31.5.20

നിഴൽവീണവഴികൾ ഭാഗം 76


ഹമീദിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല... താൻ അറിയാതെ തന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊഴിക്കുന്നു. ജീവിതത്തിൽ ഇന്നുവരെ ഒരു പ്രതിസന്ധിയിലും കരഞ്ഞിട്ടില്ല.. പക്ഷേ ഇത്... അവർ ആ ലക്ഷ്യ സ്ഥാനത്തേക്ക് നടന്നു... ആർക്കും സംസാരിക്കാനായില്ല.. അല്ലാഹുവിന്റെ സന്നിധിയിലെത്തിയ എല്ലാവരും അദ്ദേഹത്തിന്റെ മക്കൾ തന്നെയാണല്ലോ... മനുഷ്യരായ എല്ലാവർക്കും ലക്ഷ്യവും ഒന്നാണല്ലോ.. മോക്ഷപ്രാപ്തി..

ആദ്യമായാണ് ഉപ്പയും ഉമ്മയും ഇത്രയും നാൾ വീട്ടിൽ നിന്നും അകന്ന് കഴിയുന്നത്. എല്ലാവർക്കും അത് ഓരോ ദിവസം കഴിയുംതോറും മനസ്സിലായിവന്നു. വീടുമൊത്തത്തിൽ ഉറങ്ങിയതുപോലെ... ഒന്നിനും ഒരു ഉത്സാഹമില്ല. സഫിയയും റഷീദിന്റെ ഭാര്യ അഫ്സയും നാദിറയും ഒരുമിച്ചിരുന്ന് ഓരോരോ കാര്യങ്ങൾ പറയും. ദിവസവും രണ്ടുമൂന്നു പ്രാവശ്യം റഷീദ് വിളിക്കാറുണ്ട്. ഉപ്പായോടും ഉമ്മയോടും കാര്യങ്ങൾ സംസാരിക്കാറുമുണ്ട്. ഉപ്പ വിളിക്കുമ്പോഴൊക്കെ വാഴകൃഷിയെക്കുറിച്ചും, മറ്റു കൃഷികളെക്കുറിച്ചുമൊക്കെയായിരിക്കും ചോദിക്കുന്നത്.

പുതുതായി വാങ്ങിയ പുരയിടത്തിൽ ഇപ്പോൾ പണിക്കാരെ സ്ഥിരമായി നിർത്തിയിരിക്കുന്നു. ഇടവിളകൃഷികളും ചെയ്യുന്നു. വാഴയും കുരുമുളകും ചീരയുമൊക്കെയുണ്ട്.. മാർക്കറ്റിൽ നിന്നും ആൾക്കാർ വന്ന് മൊത്തത്തിൽ എടുത്തുകൊണ്ടുപോകും. അതെല്ലാം നോക്കിയിരുന്നത് ഹമീദായിരുന്നു. അതില്ലാത്തതിന്റെ പ്രശ്നങ്ങളുമുണ്ട്. എന്നാലും വലിയ കുഴപ്പമില്ലാതെ പോകുന്നു. ഇടയ്ക്കിടയ്ക്ക് വിഷ്ണുവും വന്ന് സഹായിക്കാറുണ്ട്. 

നാദിറയ്ക്ക് അടുത്തമാസം ഡേറ്റാണ്. അവൾക്ക് പലരീതിയിലുള്ള അവശതകളുമുണ്ട്. രണ്ടു ദിവസത്തിലൊരിക്കൽ അൻവർ വന്നുപോകുന്നുണ്ട്. നാദിറയ്ക്ക് അൻവറില്ലാത്തപ്പോൾ സഫിയയാണ് കൂട്ടുകിടക്കുന്നത്.

ഫസലിന്റെ പഠിത്തം മുടങ്ങാതെ നടക്കുന്നു. എന്നത്തേയും പോലെ രാവിലെ അവൻ കോച്ചിംഗ്ക്ലാസ്സിലെത്തും. അവൻ നല്ലപോലെ അധ്വാനിക്കുന്നു. പിന്നെല്ലാം പടച്ചോന്റെ വിധി എന്നല്ലാതെ എന്തു പറയാനാണ്. വീട്ടിലെ എല്ലാ കാര്യത്തിലും ഫസലും ശ്രദ്ധിക്കാറുണ്ട്... ഉപ്പ പറഞ്ഞ് എൽപിച്ചുപോയ പല കാര്യങ്ങളുമുണ്ട്. മാർക്കറ്റിൽ നിന്നും വൈകുന്നേരവും രാവിലെ കൊണ്ടുപോയ സാധനങ്ങളുടെ ലിസ്റ്റുപ്രകാരം പണം വാങ്ങണം. അതെല്ലാം ഒരു ബുക്കിൽ എഴുതിവയ്ക്കണം. പണം സൂക്ഷിച്ച കണക്കുൾപ്പടെ  സഫിയയെ ഏൽപ്പിക്കണം. ഇതൊക്കെ ഈ തിരക്കിനിടയിലും മുടങ്ങാതെ ചെയ്തുപോകുന്നു.

ഇടയ്ക്കിടയ്ക്ക് ഐഷു വീട്ടിലേയ്ക്ക് വിളിക്കാറുണ്ട്. ചിലപ്പോൾ അവനോട് സംശയം ചോദിക്കാറുണ്ട്. ഫോണെടുക്കുന്നത് സഫിയയാണെങ്കിൽ ഒരു കള്ളച്ചിരിയോടെ അവനെയൊന്നു നോക്കും... എന്നിട്ട് അകത്തേക്ക് പോകും.. 

അവൻ വന്നു ഫോണെടുത്താൽ ആദ്യം ചോദിക്കുന്നത്..

”ടാ എന്റെ ഭാവി അമ്മായിയമ്മ പോയോടാ.” എന്നാണ്.

അവരുടെ സംഭാഷണം പലപ്പോഴും നീണ്ടുപോകാറുണ്ട്... അതിനിടയിൽ ഇവിടെ വീട്ടിലാരും വന്നു ശല്യപ്പെടുത്താറുമില്ല.. ഒന്നുമല്ലെങ്കിലും അവനൊരു ആണല്ലേ... വഴിതെറ്റിപ്പോകുന്ന പ്രായമാണെങ്കിലും‍ ഫസൽ അങ്ങനെയല്ലെന്നുള്ള ഉറപ്പെല്ലാർക്കുമുണ്ട്. 

അടുത്ത ദിവസം രാവിലെ അവൻ ക്ലാസ്സിന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്.. അവൻ തന്നെയാണ് ഫോണെടുത്തത്. അപ്പുറത്ത് ഐഷുവായിരുന്നു.

”ടാ... നീ റഡിയായോ...” അവളുടെ ശബ്ദത്തിന് വല്ലാത്ത ദുഃഖ ഭാവം..

”എന്താ പെണ്ണെ നിനക്കെന്തുപറ്റി..”

”പിന്നെ.. വാപ്പാന്റെ ജേഷ്ഠൻ മൂത്താപ്പ മരിച്ചുപോയി... അങ്ങ് ബാംഗ്ലൂരാണ്... ഇന്ന് ഞങ്ങൾ പറപ്പെടുകയാണ്... ഫ്ലൈറ്റിലാ.. എന്തായാലും രണ്ടുദിവസം കാണില്ല.. നീ ടീച്ചറോട് കാര്യം പറഞ്ഞേക്കണം...”

”എങ്ങനാ മരിച്ചത്...”

”അതൊന്നുമറിയില്ല... കുറച്ചുനാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. അദ്ദേഹം അവിടെ ബിസിനസ്സ് നടത്തുകയായിരുന്നു. ഇപ്പോൾ മക്കളാണ് എല്ലാം ചെയ്യുന്നത്. വാപ്പാന്റെ മൂത്ത ചേട്ടനാ ... ഇവരെയെല്ലാം പൊന്നുപോലെ നോക്കിയ മനുഷ്യനാ..”

”ശരി... ഞാൻ പറഞ്ഞേക്കാം.. എന്നാ തിരികെ..”

”അത് അറിയില്ല... എന്തായാലും നാലഞ്ചുദിവസം കഴിയും... കാരണം പ്രധാന ചടങ്ങുകഴിഞ്ഞല്ലേ വരാൻ പറ്റുള്ളൂ.. നീ എനിക്കുംകൂടി നോട്സൊക്കെ എഴുതിയേക്കണേ..”

”തീർച്ചയായും...”

”.. ശരി.. എന്നാൽ വച്ചേക്കട്ടേ...”

”ഓക്കെ...”

”ടാ.. വേറൊരുകാര്യം... ഞാനില്ലാത്ത തക്കം നോക്കി നീ മറ്റേവളുടെ പിറകേ പോകല്ലെ...”

ഒന്നു പോടീ...അവനു ചിരിവന്നു... ഈ പെണ്ണുങ്ങളെല്ലാം ഇങ്ങനെയാണ്... സ്വാർത്ഥർ.. ആരേയും നോക്കാനാവില്ല.. എന്തുചെയ്താലും കുറ്റം..

അവൻ ഫോൺ വച്ചു... സഫിയ അപ്പോൾ അങ്ങോട്ടു കടന്നുവന്നു.. ”ആരാ മോനേ.. റഷീദിക്കയാണോ..”

”ഇല്ലുമ്മാ... ഐഷുവാ... അവളുടെ വാപ്പാന്റെ ചേട്ടൻ മരിച്ചുപോയി. സുഖമില്ലാതെ കിടക്കുകായിരുന്നു.. നാലഞ്ചുദിവസം അവൾ കാണില്ല..”

”ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ .. (ഞങ്ങൾ ദൈവത്തിന്റേതാണ് ഞങ്ങളുടെ മടക്കവും അവനിലേക്കാണ് ...) ലോക സൃഷ്ടാവിനു മുമ്പിൽ അടിമയുടെ സമർപ്പണമാണ് ഈ മഹത്തായ ചെറിയ വാക്കിലൂടെ അർത്ഥമാക്കുന്നത്.

ആത്മാവിന് ശാന്തി ലഭിക്കട്ടേ....

”നിനക്ക് ഒററയ്ക്ക് പോകൻ ബുദ്ധിമുട്ടൊന്നുമില്ലല്ലോ..”

”ഇല്ലുമ്മാ... ബസ്സുണ്ടല്ലോ... കൂടാതെ അവളില്ലാത്ത സമയത്തെ നോട്സുകൂടി എഴുതിക്കൊടുക്കാൻ പറഞ്ഞിരിക്കുകയാണ്. അതുകൊണ്ട് എനിക്കും പോകാതിരിക്കാനാവില്ല.”

”ശരി.. നിന്റെ ഇഷ്ടം... പഠനം പ്രധാനമാണല്ലോ..”

അവൻ ബാഗുമായി പുറത്തേയ്ക്കിറങ്ങി... ഒരു ഉല്സാഹവുമില്ല.. എന്നും അവളൊടൊപ്പം യാത്രചെയ്യുമ്പോൾ മനസ്സിനൊരു ഉന്മേഷമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ അതും ഇല്ലാതായി... 

ആദ്യം കണ്ട ബസ്സിൽ കയറി. ജംഗ്ഷനിൽ ഇറങ്ങി.. അവിടെനിന്നും ഉടനെതന്നെ അടുത്തബസ്സ് കിട്ടി... അതിൽ കയറി ടിക്കറ്റെടുത്തു... തന്റെ തൊട്ടടുത്തായി ഇരിക്കുന്ന ആളെ അവനൊന്നു നോക്കി... 

”സാ.. സാ. .. സാറെവിടുന്നു വരുന്നു.” അത് ആ പഴയ ഡയറക്ടറായിരുന്നു.

”ഞാൻ ചില ഓഫീസ്കാര്യങ്ങൾക്കായി പോയിട്ടുവരികയാണ്... ഇന്ന് കാറില്ലായിരുന്നോ...”

”ഇല്ല...”

”പിന്നെ.. നിനക്ക് ക്ലാസ്സ് എപ്പോഴാണ് തീരുന്നത്...”

”മൂന്നുമണിയാകും...”

”അതേ.. എന്റെകൈയ്യിൽ നല്ലൊരു സ്ക്രിപ്റ്റുണ്ട്.. ഞാൻ പണ്ടു പറഞ്ഞതുപോലൊന്നുമല്ല.. നീ സാറിനോടൊന്നും ഇക്കാര്യം പറയുകയുമരുത്... നിന്റെ എക്സാം കഴിഞ്ഞിട്ട് ചെയ്താൽ മതി... നിന്നെ നായകനാക്കാം... ഞാൻ നിന്റെ പഴയ ഫോട്ടൊയൊക്കെ നിർമ്മാതാവിനെ കാണിച്ചു.. ഇഷ്ടപ്പെട്ടു... ദാ ഇതു കണ്ടോ... മൊത്തം ഞാൻ പറഞ്ഞ സിനിമയുടെ സ്ക്രിപ്റ്റാണ്.. ചില തിരുത്തലുകളുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞ് ഫൈനലായിരുന്നു... നീയൊരു കാര്യം ചെയ്യ്.. ക്ലാസ്സ് കഴിഞ്ഞിട്ട് ഓഫീസിലെയ്ക്കൊന്നു പോരേ.. പേടിക്കേണ്ട.. അവിടെ വേറെയും സ്റ്റാഫുകളുണ്ട്... നീ ഇതൊന്നു കേട്ടിട്ട് പൊയ്ക്കോ... നിന്റെ എൻട്രൻസൊക്കെ കഴിഞ്ഞുമതി... എന്തായാലും ഒരുവർഷം കഴിഞ്ഞേ ഈ പ്രോജക്ട് സ്റ്റാർട്ട് ചെയ്യുള്ളൂ... സമയം ധാരാളമുണ്ട്...”

അവൻ അതെല്ലാം മൂളിക്കേട്ടു... വീണ്ടും മനസ്സിൽ അഭിനയം എന്ന മോഹമുദിച്ചു.. ചിലപ്പോൾ ഇയാൾ പറയുന്നത് ശരിയായിരിക്കാം.. തന്നെ സ്ക്രിപ്റ്റ് കാണിച്ചിരിക്കുകയല്ലേ... വേറേ ആരും അറിയില്ലല്ലോ.. ഒന്നു ശ്രമിച്ചുനോക്കാം.. അവൻ പറഞ്ഞു.

”ഞാൻ വരാം... ഉച്ചയ്ക്കുള്ള ക്ലാസ്സ് കട്ട് ചെയ്ത് വരാം.. ക്ലാസ്സ് മൊത്തം കഴിഞ്ഞ് വന്നാൽ വീട്ടിൽ പിടിക്കും... അതുകൊണ്ടാ...”

”ഓക്കെ.. നമുക്കൊരു ഒരുമണിക്കൂറത്തെ ഡിസ്കഷൻ..”

അവനും അത് നന്നായെന്നു തോന്നി.. അവനിറങ്ങേണ്ട സ്റ്റോപ്പിൽ തന്നെ അയാളും ഇറങ്ങി.. അവിടുന്നു നൂറ് മീറ്റർ അപ്പുറത്താണ് അയാളുടോ ഓഫീസ്... കൃത്യമായ അഡ്രസ്സ് അവന് പറഞ്ഞുകൊടുത്തു.. 

അവൻ ക്ലാസിലെത്തി.. എന്നത്തേയും പോലെ ക്ലാസിൽ അവന് ശ്രദ്ധിക്കാനായില്ല.. അഭിനയിക്കണം എന്ന മോഹം വീണ്ടും അവനിൽ പൊട്ടിമുളച്ചു. പള്ളിയുടെ ഉദ്ഘാടനത്തിന് തന്റെ ഫോട്ടോ പത്രത്തിൽ വന്ന അന്നുമുതൽ വീണ്ടും അഭിനയിക്കണം എന്ന മോഹം തോന്നിത്തുടങ്ങിയതാണ്. പോപ്പുലാരിറ്റി ആഗ്രഹിക്കാത്ത ആരാണുള്ളത്... തരക്കേടില്ലാത്ത രീതിയിൽ അഭിനയിക്കാനറിയാം. അത് താൻ പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പിന്നെ അവസരങ്ങൾ അത് ഒരിക്കലും തേടിവരില്ല.. നമ്മൾ തിരഞ്ഞു പോകണം... അതാണ് സ്കൂളിലെ കണക്ക് സാർ പലപ്പോഴും പറയാറുള്ളത്... ഇന്നാണെങ്കിൽ ഐഷുവോ വാപ്പായോ ഇല്ല... ആരും അറിയുകയുമില്ല.. തന്റെ മോഹങ്ങൾ എത്രകാലം അടക്കിനിർത്താനാവും... എൻഡ്രൻസ് എന്ന സ്വപ്നം തനിക്ക് നൽകിയത് ഐഷുവായിരുന്നു. പക്ഷേ തന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു. അതിനു പറ്റിയ സമയമായിരിക്കും ഒരുപക്ഷേ ഇതൊക്കെ...

”ഫസൽ... എന്താ ആലോചിക്കുന്നേ... ക്ലാസ്സിൽ ശ്രദ്ധിക്കുന്നില്ലേ..”

അവൻ ആലോചനയിൽ നിന്നും ഞെട്ടിയുണർന്നു. ടീച്ചർ ചോദിച്ച ചോദ്യത്തിന് ഉത്തരം അവന് പറയാനായില്ല.. ക്ലാസ്സിൽ ശ്രദ്ധിക്കണമെന്ന വാണിംഗ് കൊടുത്തു ടീച്ചർ അടുത്ത കുട്ടിയുടെ അടുത്തേയ്ക്ക് പോയി... അവനെ സംബന്ധിച്ച് അന്നത്തെ ദിവസം ആ ക്ലാസ്സിൽ പഠിപ്പിച്ചതൊന്നും മനസ്സിലായില്ല... മനസ്സുമുഴുവൻ സിനിമാ ഭ്രാന്ത് പിടിച്ചതുപോലെ... 

ഉച്ചയായപ്പോൾ സാറിനോട് നല്ലസുഖമില്ലെന്നു കള്ളം പറഞ്ഞ് അവനിറങ്ങി... ഡയറക്ടർ പറഞ്ഞ അടയാളം വച്ച് നടന്നു... കുറച്ചകലെയായി അവനാ ബോർഡു കണ്ടു... ആദ്യം ചെറിയൊരു സംശയം തോന്നിയെങ്കിലും മുന്നോട്ടു നടന്നു... ഓഫീസിന്റെ വാതിലിൽ മുട്ടി. അകത്തു നിന്നും ഒരു സുന്ദരിയായ സ്ത്രീ പുറത്തേക്കിറങ്ങിവന്നു.. നന്നായി വസ്ത്രം ധരിച്ചിരിക്കുന്നു... മോഡേൺ ലൂക്കൊക്കെയുണ്ട്... അവനോട് അകത്തേയ്ക്ക് കടന്നിരിക്കാൻ പറഞ്ഞു.. നല്ല വിശാലമായ ഹാൾ അവിടെ പല സിനിമാ പോസ്റ്ററുകളുടേയും പോസ്റ്റർ വച്ചിരിക്കുന്നു. അപ്കമിംഗ് സിനിമായെന്നുപറഞ്ഞ് രണ്ടുമൂന്നു പോസ്റ്ററുകളും വച്ചിട്ടുണ്ട്... ടീപ്പോയിൽ സിനിമയുമായി ബന്ധപ്പെട്ട പല മാഗസിനുകളും കിടക്കുന്നു...

”എന്താ... ആരെക്കാണാനാ..”

”ഞാൻ ഫസൽ... സാറ് കാണണമെന്നു പറ‍ഞ്ഞിരുന്നു.”

”ഓ.. നിങ്ങളാണല്ലേ ഫസൽ.. സാർ പറഞ്ഞിരുന്നു. പറഞ്ഞതിനേക്കാൾ സുന്ദരനാണല്ലോ... എന്തായാലും സാറിന്റെ കഥാപാത്രത്തിനു യോജിച്ച രൂപംതന്നെയാണ്. ഞങ്ങൾ ഈ കഥയെക്കുറിച്ച് ഡിസ്കസ് ചെയ്യുകയായിരുന്നു.

ഓഫീസിൽ തൊട്ടപ്പുറത്തായി രണ്ടുമൂന്നു സ്റ്റാഫുകളിരിക്കുന്നു. അവർ കമ്പ്യൂട്ടറിൽ എന്തെക്കൊയേ ചെയ്യുന്നു. തൊട്ടടുത്തായി ഒരാൾ പടംവരയ്ക്കുന്നു. ആർട്ടിസ്റ്റാണെന്നു തോന്നുന്നു.

”ഫസല് ഇരിയ്ക്ക് ഞാൻ അദ്ദേഹത്തെയൊന്നു കണ്ട് കാര്യം പറയട്ടെ...”

അവൾ അകത്തേയ്ക്ക് പോയി... കുറച്ചു കഴിഞ്ഞപ്പോൾ പുറത്തേയ്ക്കു വന്നു.. 

”സാർ അകത്തേയ്ക്ക് ചെല്ലാൻ പറഞ്ഞു..”

അവന് അത്ഭുതമായിരുന്നു. അദ്ദേഹം സാധാരണ ഒരു ലോഡ്ജ്മുറിയിൽ നിന്നും ഇത്രയും ഉന്നതിയിലെത്തിയിരിക്കുന്നു. എല്ലാം ഈ സിനിയിൽ നിന്നായിരിക്കും ഉണ്ടാക്കിയത്... പ്രശസ്തരായ സിനിമാനടന്മാരുടെയൊക്കെ കൂടെനിന്നെടുത്ത ഫോട്ടോകളും അവിടെ ഭംഗിയായി ഒട്ടിച്ചുവച്ചിരിക്കുന്നു.

അവൻ അകത്തേയ്ക്ക് കയറി... 

”വാ.. ഫസലേ.. എനിക്ക് നീ വരുമോയെന്നുള്ള കാര്യത്തിൽ സംശയമുണ്ടായിരുന്നു.”

”എ.സി. റൂമിലെ തണുപ്പ് നല്ല സുഖം തോന്നിയവന്.”

”പിന്നെ.. അന്ന് ഞാൻ ഇതൊക്കെ ഒന്നു കാണാനായിട്ടാണ് വിളിച്ചത്.. പക്ഷേ അദ്ദേഹം അതിനൊന്നിനും സമ്മതിച്ചില്ല.. ഞാനിവിടെ ഓഫീസ് തുടങ്ങിയിട്ടിപ്പോൾ നാലുവർഷമായി... രണ്ടു സിനിമകൾ ഡയറക്ട് ചെയ്തു... തെറ്റില്ലാതെ  വരുമാനവുമുണ്ടായിരുന്നു. ഹിറ്റെന്നു പറയാനാവില്ല.. ചെയ്തത് രണ്ടും എ സർട്ടിഫിക്കറ്റ് സിനിമകളായിരുന്നു. പണമുണ്ടാക്കാൻ അതാണ് എളുപ്പം... പിന്നെ യുവാക്കളുടെ ആഗ്രഹം നമ്മൾ കാണാതെ പോകരുതല്ലോ...”

അവന് അദ്ദേഹത്തോട് ഒരു വല്ലാത്ത ആരാധന തോന്നി... അന്ന് കണ്ട രൂപമേയല്ല ഇപ്പോൾ.. കുറേക്കൂടി തടിച്ചിരിക്കുന്നു. താടിയ്ക്ക് കുറച്ച് നരവന്നിരിക്കുന്നു.

അവർ‌ കുറച്ചുനേരം കുശലങ്ങൾ പറഞ്ഞിരുന്നു. അതിനിടയിൽ ഒരു ബല്ലടിച്ചു.. ആ സുന്ദരിയായ സ്ത്രീ അകത്തേയ്ക്ക് കയറിവന്നു.. 

”സൂസൻ.. നമ്മുടെ സ്റ്റോറീബോഡിന്റെ രണ്ടു സീനുക ളിങ്ങെടുത്തേ...”

അവൾ പുറത്തേയ്ക്ക് പോയി സ്റ്റോറീബോഡുമായി വന്നു. ചില പ്രധാന സീനുകളുടെ ചിത്രീകരണങ്ങളായിരുന്നു അത്.. ഉണ്ടാക്കാൻ പോകുന്ന ചില സെറ്റുകളുടെ ചിത്രങ്ങളുമുണ്ടായിരുന്നു. അവിടിരുന്ന ആർട്ടിസ്റ്റ് ഇതായിരിക്കും വരയ്ക്കുന്നത്.

”അവനെ അത് കാണിച്ചു... നീ നോക്ക്... ഇതിലെ നായകന്റെ രൂപവും നിന്റെ രൂപവും... ഞാൻ നിന്നെത്തന്നെ കണ്ടാണ് ഈ ചിത്രം ഒരുക്കാൻ പോ കുന്നത്...”

അവന് അത്ഭുതമാരുന്നു. തന്നെപ്പോലിരിക്കുന്നു... കുറച്ചു പ്രായം കുറവാണെന്നേയുള്ളൂ.. ഇയാൾ പറഞ്ഞതൊക്കെയും ശരിയായിരുന്നു... അവൻ അത്ഭുതത്തോടെ അയാളെ നോക്കി..

”ഫസലേ... ഈ കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ആരോടും പറയരുത്.. രഹസ്യമായിരിക്കണം...”

”ഇല്ല ‍ഞാനാരോടും പറയില്ല..”

”അതെനിക്കറിയാം... സ്വന്തം വീട്ടുകാരോടും ഇതൊന്നും പറയാൻ പാടില്ല... എല്ലാം ഫിക്സ് ചെയ്തതിനുശേഷം മതി അതൊക്കെ..”

”ശരി...”

”ഈ കഥയുടെ ചുരുക്കം ഞാൻ പറയാം.... ഇതിലെ നായകൻ ഒരാഥനാണ്... അനാഥാലയത്തിലായിരുന്നു വളർന്നത്... അവിടുത്തെ പീഠനം സഹിക്കവയ്യാതെ ഒരു ദിവസം രാത്രി അവിടെനിന്നും രക്ഷപ്പെടുന്നു. സംഭവബഹുലമായ ജീവിതമായിരുന്നു അവന്റേത്... സ്വന്തം അസ്തിത്വം എന്തെന്നറിയാത്ത അവൻ ചെന്നുപെട്ടത്... മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഇടയിലേയ്ക്കായിരുന്നു.”

അയാൾ കഥ പറഞ്ഞപ്പോൾ ഒരു സിനിമയിലേതെന്നതുപോലെ അവന് തോന്നി... എന്തൊന്നില്ലാത്ത ഒരു താല്പര്യം... അയാൾ ഓരോ കഥാപാത്രത്തേയും അഭിനയിച്ചു കാണിക്കുകയായിരുന്നു. സാവധാനം അവന്റെ അരികിലെത്തി.. അവന്റെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു. യാന്ത്രികമായി അയാളൊടൊപ്പം അവൻ  എഴുന്നേറ്റു നിന്നു... 

നീ വാ.. നമുക്ക് അകത്തെ റൂമിലേയ്ക്കിരിക്കാം... അവൻ മറ്റൊന്നും ആലോചിച്ചില്ല.. അയാൾക്കൊപ്പം അകത്തെ റൂമിലേയ്ക്ക്. അവിടെ അരണ്ട വെളിച്ചം.. ഒരു കിടക്കയും തലയിണയും... അയാൾ അവനെ ചേർത്തു പിടിച്ചു... നീ ഇനി മലയാളത്തിൽ അറിയപ്പെടുന്നൊരു നടനാകണം... അതാണെന്റെ ആഗ്രഹം... അവൻ തിരിച്ചൊന്നും പ്രതികരിക്കാൻ പോയില്ല. മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അയാളുടെ ചുണ്ടുകൾ അവന്റെ ചുണ്ടുകളിൽ സ്പർശിച്ചു... അവൻ ഒന്നു ഞെട്ടി... എതിർക്കാൻ അവൻ അശക്തനായിരുന്നു. തനിക്ക് ലഭിക്കാൻപോകുന്ന ഭാഗ്യത്തിനു മുന്നിൽ ഇതൊന്നും ഒന്നുമല്ല... എത്രയോ ചെറുപ്രായത്തിൽ പലരും തന്നെ ഇതുപോലെ ഉപയോഗിച്ചിട്ടുണ്ട്... തനിക്കിപ്പോൾ നേട്ടമുണ്ടാകുന്നൊരു കാര്യത്തിനുവേണ്ടി....

അയാളുടെ കരങ്ങൾ അവന്റെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുകൊണ്ടിരുന്നു. കൂടാതെ അയാളും വിവസ്ത്രനാവുകയായിരുന്നു.

”സാർ ആരേലും കടന്നുവരില്ലേ...”

”ഇല്ലമോനേ... ഇതെന്റെ സാമ്രാജ്യമാ... എന്റെ അനുവാദമില്ലാതെ ആരും വരില്ല.. കൂടാതെ ആരു വന്നാലും അകത്തേയ്ക്ക് കയറ്റിവിടരുതെന്നു ഞാനവളോട് പറഞ്ഞിട്ടുണ്ട്.. അവളെനിക്ക് വളരെ വേണ്ടപ്പെട്ട കുട്ടിയാ...”

അവനും അയാളുടെ സ്പർശനങ്ങൾ സുഖംനൽകാൻ തുടങ്ങി... അവന്റെ പുരുഷ്വത്ത്വത്തിൽ അയാൾ കയറിപ്പിടിച്ചു. അവൻ പെട്ടന്ന് തയ്യാറായ ബലൂണുപോലെ വീർത്തിരുന്നു... അവനെ അയാൾ ചുംബനംകൊണ്ട് വീർപ്പുമുട്ടിച്ചു... സാവധാനം അയാൾ അവനെ കട്ടിലിലേയ്ക്ക് കിടത്തി... അവൻ അനുസരണയുള്ള കുട്ടിയെപ്പോലെ എല്ലാത്തിനും വഴങ്ങിക്കൊടുത്തു. തന്റെ ഭാവി അതാണ് അവന് പ്രദാനമായി തോന്നിയത്... ഐഷുപോലും അവന്റെ ഓർമ്മകളിലേയ്ക്ക് വന്നില്ല പിന്നല്ലേ വീട്ടുകാർ..

അയാൾ അവനോട് പറ്റിച്ചേർന്നു കിടന്നു.. അവന്റെ കൈ പതിയെ അയാളുടെ രഹസ്യഭാഗങ്ങളിലേയ്ക്ക് ആനയിച്ചു.. അവിടെ ഒരു ജീവനില്ലാത്ത വസ്തുപോലെ അവന് തോന്നി... 

”നീ അവനെ ഉണർത്താൻ നോക്കിയാലും അവൻ  ഉണരില്ല... അയാൾ അവന്റെ ചുണ്ടുകളിലും നെഞ്ചിലും ചുംബനംകൊണ്ടു മൂടി... സാവധാനം അദ്ദേഹത്തിന്റെ ചുണ്ടുകൾ അവന്റെ വെളുത്തു ചുമന്നു തുടുത്ത കവിളിലൂടെ താഴേയ്ക്കിറങ്ങി.. അദ്ദേഹത്തിന്റെ ചുംബനമേൽക്കുന്ന സ്ഥലങ്ങളൊക്കെ ചുമക്കാൻ തുടങ്ങി... അത് ചെന്നവസാനിച്ചത് അവന്റെ പുരുഷത്വത്തിന്റെ മുന്നിലാണ്... അയാൾ അത് സാവധാനം തന്റെ ചുണ്ടുകൾക്കുള്ളിലാക്കി... അവന് എന്തെന്നില്ലാത്ത ആനന്ദം... അവന്റെ വികാരങ്ങൾ ഉണർന്നിരുന്നു. അയാൾ ഒരു പരിചയസമ്പന്നനെപ്പോലെ അവനിലേയ്ക്ക് കൂടുതൽ ആഴ്ന്നിറങ്ങാൻ തുടങ്ങി... കൈകളുടെ ചലനം കൂടിക്കൂടി വന്നു... തുടയിടുക്കുകളിൽ അയാൾ എന്തിനേയോ തേടിനടക്കുന്നതുപോലെ... അവസാനം അവന്റെ വീകാരവിഴുപ്പുകൾ അയാൾ സ്വന്തം ശരീരത്തിനുള്ളിലാക്കി... ഒരു സൈഡിലേയ്ക്ക് തളർന്നുമാറി.. അവന് എന്തെന്നില്ലാത്ത ഒരാവേശമായിരുന്നു.. കുറേനാളുകൾക്കുശേഷം ശാരീരികമായ ലഭിച്ച ഒരു സുഖം... അല്പനേരത്തിനകം അവനെ വീണ്ടുമൊന്നു പുണർന്നു.. എഴുന്നേറ്റതിനു ശേഷം അവന്റെ വസ്ത്രങ്ങൾ ഓരോന്നായി എടുത്തുനൽകി... 

”നീ ഒരുപാട് വളർന്നുപോയല്ലോടാ... ആരുകണ്ടാലും മോഹിക്കുന്നൊരു ശരീരം നിനക്കുണ്ട്... ഈ പ്രായത്തിൽ എനിക്കു നിന്റെ ശരീരത്തിനോടു ആവേശം തോന്നണമെങ്കിൽ പെൺകുട്ടികളുടെ കാര്യം പറയണോ... പണ്ട് നമ്മൾ ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ ചെയ്ത കാര്യങ്ങൾ ഒന്നും നീ മറന്നിട്ടില്ലല്ലോ അല്ലെ ..”

”ഇല്ല സാർ... എല്ലാം ഓർമ്മയുണ്ട്.. പിന്നെ.. നീ കൂടെക്കൂടെ ഇവിടെ വരണം.. നിനക്കിവിടെ എപ്പോൾ വേണമെങ്കിലും ഇവിടെ വരാം...  ഞാൻ ഓഫീസിൽ എല്ലാവരോടും നിന്റെ കാര്യം പറഞ്ഞേക്കാം...”

”സാർ അത്...” 

”ഇതൊന്നും മറ്റാർക്കുമറിയില്ലടാ... അത് നമ്മൾ തമ്മിൽ മാത്രം... എനിക്ക് എന്റെ ഭാര്യയോടു പോലും തോന്നാത്ത ആഗ്രഹമാ നിന്നോടുള്ളത്... ഇതൊക്കെ നമ്മൾ തമ്മിലുള്ള ഒരു രഹസ്യമായിരിക്കട്ടേ...”

വളരെ ചെറുപ്പകാലത്തേ.. ഇത്തരത്തിൽ വഴിവിട്ട ബന്ധം വന്നെത്തിയ അവന് ഇതൊന്നും ഒരു പ്രശ്നമായി തോന്നിയതേയില്ല... ഒന്നുമറിയാത്ത ഭാവത്തിൽ അവർ രണ്ടാളും പുറത്തേക്കിറങ്ങിവന്നു. ഫസലിനെ എല്ലാവർക്കും പരിചയപ്പെടുത്തി. തന്റെ അടുത്ത പടത്തിന്റെ നായകനാണിവനെന്നു അവരോടു പറഞ്ഞു. എല്ലാവരും വളരെ ഭവ്യതയൊടെ അവനെ നോക്കി.. 

”സൂസൻ നമ്മുടെ സ്ക്രിപ്റ്റിന്റെ ആദ്യ കുറച്ചു സീനുകൾ ഫസലിനു കൊടുത്തേക്കണേ... അവനതൊക്കെയൊന്നു വായിച്ചു പഠിക്കട്ടേ... നമുക്കു ചെറിയൊരു ഓഡിഷൻ വേണം... കഥാപാത്രമായി അവന് ജീവിച്ചു തുടങ്ങാൻ സമയമുണ്ട്...”

”ശരി സാർ...”

അവൻ അവരോട് യാത്ര പറഞ്ഞിറങ്ങി... അവന്റെ മനസ്സിൽ സിനിമാമോഹം ഒരു ഇടവേളയ്ക്കു ശേഷം ശക്തമായി തിരികെവന്നിരിക്കുന്നു. തൽക്കാലം ആരോടും പറയാതിരിക്കാൻ അവൻ പ്രതിജ്‌ഞ ചെയ്തു .. ആരേലും അറിഞ്ഞാൽ ഈ അവസ്ഥയിൽ തന്നെ അതിൽനിന്നുംപിന്മാറ്റും.. അതുകണ്ട് എല്ലാം രഹസ്യമായി വയ്ക്കാം...

സാധാരണ എന്നും വീട്ടിലെത്തുന്ന സമയത്തുതന്നെ അവൻ വീട്ടിലെത്തി... മനസ്സിൽ കുറ്റബോധത്തിന്റെ ചെറിയ കണികപോലും അവനിലില്ല.. ഒരുപക്ഷേ കാലം അവനിൽ വരുത്തിയ മാറ്റങ്ങളായിരിക്കാം... ലൈംഗിക ചൂഷണത്തിനു വിധേയനായി കഴിഞ്ഞു വന്ന കാലങ്ങൾ അവനിൽ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്... സ്കൂളിൽ കൂടെപ്പഠിക്കുന്ന കുട്ടികൾ പറഞ്ഞതനുസ്സരിച്ച് കാണാൻ കൊള്ളാവുന്ന കുട്ടികൾക്ക് ജീവിതത്തിൽ ഇതൊക്കെ അനുഭവിക്കേണ്ടി വരുമെന്നു പറഞ്ഞത് എത്രയോ ശരിയാണ്... അവനേയും അവന്റെ പല ബന്ധുക്കളും ഇതുപോലെ ഉപയോഗിച്ചിട്ടുണ്ട്. ഇതൊക്കെ ജീവിതത്തിൽ ആവശ്യമാണെന്നാണ് അവന്റെപക്ഷം... ചിലപ്പോൾ കൈ നിറയെ പണം.. അല്ലെങ്കിൽ പെറോട്ടയും ബീഫും... അതുമല്ലെങ്കിൽ ബിരിയാണി... എന്തായാലും നഷ്ടമൊന്നുമില്ലല്ലോ...

ഫസൽ താനറിയാതെ വീണ്ടും ചതിക്കുഴികളിലേയ്ക്ക് വീഴുകയാണ്... ബാല്യത്തിലും കൗമാരത്തിലും ഇതുപോലുണ്ടാകുന്ന സംഭവങ്ങളാണ് പുരുഷ വേശ്യമാരെ സൃഷ്ടിക്കുന്നത്... ഇതുപോലെ സമൂഹത്തിൽ പീഠനമനുഭവിക്കുന്ന ധാരാളംപേരുണ്ടായിരിക്കാം. പക്ഷേ അവരാരും അത്ര പെട്ടെന്ന് തിരിച്ചറിയപ്പെടുകയില്ല... പുരുഷന്മാരെ തന്നെ തിര‍ഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണം അത് ഒരു പീഠനമായി സമൂഹം പലപ്പോഴും കണ്ടെത്താറില്ല എന്നുള്ളതാണ്... പെൺകുട്ടികളെക്കാളും സുരക്ഷിതത്വമില്ലാത്തത് ആൺകുട്ടികൾക്കാണെന്നുള്ളത് സമൂഹം ഇപ്പോൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. 

ലോകം അതിജീവനത്തിൽ പാതയിലാണ്.. നമ്മുടെ രാജ്യത്തും പലതിനും ഇളവുകൾ വന്നുതുടങ്ങിയിരിക്കുന്നു. കൊറോണയ്ക്കൊപ്പം  ജീവിതം മുന്നോട്ടു കൊണ്ടുപോകാം... ആരോഗ്യകരമായ ജീവിതത്തിന് നമ്മൾ ജാഗ്രതപുലർത്തുക... ഒരല്പം ജാഗ്രത നമുക്ക് ജീവിതത്തിൽ ഒരുപാട് നേട്ടങ്ങളുണ്ടാക്കും.. കേരളം രക്ഷപ്പെട്ടെന്നു പറയാറായിട്ടില്ല... പക്ഷേ നമ്മൾ അതിജീവിക്കും... ജാഗ്രതയോടെയുള്ള ജീവിതക്രമം ചിട്ടപ്പെടുത്താം... പല ശീലങ്ങളേയും ഉപേക്ഷിക്കാം.... പുതിയൊരു ലോകം എന്ന നിലയിൽ സമീപിക്കാം... കാത്തിരിക്കാം ശുഭപ്രതീക്ഷയോടെ..

ഭയം വേണ്ട.. ജാഗ്രതമതി... തോറ്റുപോകില്ല... ഈ മഹാമാരിക്കുമുന്നിൽ..



സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 31 05 2020


തുടർന്നു വായിക്കാം അടുത്ത ഞാറാഴ്ച്ച 07 06 2020

24.5.20

നിഴൽവീണവഴികൾ ഭാഗം 75



ഇവിടെ തന്റെ തിരക്കിനിടയിൽ ഒന്നും ശ്രദ്ധിക്കാനുള്ള സമയവും കിട്ടില്ല.. വാപ്പയും ഉമ്മയും വന്നസ്ഥിതിക്ക് സമയം കണ്ടെത്തണം... ഉംറയ്ക്ക് പോകാൻ ഇനിയും 7 ദിവസങ്ങൾ കൂടിയുണ്ട്. അതുവരെ ഇവരേയും കൊണ്ട് എല്ലായിടത്തും ഒന്നു കറങ്ങണം... റഷീദ് നാട്ടിൽ വിളിച്ച് വിവരം പറഞ്ഞു. ഉമ്മയും ഉപ്പയും അവരോടെല്ലാം സംസാരിച്ചു.. എല്ലാവർക്കും വലിയ സന്തോഷമായി...

അന്നു വൈകുന്നേരം റഷീദിന്റെ സ്റ്റാഫുകൾ എല്ലാവരും ഹാളിൽ ഒത്തുകൂടി.. അവരുടെ ഏറ്റവും വലിയ ഗസ്റ്റ് ഹമീദും ഭാര്യയുമായിരുന്നു. എല്ലാവരുടേയും ഊഷ്മളമായ സ്നേഹം അവർ അനുഭവിച്ചറിഞ്ഞു.. അന്നത്തെ രാത്രി എല്ലാവർക്കും പ്രത്യേകം ഭക്ഷണവും ഉണ്ടാക്കിയിരുന്നു. എല്ലാവരുടെയും സ്നേഹം ഏറ്റുവാങ്ങി അവർ റൂമിലേയ്ക്ക് പോയി...

അടുത്ത ദിവസം രാവിലെ തന്നെ റഷീദ് റൂമിലെത്തി. വാപ്പയും ഉമ്മയും അപ്പോഴേയ്ക്കും റഡിയായിരുന്നു.. രാവിലെ കഴിക്കേണ്ട ഗുളികകളും മറ്റും കഴിച്ചു. ഇനി ഭക്ഷണത്തിനു ശേഷമുള്ളവയുമുണ്ട് അത് കാപ്പികുടി കഴിഞ്ഞിട്ടു മതിയല്ലോ.. എല്ലാവരുമായി ഒരുമിച്ചിരുന്ന് ഭക്ഷണം.. അഭിമന്യു എല്ലാത്തിനും ഓടി നടക്കുന്നുണ്ടായിരുന്നു. കാപ്പികുടിയും കഴിഞ്ഞ് അവർ നാലാളും ഒരുമിച്ച് യാത്ര തിരിച്ചു. സ്റ്റാഫുകൾക്കു പോകേണ്ട വണ്ടി അപ്പൊഴേയ്ക്കും എത്തിയിരുന്നു. എല്ലാവരും ടാറ്റപറഞ്ഞ് യാത്രയാക്കി..

റഷീദായിരുന്നു വണ്ടി ഓടിച്ചിരുന്നത്.. അഭിമന്യു ഫ്രണ്ട് സീറ്റിലിരുന്നു. അവർ നാട്ടിലെ കാര്യങ്ങളായിരുന്നു. കൂടുതൽ സംസാരിച്ചിരുന്നത്...
 അപ്രതീക്ഷിതമായിരുന്നു ഹമീദിന്റെ ചോദ്യം... 

“അഭീ... നിന്റെ ബീവിയെ നമുക്കൊന്നു കാണണംട്ടോ... “

“ഉപ്പാ ബീവീന്റെ കാര്യം പറഞ്ഞപ്പോൾ അവന്റെ മുഖത്തെ നാണം കണ്ടോ...“ റഷീദ് അത് പറഞ്ഞ് അവനെ കളിയാക്കി.

“അഭി.. നമ്മൾ നാട്ടിലാണെങ്കിലും കാര്യങ്ങളെല്ലാം അറിയുന്നുണ്ടായിരുന്നു. പിന്നെ... നിന്റെ തീരുമാനം എന്തായാലും നന്നായി... ഇവിടെ തന്നെയുള്ള ഒരു കുട്ടിയാകുമ്പോൾ രണ്ടാൾക്കും സൗകര്യമല്ലേ....“

“ശരിയാ ഉപ്പാ... അവൾക്ക് ഇന്ന് ഡ്യൂട്ടിയുണ്ട്. വൈകുന്നേരം അതുവഴി വരാം...“

“ശരി... തിടുക്കം കാണിക്കേണ്ട.. സമയമുണ്ടല്ലോ...“

അവർ റഷീദിന്റെ ഹെഡ്ഡാഫീസിലേയ്ക്ക് പോയി... അവിടെ വളരെ ഊഷ്മളമായ സ്വീകരണമായിരുന്നു. എല്ലാവരും വന്ന് സ്വയം പരിചയപ്പെടുത്തി. റഷീദന്റെ സ്പോൺസറും അവിടെയെത്തിയിരുന്നു. അദ്ദേഹവും വളരെ സ്നേഹത്തോടെയായിരുന്നു സംസാരിച്ചത്... റഷീദിനെപ്പോലൊരു മകനെ കിട്ടിയ അങ്ങ് വളരെ അനുഗ്രഹിക്കപ്പെട്ടവനാണെന്നാണ് സ്പോൺസർ പറഞ്ഞത്... 

അത് ആമനുഷ്യന് ഒരാദരവായിരുന്നു. അംഗീകാരമായിരുന്നു. ഏതൊരച്ഛനും ആഗ്രഹിക്കുന്നത്.. സ്വന്തം മകന്റെ നേട്ടത്തിൽ അയാൾ അഭിമാനംകൊണ്ടു.  സ്പോൺസർ ഒരുദിവസം വീട്ടിലേയ്ക്ക് ക്ഷണിച്ചിട്ടുമുണ്ട്. 

അവർ അവിടുന്നു അടുത്ത ബ്രാഞ്ചിലേയ്ക്കാണ് പോയത്.. അഭിമന്യു എല്ലാം വിശദമായി പറഞ്ഞുകൊടുത്തു. അവിടുത്തെ ബ്രാഞ്ചിലും ഊഷ്മളമായ സ്വീകരണമായിരുന്നു. എല്ലാവരും വളരെ സന്തോഷവാന്മാരായിരുന്നു. ഹമീദിനും ഭാര്യയ്ക്കും അവിടുത്തെ കാലാവസ്ഥ പ്രശ്നമായി തോന്നിയതുമില്ല.. കുറച്ചു ചൂടുണ്ടെന്നതൊഴിച്ചാൽ പ്രശ്നമൊന്നുമില്ല.. കാറിലും റൂമിയും എ.സി. യുണ്ടല്ലോ... അവർ അന്ന് മലയാളികൾ തിങ്ങിപ്പാർക്കുന്ന ഷറഫിയയിൽ പോയി അവിടെയൊക്കെ ചുറ്റി കാണിച്ചു അത് കഴിഞ്ഞ് മാളുകളിലൊക്കെ കയറി

മടങ്ങി വരുന്നവഴി അവർ ഹോസ്പിറ്റൽവഴിയാണ് വന്നത്... കോംബൗണ്ടിനകത്തെ പാർക്കിംഗ് ഏരിയായിൽ വണ്ടി പാർക്ക് ചെയ്തു... അപ്പോഴേയ്ക്കും അഭിമന്യുവിന്റെ ഭാവി വധു അവിടെ എത്തിയിരുന്നു. അവൾ അവരെ കണ്ട ഉടനെ ഓടി അടുത്തെത്തി.. ഹമീദിന്റെ കൈകൾ കൂട്ടിപ്പിടിച്ചു ഉമ്മ വെച്ചു .. അദ്ദേഹത്തിൻരെ ഭാര്യയെ കെട്ടിപ്പിടിച്ചു സ്നേഹം പ്രകടിപ്പിച്ചു. 

അഭിമന്യു നേരത്തേതന്നെ കാര്യങ്ങളൊക്കെ അവളോട് വിളിച്ചു പറഞ്ഞിരുന്നു. അല്പനേരത്തിനകം സ്റ്റീഫന്റെ മോളും അവിടെത്തി. അവൾക്ക് ഡ്യൂട്ടി ചെയ്ഞ്ചായിരുന്നു. അവളും അവരെ കണ്ട ആഹ്ലാദത്തിലായിരുന്നു. 

“മോളൂ... സ്റ്റീഫൻ കൂടെക്കൂടെ വിളിക്കാറുണ്ട്. ഫോണുള്ളതുകൊണ്ട് വലിയ ദൂരം തോന്നില്ലല്ലോ... പിന്നെ.. നിന്റെ സെലക്ഷൻ കൊള്ളാം കേട്ടോ... ഇനി എന്നാ സ്വന്തമായി....“

“പോ ഉപ്പാ... കളിയാക്കാതെ...“

“... ഉപ്പാ... ഇവള് വിചാരിക്കുന്നതുപോലൊന്നുമല്ല.. നേരത്തെ എല്ലാം തീരുമാനിച്ചുവച്ചിരിക്കുകയാ.. അപ്പന്റേയും അമ്മേടേം സമ്മതം കിട്ടാൻ കാത്തിരിക്കാ...“

“വേണ്ട.. വേണ്ട....“

അവർ കുറച്ചുനേരം അവിടെ സംസാരിച്ചും പറഞ്ഞും നിന്നു... അതിനുശേഷം യാത്രപറഞ്ഞ് വീട്ടിലേയ്ക്ക്.

അന്നും നല്ല രീതിയിൽ ഭക്ഷണം ഉണ്ടാക്കി എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു.. പലരുടേയും നാട്ടിലെ ബന്ധുക്കളെ വിളിച്ച് ഹമീദിന് സംസാരിക്കാൻ കൊടുത്തു. അവർക്ക് ഒരു വലിയ അഭിമാനമായിരുന്നു അത്. സ്വന്തം മുതലാളിയുടെ വാപ്പയും ഉമ്മയുമല്ലേ... അവർ എത്രയോ സിംബിൾ ആണ്... 

രണ്ടു മൂന്നു ദിവസംകൊണ്ടുതന്നെ എല്ലാവർക്കും ഹമീദും ഭാര്യയും ജീവിതത്തിലെ‍ പ്രധാനപ്പെട്ട വ്യക്തിത്വങ്ങളായി മാറിയുന്നു.... ഒരു ദിവസം വൈകുന്നേരം എല്ലാവരും ചേർന്ന് കലാപരിപാടികളൊക്കെ അവതരിപ്പിച്ചു. എല്ലാം നല്ല കഴിവുള്ള ആളുകൾ... നന്നായി പാട്ടുപാടുന്നവർ... ഒരു ഹിന്ദി പാട്ട് ഹമീദിന്  നന്നായി ഇഷ്ടപ്പെട്ടു . വർഷങ്ങൾക്കു മുമ്പു കേട്ടു മറന്നതാ... അതിനു ശേഷം ഇന്നാണ് ആ പാട്ട് കേൾക്കുന്നത്.. അന്നത്തെ അതേ ഫീലോടുകൂടി ആ ജീവനക്കാരൻ പാടി... ഹിന്ദിക്കാരനാ... പാട്ടുകഴിഞ്ഞുടനേ.. അടുത്തു വിളിച്ച അഭിനന്ദിച്ചു... 

അങ്ങനെ ഉംറയ്ക്ക് പോകേണ്ട ദിവസം വന്നെത്തി. തലേ ദിവസം തന്നെ എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കി.. അവിടെനിന്നും ഏകദേശം 350 കിലോമീറ്റർ ദൂരമുണ്ട്.... രാവിലെ തിരിക്കണം.. ഉച്ചയോടെ അവിടെത്താം. അവിടെ അടുത്ത് താമസിക്കാനുള്ള സൗകര്യങ്ങളൊക്കെ റഡിയാക്കിയിട്ടുണ്ട്.... ആ പുണ്യ ഭൂമിയിലേയ്ക്ക് പോകാനുള്ള തന്റെ ജീവിതാഭിലാഷം.... അതും തന്റെ മകനിലൂടെ... ലക്ഷക്കണക്കിന് ഭക്തർ എത്തിച്ചേരുന്നിടം... എല്ലാവർക്കും ഒരേ ലക്ഷ്യം... സ്വാർത്ഥതയും അസൂയയും എല്ലാം ഉപേക്ഷിച്ച് ദൈവത്തിങ്കൽ ജീവൻ സമർപ്പിച്ച് ഇവിടെവന്ന് ആചാരാനുഷ്ഠാനങ്ങൾ നിറവേറ്റുന്നവർ... ഒരു മുസൽമാന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരിക്കും ഇവടെ എത്തിച്ചേരുകയെന്നുള്ളത്.. കഹ്ബ വലയം ചെയ്ത് അതിനടുത്തുള്ള ഹജറുൽ അസ്‌വദ് എന്ന കല്ല് മുത്തം നൽകി (സ്വർഗ്ഗത്തിൽ നിന്നും ഇറക്കപെട്ട കല്ല് എന്നാണ് വിശ്വാസം )കഹ്‌ബയുടെ അരികിൽ  മുട്ടുകുത്തി പ്രാർത്ഥിക്കണമെന്ന്... അള്ളാഹുഅക്ബർ എന്ന മന്ത്രധ്വനിയിൽ മുഴുകി നിൽക്കണമെന്ന് പടച്ചോന്റെ അദൃശ്യ കരങ്ങളുടെ സ്പര്ശനം തിരിച്ചറിയണമെന്ന് ...

എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി.. ഉമ്മയും ഉപ്പയും നല്ല വെള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്... ഉമ്മ പൂർണ്ണമായും പർദധരിച്ചിരുന്നു. ഉപ്പ തലയിൽ തൊപ്പിയും വച്ചിരുന്നു. നാട്ടിലെ തന്റെ തസ്‌വിമാല (ജപമാല) കൈയ്യിലുണ്ട്.. ഭക്തിനിർഭരമായ യാത്ര... കാറിൽ റഷീദ് ഖുറാൻ വചനങ്ങളുടെ സി.ഡി. ഇട്ടു.. അതിൽ ലയിച്ച് അവരിരുന്നു. ചിലയിടങ്ങളിലെത്തുമ്പോൾ റഷീദ് സ്ഥലങ്ങളെപ്പറ്റി പറഞ്ഞുകൊടുക്കും... വീണ്ടും യാത്ര.. ഏകദേശം 11 മണിക്ക് അവർ ലക്ഷ്യസ്ഥാനത്തെത്തി.. അവിടെ ഹറാമിന് അടുത്ത് (പള്ളിയുടെ)താമസം അറേഞ്ചു ചെയ്തിരുന്നു. വാഹനം അവിടെ പാർക്കിംഗിൽ നിർത്തി.. രണ്ടു ജിവനക്കാർ ഓടിയെത്തി.. അവർ ലഗേജുമായി മടങ്ങി. ഉപ്പയും ഉമ്മയും സാവധാനം ഇറങ്ങി.. നടന്നു അകത്തെത്തി.. ലിഫ്റ്റിൽ കയറി പതിനൊന്നാമത്തെ നിലയിലെ ബട്ടൺ അമർത്തി.. നിമിഷനേരംകൊണ്ട് ലിഫ്റ്റി മുകളിലെത്തി.. അവർ അവിടിറങ്ങി.. 

ഹമീദും ഭാര്യയും ആദ്യമായാണ് ലിഫ്റ്റിൽ കയറുന്നതുതന്നെ.. കേട്ടിട്ടുണ്ട്.. പക്ഷേ അനുഭവിച്ചത് ആദ്യം.. അല്ലെങ്കിലും എല്ലാം തനിക്കിപ്പോൾ ആദ്യ അനുഭവങ്ങളാണല്ലോ... എല്ലാം പടച്ചോന്റെ കരുണ...

അവർ റൂമിലെത്തി.. വീശാലമായ റൂം... വലിയ മൂന്നു കട്ടിലുകൾ ചെറിയൊരു വീടുപോലുണ്ട്... ഡൈനിംഗ് റൂം.. കിച്ചൻ ടോയിലറ്റ്.. ഹമീദ് ജനലിനടുത്തെത്തി.. 

“ദേ .. ഇങ്ങോട്ടൊന്നു വന്നേ... ഈ രാജ്യം മൊത്തം കാണാല്ലോ... അതാ ആ കാണുന്നതാണ് പള്ളി എന്ത് വലിയ പള്ളിയാണ് .. കണ്ടോ....“

അവിടെനിന്നാൽ എല്ലായിടവും നന്നായി കാണാമായിരുന്നു. വാപ്പയും ഉമ്മയും വളരെ സന്തോഷത്തിലായിരുന്നു. താൻ ഇവിടെയെത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ആദ്യമായാണ് ഇവിടെ വരാൻ സാധിച്ചത്... ഒരുപക്ഷേ ഉപ്പയേയും ഉമ്മയേയും കൂട്ടിവരാനായിരുന്നിരിക്കണം പടച്ചോന്റെ തീരുമാനം...

ഉംറയ്ക്ക് ഇഹ്‌റാം കെട്ടേണ്ടത് (ഉംറയ്ക്ക് ഒരുങ്ങേണ്ടത്) വൈകുന്നേരം 4 മണിക്കായിരുന്നു.അവിടെ നിന്നും കുറച്ചു ദൂരെയുള്ള ആയിഷ പള്ളിയിൽ പോയി ഇഹ്‌റാം കെട്ടി വരണം.  കുറച്ചുനേരം റസ്റ്റെടുക്കാമെന്നു കരുതി... ദീർഘമായ യാത്രയല്ലേ.. വാപ്പയ്ക്കും ഉമ്മയ്ക്കും പ്രത്യേകിച്ച് ക്ഷീണമൊന്നുമില്ല.. അവർ ഉച്ചഭക്ഷണവും കഴിച്ച് ചെറുതായൊന്നു മയങ്ങി.. മൂന്നു മണിയ്ക്ക് തന്നെ ഇറങ്ങി... കാറിൽ ആയിഷാ പള്ളിയിലേക്ക് പുറപ്പെട്ടു അവിടന്ന് ഉംറയ്‌ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി അവിടന്ന് പ്രാർത്ഥനാ നിർഭയമായ മനസ്സുമായി 
ഹറം പള്ളിയിൽ എത്തി...

ഹമീദിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല... താൻ അറിയാതെ തന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊഴിക്കുന്നു. ജീവിതത്തിൽ ഇന്നുവരെ ഒരു പ്രതിസന്ധിയിലും കരഞ്ഞിട്ടില്ല.. പക്ഷേ ഇത്... അവർ ആ ലക്ഷ്യ സ്ഥാനത്തേക്ക് നടന്നു... ആർക്കും സംസാരിക്കാനായില്ല.. അല്ലാഹുവിന്റെ സന്നിധിയിലെത്തിയ എല്ലാവരും അദ്ദേഹത്തിന്റെ മക്കൾ തന്നെയാണല്ലോ... മനുഷ്യരായ എല്ലാവർക്കും ലക്ഷ്യവും ഒന്നാണല്ലോ.. മോക്ഷപ്രാപ്തി.. 

ലോകത്തിൽ ആദ്യമായായിരിക്കണം ആഘോഷങ്ങളില്ലാത്ത ഒരു പെരുന്നാൾ കടന്നുപോകുന്നത്... ഇന്ന് ഈ ലോകം ഒരു അദൃശ്യ ശത്രുവിനാൽ ഭയപ്പെട്ടു നിൽക്കുന്നു... എവിടേയും ദുഖം മാത്രം... നിലനിൽപിനായി മനുഷ്യൻ പോരാടുന്നു. ആശ്രയം പടച്ചോൻ മാത്രം.. അവനിൽ വിശ്വസിച്ചു ജീവിക്കുക... ഇതൊരു പരീക്ഷണമാണ്.... ഈ ഘട്ടവും നമ്മൾ അതിജീവിക്കും... 

ആഘോഷങ്ങളല്ല ഇവിടെ നമുക്കു വേണ്ടത്... ജാഗ്രതയാണ്... ഈ ഒരു ആഘോഷം ഒഴിവാക്കിയാൽ നമുക്കു മുന്നിൽ ഒരു പാട് ആഘോഷങ്ങൾ എത്തിച്ചേരും.. ഒരു ചെറിയ അശ്രദ്ധ മതി.. എല്ലാം താറുമാറാക്കാൻ. കേരളത്തിൽ രോഗികളുടെ എണ്ണം കൂടുന്നു.. വിദേശത്തുനിന്നും നമ്മുടെ സഹോദരന്മാർ വന്നു തുടങ്ങി... കേരളം സുരക്ഷിതമാണെന്നു കരുതിയാണ് എല്ലാവരും എത്തുന്നത്... നാലോ അഞ്ചോ ലക്ഷം സഹോദരങ്ങൽ ഇവിടെ എത്തിച്ചേരും... നമ്മൾ മൂന്നരക്കോടിയിലധികം ജനങ്ങളുണ്ട്... വരുന്ന എല്ലാവർക്കും ഈ സുരക്ഷിത മണ്ണിലേയ്ക്ക് സ്വാഗതം... ഈ സുരക്ഷിതത്വം.. സംരക്ഷണം അത് നിങ്ങൾക്കും അവകാശപ്പെട്ടതാണ്... അത് നിലനിർത്തുവാൻ നിങ്ങളുടേയും സഹായം ആവശ്യമാണ്.. കാരണം വരുന്നവർ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമാണ്... അവർ വഹിക്കുന്നത് വൈറസാണോയെന്ന് നമുക്കറിയില്ല... പ്രളയവും മറ്റു പ്രകൃതിക്ഷോഭവുമുണ്ടാവുമ്പോൾ നമുക്ക് ഓടിച്ചെന്ന് കൈപിടിച്ചു കരകയറ്റാം.. സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാം.. സുരക്ഷിത സ്ഥാനത്തെത്തുന്നവർ പ്രളയവും കൊണ്ടല്ല പോകുന്നത്... ഈ രോഗമുള്ള സ്ഥലത്തുനിന്നും വരുന്നവർ അങ്ങനെയല്ല.. അവരുടെ ഉള്ളിൽ വൈറസുണ്ടാകും.. അത് അറിയുവാനും ദിവസങ്ങൾ കാത്തിരിക്കണം... സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് റൂമുകളിൽ ഒതുങ്ങിക്കൂടുക... അത് നിങ്ങൾക്കുവേണ്ടിയാണ്.. നിങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടിയാണ്.. ഈ നാടിനു വേണ്ടിയാണ്... സഹോദരന്മാരെ ഈ നാട്ടിലേയ്ക്ക് ക്ഷണിച്ച നന്മയുള്ള മനുഷ്യർക്കുവേണ്ടിയാണ്... അങ്ങനെ ചെയ്യാതിരുന്നാൽ നിങ്ങൾ ചതിക്കുന്നത് ഈ നാടിനെയാണ് നാട്ടുകാരെയാണ്.. വീട്ടുകാരെയാണ് ബന്ധുക്കളെയാണ്...

ഭയം വേണ്ട.. ജാഗ്രതമതി...

ആഘോഷങ്ങളില്ലാതെ ഈ പെരുന്നാൾ കടന്നുപോകും... സന്തോഷത്തോടെ അടുത്ത പെരുന്നാളിനായി കാത്തിരിക്കാം... ഈ ദുർഘടഘട്ടത്തിലും നോമ്പുനോറ്റ് ഭയഭക്തിയോടെ ശരീരത്തേയും മനസ്സിനേയും നിർമ്മലമാക്കി ഈ ദിനത്തിനുവേണ്ടി കാത്തിരുന്ന എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ... നല്ലൊരു നാളേയ്ക്കായി കാത്തിരിക്കാം....





സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 24 05 2020



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  31 05 2020




17.5.20

നിഴൽവീണവഴികൾ ഭാഗം 74


യാത്ര പുറപ്പെടാൻ ഒരു വലിയ തയ്യാറെടുപ്പു തന്നെ നടത്തണം.. ഒന്ന് രണ്ടാളും പ്രായം ചെന്നവരാണ്. രണ്ടുപേർക്കും ആരോഗ്യപ്രശ്നങ്ങളുമുണ്ട്.. വരുന്നത് എന്തായാലും വരട്ടേ.. ഒരുപക്ഷേ ജീവിതം അവസാനിക്കുന്നത് ആ പുണ്യ ഭൂമിയിൽ വച്ചാണെങ്കിൽ അത്രയും നല്ലത്.

അടുത്ത ദിവസവും പതിവുപോലെ ആരംഭിച്ചു. ഫസൽ രാവിലെ ക്ലാസിനു പോയി.. ഏകദേശം 12 മണിയായപ്പോൾ രണ്ടുപേരുടേയും ടിക്കറ്റ് റഡിയായെന്നു പറഞ്ഞ് ട്രാവൽസിൽ നിന്നും വിളിച്ചിരുന്നു. ഒരുമണിക്കൂറിനകം ടിക്കറ്റുമായി അവിടുന്നൊരു പയ്യനെ പറഞ്ഞയച്ചു... 

അൽഹംദുലില്ല.. ഹമീദ് പടച്ചവനേട് നന്ദിപറഞ്ഞു. മനസ്സിലെ ആഗ്രഹങ്ങൾ ഓരോന്നായി സാധിച്ചുതന്നിരിക്കുന്നു. പടച്ച റബ്ബിന്റെ  അനുഗ്രം തന്നെയായിരുന്നു തന്റെ ജീവിതത്തിലുടനീളം... 

ടിക്കറ്റ്കിട്ടിയ ഉടനേതന്നെ സഫിയ റഷീദിനെ വിളിച്ച് വിവരം പറഞ്ഞു. എല്ലാവരും വലിയസന്തോഷത്തിലായിരുന്നു. പോകാനുള്ള തയ്യാറെടുപ്പുകൾ നേരത്തേ നടത്തിയിരുന്നതിനാൽ അധികം തിരക്കുകൂട്ടേണ്ടിവന്നില്ല.. ഇനിവെറും 5 ദിവസങ്ങൾ മാത്രം... അന്നൊരു ഞായറാഴ്ചയാണ്. ഫ്ലൈറ്റ് രാവിലെ പത്തുമണിക്കാണ് എയർപോർട്ടിൽ മൂന്നു മണിക്കൂർ മുമ്പേ എത്തണം. അങ്ങനെയെങ്കിൽ നാലുമണിക്കെങ്കിലും വീട്ടിൽനിന്നും പോകേണ്ടിയും വരും. 

റഷീദ് വിഷ്ണുവിനെ വിളിച്ച് കാര്യങ്ങളെല്ലാം വിവരിച്ചു.. വെളുപ്പാൻ കാലത്ത് നാലു മണിക്കുതന്നെ പുറപ്പെടണമെന്നും. കൂട്ടിനായി ഫസലും അൻവറും ഉണ്ടാകുമെന്നും അറിയിച്ചു. 

വൈകുന്നേരം അൻവർ വന്നപ്പോൾ കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു... അൻവറും വലിയ സന്തോഷത്തിലായിരുന്നു. ഉപ്പയും ഉമമയും എല്ലാ മെഡിക്കൽ ചെക്കപ്പുകളും പൂർത്തിയാക്കിയിരുന്നു. ഒരുമാസത്തേയ്ക്കുള്ള ഗുളികകളും കൈയ്യിൽ കരുതാൻ തീരുമാനിച്ചു. സ്ഥിരമായി ഉപയോഗിക്കാറുള്ള ഹമീദിന്റെ ഇൻഹേലറും കൈയ്യിൽ കരുതിയിട്ടുണ്ട്... 

ഫസൽ വൈകുന്നേരം എത്തിയപ്പോഴാണ് കാര്യയങ്ങളൊക്കെ അറിയുന്നത്. അവനും വലിയ സന്തോഷമായി. ഉപ്പാക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് അവനാണ് തയ്യാറാക്കിയത്.. റഷീദിന്റെ  അഭിപ്രായപ്രകാരമാണതൊക്കെ തയ്യാറാക്കിയതും. അതെല്ലാം പ്രത്യേകം പായ്ക്ക് ചെയ്ത് വച്ചിട്ടുണ്ട്. അധിക ലഗേജുകൾ വേണ്ടെന്ന് റഷീദ് പ്രത്യേകം പറ‍ഞ്ഞിട്ടുണ്ടായിരുന്നു. 

”ഫസലേ.. ഉപ്പ എന്തെലും വിട്ടുപോയിട്ടുണ്ടോടാ..”

”ഇല്ല മാമാ... ഉപ്പ എല്ലാം വാങ്ങിയിട്ടുണ്ട്. ലഗേജൊന്നും കൈയ്യിൽ കരുതരുതെന്നാണ് റഷീദ് മാമ പറഞ്ഞിരിക്കുന്നത്. അതെല്ലാം എയർപോർട്ടിൽ നിന്ന് ലഗേജിൽ വിട്ടാൽ മതിയെന്ന് റഷീദ്മാമ പ്രത്യേകം പറഞ്ഞിട്ടുണ്ട്. കൈയ്യിൽ ബാഗൊക്കെ ഉണ്ടെങ്കിൽ ഫ്ലൈറ്റിൽ കയറാനൊക്കെ വലിയ ബുദ്ധിമുട്ടാകും.. അതുകൊണ്ട്...

”ഒക്കെ.. എല്ലാം നിന്റെയും റഷീദിന്റെയു ഇഷ്ടം...”

യാത്രതിരിക്കുന്നതിന്റെ തലേദിവസം അവിടെ ധാരാളം സന്ദർശകർ എത്തിയിരുന്നു. പ്രത്യേകിച്ച് ആരോടും പറഞ്ഞിരുന്നില്ല.. എന്നാലും പള്ളിയിൽ ഒരു വലിയ വാർത്തയായിരുന്നു അത്. അന്നാട്ടിൽ ഇന്നുവരെ ആരും ഉമ്രയ്ക്ക് പോയിരുന്നില്ല.. പണ്ടെങ്ങോ ഒരാൾ ഹജ്ജിന് പോയിട്ടുണ്ട്. പള്ളിയിൽ വെള്ളിയാഴ്ചപ്രാർത്ഥനയിൽ ഹമീദിന്റെയും ഭാര്യയുടെയും ആരോഗ്യത്തിനുവേണ്ടി പ്രത്യേകം പ്രാർത്ഥനയുമുണ്ടായിരുന്നു... എല്ലാവരും എത്തിയപ്പോൾ അവർക്കുള്ള ലഘുപാനീയങ്ങൾ വിതരണം ചെയ്യുന്ന തിരക്കിലായിരുന്നു ഫസൽ... ഹമീദിക്കയെ എല്ലാവരും വന്ന് അനുമോദിച്ചു .. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ എന്ന് പ്രതേകം ഓർമിപ്പിച്ചു.. മക്കയിലെത്താൻ സാധിച്ചത് ഒരു വലിയ ഭാഗ്യംതന്നെയാണ്.. അങ്ങനെ ആർക്കും ലഭിക്കുന്ന ഭാഗ്യമല്ലല്ലോ.. എല്ലാറ്റിനും മകന്റെ കഴിവുതന്നെയാണ്. ആ പുണ്യഭൂമിയിൽ അധ്വാനിക്കുന്ന ഹമീദിന്റെ മകന്റെ പ്രാർത്ഥനയുടെ ഫലമാകാം തന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഇങ്ങനെ ഒരവസരം ലഭിച്ചത്..

അന്ന് സന്ധ്യയാവോളം തിരക്കായിരുന്നു. നാദിറയുടെ വാപ്പയും അഫ്സയുടെ കൂടപ്പിറപ്പുകൾ ആയ അനാഥ മന്ദിരത്തിലെ അദ്ധെവാസികളും മറ്റും എത്തിയിരുന്നു. മൗലവി വൈകുന്നേരം വിളിച്ച് പ്രത്യേകം അനുമോദിച്ചു. ഫസലിനോടും സംസാരിച്ചു. ഫസലിനെ ഏൽപ്പിച്ച ജോലിയെക്കുറിച്ചും ചോദിച്ചു... എന്നും ഖുറാൻ‌ വായിക്കാറുണ്ടെന്നവൻ പറഞ്ഞു. ഇനിയും കാണാമെന്നു പറഞ്ഞ് അദ്ദേഹം ഫോൺ വച്ചു.

എല്ലാവരും രാത്രിയിൽ നേരത്തേ കിടന്നു. കാരണം നേരത്തെ എഴുന്നേൽക്കണമല്ലോ... എല്ലാവരും പറഞ്ഞതുപോലെ എഴുന്നേറ്റു.. വാപ്പയും ഉമമയും കുളിച്ച് റഡിയായി... എല്ലാവരും ചേർന്ന് പ്രാർത്ഥിച്ചു... പോകുന്നവഴി എത്ര ദുർഘടമാണെങ്കിലും‍ അതു താണ്ടാനുള്ള മനശക്തി തരേണമേയെന്ന് മനമുരുകിപ്രാർത്ഥിച്ചു... വിഷ്ണു നേരത്തേതന്നെ വണ്ടിയുമായെത്തിയിരുന്നു. അൻവറും ഫസലും വിഷ്ണുവും കൂടി ലഗേജൊക്കെ എടുത്ത് വണ്ടിയിൽ വച്ചു. ഇറങ്ങുന്നതിന് മുന്നേതന്നെ റഷീദ് വിളിച്ചിരുന്നു. ഒന്നുകൊണ്ടും പേടിക്കേണ്ടെന്നും. എയർപോർട്ടിനകത്ത് താനുണ്ടാകുമെന്നും അറിയിച്ചു. ഹമീദും ഭാര്യയും എല്ലാവരേയും ആലിംഗനം ചെയ്തു.. അവർ യാത്രതിരിച്ചു. വാഹനത്തിൽ കയറിയപ്പോൾ ഹമീദിന്റെ ശബ്ദത്തിന് ഒരിടർച്ചയുണ്ടായി... അൻവർ സമയോജിതമായി ഇടപെട്ട് വിഷയം മാറ്റി.. ഇല്ലെങ്കിൽ അവിടെയൊരു കൂട്ട കരച്ചിൽ ഉയർന്നേനേ...

കാറിൽ എല്ലാവരും നിശബ്ദരായിരുന്നു. ഹമീദിക്ക എല്ലാവർക്കും ഒന്നു മയങ്ങാമല്ലോ... നേരത്തേ എഴുന്നേറ്റതല്ലേ.. 

വാഹനം എർപോർട്ടിന്റെ ഗേറ്റിലെത്തി... ഫസലൊഴിച്ച് ബാക്കിയെല്ലാവരും ചെറിയ ഉറക്കത്തിലായിരുന്നു. ഫസൽ ചുറ്റുപാടുകളും നോക്കിയിരിക്കുകയായിരുന്നു. എയർപോർട്ടിലെത്തി ലഗേജ് ട്രോളിയിൽ കയറ്റി... അൻവർ എയർപോർട്ടിനകത്തേയ്ക്ക് കയറാനുള്ള പാസ്സ് വാങ്ങിവന്നു. അവർക്ക് യാത്രതിരിക്കേണ്ട സമയമായി...

ഹമീദ് ഫസിലനെ അടുത്തേയ്ക്ക് ചേർത്തുനിർത്തി... ആലിംഗനം ചെയ്തു... ഫസലിന്റെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ പുറത്തേയ്ക്കു വന്നു. ഈ അടുത്തകാലത്ത്ഒന്നും ഫസലും ഉപ്പയും മാറിനിന്നിട്ടില്ല... ഒരുമാസം ഒരു നീണ്ട കാലയളവുപോലെ ഫസലിന് തോന്നിയിരുന്നു... അൻവർ വാപ്പാനെയും ഉമ്മാനേയും വിളിച്ച് അകത്തേയ്ക്ക്. ഫസലിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. ഹമീദിനും സങ്കടം വന്നു. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അതിനേക്കാൾ സങ്കടം.. അവരുടെയൊക്കെ ഓമനയാണല്ലോ ഫസൽ..

അവർ എയർപോർട്ടിന്റെ പ്രധാന കവാടംകഴിഞ്ഞ് അകത്തേയ്ക്ക് പോയി.. അൻവറായിരുന്നുട്രോളി തള്ളിക്കൊണ്ടുപോയത്... വിഷ്ണു ഫസലിനേയും വിളിച്ച് അടുത്തുകണ്ട കോഫീഷോപ്പിലേയ്ക്ക് കയറി... രണ്ടാളും ഓരോ കോഫികഴിച്ചു. തിരികെയെത്തി എയർപോർട്ടിന്റെ കവാടത്തിലായി നിലയുറപ്പിച്ചു...

ഏകദേശം അരമണിക്കൂറിനകം അൻവർ പുറത്തേയ്ക്കിറങ്ങി.. എല്ലാം ഇമിഗ്രേഷനെല്ലാം ശരിയായി.. അവർക്ക് ബോഡിംഗ്പാസും ലഭിച്ചു. അതിനപ്പുറം തനിക്ക് പോകാനാവില്ല... അവരെയാത്രയാക്കി തിരികെപ്പോന്നു.

അവർ ഫ്ലൈറ്റ് ടേക്കോഫ് ചെയ്യുന്നതുവരെ അവിടെത്തന്നെ നിന്നു. അതിനുശേഷം യാത്ര തിരിച്ചു.. വഴിയിൽനിന്നും കാപ്പിയും കുടിച്ച് വീട്ടിലേയ്ക്ക്.

ഹമീദിനും ഭാര്യയ്ക്കും ഇതൊക്കെ ഒരു പുതു അനുഭവമായിരുന്നു. ആകാംക്ഷയുണ്ടായിരുന്നു. ആകാശത്തുകൂടെ പോകുന്ന ഫ്ലൈറ്റിനെ കണ്ടിട്ടുണ്ട്.. അതിന് ഇത്രയും വലിപ്പമുണ്ടാവുമെന്നു കരുതിയില്ല... പ്രായമായവരായതിനാൽ അവർക്കുവേണ്ട എല്ലാ സഹായവും എയർഹോസ്റ്റസുമാർ ചെയ്തുകൊടുത്തു. ഏകദേശം 4 മണിക്കൂറത്തെ യാത്ര... അവർക്ക് ലഭിച്ചത് സൈഡ് സീറ്റായിരുന്നു. ചുറ്റുപാടും ഒന്നും കാണാനുമില്ല താഴേയ്ക്ക് നോക്കിയാൽ മേഘപാളികൾക്കിടയിലൂടെ വിശാലമായ സമുദ്രംകാണാം... കുറേനേരം അവർ രണ്ടാളും സംസാരിച്ചും പറഞ്ഞുമിരുന്നു. മെല്ലെ ഉറക്കത്തിലേയ്ക്ക് വഴുതിവീണു. 

എയർപോർട്ടിലെത്താനുള്ള അനൗൺസ്മെന്റ് കേട്ടാണ് ഉണർന്നത്... അല്പനിമിഷങ്ങൾക്കകം ഫ്ലൈറ്റ്ലാന്റ് ചെയ്യുമെന്നും സീറ്റ്ബൽറ്റൊക്കെ മുറുക്കാനും നിർദ്ദേശിച്ചു... അവർ അതുപോലെ ചെയ്തു.. ഫ്ലൈറ്റ് സാവധാനം ഭൂമിയിലേക്ക് താഴ്ന്നുകൊണ്ടിരുന്നു. ഇപ്പോൾ വലിയ കെട്ടിടങ്ങളും റോഡുകളുമൊക്കെ കാണാം... അത് വീണ്ടും താണു... ഒരു ചെറു ശബ്ദത്തോടെ നിലംതൊട്ടു... പിന്നേയും വേഗതയിൽ ഓടിക്കൊണ്ടിരുന്നു. പതുക്കെ അതിന്റെ ചലനം നിലച്ചു.. 

ആൾക്കാർ അവരവരുടെ ലഗേജുകൽ മുകളിലത്തെ കാബിനിൽ നിന്നെടുക്കാനുള്ളതിരക്കിലായിരുന്നു. ഹമീദിനോടും ഭാര്യയോടും ഇപ്പോൾ എഴുന്നേൽക്കേണ്ട എല്ലാവരും ഇറങ്ങിയട്ടു മതിയെന്ന് എയർഹോസ്റ്റസ് പറഞ്ഞിരുന്നു. അതുപ്രകാരം അവർ സീറ്റിൽ തന്നെയിരുന്നു. അല്പനേരത്തിനകം എല്ലാവരും വാതിലിനടുത്തേക്ക് എത്തിക്കഴിഞ്ഞു സാവധാനം ഹമീദും ഭാര്യയും എഴുന്നേറ്റ്.. തങ്ങളുടെ കൈയ്യിൽ കരുതിയ പാസ്പോർട്ടും ടിക്കറ്റുമടങ്ങിയ ബാഗ് കൈയ്യിലുണ്ടെന്ന് ഉറപ്പുവരുത്തി.. പതുക്കെ വാതിൽ ലക്ഷ്യമാക്കി നടന്നു... ഒരു തിരക്കുകൂട്ടലുമില്ലാതെ ഫ്ലൈറ്റിൽ നിന്നും പുറത്തേയ്ക്ക്... വിശാലമായ എയർപോർട്ട്.. 

ആ പുണ്യഭൂമിയിലേയ്ക്ക് കാലെടുത്തുവച്ചപ്പോൾ ഹമീദ് അല്ലാഹുവിനെ സ്മരിച്ചു... താനിതാ എത്തിയിരിക്കുന്നു നിന്റെ സവിധത്തിൽ ഒരു ദാസനായി... പുണ്യമേറ്റുവാങ്ങാൻ... 

എമിഗ്രേഷൻ കൗണ്ടറും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അതാ റഷീദവിടെ നിൽക്കുന്നു. റഷീദ് ഓടിയെത്തി രണ്ടുപേരേയും ആലിംഗനം ചെയ്തു..

”എങ്ങനുണ്ടായിരുന്നു വാപ്പാ.. ഉമ്മാ ക്ഷീണമൊന്നുമില്ലല്ലോ...”

”ഇല്ലമോനേ... സുഖയാത്രയായിരുന്നു. പുറപ്പെടുമ്പോൾ ചെറിയ പേടിയൊക്കെ ഉണ്ടായിരുന്നു. കയറി കുറച്ചു കഴിഞ്ഞപ്പോൾ എല്ലാം മാറി...

അവർ ലഗേജുമെടുത്ത് പുറത്തേയ്ക്കിറങ്ങി... അവിടെ അഭിമന്യു കാത്തുനിൽപ്പുണ്ടായിരുന്നു. റഷീദ് അഭിമന്യു വിനെ പരിചയപ്പെടുത്തി.. 

”നിന്റെ കുട്ടിക്കാലത്ത് കണ്ടതാ.. ഇന്നിപ്പോൾ എത്ര വർഷം കഴിഞ്ഞിരിക്കുന്നു. നിന്റെ വിശേഷങ്ങൾ ഞങ്ങൾ എന്നും തിരക്കാറുണ്ട്...”

റഷീദിന്റെ കൈയ്യിൽ നിന്നും ട്രോളി വാങ്ങി അഭിമന്യു  മുന്നേ നടന്നു... അവരുടെ കാറിനടുത്തെത്തി ലഗേജ് ഡിക്കിയിലേയ്ക്ക് വച്ചു... റഷീദ് ഡോർ തുറന്നു  ഉമ്മാനേയും വാപ്പാനേയും കയറ്റി... റഷീദ് ആയിരുന്നു വാഹനം ഓടിച്ചത്...

”എന്ത് വിശാലമായ സ്ഥലമാണിത് റഷീദേ...”

”ഉപ്പാ ഒരുപാട് കാണാനിരിക്കുന്നു. നമുക്കു നേരേ റൂമിലേയ്ക്ക് പോകാം.. ഒന്നു ഫ്രഷായിട്ട് വൈകുന്നേരം പുറത്തേയ്ക്കൊന്നിറങ്ങാം.”

എയർപോർട്ടിൽ നിന്നും അരമണിക്കൂറത്തെ യാത്രയുണ്ടായിരുന്നു അവരുടെ താമസസ്ഥലത്തേയ്ക്ക്... റഷീദ് ഓരോ സ്ഥലത്തേക്കുറിച്ചും വിവരിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് അഭിമന്യു ഓരോ പ്രത്യേകതകളും പറഞ്ഞു... ഹമീദിന് അതൊക്കെ അത്ഭുതമായിരുന്നു. ചീറിപ്പാഞ്ഞുപോകുന്ന വാഹനങ്ങൾ നാലും അഞ്ചും ട്രാക്കുള്ള റോഡുകൾ.. ട്രെയിനിന്റെ ബോഗിയേക്കാൾ നീളമുള്ള ചരക്കു വാഹനങ്ങൾ... അങ്ങനെയെല്ലാം... 

അവർ വീട്ടിലെത്തി... ഇതാണ് ഉപ്പാ ഞങ്ങളുടെ താമസസ്ഥലം... ഇവിടെ സ്റ്റാഫുകളും ഞങ്ങളും എല്ലാവ രും ഒരുമിച്ചാണ്... വാപ്പയ്ക്കും ഉമമയ്ക്കുമായി പ്രത്യേകം റൂം ഇവിടെ റഡിയാക്കിയിട്ടുണ്ട്.. അവർ കാർ പാർക്ക് ചെയ്ത് രണ്ടുപേരും പുറത്തിറങ്ങി...

”ഇതു കൊള്ളാമല്ലോ റഷീദേ... ഇവിടെ പച്ചക്കറികളൊക്കെ വിളയുമോ...”

”ഉപ്പാ ഇതൊക്കെ ഒരു പരീക്ഷണമായിരുന്നു. പക്ഷേ വിളയുന്നുണ്ട്... ചൂടു സമയത്ത് കൂടുതൽ ശ്രദ്ധിക്കണം... കൃഷിക്കാരായ നമുക്ക് എവിടെയെത്തിയാലും അതു മറക്കാനാവില്ലല്ലോ... അതുകൊണ്ട് ഞാനും ശ്രമിച്ചു...”

അവർ റൂമിനകത്തേയ്ക്ക് കയറി... വിശാലമായ റൂം... ഡൈനിംഗ് റൂം,, കിച്ചൻ, ബാത്ത്റൂം എസി.. ഫ്രിഡ്ജ്, വാഷിംങ്മെഷീൻ എല്ലാമുണ്ട്... ഒരു ചെറിയ കുടുംബത്തിന് സുഖമായി താമസിക്കാം.. വാപ്പാനോടും ഉമ്മാനോടും ഒന്നു ഫ്രഷാകാൻ പറഞ്ഞ് അഭിമന്യുവും  റഷീദും പുറത്തേയ്ക്കിറങ്ങി..

”അഭീ... നീ ബേക്കറിയിലേയ്ക്ക് പൊയ്ക്കോ... വൈകുന്നേരം കാണാം.. നമുക്ക് രണ്ടാളേയും കൊണ്ട് പുറത്തേയ്ക്കൊന്നുപോകാം...

”ശരി... ”

അഭിമന്യു റഷീദിനോട് യാത്രപറഞ്ഞിറങ്ങി... റഷീദിന്റെ ചിരകാലമോഹമായിരുന്നു. ഒരിക്കലെങ്കിലും വാപ്പാനേയും ഉമ്മാനേയും കൊണ്ടുവരണമെന്ന്... ഭാര്യയ്ക്കാണെങ്കിൽ വരണമെന്നുള്ള താല്പര്യവുമില്ല.. അവൾ പറയുന്നത് അവളുടെ ലോകം കുടുംബമാണെന്നാണ്.. അവിടെ ഉപ്പയേയും ഉമമയേയും വിട്ടിട്ട് തനിക്കെവിടേയും പോകേണ്ടെന്നാ... അവളുപറയുന്നതും ശരിയാണ്.. ഇവിടെ തന്റെ തിരക്കിനിടയിൽ ഒന്നും ശ്രദ്ധിക്കാനുള്ള സമയവും കിട്ടില്ല.. വാപ്പയും ഉമമയും വന്നസ്ഥിതിക്ക് സമയം കണ്ടെത്തണം... ഉംറയ്ക്ക് പോകാൻ ഇനിയും 7 ദിവസങ്ങൾ കൂടിയുണ്ട്. അതുവരെ ഇവരേയും കൊണ്ട് എല്ലായിടത്തും ഒന്നു കറങ്ങണം... റഷീദ് നാട്ടിൽ വിളിച്ച് വിവരം പറഞ്ഞു. ഉമമയും ഉപ്പയും അവരോടെല്ലാം സംസാരിച്ചു.. എല്ലാവർക്കും വലിയ സന്തോഷമായി...





തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 24 05 2020





ഷംസുദ്ധീൻ തോപ്പിൽ 17 05 2020

9.5.20

നിഴൽവീണവഴികൾ ഭാഗം 73


അവർ വീട്ടിലെത്തി.. വിശേഷങ്ങൾ എല്ലാം അൻവറായിരുന്നു പറ‍ഞ്ഞത്.. ആർക്കും നടന്നതൊന്നും വിശ്വിക്കാനായില്ല... ഹമീദിന് മകന്റെ കഴിവിൽ അഭിമാനവും അത്ഭുതവും തോന്നി.. സഫിയയ്ക്ക് എന്തു പറയണമെന്നറിയില്ല.. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു.

വളരെ സന്തോഷകരമായി അന്നത്തെ ദിവസം കഴിഞ്ഞുപോയി.. റഷീദ് വിളിച്ചപ്പോൾ റഷീദിനോടും കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു. അന്നത്തെ ദിവസം വളരെ സന്തോഷത്തോടെ കഴിഞ്ഞുപോയി.. വെള്ളിയാഴ്ച ക്ലാസിന് പോയില്ല ശനിയാഴ്ച ക്ലാസ്സുണ്ട്. ഫസൽ രാവിലെ തന്നെ റഡിയായി.. കാപ്പികുടിക്കാൻ താഴെയെത്തിയപ്പോഴാണ് എല്ലാവരും ഒരുമിച്ചിരുന്ന് പത്രം നോക്കുന്നത് കണ്ടത്..

“എന്താ ഉമ്മാ.. എന്തു പറ്റി. പത്രത്തിൽ വല്ല വാർത്തയുമുണ്ടോ.“

“ടാ... നിന്റെ ഫോട്ടെ ഇന്നത്തെ പത്രത്തിലുണ്ട്.“

“നോക്കട്ടെ...“

അവൻ ഓടിയെത്തി പത്രം തട്ടിപ്പറിച്ചു.

“ങ്ഹാ... നന്നായിരിക്കുന്നു അല്ലേ ഉമ്മാ..“

“അതേടാ... ചുളുവിൻ നീ ഫേമസായല്ലോടാ..“

“അങ്ങനെ പറയല്ലേ സഫിയാ..“ അൻവറിന്റെ കമന്റ്.

“ഉപ്പാ ഉപ്പ കണ്ടായിരുന്നോ..“

“ഞാനാ ആദ്യം കണ്ടത്.. എനിക്ക് കണ്ണ് വലുതായിട്ട് പിടിക്കാത്തതുകൊണ്ട് സഫിയയെ കാണിച്ചു... എന്തായാലും നിന്നെ അയാൾക്ക് നന്നെ ബോധിച്ചെന്നു തോന്നുന്നു... പറഞ്ഞതുപോലൊക്കെ ചെയ്യാൻ നോക്ക്.. കഴിവതും ഖുറാൻ എന്നും വായിക്കണം... ഖുറാൻ ഒരു അനുഷ്ഠാനമാണ്... ജീവിതാനുഷ്ഠാനം.. അതിൽ നന്മമാത്രമേയുള്ളൂ. ശരിയ്ക്കും വായിച്ചു മനസ്സിലാക്കാൻ ഒരായുസ്സുപോരാ...“

“ശരിയാ ഉപ്പാ.. ഞാൻ എന്തായാലും കൂടുതൽ പഠിക്കാൻ ശ്രമിക്കാം...“

എല്ലാവരുടേയും മുന്നിൽ അവനൊരു ഹീറോയായി.

അവൻ ക്ലാസ്സിന് പോകാൻ യാത്ര പറഞ്ഞിറങ്ങി.. ജംങ്ഷനിൽ ചെന്നു, ആദ്യം വന്ന ബസ്സിൽ തന്നെ കയറി. ബസ്സിൽ തിരക്കു കുറവായിരുന്നു. 20 മിനിറ്റിനകം ജംഗ്ഷനിലെത്തി... അവിടെ കാത്തുനിന്നു. എന്തായാലും ഐഷുവിനോട് പറയാനൊരു കാര്യമായല്ലോ.. അവൾക്കും സന്തോഷാവും.

അല്പനേരത്തിനകം  തൂവെള്ള നിറത്തിലുള്ള ആ കാറ് അവനു മുന്നിൽ വന്നുനിന്നു.. അവൻ ഫ്രണ്ട്സീറ്റിൽ കയറിയിരുന്നു... ഡോറടച്ച് വണ്ടി മുന്നോട്ടു നീങ്ങി... എന്നത്തേയും പോലെ ഗുഡ്മോണിംഗ് പറഞ്ഞു.

“ഫസലേ.. നീ ആളിപ്പോ വലിയ ഫേമസാണല്ലോ...“

“അങ്കിൾ അറിഞ്ഞോ...“

“ഉവ്വ്.. ഐഷുവാ എന്നെ പത്രത്തിൽ കാണിച്ചുതന്നത്..“ ഐഷു പത്രം അവന്റെ നേരേ നീട്ടി...

“കൺഗ്രാജുലേഷൻസ് ഫസൽ“ ഐഷുവാണത് പറഞ്ഞത്..

“നീ ഇന്നലെ അദ്ദേഹം വരുന്ന കാര്യം പറഞ്ഞപ്പോൾ ഇത്രത്തോളം പരിചയമുണ്ടെന്നറിഞ്ഞില്ല..“

“അങ്കിൾ എനിക്കുമറിയില്ലായിരുന്നു... എന്തോ ഭാഗ്യംകൊണ്ട് മനസ്സിൽ വിചാരിക്കാത്ത കാര്യമാണ് നടന്നത്.“

“ശരിയാ.. ചിലപ്പോൽ പടച്ചോൻ നമ്മളെ പലരീതിയിലും പരീക്ഷിക്കും.. അപ്രതീക്ഷിതമായി ഭാഗ്യം നമ്മെ തേടിവരുകയും ചെയ്യും.“

“ഫസലേ.. അയാളൊരു നല്ല മനുഷ്യനാണ്. എന്റെ സുഹൃത്തുകൂടിയാണ്. ഇടയ്ക്കിടയ്ക്ക വിളിക്കാറുണ്ട്... എന്തായാലും നിനക്ക് നല്ലൊരു മനുഷ്യനെയാണ് കിട്ടിയിരിക്കുന്നത്.. നല്ല അറിവാണ്. പ്രപഞ്ചത്തിലുള്ള എല്ലാത്തിനേയും കുറിച്ച് അദ്ദേഹത്തിനറിയാം.“

“അറിയാം.. നല്ല പ്രസംഗമായിരുന്നു. കുറഞ്ഞ സമയം കൊണ്ട് ജനങ്ങളെ കൈയ്യിലെടുത്തു... എന്നെയും കൂടെക്കൊണ്ടുപോയി... അറിയില്ല.. എനിക്കതൊക്കെ ഒരു പുതുമായിയരുന്നു..“

അവർ കോച്ചിങ് സെന്ററിനടുത്തെത്തി.

അവരെ രണ്ടാളേയും അവിടിറക്കി അദ്ദേഹം കാറോടിച്ചുപോയി. ഐഷു അവനോട് ചോദിച്ചു.

“ഫസലേ നിനക്കെന്താടാ ഇത്തിരി ജാഢ“

“ഏയ് എനിക്ക് ജാഡയോ... നിനക്ക് തോന്നിയതാവും..“

“ഞാൻ വെറുതെ പറഞ്ഞതാ ചെക്കാ ...“

“പിന്നെ.. നീയങ്ങ് ഫേമസാകുമ്പോൽ നമ്മളെയൊക്കെ മറക്കുമോ...“

“നീ പോ പെണ്ണേ വെറുതേ മനുഷ്യനെ കളിയാക്കാതെ.“

അവർ ക്ലാസ്സിലേയ്ക്ക് പോയി.. അല്പ നിമിഷങ്ങൾക്കകം ടീച്ചർ ക്ലാസ്സിലെത്തി. പിന്നീട്.. എല്ലാവരും ക്ലാസ്സിലെ പഠനത്തിൽ മുഴുകി... ഉച്ചഭക്ഷണം കഴിഞ്ഞ് വീണ്ടും പഠനത്തിന്റെ തിരക്കിലേക്ക്.. അതിനിടയിൽ  ടെസ്റ്റ്പേപ്പറുകളും ഉണ്ടാകും.

ക്ലാസ്സ് കഴിഞ്ഞ് രണ്ടാളും പുറത്തേയ്ക്കിറങ്ങി. അല്പനേരത്തിനകം ഐഷുവിന്റെ വാപ്പ എത്തിച്ചേർന്നു. അവർ രണ്ടാളും വണ്ടിയിൽ കയറി.. 

അന്നത്തെ ക്ലാസ്സിലെ വിശേഷങ്ങൽ അവർ മൂവരും സംസാരിച്ചിരുന്നു. 

“ഫസലേ ഉപ്പാന്റെ ഉംറ വിസ എന്തായി..“

“ഇന്നറിയാമെന്നാണ് റഷീദ് മാമ പറഞ്ഞത്...“

“ഉപ്പയ്ക്ക് എങ്ങനെയുണ്ടിപ്പോൾ ഹാപ്പിയാണോ.“

“ഉപ്പ ഇപ്പോൾ കൊച്ചുപിള്ളേരെപ്പോലെ ഓടി നടക്കുകയാണ്. മക്കയിൽ പോകുന്നകാര്യത്തിൽ വളരെ സന്തോഷവാനുമാണ്ട്.

“ഉപ്പാന്റെ നിയോഗമാണത്... ഓരോ മുസ്ലീമിനും അവിടെ എത്തണമെങ്കിൽ ദൈവവിളിയുണ്ടാവണം. ഉപ്പാക്കും ഉമ്മക്കും ഇപ്പോഴാണ് ആ വിളിയുണ്ടായത്. ഞാനെത്ര നാളായി വിചാരിക്കുന്നു ഇതുവരെ അതിനു കഴിഞ്ഞില്ല.. എല്ലാ വർഷവും നോമ്പു പിടിക്കുന്നു. പക്ഷേ അവിടൊന്നെത്താൻ മാത്രം കഴിയുുന്നില്ല.“

“എല്ലാത്തിനും അതിനുള്ള സമയമുണ്ടല്ലോ.“

അവർ ജെക്ഷനിലെത്തി. അവനവിടിറങ്ങി യാത്രപഞ്ഞ് ഐഷുവും വാപ്പായും മുന്നോട്ടുപോയി.

നാളെ ഞായറാഴ്ച അവധിയാണ്. കുറച്ചു ഹോംവർക്കുകളു ചെയ്യാനുമുണ്ട്... അതെല്ലാം കഴിഞ്ഞിട്ട് മൗലവി പറഞ്ഞ ഖുറാനിലെ കാര്യങ്ങളൊക്കെയൊന്നു നോക്കണം. അവൻ ജംഗ്ഷനിൽ നിന്നും ആദ്യം കിട്ടിയ ബസ്സിൽ കയറി വീട്ടിലേയ്ക്ക് യാത്രയായി.

വീട്ടിലെത്തിയപ്പോൾ എല്ലാവരുടേയും മുഖത്ത് വളരെ സന്തോഷം കാണാമായിരുന്നു. ഉപ്പയാണ് അവനോട് കാര്യം പറഞ്ഞത്..

“മോനേ.. ഒരു സന്തോഷവാർത്തയുണ്ട്. ഞങ്ങൾക്ക് ഉംറയ്ക്ക് പോകാനുള്ള വിസ റഡിയായി.. ഇനി ടിക്കറ്റിന്റെ എന്തോ ഒന്ന് ശരിയാവാനുണ്ട്.. അതുടൻ ശരിയാവുമെന്നാണ് റഷീദ് വിളിച്ച് അറിയിച്ചത്... എന്തായാലും ഞങ്ങളുടെ ജീവിതത്തിലെ ഒരു ഭാഗ്യമാണിതെന്ന് കരുതാം..  എന്റെ കുടുംബത്തിലാർക്കും അവിടെ പോകാനായിട്ടില്ല.. പക്ഷേ എനിക്കതിനുള്ള ഭാഗ്യം പടച്ചോൻ തന്നിരിക്കുന്നു. മണലാരണ്യത്തിലെ ആ പരിശുദ്ധമായ  ദൈവഗേഹത്തിലെത്താൻ എനിക്കും അവസരം കിട്ടിയിരിക്കുന്നു. എല്ലാവരുടേയും പ്രാർത്ഥനയായിരിക്കാം.“

ഉപ്പ വളരെ സന്തോഷവാനായി കണ്ടിരിക്കുന്നു. ഉമ്മുമ്മയും അതുപോലെതന്നെ.. എല്ലാറ്റിനും പിറകിലായി റഷീദ് മാമയുടെ ഭാര്യയുമുണ്ട്. നാദിറാന്റി റസ്റ്റിലായതിനാൽ ഒരിടത്ത് ഒതുങ്ങിക്കൂടി ഇരുപ്പാണ്. 

വൈകുന്നേരം റഷീദ് വിളിച്ചു.. ഫസലാണ് ഫോണെടുത്തത്.. റഷീദ് വിവരങ്ങൾ വിശദമായി ഫസലിനോട് പറഞ്ഞു.. പോകാനായി തയ്യാറെടുക്കേണ്ടതിനെക്കുറിച്ചും എന്തെല്ലാമാണ് കൈയ്യിൽ കരുതേണ്ടതിനെക്കുറിച്ചും റഷീദ് വിശദമായി സംസാരിച്ചു. അവൻ ഒരു പേപ്പറിൽ ഇതെല്ലാം എഴുതിവച്ചു.. ഈ ആഴ്ചതന്നെ കയറേണ്ടിവരുമെന്നും.. അതിനു മുന്നേ ഡോക്ടറെ ഒന്നുകൊണ്ടുപോയി ഫുൾ ഒരു ചെക്കപ്പ് നടത്തണമെന്നും പറഞ്ഞു. കൂടാതെ ഒന്നുരണ്ട് വാക്സിനുകളുമെടുക്കണം. അവനതെല്ലാം വിശദമായി എഴുതിവച്ചു.. റഷീദ് ഫോൺ ഉപ്പയ്ക്ക് കൊടുക്കാൻ പറഞ്ഞു.. മാമ വിശദമായി ഉപ്പാനോടും സംസാരിച്ചു. 

ഒരു വലിയ തയ്യാറെടുപ്പു തന്നെ നടത്തണം.. ഒന്ന് രണ്ടാളും പ്രായം ചെന്നവരാണ്. രണ്ടുപേർക്കും ആരോഗ്യപ്രശ്നങ്ങളുമുണ്ട്.. വരുന്നത് എന്തായാലും വരട്ടേ.. ഒരുപക്ഷേ ജീവിതം അവസാനിക്കുന്നത് ആ പുണ്യ ഭൂമിയിൽ വച്ചാണെങ്കിൽ അത്രയും നല്ലത്.

കഠിനാധ്വാനികളുടെ നാടാണ് ഗൾഫ്... ഒട്ടനവധി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുള്ള നാട്... പെട്രോളിന്റെ കണ്ടുപിടുത്തമാണ് ആ രാജ്യത്തിന്റെ വികസനത്തിന് മുതൽക്കൂട്ടായത്. അതിനു ശേഷം വളരുകയായിരുന്നു ലോകോത്തരമായ രീതിയിൽ ഇന്നത്തെ ഈ നിലയിലെത്താൻ ഒരുപാട് വിദേശികളുടെ ചോര വിയർപ്പായിട്ടുണ്ട്. പ്രത്യേകിച്ച് നമ്മൾ ഇന്ത്യാക്കുരുടെ.. മലയാളികളുടെ... ഇന്ന് ഗൾഫ് രാജ്യങ്ങൾ വലിയ പ്രതിസന്ധി നേരിടുന്നു. പ്രവാസികളെ പോറ്റിയ നാടാണത്... ഇന്ന് അവരുടെ കുടുംബങ്ങൾക്ക് അന്തസ്സായി ജീവിക്കാനുള്ള ചുറ്റുപാടുകളും മക്കൾക്ക് നല്ല വിദ്യാഭ്യാസവും ലഭിച്ചത് ഈ നാട്ടിൽ നിന്നുമാണ്. കൊറോണയെന്ന ലോകം ഭയപ്പെടുന്ന ശത്രുവായ വൈറസ് പടർന്നുപിടിക്കുന്നു. പലമേഖലയിലും നിർമ്മാണങ്ങളും ഓഫീസ് പ്രവർത്തനങ്ങളും നിർത്തിവയ്ക്കേണ്ടിവന്നിരിക്കുന്നു.

എന്നിട്ടും നമ്മുടെ മലയാളികളിൽ ഒരു വിഭാഗത്തിന് അവിടം ഉപേകഷിച്ച് നാട്ടിലെത്താൻ തിടുക്കം.. രോഗം ലോകത്തിലെല്ലായിടത്തുമുണ്ട്. ഇന്ന് കേരളത്തിൽ ഇതിനൊരു തീവ്രത കുറവായിരിക്കാം.. അതുകൊണ്ടാണ് അവർക്ക് ഓടി ഇവിടെത്താൻ തോന്നുന്നത്.. ഉറ്റവരേയും ഉടയവരേയും കാണുന്നതിനായി... പക്ഷേ ഒരു കാര്യം ഓർക്കുക... കേരളത്തിൽ അതി തീവ്രമായി ഈ അസുഖം നിലനിന്നിരുന്നുവെങ്കിൽ അവരുടെ കുടുംബം ഒരിക്കലും പറയില്ല എല്ലാം ഇട്ടെറിഞ്ഞ് നാട്ടിലെത്താൻ.. ഇത്രയും നാൾ പോറ്റിയ ഒരു നാടിന് ഒരാപത്തു വരുമ്പോൾ സ്വന്തം തടി രക്ഷിക്കാൻ ഓടി രക്ഷപ്പെടുന്നത് ഒരു നല്ല രീതിയാണോ... എന്തിനേയും നേരിടാനുള്ള ഒരു മനക്കരുത്തുള്ളവനാണ് മലയാളി... ഞാൻ പല സുഹൃത്തുക്കളുമായി സംസാരിച്ചു. അവർ പറയുന്നത്... ഒരിക്കലും കൊറോണയുടെ പേരിൽ ഇവിടം വിട്ട് പോകില്ല.. ഇനി ഇവിടെ കിടന്നാണ് മരിക്കാൻ വിധിയെങ്കിൽ അങ്ങനെ നടക്കട്ടെയെന്നാണ്... നാട്ടിലേയ്ക്ക് വരണമെന്നുള്ള ആഗ്രഹത്തിന് തടസ്സം നിൽക്കാൻ ഞാനാളല്ല.. പക്ഷേ വരുന്നവർ ഒരു കാര്യം ഓർക്കുക.. കൊറോണ എല്ലായിടത്തുമുണ്ട്... ഇന്ന് കേരളത്തിൽ അതിന് വലിയ തീവ്രതയില്ല.. പക്ഷേ ഒരശ്രദ്ധമതി ഇന്നത്തെ നില മാറിമറിയാൽ. അപ്പോൾ പടപേടിച്ച് പന്തളത്തു ചെന്നപ്പോൾ അവിടെ ചൂട്ടുംകെട്ടി പടയെന്ന അവസ്ഥ ഉണ്ടാകരുത്... എല്ലാവരും ശ്രദ്ധിക്കുക.. സ്വന്തം സുരക്ഷിതത്വംപോലെതന്നെയാണ് മറ്റുള്ളവരുടെ സുരക്ഷയും.. 

ആരോഗ്യ പ്രവർത്തകർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക.. കുറച്ചു നാൾ മറ്റുള്ളവർക്കുവേണ്ടി ക്വാറന്റീനിൽ ഇരിക്കാൻ മനസ്സുകൊണ്ട് തയ്യാറെടുപ്പു നടത്തുക.. അങ്ങനെയുള്ളവർമാത്രമേ നാട്ടിലേയ്ക്ക് വരാവൂ... നാട്ടിലേയ്ക്ക് വരാനുള്ള അവസരം ഒരു മുതലെടുപ്പാവരുത്. കേരളത്തിൽ ഇന്നുകാണുന്നതെല്ലാം ഗൾഫ് എന്ന പ്രവാസ ജീവിതത്തിൽ നിന്നും കെട്ടിപ്പൊക്കിയതാണ്. ഈ അസുഖമൊക്കെ നാളെ മാറിയെന്നിരിക്കും.. പക്ഷേ ചെയ്തിരുന്ന ജോലി വീണ്ടും കിട്ടണമെന്നില്ല... ഗൾഫ് എന്ന രാജ്യത്തിന്റെ ബിസ്സിനസ്സ് മേഖലയിലെ തകർച്ചയ്ക്ക് കാരണമാവുന്ന രീതിയിൽ എല്ലാവരും നാട്ടിലേയ്ക്ക പാലായനം ചെയ്യരുത്... ആ നാടിന്റെ നിലനില്പ് നമ്മുടേയും നിലനിൽപ്പാണ്... ഇന്ത്യയിലെത്തിക്കഴിഞ്ഞാൽ എന്ത് എന്ന ഒരു ചിന്തകൂടി നമുക്കുണ്ടാവണം. 10 ലക്ഷം ഇന്ത്യാക്കാർ തിരികെയെത്തുന്നെന്നു വിചാരിക്കുക.. വരുന്ന ഓരോ ഗൾഫ്കാരന്റെയും കുടുംബത്തിനും പുറത്തിറങ്ങാനാവാത്ത അവസ്ഥയാവും.. കേരളത്തിലെ ഓരോ കുടുംബത്തിൽ നിന്നും ഓരോരുത്തർ വീതം ഗൾഫിലുണ്ടെന്ന് കണക്കാക്കാം... അങ്ങനെയെങ്കിൽ കേരളം ഒരു വലിയ ലോക്ഡൗണിലേയ്ക്കായിരിക്കും പോവുക.. പല മേഖലകളും അടച്ചിടേണ്ടിവരും... ഇറ്റലിയിൽ സംഭവിച്ചതുപോലെ.. അസുഖം വന്നപ്പോൾ ആ സ്ഥലത്തുനിന്നും കുറച്ച് ആൾക്കാർ മറ്റൊരു സ്ഥലത്തേയ്ക്ക് പാലായനം ചെയ്തു.. അങ്ങനെ അസുഖം വരാതിരിക്കാൻ പാലായനം ചെയ്തവർ ആ നാടിനെ ഇന്നൊരു ശവപ്പറമ്പാക്കി മാറ്റി.. പ്രവാസിസഹോദരങ്ങളുടെ വരവ് സന്തോഷകരം തന്നെ.. പക്ഷേ എല്ലാ നിർദ്ദശങ്ങളും പാലിച്ച് ക്വാറന്റീനിൽ ഇരിക്കുക.

ഇന്ത്യയ്ക്ക് അകത്തും ഇതുതന്നെയാണ് ഇന്ന് കാണാൻ കഴിയുന്നത്... എല്ലാവർക്കും കേരളത്തിലെത്തണം... സർക്കാരിന് ശ്വാസം വിടാനുള്ള സമയം പോലം കോടുക്കാതെ പ്രതിപക്ഷം... എന്തിനും ഏതിനും കുറ്റംപറയാതെ ആപത്ത് കാലത്ത് കൂടെ നിൽക്കുന്നതിനു പകരം കുടിപ്പക തീർക്കാതിരിക്കുക.. കൊറോണ ഇന്നല്ലെങ്കിൽ നാളെ ഈ സമൂഹത്തിൽ നിന്നും ഇല്ലാതാകും.. പക്ഷേ ചിലരുടെ മനസ്സിലെ വൈറസ് ഒരിക്കലും മാറില്ല... കാത്തിരിക്കാം ഒരു നല്ല നാളേയ്ക്കായി.....



ഹൃദയഭാജനങ്ങളായ അമ്മമാരുടെ ദീര്ഗായുസ്സിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട്  സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 10 05 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 16 05 2020

3.5.20

നിഴൽവീണവഴികൾ ഭാഗം 72




സഫിയയും ഉമ്മയുമെല്ലാം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണം ഒരുക്കുന്നതിനെക്കുറിച്ചായിരുന്നു ചിന്തിച്ചത്. ഭക്ഷണ രീതികൾ നേരെത്തെ തന്നെ നാദിറയെ കൊണ്ട് അവളുടെ ഉപ്പയെ വിളിച്ചു മനസ്സിലാക്കിയിരുന്നു... കൂടെ ഒരു സഹായി കൂടെ ഉണ്ടാകൂവെന്നാണ് പറഞ്ഞിരിക്കുന്നത്.. നേരത്തെ എവിടെയാണ് താമസമെന്നറിഞ്ഞാൽ അവിടെ അദ്ദേഹത്തിന്റെ ആരാധകർ ഇരച്ചെത്തും അതുകൊണ്ട് വിശ്രമ കേന്ദ്രം രഹസ്യമാക്കിവച്ചിരിക്കുകയാണ്.

ഹമീദ് ചിന്തിക്കുകയായിരുന്നു, എന്തെല്ലാം പ്രതിസന്ധിയിലൂടെയാണ് ഇവിടംവരെയെത്തിയത്.. ഒരിക്കലും ചിന്തിക്കാത്ത സമൂഹത്തിൽ നിലയും വിലയുമുള്ളൊരു നിലയിലെത്തി. എല്ലാം പടച്ചോന്റെ അനുഗ്രഹം. അല്ലെങ്കിൽ ഇതുപോലെ ഒരു മനുഷ്യൻ ഈ ഭവനം തിര‍ഞ്ഞെടുക്കില്ലല്ലോ.

പറഞ്ഞ സമയത്തു തന്നെ അവരെത്തി. മൗലവിയും സഹായിയും ഡ്രൈവറും മാത്രം. ഫസലിന് അത്ഭുതമായിരുന്നു. ഫോട്ടോയിൽ മാത്രം കണ്ടിട്ടുള്ള ആ മനുഷ്യൻ തന്റെ മുന്നിൽ. അവൻ ഇമവെട്ടാതെ നോക്കിനിന്നു. അൻവറും അവന്റെ അമ്മാവനും സുഹൃത്തും ചേർന്ന് സ്വീകരിച്ച് അകത്തേക്ക് ആനയിച്ചു. ഫസലിനെ കണ്ടപാടേ അവനെ അടുത്തേയ്ക്ക് വിളിച്ചു. 

“നീ എന്തിനാ പഠിക്കുന്നേ....“

“അത്... ഞാൻ.. മെഡിക്കൽ എൻഡ്രൻസിന് പോകുന്നു.“

“കൊള്ളാം മിടുക്കനാണല്ലോ... നല്ല ഭാവിയുണ്ട്...“

അദ്ദേഹം ഹാളിലേയ്ക്ക് കയറി.. ഹമീദിന്റെ അടുത്തെത്തി. അദ്ദേഹത്തിന്റെ കൈ പിടിച്ചു മുത്തംനൽകി... എന്തോ വല്ലാത്തൊരു ആകർഷണത്വം  അദ്ദേഹത്തിനുണ്ടായിരുന്നു. അൻവറിനോടും മറ്റുള്ളവരോടും കുശലാന്വേഷണം നടത്തി. ഹമീദ് ഓരോരുത്തരെയായി പരിചയപ്പെടുത്തി. ഫസൽ ഇതെല്ലാം വീക്ഷിച്ചു നിൽക്കുകയായിരുന്നു.

ഫസലിനെ അദ്ദേഹം അടുത്തേയ്ക്ക് വിളിച്ചു.

“ഫസലേ.. നിനക്ക് എക്സാമൊക്കെ എങ്ങനെയുണ്ടായിരുന്നു.“

“കുഴപ്പമില്ല..“

“ഓക്കെ.. എൻഡ്രൻസിനായി നന്നായി പരിശ്രമിക്കണം. ഒരു സത്യ വിശ്വാസിക്ക്  പ്രധാനമായും ഒരു ലക്ഷ്യമുണ്ടായിരിക്കണം.“

മൻജദ വജദ (പരിശ്രമിച്ചാൽ വിജയിക്കും )നന്നായി പഠിച്ച് നല്ലമാർക്ക് വാങ്ങി വിജയിക്കണം.നല്ല മനുഷ്യൻ ആവണം ആളുകൾക്ക് തന്നാലാവുന്ന സേവനങ്ങൾ ചെയ്യണം... 

ഇന്നമഅൽ ഹുസ്‌രി യുസ്‌റാ (തീർച്ചയായും പ്രയാസങ്ങളോടൊപ്പം ഒരെളുപ്പം ഉണ്ടാകും )നീ നന്നായി പരിശ്രമിച്ചോ വിജയം നിന്റെ കൂടെയാണ്... അദ്ദേഹത്തിന്റെ വാതോരാതെയുള്ള മനോഹരമായ സംസാരം കേട്ട് ഫസൽ 

അത്ഭുതത്തോടെ നോക്കിനിന്നു... അദ്ദേഹം തന്റെ ബാഗിലുണ്ടായിരുന്ന ഒരു പുസ്തകം എടുത്ത് അവന്റെ കൈയ്യിൽ കൊടുത്തു.. 

ഇത് ഞാൻ എഴുതിയതാണ്. ഈ പ്രായത്തിലെ കുട്ടികളെ ലക്ഷ്യമാക്കി രചിച്ചതാണ്.. പലപ്പോഴും ഈ പ്രായത്തിലാണ് കുട്ടികൾ വഴിതെറ്റിപ്പോകുന്നത്. അവരിലുണ്ടാകുന്ന മാറ്റങ്ങൾ രക്ഷിതാക്കൾ മനസ്സിലാക്കാൻ വൈകുന്നു. ആധുനികമായ ഈ യുഗത്തിൽ എന്തെല്ലാം നാം മനസ്സിലാക്കണം എന്നതിനെക്കുറിച്ചുള്ള ഒരു വിശകലനമാണിത്.. 

യാ ബുനയ്യ ഇന്നഹാ ഇൻതഖു മിസ്ക്കാല  ഹബ്ബത്തിൻ മിൻ ഹർദലി ഫതകൂൻ ഫീസഹ്റത്തിൻ അവ്ഫിസമാവാത്തി അവ്ഫിൽഅർളി യഹ്ത്തി ബിഹല്ലാഹു ഇന്നല്ലാഹ ലത്തീഫുംഹബീർ (എന്റെ കുഞ്ഞുമകനെ നീ നല്ല കാര്യമോ ചീത്ത കാര്യമോ ചെയ്ത് എവിടെ ഒളിപ്പിച്ചു വെച്ചാലും ദൈവം കണ്ടെത്തുക തന്നെ ചെയ്യും )

ഒരിക്കലും പ്രലോഭനങ്ങളിൽ‌ അകപ്പെടാൻ പാടില്ല.. ഈ പ്രപഞ്ചം നമ്മെ ഭ്രമിപ്പിച്ചുകൊണ്ടിരിക്കും. ആ ഭ്രമം നമ്മെ എവിടെക്കൊണ്ടുചെല്ലുമെന്നറിയില്ല. നമ്മളുടെ ഭ്രമത്തെ നമ്മൾ തന്നെ അടക്കി നിർത്തണം. അതിന് മാനസികമായി തയ്യാറെടുക്കണം. എന്റെ ജീവിതത്തിലും അനുഭങ്ങളും അവിടെയുണ്ടെന്നു കൂട്ടിക്കൊള്ളണം.

അവനെ വീണ്ടും അടുത്തു വിളിച്ചുചേർത്തു നിർത്തി... അവന്റെ കൈകളിൽ അദ്ദേഹം സ്പർശിച്ചപ്പോൾ എന്തോ ഒരു ഇലക്ട്രിക് പാസ്ചെയ്തതുമാതിരി അവന് തോന്നി... അറേബ്യൻ പെർഫ്യൂ അടിച്ചിരിക്കുന്നു. അവൻ അനുസരണയുള്ള ഒരു ആട്ടിൻകുട്ടിയെപ്പോലെ അദ്ദേഹത്തോട് ചേർന്നു നിന്നു. 

കൂടെവന്ന സഹായി അദ്ദഹത്തെ ഓർമ്മിപ്പിച്ചു 

“നമുക്ക് 4 മണിക്കാണ് പരിപാടി..“

“ഓക്കെ.. ഇപ്പോൾ സമയം 1.00 മണി“

“നമുക്ക് കുറച്ച് ഭക്ഷണം കഴിക്കാം.“ അൻവർ ഇടയ്ക്കു കയറി പറഞ്ഞു..

“എന്തിനാ കുറച്ചാക്കുന്നേ.. എനിക്കൊന്നു ഫ്രഷാവണം..“

അൻവർ അദ്ദേഹത്തിനുവേണ്ടി തയ്യാറാക്കിയ റൂം കാണിച്ചു. അദ്ദേഹവും സഹായിയും അകത്തേയ്ക്ക് പോയി... അല്പനേരത്തിനകം അവർ ഫ്രഷായി വന്നു. തീൻമേശയിൽ ഭംഗിയായി എല്ലാം അടുക്കിവച്ചിരുന്നു.. മൗലവി അദ്ദേഹത്തിനായി തയ്യാറാക്കിയ സീറ്റിലിരുന്നു. സഹായി തൊട്ടടുത്തായി.

“വളരെ വിപുലമായ ഭക്ഷണമാണല്ലോ... എല്ലാം ഇവിടെ ഉണ്ടാക്കിയതാണോ?“

“അതേ... സഫിയ നല്ലൊരു കുക്കാണ്..“

“ഓ... ഫസലിന്റെ ഉമ്മ...“

“ഹമീദിക്കാ ഇരിക്ക്. സീറ്റുണ്ടല്ലോ...“

“അല്ല.. അത്...“

“വേണ്ട ഒന്നും പറയേണ്ട.. നമുക്കെല്ലാർക്കുമിരുന്നു കഴിക്കാം.“

“ഫസലേ നീയിങ്ങു പോരേ..“ ഫസലിനെ വലതുവശത്തായി അദ്ദഹം ഇരുത്തി... തൊട്ടടുത്തായി അൻവർ.. അദ്ദഹത്തിന്റെ ഡ്രൈവറും കഴിക്കാനിരുന്നു.“

ഭക്ഷണം കഴിച്ചു തുടങ്ങിയതിനു ശേഷം അദ്ദേഹം ഒന്നും മിണ്ടിയിരുന്നില്ല. നന്നായി ആസ്വദിച്ചു കഴിക്കുന്നുണ്ടായിരുന്നു. എല്ലാം നന്നായി ഇഷ്ടപ്പെട്ടെന്നുള്ളത് അദ്ദേഹത്തിന്റെ മുഖം കണ്ടാലറിയാം..

അദ്ദേഹം ഭക്ഷണം കഴിച്ചു പൂർത്തിയായി.. അല്പം മധുരവും കഴിച്ചു..

“എല്ലാം നന്നായിട്ടുണ്ട് സഫിയാ...“

അവൾ നന്ദിപൂർവ്വം നോക്കി ചിരിച്ചു. വാഷ്ബേസിനടുത്തുപോയി കൈകഴുകി തിരികെവന്നിരുന്നു.. മറ്റുള്ളവരും കൈകഴുകിയിരുന്നു.

ഞാൻ ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാറില്ല.... അതാണ് ഒന്നും പറയാതിരുന്നത്.

യാഹുലാം സമ്മില്ലാഹ വകുൽ ബിയമീനിഖ് 

വകുൽ മിമ്മായലീഖ് (കുഞ്ഞു മകനെ ദൈവനാമത്തിൽ ഭക്ഷണം കഴിക്കണം അടുത്തുള്ളത് ഭംഗിയായി കഴിക്കുക )വലത് കൈകൊണ്ട് കഴിക്കുക വലത് കൈകൊണ്ട് കുടിക്കുക വലിച്ചു വാരി കഴിക്കരുത് സാവധാനം ആസ്വദിച്ചു കഴിക്കുക... 

“ഹമീദിക്കാ... എന്തായി ഉമ്രയ്ക്ക് പോകുന്ന കാര്യങ്ങളൊക്കെ...“

“പടച്ചവന്റെ കൃപ എല്ലാം ശരിയായി വരുന്നു... പാസ്പോർട്ട് ഇന്നലെ കിട്ടി... അതിന്റെ കോപ്പി റഷീദിന് അയച്ചുകൊടുത്തു. എല്ലാം വേഗം നടക്കുമെന്നറിഞ്ഞു.

അദ്ദേഹം കൈപ്പത്തികൾ രണ്ടും നെഞ്ചിനൊപ്പംവച്ചു പ്രാർത്ഥിച്ചു ..

മാഷാഅല്ലാ... വഫക്കകും അല്ലാ...വയസക്കുമുല്ലാഹു ഉമൂറകും (കാര്യങ്ങൾ മുറപോലെ ചെയ്യാൻ അള്ളാഹു നിങ്ങൾക്ക് തൗഫീഖ് നൽകട്ടെ യാത്രയും മറ്റുകാര്യങ്ങളും അല്ലാഹു എളുപ്പമാക്കട്ടെ )

ഒരു മുസൽമാൻ ജീവിതത്തിലൊരിക്കലെങ്കിലും  എത്തിച്ചേരേണ്ട സ്ഥലമാണത്... എന്റെ 24-ാമത്തെ വയസ്സിൽ ഹജ്ജിന് പോയിത്തുടങ്ങിയതാ... ഇന്നും മുടങ്ങാറില്ല...

“ഇനിയൊരല്പം വിശ്രമിച്ചാലോ...“

“ആവാം“ അദ്ദേഹത്തെ അൻവർ റൂമിലേയ്ക്ക് ആനയിച്ചു. ഫാൻ ഫുൾ സ്പീഡിൽ വച്ചിരുന്നു. ഭക്ഷണം കഴിഞ്ഞാൽ അദ്ദേഹം ചെറുതായൊന്നു മയങ്ങാറുണ്ട്. അദ്ദേഹത്തിന്റെ സഹായി അത് നേരത്തേ പറഞ്ഞിരുന്നു. ഇപ്പോൾ സമയം രണ്ടുമണികഴിഞ്ഞു. തൊട്ടടുത്തായതിനാൽ സമയത്ത് അങ്ങോട്ട് ഇറങ്ങിയാൽ മതിയല്ലോ.. അവിടുത്തെ മൈക്കിൽ പറയുന്നത് ഇവിടെ നിന്നാൽ കേൾക്കാം...“

അദ്ദേഹത്തിന്റെ സഹായി പുറത്തേയ്ക്കിറങ്ങി.. 

“രണ്ടുഷീറ്റ് വെള്ള പേപ്പറുമായി ഫസലിനോട് അകത്തേയ്ക്ക് ചെല്ലാൻ പറഞ്ഞു.“

ഫസൽ ഓടി മുകളിലേയ്ക്ക് തന്റെ ഷെൽഫിൽ നിന്നും നാലഞ്ചുഷീറ്റ് പേപ്പറും പേനയുമായി അവൻ താഴേയ്ക്ക്.. ചാരിയിരുന്ന വാതിൽ മെല്ലെ തള്ളി തുറന്ന് അകത്തേയ്ക്ക്... 

“വാ ഫസലേ ഇരി... ഞാൻ പറയുന്ന കാര്യങ്ങൾ ഒന്നെഴുതിഎടുത്തേ ... “

ഫസൽ ബഹുമാനപൂർവ്വം കട്ടിലിൽ ഇരുന്നു. അദ്ദേഹം തലയിണ തലയ്ക്ക് ഉയർത്തിവച്ച് കിടക്കുകയായിരുന്നു.

അദ്ദേഹം ചില അറബിക് ക്വോട്ടുകൾ പറഞ്ഞു കൊടുത്തു... അവൻ അതെല്ലാം മലയാളത്തിൽ എഴുതിയെടുത്തു...

“ഇതൊക്കെ നീ ഖുറാനിൽ നോക്കി വരിയുടെ നമ്പറും അർത്ഥവും എഴുതി എനിക്ക്  അയയ്ക്കണം... അഡ്രസ്സ് എഴുതിക്കോ...“

അവൻ അഡ്രസ് എഴുതി.. അദ്ദേഹം അവന്റെ തോളിൽ തടവിക്കൊണ്ടു പറഞ്ഞു...

നിനക്കൊരു ഭാവിയുണ്ട്... നന്നായി പഠിക്കുക... നിന്റെ കണ്ണുകളിൽ തിളക്കം കണ്ടാൽ അതു മനസ്സിലാക്കാം... സെല്ലല്ലാഹു അലൈവ സെല്ലം... അനുഗ്രഹിച്ചിട്ടുണ്ട്. നീ ഖുറാനെ അറിയാൻ ശ്രമിക്കുക.. എന്നാൽ നിനക്ക് നിന്നെ മനസ്സിലാവും... 

അദ്ദേഹത്തിന്റെ സ്പർശനത്തിനുപേലും വലിയ ശാന്തത അനുഭവപ്പെട്ടു... 

“ഇന്ന് പള്ളിയിലേയ്ക്ക് എന്റെകൂടെ പോരേ... നിനക്ക് സ്റ്റേജിൽ ഇരിക്കാം... എന്റെ പ്രസംഗവും കേൾക്കാമല്ലോ..“

അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി... 

“ഫസലേ... ഞാനൊരല്പം ഉറങ്ങട്ടെ... നീ റഡിയായിക്കോ... പിന്നെ തലയിൽ തൊപ്പിവയ്ക്കണം കേട്ടോ...“

അവൻ തലകുലുക്കി പുറത്തിറങ്ങി വാതിൽ ചാരി.. ഉമ്മയോട് അദ്ദേഹത്തോടൊപ്പം പള്ളിയിൽ പോകാൻ വിളിച്ച കാര്യം പറഞ്ഞു. എല്ലാവർക്കും സന്തോഷമായി.. ഹമീദിന് ഫസലിനെയോർത്ത് അഭിമാനംതോന്നി... എല്ലാവർക്കും അവനെ പെട്ടെന്ന് ഇഷ്ടപ്പെടും... അവന്റെ സ്വഭാവത്തിന്റെ സവിശേഷതയാവും.. കൂടാതെ കാണാനും നല്ല മൊഞ്ചനല്ലേ.. പയ്യനാണേലും അവനെപ്പോലെ മൊഞ്ചൻമാർ നമ്മുടെ കുടുംബത്തിലാരുമില്ല.

ഉമ്മ അവന്റെ പിറകേ പോയി.. അവന് ധരിക്കാനായി വെള്ള ഷർട്ടും പച്ചക്കരയൻ മുണ്ടും നൽകി.. തലയിൽവയ്ക്കാനുള്ളതൊപ്പിയും... അതെല്ലാം വച്ചുകഴിഞ്ഞപ്പോൾ അവനും ഒരു കുട്ടി മൗലവിയെപ്പോലായി.. കണ്ണാടിയിൽ നോക്കി എല്ലാമൊന്ന് ഉറപ്പുവരുത്തി.. ഒരു ചെറിയ നോട്ടുപുസ്തകം കൈയ്യിലെടുത്തു. ചിലപ്പോൾ എന്തെങ്കിലും നല്ല കാര്യങ്ങൾ എഴുതിയെടുക്കാൻ അവസരം കിട്ടിയാൽ എഴുതാമല്ലോ... അത്രയ്ക്ക് നല്ല പ്രഭാഷണമാണ് അദ്ദേഹത്തിന്റേത്.

അവൻ താഴെയെത്തിയപ്പോൾ മൗലവി റഡിയായിരുന്നു. പെട്ടെന്നാണ് ടെലിഫോൺ ശബ്ദിച്ചത്. റഷീദായിരുന്നു അത്. അദ്ദേഹം മൗലവിയുമായി സംസാരിക്കാനായിരുന്നു വിളിച്ചത്.. അവർ രണ്ടാളും സംസാരിച്ചു. അടുത്ത പ്രാവശ്യം സൗദിയിലെത്തുമ്പോൾ ബേക്കറിയിലെത്താമെന്നു റഷീദിന് വാക്കുകൊടുത്തു. ഫോൺവച്ച് ഹമീദിക്കയുടെ അടുത്തെത്തി.. അദ്ദേഹത്തിന്റെ രണ്ടു കൈയ്യും കൂട്ടിപ്പിടിച്ചു... എഴുന്നേൽക്കാൻ ശ്രമിച്ച അദ്ദേഹത്തെ എഴുന്നേൽക്കേണ്ടേന്നു പറഞ്ഞു.. ഒരു നിമിഷം മുകളിലേയ്ക്ക് നോക്കി പ്രാർത്ഥിച്ചു. യാത്രയിൽ അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ... എല്ലാം വേഗം നടക്കട്ടെ... അനാരോഗ്യങ്ങളെല്ലാം മാറട്ടെ... കുടുംബത്തിന് ശ്രേയസും ഐശ്യര്യവും നേരുന്നു.

ഹമീദിന്റെ കണ്ണു നിറഞ്ഞുപോയി.. എത്ര വലിയ പണ്ഡിതനായിട്ടും എത്ര സ്നേഹത്തോടെയാണ് അദ്ദേഹം പെരുമാറുന്നത് . സാവധാനം എല്ലാവരോടും നന്ദിപറഞ്ഞ് പുറത്തേയ്ക്കിറങ്ങി.

അദ്ദേഹം അൻവറിനേയും ക്ഷണിച്ചു.. അവരെല്ലാവരും ഒരുമിച്ചു വണ്ടിയിൽ കയറി. മൗലവി എല്ലാവരോടും നന്ദിരേഖപ്പെടുത്തി... ഈ ഭാഗത്തേയ്ക്ക് വരുമ്പോൾ ഇനിയും വരുമെന്ന് അദ്ദേഹം പോകാൻ നേരത്ത് ഹമീദിനെനോക്കി പറഞ്ഞു... 

അവർ വിഷ്ണുവിനൊപ്പം വാഹനത്തിൽ പള്ളിയിലേയ്ക്ക് അവിടെ വൻപിച്ച സ്വീകരണമൊരുക്കിയിരുന്നു. പുതുതായി പണിയാൻപോകുന്ന പള്ളിയ്ക്ക് അടുത്തായി ആർച്ചും അതിനുചുറ്റു തോരണങ്ങളുമായി അലങ്കരിച്ചിരുന്നു. അദ്ദേഹം കാറിൽ നിന്നിറങ്ങി.. എല്ലാവരും ഓടി അടുത്തെത്തി... പൂച്ചെണ്ട് കൈയ്യിൽവച്ചുകൊടുത്തു.. അദ്ദേഹം അത് വാങ്ങി ഫസലിന്റെ കൈയ്യിൽ കൊടുത്തു... ഫസലിന്റെ കൈപിടിച്ച് അദ്ദേഹം വേദിയിലേയ്ക്ക്... അവിടെയുള്ളവർ ധരിച്ചിരുന്നത് അദ്ദേഹത്തിന്റെ മകനായിരിക്കും ഫസലെന്നാണ്... അദ്ദേഹം സ്റ്റേജിലേയ്ക്ക്.. സ്റ്റേജിൽ പ്രസംഗം നടക്കുകായിരുന്നു. പ്രസംഗം നടത്തിയ ആൾ മൗലവിയുടെ വരവ് കണ്ടയുടനെ പ്രസംഗം നിർത്തിയിരുന്നു. മൂന്നു വരികളിലായി കസേരയിട്ടിരുന്നു. അദ്ദേഹത്തോടൊപ്പം ഫസലിനേയും കമ്മറ്റിക്കാർ സ്റ്റേജിലേയ്ക്ക് ആനയിച്ചു.. അവന് രണ്ടാമത്തെ റോയിൽ ഇരിപ്പിടവും നൽകി... അവന് സ്വർഗ്ഗം കിട്ടിയപോലായിരുന്നു. ജീവിതത്തിൽ ഒരിക്കലും ആഗ്രഹിക്കാത്ത കാര്യം നടന്നിരിക്കുന്നു. താൻ പലപ്പോഴും സ്റ്റേജിൽ കയറിയിട്ടുണ്ട്.. പക്ഷേ ഇത് തികച്ചും അപ്രതീക്ഷിതമായതായിരുന്നു.

അദ്ദേഹം പ്രസംഗത്തിനായി എഴുന്നേറ്റു... അവനെനോക്കി പുഞ്ചിരിച്ചു... അൻവർ ദൂരെനിന്നു നോക്കുകയായിരുന്നു. തന്റെ അനന്തിരവൻ എന്തുപെട്ടെന്നാണ് ഉയരങ്ങളിലെത്തിയത്... അഭിമാനംതോന്നുന്നു...

ക്യാമറകൾ മിന്നിമറഞ്ഞു.. തൊട്ടടുത്തായി വീഡിയോയും... എല്ലാവരും ഫസലിനേയും പ്രത്യേകം കവർചെയ്തു... അദ്ദെഹത്തിന്റെ പ്രസംഗം ആരംഭിച്ചു.

അൽഹംദുലില്ലാ വാസ്സലാത്തു വാസ്സലാമു അലാ റസൂലിൽ അമീൻ വഹലാ ആലിഹി വസഹ്‌ബിഹി വസല്ലമ തസ്ലീമൻകസീറാ (ദൈവത്തിന് സർവ്വ സ്തുതിയും ദൈവത്തിന്റെ പ്രവാചകന്റെ പേരിൽ സമാധാനവും രക്ഷയും ഉണ്ടാവട്ടെ... അതെ പോലെ തന്നെ പ്രവാചകന്റെ കുടുംബത്തിന്റെ പേരിലും അദ്ദേഹത്തിന്റെ അനുചരൻമ്മാരുടെ പേരിലും എല്ലാനിലക്കുള്ള ധാരാളം സമാധാനാവും വലിയ രക്ഷയും ഉണ്ടാവട്ടെ )

എന്താണ് പള്ളി ... അഥവാ ആരാധനാലയം... മുസൽമാനെ സംബന്ധിച്ച് നിസ്കാരം എന്നുപറയുന്നത് ഒഴിച്ചുകൂടാനാവാത്തതാണ്. ഒറ്റയ്ക്കുള്ള നിസ്‌ക്കാരവും കൂട്ടം കൂടിയുള്ള നിസ്‌ക്കാരവും ഉണ്ട്. .. അതിൽ വളരെ ശ്രേഷ്ഠമാണ് കൂട്ടംകൂടിയുള്ള നിസ്ക്കാരം  അഥവാ അഞ്ചു നേരത്തെ നിസ്ക്കാരം ... അതിനായി. പടച്ചവൻ സ്ഥാപിക്കാൻ പഠിപ്പിച്ചതാണ് പള്ളികൾ...സാംസ്കാരിക കേന്ദ്രങ്ങളും വിദ്യ അഭ്യസിക്കുന്ന കേന്ദ്രങ്ങളും ആണ് പള്ളികൾ ശാന്തിയും സമാധാനവും വിളിച്ചോതുന്ന നന്മയുടെയും ഒരു ഉത്തമ സമൂഹ സൃഷ്ടിക്ക് വേണ്ടി ഉൽബോധനം ചെയ്യുന്ന കേന്ദ്രം ഭയ ഭക്തിയുടെ കേന്ദ്രം ദാന ധർമ്മങ്ങളുടെ കേന്ദ്രം അശണരുടെ കണ്ണീരൊപ്പാനുള്ള കേന്ദ്രം കാരുണ്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും കേന്ദ്രം ഇസ്ലാമിന്റെ നേടും തൂണാണ് പള്ളികൾ ലോകത്ത് തുല്യത ഇല്ലാത്ത ഒരു സമീപനം ആണ് പള്ളികൾ പഠിപ്പിച്ചത് പള്ളികളിൽ അടിമയും ഉടമയും ഭരണാധികാരിയും ഭരണീയരും പാവപ്പെട്ടവനും സമ്പന്നനും എല്ലാവരും തോളോട് തോൾ ചേർന്ന് ഒപ്പം നിന്ന് നിസ്‌ക്കരിക്കുന്നു. തൊടലും തീണ്ടലും ഇല്ല സമത്വത്തിന്റെയും സാമൂഹ്യ നീതിയുടെയും സഹവർത്തിത്വത്തിന്റെയും ഒരു വിവേചനവും ഇല്ല.എല്ലാവരും ഒരുപോലെ ദൈവത്തിന്റെ മുൻപിൽ....നമ്മൾ എല്ലാവരും ദൈവത്തിന്റെ അടിമകളാണ് എന്ന് വിളിച്ചു പറയുന്ന കേന്ദ്രങ്ങൾ ആവണം പള്ളികൾ....അവിടെ കുപേരൻ ഇല്ല... കുചേലൻ ഇല്ല  അദ്ദേഹത്തിന്റെ പ്രസംഗം അങ്ങനെ ഒഴുകിയൊഴുകി പോവുകയായിരുന്നു...

ഫസൽ പലതും തന്റെ ചെറു പുസ്തകത്തിൽ എഴുതുന്നുണ്ടായിരുന്നു. മുക്കാൽ മണിക്കൂറത്തെ പ്രസംഗം കഴിഞ്ഞു.. അടുത്തതായി പള്ളിക്ക്തറക്കല്ലിടൽ.. അദ്ദേഹം ഫസലിനേയും കൂട്ടി സ്റ്റേജിൽ നിന്നിറങ്ങി... നേരേ കല്ല് തയ്യാറാക്കിവച്ചിരുന്നിടത്തെത്തി ... എല്ലാവർക്കുമൊപ്പം ഫസലിനോടും അതിൽ കൈവയ്ക്കാൻ പറഞ്ഞു... അവന് എല്ലാം ഒരു സ്വപ്നംപോലെ തോന്നി... പറയുന്നത് അതുപോലെ അനുസരിച്ചു.. അവിടെ അല്ലാഹു അക്ബർ ശബ്ദം മുഴങ്ങി... ഭക്തിനിർഭരമായ ആ അന്തരീക്ഷത്തിൽ മക്കയിലെ കഹ്‌ബയെ ഖിബ്‌ല യാക്കി പള്ളിയുടെ ആദ്യ കല്ല് പാകി... ആൾക്കൂട്ടം സാവധാനം പിരിഞ്ഞു തുടങ്ങി മൗലവിയുടെ ആരാധകർ പലരും പലതും ചോദിച്ചു... അതിൽ ഒരാൾ ചോദിച്ചു 

“ഇതാരാണ്...“

“നമ്മുടെ സമുദായത്തിന് ഒരു മുതൽക്കൂട്ടാണിവൻ...“

“എല്ലാവരും വലിയ ബഹുമാനത്തോടെ അദ്ദേഹത്തെ യാത്രയാക്കി...“ 

വാഹനം നേരേ റെയിൽവേസ്റ്റേഷനിലേയ്ക്ക്. സ്റ്റേഷനിൽ എല്ലാവരും ഇറങ്ങി... അവിടെത്തിയപ്പോഴേയ്ക്കും ട്രെയിൻ വരാനുള്ളസമയമായിരുന്നു. ഫസലിനെ അടുത്ത് വിളിച്ച് പറഞ്ഞു. 

“ഫസലേ നമുക്കിനിയും കാണണം... ഞാൻ വിളിക്കാം.. എനിക്ക് ഞാൻ പറഞ്ഞുതന്നതിന്റെ ഡീറ്റെയിൽസ് പോസ്റ്റ് ചെയ്തുതരണം...“

“അവൻ ബഹുമാനപൂർവ്വം തലകുലുക്കി... ട്രെയിൻ ദൂരെനിന്നും വരുന്നത് കാണാമായിരുന്നു.. മൗലവിയും സഹായിയും പ്ലാറ്റ് ഫോമിലേയ്ക്ക്... ട്രെയിൽ ഒരു ഞരക്കത്തോടെ അവിടെവന്നുനിന്നു. അവർ രണ്ടാളും അകത്തു കയറി...  ചൂളം വിളിച്ച് ട്രെയിൻ നിങ്ങീൻ തുടങ്ങി... മൗലവി എല്ലാവരേയും നോക്കി ടാറ്റ കാണിച്ചു.. ട്രെയിൻ കണ്ണിൽ നിന്നും മറയുന്നതുവരെ അവർ നോക്കിനിന്നു. സാവധാനം കാറിനടുത്തെത്തി... ഫസലിന് എന്തോ നഷ്ടപ്പെട്ടപോലെ തോന്നി... അവർ കാറിൽ കയറി.. വിഷ്ണുവാണ് തുടക്കമിട്ടത്..

“ഫസലേ നീ ഒരു ദിവസംകൊണ്ട് ഫേമസായല്ലോ...“

“അതേയതേ... എന്താ നിന്നിലെ പ്രത്യേകത എന്ന് ഞങ്ങൾക്ക് മനസ്സാലാകുന്നില്ല ഫസലേ.“ അൻവർ പറഞ്ഞു..

“അവൻ ചിരിച്ചു... മാമാ... നല്ല കുട്ടികളെ  തിരിച്ചറിയാനുള്ള കഴിവുണ്ട് മൗലവിക്ക്...“

ശരിയായിരിക്കാം... 

അവർ വീട്ടിലെത്തി.. വിശേഷങ്ങൾ എല്ലാം അൻവറായിരുന്നു പറ‍ഞ്ഞത്.. ആർക്കും നടന്നതൊന്നും വിശ്വിക്കാനായില്ല... ഹമീദിന് മകന്റെ കഴിവിൽ അഭിമാനവും അത്ഭുതവും തോന്നി.. സഫിയയ്ക്ക് എന്തു പറയണമെന്നറിയില്ല.. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു.

ലോകം സന്തോഷത്തിൽ കടന്നുപോകവെയാണ് കോവിഡ് എന്ന മഹാമാരി കടന്നുവന്നത്... കണ്ണുകൊണ്ടു കാണാനാവാത്ത ആ ഭീകരൻ പലരുടേയും ജീവനെടുത്തു മുന്നേറുന്നു. മനുഷ്യന് എതിർക്കാനാവുന്നില്ല.. നിശ്ശബ്ദനായി ഒളിച്ചിരിക്കേണ്ട അവസ്ഥ... ആയുധങ്ങളും സൈന്യങ്ങളുമുള്ള രാജ്യങ്ങൾപോലും ഇന്ന് നിസ്സഹായരാണ്... ശാസ്ത്രം പോലും പകച്ചുനിൽക്കുന്നു. പകർച്ചവ്യാധിയെക്കുറിച്ച് ഖുറാനിൽ പറഞ്ഞിട്ടുണ്ട്....

ഒരു രാജ്യത്ത് പകർച്ചവ്യാധി പടർന്നുപിടിച്ചാൽ ആ രാജ്യത്തേയ്ക്ക് പോവുകയോ അവിടെനിന്നും ആരും ഇങ്ങോട്ടു വരുകയോചെയ്യരുത്... ഇത്രയും പടർന്നു പിടിക്കാനുള്ള കാരണവും ഇതുതന്നെ... അസുഖമാണെന്ന് അറിയാതെ മനുഷ്യൻ വേഗതയ്ക്ക് പ്രാധാന്യംകൊടുത്തു... മനുഷ്യനേക്കാളും വേഗതയിൽ വൈറസ് എല്ലായിടത്തുമെത്തി.. ഇന്ന് രക്ഷപ്പെടാനായി സ്വയം തീർത്ത തടവറയിൽ മനുഷ്യൻ കഴിയേണ്ടിവരുന്നു.

വിശുദ്ധ റമദാൻ മാസമാണ്... കരുതലോടെ വീട്ടിനുള്ളിൽ ത്തന്നെ പ്രാർത്ഥനയും ആഘോഷങ്ങളും നടത്താം.. എല്ലാറ്റിനുമുള്ള കഴിവ് ദൈവം നമുക്ക് നൽകട്ടെ.. .. വൈറസിനാൽ പീഠനമനുഭവിക്കുന്ന എല്ലാവരേയും ദൈവം കാത്തു രക്ഷിക്കട്ടെ... കാത്തിരിക്കാം വൈറസിൽ നിന്നും മോചിതമായ ഒരു പുതിയ ലോകത്തിനായി...

സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 03 05 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 10 05 2020