയാൻ അമ്മയുമായി കൂട്ടുപിടിച്ച് അച്ഛൻ കാട്ടികൂട്ടുന്ന കൊള്ളരുതാഴ്മകൾ വേദനയോടെ നോക്കി
നിൽക്കാനേഎനിക്കായുള്ളൂ...
വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളത്തിട്ട അവസ്ഥ

ചെയ്തു കൂട്ടിയ പാപത്തിൻ മോചന ശ്രമം ശിഷ്ട കാലം കൊണ്ട് നേടിയെടുക്കുന്നതിനു പകരം വിഷമയമായ ജീവിത ശൈലി പിന്തുടർന്നാൽ തെരുവോരങ്ങൾ മരണമെന്ന സമസ്യക്ക് പാ വിരിച്ചേക്കാം 

ഷംസുദ്ദീൻതോപ്പിൽ


27.11.14

-:മുൻവിധി:-

പ്രാവർത്തികമാക്കേണ്ട കാര്യങ്ങൾ മുൻവിധി ഇല്ലാതെ നടപ്പിൽവരുത്തിയാൽ ശിഷ്ടകാലം അസ്വസ്ഥതകൾക്കു നടുവിൽ അകപ്പെടും

ഷംസുദ്ദീൻ തോപ്പിൽ

25.11.14

-:നിമിഷങ്ങൾ:-

ആരവങ്ങൾക്കിടയിൽ ജീവിക്കുമ്പോഴും ആരവങ്ങൾ ഒഴിയുന്ന നിമിഷങ്ങൾ അരികെയെന്നത് നമ്മൾ പലപ്പോഴും വിസ്മരിക്കുന്നു

ഷംസുദ്ദീൻ തോപ്പിൽ

-:മൊബൈൽഫ്രൈമിൽ:-

പുറത്തെ കറക്കത്തിനോടുവിൽ ക്ഷീണിതരായി ഞങ്ങൾ  ഹോട്ടൽ ലോബിയിലെത്തി ഉറക്കം കണ്ണുകളെ തഴുകി തലോടാൻ തുടങ്ങിയിട്ട് സമയം അതിക്രമിച്ചിരിക്കുന്നു ക്ഷീണത്തിനിടയിലും ഹൃദയഭാജനത്തിൻ മൊബൈൽ ഫ്രൈമിൽ23.11.14

-:സൗഹൃദം:-


 "തിരികെ ലഭിക്കാത്ത സൗഹൃദം പ്രതീക്ഷകൾക്കപ്പുറംവേദന നൽകുന്നു"
                                                    ഷംസുദ്ദീൻ തോപ്പിൽ

18.11.14

-:യാത്രയ്ക്കിടയിലെ മധുരനൊമ്പരം:-


തിരക്കുകൾക്കിടയിലെ പുതുനിശ്വാസമാണ് യാത്രകൾ കൊഴിഞ്ഞു പോയ അക്ഷരങ്ങൾ തേടിയുള്ള യാത്ര പുതുമയാർന്ന സ്ഥലങ്ങൾ പുതിയ ആളുകൾ വ്യത്യസ്ത
ഭാഷകൾ സംസ്കാരങ്ങൾ അങ്ങിനെ അങ്ങിനെ ഇന്നലകൾ പിരിമുറുക്കങ്ങൾക്ക് വഴിമാറിയെന്ന് എനിക്ക് തോന്നി തുടങ്ങിയപ്പോഴാണ് യാത്ര പറഞ്ഞു കൊണ്ടൊരു യാത്രയ്ക്ക് പുറപ്പെട്ടത്‌.

ഭാഷയുടെയോ വേഷഭൂഷാദികളുടെയോ അതിർ വരമ്പുകൾ ക്കപ്പുറം തെളിർമയാർന്നൊരു സൗഹൃദകൂട്ടിലകപ്പെട്ട നൈർമല്യമാർന്നൊരു അനുഭൂതി സമ്മാനിച്ച എത്ര യെത്ര സൗഹൃദങ്ങൾ ദീർഘദൂര യാത്രയുടെ അവസാനം വരെ മാത്രം നീണ്ടു നിൽകുന്ന ബന്ധങ്ങൾ യാത്രയുടെ തുടക്കം അപരിചിതരായി പുറപ്പെട്ടവർ യാത്രപറഞിറങ്ങുംപോഴേക്ക് ഈറനണിയുന്ന കണ്ണുകളുമായി യാത്രപറഞ്ഞകലുന്നു ഇനി ഒരിക്കൽപോലും കണ്ടു മുട്ടാൻ സാധ്യമല്ലന്നുള്ള ബോധ്യത്തിനോടുവിലും പ്രതീക്ഷയുടെ ചെറുകണം ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് .

പല യാത്രകളും കണ്ണിന്റെ കുളിർമയെക്കാൾ ഹൃദയത്തിന്റെ കുളിർമയായിരുന്നു എന്നിൽ പുതുവസന്തം കൊണ്ടുവന്നത് യാത്രകൾപലപോഴും സന്തോഷം നൽകുമെങ്കിലുംപിറന്നമണ്ണിന്റെ ഹൃദയ വിശുദ്ധിക്കപ്പുറം സുഖകരമായ അനുഭൂതി നല്കാൻ ഒരു യാത്രയ്ക്കുമാവില്ലന്നുള്ള സത്യം പലപ്പോഴും നമ്മൾ വിസ്മരിക്കുന്നു. യാത്രയ്ക്കിടയിലെ മധുര നൊമ്പരമായിരുന്നു തിരികെ പിറന്ന മണ്ണിലേക്കുള്ള യാത്ര. യാത്ര തുടങ്ങുമ്പോഴേ ഗാർഡൻസുകളുടെ നഗരമായ ബാഗ്ലൂരിൽ അവസാനിപ്പിച്ച് തിരികെ മടങ്ങാനായിരുന്നു പ്ലാൻ അതുകൊണ്ടുതന്നെ എത്തിയ ഉടനെ ട്രെയിൻ ടിക്കറ്റ്‌ എടുക്കാനുള്ള ശ്രമമായി ഓണ്‍ലൈനിൽ എത്ര പരതിയിട്ടും പ്രതീക്ഷിച്ച ടിക്കെറ്റ് കിട്ടിയില്ല അവസാനം കിട്ടിയത് ലോക്കൽ ചെയർകാർ മണിക്കൂറുകൾ നീളുന്ന യാത്ര മൂന്നുപേർ തിങ്ങിയിരിക്കുന്ന സീറ്റിൽ തിങ്ങിയിരുന്നുള്ള യാത്ര വളരെ ദുസ്സഹമണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ട്രെയിനിൽ കയറി ടി ടി ആറിന്റെ കാലു പിടിച്ച് എസി കമ്പാർട്ടുമെന്റിൽ കയറിപറ്റാമെന്നുള്ള പ്രതീക്ഷയോടെ ടിക്കെറ്റ് എടുത്തു 

മൂന്നു ദിവസത്തെ സുഖകരമായ ബാഗ്ലൂർ വാസത്തിനോടുവിൽ യാത്ര പുറപ്പെട്ടു പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു ട്രെയിനിൽ നല്ല തിരക്കനുഭവപ്പെട്ടു മൂന്നു പേർ ഇരിക്കാവുന്ന സീറ്റിൽ ഒരു വിധം പെടാപടോടുകൂടിയുള്ളയാത്ര അതിരാവിലെ പുറപ്പെട്ടതിനാൽ ശരിയാവണ്ണം ഒന്നു ഉറങ്ങാൻ പോലും കഴിഞ്ഞില്ല ദിവസങ്ങള് നീണ്ടയാത്രകൾ അധികവും രാത്രി ആയതിനാൽ ദിവസങ്ങളുടെ ഉറക്കക്ഷീണം കണ്‍പോളകളെ തഴുകി അടയ്ക്കുന്നു കാലുകളൊന്നു നിവർത്തൻ കഴിയാത്തത്ര തിരക്ക് ബാത്ത് റൂമിന്റെ അടുത്തായതിനാൽ ദുസ്സഹമായ വാസനകൾ മൂക്കിൽ വന്നടിക്കുന്നു അങ്ങിനെ രണ്ടും കൽപിച്ച് കന്നഡ കാരനായ ടി ടി ആറിനെ ചെന്നു കണ്ടു കന്നഡ ഗൊത്തില്ലാത്തതു കൊണ്ട് ഒരുവിധം മുറി ഹിന്ദിയിൽ പറഞ്ഞൊപ്പിച്ചു ചില നേരങ്ങളിൽ ഭാഷയ്ക്ക്‌ പകരം മുഖങ്ങളിലെ ദൈന്യത ആശയ വിനിമയമായി രൂപാന്തര പെടുന്ന നിമിഷങ്ങൾ 

ട്രെയിനിൽ രണ്ട് എ സി ബോഗി മാത്രമേ ഒളളൂ അതാണെങ്കിൽ ഫുള്ളാ എന്നുടെ കേട്ടപ്പോ വല്ലാത്തൊരു തളർച്ച അനുഭവപ്പെട്ടു വീണ്ടും മുഖത്ത് ദൈന്യത അതുകണ്ടിട്ടെന്നോണം ടി ടി ആറിന്റെ സഹായ മനസ്കത ഇവിടെ വയിറ്റ് ചെയ്യൂ ഞാനൊന്നു നോക്കട്ടെ അതും പറഞ്ഞയാൾ എ സി യിലേക്ക് കയറിപോയി ഞാൻ ഗ്ലാസ്‌ ഡോറിലൂടെ ത്തെ ദയനീയമായി നോക്കി
പാസൻജ്ജെർസിന്റെ ടിക്കെറ്റ് നോക്കുന്നതിനിടയിലും ഇടം കണ്ണിട്ട്‌ നൊക്കുമ്പൊഴൊക്കെയും മുഖത്ത് ഒന്നൂടെ ദയനീയത വരുത്തി പെട്ടന്ന് അദ്ദേഹമെന്നെ വലതു കൈ കൊണ്ട് മാടിവിളിച്ചു 

ദൈവമേ രക്ഷപെട്ടു യാത്രക്കാരന്റെ ക്യാന്സലേഷനിൽ എനിക്കൊരു എസി ചെയർ കാറിൽ ഇടം കിട്ടി ടി ടി ആറിന്റെ സന്തോഷത്തിന് ചെറിയൊരു കൈമടക്കും കൊടുത്ത് അദ്ദേഹം പറഞ്ഞ നമ്പറിൽ സീറ്റ് കണ്ടെത്തി കയ്യിലുള്ള ലഗേജ് ബർത്തിൽ ഒതുക്കി വെച്ച് ആശ്വാസത്തോടെ ഉറങ്ങാനുള്ള തയ്യാറെടുപ്പുമായി സീറ്റിൽ ചാഞ്ഞിരുന്നു അപ്പോഴാണ്‌ തൊട്ടടുത്തിരിക്കുന്ന ആഢ്യത്വമുള്ലൊരു അമ്മയെ എന്റെ ശ്രദ്ധയിൽ പെട്ടത് ഏതാണ്ട് അൻപതി നോടടുത്ത പ്രായം തൊന്നിക്കുന്നൊരമ്മ എന്നെ തന്നെ നോക്കിയിരിക്കുന്നു ഞാനതത്ര ശ്രദ്ധിച്ചില്ല 

ഉറക്കം എന്റെ കണ്ണുകളെ വീണ്ടും തഴുകി തലോടി ഞാൻ പതിയെ ഉറക്കിലേക്ക് വഴുതി വീണു എ സി യുടെ തണുപ്പ് എന്റെ ശരീരത്തിൽ കുളിർമയേകി 

യാത്രക്കിടയിൽ എപ്പോഴോ വിശക്കുന്നവയറു മായി ഞാൻ ഞെട്ടി ഉണർന്നു അപ്പോഴാണ് ഞാൻ ഓർത്തത് കാലത്ത് മുതൽ ഒന്നും കഴിച്ചില്ല ഉറക്ക് ക്ഷീണം കൊണ്ട് അതത്ര കാര്യമാക്കിയില്ല ഉറക്കിനൽപ്പം ശമനം കിട്ടിയപ്പോഴാണ് ശരീരം പ്രതികരിക്കാൻ തുടങ്ങിയത് അതുഫലമാണ് ഈ ഞെട്ടി ഉണരൽ പതിയെ കണ്ണ് തുറന്ന് മൊബൈൽ സ്ക്രീനിൽ സമയം നോക്കി സമയം ഒരുമണിയോടടുക്കുന്നു ചാഞ്ഞിരുന്ന സീറ്റ് അൽപ്പം പൊക്കി നിവർന്നിരുന്നു തൊട്ടുമുൻപിലെ ചെയർ ടാബ്ലിളിൽ ഒരുപാത്രത്തിൽ കട് ലറ്റും ഒരുകുപ്പി വെള്ളവും വിശ്വസനീയതയോടെ വീണ്ടും ഞാൻ അതിലേക്ക് നോക്കി ഇനിയിപ്പോ ഉറങ്ങുന്നതിനു മുൻപ് ഞാൻ വാങ്ങിയതാണോ? എയ് അല്ല പിന്നെ എന്റെ പരുങ്ങൽ കണ്ടിട്ടെന്ന വണ്ണം അടുത്തിരിക്കുന്ന അമ്മ എന്നെ വിളിച്ചു മോനെ ഇതു ഞാൻ വാങ്ങിയതാ മോനെ ഉറക്കം ശല്യപെടുത്തെണ്ടന്നുകരുതി.

ആ അമ്മയുടെ മുൻപിലെ ചെയർ ടാബ്ലിലും ഉണ്ട് ഒരുപാത്രത്തിൽ കട് ലറ്റ് മോൻ ഉണരുമ്പോ നമുക്ക് ഒരുമിച്ചു കഴിക്കാന്നുകരുതി അത്ഭുതത്തോടെ ഞാൻ അവരുടെ മുഖത്തേക്കും കട് ല റ്റ് വെച്ച പത്രത്തിലേക്കും നോക്കി ഒരുപരിചയവും ഇല്ലാത്ത അവർ വിശപ്പിനിടയിലും എന്റെ ചിന്തകൾ കാടുകയറി ദിനംപ്രതി പത്ര മാധ്യ മങ്ങളിൽ ട്രെയിനിൽ ഭക്ഷ്യ വസ്തുക്കളിൽ മയക്ക് മരുന്ന് കലർത്തി കളവുനടത്തുന്നവരെ കേൾക്കാറുള്ളതാണ് അവരിൽ പെട്ട വല്ലവരും എയ് അതിനെന്റടുത്ത് എന്റെ ചിന്തകളെ ഭേദിച്ചു കൊണ്ട് അവർ വീണ്ടും സംസാരിച്ചു മോൻ പോയി മുഖമൊന്നു കഴുകീട്ടുവാ എനിക്കുവിശക്കുണു അവരുടെ സ്നേഹവാത്സല്യത്തിൽ ഞാൻ മുഖം കഴുകിവന്നു

ഞങ്ങൾ ഒരുമിച്ചു കഴിച്ചു ഇടം കണ്ണിട്ട് ഞാനവരുടെ മുഖത്തേക്ക് നൊക്കുമ്പൊഴൊക്കെയും വല്ലാത്തൊരു വാത്സല്യം ആ മുഖത്ത് തത്തി കളിച്ചു കട് ലറ്റ് കഴിച്ച ഉടനെ ബിരിയാണി വന്നു അതുമവർവാങ്ങി അവരുടെ സ്നേഹത്തിനു മുൻപിൽ ഞാൻ തോറ്റു പോയി ഞങ്ങൾ ഭക്ഷണം കഴിച്ചു കൈകഴുകി തിരികെ സീറ്റിലെത്തി ട്രെയിൻ അപ്പോഴും അതിന്റെ ലക്ഷ്യ സ്ഥാനത്തേക്കുള്ള കുതിപ്പിലായിരുന്നു പുറത്ത് പച്ചപ്പാർന്ന കൃഷി ഇടങ്ങൾ കണ്ണിനു കുളിർമയേകി എന്റെ ഹൃദയ മിടിപ്പിനു വേഗതയേറി 

ജിജ്ഞാസയുടെ അതിർവരമ്പുകൾ ഭേദിച്ചു കൊണ്ട് ആ അമ്മ പറഞ്ഞു തുടങ്ങി ഞാൻ യൂകെയിലായിരുന്നു  മൂന്നു മാസം മോളവിടെ ചാർട്ടട് അക്കൗണ്ടന്റാ വരുന്ന വഴിക്ക് ബംഗ്ലൂരിൽ ഇറങ്ങി ഒരാഴ്ച അവിടെ ബനധുവീട്ടിലായിരുന്നു ഒരുമോൾ കോയമ്പത്തൂർ വക്കീലാ പിന്നൊരു മോൻ അതുപറഞവർ കയ്യിലുള്ള ഫോണ്‍ സ്ക്രീനിൽ കാണിച്ച ഫോട്ടോ കണ്ടുഞ്ഞാൻ ഞെട്ടി ശരീരത്തിലൂടെ ഒരുമിന്നൽ പിണര് കടന്നുപോയി തൊണ്ട വരണ്ടു ഞാനാ ഫോടോയിലേക്കും അവരുടെ മുഖത്തേക്കും മാറിമാറിനോക്കി അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു അവരെന്റെ വലതുകരംകവർന്നു ഇതാണെന്റെ മോൻ എട്ടു വയസ്സുപ്രായം ഊട്ടിയിൽ ബോർഡിങ്ങിൽ ചേർന്ന് പഠനം അവിടം വെച്ചവൻ വെള്ളത്തിൽ വീണ് ഞങ്ങളെ വിട്ടുപോയി അതുപറഞവർ കണ്ണുനീർ അടയ്ക്കാൻ പാടുപെടുന്നുണ്ടായിരുന്നു എന്റെ കയ്യിൽ കണ്ണുനീർ പടർന്നു അല്പസമയത്തിനുള്ളിൽ അവർ നോർമലായി എന്നോട് സോറി പറഞ്ഞു 

അവരുടെകയ്യിലുള്ള ഫോട്ടോ എന്റെ രൂപ സദൃശ്യ മാണ് എന്നെ അത്ഭുതപ്പെടുത്തിയത്  ഒരുവെത്യാസവുമില്ല ഒരാളെപോലെ ഏഴുപേർ ഉണ്ടാവുമെന്ന്‌ പറഞ്ഞു കേട്ടിട്ടേ ഒള്ളൂ ഇന്ന് ഞാനതിന്റെ അനുഭവസാക്ഷിയും അവരുടെ അകാലത്തിൽ പൊലിഞ്ഞു പോയ മകൻ ഇതാ തൊട്ടുമുൻപിൽ വന്നു നിൽകുന്നു ആ ഒരു സ്നേഹപ്രകടനത്തിൻ നേർ ചിത്രമാണ് എന്റെ മുൻപിൽ ഇതുവരെ നടനമാടിയത് ഒടുക്കമവർ ഇറങ്ങേണ്ട ഇടമെത്താറായി ആ അമ്മ്യ്ക്കെന്നെ സ്നേഹിച്ചു കൊതി തീരാത്ത പോലെ ഞാനാണെങ്കിൽ അവരുടെ സ്നേഹത്തിൻ ആനന്ദ സ്മൃതിയിലും 

ട്രെയിൻ അതിന്റെ കിതപ്പിൽ നിന്നും വിശ്രമത്തിലേക്ക് പതിയെപതിയെ അടുത്തു ഞനുമമ്മയും ലഗേജുമായി ഡോറിലേക്ക് നീങ്ങി അപ്പോഴേക്ക് ഹസ്ബന്റിന്റെ ഫോണ്‍ വന്നു അപ്പൊ അമ്മ ബോഗി നമ്പർ പറഞ്ഞു ട്രെയിൻ പതിയെനിന്നു ഞാൻ അമ്മയുമായി ഇറങ്ങി നല്ല തിരക്കുള്ള കംപാർട്ടുമെന്റിൽ അൽപ്പം മാറി ലഗേജ് ഒതുക്കി വെച്ചു അമ്മയെന്നെ അണച്ചു പിടിച്ചു മൂർദാവിൽ ഉമ്മവെച്ചു വിതുമ്പി മോൻ നന്നായി വരും വിധിയുണ്ടേൽ നമുക്ക് വീണ്ടും കാണാം
അപ്പോഴേക്ക് ട്രെയിൻ ഇളകി തുടങ്ങി സ്നേഹ കരവലയത്തിൽ നിന്നും ഞാൻ വേദനയോടെ അടർന്നുമാറി ട്രെയിൻ കയറി അതിന്റെ വേഗതയിലേക്ക്  കുതിക്കവേ ഹസ്സ് അവർക്കരികിലെത്തി നിറകണ്ണുകളോടെ എനിക്ക് ടാറ്റ കാണിക്കുന്ന അമ്മയെ കണ്ട് എന്നെ കണ്ട് തരിച്ചു നിന്നു പോയത് ഞാൻ കണ്ടു ട്രെയിൻ അവരുടെ കണ്ണിൽ നിന്നും മറയുന്നത് വരെ ടാറ്റയുമായി നിറകണ്ണുകളോടെ നിൽകുന്ന അമ്മയുടെ മുഖം എന്നിൽ വേദന പടർത്തി തിരികെ വന്ന് സീറ്റിൽ തളർന്നിരുന്നു യാത്രയ്ക്കിടയിലെ മധുരനൊമ്പരവുമായി ഞാൻ വീണ്ടും യാത്ര തുടർന്നു...

ഷംസുദീൻ തോപ്പിൽ 


14.11.14

-:യാത്ര:-


ഹൃദയാനന്ദത്തിന്റെ പെരുമഴയിലൂടെയാണ് ഇന്നിലൂടെയുള്ള എന്റെയാത്ര. ഇന്നലകൾ പിരിമുറുക്കങ്ങൾക്ക് വഴിമാറിയെന്ന് എനിക്ക് തോന്നി തുടങ്ങിയപ്പോഴാണ് യാത്ര പറഞ്ഞു കൊണ്ടൊരു യാത്രയ്ക്ക് പുറപ്പെട്ടത്‌.

ഷംസുദ്ദീൻ തോപ്പിൽ 

3.11.14

-:ശൂന്യത:-

സൗഹൃദ കൂട്ടിലെ കുടില തന്ത്രങ്ങൾ എന്റെ നിഷ്കളങ്ക ചിന്തകൾക്കുമപ്പുറമായതിനലാവാം പലർക്കും ഞാനൊരു കളിപ്പാട്ടമാവുന്നത് നഷ്ടത്തെ തിരികെ പിടിക്കാനുള്ള എന്റെ ശ്രമ വിജയം കഷ്ടതയിൽ അവസാനിച്ചതും ഇതിനാലവാം.

തിരിച്ചറിവുകൾക്ക്‌ അപ്രായോഗികമായതിനെ തേടിയുള്ള എന്റെ ചിന്തകളുടെ ബലഹീനത മറ്റ് ഒന്നിനെ പ്രാപ്തമാക്കാൻ എന്നിൽ കഴിയാതെ പോവുന്നു. 

നേട്ടങ്ങളിലെ എന്റെ സന്തോഷങ്ങളെക്കാൾ എത്രയോ വലുതാണ് കോട്ടങ്ങളിലെ എന്റെ വേദന.

ചില നേരങ്ങളിൽ എന്റെ ഹൃദയം ശൂന്യതയെ പ്രാപിക്കുന്നു അതിൽ വട്ടം കറങ്ങുന്നു. മറ്റുചില നേരങ്ങളിലോ ശൂന്യതയിൽ നിന്ന് ഒരിക്കൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു...


ഷംസുദ്ദീൻ തോപ്പിൽ 

                                                                                                                                                                                                                                                                                                                                                                                                                                                  

26.10.14

-:ജീവിതം:-

ജീവിതം വെറുമൊരു യാത്രയാണ് ഒരിക്കൽ തുടങ്ങി മറ്റൊരിക്കൽ അവസാനിക്കേണ്ട വെറുമൊരു യാത്ര

ഷംസുദ്ദീൻ തോപ്പിൽ

22.10.14

-:വേദനയുടെ ആ രാത്രി :-ഇന്നലകൾ എന്നിലൂടെ കടന്നുപോവുമ്പോഴും ഹൃദയത്തിൽ ഒരു നെരിപ്പോടായി എന്നിൽ കനലെരിയുന്നു. പലവുരു ഞാനാ രാത്രിയെ മറക്കാൻ ശ്രമിക്കുംതോറും അന്നനുഭവിച്ച വെദനയോർത്ത് ഇന്നുമെന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.ആത്മ മിത്രത്തിൽ നിന്ന് എന്നിലേറ്റ ആഘാധം.

അസൂയാവഹമായ ഞങ്ങളുടെ സൗഹൃദം ജോലി ഇടങ്ങളിൽ പോലും ചർച്ചാ വിഷയമായിരുന്നു. ചെറുപ്പം മുതലുള്ള കളിക്കൂട്ടുകരായിരുന്നില്ല ഞങ്ങൾ നാലഞ്ചു വർഷങ്ങളുടെ ബന്ധം മാത്രം. കളാസ്സ് മേറ്റിൽ നഷ്ടതയാർന്ന സ്നേഹം റൂംമേറ്റിൽ ഞങ്ങൾ നേടിയെടുത്തു

ഇന്ന് പതിവിലും നേരത്തെ റൂമിലെത്തണണമെന്ന് ആഗ്രഹിച്ചെങ്കിലും ജോലി തിരക്കുകാരണം എന്നത്തെയും പോലെ ലേറ്റായെ ഓഫീസിൽ നിന്നും ഇറങ്ങാൻ കഴിഞ്ഞുള്ളു റൂമിൽ എത്തിയ ഉടനെ പതിവുപോലെ കുളിക്കാൻ ബാത്ത്റൂമിൽ കയറി ഷവറിൻ ടാപ്പിൽ കൈ വെച്ചതെയുള്ളൂ അപ്പോഴുണ്ട് ബാത്ത്റൂമിന്റെ ഡോറിൽ മുട്ടുന്നശബ്ദം ദൈവമേ ഈ പാതിരാത്രി ആരായിരിക്കും ആ... രാ.. എട ഇതു ഞാനാ ശങ്കർ ഓ നീയോ നീ ഇതുവരെ ഉറങ്ങിയില്ലേ മനുഷ്യനെ പേടിപ്പിക്കാൻ പലപ്പോഴും ഞാൻ ജോലി കഴിഞ്ഞെതുന്നതിനു മുൻപേ അവൻ ഉറങ്ങാറാണ് അത് കൊണ്ട് തന്നെ ഞാൻ ലൈറ്റായി എത്തിയാലും അവന്റെ ഉറക്കു തടസ്സപെടണ്ടാ എന്നു കരുതി കീ ഒരെണ്ണം അവനും കൊണ്ടു നടക്കാറുണ്ട്  എടാ വീണ്ടുമവന്റെ വിളി ഞാനൊന്നു കുളിക്കെട്ടെ നീ തുടങ്ങിയില്ലല്ലോ ഞാനൊരു സിനിമ കണ്ടിരുന്നു ഉറക്കം വന്നപ്പോ കയറി കിടന്നതാ ഞാനിപ്പോ ഇറങ്ങും നീ അവടെ നിൽക്ക് അതും പറഞ്ഞ് ഞാൻ ഷവർ ടാപ്പ് തിരിച്ചു തണുത്ത വെള്ളം മഴയായി എന്റെ മേൽ ഒഴുകി ഓരോ മഴ തുള്ളിയും എന്റെ ക്ഷീണിത  ശരീരവും മനസ്സും ഉണർവേകീ ഇതിനിടയിൽ എപ്പോഴോ ശങ്കറിന്റെ ശബ്ദവും നിലച്ചു.

കുളി കഴിഞ്ഞപ്പോഴേക്കും ഉറക്ക് എന്റെ കണ്‍ പീലികളെ തഴുകി തലോടുന്നുണ്ടായിരുന്നു ഇനി ഒന്നു കിടക്കണം കാലത്ത് പിടിപ്പതു പണിയുള്ളതല്ലേ ബാത്ത്റൂമിന്റെ ഡോർ തുറക്കാൻ നോക്കിയിട്ട് കഴിയുന്നില്ല ശങ്കർ നീ കളിക്കല്ലേ കതക് തുറക്ക് എടാ തുറക്കടാ എന്റെ ശബ്ദം ബാത്ത്റൂമിൽ വട്ടം കറങ്ങുകയല്ലാതെ മറുപടിയൊന്നും വന്നില്ല അവനിതെന്തു പണിയാ കാണിച്ചെതെന്റെ ദൈവമേ ഈ പാതിരാത്രീ അവൻ കളിപ്പിക്കയായിരിക്കും തുറക്കുമെന്ന പ്രതീക്ഷയോടെ വീണ്ടും വീണ്ടും വിളിച്ചു ഒരു രക്ഷയുമില്ല ഹൃദയ വേദനയോടെ ഞാനാ ബാത്ത് റൂമിൽ വട്ടം കറങ്ങി പെട്ടന്ന് പവർകട്ടായി ഒരുഭാഗത്ത് കൊതുകിന്റെ മൂളൽ മറുഭാഗത്ത് ഇരുട്ടിന്റെ ഭയാനകത രാത്രിയുടെ ഇരുട്ടിന് വേഗത യേറുകയും ഉറക്കമെന്നിൽ നടന താണ്ഡവം തുടങ്ങുകയുമായി ഞാനറിയാതെ ബാത്ത് റൂമിൻറെ നനവാർന്ന തറയെനിക്ക് പാ വിരിച്ചു എന്നിലെ ഉറക്കിന്റെ ഗാണ്ഡത തെല്ലൊന്നു വിട്ടപ്പോഴാണെന്ന് തോന്നുന്നു ശരീരത്തിൽ നനവ്‌  പടർന്നത് അറിഞ്ഞത് ബെഡിൽ എങ്ങനെ വെള്ളമായെന്ന അങ്കലാപ്പിൽ  ഉറക്കം വിട്ടുണർന്ന എന്നിൽ സ്ഥല കാല ബോധം വീണ്ടെടുക്കാൻ അൽപ്പം സമയമെടുത്തു നനഞ്ഞ തറയിൽ ഉറക്ക  ക്ഷീണത്താൽ  തോർത്ത്  വിരിച്ചാണ് കിടന്നതെന്ന തിരിച്ചറിവിൽ ചാടി എണീറ്റു ബാത്ത് റൂമിന്റെ വഴുവഴുപ്പിൽ കാലോന്നിടറി വേച്ചു വീഴവെ ബാത്തു റൂമിന്റെ ഡോറിൽ പിടുത്തം കിട്ടി

കൈ വിരലിൽ മുറിവേറ്റതിന്റെ നീറ്റൽ വകവെക്കാതെ പിടുത്തം മുറുക്കി ഭാഗ്യത്തിന് വീണില്ല ഉറക്കത്തിലെപ്പോഴോ പവർ വന്നതിനാൽ മുറിവേറ്റ വിരൽ കണ്ടു രക്തം പൊടിഞ്ഞു വരുന്നതെ യുള്ളൂ മുറിവേറ്റ ഭാഗമൊന്നു കഴുകി വല്ലാതെ ദാഹം തോന്നിയതിനാൽ ഒരു കപ്പ് വെള്ളം ആർത്തിയോടെ കുടിച്ചു കൊതുകിന്റെ കടികൊണ്ട് ശരീരം ആകമാനം തണർത്ത് വന്ന ഭാഗത്ത് ചൊറിച്ചി ലനുഭാവപ്പെട്ടു ചൊറിയുന്നതിനിടയിൽ കണ്ണുകൾ നിറഞ്ഞൊഴുകി ശങ്കർ എന്നോടെന്തിനിതു ചെയ്തു ഇതിനു മാത്രം എന്തു തെറ്റ് ഞാനവനോട്‌ ചെയ്തു ഓർമ്മകൾ നികൂഡതയാർന്ന രാത്രിയെ ഭേദിച്ച് കടന്നുപോകവെയാണ് എന്റെ കൈവിരൽ തട്ടി മുറിഞ്ഞ വാതിലിന്റെ സ്ക്രൂ നെട്ട് എന്റെ ശ്രദ്ധയിൽ പെട്ടത് കൈകൊണ്ട് തിരിക്കാൻ ആവുന്നത്ര ശ്രമിച്ചു കൈവേദനിക്കയല്ലതെ സ്ക്രൂ അഴിഞ്ഞില്ല ഒടുവിൽ അവസാനശ്രമമെന്നോണം നനഞ്ഞ തോർ ത്ത് വെച്ചൊരു പിടിപിടിച്ചു ആദ്യത്തെ സ്ക്രൂ അഴിഞ്ഞു അൽപ്പമാശ്വാസത്തോടെ അടുത്ത സ്ക്രൂ അഴിക്കാനൊരു ശ്രമം നടത്തി അതു വിജയം കണ്ടു ആ വേദനയുടെ രമ്യതയിലും മലേശ്യക്കാരെ നന്നിയോടെ ഓർത്തു  ബാത്ത്റൂം വാതിൽ സ്ക്രൂ നിർമിതമായത് കൊണ്ട് മണിക്കൂറുകളുടെ ബാത്ത്റൂം വാസത്തിൽ നിന്നെനിക്ക് മോചനമായി വീണ്ടുമൊരു കുളി പാസാക്കി ശങ്കറിന്റെ റൂമിലേക്ക്‌ നടന്നു ലൈറ്റ് പോലും ഓഫ്‌ ചെയ്യാതെ അവൻ  ബെഡിൽ കിടന്ന് നല്ല ഉറക്കത്തിലാണ് നീ അങ്ങനെ അങ്ങ് ഉറങ്ങട്ടട്ടോ അതും പറഞ്ഞ് ഞാനവനെ തട്ടിവിളിച്ചു ഞെട്ടി ഉണർന്ന അവൻ വെപ്രാളത്തോടെ എന്നെ നോക്കി ഒന്നു പോടാന്നും പറഞ്ഞ് ഞാനവനെ ഒരു തള്ള് കൊടുത്ത് എന്റെ റൂമിലേക്ക്‌ നടന്നു പോകുന്ന വഴിക്ക് ഡൈനിംഗ് ഹാളിലെ ക്ളോക്കിൽ ഒന്ന് നൊക്കിയതെഒള്ളൂ ദൈവമേ ഏകദേശം നാലു മണിക്കൂറോളം ഞാനാ ബാത്ത്റൂമിൽ ദേശ്യ ത്തിന്റെയും വേദനയുടെയും മിശ്രിത രൂപം എന്റെ ഹൃദയത്തിൽ മിന്നിമറഞ്ഞു

 എടാ എന്താടാ പാതിരാത്രി മനുഷ്യനെ തട്ടി വിളിച്ച്  ഉറക്കം കളഞ്ഞതും പോര മുഖം കറുപ്പിച്ച് ഇങ്ങു പോരുകയും ചെയ്തു അവന്റെ ആ പൊട്ടൻ കളി കണ്ടപ്പോ എന്നിൽ ദേശ്യം ഇരച്ചു കയറി ശങ്കർ നീ എന്താ ആളെ കളിയാക്കാ മനുഷ്യന്റെ ഉറക്ക് കളഞ്ഞതും പോരാ അവൻ നിന്ന് ചിലയ്ക്കാ ഒന്ന് പോടാ മനുഷ്യന് കുറച്ച് നേരമൊന്നു കിടക്കണം എന്റെ മട്ടും ഭാവവും കണ്ടപ്പോ ശങ്കറിന് കണ്ണുനിറഞ്ഞു അവനെന്റെ കാൽക്കലിരുന്നു കാൽമുട്ടിൽ കൈവെച്ച് യാചനാരൂപത്തിൽ പറഞ്ഞു സത്യായിട്ടും എനിക്കറിയില്ല എന്തു പറ്റിയെന്നുപറ അതുംപറഞ്ഞവൻ  എന്റെ കാൽ മുട്ടിൽ മുഖമമർത്തി കരഞ്ഞു അവന്റെ കണ്ണുനീർ തുള്ളി എന്റെ മുട്ടുകളെ നനച്ചു അപ്പോഴും അവൻ പറയുന്നുണ്ടായിരുന്നു ഒന്നുപറയെടാ പ്ളീസ് അവന്റെ കണ്ണു നീരിനു മുൻപിൽ എന്റെ ദേഷ്യം കുതിർന്നു പോയി ഞാൻ നടന്ന സംഭവം പറഞ്ഞു നിനക്കറിയോ ബാത്ത്‌റൂം തറയിൽ നാലുമണി ക്കൂറാ ഞാൻ കിടന്നത് അതനുഭവിച്ചാലെ അതിന്റെ വേദനയറിയൂ ഇതു കണ്ടോ കൊതുകുകൾ ഏ എന്റെ ശരീരത്തിൽ മേഞ്ഞത് അറിയോ നിനക്ക് ദാഹം സഹിക്കവയ്യാതെ ബത്ത്റൂം വെള്ളമാ ഞാൻ കുടിച്ചത് ഇതിനു മാത്രം എന്തു തെറ്റാ ശങ്കർ ഞാൻ നിന്നോട് ചെയ്തത് എന്റെ കൈ വിരൽ കണ്ടോ സ്ക്രൂ അയിക്കാവുന്ന വാതിൽ ആയത് കൊണ്ടല്ലേ തൽക്കാലം ഞാൻ രക്ഷപ്പെട്ടത് അല്ലങ്കിൽ രാവിലെ വരെ ഞാനാ ബാത്ത്റൂമിൽ അത് മുഴുമിപിക്കും മുൻപേ ശങ്കർ പറഞ്ഞു തുടങ്ങി സത്യായിട്ടും ഞാൻ അറിഞ്ഞു കൊണ്ടു ചെയ്തതല്ല എന്നെ കുളിക്കാൻ അനുവദിക്കാത്തതിൽ അപ്പൊ എനിക്ക് ദേശ്യ മുണ്ടായത് നേരാ ഞാൻ നിന്നോടുള്ള സംസാരത്തിനിടയിൽ അറിയാതെ വാതിലിന്റെ ലോക്ക് ഇട്ടു പോയതാ അതും പറഞ്ഞവൻ വാവിട്ടുകരഞ്ഞു ശങ്കർ എന്തായാലും സംഭവിച്ചത് സംഭവിച്ചു ഞാൻ അനുഭവിച്ചുംചെയ്തു എന്തായാലും നീ പോയി കുളിച്ചു കിടക്ക്‌ നമ്മുക്ക് രാവിലെ ഓഫീസിൽ പോവേണ്ടതല്ലേ ഒരുപാട് ക്ഷമ പറച്ചി ലൂടെ മനസ്സില്ല മനസ്സോടെ അവൻ കുളിമുറിയിലേക്ക് നടന്നു നടത്തത്തിനിടയിൽ അവൻ പറയുന്നുണ്ടായിരുന്നു വേണെങ്കിൽ എന്നെയും ബാത്ത് റൂമിൽ പൂട്ടിക്കോ ദേഷ്യമെല്ലാം ചെറുപുഞ്ചിരിക്ക്  വഴി  മാറി ഞാൻ പതിയെ ബെഡിൽ കിടന്നു എപ്പോഴോ ഉറക്കത്തിന്റെ ആലസ്യത്തിൽ ലയിച്ചു

ഷംസുദ്ദീൻ തോപ്പിൽ
14.10.14

-:എല്ലാം പണമയം:-

സൗഹൃദങ്ങൾ പലപ്പോഴും സഹായമനസ്കതയുടെ തോത് 

അനുസരിച്ച്‌ ഏറ്റകുറവ് അനുഭവിക്കുന്നു.

 ഷംസുദ്ദീൻ തോപ്പിൽ

11.10.14

-:സ്വപ്നങ്ങൾ:-

സ്വപ്നങ്ങളെശവമടക്കി അതിൻമ്മേൽ മറ്റുള്ളവരുടെ സ്വപ്നങ്ങൾ നെയ്തെടുക്കനാണ് നമ്മിൽ പലരുടെയും വിധി

ഷംസുദ്ദീൻ തോപ്പിൽ


3.10.14

-:കരിമ്പിൻ മധുരം:-

വിജയദശമി നാളിൽ അടുക്കള തോട്ടത്തിലെ കലർപ്പില്ലാത്ത കരിമ്പിൻ മധുരം നുണഞ്ഞ് ഒരു ദിവസം
ഷംസുദ്ദീൻതോപ്പിൽ

30.9.14

-: പെണ്ണേ നീ :-


പെണ്ണേ നീ അമ്മയാണ് ദേവിയാണ് ലക്ഷ്മിയാണ്‌ 
ചുടല യക്ഷിയല്ല നീ 
ഗർഭപാത്രം ചുമക്കുന്ന പെണ്ണേ
പിഞ്ചു കുഞ്ഞിനോട് മാടുകളോടുള്ള കരുണ പോലും 
എന്തെ നീ കാണിച്ചില്ല പെണ്ണെ 
വേദനിക്കുന്ന കുഞ്ഞു മുഖം കണ്ടപ്പോഴെങ്കിലും 
പെണ്ണെ നിന്റെ മാതൃത്വം തുടിച്ചില്ലയോ 
തെറ്റിനു ശിക്ഷയുടെ  തുടക്ക മിട്ടപ്പോഴും
ദൃശ്യ മാധ്യ മങ്ങളിൽ എന്തായിരുന്നു നിന്റെ ഗർവ് 
വിദ്യ കൊണ്ട് മാതൃകയാവേണ്ട നീ 
കർമ്മ ഫലം കൊണ്ട് കെട്ടുകഥകളിലെ 
ഭയം നൽകുന്ന യക്ഷിയാകുന്നു നീ 
ക്രൂരതയുടെ മറുപുറമില്ലാത്തപെണ്ണേ 
നിന്നെ എന്തു വിളിക്കണ മീ കേരള ജനത 
ഭ്രാന്തിയെന്നോ വേട്ടനായെന്നോ
പെണ്ണെ നീ അമ്മയാണ് ദേവിയാണ് ലക്ഷ്മിയാണ്‌ 
ചുടല യക്ഷിയല്ല നീ ....

ഷംസുദ്ദീൻ തോപ്പിൽ


24.9.14

-:നഷ്ടം:-

"പ്രതീക്ഷിക്കും മുൻപ് നഷ്ടത്തെ അറിഞ്ഞാൽ വേദനയുടെ ആഴം കുറയും"
                                               ഷംസുദ്ദീൻ തോപ്പിൽ
                          

 

22.9.14

-:തേങ്ങൽ:-


രാത്രിയുടെ യാമങ്ങളിലെപ്പോഴോ  ഞാൻ പതിയെ ഇറങ്ങി നടന്നു മുൻപിൽ കൂരാ കൂരിരുട്ട് എന്നെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. ഇരുട്ടിന്റെ മൂടു പടത്തെ തഴുകി  തലോടി നിലാവിന്റെ നേർത്ത രേഖകൾ എനിക്കുവെളിച്ചം നൽകി വഴികാട്ടിയായി കൂടെ നടന്നു.ഉറക്കം നഷ്ടപ്പെട്ട രാത്രികളിലെ ഉത്തരമില്ലാത്ത ചോദ്യത്തിന്റെ പരിണിത ഫലമായിരുന്നു എന്റെ ഈ യാത്ര

ഞാൻ എന്നതിലപ്പുറം എന്നിൽ സന്നിവേഷിച്ച ഓർമകളുടെ ചെപ്പിൻ അടപ്പ്  ഇതൾ വിരിയുംപോലെ എന്നിൽ പരിമളം വിതറാൻ തുടങ്ങിയിട്ട് നാളുകൾ കഴിഞ്ഞിരിക്കുന്നു. സുകന്ത പൂരിത മാവേണ്ട എന്റെ അന്തരംഗം കലുഷിതമാവുകയാണ് .പച്ചയായ യാതാർത്യങ്ങളിൽ നിന്നും ഒരിക്കലും ഞാൻ ഒളിച്ചോടാൻ വ്യ ഗ്രത കാണിച്ചില്ല എന്നതാണ് ഇന്നലകളിലെ എന്റെ നേട്ടം.


സ്നേഹ വാത്സല്യങ്ങൾ മതിവരുവോളം നുകരേണ്ട എന്റെ ബാല്യം വേദനയുടെ കയിപ്പു നീരിൽ കുതിറന്ന ഭയപ്പെടുത്തുന്ന ഓർമ്മകൾ മാത്രമായിരുന്നു.സമപ്രായക്കാരുടെ ഇഷ്ടങ്ങൾക്ക് ആയുസ്സ് കൂടുകയും എന്നിലെ ഇഷ്ടങ്ങൾക്ക് കഷ്ടതകളുടെ വേരുറക്കുകയും ചെയ്ത എന്റെ ബാല്യം


കണ്ണുനീർതുള്ളി ഹൃദയ വേദനകൾ കഴുകികളയുമെന്ന എന്റെ ധാരണയ്ക്ക് കോട്ടം തട്ടുന്നതായിരുന്നു എന്നിലെ വളർച്ചയുടെ പടവുകൾ. കഷ്ടതയെ പഴിചാരി ജീവിതമെന്ന സമസ്യ യിൽ നിന്നും ഓടി ഒളിക്കയല്ല ഞാൻ .മറിച്ച് അതെന്നിൽ അടിചേൽപ്പിക്കാൻ ഹേതു വായവർക്ക് ജീവിതം കൊണ്ടൊരു മറുപടി എന്നെ കരുതിയുള്ളൂ


കാലമെന്നിൽ അലിവു കാട്ടിയപ്പൊഴൊക്കെയും വിധി എന്നിൽ കരുതിവച്ച ക്രൂരതയുടെ  വിള നിലം സൃഷ്ടിച്ച് അതിൽ കൃഷി ഇറക്കയായിരുന്നു. മരുഭൂമിക്ക് സമപെട്ട എന്നിൽ ഒരിറ്റു ജലകണം കണ്ടെത്തുകയല്ല മറിച്ച് എന്നിലെ ജലകണം നശിപ്പിക്ക യായിരുന്നു എന്നിലെ കർഷക ലക്ഷ്യം അതിൽ വിജയപരാജയങ്ങൾക്ക് തുല്യ തയ്ക്കപ്പുറം വികലമായ ചിന്തകൾ മാത്രം നല്കി ജൈത്ര യാത്ര തുടർന്നു


എന്നിലെ വർഷങ്ങൾ എന്നിലൂടെ ഒഴുകി തീരുകയലലാതെ വീണ്ടുമൊരു ഒഴുകലിന് നിറവൊതുക്ക പ്പെടുന്നതൊന്നും വർഷമിത്ര കഴിഞ്ഞിട്ടും ചലനാനുഭവം പ്രകട മാക്കപ്പെടാത്ത തിന്റെ വ്യഥ അതിൽ നിന്ന് ഉരു ത്തിരിഞ്ഞു വന്ന ചോദ്യത്തിനുത്തരം തേടി അലഞ്ഞ ഭ്രാന്തവേശം കെട്ടി മടുത്ത ജൻമ്മത്തിന്റെ ഒടുങ്ങലിനെ ലക്ഷ്യം വെച്ചുള്ള യാത്രയിലും എന്നിൽ ഭയം കടന്നു കൂടു ന്നതിൽ പുച്ഛം കലർത്താൻ ഞാൻ ശ്രമിക്കയായിരുന്നില്ല മറിച്ച് ശ്രമകരമല്ലാത്ത യാത്രയുടെ ഒടുക്കം മരണമെന്നുള്ള യഥാർത്യം വിസ്മരിച്ച വിഡഡിയുടെ വിഹ്വലതമാത്രം


ഷംസുദ്ദീൻ തോപ്പിൽ 12.9.14

My Tree Challenge

സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടി പ്രകൃതിയിലെ പച്ചപ്പിനെ വേരോടെ പിഴുതെറിയുന്ന തലമുറയില്‍ ജനിക്കേണ്ടി വന്ന ഹതഭാഗ്യന്‍റെ ഉഴിര്‍ത്തെഴുന്നേല്‍പ്പിന്‍റെ തുടക്കമെന്നോണം വരും തലമുറക്ക് ശുദ്ധവായു ശ്വസിക്കാന്‍ മമ്മുക്കയുടെ 
My Tree Challengeല്‍ ഞാനും
പങ്കുചേരുന്നു എന്‍റെ ഹൃദയ ഭാജനങ്ങളായ പ്രശസ്ത എഴുത്തു കാരന്‍ പി-സുരേദ്രന്‍ സര്‍ [P Surendran Puthiyakal ]പ്രമുഖ ഡബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യ ലക്ഷ്മിചേച്ചി[Bhagya Lakshmi]പ്രശസ്ത എഴുത്തുകാരി ഇന്ദുമേനോന്‍ [
Indu Gouri Menon Paul]ഇവരെ ചലഞ്ചിലെയ്ക്ക് ഞാന്‍ ചലഞ്ച് ചെയ്യുന്നു
SHAMSUDEEN THOPPIL

8.9.14

-:വ്യാകുലത:-

തിരഞ്ഞടുക്കലുകളിൽ പലപ്പൊഴും വ്യാകുലപെടാറുണ്ടെങ്കിലും ആവശ്യകതയിൽ ബോധവാനുമാണ് ...
ഷംസുദ്ദീൻ തോപ്പിൽ