27.2.16

-: മരവിപ്പ് :-

ഓർമകളിൽ മരവിപ്പ് പടർന്നപോലെ
ചലനാത്മകത എന്നിൽ നിന്നും അടർത്തപ്പെട്ടപോലെ
എന്തായിരിക്കാം ഇപ്പൊ ഇങ്ങനെ ഒക്കെ...

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

21.2.16

-:തുഴനഷ്ടപ്പെട്ട തോണിക്കാരൻ:-

ഒരു മൊബൈൽ ക്ലിക്ക്
ഇന്ന്

ആഴക്കടലിൽ തുഴനഷ്ടപ്പെട്ട തോണിക്കാരൻ .ഒന്നുകിൽ നേരെ വരുന്ന തിരകളെ മറികടന്ന് ജീവിതമെന്ന പച്ചപ്പിലേക്ക്
അതല്ലങ്കിൽ രക്ഷയുടെ കവചത്തിലേക്ക് അവസാന ശ്രമം എന്നിട്ട് ശ്രമിച്ചല്ലോ എന്ന സന്തോഷത്തിൽ മുങ്ങിച്ചാവുകതന്നെ


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

15.2.16

-:ലക്ഷ്യമാണ്‌ പ്രധാനം:-

ചില തിരെഞ്ഞടെപ്പുകൾ മിത്രങ്ങൾക്ക് വേദന നൽകാം ആ വേദന നമ്മളിൽ യാത്രയുടെ തടസ്സഗതിയെ നിയന്ത്രണതീതമാക്കിയില്ലങ്കിൽ തിരിഞ്ഞു നോട്ടങ്ങളിൽ നമ്മൾ അതികഠിനവേദന സ്വയം ഏൽക്കലാണ്
മിത്രങ്ങൾക്കത് താൽക്കാലികം നമുക്കത്‌ ജീവിത വിജയയാത്രയും. ഭീരുത്വം തിരഞ്ഞെടുപ്പുകളെ ബാധിക്കുന്നു .ഭീരുത്വം യുക്തിക്ക് വഴിമാറട്ടെ. നമ്മളിൽ പുതു പ്രതീക്ഷകൾ നാമ്പിടട്ടെ. ലക്ഷ്യമാണ്‌ പ്രധാനം അതിനുള്ള മനസ്സാനിധ്യം ഉണ്ടെങ്കിൽ കർമ്മം കൂടെ വരുംഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

-:നിസഹയത:-

നിസഹയനാവുക എന്നതല്ലെ ജീവിത്തിൽ ഏറ്റവും വലിയ വേദന


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

 

-:നടവഴി:-

നടവഴിയിൽ തിരികെ നടക്കൽ പലപ്പൊഴും വേദനയിൽ ആഗ്രഹമായി അവശേഷിക്കുന്നു


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

13.2.16

-:പ്രണയദിനാശംസകൾ:-

പ്രണയം ഹൃദയങ്ങൾ തമ്മിലുള്ള സംസാരഭാഷയാണ്
അത് നിലയ്ക്കാത്ത ആനന്ത പ്രവാഹവും

പ്രിയ കമിതാക്കൾക്ക് പ്രണയദിനാശംസകൾ


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

-:പ്രണാമം:-

ജനഹൃദയങ്ങളിൽ ഹൃദയം കൊണ്ട് കയ്യൊപ്പ് ചാർത്തിയ പ്രിയ കവിക്ക്‌
[ഒ എൻ വി കുറുപ്പ് സർ ] പ്രണാമം


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

12.2.16

-:മുറിപ്പാട്:-

ഓർമ്മകൾ നിഴൽ രൂപമായി നമ്മളിൽ പലപ്പൊഴും വലയം വെക്കുന്നു
അത് വേദനയുടെ മുറിപ്പാട് ആണെങ്കിലും ഇടക്കൊക്കെ അതൊരു ആനന്തമാണ്
നഷ്ടസ്വപ്നങ്ങളുടെ ആനന്തം. കണ്ണുനീർ കൊണ്ട് മാത്രം ഓർത്തെടുക്കാവുന്നവ 
 

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

9.2.16

-:മധുരിക്കും ഓർമകളേ:-
ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

"പ്രിയ മിത്രം ചെറിയമ്മയുടെ മരണം"

അവർക്ക് ദൈവം നിത്യ ശാന്തി നൽകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം...
സമ്പൽ സമൃദിയിൽ ജനനം മരണമോ അനാദമന്ദിരത്തിൽ നരകയാദന അനുഭവിച്ചും
പ്രിയ മിത്രങ്ങളെ എല്ലാം വെട്ടിപ്പിടിക്കാനുള്ള തിരക്കിട്ട ഈ ജീവിത യാത്രയിൽ ഒരിക്കലെങ്കിലും ഒന്ന് ചിന്തിക്കൂ ഇതാണ് നമ്മൾ ഇത് മാത്രമാണ് നമ്മൾ


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

-:വയറുകൾ നിറയുന്നില്ല :-

 
കോളേജിലെ ഉച്ചഭക്ഷണസമയം  കഴിക്കാൻ ഇറങ്ങാൻ നേരമാണ് ഡിഗ്രിക്ലാസ്സിലെ അതുൽ സ്റ്റാഫ് റൂമിലേക്ക്‌ ഓടി വന്നത് എന്ത് പറ്റി അതുൽ വിറയാർന്ന വാക്കുകളോടെ അവൻ പറഞ്ഞൊപ്പിച്ചു സാർ ക്ലാസ്സിൽ ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കെ അശ്വതി തലകറങ്ങി വീണു ബോധം പോയി സാറൊന്നു വന്നാൽ
അതുൽ കൂടെ ഞാനും ക്ലാസ്സ്‌ റൂമിലേക്ക്‌ ചെന്നു വാഴ ഇല പോലെ വാടി അശ്വതി  കൂടി നിന്ന കുട്ടികളാകെ പേടിച്ചു നിൽക്കുന്നു ആരോ കൊണ്ടുവന്ന വെള്ളം ഞാൻ അശ്വതിയുടെ മുഖത്ത് കുടഞ്ഞു ക്ഷീണ ഭാവത്തോടെ അശ്വ തി കണ്ണു തുറന്നു ചുറ്റും നോക്കി എന്നെ കണ്ടപ്പൊ അവൾ പതിയെ എഴുന്നേല്ക്കാൻ ശ്രമിച്ചു എല്ലാവരും കൂടെ അവളെ താങ്ങി ബെഞ്ചിലുരുത്തി അവൾ ഡസ്ക്കിൽ തലവെച്ച് കിടന്നു ഞാൻ  അരികിലിരുന്നു പതിയെ തലതടവികൊണ്ട് ചോദിച്ചു എന്ത് പറ്റി അശ്വതി കണ്ണുകൾ നിറഞ്ഞൊഴുകി അവൾ വിക്കി വിക്കി പറഞ്ഞു സാർ ഞാൻ രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ട് തരിച്ചിരുന്നു പോയി ഞാൻ ദൈവമേ ഈ രണ്ടായിരത്തി പതിനാറിലും നമുക്കിടയിൽ പട്ടിണിയോ എത്രയോ പേര് കുറച്ചു കഴിക്കുന്നു ബാക്കി വലിച്ചെറിയുന്നു ചിലരാണെങ്കിൽ വേണം വേണ്ട എന്ന രീതിയിൽ വാരി വലിച്ചു തിന്നുന്നു കേട്ട് നിന്ന അവളുടെ കൂട്ടുകാരും തരിച്ചു പോയി ദൈവമേ നമ്മുടെ കൂടെ ചിരിച്ചു കളിച്ചു നടക്കുന്ന അശ്വതി രണ്ടു ദിവസമായി പട്ടിണി കിടക്കയാണെന്നോ നിങ്ങൾ ഇരിക്ക് ഞങ്ങലിപ്പൊ വരാട്ടോ.ഞാൻ അശ്വതിയെ കൂടെ കൂട്ടി കാൻറ്റീനിൽ ഭക്ഷണം ഓർഡർ ചെയ്തു ഭക്ഷണം വന്നിട്ടും അശ്വതി കഴിക്കാതെ വിഷമിചിരിക്കുന്നത് കണ്ട് കഴിക്കടോ പെട്ടന്ന് അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പി വേദനയോടെ അവൾ പറഞ്ഞു സാർ അമ്മയും ഭക്ഷണം കഴിച്ചിട്ട് പറഞ്ഞു മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല അതിനുമുൻപവളുടെ കണ്ണുനീർ തുള്ളികൾ വാക്കുകൾ മുറിച്ചു  . ദൈവമേ ഹൃദയമൊന്നു പിടച്ചു അറിയാതെ കണ്ണു നിറഞ്ഞു അമ്മയ്ക്കുള്ള ഭക്ഷണം കൂടെ പാർസൽ വാങ്ങി അവളുടെ ബാഗ് എടുപ്പിച്ച് ഒരു ഓട്ടോ വിളിച്ച് ഞാൻ അശ്വതിയെ വീട്ടിലേക്ക് അയച്ചു മോളിത് വീട്ടിപോയി അമ്മയുമൊത്ത് കഴിച്ചോളൂട്ടൊ.നെഞ്ചിൽ കനൽ കോരി ഇട്ട്  നിറകണ്ണുകളുമായി അശ്വതി ഓട്ടോയിൽ കയറിപോകുംമ്പൊഴും നന്നിയോടെ അവൾ തിരിഞ്ഞും മറിഞ്ഞും എന്നെ നോക്കുന്നുണ്ടായിരിന്നു  ഇതുവരെ എന്നിലേൽക്കാത്ത ധന്യനിമിഷം ഇത്ര സന്തോഷകരമായൊരു നിമിഷം വർഷങ്ങൾക്കുമുൻപ് എന്നിലും കടന്നുവന്നിരുന്നു വീട്ടിൽ പട്ടിണി ഉച്ചഭക്ഷണം സ്കൂളിൽ കിട്ടാത്തൊരു കാലം എന്നിലെ വിശപ്പ്‌ കണ്ടറിഞ്ഞ് വയറു നിറയെ ഭക്ഷണം വാങ്ങി തന്നപ്രിയ കൂട്ടുകാരൻ ഞങ്ങളിലെ ആ നിമിഷങ്ങൾ അത്രയും സന്തോഷകരമായിരുന്നു മറ്റൊന്നിൽ നിന്നും കിട്ടാത്ത സന്തോഷമാണ് വിശന്ന വയറു നിറയുമ്പോൾ കിട്ടുന്നതെന്ന് ജീവിതം എന്നെ പഠിപ്പിച്ചതാണ്.ഭക്ഷണം വലിച്ചെറിയുന്ന പ്രിയ മിത്രങ്ങളെ ഇന്നിലും നമുക്കിടയിൽ ഒഴിഞ്ഞ വയറുകൾ സുലഭമാണ് സൂക്ഷിച്ചു നൊക്കണമെന്നുമാത്രം 

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

7.2.16

-:ആഗ്രഹങ്ങൾ:-

സഫലമാകാത്ത ആഗ്രഹങ്ങൾ വേദനയെ മറികടക്കാൻ സഹനം തേടുന്ന മനസ്സ് പാകപ്പെടുത്തണം ഇന്നിൽ നാം

ഷംസുദ്ദീൻ തോപ്പിൽ

-:ചുമട്ടുകാരൻ:-

സ്വന്തം സ്വപ്നങ്ങൾ കുഴിച്ചുമൂടി കൂടപ്പിറപ്പുകളുടെ സ്വപ്നങ്ങൾ നെയ്തെടുക്കുന്ന ജീവിത ചുമട്ടുകാരൻ ചുമടെടുത്തു കൊണ്ടേ ഇരിക്കുന്നു. പ്രതിഫല കാമ്ഷി അല്ലാത്തഇവർ ജീവിത ലാഭനഷ്ട കണക്കിൽ എന്നും പരാജിതരാണ്. തുടക്കം പോലെ തന്നെ ഒടുക്കവും ചുമട്ടുകാരനിൽ അവസാനിക്കുന്നു. വിചിത്രതയിൽ പെടുന്നതിൽ പരം ജീവിത യാതാർത്ഥ്യം

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com