15.11.18

-: ദുബൈ ഡയറി:- ഔട്ട്ലറ്റ്മാൾ:-



ബ്രാൻറ്റഡ് ഡ്രസ്സുകളോടുള്ള അടങ്ങാത്ത ഭ്രമം കുറഞ്ഞ വിലയിൽ എവിടെ കിട്ടും അന്വാഷണം ആഴ്ചകൾ നീണ്ടു. ഒടുവിൽ ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു ഔട്ട്ലറ്റ് മാളിൽ പോയാൽ എല്ലാ ബ്രാൻറ്റഡ് ഹൈറ്റംസും കുറഞ്ഞ വിലയിൽ  വാങ്ങിക്കാം എന്ന് കേട്ടപാതി കേൾക്കാത്ത പാതി ഒരു വെള്ളിയാഴ്ച പള്ളികഴിഞ്ഞു നല്ല ഉറക്കിലായിരുന്ന പ്രിയ മിത്രം റാഷിദിനെ ഉറക്കപ്പായിൽ നിന്ന് പിടിച്ചെഴുന്നേല്പിച്ചു റൂമിൽ നിന്ന് പുറത്തിറങ്ങി

നേരിയ പൊടിക്കറ്റുണ്ട്  വെയിൽ ചുട്ടുപൊള്ളുന്നു ബസ്സ്സ്റ്റോപ്പിൽ നിന്ന് റൂട്ട് ചോദിച്ച്‌ ലൈൻ ബസ്സിൽ കയറി അൽ ഗുബൈബ ബാസ്സ് സ്റ്റേഷനിൽ ഇറങ്ങി ചൂടിന്  കഠിനത എറിവരുന്നു ഔട്ട്ലറ്റ്മളിലേക്കുള്ള ബസ്സ്  അന്വാഷി ച്ചപ്പോ ശരിക്കും ഞെട്ടി വല്ലപ്പോഴുമേ ബസ്സുണ്ടാവൂ ഇനി ഒരു മണിക്കൂറോളം കാത്തു നിൽക്കണം

 വെയിൽ കൂടിക്കൂടി വരുന്നു എത്ര വെള്ളം കുടിച്ചിട്ടും ദാഹം കുറയുന്നില്ല വിളറിയ മുഖവുമായി നിൽക്കണ റാഷിദ്  വന്നുപെട്ടപോലെ പലതവണ ചോദിച്ചു പോവണോ നമുക്ക് .വണ്ടി എടുത്ത് പിന്നെ പോവാം ഞാനുണ്ടോ സമ്മതിക്കുന്നു ഏതായാലും ഇറങ്ങിപുറപ്പെട്ടില്ലേ പോവണം എന്ന നിർബന്ധവും കാത്തുനിൽപ്പിനൊടുവിൽ ബസ്സുവന്നു ആശ്വാസത്തോടെ ബസ്സിൽ ഓടിക്കയറി രണ്ടു ബസ്സിനുള്ള ആളുകളുണ്ട് അധികവും ലേബർ കേമ്പിലെ ജോലിക്കാർ കാലുകുത്താൻ ഇടം ഇല്ല

ഒരുവിധം ബസ്സിൽ അരികുചേർന്നു നിന്നു ബസ്സെടുക്കുമ്പോ അടുത്ത് നിന്ന ആളോട് ചോദിച്ചു ഏത്ര ദൂരമുണ്ടെന്ന് മുക്കാൽ മണിക്കൂറോളം യാത്രയുണ്ട് ദുബൈ റോഡുകൾ മുക്കാൽ മണിക്കൂർ യാത്ര  അത്ര കൂടുതലല്ല പക്ഷെ ബസ്സുകൾ കുറവായ ഏരിയ ആയത്കൊണ്ട് അടുത്തടുത്ത സ്റ്റോപ്പുകളും പലപല വഴികളും കടന്ന് വേണം ബസ്സിന് പോവാൻ. യാത്ര തുടർന്നു പുറത്തെ ചൂട് ഏസിയിൽ ചുടുകാറ്റ് ബംഗാളികളും പാകിസ്ഥാനികളും ഇന്ത്യക്കാരും പേരറിയാത്ത നാടറിയാത്ത ഭാഷയറിയാത്ത പലനാട്ടുകാർ പച്ചയായ മനുഷ്യരുടെ ഇഴചേർന്നുള്ള യാത്രകൾ ജോലിഭാരവും വേദനയും അവരുടെ മുഖത്ത് മിന്നിമറയുന്നു. ജീവിത ഭാരവും പേറി കടൽ കടന്നെത്തിയർ... ശക്തമായ എന്തോ ബസ്സ് ഗ്ലാസിൽ വന്നിടിച്ച ശബ്ദം അപ്പോഴാണ് പുറം കാഴ്ചകൾ ശ്രദ്ധയിൽവന്നത് ഓർമകളുടെ പുസ്‌തക താളുകൾ മറിക്കുന്ന തിരക്കിൽ സമയം പോയതറിഞ്ഞതേ ഇല്ല നീണ്ടുകിടക്കുന്ന മരുഭൂമി ചുഴറ്റി അടിക്കുന്ന പൊടിക്കാറ്റും ശക്തമായ മഴയും ഗൾഫ്നാടുകളിൽ അപൂർവമായി കിട്ടുന്ന മഴ ഉത്സവമാണ് പ്രതേകിച്ച്‌ ശക്തമായ ചൂട്‌കാലത്ത്

പുറത്തെ ശക്തമായ പൊടിക്കാറ്റും മഴയും കണ്ട റാഷിദ് ഞാൻ അപ്പൊഴെ പറഞ്ഞതല്ലെ നമുക്ക് പിന്നെപോകാം ഇനി എന്തുചെയ്യും പറഞ്ഞു തീരും മുൻപ് ബസ്സിൽ നെക്സ്റ്റ് സ്റ്റോപ്പ് ഔട്ട്ലെറ്റ് മാൾ എന്ന് അനൗൺസ് വന്നു ബസ്സ് നിർത്തി ഒന്ന് കയറി നില്ക്കാൻ ഇടം പ്രതീക്ഷിച്ച ഞങ്ങൾ പെരുമഴയത്ത് ഇറങ്ങേണ്ടി വന്നു ഇനി പത്ത് മിനുട്ട് നടക്കണം മാളിലേക്ക് മഴയും പൊടിക്കാറ്റും വകവെക്കാതെ ഞങ്ങൾ ഓടി മാളിലെത്തിയപ്പോഴേക്ക് നനഞുകുതിർന്നു അപ്രതീക്ഷിത മഴ കണ്ടു നിൽക്കണ  ആളുകൾക്കിടയിലേക്ക് ഞങ്ങൾ ഓടിക്കയറി ഒലിച്ചിറങ്ങുന്ന മഴവെള്ളവും ഏസിയുടെ തണുപ്പും ഞങ്ങൾ  ഒന്ന് വിറച്ചു തിരക്കിനിടയിലെ നോട്ടങ്ങളും പിറുപിറുപ്പിനുമിടയിൽ അടുത്തു കണ്ട ഷോപ്പിൽ കയറി ഞങ്ങൾ ബർമുഡയും ടീ ഷർട്ടും വാങ്ങി ഡ്രസ്സിങ് റൂമിൽ നിന്ന് നനഞ്ഞഡ്രസ്സ് മാറ്റി പുറത്തിറങ്ങിയപ്പോഴാണ് ആശ്വാസമായത്

മണിക്കൂറുകൾ മാളിൽ കറങ്ങി നടന്നു ആഗ്രഹിച്ചതൊന്നും കിട്ടിയതുമില്ല കെ എഫ്‌സി കഴിച്ച് വിശപ്പടക്കി നിരാശയോടെ മാളിന് പുറത്തിറങ്ങി പുറത്ത് ഇരുട്ടു വീണിരിക്കുന്നു വരുമ്പോൾ ഉണ്ടായിരുന്ന മഴ പെയ്ത അടയാളങ്ങൾ പോലും സൂര്യൻ നക്കി തുടച്ചിരിക്കുന്നു .നല്ല ഹുമിടിറ്റിയുണ്ട് റോഡിലിറങ്ങി ഒരുപാട് നേരം ബസ്സ് കാത്തു നിന്നു ഒരു ബസ്സ് പോലും വന്നില്ല

രാത്രിയിൽ ബസ്സുകൾ കുറവാണെന്നു പറഞ്ഞു അടുത്ത് നിന്നയാൾ അധിക മാളുകളുകളും വണ്ടിയുമായാണ് ഇവിടെ വരാറുള്ളതെന്ന് പറഞ്ഞു  പടച്ചവനെ പെട്ടോ.. നാളെ കാലത്ത് ഓഫീസിൽ പോവേണ്ടതാണ് ഇനിയെന്ത് ചെയ്യും ഞങ്ങൾ പരസ്പരം ടെൻഷൻ അടിച്ചു മുഖത്തോട് മുഖം നോക്കി ഞങ്ങൾക്കരികിൽ പെട്ടന്നൊരു കാർ ബ്രെക്കിട്ടു ഡ്രൈവിങ് സീറ്റിൽ സുമുഖനായൊരു ഇംഗ്ളീഷുകാരൻ ഞങ്ങളോട് പോരുന്നൊന്ന് ചോദിച്ചു ഞങ്ങളൊന്ന് മടിച്ചു ദുബൈയിൽ അപരിചിതരുടെ വണ്ടിയിൽ കയറുന്നത് കടുത്ത ശിക്ഷയാണ് മാത്രവുമല്ല മരുഭൂമിയിലൂടെയാണ് യാത്രയും വല്ല അപകടവും സംഭവിച്ചാലോ കൂടെ നിന്നയാൾ കാറിൽ കയറി പറഞ്ഞു ഇനി ഇവിടെ നിന്നാൽ വണ്ടികൾ കിട്ടില്ല സമയം ഒരുപാട് വൈകി കയറിക്കോളൂ വരുന്നിടം വെച്ച് കാണാം കാർ പുറപ്പെട്ടു ഭയപ്പാടോടെ ഞങ്ങൾ പിൻ സീറ്റിൽ ഇരുന്നു ഡ്രൈവർ വാതോരാതെ സംസാരിച്ചു നിങ്ങൾക്കെവിടെയാണ് പോവേണ്ടതെന്നും ഞാൻ അവിടെ കൊണ്ടുവിടാം കാശൊന്നും തരേണ്ട എന്നും പറഞ്ഞു ഭയത്തിനിടയിലും ഞങ്ങൾക്ക് തെല്ലൊരാശ്വാസാവും അത്ഭുതവുമായി

ഈ കാലഘട്ടത്തിലും ഇത്രയും നല്ല മനുഷ്യരോ ബർദുബൈ  ഇറക്കി തന്നാ മതി എന്നു പറഞ്ഞപ്പൊ ഞങ്ങളെ അവിടെ കൊണ്ട് വിട്ടു ദൈവദൂദനെ പോലെ ഞങ്ങളെ ലക്ഷ്യത്തിലെത്തിച്ച ആ നല്ല മനുഷ്യൻ കാറോടിച്ചു കടന്നു പോയീ റൂമിലെത്തി മാൾ വഴി പറഞ്ഞവനെ വിളിച്ചു തെറി പറയണമെന്ന് കരുതി മാളിൽ പോയ കഥ പറഞ്ഞപ്പോഴാണ് റൂംമേറ്റ് പറഞ്ഞത് തിരക്കിനിടയിൽ പറഞ്ഞു കേട്ട മാൾ മാറിപോയി എന്ന് ഇനി റാഷിദിനോട് അതെങ്ങാൻ പറഞ്ഞാലുള്ള കാര്യമോർത്തപ്പോ നെഞ്ചിൽ വെള്ളിടി വെട്ടി മാളിൽ പോയ ക്ഷീണം പൊടി കാറ്റും മഴയും കിടന്ന കിടപ്പ് എഴുന്നേൽക്കാൻ രണ്ടു നാൾ എടുത്തതെന്നത് അതിലേറെ രസകരം

ഷംസുദ്ദീൻ തോപ്പിൽ




   

1 അഭിപ്രായം: