26.10.14

-:ജീവിതം:-

ജീവിതം വെറുമൊരു യാത്രയാണ് ഒരിക്കൽ തുടങ്ങി മറ്റൊരിക്കൽ അവസാനിക്കേണ്ട വെറുമൊരു യാത്ര

ഷംസുദ്ദീൻ തോപ്പിൽ

22.10.14

-:വേദനയുടെ ആ രാത്രി :-ഇന്നലകൾ എന്നിലൂടെ കടന്നുപോവുമ്പോഴും ഹൃദയത്തിൽ ഒരു നെരിപ്പോടായി എന്നിൽ കനലെരിയുന്നു. പലവുരു ഞാനാ രാത്രിയെ മറക്കാൻ ശ്രമിക്കുംതോറും അന്നനുഭവിച്ച വെദനയോർത്ത് ഇന്നുമെന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.ആത്മ മിത്രത്തിൽ നിന്ന് എന്നിലേറ്റ ആഘാധം.

അസൂയാവഹമായ ഞങ്ങളുടെ സൗഹൃദം ജോലി ഇടങ്ങളിൽ പോലും ചർച്ചാ വിഷയമായിരുന്നു. ചെറുപ്പം മുതലുള്ള കളിക്കൂട്ടുകരായിരുന്നില്ല ഞങ്ങൾ നാലഞ്ചു വർഷങ്ങളുടെ ബന്ധം മാത്രം. കളാസ്സ് മേറ്റിൽ നഷ്ടതയാർന്ന സ്നേഹം റൂംമേറ്റിൽ ഞങ്ങൾ നേടിയെടുത്തു

ഇന്ന് പതിവിലും നേരത്തെ റൂമിലെത്തണണമെന്ന് ആഗ്രഹിച്ചെങ്കിലും ജോലി തിരക്കുകാരണം എന്നത്തെയും പോലെ ലേറ്റായെ ഓഫീസിൽ നിന്നും ഇറങ്ങാൻ കഴിഞ്ഞുള്ളു റൂമിൽ എത്തിയ ഉടനെ പതിവുപോലെ കുളിക്കാൻ ബാത്ത്റൂമിൽ കയറി ഷവറിൻ ടാപ്പിൽ കൈ വെച്ചതെയുള്ളൂ അപ്പോഴുണ്ട് ബാത്ത്റൂമിന്റെ ഡോറിൽ മുട്ടുന്നശബ്ദം ദൈവമേ ഈ പാതിരാത്രി ആരായിരിക്കും ആ... രാ.. എട ഇതു ഞാനാ ശങ്കർ ഓ നീയോ നീ ഇതുവരെ ഉറങ്ങിയില്ലേ മനുഷ്യനെ പേടിപ്പിക്കാൻ പലപ്പോഴും ഞാൻ ജോലി കഴിഞ്ഞെതുന്നതിനു മുൻപേ അവൻ ഉറങ്ങാറാണ് അത് കൊണ്ട് തന്നെ ഞാൻ ലൈറ്റായി എത്തിയാലും അവന്റെ ഉറക്കു തടസ്സപെടണ്ടാ എന്നു കരുതി കീ ഒരെണ്ണം അവനും കൊണ്ടു നടക്കാറുണ്ട്  എടാ വീണ്ടുമവന്റെ വിളി ഞാനൊന്നു കുളിക്കെട്ടെ നീ തുടങ്ങിയില്ലല്ലോ ഞാനൊരു സിനിമ കണ്ടിരുന്നു ഉറക്കം വന്നപ്പോ കയറി കിടന്നതാ ഞാനിപ്പോ ഇറങ്ങും നീ അവടെ നിൽക്ക് അതും പറഞ്ഞ് ഞാൻ ഷവർ ടാപ്പ് തിരിച്ചു തണുത്ത വെള്ളം മഴയായി എന്റെ മേൽ ഒഴുകി ഓരോ മഴ തുള്ളിയും എന്റെ ക്ഷീണിത  ശരീരവും മനസ്സും ഉണർവേകീ ഇതിനിടയിൽ എപ്പോഴോ ശങ്കറിന്റെ ശബ്ദവും നിലച്ചു.

കുളി കഴിഞ്ഞപ്പോഴേക്കും ഉറക്ക് എന്റെ കണ്‍ പീലികളെ തഴുകി തലോടുന്നുണ്ടായിരുന്നു ഇനി ഒന്നു കിടക്കണം കാലത്ത് പിടിപ്പതു പണിയുള്ളതല്ലേ ബാത്ത്റൂമിന്റെ ഡോർ തുറക്കാൻ നോക്കിയിട്ട് കഴിയുന്നില്ല ശങ്കർ നീ കളിക്കല്ലേ കതക് തുറക്ക് എടാ തുറക്കടാ എന്റെ ശബ്ദം ബാത്ത്റൂമിൽ വട്ടം കറങ്ങുകയല്ലാതെ മറുപടിയൊന്നും വന്നില്ല അവനിതെന്തു പണിയാ കാണിച്ചെതെന്റെ ദൈവമേ ഈ പാതിരാത്രീ അവൻ കളിപ്പിക്കയായിരിക്കും തുറക്കുമെന്ന പ്രതീക്ഷയോടെ വീണ്ടും വീണ്ടും വിളിച്ചു ഒരു രക്ഷയുമില്ല ഹൃദയ വേദനയോടെ ഞാനാ ബാത്ത് റൂമിൽ വട്ടം കറങ്ങി പെട്ടന്ന് പവർകട്ടായി ഒരുഭാഗത്ത് കൊതുകിന്റെ മൂളൽ മറുഭാഗത്ത് ഇരുട്ടിന്റെ ഭയാനകത രാത്രിയുടെ ഇരുട്ടിന് വേഗത യേറുകയും ഉറക്കമെന്നിൽ നടന താണ്ഡവം തുടങ്ങുകയുമായി ഞാനറിയാതെ ബാത്ത് റൂമിൻറെ നനവാർന്ന തറയെനിക്ക് പാ വിരിച്ചു എന്നിലെ ഉറക്കിന്റെ ഗാണ്ഡത തെല്ലൊന്നു വിട്ടപ്പോഴാണെന്ന് തോന്നുന്നു ശരീരത്തിൽ നനവ്‌  പടർന്നത് അറിഞ്ഞത് ബെഡിൽ എങ്ങനെ വെള്ളമായെന്ന അങ്കലാപ്പിൽ  ഉറക്കം വിട്ടുണർന്ന എന്നിൽ സ്ഥല കാല ബോധം വീണ്ടെടുക്കാൻ അൽപ്പം സമയമെടുത്തു നനഞ്ഞ തറയിൽ ഉറക്ക  ക്ഷീണത്താൽ  തോർത്ത്  വിരിച്ചാണ് കിടന്നതെന്ന തിരിച്ചറിവിൽ ചാടി എണീറ്റു ബാത്ത് റൂമിന്റെ വഴുവഴുപ്പിൽ കാലോന്നിടറി വേച്ചു വീഴവെ ബാത്തു റൂമിന്റെ ഡോറിൽ പിടുത്തം കിട്ടി

കൈ വിരലിൽ മുറിവേറ്റതിന്റെ നീറ്റൽ വകവെക്കാതെ പിടുത്തം മുറുക്കി ഭാഗ്യത്തിന് വീണില്ല ഉറക്കത്തിലെപ്പോഴോ പവർ വന്നതിനാൽ മുറിവേറ്റ വിരൽ കണ്ടു രക്തം പൊടിഞ്ഞു വരുന്നതെ യുള്ളൂ മുറിവേറ്റ ഭാഗമൊന്നു കഴുകി വല്ലാതെ ദാഹം തോന്നിയതിനാൽ ഒരു കപ്പ് വെള്ളം ആർത്തിയോടെ കുടിച്ചു കൊതുകിന്റെ കടികൊണ്ട് ശരീരം ആകമാനം തണർത്ത് വന്ന ഭാഗത്ത് ചൊറിച്ചി ലനുഭാവപ്പെട്ടു ചൊറിയുന്നതിനിടയിൽ കണ്ണുകൾ നിറഞ്ഞൊഴുകി ശങ്കർ എന്നോടെന്തിനിതു ചെയ്തു ഇതിനു മാത്രം എന്തു തെറ്റ് ഞാനവനോട്‌ ചെയ്തു ഓർമ്മകൾ നികൂഡതയാർന്ന രാത്രിയെ ഭേദിച്ച് കടന്നുപോകവെയാണ് എന്റെ കൈവിരൽ തട്ടി മുറിഞ്ഞ വാതിലിന്റെ സ്ക്രൂ നെട്ട് എന്റെ ശ്രദ്ധയിൽ പെട്ടത് കൈകൊണ്ട് തിരിക്കാൻ ആവുന്നത്ര ശ്രമിച്ചു കൈവേദനിക്കയല്ലതെ സ്ക്രൂ അഴിഞ്ഞില്ല ഒടുവിൽ അവസാനശ്രമമെന്നോണം നനഞ്ഞ തോർ ത്ത് വെച്ചൊരു പിടിപിടിച്ചു ആദ്യത്തെ സ്ക്രൂ അഴിഞ്ഞു അൽപ്പമാശ്വാസത്തോടെ അടുത്ത സ്ക്രൂ അഴിക്കാനൊരു ശ്രമം നടത്തി അതു വിജയം കണ്ടു ആ വേദനയുടെ രമ്യതയിലും മലേശ്യക്കാരെ നന്നിയോടെ ഓർത്തു  ബാത്ത്റൂം വാതിൽ സ്ക്രൂ നിർമിതമായത് കൊണ്ട് മണിക്കൂറുകളുടെ ബാത്ത്റൂം വാസത്തിൽ നിന്നെനിക്ക് മോചനമായി വീണ്ടുമൊരു കുളി പാസാക്കി ശങ്കറിന്റെ റൂമിലേക്ക്‌ നടന്നു ലൈറ്റ് പോലും ഓഫ്‌ ചെയ്യാതെ അവൻ  ബെഡിൽ കിടന്ന് നല്ല ഉറക്കത്തിലാണ് നീ അങ്ങനെ അങ്ങ് ഉറങ്ങട്ടട്ടോ അതും പറഞ്ഞ് ഞാനവനെ തട്ടിവിളിച്ചു ഞെട്ടി ഉണർന്ന അവൻ വെപ്രാളത്തോടെ എന്നെ നോക്കി ഒന്നു പോടാന്നും പറഞ്ഞ് ഞാനവനെ ഒരു തള്ള് കൊടുത്ത് എന്റെ റൂമിലേക്ക്‌ നടന്നു പോകുന്ന വഴിക്ക് ഡൈനിംഗ് ഹാളിലെ ക്ളോക്കിൽ ഒന്ന് നൊക്കിയതെഒള്ളൂ ദൈവമേ ഏകദേശം നാലു മണിക്കൂറോളം ഞാനാ ബാത്ത്റൂമിൽ ദേശ്യ ത്തിന്റെയും വേദനയുടെയും മിശ്രിത രൂപം എന്റെ ഹൃദയത്തിൽ മിന്നിമറഞ്ഞു

 എടാ എന്താടാ പാതിരാത്രി മനുഷ്യനെ തട്ടി വിളിച്ച്  ഉറക്കം കളഞ്ഞതും പോര മുഖം കറുപ്പിച്ച് ഇങ്ങു പോരുകയും ചെയ്തു അവന്റെ ആ പൊട്ടൻ കളി കണ്ടപ്പോ എന്നിൽ ദേശ്യം ഇരച്ചു കയറി ശങ്കർ നീ എന്താ ആളെ കളിയാക്കാ മനുഷ്യന്റെ ഉറക്ക് കളഞ്ഞതും പോരാ അവൻ നിന്ന് ചിലയ്ക്കാ ഒന്ന് പോടാ മനുഷ്യന് കുറച്ച് നേരമൊന്നു കിടക്കണം എന്റെ മട്ടും ഭാവവും കണ്ടപ്പോ ശങ്കറിന് കണ്ണുനിറഞ്ഞു അവനെന്റെ കാൽക്കലിരുന്നു കാൽമുട്ടിൽ കൈവെച്ച് യാചനാരൂപത്തിൽ പറഞ്ഞു സത്യായിട്ടും എനിക്കറിയില്ല എന്തു പറ്റിയെന്നുപറ അതുംപറഞ്ഞവൻ  എന്റെ കാൽ മുട്ടിൽ മുഖമമർത്തി കരഞ്ഞു അവന്റെ കണ്ണുനീർ തുള്ളി എന്റെ മുട്ടുകളെ നനച്ചു അപ്പോഴും അവൻ പറയുന്നുണ്ടായിരുന്നു ഒന്നുപറയെടാ പ്ളീസ് അവന്റെ കണ്ണു നീരിനു മുൻപിൽ എന്റെ ദേഷ്യം കുതിർന്നു പോയി ഞാൻ നടന്ന സംഭവം പറഞ്ഞു നിനക്കറിയോ ബാത്ത്‌റൂം തറയിൽ നാലുമണി ക്കൂറാ ഞാൻ കിടന്നത് അതനുഭവിച്ചാലെ അതിന്റെ വേദനയറിയൂ ഇതു കണ്ടോ കൊതുകുകൾ ഏ എന്റെ ശരീരത്തിൽ മേഞ്ഞത് അറിയോ നിനക്ക് ദാഹം സഹിക്കവയ്യാതെ ബത്ത്റൂം വെള്ളമാ ഞാൻ കുടിച്ചത് ഇതിനു മാത്രം എന്തു തെറ്റാ ശങ്കർ ഞാൻ നിന്നോട് ചെയ്തത് എന്റെ കൈ വിരൽ കണ്ടോ സ്ക്രൂ അയിക്കാവുന്ന വാതിൽ ആയത് കൊണ്ടല്ലേ തൽക്കാലം ഞാൻ രക്ഷപ്പെട്ടത് അല്ലങ്കിൽ രാവിലെ വരെ ഞാനാ ബാത്ത്റൂമിൽ അത് മുഴുമിപിക്കും മുൻപേ ശങ്കർ പറഞ്ഞു തുടങ്ങി സത്യായിട്ടും ഞാൻ അറിഞ്ഞു കൊണ്ടു ചെയ്തതല്ല എന്നെ കുളിക്കാൻ അനുവദിക്കാത്തതിൽ അപ്പൊ എനിക്ക് ദേശ്യ മുണ്ടായത് നേരാ ഞാൻ നിന്നോടുള്ള സംസാരത്തിനിടയിൽ അറിയാതെ വാതിലിന്റെ ലോക്ക് ഇട്ടു പോയതാ അതും പറഞ്ഞവൻ വാവിട്ടുകരഞ്ഞു ശങ്കർ എന്തായാലും സംഭവിച്ചത് സംഭവിച്ചു ഞാൻ അനുഭവിച്ചുംചെയ്തു എന്തായാലും നീ പോയി കുളിച്ചു കിടക്ക്‌ നമ്മുക്ക് രാവിലെ ഓഫീസിൽ പോവേണ്ടതല്ലേ ഒരുപാട് ക്ഷമ പറച്ചി ലൂടെ മനസ്സില്ല മനസ്സോടെ അവൻ കുളിമുറിയിലേക്ക് നടന്നു നടത്തത്തിനിടയിൽ അവൻ പറയുന്നുണ്ടായിരുന്നു വേണെങ്കിൽ എന്നെയും ബാത്ത് റൂമിൽ പൂട്ടിക്കോ ദേഷ്യമെല്ലാം ചെറുപുഞ്ചിരിക്ക്  വഴി  മാറി ഞാൻ പതിയെ ബെഡിൽ കിടന്നു എപ്പോഴോ ഉറക്കത്തിന്റെ ആലസ്യത്തിൽ ലയിച്ചു

ഷംസുദ്ദീൻ തോപ്പിൽ
14.10.14

-:എല്ലാം പണമയം:-

സൗഹൃദങ്ങൾ പലപ്പോഴും സഹായമനസ്കതയുടെ തോത് 

അനുസരിച്ച്‌ ഏറ്റകുറവ് അനുഭവിക്കുന്നു.

 ഷംസുദ്ദീൻ തോപ്പിൽ

11.10.14

-:സ്വപ്നങ്ങൾ:-

സ്വപ്നങ്ങളെശവമടക്കി അതിൻമ്മേൽ മറ്റുള്ളവരുടെ സ്വപ്നങ്ങൾ നെയ്തെടുക്കനാണ് നമ്മിൽ പലരുടെയും വിധി

ഷംസുദ്ദീൻ തോപ്പിൽ


3.10.14

-:കരിമ്പിൻ മധുരം:-

വിജയദശമി നാളിൽ അടുക്കള തോട്ടത്തിലെ കലർപ്പില്ലാത്ത കരിമ്പിൻ മധുരം നുണഞ്ഞ് ഒരു ദിവസം
ഷംസുദ്ദീൻതോപ്പിൽ