28.11.17

-:പുതു പ്രണയിനി:-


മൗനം പലപ്പോഴുമെനിക്കൊരു ഒളിച്ചോട്ടമായിരുന്നില്ല. പുതിയ തേടലുകളുടെ യാത്രയായിരുന്നു. അകൽച്ച എന്നതിനപ്പുറം എത്ര പേർ കൂടെ കാണുമെന്ന കണ്ടെത്തലും ശരീരം മാത്രമായിരുന്നു അകന്നിരുന്നത്. ഹൃദയമെപ്പൊഴും അരികിലുണ്ടായിരുന്നു.പക്ഷെ പലരുമത് മനപ്പൂർവം കണ്ടില്ലന്നു വെച്ചു ഞാൻ എന്ന വ്യക്തിയുടെ പ്രസക്തി ഒന്നുമല്ലന്നുള്ള ചിന്ത ഈ ഭൂലോകത്ത് എത്രയോ ആളുകൾ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു അവരിൽ പലരിൽ ഒരുവനായി നിഷ്ഫല ജന്മമായി ഒതുങ്ങുക എന്നതാണോ വിധി....

ജീവിതം അർത്ഥമില്ലാത്ത പ്രഹേളിക തോന്നി തുടങ്ങി എന്നതിനപ്പുറം ഒരു നെരിപ്പോട് എന്നും നെഞ്ചിൽ പുകമറ സൃഷിക്കുന്നു .എന്തിന് അർത്ഥ മില്ലാത്ത യാത്ര തുടരണമെന്ന ചിന്ത പലപ്പൊഴും ഒരു വൃത്തമായി കറങ്ങി അതിൽ അകപ്പെടുക എന്നതിന് അപ്പുറം പുറം തോട് പിളർത്തി രക്ഷയുടെ കവചം എന്നിൽ സൃഷ്ട്ടിക്കാൻ പലപ്പൊഴും കഴിയാതെ പോകുന്നു ...

ഇതു മോരു ജീവിതമൊ ? ചോദ്യം എന്നിലേക്ക് തന്നെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന നിമിഷം ഒന്നുമല്ല എന്നതോന്നൽ സംതൃപ്‌തി സന്തോഷം ആഗ്രങ്ങൾ എത്ര കിട്ടിയാലും തികയില്ലന്നുള്ളത് സഹജമായ മനുഷ്യ മനസ്സിൻ  നിർമിതി എന്ന തോന്നലിൽ കൈ ഒഴിവതോ അതോ കണ്ടെത്തലുകളുടെ പരിമിതിയിൽ ഒതുങ്ങുന്നതോ?

ജീവിത യാത്രയിൽ എവിടെയോ വെച്ച് എനിക്ക് എന്നെ തന്നെ നഷ്‌ടമായ നിമിഷം ചിന്തകൾ എന്നത് ഭയത്തോടെ കണ്ടു തുടങ്ങിയ ദിനരാത്രങ്ങൾ എന്നിൽ പുതിയ ഒരു പ്രണയം മൊട്ടിട്ടു അവൾ മറ്റാരുമല്ല ഉറക്കമായിരുന്നു. ഉറക്കിൽ ചിന്തകൾക്ക് സ്ഥാനമില്ലല്ലോ സ്വപ്നങ്ങൾക്കല്ലാതെ...

നേട്ടങ്ങളെ മറന്നു എന്നതല്ല നേടിയതൊന്നും പാഴ്വസ്തുക്കൾ ആയിരുന്നുമില്ല  എന്നതും വിസ്മൃതിഅല്ല .പിന്നിട്ട വഴികളിൽ ഓടിയ ദൂരങ്ങളുടെ കരുത്ത് മുന്നേറുമ്പോൾ എത്ര മാത്രം പിന്ബലമേകുമെന്ന ഒരു തരം വെറും വെറുതെ അല്ലാത്തോരു ചിന്താഭാരം കനം കൂടിവരുന്നപോലെ
ഇറക്കിവെക്കാവുന്ന സമയമെത്തുമ്പോഴേക്ക് ഞെട്ടറ്റുവീഴുമോ എന്നതും കൈസഹായമില്ലാത്തവൻ എന്ന തോന്നലിൽ നിന്ന് ഉടലെടുത്തു എന്ന് മാത്രം ....


ഷംസുദ്ദീൻ തോപ്പിൽ