29.12.18

നിഴൽ വീണ വഴികൾ - ഭാഗം 2

 എന്താ ദാസാ എന്തുപറ്റി നീ ആകെ കിതക്ക്ണ്ടല്ലോ? ഹമീദ്ക്കാ മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിൽ കലാപം പൊട്ടി പുറപ്പെട്ടിരിക്കയാണ്. കണ്ണിൽ കാണുന്ന മുസ്ലീങ്ങളെ വെട്ടികൊല്ലാണ്.. ന്റെ റബ്ബേ അതുകൊണ്ട് എത്രയും പെട്ടെന്ന് മക്കളെയും കൂട്ടി ഇവിടം വിടാ നല്ലത് ഞങ്ങളെ മുമ്പിൽ വെച്ച് നിങ്ങൾക്കെന്തെങ്കിലും പറ്റിയാ കാണാനുള്ള കരുത്തില്ലാഞ്ഞിട്ടാ ഹമീദ്ക്കാ.

അല്ല ദാസാ കലാപം ണ്ടാവാൻ എന്താപ്പോ കാരണണ്ടായെ. എല്ലാവരും നല്ല പോലെ ജീവിക്കയായിരുന്നില്ലേ.. ഹമീദ്ക്കാ ആളുകൾ പറയുന്നത് നെല്ലിന്റെ ലോഡുമായി മലബാറിലേക്ക് പോയ ബദുക്കളിലാരെയോ നെല്ല് വിറ്റ പണവുമായി വരുന്ന വഴിക്ക് ബദ്ക്കൽ പാലത്തിന് മുകളിൽ വെച്ച് കഴുത്ത് അറുത്ത് കൊന്നു പാലത്തിന് അടിയിൽ തള്ളി. ന്റെ പടച്ചോനെ.. അത് മുസ്ലീങ്ങളാണെന്ന് ആരോ ബദുക്കളെ ഇടയിൽ പറഞ്ഞ് പരത്തി. എന്താ ചെയ്യാ അവരുടെ നാടല്ലേ..

കർണാടകയിലെ ബദ്ക്കൽ എന്ന ഗ്രാമം. ഇൗ ഗ്രാമത്തിലെ നിയമവും കോടതിയുമെല്ലാം അവിടത്തുകാരായ ബദുക്കളുടെ കൈകളിലാണ്. സമ്പൽ സമൃദ്ധമായ നാട്. നെല്ല്, ഒാറഞ്ച്, ഇഞ്ചി, കാപ്പി, തേയില ഇവയുടെ കൃഷിയാണ് അവിടത്തുകാർക്ക് ജീവിത മാർഗ്ഗം. അതുകൊണ്ട് തന്നെ അദ്ധ്വാനശീലരായ ബദുക്കൾ കഷ്ടതകൾ എന്തെന്ന് ഇതുവരെ അറിഞ്ഞില്ല. അവിടത്തെ നിലങ്ങളില് പണി എടുക്കാൻ വേണ്ടി വർഷങ്ങൾക്ക് മുൻപ് മലബാറിൽ നിന്ന് ബദ്ക്കൽ എത്തിയ ഒരുപാട് കുടുംബങ്ങളുണ്ട്. അവരിൽ പെട്ട ഒരു കുടുംബമാണ് ഹമീദിന്റെ കുടുംബം. അദ്ധ്വാന ശീലനും വിശ്വസ്തനുമായ ഹമീദിന് ഭാര്യ സൈനബയും നാല് പെൺമ ക്കളും രണ്ട് ആൺകുട്ടികളുമാണ്. ഹമീദ് കാപ്പി തോട്ടത്തിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു. ബദുക്കളുടെ വിശ്വസ്തനായ ഹമീദിന്റെ ജീവിതം സന്തോഷപൂർണ്ണമായിരുന്നു.

മൂത്തമകൾ സൽമ വിവാഹം കഴിഞ്ഞ് ഭർത്താവായ ഖാദറും അവരുടെ മക്കളും ഹമീദിന്റെ വീടിനടുത്ത് തോട്ടം വക പാടിയിലാണ് താമസം. ഹമീദിന്റെ മേൽനോട്ടത്തിലുള്ള കാപ്പി തോട്ടത്തിലാണ് ഖാദറും സൽമയും ജോലിചെയ്യുന്നത്. രണ്ടാമത്തെ മകൾ ഫൗസിയെ വിവാഹം കഴിച്ചു ഭർത്താവ് അലവിയുമൊത്ത് മലബാറിൽ തന്നെയാണ് താമസം. അവിടെ ബേക്കറി കച്ചവടമാണ് അലവിക്ക്. അതുകൊണ്ടുതന്നെ ഹമീദിന്റെ കൂടെ അവർ ബദ്ക്കലേക്ക് വന്നില്ല. മൂന്നാമത്തെ മകൾ സഫിയയും ഭർത്താവും ഏകമകനും ഹമീദിന്റെ വീടിന് തൊട്ടടുത്ത് തന്നെ ചെറിയൊരു വീട് വെച്ച് താമസിക്കുന്നു. നാലാമത്തെ മകൾ സീനത്തും ഭർത്താവും മകളും തോട്ടം വക പാടിയിലാണ് താമസം. (തോട്ടത്തിൽ ജോലി ഉള്ളവർക്ക് താമസിക്കാനുള്ള ലൈൻമുറികളെയാണ്  പാടി എന്നു പറയുന്നത്. താരതമ്യേന സൗകര്യങ്ങൾ കുറവാണെങ്കിലും പാവപ്പെട്ട ജോലിക്കാർക്ക് ഒന്ന് തല ചായ്ക്കാൻ അതൊരു വലിയ ആശ്വാസകേന്ദ്രമാണ്).

ഹമീദിന് രണ്ടാൺമക്കളായ റഷീദും അവന്റെ അനിയൻ അൻവറും മക്കളിൽ ഏറ്റവും ഇളയവരാണ്. രണ്ടാളും മലബാറിലെ ഒരു ബേക്കറിയിൽ ജോലി ചെയ്യുന്നു. അവർ ഇടയ്ക്കൊക്കെ ബദ്ക്കലിൽ വന്നു തിരിച്ചു പോവുന്നു.

മൂന്നാമത്തെ മകൾ സഫിയയുടെ വിവാഹത്തിന് ഹമീദിന് ഒട്ടും ഇഷ്ടമില്ലായിരുന്നു. കാരണം താനും കുടുംബവും ബദ്ക്കലിൽ വന്നകാലം മുതൽക്കെ തന്റെ മേൽനോട്ടത്തിലുള്ള കാപ്പി തോട്ടത്തിൽ പണി എടുക്കുന്നവനാണ് ഹംസ. എവിടെയാണ് അവന്റെ നാടെന്നോ അവന് കൂട്ടുകുടുംബങ്ങൾ ആരൊക്കെ ഉണ്ടെന്നോ ആർക്കുമറിയില്ല. അവനോടു ചോദിച്ചാൽ തന്നെ എനിക്ക് ആരുമില്ല ഞാൻ അനാഥനാന്നെ പറയൂ. ഇടയ്ക്ക് അവൻ നീണ്ട ലീവെടുത്ത് പോവാറുണ്ട്. എങ്ങോട്ടാണ് അവൻ പോവാറുള്ളതെന്ന് ആർക്കും അറിയില്ല. അങ്ങനെയുള്ള ഒരാളെ കൊണ്ട് സഫിയയെ വിവാഹം കഴിപ്പിക്കുക എന്ന് വച്ചാൽ.

സുന്ദരിയും ശാലീനയും ആയ തന്റെ മകൾ സഫിയക്ക് വിവാഹാലോചനകൾ പലതും വരുന്നുണ്ട്. അതൊക്കെ ഹംസ പല മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മുടക്കുകയാണ്. അവൻ പലരോടും പറഞ്ഞു ഹമീദ്ക്കാ മകൾ സഫിയയെ എനിക്ക് വിവാഹം കഴിച്ചു തന്നില്ലെങ്കിൽ അവരുടെ വീടിന് മുമ്പിൽ തൂങ്ങി ചാവും ന്റെ ശവം ഞാൻ അവരെ കൊണ്ട് തീറ്റിക്കും. അത്ര കണ്ടു ഇഷ്ടമാണെനിക്ക് സഫിയയെ.

ഹമീദിന് അറിയുന്നവനാണ് ഹംസ എന്നും കാണുന്നവനും കാഴ്ചയിൽ സുന്ദരൻ എല്ലാവരേയും സഹായിക്കുന്നവനും അവനറിയാത്ത ജോലിയൊന്നും ഇല്ലാതാനും. എന്ത് ജോലി പറഞ്ഞാലും ഒരു മടിയും കൂടാതെ അവനെടുക്കും. ഇപ്പോഴാണെങ്കിലതിന്റെ കൂടെ തന്നെ നല്ലൊരു ജോലിയും ഉണ്ട്. ഇതിൽ പിടിവാശി പിടിച്ചാൽ സഫിയാന്റെ താഴെ ഒന്നൂടെ ഉള്ളതല്ലെ. അങ്ങിനെ മനമില്ലാ മനസ്സോടെ സഫിയയുടെയും ഹംസയുടെയും വിവാഹം കഴിഞ്ഞു. അവർക്ക് ഹമീദിന്റെ വീടിനടുത്ത് തന്നെ ഹമീദ് വീടും വെച്ചുകൊടുത്തു.

നാട്ടുകാർക്കൊക്കെ ഹംസയേയും സഫിയയേയും പറ്റി നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. അത്രയ്ക്ക് സ്നേഹത്തോടെ ആയിരുന്നു അവരുടെ ജീവിതം. ദിനങ്ങൾ രാത്രങ്ങൾക്കും രാത്രങ്ങൾ ദിവസങ്ങൾക്കും ദിവസങ്ങൾ മാസങ്ങൾക്കും മാസങ്ങൾ വർഷങ്ങൾക്കും വഴി മാറി. കാലം കടന്നു പോയികൊണ്ടിരുന്നു. ഇതിനിടെ സഫിയ ഒരാൺകുഞ്ഞിന് ജന്മം നൽകി. ഭംഗിയുള്ള ഒരാൺകുഞ്ഞ്. വലിയുപ്പ തന്നെ അവന് പേര് വിളിച്ചു. ഫസൽ.!

ഹമീദിന്റെ മനസമാധാനം നഷ്ടപ്പെടുകയാണ്...


തുടർന്നു വായിക്കുക  അടുത്ത ഞായറാഴ്ച്ച- 05 12 2018


ഷംസുദ്ധീൻ തോപ്പിൽ
30 12 2018


22.12.18

-:നിഴൽ വീണ വഴികൾ:- ഭാഗം -1

ആമുഖക്കുറിപ്പ്
പി.സുരേന്ദ്രൻ

ഷംസുദ്ദീൻ തോപ്പിലിന്റെ നിഴൽ വീണ വഴികൾ എന്ന നോവൽ അതിൽ കൈകാര്യം ചെയ്യുന്ന പ്രമേയപരമായ ചില സവിശേഷതകളാൽ എന്നെ ആകർഷിച്ചു.
ഫസൽ എന്ന കൗമാരക്കാരന്റെ ജീവിതത്തിലാണ് നോവലിസ്റ്റ് ശ്രദ്ധിക്കുന്നത്. മറ്റു കഥാപാത്രങ്ങളൊക്കെ പശ്ചാത്തലത്തിൽ നിൽക്കുന്നതേയുള്ളു.
ഫസലിന്റെ ലൈംഗീക ജീവിതം മലയാളത്തിൽ ഏറെയൊന്നും ആവിഷ്ക്കരിക്കപ്പെടാത്ത തരത്തിലുള്ളതാണ്. കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾ വഴിതെറ്റിപോകുന്നതും ലൈംഗീക ചൂഷണത്തിന് വിധേയമാകുന്നതും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വാർത്തയാണ്. എന്നാൽ അതേവിധം കൗമാര പ്രായക്കാരായ ആൺകുട്ടികളും ലൈംഗീക ചൂഷണത്തിന് വിധേയമാകുന്നു. പ്രകൃതി വിരുദ്ധ ലൈംഗീകതയുടെ അകത്തളങ്ങൾ മലയാളിയുടെ ലൈംഗീക ജീവിതത്തിന്റെ അറപ്പുളവാക്കുന്ന ഒരു ചിത്രം നമുക്ക് നൽകുന്നുണ്ട്. ലൈംഗീക കുറ്റകൃത്യങ്ങളുമായി മധ്യപ്പെട്ട മാധ്യമ ചർച്ചകളിൽ ഇൗ പ്രമേയത്തിന് വളരെയൊന്നും ഇടം കിട്ടുന്നില്ല.
മലയാളിയുടെ ലൈംഗീക ജീവിതം അത്രയൊന്നും സർഗാത്മകമല്ല. ആരോഗ്യപരവുമല്ല. ലൈംഗീക ഉത്തേജന മരുന്നുകളുടെ വ്യാപനം പരിശോധിക്കേണ്ടത് ഇൗ ഒരു പ്രശ്നത്തിൽനിന്നാണ്. രതി ഒരു കുറ്റവുമല്ല പാപവുമല്ല. മലിനീകരിക്കപ്പെടാത്തിടത്തോളം അത് വിശുദ്ധവുമാണ്. രതി എന്നത് അഗാധമായ പ്രണയത്തിന്റെ തുടർച്ചയാവണം.
ഒരു കൗമാരക്കാരന്റെ ജീവിതം കൈകാര്യം ചെയ്യുമ്പോൾ സാധാരണഗതിയിൽ പ്രണയാനുഭവങ്ങളുടെ ആവിഷ്കാരമായി മാറുന്നത് സ്വാഭാവികം. പക്ഷെ ഫസലിന്റെ ജീവിതത്തിൽ പ്രണയമില്ല. ശരീര തൃഷ്ണകളുടെ പേരിൽ അറപ്പുളവാക്കുന്ന ലൈംഗീക ഗർത്തങ്ങളിലേക്ക് ചതിക്കപ്പെട്ട് വീഴുകയാണ് ഫസൽ. വലിയ സുഖാനുഭവങ്ങളൊന്നും അവന് ലഭിച്ചിട്ടുമില്ല.
വർത്തമാനകാല ജീവിതത്തിന്റെ ഇരുണ്ട അകത്തളങ്ങളിലേക്ക് എത്തിനോക്കുന്ന ഇൗ നോവൽ എഴുതിയ ഷംസുദ്ദീൻതോപ്പിലിന്. ഇൗ യുവ എഴുത്തുകാരന് ആശംസകൾ.
************
ഭാഗം - 1

നേരം പരപര വെളുക്കുമ്പോ തുടങ്ങുന്ന ജോലി തീർന്നു വീട്ടില് എത്തുമ്പോഴേക്കും ഉറങ്ങാനുള്ള വെപ്രാളമായിരിക്കും. പക്ഷെ ഇന്ന് ഉറങ്ങാനേ കഴിയുന്നില്ല അള്ളാ….. ഇരുട്ടില് എന്തോ സംഭവിക്കാൻ പോകുമ്പോലെ ഒരു തോന്നല്. പെട്ടെന്നാരോ വിളിക്കുമ്പോലെ തോന്നിയതാണോ വെറുതെ ഒാരോന്ന് ചിന്തിച്ചു കിടന്നത് കൊണ്ടായിരിക്കാം. അല്ല പുറത്താരോ വിളിക്കുന്നുണ്ട്.
നോക്കീന്ന് ന്ത് നോക്കീന്ന് അടുത്ത് കിടന്ന ഭാര്യയുടെ കുലുക്കിയുള്ള വിളി ചിന്തകളിൽ നിന്നെന്നെ ഉണർത്തി അതെ പുറത്താരോ വിളിക്കുന്നു ആരായിരിക്കാം ഇൗ പാതിരാത്രി. ഒരുവിധം ഞാൻ വാതിലിനടുത്തുള്ള ജനലിനടുത്തേക്ക് നടന്നു.
ജനൽ പാളി പതിയെ തുറന്നു പുറത്തേക്കു വിളിച്ചു ആരാ? ആരാത്. ഞാനാ ഹമീദ്ക്കാ ദാസൻ. ദാസനോ? അവന്റെ ശബ്ദത്തിൽ എന്തോ ഒരു ഇടർച്ച പോലെ എടീ വാതില് തുറക്ക്. നമ്മുടെ ദാസനാ .. അപ്പോഴേക്കും ഭാര്യ തപ്പി തടഞ്ഞു ഒരു വിളക്കുമായി വന്നു വാതിൽ തുറന്നു. ചിമ്മിനി വിളക്കിന്റെ വെട്ടത്തിൽ അവന്റെ പരിഭ്രമിച്ച മുഖം..

തുടരും അടുത്ത ഞായറാഴ്ച്ച-30 12 2018

ഷംസുദ്ധീൻ തോപ്പിൽ
23 12 2018

-:നിഴൽവീണവഴികൾ:- എഴുതി തുടങ്ങുന്നു...


ഞാൻ തുടങ്ങുകയാണ് എൻറെ രചന നാളെമുതൽ സോഷ്യൽമീഡിയയിലൂടെ പ്രിയപെട്ടവരിലേക്ക്
പ്രതീക്ഷിക്കുന്നു പ്രതികരണങ്ങൾ

-:നിഴൽവീണവഴികൾ:-

ഇതൊരു തുടർകഥയാണ് എല്ലാ ഞായറാഴ്ചയും നിങ്ങളുടെ മുൻപിൽ എത്തും ഈ കഥയിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കൽപികമാണ് കഥാപാത്രങ്ങൾക്ക് വായനക്കാരോട് ബന്ധം തോന്നുന്നു എങ്കിൽ തികച്ചും യാദൃശ്ചികം മാത്രമാണ്.. അനുഗ്രഹിക്കണം തെറ്റുകൾ തിരുത്തി പ്രോത്സാഹിപ്പിക്കണം

ഷംസുദ്ധീൻതോപ്പിൽ 

1.12.18

-:കലിഡോസ്കോപ്പ് :-പ്രിയ എഴുത്ത് കാരിയുടെ കൂടെ ഷംസുദ്ധീൻ തോപ്പിൽ ആൻഡ് ഷഹനാസ് എം എ

 
ദുർഗ്ഗ പാർവതി ദേവിയുടെ അവതാരം ലക്‌ഷ്യം മഹിഷാസുര നിഗ്രഹം ശക്തിയുടെ സ്വരൂപി ശക്തയായ സ്ത്രീയുടെ പ്രതീകം. എഴുത്ത് തന്നപുണ്യം ഒരുപാട് നല്ല സൗഹൃദങ്ങൾ. പ്രിയ എഴുത്തുകാരി ഷഹനാസ് എം എ യുടെ "കാലിഡോസ്‌കോപ്പ് :ആദ്യ നോവൽ കയ്യിൽ കിട്ടുമ്പോൾ എന്നതിലും പോലെ അതത്ര കാര്യമായി തോന്നാതെ ഒരാവർത്തി വായിച്ചു വീട്ടിലെ കുഞ്ഞു ലൈബ്രറിയിൽ ഇടം പിടിക്കുന്നു എന്നെ കരുതിയുള്ളൂ. വായിച്ചു തുടങ്ങിയ ഞാൻ പോലുമറിയാതെ ഹൃദയ മിടിപ്പിന് വേഗത ഏറി ഇരുന്ന ഇരുപ്പിൽ വായിച്ചവസാനിക്കുമ്പോഴും നൊമ്പരമായി ദുർഗ്ഗ...

 എത്ര മനോഹരമായ എഴുത്ത് എഴുത്തുകാരി വായനക്കാരുടെ ഹൃദയത്തിലേക്കാണ് നടന്നു കയറുന്നത് ദുർഗ്ഗ എന്ന പ്രധാന കഥാപാത്രം ഓർമ്മകൾ ചുരുളലിയുമ്പോൾ ജീവിതഅനുഭവങ്ങളുടെ തീഷ്ണത ഉള്ളിൽ സ്വയം ഉൾകൊണ്ട് ശക്തയാവുന്നു നടന്നു നീങ്ങിയ വഴികൾ ദുർഘട മാണെന്നറിഞ്ഞു കൊണ്ട് തന്നെ മുന്നേറുന്ന ദുർഗ്ഗ നമ്മളോരോരുത്തരുമാണെന്ന് എഴുത്ത് കരി നമ്മെ ബോധ്യപ്പെടുത്തുന്നു 

വായന കഴിഞ്ഞപ്പൊ നോവലിനെ എഴുതണമെന്നു തോന്നി അപ്പോഴൊക്കെയും ദുർഗ്ഗ ഹൃദയത്തിൽ വേദനയുടെ മുറിപ്പാട് തീർത്തു കൊണ്ടേ ഇരുന്നു വിശകലനം ചെയ്യണമെന്ന് തോന്നിയില്ല. അത് അവതാരികയിൽ "ചിത്രദര്ശിനിയിലെ പെണ്കാഴ്ച" എന്ന ഹെഡിങ്ങിൽ വിശദമായി ഡോക്ടർ ബി ഇക്‌ബാൽ സർ മനോഹരമായി എഴുതി .

ആഗ്രഹം എഴുത്ത് കാരിയെ നേരിൽ കാണണമെന്ന് തെറ്റിയ വഴികൾ ലക്‌ഷ്യം എഴുത്തിനോടുള്ള അടങ്ങാത്ത ഇഷ്ടം വീട് തേടിപ്പിടിച്ചു വീട്ടിലെത്തി ഹൃദ്യമായ സ്വീകരണം അതിലുപരി എഴുത്തുകാരിയുടെ എഴുത്തിൻ നാൾ വഴികൾ ഹൃദയത്തിലൂടെ മനോഹരമായൊരു യാത്ര


സംസാരത്തിനിടയിൽ എഴുത്തുകാരിയോട് നേരിട്ട് ഞാൻ ചോദിച്ചു സ്ത്രീ കഥാപാത്രങ്ങൾക്ക് എത്ര നല്ല പേരുകളുണ്ട് പിന്നെ എവിടന്നു കിട്ടി ദുർഗ്ഗ എന്നപേരെന്ന് നോവലിൽ പറയുന്ന പോലെ തന്നെ അത് എഴുത്തുകാരി അറിയാതെ സംഭവിക്കയായിരുന്നു. ദുർബല അല്ല സ്ത്രീ അവൾ ശക്തയാണ് അനുഭവങ്ങളുടെ തീയ്ചൂളയിൽ അവൾ ബലപ്പെട്ടുവരുക തന്നെ ചെയ്യും

യാത്ര പറഞ്ഞിറങ്ങുമ്പോൾ എഴുത്തിൻനാൾവഴികളൂടെ ഇനിയുമിനിയും യാത്ര ചെയ്യണമെന്ന തോന്നൽ ഉള്ളിൽ ബലപ്പെട്ടു തുടങ്ങിയിരുന്നു സന്തോഷ നിർവൃതിയിൽ ഇനിയും കാണുമെന്ന പ്രതീക്ഷയിൽ യാത്ര തുടർന്നു ...

ഹൃദയത്തിൽ ദൈവത്തിൻ കയ്യൊപ്പുള്ള പ്രിയ എഴുത്തുകാരിക്ക് ഇനിയും ഇനിയും സൃഷ്ടികൾ ജനിക്കട്ടെ എന്നാശംസകളോടെ പ്രാർത്ഥനയോടെ 

 ഷംസുദ്ദീൻ തോപ്പിൽ

15.11.18

-: ദുബൈ ഡയറി:- ഔട്ട്ലറ്റ്മാൾ:-ബ്രാൻറ്റഡ് ഡ്രസ്സുകളോടുള്ള അടങ്ങാത്ത ഭ്രമം കുറഞ്ഞ വിലയിൽ എവിടെ കിട്ടും അന്വാഷണം ആഴ്ചകൾ നീണ്ടു. ഒടുവിൽ ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു ഔട്ട്ലറ്റ് മാളിൽ പോയാൽ എല്ലാ ബ്രാൻറ്റഡ് ഹൈറ്റംസും കുറഞ്ഞ വിലയിൽ  വാങ്ങിക്കാം എന്ന് കേട്ടപാതി കേൾക്കാത്ത പാതി ഒരു വെള്ളിയാഴ്ച പള്ളികഴിഞ്ഞു നല്ല ഉറക്കിലായിരുന്ന പ്രിയ മിത്രം റാഷിദിനെ ഉറക്കപ്പായിൽ നിന്ന് പിടിച്ചെഴുന്നേല്പിച്ചു റൂമിൽ നിന്ന് പുറത്തിറങ്ങി

നേരിയ പൊടിക്കറ്റുണ്ട്  വെയിൽ ചുട്ടുപൊള്ളുന്നു ബസ്സ്സ്റ്റോപ്പിൽ നിന്ന് റൂട്ട് ചോദിച്ച്‌ ലൈൻ ബസ്സിൽ കയറി അൽ ഗുബൈബ ബാസ്സ് സ്റ്റേഷനിൽ ഇറങ്ങി ചൂടിന്  കഠിനത എറിവരുന്നു ഔട്ട്ലറ്റ്മളിലേക്കുള്ള ബസ്സ്  അന്വാഷി ച്ചപ്പോ ശരിക്കും ഞെട്ടി വല്ലപ്പോഴുമേ ബസ്സുണ്ടാവൂ ഇനി ഒരു മണിക്കൂറോളം കാത്തു നിൽക്കണം

 വെയിൽ കൂടിക്കൂടി വരുന്നു എത്ര വെള്ളം കുടിച്ചിട്ടും ദാഹം കുറയുന്നില്ല വിളറിയ മുഖവുമായി നിൽക്കണ റാഷിദ്  വന്നുപെട്ടപോലെ പലതവണ ചോദിച്ചു പോവണോ നമുക്ക് .വണ്ടി എടുത്ത് പിന്നെ പോവാം ഞാനുണ്ടോ സമ്മതിക്കുന്നു ഏതായാലും ഇറങ്ങിപുറപ്പെട്ടില്ലേ പോവണം എന്ന നിർബന്ധവും കാത്തുനിൽപ്പിനൊടുവിൽ ബസ്സുവന്നു ആശ്വാസത്തോടെ ബസ്സിൽ ഓടിക്കയറി രണ്ടു ബസ്സിനുള്ള ആളുകളുണ്ട് അധികവും ലേബർ കേമ്പിലെ ജോലിക്കാർ കാലുകുത്താൻ ഇടം ഇല്ല

ഒരുവിധം ബസ്സിൽ അരികുചേർന്നു നിന്നു ബസ്സെടുക്കുമ്പോ അടുത്ത് നിന്ന ആളോട് ചോദിച്ചു ഏത്ര ദൂരമുണ്ടെന്ന് മുക്കാൽ മണിക്കൂറോളം യാത്രയുണ്ട് ദുബൈ റോഡുകൾ മുക്കാൽ മണിക്കൂർ യാത്ര  അത്ര കൂടുതലല്ല പക്ഷെ ബസ്സുകൾ കുറവായ ഏരിയ ആയത്കൊണ്ട് അടുത്തടുത്ത സ്റ്റോപ്പുകളും പലപല വഴികളും കടന്ന് വേണം ബസ്സിന് പോവാൻ. യാത്ര തുടർന്നു പുറത്തെ ചൂട് ഏസിയിൽ ചുടുകാറ്റ് ബംഗാളികളും പാകിസ്ഥാനികളും ഇന്ത്യക്കാരും പേരറിയാത്ത നാടറിയാത്ത ഭാഷയറിയാത്ത പലനാട്ടുകാർ പച്ചയായ മനുഷ്യരുടെ ഇഴചേർന്നുള്ള യാത്രകൾ ജോലിഭാരവും വേദനയും അവരുടെ മുഖത്ത് മിന്നിമറയുന്നു. ജീവിത ഭാരവും പേറി കടൽ കടന്നെത്തിയർ... ശക്തമായ എന്തോ ബസ്സ് ഗ്ലാസിൽ വന്നിടിച്ച ശബ്ദം അപ്പോഴാണ് പുറം കാഴ്ചകൾ ശ്രദ്ധയിൽവന്നത് ഓർമകളുടെ പുസ്‌തക താളുകൾ മറിക്കുന്ന തിരക്കിൽ സമയം പോയതറിഞ്ഞതേ ഇല്ല നീണ്ടുകിടക്കുന്ന മരുഭൂമി ചുഴറ്റി അടിക്കുന്ന പൊടിക്കാറ്റും ശക്തമായ മഴയും ഗൾഫ്നാടുകളിൽ അപൂർവമായി കിട്ടുന്ന മഴ ഉത്സവമാണ് പ്രതേകിച്ച്‌ ശക്തമായ ചൂട്‌കാലത്ത്

പുറത്തെ ശക്തമായ പൊടിക്കാറ്റും മഴയും കണ്ട റാഷിദ് ഞാൻ അപ്പൊഴെ പറഞ്ഞതല്ലെ നമുക്ക് പിന്നെപോകാം ഇനി എന്തുചെയ്യും പറഞ്ഞു തീരും മുൻപ് ബസ്സിൽ നെക്സ്റ്റ് സ്റ്റോപ്പ് ഔട്ട്ലെറ്റ് മാൾ എന്ന് അനൗൺസ് വന്നു ബസ്സ് നിർത്തി ഒന്ന് കയറി നില്ക്കാൻ ഇടം പ്രതീക്ഷിച്ച ഞങ്ങൾ പെരുമഴയത്ത് ഇറങ്ങേണ്ടി വന്നു ഇനി പത്ത് മിനുട്ട് നടക്കണം മാളിലേക്ക് മഴയും പൊടിക്കാറ്റും വകവെക്കാതെ ഞങ്ങൾ ഓടി മാളിലെത്തിയപ്പോഴേക്ക് നനഞുകുതിർന്നു അപ്രതീക്ഷിത മഴ കണ്ടു നിൽക്കണ  ആളുകൾക്കിടയിലേക്ക് ഞങ്ങൾ ഓടിക്കയറി ഒലിച്ചിറങ്ങുന്ന മഴവെള്ളവും ഏസിയുടെ തണുപ്പും ഞങ്ങൾ  ഒന്ന് വിറച്ചു തിരക്കിനിടയിലെ നോട്ടങ്ങളും പിറുപിറുപ്പിനുമിടയിൽ അടുത്തു കണ്ട ഷോപ്പിൽ കയറി ഞങ്ങൾ ബർമുഡയും ടീ ഷർട്ടും വാങ്ങി ഡ്രസ്സിങ് റൂമിൽ നിന്ന് നനഞ്ഞഡ്രസ്സ് മാറ്റി പുറത്തിറങ്ങിയപ്പോഴാണ് ആശ്വാസമായത്

മണിക്കൂറുകൾ മാളിൽ കറങ്ങി നടന്നു ആഗ്രഹിച്ചതൊന്നും കിട്ടിയതുമില്ല കെ എഫ്‌സി കഴിച്ച് വിശപ്പടക്കി നിരാശയോടെ മാളിന് പുറത്തിറങ്ങി പുറത്ത് ഇരുട്ടു വീണിരിക്കുന്നു വരുമ്പോൾ ഉണ്ടായിരുന്ന മഴ പെയ്ത അടയാളങ്ങൾ പോലും സൂര്യൻ നക്കി തുടച്ചിരിക്കുന്നു .നല്ല ഹുമിടിറ്റിയുണ്ട് റോഡിലിറങ്ങി ഒരുപാട് നേരം ബസ്സ് കാത്തു നിന്നു ഒരു ബസ്സ് പോലും വന്നില്ല

രാത്രിയിൽ ബസ്സുകൾ കുറവാണെന്നു പറഞ്ഞു അടുത്ത് നിന്നയാൾ അധിക മാളുകളുകളും വണ്ടിയുമായാണ് ഇവിടെ വരാറുള്ളതെന്ന് പറഞ്ഞു  പടച്ചവനെ പെട്ടോ.. നാളെ കാലത്ത് ഓഫീസിൽ പോവേണ്ടതാണ് ഇനിയെന്ത് ചെയ്യും ഞങ്ങൾ പരസ്പരം ടെൻഷൻ അടിച്ചു മുഖത്തോട് മുഖം നോക്കി ഞങ്ങൾക്കരികിൽ പെട്ടന്നൊരു കാർ ബ്രെക്കിട്ടു ഡ്രൈവിങ് സീറ്റിൽ സുമുഖനായൊരു ഇംഗ്ളീഷുകാരൻ ഞങ്ങളോട് പോരുന്നൊന്ന് ചോദിച്ചു ഞങ്ങളൊന്ന് മടിച്ചു ദുബൈയിൽ അപരിചിതരുടെ വണ്ടിയിൽ കയറുന്നത് കടുത്ത ശിക്ഷയാണ് മാത്രവുമല്ല മരുഭൂമിയിലൂടെയാണ് യാത്രയും വല്ല അപകടവും സംഭവിച്ചാലോ കൂടെ നിന്നയാൾ കാറിൽ കയറി പറഞ്ഞു ഇനി ഇവിടെ നിന്നാൽ വണ്ടികൾ കിട്ടില്ല സമയം ഒരുപാട് വൈകി കയറിക്കോളൂ വരുന്നിടം വെച്ച് കാണാം കാർ പുറപ്പെട്ടു ഭയപ്പാടോടെ ഞങ്ങൾ പിൻ സീറ്റിൽ ഇരുന്നു ഡ്രൈവർ വാതോരാതെ സംസാരിച്ചു നിങ്ങൾക്കെവിടെയാണ് പോവേണ്ടതെന്നും ഞാൻ അവിടെ കൊണ്ടുവിടാം കാശൊന്നും തരേണ്ട എന്നും പറഞ്ഞു ഭയത്തിനിടയിലും ഞങ്ങൾക്ക് തെല്ലൊരാശ്വാസാവും അത്ഭുതവുമായി

ഈ കാലഘട്ടത്തിലും ഇത്രയും നല്ല മനുഷ്യരോ ബർദുബൈ  ഇറക്കി തന്നാ മതി എന്നു പറഞ്ഞപ്പൊ ഞങ്ങളെ അവിടെ കൊണ്ട് വിട്ടു ദൈവദൂദനെ പോലെ ഞങ്ങളെ ലക്ഷ്യത്തിലെത്തിച്ച ആ നല്ല മനുഷ്യൻ കാറോടിച്ചു കടന്നു പോയീ റൂമിലെത്തി മാൾ വഴി പറഞ്ഞവനെ വിളിച്ചു തെറി പറയണമെന്ന് കരുതി മാളിൽ പോയ കഥ പറഞ്ഞപ്പോഴാണ് റൂംമേറ്റ് പറഞ്ഞത് തിരക്കിനിടയിൽ പറഞ്ഞു കേട്ട മാൾ മാറിപോയി എന്ന് ഇനി റാഷിദിനോട് അതെങ്ങാൻ പറഞ്ഞാലുള്ള കാര്യമോർത്തപ്പോ നെഞ്ചിൽ വെള്ളിടി വെട്ടി മാളിൽ പോയ ക്ഷീണം പൊടി കാറ്റും മഴയും കിടന്ന കിടപ്പ് എഴുന്നേൽക്കാൻ രണ്ടു നാൾ എടുത്തതെന്നത് അതിലേറെ രസകരം

ഷംസുദ്ദീൻ തോപ്പിൽ
   

12.11.18

-:നമ്മളോടാ കളി അല്ല പിന്നെ :-

കൃഷി പണിക്കിടയിൽ നിന്ന് ഒരു ചിന്ന സെൽഫി
കൃഷിയോടുള്ള അടങ്ങാത്ത പ്രണയമാണ് കൃഷിയോഫീസറെ ഒന്നു ചെന്ന് കണ്ടു അഭിപ്രായം തേടാം എന്നു കരുതിയത് കാലത്ത് തന്നെ കൃഷി ഓഫീസിൽ എത്തി ഓഫീസ് ബോയ് തുറക്കുന്നതെ ഒള്ളൂ എന്നെ കണ്ടതും ഇവനേതാടാ എന്നൊരു നോട്ടം ഞാൻ ഭവ്യതയോടെ സർ എപ്പൊഴാ വരാ ഇരിക്കൂ ഇപ്പൊ വരും അതും പറഞ്ഞയാൾ അയാളുടെ പണി തുടർന്നു പ്രതീക്ഷയോടെ ഒരുപാട് കാര്യങ്ങൾ ചോദിക്കണമെന്ന കണക്കുകൂട്ടലുമായിരുന്നു അൽപ്പം കഴിഞ്ഞ് ഒരു സ്കൂട്ടർ പാഞ്ഞു വന്നു നിന്നു അതിൽ നിന്ന് ഒരു സുന്ദരി ഇറങ്ങി ഓഫീസിലേക്ക് കയറി എന്നെ കണ്ടതും എന്ത് വേണം എന്ന ചോദ്യം കൃഷി ഓഫീസറെ കാണാൻ വന്നതാ ഞാൻ തന്നെ പറയൂ എനിക്ക് കൃഷി ചെയ്യാൻ അഡ്വൈസ് ചോദിക്കാൻ വന്നതാ അയ്യോ ഞാൻ അൽപ്പം ബിസിയാ നമ്പർ എഴുതി കൊടിത്തോളൂ വിളിക്കാം അതും പറഞ്ഞു ഓഫീസിൽ കയറി ഒപ്പിട്ട് അതെ സ്പീഡിൽ സ്കൂട്ടറിൽ കയറി ഓടിച്ചു പോയി എന്നിലെ യുവ കർഷകൻ ഒടിഞ്ഞു നുറുങ്ങി പെട്ടിയിലായി മാസങ്ങൾ പിന്നിടുന്നു ഇതുവരെ ഒരു കോൾ പോലും വന്നില്ല എന്നത് അതിലേറെ രസകരം...

SHAMSUDEEN THOPPIL

21.10.18

:-ഒരു മുട്ടൻ പണി കിട്ടിയ കഥ :-


അടുക്കള ഭാഗത്ത് കിണറിന് അരികിലായി കിണറിലേക്ക് ചാഞ്ഞു നിൽക്കണ തെങ്ങ്  പിഴുതു നടണമെന്ന് ലീവിന് വരുമ്പോഴൊക്കെ അമ്മ പറയാറുണ്ട്. ഞാൻ അതത്ര ചെവി കൊള്ളാറില്ലന്നതാണ് സത്യം. പ്രവാസം തന്ന കയ്‌പേറിയ അനുഭവമാവാം കൃഷിയോടും പെറ്റു പോറ്റിയ വീടിനോടും നാടിനോടും  ഈ ഈയിടെയായി വല്ലാതെ പ്രണയം തോന്നി തുടങ്ങിയത്. കൃഷി ചെയ്തു തുടങ്ങിയപ്പോഴാണ് നയിച്ചു തിന്നൽ അത്ര എളുപ്പമമല്ലന്ന് മനസ്സിലായത്. ഇത്തവണത്തെ വരവും പതിവില്ലാത്ത കൃഷി കമ്പവും അമ്മയെ തെല്ലന്നുമല്ല അതിശയിപ്പിച്ചത്. എല്ലാം ഉള്ളം കയ്യിലെന്നപോലെ കാലത്ത് നടക്കാനിറങ്ങിയപ്പൊ അങ്ങാടിയിൽ പോയീ നിരനിരയായി നിൽക്കണ ഒരു ബംഗാളിയെയും കൊണ്ട് വന്നു തെങ്ങിൻ തൈയുടെ അടിഭാഗം കുഴിക്കൽ തുടങ്ങിയത്. ജീവിതത്തിൽ ഒരു തെങ്ങിൻ തൈ പോലും നടാത്ത ഞാനും അന്തവും കുന്തവും ഇല്ലാത്ത ബംഗാളിയും. ഒരു വിധം തൈ തെങ്ങ് പിഴുതു താഴെയിട്ടു തലനാരിഴയ്ക്ക് ഞാനും കിണറും തെങ്ങിനടിയിൽ പെടാതെ രക്ഷപ്പെട്ടത് ഭാഗ്യം എന്നതാണ് സത്യം ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ കലക്കി തന്ന നാരങ്ങാ വെള്ളവും കുടിച്ചു അല്പവിശ്രമം ഇനി ലക്ഷ്യം കുറച്ചു താഴെ കുത്തിയ തെങ്ങിൻ കുഴിയിൽ വീണുകിടക്കണ തൈ തെങ്ങ്  നടണം  വെരി സിമ്പിൾ ഒരു കയറെടുത്തു അടി ഭാഗത്തു കെട്ടി ഞങ്ങൾ രണ്ടു പേരും ഒന്നു വലിച്ചു അപ്പൊ ശരിക്കും കിളി പോയീ ഒരടി അനങ്ങുന്നില്ല ദൈവമേ പണി കിട്ടിയല്ലോ ഇനി എന്ത് ചെയ്യും ഞങ്ങൾ പരസ്പരം മുഖത്തോട്  മുഖം നോക്കി പെട്ടു പോയില്ലേ ഞാൻ റോഡിലിറങ്ങി കിട്ടാവുന്ന ആളുകളെ സംഘടിപ്പിച്ചു തൈ തെങ്ങ് കെട്ടിവലിച്ചു കുഴിയിലിറക്കി നട്ടു നനച്ചു അപ്പൊഴാണ് അമ്മയ്ക്കും എനിക്കും ശ്വാസം നേരെ വീണത്. ഹെൽപ്പിനെത്തിയർ പിറുപിറുത്ത് കൊണ്ട് കടന്നു പോയീ ഇവനൊന്നും വേറെ പണിയില്ലേ മനുഷ്യരെ മെനക്കെടുത്താൻ അത് നിന്നവിടെ തന്നെ നിന്നാപ്പോരേ... തളർന്നിരുന്ന എന്റെ മേൽ  ചാറ്റൽ മഴ സ്നേഹതുള്ളികളാൽ  പെയ്തിറങ്ങി കടന്നുപോയീ 

 ഷംസുദ്ധീൻ തോപ്പിൽ

9.9.18

-:പ്രാർത്ഥന സ്നേഹം കൂട്ട്:-

കൂട്ടിവെച്ച വാക്കുകൾ നഷ്ടപ്പെട്ടു തുടങ്ങിയപ്പോഴാണ് പുതിയ വാക്കുകൾ തേടി യാത്ര തുടർന്നത്. പക്ഷെ ആ യാത്ര ഞാൻ എന്ന വ്യക്തിയെ തെല്ലൊന്നുമല്ല നൊമ്പരപ്പെടുത്തിയത്.വർഷങ്ങൾ എന്നെയും കൂടെ കൂട്ടി യാത്ര തുടർന്നപ്പൊ അനുഭവം വാക്കുകൾ പെറുക്കി എടുക്കാനുള്ളൊരു വേദിയായി മാറി എന്നതാണ് സത്യം.അപ്പൊ നിങ്ങളുടെ ഈ പ്രിയപ്പെട്ടവൻ വീണ്ടും എഴുതി തുടങ്ങട്ടെ...പ്രാർത്ഥന സ്നേഹം കൂട്ട്


ഷംസുദ്ധീൻ തോപ്പിൽ