29.3.15

-:ഒരു ഭ്രാന്തന്റെ ജല്പനങ്ങൾ:- [ AUDIO ]

പ്രിയ കൂട്ടുകാരെ ഞാൻ എഴുതിയ കഥ നിങ്ങൾക്ക് എന്റെ ശബ്ദത്തിൽ കേൾക്കാം കഥ കേട്ട് അഭിപ്രായം എഴുതുമല്ലൊ സ്നേഹവും കൂടെ പ്രാർത്ഥനയും ഷംസുദ്ദീൻതോപ്പിൽ




ഷംസുദ്ദീൻ തോപ്പിൽ
http://hrdyam.blogspot.in/


28.3.15

-:കുല വെട്ടി :-

വെട്ടി ഞാൻ ചൂളക്കിട്ടു അടുക്കള തോട്ടത്തിലെ ഞാലിപൂവൻ
കാത്തിരിപ്പൂ ഞാൻ തേനൂറും കൊതിയുമായി

















































ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

25.3.15

-:മിണ്ടും പ്രാണി നിന്നെക്കാൾ ഭേദം ഒരു മിണ്ടാപ്രാണി:-





സഹജീവിയോടുപോലും കരുണ കാണിക്കാത്ത നമുക്കിടയിൽ വേറിട്ടൊരു അനുഭവസാക്ഷ്യം എന്നെ തെല്ലൊന്നുമല്ല അത്ഭുത പെടുത്തിയത് കുറച്ചു നാളുകളായി ഉച്ചയൂണിനു എനിക്കൊരു അതിഥി ഉണ്ടാവാറുണ്ട് ജോലി തിരക്കിൽ പെട്ടില്ലങ്കിൽ ഒട്ടുമിക്ക ദിവസങ്ങളും ഞാൻ ഒരേ ടൈമിൽ ആണ് ഭക്ഷണം കഴിക്കാറ് ഓഫീസിലെ ടെറസ്സിൽ കാറ്റ് കൊണ്ടങ്ങിനെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കയാണ് ഞാൻ എന്റെ സുഹൃത്തിനെ ആദ്യം കണ്ടത് ശബ്ദ കോലാഹലങ്ങൾ ഒന്നുമുണ്ടാക്കാതെ തെല്ലു മാറി എന്നെ തന്നെ  നോക്കിയിരിക്കുന്ന ഒരു കാക്ക

ഞാൻ അൽപ്പം ചോറ് കറിയുമായി കുഴച്ച് അതിനടുത്ത് കൊണ്ടിട്ടു പേടിച്ചിട്ടാണെന്ന് തോന്നുന്നു പാറി തൊട്ടടുത്ത മരത്തിലിരുന്നു ഭക്ഷണം കൊണ്ടിട്ട് തിരികെ സീറ്റിൽ വന്നിരുന്നതും കാക്ക പാറിവന്ന് കൊത്തി കഴിക്കാൻ തുടങ്ങി അൽപ്പമൊന്നു കഴിച്ച് അൽപ്പം മാറി നിന്ന് ഒന്ന് രണ്ടു തവണ കരഞ്ഞു  എവിടെനിന്നോ ഒരുകാക്ക കൂടി പറന്നു വന്നു വന്ന കാക്ക വിളിച്ച കാക്കയുമായി ചെറിയൊരു സ്നേഹപ്രകടനം എന്നിട്ട് അവർ രണ്ടു പേരും ഭക്ഷണം ഒരുവറ്റ്പോലും ബാക്കിവരുത്താതെ കഴിച്ചു കഴിഞ്ഞ് പാറിപ്പോയി അതൊരു രസകരമായ കാഴ്ച യായിരുന്നു എനിക്ക് അതിലുപരി എന്നിൽ ചിന്തകളുടെ ശകലം കോരിയിട്ടു ആ മിണ്ടാപ്രാണികൾ. പുതു തലമുറയിൽ പെണ്ണ് പ്രണയ തുരുത്തിൽ അവൾ മോഹിനിയും വിവാഹ തുരുത്തിൽ അവൾ ഡിവോഴ് സിനിയുമായെ പല ബന്ധങ്ങളും നമ്മൾ ദിനം പ്രതി കണ്ടു വരുന്നത് ബന്ധങ്ങൾക്കൊന്നും ഒരു വിലയുമില്ലത്ത വേദനാജനകമായ കാലത്തിലൂടെ കടന്നു പോകേണ്ടി വന്ന ഹതഭാഗ്യരുടെ തലമുറയിൽ ജനിച്ചു പോയതാണ് ഏറ്റവും വിഷമകരം എല്ലാവരും അതിൽ പെടുന്നു എന്നതല്ല അതിൽ നല്ലവരും കെട്ടവരുമുണ്ടാവാം നമ്മൾ കേൾക്കേണ്ടിവരുന്നതധികവും കെട്ടവരുടെ അശരീരി മാത്രമാണ് എന്നതാണ് സത്യം. നമ്മുടെ അചനപ്പൂപ്പൻമ്മാരുടെ കാലഘട്ടം ബ ന്ധങ്ങളുടെ പവിത്രത കാത്തു സൂക്ഷിച്ചവരാണെന്ന് നമ്മുടെ വീട്ടിലെ പ്രായമുള്ളവരിൽ നിന്നും നമ്മൾ കണ്ടു പഠിച്ചതാണ് കൂണു പോലെ മുളച്ചു വരുന്ന വൃദ്ധ സദനങ്ങൾ  വരുന്നതിന് മുൻപ് എന്നത് വേദനാജനകമാണ് .ചിന്ത കളെപാതി മുറിച്ച് ഞാൻ കൈ കഴുകി ജോലി തുടർന്നു

എന്നും ഞാൻ ഭക്ഷണം കഴിക്കാൻ വരുന്നതും കാത്തിരിക്കുന്ന രണ്ടു മിത്രങ്ങൾ അവർക്ക് കൊടുത്തിട്ടേ ഞാൻ കഴിക്കാറുള്ളൂ ഞാൻ വരാത്ത ദിവസങ്ങൾ സഹപ്രവർത്തകർ അതു മുറപോലെ നിറവേറ്റി ചില ദിവസങ്ങളിൽ അവ എന്നോട് കുറുമ്പു കാട്ടാറുണ്ട് ചോറ് മാത്രം പോര ഞാൻ കൊണ്ടുവരുന്ന മീനുകൾ കൊടുത്താലേ അവ കഴിക്കാറുണ്ടായിരുന്നുള്ളൂ അഭേദ്യ മായൊരു സ്നേഹബന്ധം ഞങ്ങൾ തമ്മിൽ ഉടലെടുത്തു അവരുടെ സ്നേഹമറിഞ്ഞ ഒരു ദിവസമാണ് ഞാൻ പറഞ്ഞു വരുന്നത് അതിഥികൾ ഭക്ഷണം കഴിച്ച് പാറിപോയിരുന്നു ഞാൻ ഭക്ഷണം കഴിച്ച് കൈ കഴുകാൻ തുടങ്ങിയപ്പോഴാണ് ഒരു കാക്ക പാറി വന്ന് ഭക്ഷണ ടേബ്ലിൽ ഇരുന്നത് അത് ഇരിക്കമാത്രമല്ല എന്റെ മൊബൈൽ ഫോണ്‍ കൊത്തി വലിക്കാനും തുടങ്ങി ഞാൻ അതിനെ ആട്ടുമ്പോൾ അത് പാറി പോവും ഞാൻ വീണ്ടും കൈകഴുകാൻ ഒരുങ്ങുപോൾ വീണ്ടും പാറിവന്ന് എന്നെ ശല്യം ചെയ്യും എനിക്ക് സഹി കെട്ടു കൈ രണ്ടും കഴുകാതെ എനിക്കാണേൽ ഫോണ്‍ എടുക്കാനും പറ്റില്ല പെട്ടന്നതു സംഭവിച്ചു എവിടെ നിന്നോ എന്റെ കൂട്ടുകാറ് പറന്നു വന്ന് ആ കാക്കയെ കൊത്തി അകറ്റി എന്റെ ടാബ്ലിന് അവർ കാവലിരുന്നു അവിശ്വസനയീയമായ കാഴ്ച്ച

ഞാൻ കൈ കഴുകി കഴിഞ്ഞ് തിരികെ വന്നതിന് ശേഷം അവർ പാറി പോയി.പുതിയൊരു സ്നേഹ ബന്ധത്തിൻ ഊഷ്മളത നമുക്ക് മുൻപിൽ അവതരിപ്പിച്ച ആ മിണ്ടാ പ്രാണികളുടെ ആ പ്രകടനം നമുക്കൊക്കെ ഒരുപാടമാകേണ്ടതല്ലേ പ്രിയ കൂട്ടുകാരെ.

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com





23.3.15

-:മുഖങ്ങൾ:-

ദിനം പ്രതി എത്രയെത്ര മുഖങ്ങൾ എന്നിലൂടെ കടന്നു പോകുന്നു അവയിൽ പലപ്പോഴും സന്തോഷവും സങ്കടവും മിന്നി മറയുന്നത് കാണാം ചിലരുടെ മുഖത്ത് ഓര്‍മ്മയുടെ ഭണ്ഡാരം ചുമക്കുന്നൊരു പ്രതീതി കാണാം കാഴ്ചയിൽ നിന്നുമറഞ്ഞാലും ചിലമുഖങ്ങൾ എന്നിൽ പലപ്പോഴും അസ്വസ്ഥത സൃഷ്ടിക്കാറുണ്ട് അതിൻ പൊരുൾ ഇന്നുമെന്നിൽ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു എന്നതാണ് സത്യം.

ഷംസുദ്ദീൻ തോപ്പിൽ
http://hrdyam.blogspot.in/

-:വേഷങ്ങൾ:-

ജീവിതം ഒന്നു കരക്കടുപ്പിക്കാൻ കെട്ടുന്ന ഓരോരോ വേഷങ്ങൾ
എന്നിട്ടും ജീവിതം നിലയില്ലാ കത്തിൽ മുങ്ങി താണു കൊണ്ടിരിക്കുന്നു
ജീവിതം വീണ്ടും മുന്നോട്ട് ഒരിക്കൽ കരയ്ക്കടുക്കുമെന്ന പ്രതീക്ഷയിൽ...


































ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com





9.3.15

-:ബെസ്റ്റ് ടൈം:-


തിരക്കിട്ടൊരു ബൈക്ക് യാത്ര ലക്ഷ്യം കുറഞ്ഞ സമയപരിധിക്കുള്ളിൽ ഒരു കൂടിക്കാഴ്ച്ച അതുകൊണ്ട് തന്നെയും മെയിൻ റോഡ്‌ ഒഴിവാക്കി ഇടവഴിക്കാണ് പോയത് അമിത സ്പീടിലായ്ടിരുന്നില്ല ഒരുപാടു വളവു തിരിവുള്ളതിനാൽ വളരെ ശ്രദ്ധിച്ചേ പോയൊള്ളൂ വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ ഒരുവളവു തിരിഞ്ഞേ ഒള്ളൂ അമിത വേഗതയിൽ വന്നൊരു ബൈക്ക് എന്റെ ബൈക്കിനിടിച്ചു ദൈവാധീനം ഒന്ന് കൊണ്ട് മാത്രം ഞാൻ തെറിച്ചു വീണില്ല ഒരുഭാഗത്തേക്ക് ഞാനും ബൈക്കും ഒന്ന് തെന്നി ഞാൻ കാലിൽ ബാലൻസ് ചെയ്തു അപ്പോഴേക്ക് ഈ രംഗം കണ്ടവർ ഓടിവന്നെന്നെയും ബൈക്കും പിടിച്ചു നിവർത്തി ആളുകൾ വരുന്നത് കണ്ടതും എന്നെ വന്നിടിച്ച ബൈക്കിലെ പയ്യൻസ് താഴെ നിന്ന് തട്ടി പിടഞ്ഞെഴുന്നേറ്റ് ബൈക്കുമെടുത്ത് ഓടിച്ചുപോയി

തെറ്റ് അവന്റെ ഭാഗത്ത് തന്നെയെന്ന് അവനും കണ്ടു നിന്നവർക്കും ബോധ്യ മായിരുന്നു കണ്ടിട്ട് ചെറിയൊരു പയ്യൻ ലൈസൻസ് ഉണ്ടെന്നുപോലും സംശയമാണ് വലതു കൈ ചെറു വിരലിന് ചെറിയൊരു വേദന തോന്നി ഇടിയിൽ എവിടെയെങ്കിലും വച്ചിടിച്ചതാവാം എന്തായാലും വലിയൊരു അപകടം ഒഴിവായ ആശ്വാസത്തിൽ ഞാൻ അപകടഘട്ടത്തിൽ അരികിലോടിയെത്തിയവരോട് നന്ദി പറഞ്ഞ് ലക്ഷ്യ സ്ഥാനത്തേക്ക് യാത്ര തുടർന്നു യാത്രയ്ക്കിടയിൽ എണ്ണയടിക്കാൻ പെട്രോൾ പമ്പിൽ കയറി പോകറ്റിൽ കാശിനുവേണ്ടി കയ്യിട്ടപ്പോഴാണ് അറിയുന്നത് ഷർട്ടിൻ പോക്കറ്റിൽ ഉണ്ടായിരുന്ന അഞ്ഞൂറ് രൂപയ്ക്ക് യാത്രയ്ക്കിടയിൽ എപ്പോഴോ ചിറകുകൾ മുളച്ച് എന്നോട് യാത്ര പോലും പറയാതെ പറന്നകന്നു എന്ന് അവൾ ഒറ്റയ്ക്ക് ക്കായിരിക്കില്ല അവൾക്കത്ര പെട്ടന്ന് എന്നെ ഇട്ടേച്ചു പോകാനാവില്ല കാരണമെന്റെ വിയർപ്പിൻമണമുണ്ടവളിൽ.എനിക്കറിയാം അവനായിരിക്കും അവളെ പ്രലോഭിപ്പിച്ച് കൊണ്ട് പോയത് ഇളം തെന്നലായി വന്ന് അതിശക്തമായി എന്നിൽ വീശിയടിച്ച മന്ത മാരുതൻ വഴി വക്കിൽ വെച്ച് നിങ്ങളാരെങ്കിലും അവളെ കാണുകയാണെങ്കിൽ ഒന്നു പറഞ്ഞേക്കണേ നിറകണ്ണുകളുമായി അവളെയും കാത്ത് ഞാനീ വഴിവക്കിൽ നിൽപ്പുണ്ടെന്ന്

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com  

4.3.15

-:ഇങ്ങനാണ് ഭായ് :-

യാത്രയ്ക്കിടയിലെ രസകരമായ ഒരു സംഭവം പറയാം എന്നെപ്പോലെ നിങ്ങളും അനുഭവസ്ഥരായിരിക്കും അമ്പതു മിനുട്ടോളം നിൽക്കേണ്ടി വരുമെന്നരിഞ്ഞുകൊണ്ടുതന്നെ എങ്ങനെയെങ്കിലും ഒന്ന് വീടെത്തിയാൽ മതിയെന്നു കരുതിയാണ് തിരക്കുള്ള ആ ബസ്സിൽ ഞാൻ ഓടി കയറിയത്

ഒരുകയ്യിൽ ബാഗും മറുകൈ ഏന്തി വലിച്ച് മുകളിലെ കമ്പിയിൽ പിടുത്തമിട്ട് ബാക്ക് സീറ്റിനോട് ഒരം ചേർന്ന് നിന്നു ബസ്സിൽ പതിവിലേറെ തിരക്കുണ്ട് ഇടയ്ക്കിടയ്ക്ക് കിട്ടുന്ന ചവിട്ടും കുത്തും തിക്കലും തിരക്കലും അതിലുപരി പ്രൈവറ്റ് ബസ്സുകളിലെ ഡ്രൈവർ മ്മാരുടെ അഭ്യാസ പ്രകടനത്തിൽ ഒരു കയ്യിൽ തൂങ്ങുന്ന എന്റെ അവസ്ഥ പറയുകയും വേണ്ടല്ലോ ഓരോ സ്റ്റോപ്പ് എത്തുമ്പോഴും അടുത്ത സീറ്റിൽ ഇരിക്കുന്ന ആരെങ്കിലും ഇറങ്ങണേ എന്ന പ്രാർത്ഥനക്കിടയിൽ ഒരു സീറ്റ് കിട്ടി ആശ്വാസത്തോടെ ഇതുവരെ ബസ്സിൽ തൂങ്ങിയ വേദനിക്കുന്ന കയ്യും തടവി ഞാൻ ഇരുന്നു സീറ്റിലേക്ക് ചാഞ്ഞു അപ്പൊഴാണ്‌ അടുത്തിരിക്കുന്ന ചെറുപ്പക്കാരനെയും അതിനടുത്തിരിക്കുന്ന ആളെയും ശ്രദ്ധിച്ചത് ചെറുപ്പക്കാരൻസംസാരം കൊണ്ട് കൊല്ലാകൊല ചെയ്യുകയാണ് ആ പാവത്തിനെ സംസാരത്തിൽ ചിലതിങ്ങനെ എവിടന്നു വരുന്നു അവിടെ എന്താ ചെയ്യുന്നത് എത്ര ശമ്പളം കിട്ടും വീട്ടിലാരൊക്കെ ഉണ്ട് ഭാര്യ എന്ത് ചെയ്യുന്നു മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്താ ബസ്സിൽ പോന്നത് കാറില്ലേ കാറു മേടിചൂടെ അയാളിൽ നിന്നും ഇനി ഡീറ്റയിൽസ് ഒന്നും തന്നെ കിട്ടാനില്ലന്നു കണ്ടപ്പോ അടുത്ത ഇരയായ എന്നിലേക്ക്‌ തിരിഞ്ഞു അതുകണ്ട ഞാൻ ഉറങ്ങുന്ന പോലെ കണ്ണടച്ചിരുന്നു എന്നെ ഒന്നു രണ്ടു വട്ടം തട്ടി വിളിച്ചു ഞാൻ അനങ്ങിയില്ല 

പതിയെ ഇടം കണ്ണിട്ട് നോക്കി ചെറുപ്പക്കാരൻ അടുത്ത ഇരയെ തിരയുന്ന തിരക്കിലാണ് ആരെയും കിട്ടിയില്ലന്നു തോന്നുന്നു വീണ്ടും എന്നെ തട്ടി വിളിച്ചു സഹി കേട്ടപ്പോ ഞാൻ കണ്ണ് തുറന്നു പൊന്നാര ചങ്ങാതി തലവേദനിച്ചു വയ്യ അതും പറഞ്ഞ് ഞാൻ വീണ്ടും കണ്ണടച്ച് സീറ്റിൽ ചാരി കിടന്നു അടുത്തിരുന്ന ആൾ സ്റ്റോപ്പിൽ ഇറങ്ങിയപ്പോ പുതിയ ഇരയെ കിട്ടിയ സന്തോഷത്തിൽ ചെറുപ്പക്കാരൻ വാക്കുകൾ കൊണ്ട് കത്തികയറുകയാണ് ഞാൻ അറിയാതെ ഉറക്കിലേക്ക് വഴുതിവീണു ഞെട്ടി ഉണർന്നത് എന്റെ സ്റ്റോപ്പ് എത്തിയപ്പോഴാണ് ഞാൻ ഇറങ്ങുമ്പോഴും ഇരയുമായി മൽപ്പിടുത്തത്തിൽ ആയിരുന്നു ആ ചെറുപ്പക്കാരൻ എനിക്കിറങ്ങാൻ വഴി ഒരുക്കേണ്ടി വന്നതിൽ സംസാരം ഒന്ന് മുറിഞ്ഞു അതിന്റെ അസ്വസ്ഥതയിൽ അയാളെന്നെ നോക്കി അയാളിൽ ഒരു മിന്നലാട്ടം പ്രകടമായ പോലെ എനിക്കനുഭവപ്പെട്ടു ഞാൻ ഇങ്ങനാണ് ഭായ് എന്ന മുഖഭാവത്തോടെ അയാൾ വീണ്ടും നിർത്തിയവിടംതുടർന്നു വേട്ട മൃഗത്തിൽ നിന്നും രക്ഷപ്പെട്ട പേടമാൻ പോലെ ഞാൻ പതിയെ ബസ്സിറങ്ങി വീട്ടിലേക്കു നടന്നു

ഷംസുദ്ദീൻ തോപ്പിൽ
http://hrdyam.blogspot.in/